അഗ്നിസാക്ഷി: ഭാഗം 9

agnisakshi

എഴുത്തുകാരി: MALU

"നീ എന്താ പറഞ്ഞെ ഈ പെണ്ണിനെ ഞാൻ പ്രൊപ്പോസ് ചെയ്യണമെന്നോ." "അതെ റിദു എന്തേയ് പറ്റില്ലേ. പറ്റില്ലെങ്കിൽ നിനക്ക് തോൽവി സമ്മതിക്കാം" "അങ്ങനെ നിന്റെ മുന്നിൽ തോൽവി സമ്മതിക്കാൻ ഈ റിദുവിനെ കിട്ടില്ല. സമ്മതം ആണ് നാളെ വൈകുന്നേരം ഇവളെ ഞാൻ പ്രൊപ്പോസ് ചെയ്തിരിക്കും" റിദു പറഞ്ഞത് കേട്ടു ഇത്തവണ കിളി പോയത് റിദുവിന്റെ ഫ്രണ്ട്സിനും അപ്പുവിനും ആണ്. സ്റ്റേജിൽ ഉണ്ടാരുന്ന അപ്പു റിദുവിന്റെ അടുത്തേക്ക് ചെന്നു. "എന്താ റിദുവേട്ടാ നിങ്ങൾ ഈ പറയണേ.. ഇവളെ പ്രൊപ്പോസ് ചെയ്യാൻ സമ്മതം ആണെന്നോ.. ഏട്ടന് വട്ടായോ" "ദേ അപ്പു മൂത്തവർ സംസാരിക്കുമ്പോൾ നീ ഇടപെടേണ്ട അവർ പറയട്ടെ.ഇത് അവരുടെ അഭിമാന പ്രശ്നം ആണ്. നീ ഇങ്ങോട്ട് മാറി നിന്നെ" നീരവ് വന്നു അപ്പുനെ മാറ്റി നിർത്തി. "അപ്പൊ ശരി റിദു നാളെ കാണാം നമുക്ക്. ഇവളെ നീ പ്രൊപ്പോസ് ചെയ്യുന്നത് എനിക്ക് ഒന്ന് കാണണം. എന്റെ മുഖത്ത് നോക്കി ഇപ്പൊ ഇവൾ കുറച്ചു ഡയലോഗ് കാച്ചിയില്ലേ. അത് പോലെ നിന്റെ അടുത്തും പറയുന്നത് എനിക്ക് ഒന്ന് കേൾക്കണം." നിരഞ്ജൻ റിദുവിനെ പുച്ഛത്തോടെ നോക്കി സ്റ്റേജിൽ നിന്നിറങ്ങി പോയി.

പിന്നാലെ മിതുവും ഇറങ്ങി ക്ലാസ്സിലേക്ക് പോയി. മിതു പോകുന്നത് കണ്ടു പിന്നാലെ അമ്മുവും ദേവൂവും ലിനുവും പോയി. "ഇനി എന്ത്‌ നോക്കി നിൽക്കുവാടാ പിള്ളേരെ പറഞ്ഞു വിട് പ്രോഗ്രാം കഴിഞ്ഞു എന്ന് പറഞ്ഞു. നല്ലൊരു ദിവസം നിന്റെ ഒക്കെ പ്രതികാരം വീട്ടാൻ പോയി നശിപ്പിച്ചു. ഇത്രേം നേരം എന്ത്‌ രസം ആയിരുന്നു."(നീരവ്) റിദു പറയേണ്ടി വന്നില്ല അതിനു മുൻപേ കുട്ടികൾ എല്ലാം പോയിരുന്നു. എല്ലാവരുടെയും മനസ്സിൽ നാളെ നടക്കാൻ പോകുന്ന റിദുവിന്റെ പ്രൊപോസൽ സീൻ ആയിരുന്നു. എല്ലാവരും ക്ലാസ്സിലേക്ക് പോയതും റിദുവും ഗ്യാങ്ങും ഗ്രൗണ്ടിലേക്ക് പോയി. റിദു ദേഷ്യത്തോടെ പോയി അവിടിരുന്നു "ഡാ റിദു നല്ലോണം നോക്കിക്കോ"(നീരവ്) "എന്ത്‌"(റിദു) "അല്ല നാളെ പ്രൊപ്പോസ് ചെയ്യേണ്ടതല്ലേ.. കുറച്ചു പ്രണയാർദ്രമായി പറയാൻ പറ്റിയ പ്ലേസ് ഇപ്പോഴേ നോക്കി വെച്ചോ" "ഡാ പുല്ലേ എന്നെ കൊണ്ട് ഒന്നും നീ പറയിപ്പിക്കരുത്" "എന്തോ പറയാനാ.. ഡാ റോഷോ... വരുണേ... നിങ്ങൾ ഇത് കേട്ടോ ഇവന്റെ ഈ കലിപ്പ് കണ്ടാൽ തോന്നും നമ്മൾ എന്തോ ചെയ്തതാണെന്നു " "ഡെയ്... ഒന്ന് നിർത്ത് നിങ്ങൾ. നാളെ ഞാൻ എന്ത്‌ ചെയ്യും അത് പറ" "ഡാ ഇതാ പറയുന്നേ വടി കൊടുത്തു അടി വാങ്ങുക എന്ന്. ഇപ്പൊ അത് നിന്റെ കാര്യത്തിൽ ശരി ആയി"

"തുടങ്ങി അവൻറെ ഒരു..." "മതി.... ഞാൻ നിർത്തി.." "ഡാ നീ നാളെ അവളെ പ്രൊപോസൽ ചെയ്തേ പറ്റൂ ഇല്ലെങ്കിൽ നാണം കെടും ആ നിരഞ്ജന്റെ മുന്നിൽ"(വരുൺ) "ആ നാശത്തിന്റെ മുന്നിൽ താന്നു കൊടുക്കണമല്ലോ"(റിദു) "ഡാ നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ആ അപ്പു പറയുന്നത് കേട്ടു തുള്ളാൻ നിൽക്കരുത് എന്ന്. നമ്മൾ ഈ വർഷം കൂടി ഉള്ളു ഇവിടെ. അത് കഴിഞ്ഞും ഇവിടെ അപ്പുവിന് പഠിക്കേണ്ടതാ. അവൾ പറഞ്ഞത് കേട്ടു മറ്റുള്ളവരോട് ശത്രുത ഉണ്ടാക്കി വെച്ചാൽ നമ്മൾ പോയി കഴിഞ്ഞു അവളെ അവരൊക്കെ ഇട്ടു വട്ടു തട്ടും. നമുക്കെന്നും ഇവിടെ അവളുടെ ബോഡി ഗാർഡ്സ് ആയി നിൽക്കാൻ പറ്റുമോ"(നീരവ്) "നീ ഇപ്പൊ എന്താ ഈ പറഞ്ഞു വരുന്നത്"(റിദു) "പലരും എന്നോട് പറഞ്ഞു അപ്പുനെ കുറിച്ച്.നീ ഒരാൾ ഉണ്ടെന്നു ഉള്ള അഹങ്കാരത്തിൽ അവൾ വെറുതെ ഓരോ പിള്ളേരോട് അടി ഉണ്ടാക്കും അവസാനം നിന്നോട് വന്നു പറയും അത് കേട്ടു നീ അവരെ തല്ലാൻ പോവും. അതാണ് ഇന്നലെ ആ മൈത്രെയിയുടെ കാര്യത്തിലും സംഭവിച്ചത്." "നീ അവൾക്ക് സപ്പോർട്ട് നിൽക്കണ്ട. അവളുടെ അഹങ്കാരം ഞാൻ നേരത്തെ കണ്ടിട്ടുള്ളതാ. നീ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ"

"ഇതാ നിന്റെ കുഴപ്പം. ഇനി എങ്കിലും അപ്പുന്റെ കൂടെ എല്ലാ കാര്യത്തിലും തുള്ളാൻ നിൽക്കരുത്. അവളെ നമ്മൾ നമ്മുടെ കുഞ്ഞു പെങ്ങൾ ആയി കണ്ടിട്ടുള്ളു എന്നും. പക്ഷെ അവൾ തെറ്റ്‌ ചെയ്താൽ അതും നമ്മൾ തിരുത്തണം. അല്ലാതെ അവൾ പറയുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുക മാത്രം അല്ല വേണ്ടത്" "ദാ അവൾ വരുന്നുണ്ട്.. നീ ഈ പറയുന്നത് കേട്ടാൽ അത് മതി. എനിക്ക് എന്തോ അവളുടെ കണ്ണ് നിറയുന്നത് കാണാൻ കഴിയില്ലെടാ അതാ.. അല്ലാതെ അവളുടെ എല്ലാം കാര്യത്തിനും സപ്പോർട്ട് നിൽക്കുന്നതല്ല" "എന്താ റിദുവേട്ടാ... ഏട്ടൻ പറഞ്ഞത് സത്യമാണോ"(അപ്പു) "എന്ത്‌" "നാളെ അവളെ ഏട്ടൻ പ്രൊപോസൽ ചെയ്യാൻ പോവണോ" "അറിയില്ല നോക്കട്ടെ" "എന്ത്‌ നോക്കാൻ.. അവളുടെ മുന്നിൽ ഏട്ടൻ തല കുനിക്കാൻ പോവണോ" "നിനക്ക് ക്ലാസ്സ്‌ ഇല്ലേ അപ്പു. പോ ക്ലാസ്സിൽ പോ..ഉച്ചക്ക് കാണാം നീ പൊക്കോ"(നീരവ്) "ഈ നീരവേട്ടന് എന്താ.. റിദുവേട്ടാ.." "നീ പൊക്കോ അപ്പു"(റിദു) "ഓഹൊ ഞാൻ ഇപ്പൊ ശല്യം ആയോ ഞാൻ പൊക്കോളാം by" അപ്പു കലിച്ചു അവിടെ നിന്നു പോയി. "നീ ഇവിടെ തന്നെ ഇരുന്നിട്ട് കാര്യം ഇല്ല. എടാ ആ മൈത്രേയി അവളെ തല്ലേണ്ട ആവശ്യം ഉണ്ടാരുന്നോ നിനക്ക്. അത് മാത്രമോ ഇന്ന് ആ വൃത്തികെട്ടവനെ പ്രൊപ്പോസ് ചെയ്യാനും നീ പറഞ്ഞില്ലേ. ഏതായാലും അവസാനം അവൾ അവനിട്ടു കൊടുത്ത ഡയലോഗ് പൊളിച്ചു"(നീരവ്) "ദേ നീരവേ എനിക്ക് ദേഷ്യം വരുന്നുണ്ട്. നീ ഒന്ന് നിർത്ത് മൈത്രേയി അവൾ ആരാ നിന്റെ"

"ഓ എന്റെ ആരുമല്ലേ.. പിന്നെ റിഷി ഇന്ന് വന്നില്ലേ" "ഇല്ല" "നന്നായി ഇല്ലെങ്കിൽ ചേട്ടന് പുറമെ അനിയൻ കൂടി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയേനെ" "മതി ആ കാര്യം ഇനി വിട് നാളെ എന്റെ മനസ്സിൽ തോന്നുന്നത് എന്താണോ അത് ഞാൻ ചെയ്യും. നിങ്ങൾ വാ ക്ലാസ്സിൽ പോകാം" റിദു അവരുടെ കൂടെ ക്ലാസ്സിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റിദു പറഞ്ഞത് കേട്ടു ഇപ്പോഴും ഒന്നും കത്താതെ ഇരിക്കുകയാണ് മിതുവിന്റെ ഫ്രണ്ട്സ് "എന്നാലും അമ്മു അവൻ എന്തുവാ പറഞ്ഞെ"(ദേവൂ) "നീയും കേട്ടതല്ലേ ദേവൂ.. അവൻ ഇവളെ പ്രൊപ്പോസ് ചെയ്യാൻ തയാറാണെന്നു".(അമ്മു) "ആ ശരിയാ ഞാൻ ഓർക്കുന്നു. എടിയേ എന്നാലും പെണ്ണിനോട് ഒന്ന് സോഫ്റ്റ്‌ ആയി പോലും സംസാരിക്കാത്ത ലെവൻ എങ്ങനെ ഇവളോട് ഇഷ്ടം പറയും അതും കുറച്ചു റൊമാന്റിക് ഒക്കെ ആയി. അവന്റെ മുഖത്ത് പ്രണയം ഒക്കെ വരുവോ" "ആാാ വരുമായിരിക്കും നമുക്ക് നാളെ കാണാം. എന്നാലും ആ കാലൻ എന്റെ കൊച്ചിനെ തല്ലി ഇല്ലേ ആ വൃത്തികെട്ടവന്റെ മുന്നിൽ ഇട്ടു കൊടുത്തില്ലേ ഇത്രെയും പേരുടെ മുന്നിൽ വെച്ചു."(ലിനു) "പക്ഷെ ആ നിരഞ്ജൻ കാരണം അവൻ ഒന്ന് മുട്ട് കുത്തി. സന്തോഷം ആയി"(അമ്മു)

"അങ്ങനെ പറയല്ലെടി ആ നിരഞ്ജന്റെ മുന്നിൽ ആരും തല കുനിക്കാൻ പാടില്ല. അത്രക്ക് വൃത്തികെട്ടവൻ ആണ് അവൻ"(ദേവൂ) "മ്മ് എന്തെങ്കിലും ആവട്ടെ പക്ഷെ നമ്മുടെ മിതു"(അമ്മു) മിതു ഇപ്പോഴും എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ് "മിതുവേ....." അവൾ ദേവൂ വിളിച്ചതും ഞെട്ടി ഉണർന്നു. "ആ ദേവൂ" "നീ ഏത് ലോകത്താണ് മിതു" "അറിയില്ല ദേവൂ. ഞാൻ എന്താ എല്ലാവർക്കും ഇട്ടു വട്ട് തട്ടാൻ ഉള്ള വസ്തു ആണോ. നാളത്തെ കാര്യം ഓർത്തിട്ടു എനിക്ക് തല പുകയുന്നു" "നീ വിഷമിക്കാതെ"(അമ്മു) "അതല്ല അമ്മു... ഒരുത്തിയുടെ വാക്കും കേട്ടു ചെയ്യാത്ത കുറ്റത്തിന് ഒരുത്തൻ തല്ലുന്നു.ഇന്നു ദേ വേറെ ഒരുത്തന്റെ മുന്നിൽ പ്രൊപ്പോസ് ചെയ്യാൻ ഇട്ടു കൊടുക്കുന്നു. അവൻ ആണേൽ നാളെ മറ്റവനെ കൊണ്ട് എന്നെ പ്രൊപ്പോസ് ചെയ്യിക്കാൻ നോക്കുന്നു. ഇവന്മാരുടെ വാശിക്കും മത്സരത്തിനും ഒക്കെ ഞാൻ ആണല്ലോ ഇര ആവുന്നത്. എല്ലാത്തിനും ഞാൻ നിന്നു കൊടുക്കണോ" "പോട്ടെടാ നാളെ നീ വരാതിരുന്നാൽ മതി"(ദേവൂ) "ഞാൻ നാളെ വരാതിരുന്നാൽ ആ റിദുവിനെ പേടിച്ചു ഞാൻ ലീവ് എടുത്തത് ആവും എന്ന് ഈ കോളേജിൽ മുഴുവൻ പാട്ടാകും. വന്നാലോ അവന്റെ മുന്നിൽ പോകേണ്ടി വരും" "നീ വന്നാലും അവനു നീ കൊടുക്കുന്ന മറുപടി പോലെ ഇരിക്കും അവന്റെ ജയം"(ലിനു) "എന്തായാലും ഞാൻ കുറച്ചു കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്" "നീ ഏതായാലും അത്ര പെട്ടന്ന് ഒന്നും തളരുന്ന കുട്ടി അല്ലെന്നു ഞങ്ങൾക്കറിയാം."

(അമ്മു) ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഇല്ലെന്നു മിസ്സ്‌ വന്നു പറഞ്ഞപ്പോൾ എല്ലാവരും വീട്ടിൽ പോയി. നേരത്തെ വന്നത് കൊണ്ട് അമ്മുവിന്റെ കൂടെ മിതുവും കടയിൽ കയറാതെ വീട്ടിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിതു വീട്ടിൽ വന്നതും മാധവൻ പുറത്തേക്ക് ഇറങ്ങി വന്നു. "ഇന്നെന്താ മോളെ നേരത്തെ" "ഉച്ച വരെ ഉള്ളു അച്ഛേ ക്ലാസ്സ്‌" "കഴിച്ചോ മോള്" "ഇല്ല അച്ഛേ.. കഴിച്ചിട്ട് കടയിൽ പോകണം. ഭാസ്കരൻ മാമ വിളിച്ചിരുന്നു. ഇന്നു ഓർഡർ ഉണ്ട് അത് ചെയ്തു കൊടുക്കണം." "മ്മ് എന്ന മോള് വേഗം ഫ്രഷ് ആയി കഴിച്ചിട്ട് പൊക്കോ" മിതു വേഗം പോയി ഫ്രഷ് ആയി കഴിച്ചിട്ട് കടയിലേക്ക് പോയി. വൈകുന്നേരം എല്ലാം കഴിഞ്ഞു സിദ്ധു അവളെ കൊണ്ട് വീട്ടിൽ വിട്ടു.അവൾ അകത്തേക്ക് കയറി ഫ്രഷ് ആയി റൂമിൽ കേറി കിടന്നു.മിതുവിനെ കാണാതെ റൂമിൽ നോക്കാൻ വന്ന മാധവൻ കാണുന്നത് ബെഡിൽ കിടക്കുന്ന മിതുവിനെ ആണ് "മോളെ മിതു..." മാധവൻ വിളിച്ചതും മിതു ബെഡിൽ നിന്നു എഴുന്നേറ്റു. "എന്താ അച്ഛേ.." "മോള് എന്താ കിടക്കുന്നെ.. ഈ സമയം മോള് അങ്ങനെ കിടക്കുന്നതല്ലല്ലോ. എന്തെങ്കിലും സുഖമില്ലായ്മ ഉണ്ടോ" "ഇല്ല അച്ഛേ... ഒരു ക്ഷീണം തോന്നി കിടന്നു അത്രേ ഉള്ളു" "മോളെ അച്ഛ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുമോ"

"എന്താ അച്ഛേ" "മോൾക്ക് കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. മോൾക് ഇഷ്ടം ആയോ കോളേജ്" "ഇല്ല അച്ഛേ... പ്രശ്നം ഒന്നുല്ല. പിന്നെ കോളേജ് ഇഷ്ടം ആയാലും ഇല്ലേലും ഇനി അവിടെ പഠിച്ചേ പറ്റൂ. എപ്പോഴും ഡ്രസ്സ്‌ മാറുന്നത് പോലെ കോളേജ് മാറാൻ കഴിയുമോ. ഞാൻ അവിടെ തന്നെ പഠിച്ചോളാം.. അച്ഛ വിഷമിക്കണ്ട" "മോൾക്ക് പക്ഷെ എന്തോ വിഷമം ഉള്ള പോലെ എനിക്ക് തോന്നുന്നു" "എന്ത്‌ വിഷമം അച്ഛ വന്നേ... നമുക്ക് ഫുഡ്‌ കഴിക്കാം.." അവൾ അച്ഛനെയും വിളിച്ചു ഫുഡ്‌ കഴിക്കാൻ പോയി. മിത്രക്ക് ഫുഡ്‌ കൊടുത്തു മിതു പോയി കിടന്നു. നാളത്തെ കാര്യം ഓർത്തു അവൾക്ക് മനസ്സിൽ നല്ല ടെൻഷൻ ഉണ്ടാരുന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ മിതു ഉണർന്നു ജോലികൾ എല്ലാം തീർത്തു കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു കഴിഞ്ഞപ്പോഴേക്കും ലേറ്റ് ആയിരുന്നു. "മോളെ മിതു... ദേ അമ്മു വിളിക്കുന്നു നീ ഇത് വരെ റെഡി ആയില്ലേ" "ദേ വരുന്നു അച്ഛേ.. അച്ഛ കാൾ എടുത്തിട്ട് ഞാൻ ഇറങ്ങുവാ എന്ന് പറ" "കട്ട്‌ ആയി മോളെ നീ വേഗം ഇറങ്ങ്" അവൾ വേഗം റെഡി ആയി മാധവനോട് യാത്ര പറഞ്ഞു ഇറങ്ങി. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ പതിവ് പോലെ അമ്മുന്റെ കയ്യിന്നു കണക്കിന് കിട്ടുകയും ചെയ്തു.അവർ കോളേജിലേക്ക് ചെന്നതും എന്നത്തേയും പോലെ ദേവൂവും ലിനുവും അവിടെ അവരെ കാത്തു നിൽപ്പുണ്ടാരുന്നു. "എന്താ ലേറ്റ് ആയെ എന്ന് ഞാൻ ചോദിക്കുന്നില്ല.

പതിവ് കാഴ്ച ആണല്ലോ അത്.നിങ്ങൾ വാ"(ദേവൂ) അവർ ക്ലാസ്സിലേക്ക് പോയി. എല്ലാ കുട്ടികളും മിതുവിനെ നോക്കുന്നുണ്ടാരുന്നു. "ദേവൂവേ.. എല്ലാരും എന്താ എന്നെ ഇങ്ങനെ നോക്കണേ" "ഇന്നത്തെ റിദുവിന്റെയും നിന്റെയും കാര്യം ഓർത്തിട്ടാവും ഈ നോട്ടം നീ അത് കാര്യമാക്കണ്ട" അവർ ക്ലാസ്സിൽ ചെന്നതും അപ്പു അവളെ രോഷത്തോടെ നോക്കുന്നത് കണ്ടു ദേവൂവും അമ്മുവും ലിനുവും അവളെ പുച്ഛിച്ചു മിതുനെയും കൊണ്ട് സീറ്റിൽ പോയിരുന്നു. രാവിലത്തെ ക്ലാസ്സ്‌ കഴിഞ്ഞു ലഞ്ച് ബ്രേക്ക് ആയപ്പോഴേക്കും മിതുവിന് ചെറിയ ഒരു പേടി തോന്നി തുടങ്ങി. "എന്റെ മിതു നീ എന്തിനാ പേടിക്കണേ അവൻ എന്ത് പറയുന്നോ അതിന് നീ മറുപടി കൊടുക്കുക അത്രേ ഉള്ളു കാര്യം വെറുതെ ടെൻഷൻ അടിക്കാതെ"(അമ്മു) "അത് തന്നെ"(ദേവൂ, ലിനു) മിതു അവരെ നോക്കി ഒന്ന് ചിരിച്ച ശേഷം ക്ലാസ്സിലേക്ക് പോയി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞതും എല്ലാവരും ഗ്രൗണ്ടിലേക്ക് ആണ് പോയത്. "ദേവൂ നമുക്ക് പോകണ്ട... അമ്മു വാ നമുക്ക് വീട്ടിൽ പോകാം എന്നെ കാണാതെ വരുമ്പോൾ എല്ലാവരും പിരിഞ്ഞു പൊക്കോളും.നിങ്ങൾ വാ പിള്ളേരെ വീട്ടിൽ പോകാം" "ദേ മിതു അവസാനം കൊണ്ട് കലം ഉടയ്ക്കരുത്.. വാ ഇങ്ങോട്ട് ഇനി വരുന്നിടത്തു വെച്ചു കാണാം"(ദേവൂ)

ദേവൂവും അമ്മുവും ലിനുവും കൂടി മിതുനെ നിർബന്ധിച്ചു ഗ്രൗണ്ടിലേക്ക് കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ നിരഞ്ജൻ ആദ്യമേ അവിടെ ഹാജർ ആയിട്ടുണ്ടാരുന്നു. പുറമെ റിദുവും വന്നു എല്ലാം കണ്ടു തല ചുറ്റുന്ന പോലെ തോന്നി മിതുവിന്. നിരഞ്ജൻ മിതു വന്നത് കണ്ടതും അവളെ റിദു നിൽക്കുന്ന ഇടത്തേക്ക് വിളിച്ചു. "മൈത്രേയി.... പ്ലീസ് കം.. ഇവിടെ വാ നീ അവിടെ എന്തിനാ നിൽക്കുന്നത്. നിന്നെ പ്രൊപോസൽ ചെയ്യാൻ പോകുന്നത് ദേ ഇവൻ ആണ്. ഇങ്ങോട്ടേക്കു വരണം"(നിരഞ്ജൻ ) നിരഞ്ജൻ പറഞ്ഞത് കേട്ടു പോകാൻ മടിച്ചു നിന്ന മിതുവിനെ അവളുടെ ഫ്രണ്ട്സ് എല്ലാം കൂടി അങ്ങോട്ടേക്ക് ഉന്തി തള്ളി വിട്ടു. മിതു ഓരോ ചുവടും പേടിയോടെ മുന്നോട്ട് വെച്ചു. ഒടുവിൽ റിദുവിന്റെ മുന്നിൽ പോയി അവൾ നിന്നു. "അപ്പൊ റിദു തുടങ്ങിക്കോ"(നിരഞ്ജൻ) റിദു സന്തോഷത്തോടെ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു മിതു ഞെട്ടലോടെ അവനെ നോക്കി. അവിടെ കൂടി നിന്നവരും ഇവന് ഇത് എന്ത്‌ പറ്റി എന്ന രീതിയിൽ അവനെ നോക്കി. റിദു മിതുവിന്റെ അടുത്ത് ചെന്നു അവളുടെ മുഖത്തേക്ക് നോക്കി "എങ്ങനെ നിന്നോട് എന്റെ പ്രണയം തുറന്നു പറയണം എന്നു എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ കാണുന്ന സ്വപ്നം നീ ആണ്. എനിലെ ശ്വാസം നീ ആണ്.

എന്നിലെ പാതി നീ ആണ്. ഈ ഒരു ജന്മം അല്ല ഇനി എത്ര ജന്മം ഉണ്ടെങ്കിലും ആ ജന്മം മുഴുവൻ എന്നിലെ ജീവൻ ആയി എന്നിലെ പാതി ആയി എന്നിലെ എന്നെ അറിഞ്ഞു ജീവിക്കാൻ നീ തയാറാണോ പെണ്ണെ..." ഇത്രെയും പറഞ്ഞു കൊണ്ട് അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു. കയ്യിൽ ഉണ്ടാരുന്ന റോസാപൂ അവൾക്ക് നേരെ അവൻ നീട്ടി "ലവ് യൂ ഡിയർ....." അവൾ ഇതൊക്കെ കേട്ടു പകച്ചു നിൽക്കുകയാണ്. അവൾ മാത്രം അല്ല മറ്റു കുട്ടികൾ എല്ലാം അതെ അവസ്ഥ. അപ്പു ആണെങ്കിൽ കലിപ്പിൽ മിതുവിനെ നോക്കുന്നുണ്ട്..നിരഞ്ജൻ ആണെങ്കിൽ റിദു പറഞ്ഞത് ഒക്കെ കേട്ടു അവനെ പകയോടെ നോക്കി നിൽക്കുകയാണ്. തന്നോട് കലിപ്പിൽ പെരുമാറിയ റിദുവിനു ഇങ്ങനെയും പെരുമാറാൻ അറിയുമോ എന്ന് അവൾ ചിന്തിച്ചു നിൽക്കുമ്പോൾ ആണ് അവൻ വിളിക്കുന്നത്.

"മിതു........ എന്തേയ്.... നീ ആലോചിച്ചു നിൽക്കുന്നത്...." അവൾ അവന്റെ കയ്യിൽ നിന്നും ആ റോസാപൂ വാങ്ങി. അവൻ സന്തോഷത്തോടെ അവിടെ നിന്നു എഴുന്നേറ്റു പോകാൻ ആയി തിരിഞ്ഞതും അവൾ അവനെ വിളിച്ചു "അതേയ്.... പ്രൊപോസൽ ചെയ്തിട്ട് എന്റെ റിപ്ലൈ വേണ്ടേ.." "അത് വേണം മൈത്രേയിയുടെ റിപ്ലൈ അറിഞ്ഞിട്ട് പോയാൽ മതി എല്ലാവരും"(നിരഞ്ജൻ ) ഇത് കേട്ടു റിദു നിരഞ്ജനെ നോക്കിയതും അവൻ ഒരു ചിരിയോടെ അവനെ നോക്കി "അങ്ങനെ ഞാൻ മാത്രം ഇവളുടെ വായിൽ ഉള്ളത് കേട്ടാൽ പോരല്ലോ. നീയും കേൾക്കണം. ഇത്രെയും പേരുടെ മുന്നിൽ നീയും നാണംകെടുന്നത് എനിക്ക് കാണണം" നിരഞ്ജൻ പറഞ്ഞതും റിദു ദേഷ്യത്തോടെ അവനെ നോക്കി എന്നിട്ട് മിതുവിനെ നേർക്ക് നേരെ നിന്നു. മിതു റിദുവിന്റെ അടുത്തേക്ക് വന്നു അവനെ മുഖത്തേക്ക് തന്നെ നോക്കി.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story