അഗ്നിസാക്ഷി: ഭാഗം 88

agnisakshi

എഴുത്തുകാരി: MALU

 "നീ എന്താ ഞങ്ങളെ പൊട്ടൻ കളിപ്പിക്കുവാണോ.. ഈ ഫോട്ടോ കാണുന്തോറും ഞങ്ങൾക്ക് ദേ ഈ നിൽക്കുന്നവളുടെ തന്തയെ കൊല്ലാൻ ഉള്ള ദേഷ്യം കൂടി കൂടി വരുകയാണ്.. നീ ഇത് കാട്ടി തരാൻ വേണ്ടി ആണോ ഞങ്ങളെ വിളിച്ചു വരുത്തിയത്.ഞങ്ങളുടെ പെങ്ങളെ കാണാൻ ഞങ്ങൾക്ക് ഇവിടെ വരേണ്ട ആവശ്യം ഇല്ല..." അരവിന്ദൻ കലിപ്പിൽ പറഞ്ഞതും റിദു പുച്ഛത്തോടെ അവരെ നോക്കി "നിങ്ങൾ സത്യത്തിൽ മണ്ടന്മാർ ആണോ അതോ അങ്ങനെ അഭിനയിക്കുവാണോ.." റിദു ചോദിച്ചതും അവരുടെ ദേഷ്യം ഒന്ന് കൂടി വർധിച്ചു "നീ എന്താടാ കളിയാക്കുകയാണോ.." മൂന്നു പേരും കൂടി റിദുവിനോട് ചൂടായി സംസാരിക്കാൻ തുടങ്ങിയതും മിതു ഇടയിൽ കയറി "ദേ റിദുവേട്ടാ എന്താ ഇവിടെ നടക്കുന്നത് കഷ്ടം ഉണ്ട് കേട്ടോ.. ഞാൻ പോലും ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ് " "എന്റെ മിതു നീ ഇങ്ങോട്ട് മാറി നിൽക്ക് വെറുതെ ഇതിനിടയിൽ കയറി അടി വാങ്ങി കൂട്ടല്ലേ.. പൊട്ടന്മാർ ആണ് എപ്പോഴാ വെറുതെ ആ കൈ പൊങ്ങുക എന്നറിയില്ല.. എനിക്ക് അത് തടുക്കാൻ കഴിയും.. നീ പക്ഷെ ഇതിനിടയിൽ കയറി അടി വാങ്ങിയാൽ പിന്നെ എനിക്ക് അത് സഹിച്ചു നിൽക്കാൻ കഴിയില്ല.. അത് കൊണ്ട് മറ്റൊരു പ്രശ്നം ഉണ്ടാകാതെ നീ ഇങ്ങോട്ട് മാറി നിൽക്ക് പെണ്ണെ..."

റിദു പറഞ്ഞതും മിതു പിന്നിലേക്ക് മാറി.. "സീ മിസ്റ്റർ അരവിന്ദൻ.. കൊല്ലപ്പെട്ടത് നിങ്ങളുടെ സഹോദരി ആണ്.. ഗായത്രി.. അവരുടെ കാര്യങ്ങൾ നല്ലോണം അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇവിടെ നിന്നു സംസാരിക്കുന്നത്.. ഒരു പക്ഷെ നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾ അവരെ അറിഞ്ഞിരിക്കുന്നു... അതിനു തെളിവാണ് അവരുടെ കൈപ്പട പതിഞ്ഞ ഈ ഡയറി.. പിന്നെ ഞാൻ ആദ്യം കാട്ടി തന്ന പേപ്പർ അത് നിങ്ങളുടെ സഹോദരിയുടെ ഫോട്ടോ പതിപ്പിച്ച വെറും ഒരു കടലാസ് കഷ്ണം അല്ല.. അവരുടെ ഡീറ്റെയിൽസ് ആണ് അതിൽ ഉള്ളത്.. അവരുടെ മരണകാരണം വളരെ വ്യക്തമായി അതിൽ രേഖപെടുത്തിയിട്ടുണ്ട്.. നിങ്ങൾ ഒക്കെ വലിയ ബിസിനസ്‌ മാൻ അല്ലെ.. അതിൽ എന്താണ് എന്ന് വായിച്ചു നോക്കാൻ പോലും നിങ്ങൾക്ക് അറിയില്ലേ.." "നീ പറഞ്ഞു വരുന്നത്..." "ഗായത്രി... നിങ്ങളുടെ സഹോദരി.. നിങ്ങൾ ആദ്യം വിവാഹം ഉറപ്പിച്ചത് ദേ ഈ നിൽക്കുന്ന മിതുവിന്റെ അച്ഛനുമായിട്ടാണ്.. എന്താ ശരി അല്ലെ..." "അതെ... അന്ന് അവനു ഇഷ്ടം അല്ലായിരുന്നു പോലും... എന്നിട്ട് മറ്റൊരാളുമായി നടത്താൻ ഞങ്ങൾ തീരുമാനിച്ചപ്പോൾ എന്റെ പെങ്ങളെ കൊന്ന് കളഞ്ഞില്ലേ അവൻ..." "നിങ്ങൾ ഒന്ന് പറയാൻ സമ്മതിക്കൂ മിസ്റ്റർ.. വെറുതെ പറയുന്നതിടയിൽ അധികസംസാരം വേണ്ട..."

"ഓ പറഞ്ഞു തീർക്ക്.. അത് കഴിഞ്ഞു പറയാം ബാക്കി ഞങ്ങൾ.. പ്രവർത്തിച്ചു തന്നെ കാണിച്ചു തരാം.." "അതൊക്കെ അപ്പോഴല്ലേ... പറഞ്ഞു നിർത്തിയത്... അഹ് മാധവൻ അച്ഛനുമായി നിങ്ങൾ വിവാഹം ഉറപ്പിച്ചു.. എന്നാൽ അച്ഛന് മറ്റൊരാളെ ഇഷ്ടം ആയിരുന്നു.. അതായത് മിതുവിന്റെ അമ്മയെ... ഗായത്രി അമ്മ ആണെങ്കിൽ മാധവൻ അച്ഛനെ ഒരു സഹോദരനായി മാത്രമേ കണ്ടിരുന്നുള്ളു.. ആ അവരോട് ആണ് നിങ്ങൾ സഹോദര സ്ഥാനത്തു ഉള്ള അച്ഛനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞത്.. അത് കൊണ്ട് തന്നെ ആണ് ഗായത്രി അമ്മ അത് എതിർത്തതും.. എന്നാൽ നിങ്ങൾക്കോ അച്ഛന്റെ സ്വത്ത്‌ ആയിരുന്നല്ലോ പ്രധാനം.. അന്ന് അച്ഛനെക്കാൾ താഴ്ന്നു നിന്ന നിങ്ങളുടെ കുടുംബത്തിന് അച്ഛന്റെ വീട്ടിൽ നിന്നും ഒരു ബന്ധം സ്ഥാപിക്കുന്നത് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു.. പക്ഷെ നിങ്ങൾ കരുതിയത് പോലെ ഒന്നും നടന്നില്ല.. അവസാനം നിങ്ങൾ ഗായത്രി അമ്മക്ക് മറ്റൊരു ആളുമായി വിവാഹം ഉറപ്പിച്ചു.. അപ്പോഴും നിങ്ങൾ മാധവൻ അച്ഛനെ വെറുതെ വിട്ടിരുന്നില്ല.. നിങ്ങൾക്ക് അദ്ദേഹത്തോട് പക ആയിരുന്നു അല്ലെ..." "അഹ് അതെ..." "മറ്റൊരു വിവാഹം ഉറപ്പിച്ചെങ്കിലും ഗായത്രി അമ്മ അതിൽ തൃപ്ത അല്ലായിരുന്നു.. അവരുടെ അഭിപ്രായം നിങ്ങൾ ആരും മാനിച്ചില്ല..."

"നിന്നോട് ആരാടാ ഈ കള്ളത്തരങ്ങൾ പറഞ്ഞു തന്നത്.. ആ മാധവൻ ആണോ.." "ഞാൻ നേരത്തെ പറഞ്ഞല്ലോ നിങ്ങളുടെ പെങ്ങളുടെ കൈപ്പട പതിഞ്ഞ ഡയറി ആണ് ഇത് ഇതിൽ ഉണ്ട് എല്ലാം.. അവർ ഒരു വിവാഹം ആഗ്രഹിച്ചിരുന്നില്ല.. അവർ ആഗ്രഹിച്ചത് ഒരു ദൈവിക ജീവിതം ആണ്.. മറ്റുള്ളവർക്ക് വേണ്ടി ആരോരുമില്ലാത്തവർക്ക് വേണ്ടി ജീവിച്ചു നന്മ ചെയ്തു സ്വയം പര്യാപ്തയായി ജീവിക്കുക.. അല്ലാതെ ഒരു വിവാഹജീവിതമോ പ്രണയമോ കുടുംബവോ മറ്റൊരാളുടെ അടിമയെ പോലെ ജീവിക്കാനോ അവർ ആഗ്രഹിച്ചിരുന്നില്ല.. നിങ്ങൾ അവരുടെ മേൽ ഓരോന്നും അടിച്ചേൽപ്പിക്കുകയായിരുന്നു.." "അപ്പൊ അവൾ ആത്മഹത്യ ചെയ്തത് ആണെന്ന് ആണോ നീ ഈ പറഞ്ഞു വരുന്നത്.." "അല്ല... നിങ്ങൾ ഒരിക്കൽ പോലും സഹോദരിയെ മനസ്സിലാക്കിയിരുന്നില്ല എന്നാണ് ഞാൻ പറഞ്ഞു വന്നത്... പിന്നെ നിങ്ങളുടെ പെങ്ങൾ കൊല്ലപ്പെട്ടത് തന്നെ ആണ്.. അത് പക്ഷെ ഒരിക്കലും ആരും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടല്ല.." "പിന്നെ...." "തലയ്ക്കു പിന്നിൽ ഏറ്റ ക്ഷതം ആണ് അവരുടെ മരണത്തിന് കാരണം..."

"അത്...." "അതെ.. അതാണ് സത്യം.. ദാ ഇതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.. നിങ്ങൾ അന്ന് സ്വയം എല്ലാം create ചെയ്തില്ലേ.. നടക്കാത്ത പലതും അവിടെ നടന്നു എന്ന്.... ഒടുവിൽ അത് അച്ഛന്റെ മേൽ വരുത്തി തീർത്തു.. അത് ശരിയായ രീതിയിൽ അന്വേഷണം നടത്തി വന്ന അന്നത്തെ ഉദോഗസ്ഥനെ നിങ്ങൾ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റി.. പിന്നെ വന്നവർ നിങ്ങൾ പറയുന്നതിനനുസരിച്ചു പ്രവർത്തിച്ചു. അച്ഛന് എതിരെ തെളിവുകൾ നിങ്ങൾ തന്നെ ഒപ്പിച്ചു കൊടുത്തു.... കേസ് തള്ളിപൊയിട്ടും പിന്നെ നീയൊക്കെ കൂടി വീണ്ടും ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചു.. ഈ നിൽക്കുന്ന അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാത്ത നിരഞ്ജൻ എന്ന ദുഷ്ടൻ ഈ സഹോദരങ്ങളേ തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചു..അവരോട് മോശമായി പെരുമാറി.. അവസാനം വീണ്ടും എല്ലാം കൂടി ആ കേസ് കുത്തി പൊക്കി...പക്ഷെ ദൈവത്തിന്റെ കോടതിയിൽ അച്ഛൻ നിരപരാധി ആയിരുന്നു.. അത് കൊണ്ട് തന്നെ ആണ്.. ഒടുവിൽ എന്റെ പെണ്ണിന്റെ മിടുക്കും പ്രാർത്ഥനയും കാരണം തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ അച്ഛനെ ശിക്ഷിക്കാഞ്ഞത്.." "നീ അപ്പൊ പറഞ്ഞു വരുന്നത് മാധവൻ നിരപരാധി എന്നല്ലേ.. ഞങ്ങൾക്ക് അറിയരുന്നു.. അവസാനം നീ ഇങ്ങനെ തന്നെ പറയും എന്ന്... നാണം ഇല്ലല്ലോടാ അമ്മായിയച്ഛനെ രക്ഷിക്കാൻ വേണ്ടി ഇങ്ങനെ ഒരു നാടകം..."

"ച്ചീ നിർത്തഡോ.. നിന്റെ ഒക്കെ തലയിൽ വെറും കളിമണ്ണ് ആണെന്ന് എനിക്ക് പണ്ടേ മനസ്സിലായതാണ്..പിന്നെ ഞാൻ ആരെയും രക്ഷിക്കാൻ ശ്രമിക്കുകയല്ല.. പക്ഷെ ഒരു സത്യം എനിക്ക് അറിയാം നിനക്ക് ഒക്കെ വേണ്ടത് സഹോദരിയുടെ മരണത്തിനു ഉത്തരവാദി ആരാണോ അവരെ അല്ലായിരുന്നു. മറിച്ചു നിന്നെ ഒക്കെ തീരുമാനത്തെ എതിർത്ത അച്ഛനെ എങ്ങനെയും കുടുക്കുക.. അവരുടെ ലൈഫ് തകർക്കുക.. അത്രേ ഉണ്ടാരുന്നുള്ളു.. സ്വന്തം സഹോദരിയോട് ആത്മാർഥത ഉള്ളവരായിരുന്നെങ്കിൽ അവരെ മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു.. മാത്രം അല്ല അവരുടെ കേസ് ശരിയായ ദിശയിൽ നടക്കാൻ നിങ്ങൾ അനുവദിച്ചേനെ.. എന്നിട്ട് കുറെ പ്രതികാരം പോലും.. സഹോദരിയെ കൊന്നവരോട്... നിങ്ങൾ ഒക്കെ മനുഷ്യർ തന്നെ ആണോ... കഷ്ടം." "എങ്കിൽ പറയെടാ ആരാടാ ശരിക്കും കൊലപാതകി..." അരവിന്ദൻ പറഞ്ഞതും റിദു മിതുവിനോട് അച്ഛനെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു അവൾ മടിച്ചു മടിച്ചു റൂമിലേക്ക് പോയി.. ഒന്നും അറിയാതെ റൂമിൽ മയക്കത്തിൽ ആയിരുന്ന അച്ഛനെ അവൾ വിളിച്ചുണർത്തി.. അച്ഛനെ കൂട്ടി ഹാളിൽ എത്തിയതും പുറത്തു പോയി സാവിത്രി അമ്മ വന്നതും ഒരുമിച്ചു ആയിരുന്നു "ആഹാ അച്ഛനും അമ്മയും വന്നല്ലോ അപ്പൊ എല്ലാവരും ആയി..

ഇനി മിത്രയുടെ കുറവ് ഉണ്ട്. സാരമില്ല അവളെ വിളിക്കണ്ട.. ചില പരമനാറികൾ ആയവന്മാരുടെ മുന്നിലേക്ക് എന്റെ പെങ്ങൾ വരണ്ട..." റിദു നിരഞ്ജനെ നോക്കി പറഞ്ഞതും അവൻ കലി അടക്കാൻ ആവാതെ മുഖം തിരിച്ചു നിന്നു. റിദു മാധവന്റെ കൈ പിടിച്ചു അടുത്തേക്ക് കൊണ്ട് വന്നു "അച്ഛാ...." "എന്താ മോനെ.. എന്താ ഇവിടെ നടക്കുന്നതൊക്കെ..." "അതൊക്കെ പറയാം അച്ഛാ... അല്ല അച്ഛാ... അച്ഛന്റെ കഴുത്തിൽ ഒരു മാല ഉണ്ടായിരുന്നില്ലേ..." "അഹ് ഉണ്ടാരുന്നു മോനെ..." "ഇപ്പൊ അതെവിടെ.." "അത് നഷ്ടം ആയി പോയി എന്റെ കയ്യിൽ നിന്നും..." "കണ്ടോ കണ്ടോ.. ഇവൻ തന്നെ ആണ് കൊലപാതകി.. ഇവന്റെ മാല തന്നെ ആണ് അവിടെ നിന്നും കണ്ടെടുത്തത്...അരവിന്ദാ... രാജാ.. കൊല്ലടാ ഇവനെ.." ദേവദത്തൻ അനിയന്മാരായ ദേവരാജനോടും അരവിന്ദനോടും പറഞ്ഞതും റിദു കലി പൂണ്ടു നിരഞ്ജനിട്ട് ഒരെണ്ണം പൊട്ടിച്ചു.. "ഇത് നിങ്ങൾക്കുള്ളതാണ്.. ഇതാ... ഇതാ നിന്റെ ഒക്കെ കുഴപ്പം. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന കുറച്ചു വൃത്തികെട്ട ജന്മങ്ങൾ... ഞാൻ പറഞ്ഞു കഴിയും വരെ ആരേലും ഇനി മിണ്ടിയാൽ ഈ റിദുവിന്റെ തനി രൂപം നീയൊക്കെ കാണും.." കാര്യം ദേഷ്യം ഉണ്ടെങ്കിലും റിദുവിന്റെ അത്രെയും നേരം ഉണ്ടാരുന്ന ഭാവം മാറിയതും അവരും പിന്നെ ചലിച്ചില്ല..

"പറ അച്ഛാ.. അച്ഛന് അത് എന്നാണ് നഷ്ടം ആയത്..." "ഗായത്രിയുടെ വിവാഹത്തിന്റ തലേ ദിവസം അന്ന് ഞാൻ വീട്ടിലേക്ക് മടങ്ങും വഴി ആണ് ആരോ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്.. അന്ന് നഷ്ടം ആയതാണ് ആ മാല.. അന്നത്തെ ദിവസം ഇപ്പോഴും എന്റെ ഓർമയിൽ ഉണ്ട്.. പരിചിതമായ ഒരാൾ ആയിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.. പക്ഷെ മുഖം വ്യക്തമായില്ല..." "അപ്പൊ അന്ന് അച്ഛന് നഷ്ടം ആയ ആ മാല എങ്ങനെ ഗായത്രി അമ്മയുടെ മുറിയിൽ എത്തി.. അത് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു... ആരാണെങ്കിലും കൊന്നിട്ട് അത് മറ്റൊരാളുടെ തലയിൽ ചാർത്താൻ ശ്രമിച്ചതാണെന്നു എനിക്ക് തോന്നുന്നു.. അച്ഛൻ അന്ന് അവിടെ പോയിട്ടില്ലെങ്കിൽ ആ മാല എങ്ങനെ അവിടെ വന്നു എന്ന് നമ്മൾ ആലോചിക്കുമ്പോഴും ആ മാല മോഷ്ടിച്ച ആ വ്യക്തിയുടെ ഉദ്ദേശം അച്ഛനെ കുടുക്കാൻ ആയിരുന്നോ അതോ അത് വെറും ഒരു മോഷണ ശ്രെമം ആയിരുന്നോ എന്ന് നമ്മൾ ആലോചിക്കണം.. ആ വ്യക്തി തന്നെ ആകും ഗായത്രി അമ്മയുടെ മരണത്തിനും ഉത്തരവാദി..." "ഞങ്ങൾക്ക് ഇനി മിണ്ടാതെ നിൽക്കാൻ കഴിയില്ല.. നീ മനഃപൂർവം ഇവനെ രക്ഷിക്കാൻ ശ്രേമിക്കുവാ.. അങ്ങനെ ഒരു മോഷണം നടന്നിട്ടുമില്ല.. ഇവൻ അല്ലാതെ മറ്റൊരു വ്യക്തി അവളുടെ മുറിയിൽ കടന്നിട്ടുമില്ല..."

"അങ്ങനെ അങ്ങു പറയാതെ അരവിന്ദോ... തന്നോട് ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ നീയൊക്കെ കൂടി സ്ഥലം മാറ്റിയിരുന്നു എന്ന്.. അദ്ദേഹം എനിക്ക് വേണ്ടപ്പെട്ട ഒരു മനുഷ്യൻ ആണ്..അദേഹത്തിന്റെ കയ്യിൽ നിന്നാണ് ഞാൻ ഈ ഫയൽ വാങ്ങിയത്.. ഗായത്രി അമ്മയുടെ ഡയറി നിങ്ങളുടെ കുടുംബ വീട്ടിൽ നിന്നും എനിക്ക് കിട്ടി.. ഈ ഫയലിൽ വളരെ വ്യക്തമായി ഡീറ്റെയിൽസ് ഉണ്ട്.. ഒരു ബോഡി കിട്ടിയാൽ ഉടൻ അത് വെറുതെ അങ്ങ് നോക്കിയിട്ട് വീട്ടുകാർക്ക് വിട്ടു കൊടുക്കൽ അല്ല ചെയ്യുക.. പ്രത്യകിച്ച് കൊലപാതകം കൂടി ആണെങ്കിൽ ബോഡിയും ആ ബോഡി കിടന്നിരുന്ന പ്ലേസ് ഇവയെല്ലാം വ്യക്തമായി പരിശോധിക്കും..അങ്ങനെ അങ്കിളിന് കിട്ടിയ ഒരു തെളിവാണ് ആ മാല അല്ല.. ഗായത്രി അമ്മയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയ മുടിയിഴകൾ. അവ മാധവൻ അച്ഛന്റെ അല്ല അരവിന്ദ മാമ.. ഒരിക്കലും ബോഡിയിൽ വെറുതെ അത്രെയും മുടിയിഴകൾ വരുകയില്ലല്ലോ.. അവ ആരുടേതാണെന്ന് അങ്കിൾ കണ്ടെത്തിയിരുന്നു.. പക്ഷെ അതിനു മുൻപ് എല്ലാം കൂടി അദ്ദേഹത്തിനെ അവിടെ നിന്നും മാറ്റിയില്ലേ..പിന്നെ അന്ന് ഗായത്രി അമ്മയുടെ കവിളിൽ ശക്തമായി അടിച്ചതിന്റെ കൈ രേഖ തെളിഞ്ഞിരുന്നു..

അതും പ്രതിയുടെ കയ്യിലെ മോതിരത്തിന്റെ അടയാളം വരെ വളരെ വ്യകതമായി ആ ഫോട്ടോയിൽ ഉണ്ട്.. നിങ്ങൾ ഒന്നും ഇത് കാണില്ലല്ലോ... പക്ഷെ ഞാൻ കണ്ടു.. അത് ആരുടേതാണെന്നും വളരെ വ്യക്തമായി എനിക്ക് അറിയാം..." "ആരാണത്..." "നിൽക്ക് ഇങ്ങനെ അങ്ങു ധൃതി കൂട്ടാതെ.." "നീ ഈ പറഞ്ഞു വരുന്നതിൽ എന്തെങ്കിലും ശരി ഇല്ലെങ്കിൽ പിന്നെ മോനെ ഇവിടെ വെച്ചു തന്നെ കൊന്നിരിക്കും എല്ലാത്തിനെയും.." "അങ്ങനെ അങ്ങ് പറയാതെ മാമോ..നിങ്ങൾ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് നിങ്ങളെ കൊണ്ട് പറയിപ്പിക്കാൻ പോകുന്നതേ ഉള്ളു ഞാൻ.." റിദു അത്രെയും പറഞ്ഞു ടേബിളിൽ നിന്നും ഗായത്രിയുടെ ഫോട്ടോ എടുത്തു.. ഫോണിൽ നിന്നും മറ്റൊരു pic എടുത്തു രണ്ടും കൂടി അവർക്ക് നേരെ കാണിച്ചു "നോക്കിക്കോളൂ.. ഈ മോതിരത്തിന്റെ അടയാളം അല്ലെ ഈ കവിളിൽ പതിഞ്ഞിരിക്കുന്നത്.."

"അതെ.. ആണ്..." അവരുടെ സംസാരം കേട്ടതോടെ റിദു പുഞ്ചിരിച്ചു കൊണ്ട് ഫയൽ ടേബിളിൽ വെച്ചു "എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അതാണ്.. ഇതാണ് എന്നൊക്കെ പറയാൻ എന്താ എളുപ്പം അല്ലെ... ഈ മോതിരത്തിന്റെ ഉടമയെ എനിക്ക് പണ്ട് മുതൽ നല്ലോണം അറിയാം.. അയാളുടെ ഭാഗ്യമോതിരം ആണത്രേ ഇത്.. അയാളുടെ കൈ വിരലിൽ നിന്നും ഒരിക്കൽ പോലും ഇത് ഊരി മാറ്റിയിട്ടില്ലാ.. പിന്നെ അങ്കിൾ പറഞ്ഞതും കൂടി ആയപ്പോൾ അയാൾ ആരാണെന്ന് വളരെ വ്യക്തമായി എനിക്ക് മനസ്സിലായി.. അത് ഇനി ആരാണെന്ന് വെച്ചാൽ ദേ ഇയാൾ ആണ്.." റിദു ഫോണിൽ നിന്നും ഒരു pic എടുത്തു അവർക്ക് നേരെ കാട്ടി കൊടുത്തു.. ഇത്തവണ റിദു ഒഴികെ ബാക്കി എല്ലാവരും ശരിക്കും ഞെട്ടിയിരുന്നു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story