അഗ്നിസാക്ഷി: ഭാഗം 92

agnisakshi

എഴുത്തുകാരി: MALU

 കിച്ചു അലറുന്നത് കേട്ടു അമ്മുവും ദേവൂവും ലിനുവും എല്ലാവരും പിന്തിരിഞ്ഞു നോക്കി.. "എന്താടാ കിച്ചു... എന്തിനാ നീ കിടന്നു അലറുന്നത്.. നിനക്ക് ഇതാണോ പണി.." "അത് ദേവു.. നീ നോക്കിക്കേ അയാൾ കത്തിയുമായി നിൽക്കുന്നു..." "അതിനു..." "ഇപ്പൊ അയാൾ അങ്ങേരെ കൊല്ലും.. ഒരു കൊലപാതകം കാണാൻ ഉള്ള ശക്തി എനിക്കില്ല ദേവു...." "ഒന്ന് പോ എന്റെ കിച്ചു... അയാളുടെ കയ്യിൽ കത്തി ഉണ്ടെന്ന് കരുതി കൊലപാതകം ആകുമോ.. ഇവിടെ ഒന്നും നടന്നില്ലല്ലോ.. അല്ല കുറച്ചു മുൻപ് നീ എന്തിനാ ഓടിയത്.. നല്ല ധൈര്യശാലി അല്ലാരുന്നോ.." "അത് പിന്നെ ചക്ക വെട്ടിയിട്ട പോലെ ഈ കിളവൻ എന്റെ ദേഹത്തേക്ക് പതിച്ചാൽ ആരായാലും പേടിച്ചു പോകില്ലേ..." "ഓ പിന്നെ..."

"ദേവു... കിച്ചു... രണ്ടും ഒന്ന് മിണ്ടാതിരിക്ക്. അങ്ങേര് കലി ഇളകി നിൽക്കുവാ എപ്പോഴാ ആരെയാ കൊല്ലുക എന്നൊന്നും പറയാൻ പറ്റില്ല..." "നീ ഒന്ന് മിണ്ടാതിരിക്ക് അമ്മു... റിദുവേട്ടൻ കൂടെ ഉള്ളപ്പോൾ എന്തിനു പേടി... അല്ലെ ദേവു..." "ഈ ധൈര്യം കുറച്ചു മുൻപ് ഞങ്ങൾ കണ്ടതാ..." അമ്മു പറഞ്ഞത് പോലെ തന്നെ അരവിന്ദൻ കലി പൂണ്ടു നിൽക്കുകയായിരുന്നു അയാൾ കത്തിയുമായി മഹിക്ക് നേരെ ആഞ്ഞു കുത്താൻ ആയി മുന്നോട്ട് വന്നതും റിദു അയാളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു... "മ്യാമോ... കുത്താൻ വരട്ടെ.. അങ്ങനെ ഇപ്പൊ നിങ്ങൾ നിങ്ങളുടെ പ്രതികാരം വീട്ടി അങ്ങു പോയാൽ എങ്ങനെ ആണ്.. ഞാൻ ആദ്യം എന്റെ പെണ്ണിനെ പോയി നോക്കട്ടെ.. അവൾ സേഫ് ആണെങ്കിൽ മാത്രം നിനക്കൊക്കെ ഇവിടെ നിന്നും പോകാം..

ഇല്ലെങ്കിൽ ഞാൻ അപ്പൊ പറയാം.." "ഓഹോ അപ്പൊ നീ ഇവനെ രക്ഷിക്കാൻ ഉള്ള ശ്രെമം ആണല്ലേ.. അമ്മാവൻ അല്ലെ..അച്ഛനെ കൊന്നാൽ എന്താ ആരെ കൊന്നാൽ എന്താ ബന്ധം നല്ലോണം നോക്കുന്നവൻ അല്ലെ നീ..." "ച്ചീ നിർത്തഡോ. ഇങ്ങേരു എന്റെ അമ്മാവൻ ഒക്കെ പണ്ടാരുന്നു ... ഇപ്പൊ ഇങ്ങേരു എന്റെ ആരുമല്ല.. പിന്നെ നിങ്ങളെയും ഞാൻ അങ്ങനെ മറന്നിട്ടില്ല... ജീവനോടെ നിങ്ങൾ ഇവിടെ നിന്നും പോകുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല അരവിന്ദോ...." "നിന്ന് ചിലയ്ക്കാതെടാ...." "സത്യം ആടോ പറഞ്ഞത്... നീരവേ... റോഷാ.. വരുൺ... ഇവറ്റകളെ രണ്ടിനെയും നോക്കിക്കോണം... ഞാൻ മിതുനെ നോക്കട്ടെ...." "അളിയാ ഞാനും വരുന്നു....എനിക്ക് എന്റെ പെങ്ങളെ കാണണം..."

"എന്റെ പൊന്ന് കിച്ചു... നീ അടങ്ങി ഇവിടെ നിൽക്ക്.. വെറുതെ പോയി തല്ല് വാങ്ങി കൂട്ടണ്ട..." "ദേവു നീ ആദ്യം മിണ്ടാതിരിക്ക്... ദേ ഏട്ടൻ എന്നെ വിളിച്ചു.. അപ്പൊ ഞാൻ പോയി അവിടെ ഉള്ളവരെ ഇടിച്ചു നിരത്തി എന്റെ പെങ്ങളെയും കൂട്ടി ദേ വരുന്നു...." കിച്ചു ഡയലോഗ് ഒക്കെ കാച്ചി റിദുവിനോപ്പം ആ കെട്ടിടത്തിലേക്ക് കടന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നിരഞ്ജൻ അടുത്തേക്ക് വന്നതും മിതു അവനെ പിന്നിലേക്ക് ആഞ്ഞു തള്ളി...അവൻ പിന്നിലേക്ക് വേച്ചു പോയെങ്കിലും വീഴാതെ ബാലൻസ് ചെയ്തു നിന്നു.. ഒപ്പം അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി "മോളെ മിതു... ആണുങ്ങളോട് കളിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം.. എല്ലാവരും നിന്റെ തന്റേടത്തിനു മുന്നിൽ വിറച്ചു നിൽക്കില്ല...

നീ ഒരു പെണ്ണാണ്.. ഞാൻ ഒരു ആണും... ആ ബോധം നിനക്ക് ഉണ്ടായാൽ കൊള്ളാം...എന്റെ അത്രെയും പവർ ഒന്നും നിനക്ക് ഇല്ലേടി.. ആണ് ഒന്ന് വീശി അടിച്ചാൽ തളർന്നു പോകാവുന്ന കരുത്തു മാത്രമേ നിനക്കുള്ളു..." "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോട... നീ എന്താ പറഞ്ഞെ...പെണ്ണാണെന്ന ബോധം വേണമെന്നോ... ആ ബോധം നല്ലോണം ഉള്ളത് കൊണ്ട് ആണെടാ... നിന്നെ പോലെ ഒരു വൃത്തികെട്ടവൻ ദുരുദോഷത്തോടെ അടുത്തേക്ക് വന്നപ്പോഴും തളരാതെ പിടിച്ചു നിൽക്കുന്നത്.. അല്ലാതെ നിന്നെ പോലുള്ളവന്റെ മുന്നിൽ താഴ്ന്നു നിന്ന് തരാൻ എനിക്ക് എന്നല്ല ഒരു പെൺകുട്ടിക്കും കഴിയില്ല... നീ ഒക്കെ ബലം പ്രയോഗിച്ചു ഒരു പെണ്ണിനെ കീഴ്പ്പെടുത്തുമ്പോൾ അത് ഒക്കെ നിന്റെ കഴിവ് അല്ലടാ കഴിവുകേട് ആണ്..

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയണം.അതാണെടാ നട്ടെല്ല് ഉള്ള ആണ്.. അല്ലാതെ നിന്നെ പോലെ പെണ്ണിനെ കാണുമ്പോൾ ഞരമ്പ് രോഗം കൊണ്ട് നടക്കുന്നവർ അല്ല.. " "ഓഹോ മതി.. മതി നിർത്ത്..നിന്റെ പ്രസംഗം കേൾക്കാൻ എനിക്ക് ഒട്ടും സമയം ഇല്ല മിതുവേ... എനിക്ക് വേറെ കുറച്ചു പണികൾ കൂടി ഉണ്ട്..." "അതിനു മുൻപ് നിന്റെ പണികൾ തീരാതെ നോക്കിക്കോ..." "എന്തോ എങ്ങനെ.... എല്ലായിടത്തും ഉണ്ടാകും.. നായികയെ വില്ലന്മാർ തട്ടി കൊണ്ട് പോകുന്നു.. അതറിഞ്ഞു നായകൻ എത്തുന്നു എല്ലാരേയും ഇടിച്ചു പഞ്ചറാക്കുന്നു.. പഞ്ച് ഡയലോഗ് അടിച്ചു നായികയെ രക്ഷിക്കുന്നു.. പക്ഷെ മോളെ.. ഇവിടെ അത് നടക്കില്ല...

അവൻ ഇനി വന്നാലും നിന്നെ ജീവനോടെ കിട്ടാൻ പോകുന്നില്ല..." "നിന്നെ ഒതുക്കാൻ അതിന് ഞാൻ തന്നെ ധാരാളം..പിന്നെ നീ എന്നെ കൊന്നാലും ഞങ്ങൾ തമ്മിൽ പിരിയും എന്ന് ആരാ പറഞ്ഞത്... അതിന് ഒരിക്കലും ഞങ്ങൾക്ക് കഴിയില്ലെടാ... എന്റെ ഓർമ്മകൾ മാത്രം മതി.. ആ മനുഷ്യന് എനിക്ക് വേണ്ടി ജീവിക്കാൻ... ശരീരം കൊണ്ട് അകന്നാലും മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നായി തന്നെ ഉണ്ടാകും .." "അത് കൊള്ളാം.. എന്തൊക്കെ ഞാൻ ഇവിടെ വായിട്ട് അലച്ചാലും നിന്റെ ഈ ഡയലോഗിന് ഒരു കുറവും ഇല്ലല്ലോ..." "ഡയലോഗ് അല്ല സത്യം തന്നെ ആണ് ഞാൻ പറഞ്ഞത്..." "എന്നാ എനിക്ക് ഒന്ന് കാണണമല്ലോ എന്റെ മിതുവിന്റെ കരുത്തു..."

നിരഞ്ജൻ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും മിതു പുച്ഛത്തോടെ മുഖം തിരിച്ചു.. അവൻ ഓരോ അടി വെച്ചു മുന്നോട്ട് വരുന്തോറും മിതുവിന്റെ ധൈര്യം ഒട്ടും കുറഞ്ഞില്ല.. അവൻ മിതുവിന്റെ അരികിൽ എത്തി അവളുടെ കയ്യിൽ പിടിച്ചതും മിതു അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.. പെട്ടന്ന് അവളുടെ ഭാഗത്തു നിന്നും അങ്ങനെ സംഭവിച്ചതും അവൻ ഒരല്പം ഭയത്തോടെ പിന്നിലേക്ക് നീങ്ങി.. കവിളിൽ കൈ വെച്ചു... വേദന കൊണ്ട് അവൻ കവിളിൽ കൈകൾ കൊണ്ട് തലോടി... "നോക്കണ്ട.. പല്ല് ഇളകിയോ എന്നൊരു ഡൌട്ട് ഉണ്ട് എനിക്ക്... അച്ഛൻ പഠിപ്പിച്ചു തന്നതാ.. ഒരാളുടെ കരണത്തു അടിച്ചാൽ എങ്ങനെ ആയിരിക്കണമെന്ന് നല്ലോണം അദ്ദേഹം പഠിപ്പിച്ചു തന്നിട്ടുണ്ട്.. ഞങ്ങൾ പെൺകുട്ടികൾ അല്ലെ..."

മിതു പറഞ്ഞു കഴിഞ്ഞതും വേദന കൊണ്ടും ദേഷ്യം കൊണ്ടും അവനു ദേഷ്യം ഇരച്ചു കയറി.. അവൻ മുന്നോട്ട് ആഞ്ഞു അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചു... അവൾ പക്ഷെ പതറാതെ വേദന കടിച്ചു പിടിച്ചു... "അച്ഛേടെ പുലികുട്ടി അല്ലെ മോള്... ആരുടേയും മുന്നിലും പതറാൻ പാടില്ല..." അച്ഛൻ എപ്പോഴും പറയുന്ന വാക്കുകൾ അവൾ ഓർത്തു.. അവൾ കൈ പിന്നിലേക്ക് വലിച്ചു അടുത്ത് ഉണ്ടാരുന്ന ടേബിളിൽ പരതി.. കയ്യിൽ കിട്ടിയ ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് അവൾ അവന്റെ മറ്റേ കയ്യിൽ ആഞ്ഞടിച്ചു... ആ അടിയിൽ തന്നെ അവന്റെ കൈ ചതഞ്ഞിരുന്നു... അവൻ അവളുടെ മുടിക്കുത്തിൽ നിന്നും കൈ അയച്ചു കൈ കുടയാൻ തുടങ്ങി.. "തലക്ക് അടിക്കാൻ ആയിരുന്നു ലക്ഷ്യം.. പക്ഷെ പെട്ടന്ന് അങ്ങനെ നിന്നെ കൊല്ലാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..

അത് കൊണ്ട് ഇപ്പൊ ഇത് വാങ്ങിക്കോ.. ബാക്കി വൈകാതെ തന്നെ തരാം..." മിതു പറഞ്ഞത് കേട്ട് അല്പം ഭയം അവന്റെ ഉള്ളിൽ ഇല്ലാതിരുന്നില്ല... ഈ സമയം റിദുവും കിച്ചുവും മിതുവിനെ അന്വേഷിച്ചു അവിടേക്ക് എത്തിയിരുന്നു.. അവിടെ അപ്പുവിനെ കണ്ടതും റിദുവും കിച്ചുവും അവളുടെ അരികിലേക്ക് ചെന്നു... റിദുവിനെ കണ്ട മാത്രയിൽ അപ്പുവിന് സന്തോഷം തോന്നിയെങ്കിലും അവന്റെ വരവ് മനസ്സിലായതും ആ സന്തോഷം അപ്പൊ തന്നെ ഇല്ലാതായി.. അപ്പുവിന്റെ അരികിൽ എത്തി റിദു അവളോട് മിതു എവിടെ എന്ന് ചോദിച്ചുവെങ്കിലും അവൾ റിദുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ഒന്നും തന്നെ അവൾ ശ്രദ്ധിക്കുന്നുണ്ടാരുന്നില്ല... ഒടുവിൽ കിച്ചു അവളുടെ കാലിൽ നല്ലൊരു ചവിട്ടു വെച്ചു കൊടുത്തു.. (അല്ലപിന്നെ കിച്ചുനോടാ കളി 😁)

കിച്ചു ചവിട്ടിയതും അവൾ പെട്ടന്ന് ബോധം വന്നു ചുറ്റിനും നോക്കി... കിച്ചുവിനെ കണ്ടതും അവളെ ദേഷ്യത്തോടെ അവനു നേരെ വിരൽ ചൂണ്ടിയതും റിദു അവരുടെ ഇടയിൽ കയറി.. "ഡീ... സത്യം പറഞ്ഞോ... എവിടെ എന്റെ പെണ്ണ്... നീയും നിന്റെ ആ വൃത്തികെട്ട ആങ്ങളയും കൂടി ഇനി എന്ത് ചെയ്താലും എന്റെ മിതുവിനെ എന്നിൽ നിന്നും വേർപെടുത്താൻ കഴിയില്ല.. മാത്രം അല്ല എനിക്ക് വേണ്ടി ആണ് നീ ഇങ്ങനെ ഒക്കെ കാട്ടി കൂട്ടുന്നത് എങ്കിൽ നീ കേട്ടോ ഈ ജന്മം എന്നല്ല ഒരു ജന്മത്തിലും നിന്നെ എനിക്ക് മറ്റൊരു രീതിയിൽ കാണാൻ കഴിയില്ല... ആ സ്ഥാനം എന്റെ മിതുവിന് മാത്രം അർഹതപ്പെട്ടതാണ്.." "അതിന് നിങ്ങളുടെ മിതു ഇനി ജീവനോടെ ഉണ്ടായിട്ട് വേണ്ടേ..." അപ്പു പറഞ്ഞത് കേട്ട് റിദുവിന് കലിപ്പ് വന്നെങ്കിലും കിച്ചു അതിന്റെ ഇടയിൽ കയറി ഇടപെട്ടു.

"അളിയാ.. ആ റൂമിൽ തന്നെ ഉണ്ടാകും മിതു.. പക്ഷെ അതിനു മുൻപ് എനിക്ക് ഒരു കടം ചെയ്തു തീർക്കാൻ ഉണ്ട്.. ഏട്ടൻ മിതുവിനെ അവിടെ നോക്കിയിട്ട് വാ.. അപ്പോഴേക്കും ഞാൻ അങ്ങ് എത്തിയിരിക്കും..." "എന്താടാ കിച്ചു .." "അതൊക്കെ ഉണ്ട്.. ഏട്ടൻ പോയി നോക്ക് ഏട്ടാ..." കിച്ചു ഉന്തി തള്ളി ആ റൂമിലേക്ക് റിദുവിനെ പറഞ്ഞു വിട്ടു റിദു പോയതും കിച്ചു അപ്പുവിന് നേരെ തിരിഞ്ഞു "മോളെ കുപ്പു.. ഞാൻ കുറച്ചു നാളായി ഒരു കാര്യം ആഗ്രഹിക്കുന്നു... പക്ഷെ ഇത് വരെ അത് നടന്നിട്ടില്ല... ഇനിയും അത് വൈകിയാൽ വളരെ മോശം ആയി പോകും... അത് കൊണ്ട് ഐശ്വര്യമായി ദേ അങ്ങട് പിടിക്യാ..." കിച്ചു അത്രെയും പറഞ്ഞു തീർന്നത് മാത്രമേ അപ്പുവിന് ഓർമ്മ ഉള്ളു.. കിച്ചു അവളുടെ രണ്ടു കരണത്തും കൈ നല്ലോണം പതിപ്പിച്ചു...

ഒരെണ്ണം കൂടി കൊടുക്കാൻ ചെക്കന് ആഗ്രഹം ഉണ്ടാരുന്നു.. പക്ഷെ ഇനിയും സമയം കളയാൻ അവനു തോന്നിയില്ല... "അപ്പൊ ചേട്ടൻ പോയിട്ട് ദേ വരുന്നു.. ഇനിയും വേണമെങ്കിൽ തരാട്ടോ..." "ഡാ.." അപ്പു അലറി കൊണ്ട് കിച്ചുവിന്റെ നേരെ തിരിഞ്ഞതും ദേ കിടക്കുന്നു നടുവും തല്ലി താഴെ... "മോളെ അപ്പു... ഈ കിച്ചുനോട് കളിക്കാൻ വളർന്നിട്ടില്ല മോള്.. അത് കൊണ്ട് പോയി തരത്തിൽ കളിക്കെടി... പിന്നെ ഇനി മുതൽ ഹീൽ ഉപയോഗിക്കേണ്ട കേട്ടോ.. ഇല്ലെങ്കിൽ ബാലൻസ് തെറ്റി ദേ ഇങ്ങനെ കിടക്കും.." കിച്ചു അപ്പുവിനെ കളിയാക്കി കൊണ്ട് റൂമിലേക്ക് കയറിയതും എഴുന്നേൽക്കാൻ കഴിയാതെ അപ്പു അവിടെ തന്നെ കിടന്നു റൂമിൽ കയറിയ കിച്ചു കാണുന്നത് കയ്യും കെട്ടി നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന റിദുവിനെ ആണ് റിദുവിനെ നിൽപ്പ് കണ്ടു കിച്ചുവിന് ദേഷ്യം വന്നു

"എന്താ അളിയാ ഇത്.. നിങ്ങൾ എന്റെ ഏട്ടൻ തന്നെ ആണോ.. കഷ്ടം... സ്വന്തം ഭാര്യ എവിടെ എന്ന് കണ്ടെത്താൻ ഉള്ളതിന് പകരം ഇങ്ങനെ ഇവിടെ കാഴ്ച കണ്ടു ചിരിച്ചു കൊണ്ട് നിന്നോ.." "എന്റെ കിച്ചുട്ടാ നീ ഇങ്ങനെ കലിപ്പ് മോഡ് ആകാതെ.. നീ ദേ അങ്ങോട്ട്‌ നോക്കിക്കേ..." റിദു വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയതും കിച്ചുവിന്റ കണ്ണുകൾ പുറത്തേക്ക് വന്നു..അവൻ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ റിദുവിനെ നോക്കി "ഇതെന്താ ഈ കാണുന്നത്.നമ്മുടെ മിതു തന്നെ ആണോ ഇത്... ലെവൾ തന്നെ ആണോ ആ നിരഞ്ജനെ തല്ലി ചതയ്ക്കുന്നത്... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല .." "അതേടാ.. അത് എന്റെ മിതു തന്നെ ആണ്... പണ്ടത്തെക്കാൾ സ്ട്രോങ്ങ്‌ ആണെടാ ഇപ്പൊ പെണ്ണ്..."

"അതെ അളിയാ... കിച്ചു ഇത് നിന്റെ നിലനിൽപ്പിനു ശരി ആകില്ല... നീ ഇടപെട്ടെ മതിയാകൂ... " കിച്ചു സ്വയം എന്തൊക്കെയോ പറഞ്ഞു സങ്കടപെടുകയാണ്.. "എന്താടാ... എന്താ നീ പറഞ്ഞെ.." "അല്ല ഞാൻ ഒരാൾ ഇവിടെ ഉണ്ടായിട്ട് അവൾ ഒറ്റക്ക് അവനെ അങ്ങനെ പഞ്ഞിക്കിടണ്ട.. എനിക്കും തല്ലണം അവനെ..." "നീ പോയി തല്ലിക്കോടാ.. ഇപ്പൊ അതിന് പറ്റിയ ചാൻസ് ആണ്.. ഇപ്പൊ അടിച്ചാൽ നിന്റെ തടി കേടാകില്ല." "അത് ശരിയാ... ഞാൻ ദേ വരുന്നു ഏട്ടാ..." കിച്ചു കയ്യിൽ കെട്ടിയ വാച്ച് അഴിച്ചു റിദുവിന്റെ കയ്യിൽ കൊടുത്തു ഷർട്ട്‌ സ്ലീവ് മടക്കി നിലത്തു കിടക്കുന്ന നിരഞ്ജന്റെ അരികിലേക്ക് നടന്നു.. കിച്ചുവിനെ കണ്ടതും മിതുവിന് തെല്ലൊരു ആശ്വാസം തോന്നി "കിച്ചു....." "മിതു... നീ ഒക്കെ അല്ലെ..." "അതെ കിച്ചു...." "എന്നാ നീ ഇങ്ങോട്ട് ഒന്ന് മാറിക്കെ.. ഇവനുള്ളത് ഞാൻ കൊടുത്തോളാം.. പണ്ട് ഇവൻ എന്നെ ഒന്ന് തല്ലിയതാ അന്നേ ഞാൻ ഇവനിട്ട് ഒരെണ്ണം കൊടുക്കാൻ ആഗ്രഹിച്ചതാ.. പ്ലീസ് ഒരെണ്ണം കൊടുത്തോട്ടെ ഒന്ന് മാറുമോ..." "നീ കൊടുത്തോടാ...."

മിതു പറഞ്ഞതും കിച്ചു അവന്റെ അരികിലേക്ക് തിരിഞ്ഞു മിതു അതോടെ പിന്നിലേക്ക് മാറി.. അപ്പോഴാണ് മിതു അവിടെ നിന്ന് എല്ലാം വീക്ഷിക്കുന്ന റിദുവിനെ കാണുന്നത്.. അവനെ കണ്ടതും അത്രേം നേരം ധൈര്യത്തിൽ എല്ലാം പിടിച്ചു നിന്ന മിതു കരഞ്ഞു കൊണ്ട് അവന്റെ അരികിലേക്ക് ഓടി.... അവന്റെ നെഞ്ചോരം ചേർന്നു കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം ഒഴിഞ്ഞത് പോലെ അവൾക്ക് തോന്നി.... അവന്റെ കൈകൾ അവളെ ചേർത്തുപിടിച്ചപ്പോൾ അവൾക്ക് വല്ലാത്തൊരു അനുഭൂതി ആയിരുന്നു.... ഇത്രേം നേരത്തെ സങ്കടങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായ പോലെ അവൾക്ക് അനുഭവപ്പെട്ടു... അവളെയും കൂട്ടി റിദു പുറത്തേക്ക് ഇറങ്ങിയതും കിച്ചുവും അവന്റെ പണി പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങിയിരുന്നു... അവർ പുറത്തു ഇറങ്ങിയതും അവർക്ക് നേരെ നീരവിന്റെ കയ്യിൽ നിന്നും പിടിവിട്ട് മഹി അവിടെ എത്തിയിരുന്നു... അവർക്ക് നേരെ അയാൾ പാഞ്ഞെടുത്തതും മറ്റൊന്ന് അവിടെ സംഭവിച്ചിരുന്നു.......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story