അഗ്നിസാക്ഷി: ഭാഗം 90

agnisakshi

എഴുത്തുകാരി: MALU

 റിഷി വിളിച്ചതും തെല്ലൊരു ആശ്വാസത്തോടെ അവൻ റിഷിയെ നോക്കി "എന്താടാ.. മിതു വിളിച്ചിരുന്നോ.." "ഇല്ല ഏട്ടാ.... പക്ഷെ കിച്ചുവേട്ടൻ വിളിച്ചിരുന്നു.. രാവിലെ ഏട്ടത്തി കിച്ചുവിനോപ്പം തന്നെ ആണ് പോയിരുന്നത്.. പക്ഷെ ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ടില്ല ഏട്ടത്തി.. അവരോട് ആരോടും ഒന്നും പറയാതെ ആണ് ഏട്ടത്തി കോളേജിൽ നിന്നും പോയത്..." "അപ്പൊ മിതു മനഃപൂർവം അവിടെ നിന്നും പോയതാണോ... അപ്പൊ എന്റെ സംശയം ശരിയല്ലേ... ആ മഹി അങ്ങേര് എന്തെങ്കിലും ചെയ്തു എന്നായിരുന്നു എന്റെ ഭയം മുഴുവൻ.. പക്ഷെ അവൾ എവിടെ ആണ് പോയത്... ആരോടും പറയാതെ ഈ എന്നോട് പോലും ഒരു സൂചന നൽകാതെ അവൾ സ്വയം എങ്ങും അങ്ങനെ പോകില്ല..." "കിച്ചുവേട്ടൻ എന്തിനാ ഏട്ടാ കള്ളം പറയണേ.. ഏട്ടത്തി അവരോടൊപ്പം ഹാപ്പി ആയിരുന്നു.. മുഖത്ത് ഒരു ഭയവും ഉണ്ടാരുന്നില്ല എന്നാ കിച്ചുവേട്ടൻ പറഞ്ഞത്..ഒരു പക്ഷെ ഏട്ടത്തിക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടാരുന്നെങ്കിൽ ഏട്ടന് അത് മനസ്സിലാക്കാൻ കഴിയുമല്ലോ.. അപ്പൊ അതൊന്നും അല്ല.." "എടാ അവൾ ആകെ പോകാൻ വഴി ഉള്ളത് അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് ആണ്.. പക്ഷെ അവർ കോളേജിൽ ഉണ്ടല്ലോ പിന്നെ ആരോടും പറയാതെ അവൾ എവിടെ പോകാൻ ആണ്.."

"ഏട്ടാ... അപ്പു ഇപ്പൊ ഏട്ടനെ കോൺടാക്ട് ചെയ്യരുണ്ടോ.." "ഇല്ലടാ.. അന്ന് ആ പ്രശ്നം ഉണ്ടായതിൽ പിന്നെ ഞാൻ വെറുത്തു പോയതാണ് അവളെ. പിന്നെ അവൾ എന്നെ പല തവണ വിളിക്കാൻ ശ്രമിച്ചിരുന്നു കാണുവാനും പല തവണ വന്നിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല... പിന്നെ ഒരു ശല്യവും ഉണ്ടായിട്ടില്ല. പിന്നെ അന്ന് അവൾ കോളേജിൽ നിന്നും പോയെങ്കിലും പിന്നീട് പിജി ചെയ്യാൻ അവിടെ തന്നെ വന്നു അവൾ.. മിതുവിന്റെ ക്ലാസ്സിൽ തന്നെ ആയിരുന്നു അപ്പൊ അവൾ.. പക്ഷെ മിതു അവളെ കുറിച്ച് ഒന്നും പിന്നെ പറഞ്ഞു കേട്ടിട്ടില്ല.. ഞങ്ങളുടെ വിവാഹം കഴിയും വരെ അവളെ കൊണ്ട് ചെറിയ ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അവളുടെ പേര് പോലും മിതു പറഞ്ഞു ഞാൻ കേട്ടിട്ടില്ല.. " "അവൾ അങ്ങനെ ഏട്ടനെ മറക്കില്ല ഏട്ടാ.. ഒന്നും അവൾ അങ്ങനെ മറന്നു കാണാൻ ചാൻസ് ഇല്ല.. ഒരു പക്ഷെ സത്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെങ്കിൽ...പിന്നെ ഉണ്ടാകുന്നത് ഏട്ടന് അറിയാലോ.." "അതേടാ.. അറിഞ്ഞിരുന്നില്ലെങ്കിൽ അവർ മിതുവിനേയും അച്ഛനെയും കൊല്ലാൻ ശ്രമിക്കും. മിതു ഇല്ലാതായാൽ പിന്നെ അവൾക്ക് വീണ്ടും എന്റെ ലൈഫിലേക്ക് വരാം എന്നുള്ള ആഗ്രഹം അവൾക്ക് ഉണ്ടായിരിക്കും.. പക്ഷെ ഈ ജന്മത്തിൽ എന്നല്ല ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്റെ പെണ്ണ് അവൾ തന്നെ ആണ്..

എന്റെ മിതു... എന്റെ മിതുവിനെ എനിക്ക് നഷ്ടം ആയാൽ എല്ലാം മറന്നു ഞാൻ അവളെ സ്വീകരിക്കില്ല. പകരം ആ കുടുംബത്തിന്റെ അടിവേര് വരെ ഞാൻ പിഴുതു എറിയും...അത് അവൾക്ക് അറിയില്ല... ഇനി അവൾ ആണ് എന്റെ മിതുവിന്റെ മിസ്സിങ്ങിന് പിന്നിൽ എങ്കിൽ അവൾക്കുള്ളത് ഞാൻ കൊടുത്തോളാം..." "പക്ഷെ ഏട്ടാ.. ഏട്ടന് ഇപ്പൊ ഏട്ടത്തി എവിടെ ആണെന്ന് കരുതിയാ ഈ പോകുന്നത്..." "അതൊക്കെ ഉണ്ട്.. നീ ഏതായാലും ടെൻഷൻ ആകേണ്ട.. എനിക്ക് അറിയാം എന്താ വേണ്ടെന്ന്..പിന്നെ മിത്ര,അമ്മ.. രണ്ടു പേരോടും ഞാനും മിതുവും കൂടി ഒരിടം വരെ പോയെന്ന് പറഞ്ഞാൽ മതി.. മിതുവിനെ കോളേജിൽ നിന്നും ഞാൻ കൊണ്ട് പോയി... കേട്ടോ.." "അഹ് ശരി ഏട്ടാ..." റിദു കാറിന്റെ കീ എടുത്തു റിഷിയോട് പറഞ്ഞു അവിടെ നിന്നും പുറത്തേക്കു പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം മാറാല പിടിച്ചു പൊടി പടലം കൊണ്ട് നിറഞ്ഞ ഒരു റൂമിൽ മയങ്ങുകയായിരുന്നു മിതു.. മയക്കത്തിൽ നിന്നും ഉണർന്ന മിതു കാണുന്നത് ഫോൺ നിലത്തു വീണു ചിന്നി ചിതറിയിരിക്കുന്നതാണ്.. "അങ്ങനെ ഒരു വഴി അവർ മനഃപൂർവം അടച്ചു... എന്നെ പൂട്ടാം എന്ന് കരുതി കാണും.. എല്ലാം.." മിതു മനസ്സിൽ ഓരോന്ന് ആലോചിച്ചു കൂട്ടി അവിടെ നിന്നും എഴുന്നേറ്റു

"ആഹാ ഉണർന്നോ മോള്... നല്ല സുഖമയക്കം ആയിരുന്നല്ലോ.. എന്തേയ് ഇനിയും ഉറങ്ങണോ.." മിതു വരുന്നത് കണ്ടതും അവളെ നോക്കി പരിഹസിക്കുകയാണ് അപ്പു "എനിക്ക് ഇനി ഉറങ്ങണമെങ്കിൽ അത് എന്റെ കെട്ട്യോന്റെ വീട്ടിൽ പോയി ഉറങ്ങിക്കോളാം സുഖം ആയിട്ട്.. സഹായിച്ചതിനു നന്ദി.." "എന്ത് സഹായിച്ചു എന്നാ.. ഇതൊക്കെ ഒരു സഹായം ആണോ എന്റെ മിതുവേ.. ഇനിയും എന്തൊക്കെ സഹായങ്ങൾ ചെയ്യാൻ കിടക്കുന്നു അല്ലെ ശിവ..." "അതെയതെ.. ഇനിയും കുറെ ഉപകാരങ്ങൾ ഞങ്ങൾ ചെയ്തു തരും. ഒപ്പം ഫ്രീ ആയിട്ട് സ്വർഗത്തിലേക്ക് ഒരു വിസ കൂടി... അത് കഴിഞ്ഞു വേണം ഞങ്ങൾക്ക് സമാധാനം ആയിട്ട് ഒന്നുറങ്ങാൻ. ഇത്രേം നാളും നീ ഞങ്ങളുടെ ഉറക്കം കളഞ്ഞില്ലേ.." "ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ... ഒക്കെ നിങ്ങൾ എത്ര വേണമെങ്കിലും സഹായിച്ചോ.. പക്ഷെ അതൊന്നും പോരാ ഈ മിതുവിന്.. അതിൽ കൂടുതൽ സഹായം നിങ്ങളിൽ നിന്നും വേണ്ടി വരും..." "ഇവൾ നമ്മളെ പുച്ഛിക്കുവാണ് അപ്പു.." "ഇവളുടെ പുച്ഛവും പരിഹാസവും ഒക്കെ മഹി അങ്കിൾ വന്നു തീർത്തു കൊടുത്തോളും.. പക്ഷെ ഒരു കാര്യം ഇവളുടെ ജീവൻ പോകുന്നുണ്ടെങ്കിൽ അത് എന്റെ കൈകൾ കൊണ്ട് ആയിരിക്കണം.. ഇവൾ അവസാനശ്വാസത്തിനു വേണ്ടി പിടയുന്നത് എന്റെ കൈകളിൽ അനുഭവപ്പെടണം." "അതിനിനി സമയം ഒട്ടും വൈകിക്കണ്ട മക്കളെ... ഞാൻ എത്തി..." എല്ലാം കേട്ടു ഒരു കൂസലും ഇല്ലാതെ നിൽക്കുകയായിരുന്നു മിതു..

എന്നാൽ മഹിയുടെ ശബ്ദം കേട്ടതും ഞെട്ടലോടെ പിന്നിലേക്ക് നോക്കി.. അവളെ കണ്ടതും അയാളുടെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു.. "എന്താ മക്കളെ ഇത്.. ഒന്നുമില്ലേലും നിങ്ങളുടെ ഏട്ടത്തി അല്ലെ ഇത്.. ആകെ ക്ഷീണിച്ചല്ലോ കുടിക്കാൻ ഒന്നും കൊടുത്തില്ലേ നിങ്ങൾ.." "ഏയ്‌ ഇല്ല അച്ഛാ.. ഞങ്ങൾ ഓർത്തില്ല .." ശിവ പറഞ്ഞതും അപ്പു സങ്കടം മുഖത്ത് വരുത്തി മിതുവിന്റെ അരികിലേക്ക് ചെന്നു "സോറിട്ടോ.. എനിക്ക് നി ഒരിക്കലും ഏട്ടത്തി ആവില്ല.. കാരണം റിദുവേട്ടൻ എന്റെ ഏട്ടൻ അല്ല.. എന്റെ പാതി ആവാൻ ഞാൻ ആഗ്രഹിച്ച മനുഷ്യൻ ആണ് അത്. അത് കൊണ്ട് നി എന്റെ ശത്രു തന്നെ ആണ്.. അതിനി സ്നേഹത്തോടെ അഭിനയിക്കാൻ പോലും എനിക്ക് കഴിയില്ല നിന്നോട്.. കാരണം നിന്റെ മുഖം കാണുമ്പോഴേ എനിക്ക് കലി വരുന്നു..." "എന്താ അപ്പു ഇത്.. ഇങ്ങനെ ആണോ പെരുമാറണ്ടേ.. നി ഇങ്ങട് മാറ്.." അപ്പുനെ കൈ കൊണ്ട് മാറ്റി നിർത്തിയ ശേഷം ശിവ മിതുവിന്റെ അരികിൽ എത്തി മിതുവിനെ തല്ലാൻ കൈ ഓങ്ങി.. എന്നാൽ മിതുവിനെ തല്ലുമെന്ന് കരുതി സന്തോഷിച്ചു നിന്ന അപ്പുവും മഹിയും കാണുന്നത് ശിവയെ തിരിച്ചു തല്ലുന്ന മിതുവിനെ ആണ്. തല്ല് കിട്ടിയതും വല്ല കാര്യം ഉണ്ടായിരുന്നോ എന്ന നോട്ടത്തോടെ മിതു അവളെ നോക്കി ചിരിച്ചതും മഹി കലിയിളകി വന്നു മിതുവിന്റെ മുടികുത്തിനു പിടിച്ചു..

അയാളുടെ പെട്ടന്ന് ഉണ്ടായ പ്രവർത്തിയിൽ മിത്തുവിന് നന്നായി വേദന അനുഭവപ്പെട്ടെങ്കിലും അവൾ വേഗം തന്നെ അയാളെ പിന്നിലേക്ക് തള്ളി.. അയാൾ പിന്നിലേക്ക് വഴുതി പോയെങ്കിലും ശിവ മഹിയെ കേറി പിടിച്ചു "ഡീ......." "മിണ്ടരുത്.... ഞാൻ ഇവിടെ വന്നത് നിയൊക്കെ കൂടി ട്രാപ്പിൽ ആക്കി ആണ് എന്നാണ് നിന്റെ ഒക്കെ വിചാരം എങ്കിൽ അത് വെറുതെ ആണ്.. എടി മോളെ അപ്പു.. നീ എല്ലാം മറന്നു എന്നോട് സ്നേഹം കാട്ടിയാൽ ഞാൻ അതങ്ങ് വിശ്വസിക്കും എന്നോർത്തോ.. എന്നാ നിനക്ക് തെറ്റി.. ഇന്ന് നീ എന്റെ അരികിൽ വന്നു സ്നേഹം അഭിനയിച്ചപ്പോഴേ ഞാൻ ഇങ്ങനെ ഒരു കെണി ഓർത്തതാ.. അത് കൊണ്ട് തന്നെ ആണ് ഞാൻ എല്ലാം അറിഞ്ഞിട്ടും നിന്നെ വിശ്വസിച്ചു ഇവിടേക്ക് വന്നത്. പക്ഷെ നീ ഒക്കെ ഓർത്തു ഞാൻ എല്ലാം വിശ്വസിച്ചു എന്ന്. ഞാൻ ഭയന്നു വിറച്ചു നിൽക്കുമെന്ന് എല്ലാം കരുതി കാണും. പക്ഷെ നീ അല്ല ആരു വന്നാലും ഇനി ഈ മിതു ഭയക്കില്ല.. കാരണം ഇത്രേം നാളും എന്റെ അച്ഛയെ ഓർത്താണ് ഞാൻ എല്ലാം ക്ഷമിച്ചു നിന്നത്.. ഇനി അതിന്റെ ആവശ്യം ഇല്ല.. എടി കുപ്പു...അച്ഛന്റെ നിരപരാധിത്യം നിന്റെ തല്ലിപ്പൊളി ഏട്ടനെയും അച്ഛനെയും അറിയിച്ചു കൊടുത്തതാണ്.. പൊന്നുമോൾ ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.. oh ഷിറ്റ്... ഒരു കാര്യം ഞാൻ മറന്നൂലോ.. റിദുവേട്ടൻ.. റിദുവേട്ടന് വേണ്ടി ആണല്ലേ നീ എന്നോട് പ്രതികാരം ചെയ്യാൻ നടക്കണേ.. അപ്പൊ ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ എന്നെ കൊന്നാൽ റിദുവേട്ടനെ സ്വന്തം ആക്കാൻ നിനക്ക് കഴിയുമോ..

ആ മനുഷ്യൻ അതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ.. പിന്നെ നീ ഒക്കെ ഈ ഭൂമിയിൽ ജീവനോടെ തന്നെ ഉണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ്. അതൊക്കെ പോട്ടെ അഥവാ റിദുവേട്ടൻ സമ്മതിച്ചാലും നീ ആണോ അഥവാ ശിവ ആണോ ഏട്ടന്റെ ഭാര്യ ആകാൻ പോകുന്നത്... " "ഞാൻ അല്ലാതാര്.. എന്റെ കൂടെ ഇവൾ നിന്നു എന്നെ ഉള്ളു.. പക്ഷെ ഏട്ടനെ സ്വന്തം ആക്കാൻ പോകുന്നത് ഈ ഞാൻ ആണ്.." മിതു ചെറിയ ഒരു ഡോസ് ഇട്ട് കൊടുത്തതും അപ്പു യാതൊരു സംശയം കൂടാതെ ചാടികയറി പറഞ്ഞു "അതെങ്ങനെ ശരി ആകും അപ്പു.. ഏട്ടനെ എനിക്ക് വേണം. അതിന് വേണ്ടി ആണ് ഞാൻ ഇന്ന് ഇവളെ ഇവിടെ കൊണ്ട് വരാൻ നിന്നെ ഏൽപ്പിച്ചത് പോലും..." "ദേ ശിവ നീ വെറുതെ കളിക്കല്ലേ... ഇവളെയും റിദുവേട്ടനെയും തമ്മിൽ തെറ്റിച്ചു എനിക്ക് ഏട്ടനെ സ്വന്തം ആക്കി തരാമെന്ന് പറഞ്ഞല്ലേ നീ എന്റെ ഒപ്പം കൂടിയത്.." "ഞാൻ അതല്ല അതിനപ്പുറം പറയും എന്ന് കരുതി നീ അത് ഒക്കെ വിശ്വസിക്കണോ.. നീ അല്ല ആരു പറഞ്ഞാലും റിദുവേട്ടൻ എന്റെ ആണ്..." "ഇല്ല.. ഞാൻ സമ്മതിച്ചു തരില്ല... ഏട്ടൻ എന്റെയാ..." "എന്റെ ഈശ്വരാ എന്റെ കെട്ടിയോന് ഇത്രേം തോഴിമാർ ഉണ്ടോ.. ക്യു നിൽക്കുവാണല്ലോ അങ്ങേരെ കെട്ടാൻ ആയിട്ട്.. ഇങ്ങനെ പോയാൽ ഇവിടെ ഒരു കൊലപാതകം നടക്കും..."

മിതു അപ്പുവും ശിവയും തമ്മിൽ തർക്കിക്കുന്നത് കണ്ടു മനസ്സിൽ ആനന്ദം കൊണ്ട് ആർമാദിക്കുകയാണ്... "ദേ അപ്പു വെറുതെ സീൻ ആക്കാൻ നിൽക്കണ്ട.. ഞാൻ പറഞ്ഞത് മര്യാദക്ക് കേട്ടു നിന്നോ.. നിന്റെ ആവശ്യം ഇവളെ കൊല്ലണം അതല്ലേ.. അത് നടത്തി തരാം പക്ഷെ ഏട്ടനെ വിട്ടു തരില്ല ഞാൻ..." "എങ്കിൽ ഇന്ന് ആരാ കൊല്ലപെടുക എന്ന് നമുക്ക് കാണാം..." എല്ലാം കണ്ടു ആകെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ് മഹി.. എത്ര പറഞ്ഞിട്ടും അവർ തമ്മിൽ ഉള്ള തർക്കം നിർത്തുന്നുണ്ടായിരുന്നില്ല... ഇത് കണ്ടതോടെ മിതു അയൽക്കരികിലേക്ക് ചെന്നു "താൻ എന്തിനു വേണ്ടി ആണോ ഇങ്ങനെ സീൻ ക്രീയേറ്റ് ചെയ്തത് പക്ഷെ അത് അവർ മറന്നു.. എന്നാലും എന്റെ റിദുവേട്ടന് വേണ്ടി ഇവളുമാർ തല്ല് കൂടുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത്.. ഇത്രേം ഫാൻസോ ചെക്കന്..." ഇത് കൂടി കേട്ടതോടെ അയാളുടെ സകല നിയന്ത്രണവും നഷ്ടം ആയി "നിർത്തുന്നുണ്ടോ രണ്ടും...." അയാൾ അലറി പറഞ്ഞതും തർക്കിച്ചു കൊണ്ട് ഇരുന്ന അപ്പുവും ശിവയും സൈലന്റ് ആയി. "രണ്ടു പേരും ഇവിടെ വന്നത് എന്തിനാണെന്ന് മറന്നു പോയോ.. നാണമില്ലേ ഒരുത്തനു വേണ്ടി ഇങ്ങനെ തല്ല് കൂടാൻ.." "അച്ഛൻ എന്താ ഈ പറയണേ.. എനിക്ക് അങ്ങനെ വിട്ടു കൊടുക്കാൻ കഴിയില്ല.. അതിനി എന്തൊക്കെ സംഭവിച്ചാലും.."

"അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്..." "മോളെ അപ്പു... നിന്നെക്കാൾ എനിക്ക് വലുത് എന്റെ മകൾ തന്നെ ആണ്.. നീ അല്ല ആരു വിചാരിച്ചാലും അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞാൻ എന്തും ചെയ്യും.. കേട്ടല്ലോ. അത് കൊണ്ട് പൊന്നുമോൾ ആ കാര്യം അങ്ങു മറന്നോ..." "അതെ അപ്പു.. ഇല്ലെങ്കിൽ ഒരു കൊലപാതകം തന്നെ ഇവിടെ നടക്കും.." മിതു പറഞ്ഞതും മഹി അട്ടഹസിച്ചു "അതേടി നടക്കും.. ഇവളുടെ അപ്പച്ചിയെ കൊല്ലമെങ്കിൽ ഈ കുരുന്നു പെണ്ണിനെ കൊല്ലാനും എനിക്ക് കഴിയും.." "അറിയാം അത് കൊണ്ട് ആണല്ലോ താൻ ഇങ്ങനെ എന്ത് വൃത്തികെട്ട കളിക്കും കൂട്ട് നിൽക്കുന്നത്... നിങ്ങൾക്ക് ഉള്ളത് ഏട്ടൻ തന്നോളും മഹിന്ദ്ര...അപ്പു നീ കേട്ടല്ലോ നിന്റെ അപ്പച്ചിയുടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ആരാണെന്ന്..." മിതു പുച്ഛത്തോടെ പറഞ്ഞതും അയാൾ അപ്പുവിനെയും ശിവയേയും നോക്കി എന്നാൽ അയാൾ പറഞ്ഞത് കേട്ടു അപ്പുവിനേക്കാൾ മുൻപ് ഞെട്ടിയത് ശിവ ആണ്.. ദേവന്റെ മരണത്തിൽ മഹിയെ സംശയം ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു സംഭവം ഒരിക്കലും അവൾ അറിഞ്ഞിട്ടില്ലായിരുന്നില്ല ... അത് കൊണ്ട് തന്നെ അവൾക്ക് അത് കേട്ടപ്പോൾ വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു "അച്ഛാ......"

"അതെ മോളെ.. അങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു.. പക്ഷെ മനഃപൂർവം അല്ല ഒന്നും..." "മതി നിങ്ങൾ പറഞ്ഞത്.. ദുഷ്ടാ... നിങ്ങൾ ഇത്രേം നാളും നല്ല പിള്ള ചമഞ്ഞു ഞങ്ങളുടെ കുടുംബത്തിൽ വന്നപ്പോഴും ഞങ്ങൾ നിങ്ങളെ വിശ്വസിച്ചു. റിദുവേട്ടന്റെ അച്ഛനെ കൊല്ലാൻ നിങ്ങൾ കൂട്ട് നിന്നപ്പോഴേ എനിക്ക് നിങ്ങളെ സംശയം ഉണ്ടായിരുന്നു.. എന്റെ അച്ഛന്റെ ജീവനായവളെ ആണ് നിങ്ങൾ കൊന്നത്.. നിങ്ങളെ വെറുതെ വിടില്ല.." അപ്പു സങ്കടത്തോടെ പറഞ്ഞതും അയാൾ തെല്ലൊരു കുറ്റബോധം പോലും തോന്നാതെ പറഞ്ഞു തുടങ്ങി "എന്റെ അപ്പു മോളെ.. ഇതിനി അറിയാൻ ആയി ഇനി നീ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു... ദേ ഇവളുടെ കെട്ട്യോൻ ഇന്നലെ തന്നെ എല്ലാം നിന്റെ തന്തയെയും ബാക്കി പരിവാരങ്ങളെയും അറിയിച്ചിട്ടുണ്ട്.. അതല്ലേ ഇന്നലെ മുതൽ എന്നെ അന്വേഷിച്ചു നടക്കുകയാണ് അവർ.. എവിടെ എന്റെ പൊടി പോലും ഇനി അവർക്ക് കിട്ടാൻ പോകുന്നില്ല.." "ഡാ ദുഷ്ടാ...." "ച്ചീ നിർത്തേടി... അന്ന് ഇവളുടെ തന്ത ആയിട്ട് ഗായത്രിയുടെ വിവാഹം ഉറപ്പിച്ചപ്പോഴേ ഞാൻ നിന്റെ അച്ഛനോട് പറഞ്ഞതാണ് അവളെ എനിക്ക് വേണമെന്ന്.. എവിടെ... എനിക്ക് അന്ന് പണം ഇല്ലായിരുന്നു.. നിങ്ങളുടെ കുടുംബത്തിന് കുറച്ചിൽ ആണ് പോലും..

പക്ഷെ കുട്ടികാലം മുതൽ എന്റെ മനസ്സിൽ കയറി കൂടിയതാണ് അവൾ. അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ.. നിന്റെ അച്ഛന് മറ്റൊരാളെ ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു.. എന്നാലോ വീണ്ടും വേറെ ഒരുത്തനെ കുത്തി പൊക്കി കൊണ്ട് വന്നു നിന്റെ വീട്ടുകാർ... ഒടുവിൽ ഗായത്രിയോട് എല്ലാം തുറന്നു പറഞ്ഞു അവളുമായി ഒരു ജീവിതം തുടങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചു.. പക്ഷെ സമയം വൈകി പോയിരുന്നു. അവളുടെ കല്യാണ തലേന്ന് അവളെ കണ്ടു സംസാരിക്കാൻ തന്നെ ആണ് അവളുടെ വീട്ടിലേക്ക് പോയത്.. കൂട്ടിനു മദ്യത്തെയും ആശ്രയിച്ചു.. പക്ഷെ അവളുടെ വീടിന് സമീപം അന്ന് നിന്റെ തന്തയെ ഞാൻ കണ്ടു.. അയാൾ എനിക്ക് ഒരു വില്ലൻ ആകുമോന്നു ഞാൻ ഒന്ന് സംശയിച്ചു.. മോഷണം അല്ല.. ആ നിമിഷം അയാളുടെ കഴുത്തിലെ മാല കണ്ടപ്പോൾ എനിക്ക് വേണമെന്ന് തോന്നി പോയി.. അത് എനിക്ക് ഉപകാരപ്പെട്ടു എന്ന് തന്നെ പറയാം..അവളോട് എല്ലാം സംസാരിച്ചു ബോധ്യപ്പെടുത്തണം എന്ന് തന്നെ ആണ് ഞാൻ കരുതിയത്. പക്ഷെ റൂമിൽ എത്തിയ എന്നെ അവൾ ആട്ടിയോടിച്ചു. പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ കൂട്ടാക്കിയില്ല. നിലവിളിച്ചു ആളെ കൂട്ടിയപ്പോൾ വായ പൊത്തി..അറിയാതെ ദേഷ്യം വന്നു കയ്യിൽ കിട്ടിയത് കൊണ്ട് തലക്ക് അടിച്ചു..

അറിഞ്ഞു കൊണ്ട് അല്ല അപ്പൊ മനസ്സിൽ തോന്നിയത് ചെയ്തു പോയി.. പക്ഷെ അത് അവളുടെ മരണത്തിനു കാരണം ആകുമെന്ന് കരുതിയില്ല.. അവളെ ഞാൻ അത്രക്ക് സ്നേഹിച്ചിരുന്നു.. അവൾ എന്നെ തിരിച്ചു ഉപദ്രവിച്ചെങ്കിലും അവളെ കൊല്ലണമെന്ന് എനിക്ക് ആഗ്രഹം ഇല്ലായിരുന്നു.... അവളുടെ ശ്വാസം നിലച്ചു എന്ന് തോന്നിയതും അപ്പോഴത്തെ ബുദ്ധിയിൽ തോന്നിയത് അങ്ങ് ചെയ്തു.. ആ മാല അവളുടെ സമീപം ഉപേക്ഷിച്ചു.. വസ്ത്രങ്ങൾ കീറി.. ഒരു ബലാത്സംഗശ്രേമം ആയി ചിത്രീകരിച്ചു.. മാധവൻ ആണ് കൊലപാതകി എന്ന് വരുത്തി തീർത്തു.. പണം വാരി എറിയേണ്ടി വന്നു... എല്ലാം ദേവേട്ടന്റെ പണം.. അയാൾ അറിഞ്ഞിരുന്നില്ല ഒന്നും.. അങ്ങ് കേസ് എല്ലാം എന്റെ വരുതിയിൽ തന്നെ മുന്നോട്ട് പോയ്കൊണ്ടിരുന്നു... ഒപ്പം ഓരോന്ന് പറഞ്ഞു നിന്റെ വീട്ടുകാരെയും ഞാൻ എന്റെ പക്ഷത്തു നിലനിർത്തി.. ആ മരമണ്ടമാർ ഞാൻ പറയുന്നത് അനുസരിച്ചു തന്നെ പ്രവർത്തിച്ചു.. പക്ഷെ ഇവൾ ഈ മിതു... ഇവൾ കാരണം ആ മാധവൻ രക്ഷപെട്ടു.. പിന്നെ എന്റെ അനന്തരവൻ...

പ്ഫാ.. അനന്തരവൻ ആണ് പോലും.. അമ്മാവനെ തകർക്കാൻ തെളിവുകൾ കണ്ടെത്തിയിരിക്കുന്നു.. ഇപ്പൊ എല്ലാരുടെയും ലക്ഷ്യം ഞാൻ മാത്രം ആണ് അപ്പൊ പിന്നെ എനിക്ക് എല്ലാവരെയും വെറുതെ വിടാൻ കഴിയുമോ..ദേവൻ അങ്ങേരെ ഞാൻ കൊന്നത് പണത്തിനു വേണ്ടി തന്നെ ആണ്... പക്ഷെ ഇനി അയാളുടെ കുടുംബം കൂടി ഞാൻ അങ്ങു തകർക്കാൻ പോവുക അതിന് മുൻപ് നിന്നെയും പിന്നെ ഈ നിൽക്കുന്ന ധീര വനിത മിതു.. ഇവളെയും ഞാൻ യമപുരിക്ക് അയച്ചിരിക്കും... " അയാൾ പറഞ്ഞു നിർത്തിയതും മിതു അയാളുടെ കരണത്തു ആഞ്ഞടിച്ചു.. കോപം കൊണ്ട് അവളുടെ കണ്ണുകൾ ചുവന്നിരുന്നു... "ഡീ...." "നിർത്തഡോ... എന്റെ ശരീരത്തു തൊട്ടാൽ താൻ ഞാൻ ആരാണെന്ന് അറിയും.." "ഓഹോ അത്രക് ആയോ.. എങ്കിൽ ഇന്ന് എല്ലാം അറിഞ്ഞിട്ട് തന്നെ കാര്യം..." അയാൾ ശിവയെ വീട്ടിലേക്ക് പറഞ്ഞു അയച്ചു.. അപ്പുവിനെയും മിതുവിനേയും ആ റൂമിൽ പൂട്ടിയിടാൻ ശ്രമിച്ചതും പിന്നിൽ നിന്നും അടിയേറ്റ് അയാൾ നിലംപതിച്ചു.. ......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story