അഗ്നിസാക്ഷി: ഭാഗം 89

agnisakshi

എഴുത്തുകാരി: MALU

 റിദു ആണെങ്കിൽ എല്ലാം കണ്ടു പുഞ്ചിരിച്ചു നിൽക്കുകയാണ് മറ്റുള്ളവർ ആകട്ടെ ഒന്നും മനസ്സിലാകാതെ പിക്കിലും റിദുവിനെയും മാറി മാറി നോക്കി.. "ഇത് ലെവൻ അല്ലെ.." അരവിന്ദൻ ഞെട്ടലോടെ ചോദിച്ചതും മറ്റുള്ളവർ ഇപ്പോഴും ആ അവസ്ഥയിൽ തന്നെ ആയിരുന്നു . "ലെവൻ..?? മിസ്റ്റർ അരവിന്ദനു അറിയോ ഇയാളെ... ഇതാണ് ... ഇതാണ് എന്റെ അമ്മയുടെ സഹോദരൻ... മഹേന്ദ്രൻ..." "റിദു... നീ എന്തൊക്കെ ആണ് ഇവിടെ കാട്ടി കൂട്ടുന്നത്..." റിദു പറഞ്ഞു തീർന്നതും സാവിത്രി അമ്മ അവന്റെ അരികിലേക്ക് ചെന്നു "അമ്മക്ക് ഒന്നും മനസ്സിലായില്ലേ... എന്നാ കേട്ടോ.. ഗായത്രിയെ കൊന്നത് ഈ മഹി അമ്മാവൻ തന്നെ ആണ് ." "ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല.. കാര്യം അന്ന് ഏട്ടനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നെങ്കിലും എന്റെ കൂടെപ്പിറപ്പ് ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.. നീ മാധവട്ടന് വേണ്ടി കള്ളം പറയുവാണോ റിദു..." "ഞാൻ എന്തിനു അത് ചെയ്യണം അമ്മേ.. മിതു എന്റെ ഭാര്യ ആയതിനു ശേഷം ആണ് ഞാനും മാധവച്ഛനും ആയി ശരിക്കും ഒന്ന് അടുക്കുന്നത് പോലും.. അതിനു മുൻപ് വരെ എന്റെ കാമുകിയുടെ അച്ഛൻ ആയിരുന്നു അദ്ദേഹം.. രക്ഷിക്കാൻ ആണെങ്കിൽ ആ അദ്ദേഹത്തെ ആണോ ഞാൻ ആദ്യം രക്ഷിക്കുക..? കുട്ടികാലം മുതൽ എനിക്ക് പരിചയമുള്ള അച്ഛൻ മരിച്ച നാൾ മുതൽ ഈ വീട്ടിൽ നമ്മൾക്ക് അരികിൽ ഉണ്ടാകുകയും നമുക്ക് വേണ്ടി ബിസിനസ്‌ ഏറ്റെടുക്കുകയും എല്ലാം നോക്കി നടത്തുകയും ചെയ്ത ആ മഹാനായ മനുഷ്യനെ ആയിരിക്കുമോ ഞാൻ ആദ്യം രക്ഷിക്കുക...

അമ്മ തന്നെ ആലോചിച്ചു നോക്കൂ... ഞാൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നവൻ ആണ്... മാധവച്ഛൻ ആണ് തെറ്റ് ചെയ്തതെങ്കിൽ ഞാൻ ഒരിക്കലും അച്ഛന്റെ ഭാഗത്തു നിൽക്കില്ലായിരുന്നു.. പക്ഷെ സത്യമിതാണ് അമ്മേ.. മഹി അമ്മാവൻ ആണ് കൊലപാതകി.." "മോനെ...." "പിന്നെ അമ്മാവൻ എന്ന് വിളിച്ച നാവ് ഇന്ന് എനിക്ക് പിഴുതെറിയാൻ ആണ് എനിക്ക് തോന്നുന്നത്. ആ നീചൻ മറ്റൊരു പ്രവർത്തി കൂടി ചെയ്തു അമ്മേ..നമ്മുടെ അച്ഛനെ, അമ്മയുടെ ദേവേട്ടനെ ചതിച്ചു കൊന്നത് ആ ദുഷ്ടൻ ആണ്..." റിദു പറഞ്ഞു കഴിഞ്ഞതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ സാവിത്രി അമ്മ അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.. അമ്മയെ താങ്ങി നിർത്തി മിതുവിന്റെ അടുത്ത് ഏൽപ്പിച്ചു റിദു തിരികെ അരവിന്ദന്റെയും കൂട്ടരുടെയും അടുത്തേക്ക് തന്നെ വന്നു "കേട്ടല്ലോ... കണ്ടല്ലോ.. ഇനിയും നിങ്ങൾക്ക് തെളിവുകൾ വേണോ.. വേണമെങ്കിൽ അതിനും ഞാൻ തയാർ ആണ്.. അല്ലെങ്കിൽ അയാളുടെ നാവിൽ നിന്നും തന്നെ നിങ്ങൾ സത്യം അറിഞ്ഞു കൊള്ളൂ.. എന്തേയ്..." "നീ പറഞ്ഞ പോലെ അവൻ ആണ് ഇതിനു പിന്നിൽ എങ്കിൽ വെച്ചേക്കില്ല ഞങ്ങൾ അവനെ..ഇനി എന്താ നോക്കി നിൽക്കുന്നത് വാടാ.. ഇപ്പൊ തന്നെ അവനെ തീർക്കണം..." ദേവദത്തൻ പറഞ്ഞതും എല്ലാവരും പുറത്തേക്കു ഇറങ്ങി..

എന്നാൽ പിന്നാലെ റിദു അവർക്കൊപ്പം ഇറങ്ങാൻ നിന്നതും സാവിത്രിക്ക് ബോധം വന്നിരുന്നു.. അവർ കണ്ണുകൾ തുറന്നതും മിതു അവനെ അടുത്തേക്ക് വിളിച്ചു "എന്താ മിതു... അങ്ങനെ അങ്ങ് പറഞ്ഞു വിടാൻ വേണ്ടി ആണോ ഞാൻ അവരെ ഇവിടേക്ക് വിളിച്ചു വരുത്തിയത്..വെറുതെ വിടാൻ കഴിയില്ല എനിക്ക് അവരെ..." "പറയുന്നത് കേൾക്ക്.. അമ്മയുടെ അവസ്ഥ കണ്ടോ.. അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. അത് കഴിഞ്ഞു അല്ലെ.. അവരുടെ കാര്യം ഞാൻ അങ്ങനെ മറക്കുമോ..." "അതറിയാം എനിക്ക്.. നീ വാ അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കാം..." "എന്തിനു... എനിക്ക് ഹോസ്പിറ്റലിൽ ഒന്നും പോകേണ്ടതില്ല..." സാവിത്രി മിതുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.. "അമ്മ എന്താ ഈ പറയണേ.. ഇപ്പോഴത്തെ അമ്മയുടെ കണ്ടിഷൻ തീരെ മോശം ആണ്..വാ.. വാശി പിടിക്കാതെ..." "എനിക്ക് ഒന്നുല്ലെടാ... അപ്പൊ പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ..." "അമ്മേ....." മിതു സങ്കടത്തോടെ സാവിത്രിയുടെ കവിളിൽ തലോടിയതും അവർ റിദുവിനെയും പിടിച്ചു അടുത്ത് ഇരുത്തി രണ്ടു മക്കളുടെയും കൈകൾ തന്റെ കൈകളിൽ ബന്ധിച്ചു "അയാൾ അങ്ങനെ ഒന്നും ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. പക്ഷെ.... സ്വന്തം പെങ്ങളെ വിധവ ആക്കാൻ അയാൾക്ക് എങ്ങനെ തോന്നി...."

"അമ്മേ.. മനുഷ്യർ ആണ്.. എല്ലാർക്കും ഒരുപോലെ സ്വഭാവം ഉണ്ടാകണമെന്നില്ല.. ചിലർ നന്മ ചെയ്താൽ ചിലർ തിന്മ ചെയ്യും. അത് അങ്ങനെ ആണ്... സ്വത്തിനോടും പണത്തിനോടും ഉള്ള അത്യാഗ്രഹം കാരണം സ്വന്തം പെങ്ങളുടെ ജീവിതം അയാൾക്ക് നോക്കേണ്ടി വന്നില്ല..അയാളുടെ ഉള്ളു നിറയെ സ്വാർത്ഥത ആണ്..." "എന്നാലും മോനെ... എനിക്ക്... എന്റെ.. ദേവേട്ടനെ..." "അമ്മേ... ദേവനച്ഛൻ അമ്മക്കും റിദുവേട്ടനും റിഷിക്കും എന്തിനു ഈ വീടിന് ചുറ്റും കാവൽ ആയി ഇവിടെ തന്നെ ഉണ്ട്.. അത് കൊണ്ട് തന്നെ ആണ്.... ഇന്ന് എല്ലാം അറിയാനും പ്രശ്നങ്ങൾ അവസാനിക്കാനും കാരണം..." "അയാളെ ഇനി എന്റെ കണ്മുൻപിൽ പോലും കണ്ടു പോകരുത്.. വെറുത്തു പോയി... ഗായത്രിയെ അയാൾ എന്തിനാ കൊലപെടുത്തിയെ എന്ന് എനിക്ക് അറിയില്ല.. ദേവേട്ടനെ പോലും കൊന്ന അയാൾക്ക് ഗായത്രി എന്നല്ല പലരെയും മടി കൂടാതെ കൊലപ്പെടുത്താൻ കഴിയും.. മക്കൾ സൂക്ഷിക്കണം.. അയാൾ നിങ്ങളെയും വെറുതെ വിടില്ല.. ദുഷ്ടൻ..." സാവിത്രി അത്രെയും പറഞ്ഞു റൂമിലേക്ക് പോയതും മിതു കൂടെ പോകാൻ എഴുന്നേറ്റു.. പക്ഷെ റിദു അവളെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.. "എന്താ..." "അമ്മ ഇപ്പൊ പോകുന്നത് എന്തിനാണെന്ന് എനിക്ക് അറിയാം.. മനസ്സിലെ സങ്കടം മുഴുവൻ അച്ഛനോട് പറഞ്ഞു തീർക്കാൻ പോയതാ...

അച്ഛൻ അമ്മയോടൊപ്പം തന്നെ ഉണ്ട്... അവർ അവരുടേതായ ലോകത്തു കുറച്ചു നേരം നിൽക്കട്ടെടോ..." "പക്ഷെ അമ്മ എന്തെങ്കിലും കടുംകൈ ചെയ്താൽ.." "ആര് എന്റെ സാവിത്രി കുട്ടിയോ... നടന്നത് തന്നെ... അച്ഛൻ മരിച്ചപ്പോഴും അത് കഴിഞ്ഞു ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങൾ മക്കളെ രണ്ടിനും പിടിച്ചു കൂടെ നിർത്തി കരയാതെ എല്ലാം തരണം ചെയ്ത ആളാ അമ്മ..ആ അമ്മ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല.. ഞാൻ പറഞ്ഞില്ലെടോ അച്ഛൻ അമ്മക്കൊപ്പം തന്നെ ഉണ്ട് ഒരു നിഴലായി.. നീ പറയാറില്ലേ നിന്റെ ലക്ഷ്മി അമ്മ അച്ഛന്റെ ഒപ്പം തന്നെ ഉണ്ടെന്ന്.. അത് പോലെ തന്നെ ആടോ എന്റെ അച്ഛനും... ഒന്നും ഓർത്തു ഇനി ടെൻഷൻ അടിക്കാതെ താൻ ഒന്ന് വന്നേ....." റിദു മിതുവിനേയും കൂട്ടി റൂമിലേക്ക് പോയതും റിഷി മിത്രയെ അന്വേഷിച്ചു പുറത്തേക്കിറങ്ങി.. ഗാർഡനിൽ പൂക്കളെ നോക്കി നിൽക്കുകയായിരുന്ന മിത്രയുടെ അരികിലേക്ക് റിഷി നടന്നു.. അരികിൽ ആരുടെയോ സാമിപ്യം അറിഞ്ഞതും മിത്ര പിന്നിലേക്ക് നോക്കി.. റിഷിയെ കണ്ടതും മിത്ര ഞെട്ടലോടെ പിന്നിലേക്ക് നീങ്ങി.. പെട്ടന്ന് ഉണ്ടായ അവളുടെ പ്രവർത്തിയിൽ തൊട്ട് പിന്നിൽ ഉണ്ടാരുന്ന കല്ലിൽ തട്ടി അവൾ താഴേക്ക് പോയതും റിഷി അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി അവൻ അവളെ ചേർത്ത് പിടിച്ചതും മിത്ര ഞെട്ടലോടെ അവന്റെ കണ്ണുകളിലേക്ക് മിഴികൾ പായിച്ചു...

ഇരുവരും പരസ്പരം മറന്നു പഴയ മിത്രയിലേക്ക് ഹർഷനിലേക്കും ഉള്ള യാത്രയിൽ ആയിരുന്നു... അല്പം കഴിഞ്ഞു സ്വബോധം വന്ന മിത്ര അവനെ വിളിച്ചു "ഹർഷാ......" അവളുടെ വിളിയിൽ പെട്ടന്ന് അവൻ കൈകൾ അയച്ചു "ഓ സോറി..." "എന്തിനാ സോറി... ഞാൻ വീഴാൻ പോയപ്പോൾ നീ പിടിച്ചത് അല്ലെ.. അതിനു നീ എന്തിനാ സോറി പറയണേ ഹർഷാ..." "നീ ഇതെവിടെ ആയിരുന്നു..." അവൻ അല്പം ഗൗരവത്തോടെ അവളോട് ചോദിച്ചു "ഞാൻ ഇവിടെ തന്നെ ഉണ്ടാരുന്നു.. വെറുതെ ഗാർഡനിൽ ഒന്ന് കുറച്ചു സമയം ചെലവഴിക്കാമെന്ന് കരുതി.. എന്തേയ്.. തെറ്റാണോ.." "അപ്പൊ അകത്തു എന്ത് ഉണ്ടായാലും നിനക്ക് അത് ഒരു പ്രോബ്ലം അല്ല അല്ലെ " "അവിടെ എന്ത് ഉണ്ടായി എന്നാ പറയണേ... ആരാ വന്നത് ഇവിടെ... ആരുടെയോ സംസാരം കേട്ടിരുന്നു.. ഞാൻ കരുതി നിങ്ങളുടെ ഓഫീസിലെ സ്റ്റാഫ്‌ മറ്റും ആയിരിക്കും എന്ന്.. ഇടക്ക് അങ്ങനെ കുറച്ചു ആളുകൾ ഇവിടെ വരാറുണ്ടല്ലോ മീറ്റിംഗ് ആവശ്യത്തിന് ആയി.." "അങ്ങനെ ഉള്ള കാര്യങ്ങൾ ആണെങ്കിൽ തന്നെ നിനക്ക് അവിടെ ഒന്ന് വന്നാൽ എന്താ.." "നീ എന്താ ഹർഷാ ഈ പറയണേ... ഞാൻ എന്തിനു അവിടെ വരണം.. നിങ്ങളുടെ വർക്ക്‌.. നിങ്ങളുടെ സ്റ്റാഫ്‌... നിങ്ങളുടെ പേർസണൽ കാര്യങ്ങളിൽ ഞാൻ ഇടപെടാൻ പാടില്ലല്ലോ.. എനിക്ക് നിങ്ങളുടെ കമ്പനികാര്യങ്ങൾ അത്ര വശമില്ല.. പിന്നെ അവിടെ വന്നു നിന്നിട്ടും യാതൊരു പ്രയോജനവും ഞാൻ കാണുന്നില്ല..." "എന്നാൽ കേട്ടോ.. അവിടെ വന്നത് മറ്റാരും അല്ല...

നിരഞ്ജനും അവൻറെ അമ്മാവന്മാരും ആയിരുന്നു " നിരഞ്ജൻ എന്ന് കേട്ടതും മിത്ര ഞെട്ടി.. അവളുടെ പതർച്ച കണ്ടതും അവളെ ഒന്ന് വട്ടാക്കാമെന്നു അവൻ കരുതി "എന്താ നിനക്ക് ഒന്നും പറയാൻ ഇല്ലേ.. കാമുകിയെ അന്വേഷിച്ചു വന്നതാ അവൻ.. നിനക്ക് ജീവിതം നൽകാൻ അവൻ തയാറാണ് പോലും... എന്താ പോകുന്നോ.. കൂടെ.." "ഹർഷാ പ്ലീസ്..." "എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല..എന്തെങ്കിലും അറിയണമെങ്കിൽ ദാ ഏട്ടത്തി റൂമിൽ ഉണ്ട്.. പോയി ചോദിച്ചോളൂ... " "ഞാൻ ചോദിച്ചോളാം.. പക്ഷെ ഇനി ആ ദുഷ്ടനു എന്നെ കിട്ടുമെന്ന് അവൻ കരുതുന്നെങ്കിൽ അത് വെറുതെ ആണ്..ഒരിക്കലും അത് നടക്കില്ല ...ഞാൻ മിത്രേയ ഹർഷിത് ആണ്... ഹർഷന്റെ മാത്രം മിത്ര...." അത്രെയും അവനോട് പറഞ്ഞു മിത്ര മിതുവിനെ അന്വേഷിച്ചു റൂമിലേക്ക് പോയി.. മിത്ര പോകുന്നതു ചിരിയാലേ നോക്കി നിൽക്കുകയായിരുന്നു റിഷി.. അവളുടെ വാക്കുകൾ അത്രക്ക് അവനിൽ ആനന്ദം നൽകിയിരുന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

റൂമിൽ കാര്യമായി ചർച്ചയിൽ ആണ് റിദു.. പക്ഷെ മിതു ആകട്ടെ ഞാൻ ഇവിടെ ഇല്ല എന്ന മനോഭാവത്തോടെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇരിക്കുകയാണ്.. ഇത് കണ്ടതും റിദുവിന് ദേഷ്യം വന്നു അവൻ അവളുടെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു. മിതു വേദനയോടെ കണ്ണുകൾ നിറച്ചു അവനെ നോക്കി "എന്താ..." "എന്ത്.." "എന്തിനാ എന്റെ തലയിൽ കൊട്ടിയെ..." "ഇവിടെ ഒരു പാവം ഭർത്താവ് ഭാവി കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ഭാര്യ ഇവിടെ മാനം നോക്കി ഇരുന്നാൽ പിന്നെ എനിക്ക് ദേഷ്യം വരൂലേ..." "സ്വയം അങ്ങു ഇരുന്നു പറഞ്ഞാൽ പോരെ.. വെറുതെ മനുഷ്യനെ വട്ടു പിടിപ്പിക്കല്ലേ ഏട്ടാ..." "ഇതെന്തൊരു കൂത്ത്.. നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ നിന്റെ ഭർത്താവ് അല്ലെന്ന്.. ഞാൻ പിന്നെ ഇത് നിന്നോട് അല്ലാതെ വേറെ ആരോടാടി പറയേണ്ടത് " "ദേ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.. ഇനിയും പലതും ചെയ്തു തീർക്കാൻ ഉണ്ട്.. അത് കഴിഞ്ഞു മതി ചർച്ച ഒക്കെ.. ഒന്ന് മാറിക്കെ ഞാൻ മിത്രയെ ഒന്ന് കാണട്ടെ..." "ഇങ്ങനെ പോയാൽ ഞാൻ കിളവൻ ആകും.. എന്റെ മിതു പ്രശ്നങ്ങൾ ഇല്ലാത്ത ലൈഫ് ഉണ്ടോ.. അത് ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കും.. എന്ന് കരുതി ലൈഫ് ഫുൾ അതിനു വേണ്ടി നഷ്ടപെടുത്താൻ കഴിയുമോ പെണ്ണെ..." "അതല്ല ഏട്ടാ... ആ ദുഷ്ടന്മാരെ അങ്ങനെ അങ്ങ് വെറുതെ വിടാൻ എനിക്ക് ആവില്ല... എല്ലാം വേഗം കലങ്ങി തെളിയും... എന്റെ ഭർത്തു വിഷമിക്കണ്ട..." അവൾ അവന്റെ തലയിൽ തിരിച്ചു ഒരു കൊട്ട് കൊടുത്തു പുറത്തേക്കു ഇറങ്ങിയതും മിത്ര അവിടേക്ക് എത്തിയിരുന്നു. അവൾ വല്ലാതെ അണയ്ക്കുന്നുണ്ടാരുന്നു "എന്താ മിത്ര... നീ എന്താ ഇങ്ങനെ അണയ്ക്കണേ.. ഓടുവാരുന്നോ നീ..."

"അത് പിന്നെ ചേച്ചി ആ നിരഞ്ജൻ ഇവിടെ വന്നിരുന്നോ..." "അതേലോ വന്നിരുന്നു.. അല്ല അപ്പൊ ഇവിടെ കണ്ടില്ലല്ലോ നിന്നെ.. പിന്നെ എങ്ങനെ അറിഞ്ഞു.." "ഹർഷൻ പറഞ്ഞു... ഞാൻ ഇവിടെ ഉണ്ടാരുന്നു.. പക്ഷെ ഒന്നും അറിഞ്ഞില്ല ചേച്ചി.. എന്തിനാ അവൻ വന്നത്.. വീണ്ടും പ്രശ്നം ഉണ്ടാക്കാൻ ആണോ.." "ഏയ്യ് അല്ലടാ.. കുറച്ചു സത്യങ്ങൾ അവന്മാർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ആയി റിദുവേട്ടൻ തന്നെ ആണ് അവരെ ഇവിടെ വിളിച്ചു വരുത്തിയത്..." "എന്ത് സത്യങ്ങൾ..." മിതു നടന്നത് എല്ലാം മിത്രക്ക് പറഞ്ഞു കൊടുത്തതും മിത്രക്കും ഒരു അമ്പരപ്പ് ആയിരുന്നു "എന്നാലും ചേച്ചി... അയാൾ എങ്ങനെ...." "അതൊന്നും അറിയില്ല... എല്ലാം വൈകാതെ അറിയുമായിരിക്കും... നീ വെറുതെ ടെൻഷൻ അടിക്കേണ്ട.. അവൻ നിന്നെ ഒന്നും ചെയ്യില്ല... അവൻ വന്നത് അതിന് വേണ്ടി അല്ല... നിന്നോട് ആരാ ഇങ്ങനെ പറഞ്ഞത്..." "അത്.. പിന്നെ... ഹർഷൻ ..." "അവൻ വെറുതെ നിന്നെ ഒന്ന് വട്ടാക്കിയതാവും.. പോട്ടെ കാര്യം ആക്കണ്ട..." മിതു മിത്രയുടെ തോളിൽ തട്ടി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് റൂമിലേക്ക് നടന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ എല്ലാം അറിഞ്ഞു മഹിയെ കൊല്ലാൻ ഉള്ള ലക്ഷ്യത്തോടെ അരവിന്ദനും കൂട്ടരും അയാളുടെ വീട്ടിൽ എത്തിയെങ്കിലും അവിടെ ആരെയും കാണാൻ കഴിഞ്ഞിരുന്നില്ല...നിരാശയോടെ അവർക്ക് അവിടെ നിന്നും മടങ്ങേണ്ടി വന്നു

പിറ്റേ ദിവസം മിതു കോളേജിൽ പോകാൻ റെഡി ആയതും റിദു അതിനു മുൻപ് തന്നെ ഓഫീസിലേക്ക് പോയിരുന്നു.. അവൾ തനിച്ചു എങ്ങനെ പോകുമെന്ന് ഓർത്തു നിൽക്കുമ്പോൾ ആയിരുന്നു റിഷി അവിടേക്ക് വന്നത് ... എന്നാൽ റിഷി കോളേജിൽ പോകുന്നില്ല മിതുവിനെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ മിത്രയെയും സാവിത്രി അമ്മയെയും അവിടെ തനിച്ചു ആക്കണ്ട എന്ന് മിതു കരുതി..കിച്ചുനെയും കൂട്ടി പൊയ്ക്കോളാമെന്ന് പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി വൈകുന്നേരം റിദു വീട്ടിൽ മടങ്ങി എത്തിയെങ്കിലും മിതു കോളേജിൽ നിന്നും എത്തിയിട്ടുണ്ടാരുന്നില്ല... മിതുവിനെ കുറെ തവണ അവൻ കാൾ ചെയ്തെങ്കിലും ഫോൺ അപ്പോഴെല്ലാം സ്വിച്ചഡ് off ആയിരുന്നു.. അവൻ ടെൻഷൻ അടിച്ചു അവളെ അന്വേഷിച്ചു പുറത്തേക്ക് ഇറങ്ങാൻ നേരം ആണ് അവനെ റിഷി വിളിച്ചത്........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story