അഗ്നിസാക്ഷി: ഭാഗം 91

agnisakshi

എഴുത്തുകാരി: MALU

 അയാൾ വീണിടത്തു നിന്നും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്നവരെ കണ്ടു ഒരു നിമിഷം ഭയന്നു.. "അ..ര..വി..ന്ദൻ....." "അപ്പൊ നീ ഞങ്ങളെ ഒന്നും മറന്നിട്ടില്ല അല്ലേടാ നായെ...." "ഞാൻ അങ്ങനെ മറക്കുമോ നിങ്ങളെ.. എന്റെ എല്ലാ കാര്യങ്ങളിലും ഒപ്പം നിന്നവർ അല്ലെ..." "ഓഹോ അപ്പൊ അറിയാം നിനക്ക് അതൊക്കെ.. എന്നിട്ടാണോടാ.. ഞങ്ങളോട് ഈ ചതി നീ ചെയ്തത്..." "നീ എന്താ അരവിന്ദാ ഈ പറയുന്നത്... ഞാൻ എന്ത് ചതി ചെയ്തു എന്നാ..." "നിനക്ക് ഒന്നും അറിയില്ല അല്ലെ....നിനക്ക് മനസ്സിലാക്കി തരാടാ ഞങ്ങൾ..." അയാൾ മഹിയെ കോളറിൽ പിടിച്ചു മുകളിലേക്ക് പൊക്കി... അയാളുടെ കരണത്തു ആഞ്ഞടിക്കാൻ ആയി കൈകൾ ഉയർത്തിയതും അപ്പോഴാണ് അരവിന്ദൻ അകത്തു നിന്നും അപ്പുന്റെ ശബ്ദം കേട്ടത്... "നിരഞ്ജ.... മോനെ നമ്മുടെ അപ്പു മോള് അകത്തു ഉണ്ടെടാ... ഈ ചെറ്റ നമ്മുടെ മോളെ കൂടി കൊല്ലാൻ ആയിരുന്നു പ്ലാൻ... ചെന്നു നോക്കെടാ മോളെ.. ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം..." അരവിന്ദൻ പറഞ്ഞതും നിരഞ്ജൻ ഡോർ ശക്തി ആയി തള്ളി തുറന്നു അകത്തേക്കു കയറി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഈ സമയം കിച്ചുവും കൂട്ടരും കൂടി ആ കെട്ടിടത്തിന് മുന്നിൽ താടിക്ക് കയ്യും വെച്ചു നോക്കി നിൽക്കുകയാണ്.. "ഡാ കിച്ചു നീ ഇങ്ങനെ വായിനോക്കി നിൽക്കാതെ എന്തെങ്കിലും ഒന്ന് തീരുമാനിക്ക്.." "ഞാൻ എന്ത് തീരുമാനിക്കാൻ ആണ് ദേവു..." "ഓ ഇങ്ങനെ ഒരു പൊട്ടൻ.. ഡാ.. നീ അല്ലെ മിതുവിനെ ഇവിടേക്ക് കൊണ്ട് വരാൻ ആണ് ചാൻസ് എന്ന് എന്നിട്ട് ഇങ്ങനെ നോക്കി നിൽക്കാതെ അകത്തേക്ക് പോവാടാ.. സമയം വൈകുന്തോറും മിതു അവിടെ ഏത് അവസ്ഥയിൽ ആണെന്നറിയില്ല... കൊല്ലാൻ പോലും മടി ഇല്ലാത്ത ജന്മങ്ങൾ ആണ് ചുറ്റിനും ഉള്ളത്..". "എടി എന്നോട് അവൾ ഇവിടെ ഉണ്ടാകും എന്നു അളിയൻ തന്നെ ആഹ്ടി പറഞ്ഞെ..." "എന്ത് റിദുവേട്ടനോ... ഒന്ന് പോ കിച്ചു..." "അതേടി അമ്മുവേ... അങ്ങേര് ആണ് എന്നോട് പറഞ്ഞത്.. എടി ഇത് കെട്ട്യോനും കെട്ട്യോളും കൂടി ഉള്ള പ്ലാനിങ് ആണെടി.. രണ്ടും ആ മഹി ഇല്ലേ അങ്ങേരെ ഇവിടെ എത്തിക്കാൻ വേണ്ടി ചെയ്ത പണിയാ ഇത്.." "അതെങ്ങനെ..." "പിന്നല്ലാതെ.. ആ കുപ്പു സ്നേഹത്തോടെ പെട്ടെന്ന് ഒന്ന് അടുത്ത് വന്നാൽ അത് വിശ്വസിക്കാൻ നമ്മുടെ മിതു എന്താഡി പൊട്ടി ആണോ.. ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമെന്ന് റിദുവേട്ടൻ നേരത്തെ മിതുവിന് സൂചന നൽകിയിരുന്നു. പക്ഷെ അത് ആ അപ്പു കൂട്ട് നിൽക്കുമെന്ന് കരുതിയില്ല..

റിദുവേട്ടൻ മിതുവിനെ കാണാതായപ്പോഴേ കുറച്ചു ടെൻഷൻ ആയെങ്കിലും പിന്നെ എന്നെ വിളിച്ചിരുന്നു.. റിഷി ഞാൻ വിളിച്ചത് പറഞ്ഞിരുന്നു.. റിദുവേട്ടൻ വിളിച്ചപ്പോൾ ഞാൻ തന്നെ ആണ് പറഞ്ഞത് ആ അപ്പു മിതുവിന്റെ ഒപ്പം ഉച്ചക്ക് കാന്റീനിൽ വെച്ചു സംസാരിച്ചിരുന്നതായി പറഞ്ഞത്.. അപ്പൊ ഏട്ടൻ ആണ് ഈ പ്ലേസ് എനിക്ക് പറഞ്ഞു തന്നത്..." "അല്ല ഈ പ്ലേസ് ആണെന്ന് ഏട്ടൻ എങ്ങനെ അറിഞ്ഞു " "എന്റെ ദേവു.. നമ്മുടെ മിതുവിനെ കിഡ്നാപ് ചെയ്യാൻ തീരുമാനിച്ച ആ മഹി കുമ്മാവൻ ഉണ്ടല്ലോ.. മരമണ്ടൻ ആണെടി.. അങ്ങേര് മാത്രം അല്ല അങ്ങേരുടെ മോളും എന്തിനു ഈ അപ്പുവിനു പോലും തീരെ വിവരം ഇല്ല.." "അതെന്താ..." "അതെന്താണെന്ന് വെച്ചാൽ.. കിഡ്നാപ് ചെയ്യാൻ ആണെങ്കിൽ കോളേജിൽ നിന്നും മിതുവിനെ കൂട്ടി ആ അപ്പു ഇറങ്ങിയാൽ പിന്നെ മിതുവിനേയും കൊണ്ട് പോകേണ്ടത് അവരുടെ താവളത്തിലേക്ക് അല്ലെ " "അതെ..." "അതിനു പകരം ഇവിടെ മിതു ആണ് അവരെ കിഡ്നാപ് ചെയ്തത്.. മിതുവിനെ കൂട്ടി അവൾ കോളേജിൽ നിന്നും ഇറങ്ങി.എന്നിട്ട് ആ മണ്ടർ മിതുവിനെ തന്നെ പിന്തുടർന്നു..അവൾ മനഃപൂർവം ആണ് ഇവിടേക്ക് വന്നതും.. അത് അവർ അറിഞ്ഞിരുന്നില്ല...എന്നിട്ട് ഒടുവിൽ അവൾ ഇവിടെ എത്തിയതും അവളെ മയക്കിയിട്ടു ഇതിനുള്ളിലേക്ക് അവളെയും കൊണ്ട് പോയി..

ഇത് റിദുവേട്ടന്റെ പരിധിയിൽ ഉള്ള പ്ലേസ് ആണ്.. അത് ആ മഹി പൊട്ടന് അറിയാം.. എന്നിട്ട് അങ്ങേര് കാണിച്ചത് ആനമണ്ടത്തരം... അയാൾ മുൻപ് ഈ പ്ലേസ് നോട്ടം ഇട്ടിരുന്നു.. അത് കൊണ്ട് തന്നെ ഈ പ്ലേസിൽ ആയിരിക്കും അങ്ങേര് ഇവളെ കൊണ്ട് വരിക എന്ന് റിദുവേട്ടനു അറിയാരുന്നു..." "ഏതായാലും കൊള്ളാം.. പക്ഷെ ആ അപ്പു എങ്ങാനും വൈലന്റ് ആയാൽ ഉണ്ടല്ലോ മിതു അവളുടെ കാര്യം പോക്കാ.. ഭ്രാന്ത് ആണ് പെണ്ണിന്.. എങ്ങാനും മിതുവിനെ കൊല്ലാൻ നോക്കും." "അതിനു മുൻപ് നമ്മുടെ ചെക്കമ്മാർ ഇവിടെ വരും പിള്ളേരെ..." "ചെക്കമ്മാരോ.." "അതെ ദേവു...റിദുവേട്ടനും ഗ്യാങ്ങും..." "നീ നോക്കി നിൽക്കാതെ ആദ്യം ഗേറ്റ് തുറക്കെടാ... അവർ വരും ഇപ്പൊ.. നീ ഇങ്ങനെ പേടിച്ചു നിൽക്കാതെ..." "അയ്യേ... പേടിയോ.. ഈ കിച്ചുനോ... ഒന്ന് പോടീ..." "എന്നാ ഗേറ്റ് തുറക്കെടാ..." "അതിന് ഇത് ലോക്ക് അല്ലെ..." "ചവിട്ടി തുറക്കെടാ..." "അല്ല ദേവു നമുക്ക് ഫ്രണ്ട് ഗേറ്റ് വഴി അകത്തു കയറിയാൽ പോരെ..." "ഇത് ഞാൻ ആദ്യം പറഞ്ഞതല്ലേ അപ്പൊ നീയല്ലേ പറഞ്ഞെ ശത്രുക്കളുടെ മുന്നിലേക്ക് നേരിട്ട് ചെന്നു പെടണോ..

പിന്നിൽ നിന്നും അവരെ നമുക്ക് അടിച്ചു വീഴ്ത്താം.. അതിന് പിന്നിലെ ഗേറ്റിൽ നിന്നും അകത്തു കയറാമെന്ന്.. എന്നിട്ടിപ്പോ മാറ്റി പറയുന്നോടാ..." "അത് പിന്നെ ദേവു... ഇത് ചവിട്ടി തുറന്നാൽ മോശം അല്ലെ.. ഇത്രേം നല്ലൊരു ഗേറ്റ്..." "ഡാ പൊട്ട... പൊട്ടി പൊളിയാറായ ഈ ഗേറ്റ് ആണോടാ തുറക്കാൻ പ്രയാസം..." "പ്രയാസം ഒന്നുല്ല.. ഈ കിച്ചൂന് ഇതൊക്കെ വെറും നിസാരം ആണ്.. വെറും നിസാരം..." "എന്നാ തുറക്കെന്റെ കിച്ചു..." അമ്മുവും ലിനുവും കൂടി ഏറ്റു പറഞ്ഞതോടെ ഇനിയും നിന്നാൽ തന്റെ വില പോകുമെന്ന് കരുതി കിച്ചു കയ്യും കാലും ഒക്കെ ഒന്ന് തിരുമ്മി ഷർട്ടിന്റെ സ്ലീവ് കൈമുട്ട് വരെ മടക്കി വെച്ചു "ഇവൻ ഈ കാണിക്കുന്നത് കണ്ടാൽ തോന്നും ഇവൻ ആരെയോ തല്ലാനോ കൊല്ലാനോ പോവുകയാണെന്ന്.. എന്തിനാ കിച്ചു ഈ ഗേറ്റ് തുറക്കാൻ ഇത്രേം ബിൽഡ് അപ്പ്‌..." "ഒന്ന് പോ ദേവു.. മനുഷ്യൻ ഒന്ന് റെഡി ആയി വന്നതാ.. അപ്പൊ ദേ പരിഹാസം.. ഇതാണ്... ഒരു പ്രോത്സാഹനം ഉണ്ടെങ്കിൽ അല്ലെ വിജയിക്കാൻ കഴിയൂ.. ഞാൻ ഇല്ല ഈ കളിക്ക്.." "ദേ കിച്ചു നിനക്ക് പറ്റില്ലേൽ മാറ്.. അമ്മു.. ലിനു.. നിങ്ങൾ വാ നമുക്ക് തുറക്കാം.." "ഏയ്യ് വേണ്ട പിള്ളേരെ... നിങ്ങൾ ഇങ്ങോട്ട് മാറ്.. ഈ കിച്ചുട്ടൻ കാട്ടി തരാം എങ്ങനെ തുറക്കണമെന്ന്...." കിച്ചു ഒന്ന് കൂടി ഷർട്ട്‌ ഒക്കെ ഒന്ന് കുടഞ്ഞു ഗേറ്റിൽ ചവിട്ടിയതും അത് പിന്നിലേക്ക് തകർന്നു വീണു....

"കണ്ടോ നോക്ക്... നോക്ക് പിള്ളേരെ.. ആരവിടെ.. bgm ഇട്... പവർ വരട്ടെ... കിച്ചൂന്റെ പവർ ഇനി നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു മക്കളെ..." കിച്ചു കുറെ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചു തകർക്കുകയാണ്... എന്നാൽ ദേവൂവും ലിനുവും അമ്മുവും ആകട്ടെ ഇതെല്ലാം കണ്ടു ചിരിക്കുകയാണ്.. അവരുടെ ചിരി കേട്ടു പിന്നിലേക്ക് നോക്കിയതും ദേ നിൽക്കുന്നു റിദുവും ഗ്യാങ്ങും... അവരെ കണ്ടതും കിച്ചു തല ഒന്ന് കൂടി ഉയർത്തി ഗേറ്റിനു നേരെ വിരൽ ചൂണ്ടി കാണിച്ചു... "നോക്ക് റിദുവേട്ടാ.. കണ്ടോ ഞാൻ ചവിട്ടി തുറന്നതാ... നോക്ക്..." "അതെ അതെ നീ ആണ് തുറന്നത്.. സമ്മതിച്ചു... വാ..." "ഇപ്പോഴേലും സമ്മതിച്ചല്ലോ.. വാ ഞാൻ മുന്നേ നടക്കാം.. follow me ഗയ്‌സ്...." കിച്ചു ഷോൾഡർ ഒക്കെ പൊക്കി വലിയ ധൈര്യത്തോടെ അകത്തേക്ക് കടന്നതും എന്തോ ഒന്ന് അവന്റെ മേൽ പതിച്ചു... "എന്റമ്മച്ചിയെ.... പ്രേതം....." കിച്ചു അലറി കൂവി പുറത്തേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു... "ഡാ കിച്ചു നിൽക്കേടാ... " എവിടെ കിച്ചു പോയ വഴി തിരിഞ്ഞു നോക്കിയിട്ടില്ല .... അവരുടെ മുന്നിൽ വന്നു വീണത് എന്താണെന്ന് അറിയാൻ അവർ മുന്നോട്ട് നോക്കിയതും കാലിൽ കൈ ചുറ്റി പിടിച്ചു അലറുന്ന മഹിയെ ആണ് അവർ കണ്ടത്.. അയാൾ വേദന കൊണ്ട് പുളയുകയായിരുന്നു..

അയാൾ വേദനയോടെ നിലത്തു കൈകൾ താങ്ങി ഉയർന്നതും അയാളെ കൊല്ലാൻ ഉള്ള പകയോടെ നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്.. പിന്നിലേക്ക് നോക്കിയതും കയ്യിൽ കത്തിയുമായി നിൽക്കുന്ന അരവിന്ദനെയും.. എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചു നിന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അപ്പുവിനെ അന്വേഷിച്ചു ഡോർ തുറന്നു അകത്തു കയറിയ നിരഞ്ജൻ കാണുന്നത് അപ്പുവിനോപ്പം നിൽക്കുന്ന മിതുവിനെ ആണ്... മിതുവിനെ കണ്ടതും നിരഞ്ജന്റെ കണ്ണുകൾ വികസിച്ചു. അവനെ കണ്ടതും ഏട്ടാ എന്ന് വിളിച്ചു കൊണ്ട് അപ്പു അവന്റെ അരികിലേക്ക് ഓടി ചെന്നു.. "ഏട്ടാ... നമ്മൾ കരുതും പോലെ അല്ല കാര്യങ്ങൾ.. നമ്മളെ... നമ്മളെ ചതിക്കുവാരുന്നു ആ മഹി...." "എല്ലാം അറിഞ്ഞു മോളെ... നിന്റെ അച്ഛൻ വന്നിട്ടുണ്ട്.. വൈകാതെ തന്നെ വല്യച്ഛനും എത്തും... ഇന്ന് തന്നെ അയാളുടെ മരണം നടക്കും...." "അതൊക്കെ എനിക്ക് അറിയാം ഏട്ടാ... അയാൾക്ക് ഉള്ള കണക്ക് ഇന്ന് തന്നെ കൊടുത്തു തീർക്കണം.. പക്ഷെ ഒരാൾക്ക് ഉള്ളത് ഞാൻ കൊടുത്തു കഴിഞ്ഞിട്ടില്ല.. ഏട്ടൻ പൊയ്ക്കോളൂ.. ഞാൻ വരാം ഇപ്പൊ..." അപ്പു പറഞ്ഞതിന്റെ പൊരുൾ അവൻ നല്ലോണം മനസ്സിലായിരുന്നു... "വേണ്ട അപ്പു... അത് നിന്റെ ഏട്ടൻ ഉള്ളപ്പോൾ നീ കൊടുക്കണ്ട ... ഏട്ടന്റെ മനസ്സിലും ഉണ്ട് കുറെ കണക്ക്... എല്ലാം അപ്പൊ ഏട്ടൻ കൊടുത്തു തീർത്തോളാം... നീ പുറത്തേക്ക് പൊയ്ക്കോളൂ..." "അത് ഏട്ടാ..."

"ഞാൻ അല്ലെ പറയുന്നത്... നീ ധൈര്യമായി ചെല്ല് അപ്പു..." "ശരി ഏട്ടാ..." അപ്പു പുറത്തേക്ക് ഇറങ്ങിയതും ഒരു വഷളചിരിയോടെ നിരഞ്ജൻ മിതുവിന്റെ അടുത്തേക്ക് നടന്നു അവൻ അരികിലേക്ക് വരുന്തോറും പിന്നിലേക്ക് പോകാതെ തന്നെ മിതു ധൈര്യം സംഭരിച്ചു ആ നിൽപ്പ് അവിടെ തന്നെ തുടർന്നു. അവളുടെ നിൽപ്പ് കണ്ടതും അവനു ഒന്നുടെ ആവേശം മൂത്തു... "പണ്ടത്തെ മിതു അല്ല ഇപ്പൊ... ഒരുപാട് മാറിയിരിക്കുന്നു പെണ്ണെ നീ... അതിപ്പോ രൂപത്തിൽ ആയാലും ഭാവത്തിൽ ആയാലും... എന്തൊരു തന്റേടം ആണ്.. ഇപ്പൊ എന്നെ പിടിച്ചു വിഴുങ്ങാൻ ഉള്ള ദേഷ്യം ഉണ്ടല്ലോ മുഖത്ത്..." അവൻ അത്രെയും പറഞ്ഞിട്ടും മിതുവിന്റെ മുഖത്ത് അവനോട് ഉള്ള ദേഷ്യവും പുച്ഛവും ഒട്ടും കുറഞ്ഞിരുന്നില്ല.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അവിടെ നിന്നും ഒന്നും നോക്കാതെ പാഞ്ഞ കിച്ചു ചെന്നെത്തിയത് ഒരു കടയുടെ മുന്നിൽ ആണ്.. "ചേട്ടാ ഒരു സോഡാ...." കടയിൽ നിന്നും സോഡാ വാങ്ങി കുടിച്ചു അവിടെ ഉള്ള ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു കിച്ചു "അല്ല ഞാൻ എന്തിനാ ഇപ്പൊ ഓടിയത്... എന്താ ഉണ്ടായേ ... ഒന്നും ഓർത്തിട്ട് പിടികിട്ടുന്നില്ലല്ലോ ഈശ്വരാ..." ഓരോന്ന് ഓർത്തു എടുക്കാൻ ശ്രമിച്ചപ്പോഴാണ് അവനു മിതുവിന്റെ കാര്യം ഓർമ വന്നത് "ഈശ്വരാ എന്റെ മിതു.. പിള്ളേരെ അവിടെ ഒറ്റക്ക് ആക്കി ഞാൻ മാത്രം എന്തിനാ ഇവിടേക്ക് വന്നത്.. എന്താ കിച്ചു നീ ഇങ്ങനെ.. അറ്റ്ലീസ്റ്റ് അവിടെ എന്താ ഉണ്ടായത് എന്ന് പോലും നോക്കാതെ ഓടേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ..."

അവൻ സ്വയം അവനെ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി "എന്തോ ചക്ക പോലൊരു സാധനം ദേഹത്തേക്ക് വീണത് മാത്രം ഓർമ ഉണ്ട്... പിന്നെ എന്താണോ ആവോ ഉണ്ടായത്... പണി പാളിയല്ലോ.. ഇനി എങ്ങനെ ഇത്രേം ദൂരം തിരിച്ചു പോകും... ശോ അവറ്റകളുടെ മുന്നിൽ നാണംകെട്ടു...." കിച്ചു പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ തിരിച്ചു ആ സ്ഥലത്തേക്ക് തന്നെ തിരിഞ്ഞു ഓടി (വല്ല കാര്യം ഉണ്ടാരുന്നോ കിച്ചുവെ 🤭പോട്ടെ സാരമില്ല ഓടിക്കോ .... 😁) ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അരവിന്ദൻ കത്തിയുമായി അടുത്തേക്ക് വന്നതും മഹി റിദുവിന്റെ കാലിലേക്ക് വീണു "മോനെ റിദു.. അമ്മാവനോട് ക്ഷമിക്കെടാ... എല്ലാം എന്റെ തെറ്റാണ്... എനിക്ക് അതിൽ കുറ്റബോധം ഉണ്ട്.. നീ ഒന്ന് പറ മോനെ അമ്മാവനെ ഒന്നും ചെയ്യരുതെന്ന്. പറ മോനെ..." കാലിലേക്ക് വീണ അയാളെ ഒന്ന് നോക്കിയ ശേഷം റിദുവിന്റെ കാലിൽ ചുറ്റിപ്പിടിച്ച അയാളുടെ കൈകൾ അടർത്തി മാറ്റി റിദു പിന്നിലേക്ക് നീങ്ങി "നിങ്ങളോട് ഞാൻ ക്ഷമിക്കണം അല്ലെ..

അത് ഇനി ഈ ജന്മത്തിൽ നടക്കില്ല... അത്രക്ക് മഹാപാപിയാ നിങ്ങൾ.. എന്റെ അച്ഛൻ.. എന്ത് തെറ്റാ നിങ്ങളോട് ചെയ്തേ... കൊന്ന് കളഞ്ഞില്ലേ ആ പാവത്തിനെ നിങ്ങൾ... അതും പോരാഞ്ഞിട്ട് ഓരോന്ന് ചെയ്തു കൂട്ടിയിട്ട് ഒരു കുടുംബത്തെ മുഴുവൻ നിങ്ങൾ തകർക്കാൻ നോക്കുവല്ലാരുന്നോ.. മാപ്പില്ല നിങ്ങൾക്ക്.. നിങ്ങൾ അത് അർഹിക്കുന്നില്ല.." "മോനെ..." "മിണ്ടരുത്... ഒരക്ഷരം നിങ്ങൾ മിണ്ടിപ്പോകരുത്... മിണ്ടിയാൽ ആ നാവ് ഞാൻ പിഴുതെറിയും.. പാപം ചെയ്തിട്ട് അവസാനം ഈ ക്ഷമാപണം ആരെ കാണിക്കാൻ ആണ്.. ഈ എന്നെ ബോധിപ്പിക്കാൻ ആണോ.. അതോ ഇയാളെയോ...." റിദു പറഞ്ഞു കഴിയും മുൻപ് തന്നെ അരവിന്ദൻ മഹിക്കരികിൽ എത്തിയിരുന്നു .... ഈ സമയം ഓടി അണച്ചു എത്തിയ കിച്ചു അവിടെ നടക്കുന്നത് കണ്ടതും അലറി കൂവി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story