അഗ്നിസാക്ഷി: ഭാഗം 94

agnisakshi

എഴുത്തുകാരി: MALU

മൂന്നു വർഷങ്ങൾക്ക് ശേഷം...... "ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ..." "അതേടോ... നിന്നെ എനിക്ക് അന്ന് കൊണ്ട് നഷ്ടം ആകുമെന്ന് കരുതി... എൻറെ ശ്രെദ്ധയില്ലായ്മ മൂലം വളരെ വൈകിയിരുന്നു ഹോസ്പിറ്റലിൽ എത്താൻ.." "അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ...." ബാക്കി പറയും മുൻപ് റിദു അവളുടെ വാ പൊത്തിയിരുന്നു "ഇത്രേം നാളും ഞാൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു അറിയാവോ.. എന്നിട്ടിപ്പോ വീണ്ടും എന്നെ അതേ അവസ്ഥയിൽ എത്തിക്കണോ പെണ്ണെ...ദേ ഇനി ഞാൻ ആയിരിക്കും നിന്റെ തല തല്ലി പൊട്ടിക്കുക.. മിണ്ടാതിരുന്നോണം കുരിപ്പേ... ഇത്രേം നാളും ഓർമ ഇല്ലെന്ന് പറഞ്ഞു എന്നെ തീ തീറ്റിച്ചതും പോരാഞ്ഞിട്ട് ഇപ്പൊ " "അത് പിന്നെ... " "മിസ്റ്റർ ഹർദിക്... " "ഹാ ഡോക്ടർ..." ഡോക്ടർ അരികിലേക്ക് വന്നതും റിദു ബെഡിൽ നിന്നും എഴുന്നേറ്റു "മൈത്രെയി ഇപ്പൊ ഒക്കെ ആണ്.. ഞാൻ പറഞ്ഞല്ലോ ഹെഡ് injury മാത്രം അല്ലായിരുന്നു.. അതിനൊപ്പം എന്തൊക്കെയോ ഇൻസിഡന്റ് കുട്ടിയുടെ ഉള്ളിൽ ഉണ്ടാരുന്നു.. അത് എല്ലാം മെന്റലി മൈത്രെയിയെ വീക്ക് ആക്കിയിരുന്നു.. അതാണ് ഇത്രേം നാൾ ആരെയും കുട്ടിക്ക് ഓർക്കാൻ കഴിയാതെ വന്നത്... പിന്നെ മെഡിസിനോട് തീരെ റിയാക്ട് ചെയ്തിരുന്നില്ല.. അതാണ് അന്ന് ഞാൻ കുട്ടിയുടെ കാര്യത്തിൽ ഒരു ഉറപ്പ് പറയാൻ കഴിയാഞ്ഞത്..

എന്നാൽ ഇപ്പൊ അങ്ങനെ അല്ല.. she is alright.. ഇനി മെഡിസിന്റെ ഒന്നും ആവശ്യം ഇല്ല... ഇനി ഹോസ്പിറ്റലിൽ ഇടക്കിടക്ക് ഇങ്ങനെ വരേണ്ടി വരില്ല...പക്ഷെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ വരണം.. " "ഒക്കെ ഡോക്ടർ..." "ഞാൻ ഡിസ്ചാർജിനു എഴുതി തരാം.. ടു days കഴിക്കാൻ കുറച്ചു ടാബ്‌ലെറ്സ് ഉണ്ട്.. അത് കഴിഞ്ഞു പൂർണമായും മെഡിസിൻ എല്ലാം നിർത്താം.." "ok thank you ഡോക്ടർ...." ഡോക്ടർ റൂമിൽ നിന്നും പോയതും മിതു റിദുവിന്റെ കൈ പിടിച്ചു അരികിൽ ഇരുത്തി "എന്തേയ്..." "എനിക്ക് വേണ്ടി കുറെ ബുദ്ധിമുട്ടി അല്ലെ..." "ആഹാ കുറെ ബുദ്ധിമുട്ടി.. എല്ലാത്തിനും ഞാൻ പലിശ സഹിതം വീട്ടിക്കോളാം.. ഇപ്പൊ മിണ്ടാതെ അവിടിരിക്ക്.." "എന്നാലും ഏട്ടാ ഞാൻ ആലോചിക്കുവായിരുന്നു " "എന്ത്..." "എനിക്ക് അവരോട് പ്രതികാരം വീട്ടാൻ കഴിഞ്ഞില്ലല്ലോ.. എന്റെ കൈ കൊണ്ട് കൊല്ലണമെന്നായിരുന്നു ആഗ്രഹം.." "ആര് പറഞ്ഞു സാധിച്ചില്ലെന്നു.. അവരെ അത്രെയും കഷ്ടപ്പെട്ട് അവിടെ എത്തിച്ചത് നീ അല്ലെ.. അവരുടെ ഭീഷണിക്ക് മുൻപിൽ തളരാതെ നിന്ന് അവസാനം വരെ പിടിച്ചു നിന്നില്ലേ... അതിനി ഞാൻ ആയാലും നീ ആയാലും നമ്മൾ ഒന്നല്ലെടാ... അവരുടെ മരണം കാണാൻ നമുക്ക് കഴിഞ്ഞില്ലേ... അതോടെ എന്റെ പെണ്ണിന്റെ പ്രതികാരവും ശത്രുതയും എല്ലാം അവസാനിച്ചു..

ഇനി അത് ഓർത്തു വെറുതെ തല പുകയ്ക്കണ്ട... ഇന്ന് നിന്നോട് കഴിഞ്ഞതെല്ലാം തുറന്നു പറഞ്ഞപ്പോൾ നീ എല്ലാം വിശ്വസിച്ചു എന്റെ പഴയ മിതു ആകുമെന്ന് ഞാൻ കരുതിയതല്ല.. കാരണം എല്ലാം ഒറ്റ നിമിഷം കൊണ്ട് ഈ കുരുട്ട് തലയിൽ നിന്നും മാഞ്ഞു പോയതല്ലേ... ഈ മൂന്നു വർഷം കൊണ്ട് നമ്മുടെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.. പക്ഷെ അന്നും ഇന്നും മാറ്റം ഇല്ലാത്തത് നമ്മുടെ ഈ പ്രണയത്തിനു ആടോ.. " "മതി.. മതി ഡയലോഗ്...അല്ല ഏട്ടാ.. അപ്പു.. അവൾ ഇപ്പൊ എവിടെ..." "അവൾ ok ആണ് ഇപ്പൊ.. അവളുടെ വല്യച്ഛൻ ഇല്ലേ. സഹോദരന്റെയും മകന്റെയും മരണം കൂടി ആയപ്പോൾ ആകെ തകർന്നിരുന്നു.. ഇനി ഒരു ശത്രുതക്ക് തുടക്കം കുറിക്കാതെ എല്ലാം അവസാനിപ്പിച്ചു അയാളും സഹോദരനും അപ്പുനെയും കൊണ്ട് നാട്ടിലേക്കു മടങ്ങി.. ഇപ്പൊ അവളുടെ മാര്യേജ് കഴിഞ്ഞു രണ്ടു വർഷം ആയി.. ഞാനുമായി ഇനി ഒരു കോൺടാക്ട് ഉണ്ടാകില്ലെന്നാണ് അന്ന് അവസാനമായി കണ്ടപ്പോൾ പറഞ്ഞത്.." "അങ്ങനെ അവൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ. അല്ല അപ്പൊ ശിവ.." "അവളും അമ്മയും അവരുടെ പഴയ വീട് ഇല്ലേ.. തൃശൂർ ഉള്ള....

അവിടെ ആണ് ഇപ്പൊ.. തെളിവുകൾ ഒന്നും നമുക്ക് എതിരെ ഇല്ലാത്തത് കൊണ്ട് അവർ പിന്നെ കേസിനു ഒന്നും പോയില്ല.." "ഇല്ലെങ്കിൽ നമ്മൾ കുടുങ്ങിയേനെ അല്ലെ" "ഇല്ലെടോ... അങ്ങേരും അവരും കൂടി കമ്പനിക്ക് ഉണ്ടാക്കിയ നഷ്ടം ചില്ലറ അല്ല.. അതിന്റെ പേരിൽ ഞാൻ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപെടുത്തി അല്ല പിന്നെ എന്നോടാ കളി." "എനിക്ക് എന്തോ കഴിഞ്ഞത് ഒക്കെ ഓർത്തപ്പോൾ എന്തോ പോലെ..." "മതി... ഓർത്തത്.. ഞാൻ ഡോക്ടർ പറഞ്ഞത് കൊണ്ട് മാത്രം ആണ് എല്ലാം പറഞ്ഞത്.. എന്ന് കരുതി എല്ലാം കൂടി തലയിൽ വീണ്ടും കേറ്റി ടെൻഷൻ അടിക്കേണ്ട.... ഇന്ന് തന്നെ നമുക്ക് വീട്ടിൽ പോകാലോ.. " "അത് വേണോ.." "അതെന്താ..." "അല്ല ഇത്രേം നാളും ഒരു അപരിചിതയെ പോലെ അല്ലെ ഞാൻ അവിടെ ഉള്ളവരോട് പെരുമാറിയത്..ഇനി ഞാൻ എങ്ങനെ പഴയ മിതുവായി അവിടെ....." "എന്റെ പൊന്നെ... അവിടെ എല്ലാവർക്കും എല്ലാം അറിയാം.. അവരെല്ലാം നിന്നെ കാത്തിരിക്കുകയാണ്... പ്രത്യേകിച്ച് നിന്റെ അച്ഛൻ... നിനക്ക് അവരെ കാണണ്ടേ മിതു... രണ്ടു ദിവസം മുൻപ് ഒരു തലച്ചുറ്റലിന്റെ പേരിൽ ഇവിടെ അഡ്മിറ്റ്‌ ആക്കിയതാണ് നിന്നെ.. അന്ന് മുതൽ ഈ നിമിഷം വരെ അവർ ടെൻഷൻ അടിച്ചിരിക്കുകയാണ്.. " "ഞാൻ കാരണം എല്ലാർക്കും സങ്കടം മാത്രം ആണ് ഉണ്ടായത് അല്ലെ..."

"ഡി... ഡി.. മിണ്ടാതെ ഇരുന്നോ..." റിദു അവളുടെ മെഡിസിൻ വാങ്ങി വന്നപ്പോഴേക്കും മിതുവിനെ ഡിസ്ചാർജ് ചെയ്തിരുന്നു... അവൻ അവളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.. വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും അവരെ കാത്തു എല്ലാവരും നിൽപ്പുണ്ടാരുന്നു... കാറിൽ നിന്നും ഡോർ തുറന്നു മിതു പുറത്തു ഇറങ്ങിയെങ്കിലും അവൾ ആരെയും ശ്രെദ്ധിക്കാതെ അകത്തേക്ക് കയറി.. അവളുടെ പെരുമാറ്റം കണ്ടു സങ്കടത്തോടെ എല്ലാവരും റിദുവിനെ നോക്കി.. റിദുവും ഒന്നും മനസ്സിലാകാതെ അമ്പരന്നു നിൽക്കുകയായിരുന്നു... "എന്താടാ റിദു ഇത്.. നീയല്ലേ പറഞ്ഞെ അവൾ ok ആയെന്ന് എന്നിട്ടെന്താ ഇപ്പൊ ഇവിടെ ഉണ്ടായേ " "അതാണ് എനിക്കും മനസ്സിലാകാത്തത് അമ്മേ അവിടെ നിന്നും എല്ലാം ഓർമ്മ വന്നു എന്ന് പറഞ്ഞു തുള്ളിചാടിയ പെണ്ണാണ്.. ഇതിപ്പോ എന്താണോ ആവോ" റിദു മിതുവിന്റെ പിന്നാലെ പോയി.. റൂമിലേക്ക് പോകാൻ നിന്ന അവളെ അവിടെ പിടിച്ചു നിർത്തി "മിതു... എന്താ.. ഇത് നീ എന്താ പൊട്ടൻ കളിപ്പിക്കുവാണോ എന്നെ..." "കണ്ടോ.. ഇതാ... ഇതാ ഞാൻ പറഞ്ഞത്.. ഈ റിദുവേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല.. ഇല്ലെങ്കിൽ ഈ വയ്യാത്ത എന്നോട് ഇങ്ങനെ ഒക്കെ പറയുമോ.." "ഇയ്യോ എന്റെ പൊന്നോ.. ഒന്നുല്ലേ.മോള് പൊക്കോ.. പോയി ചാച്ചിക്കോ..."

അവൻ കളിയാക്കി പറഞ്ഞതും മിതു പൊട്ടിച്ചിരിച്ചു.. മറ്റുള്ളവർ ആണെങ്കിൽ മിതു മനസ്സിലാക്കിയില്ല എന്ന സങ്കടത്തിൽ നിൽക്കുകയാണ്... ഇത് കണ്ടതോടെ മിതു അച്ഛന്റെ അരികിലേക്ക് നടന്നു.. "അച്ഛേ... ഇത് ഞാൻ ആണ് അച്ഛേ... മിതു... അച്ഛേടെ മിതുമോള് ഇപ്പൊ പഴയ മിതു തന്നെ ആണ് അച്ഛേ... വെറുതെ സങ്കടപെടണ്ട.. പുലിക്കുട്ടി മടങ്ങി എത്തി.. ആരതി ഉഴിഞ്ഞോളൂ..." "മോളെ...." അച്ഛൻ അവളെ ചേർത്ത് പിടിച്ചു കരഞ്ഞതും മിതു കപട ദേഷ്യത്തോടെ അച്ഛനെ നോക്കി "അയ്യേ അച്ഛ കരയുവാണോ.. ശോ മോശം..." "പോടീ കുറുമ്പി... നീ കാരണം എന്ത് മാത്രം വിഷമിച്ചുവെന്നറിയോ.. അവളും അവളുടെ ഒരു പ്രതികാരവും... നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിന്നെ ഈ അച്ഛൻ എങ്ങനെ ജീവിക്കും മോളെ..." "ഒന്നും സംഭവിച്ചില്ലല്ലോ അച്ഛേ... ദേ ഞാൻ ഇപ്പൊ നിങ്ങളുടെ പഴയ മിതു ആണ്.. മറക്കാൻ ശ്രമിക്കുന്നതൊന്നും ഇനി ആരും പറഞ്ഞു ഉള്ള mood കളയല്ലേ.." മിതു അച്ഛന്റെ അരികിൽ നിന്നും നേരെ പോയത് സാവിത്രി അമ്മയുടെ അടുത്തേക്കാണ്.. "സാ...വു..അമ്മേ..." "വേണ്ട... നീ ഇനി എന്നെ അങ്ങനെ വിളിക്കണ്ട.. നിനക്ക് എന്നെ ഓർമ്മ ഇല്ലല്ലേ..." "ഏയ്യ് അങ്ങനെ പറയല്ലേ അമ്മേ.. ഞാൻ മറക്കുമോ അമ്മയെ... എനിക്ക്...."

ബാക്കി പറഞ്ഞു പൂർത്തിയാക്കും മുൻപ് സാവിത്രി അവളെ നെഞ്ചോട് ചേർത്തിരുന്നു..പരസ്പരം കരഞ്ഞു അമ്മയുടെയും മകളുടെയും ബന്ധം ഒന്ന് കൂടി അവർ ദൃഢമാക്കി... "ഞങ്ങളൊക്കെ ഇവിടെ ഉണ്ടെ... " ശബ്ദം കേട്ടാണ് മിതു പിന്തിരിഞ്ഞത്... മുൻപിൽ നിൽക്കുന്നവരെ കണ്ടതും അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു... അപ്പോഴേക്കും റിദുവും അവളുടെ സമീപത്തേക്ക് എത്തിയിരുന്നു.. അവളെ തോളോട് ചേർത്ത് പിടിച്ചു അവൻ റിഷിയെയും മിത്രയെയും അരികിലേക്ക് വിളിച്ചു "പിന്നെ മിതു.. ഈ മൂന്നു വർഷം കൊണ്ട് പല മാറ്റങ്ങളും ഉണ്ടായി.. അതെല്ലാം നീ അറിഞ്ഞതാണ്.. പക്ഷെ അന്ന് ഇവരൊക്കെ നിനക്ക് അപരിചിതർ ആയിരുന്നു.. എന്നാൽ ഇന്ന് നിന്റെ ഓർമയിൽ നിന്നും മായ്ച്ചു കളയാൻ കഴിയാത്ത അവശേഷിപ്പുകൾ ആണ് ഇവരും.." "വിവാഹം കഴിഞ്ഞു അല്ലെ.സന്തോഷം... ഇവളുടെ ലൈഫിനെ കുറിച്ച് ഓർത്തു ആയിരുന്നു പണ്ട് മുതൽ എന്റെ ടെൻഷൻ ഇപ്പൊ അതില്ല.. സുരക്ഷിതമായ കൈകളിൽ തന്നെ ആണ് എന്റെ മിത്ര...". "അതെയതെ.. കല്യാണവും കഴിഞ്ഞു ചെക്കൻ പണി കൊടുത്തു എന്നേ.. അധികം വൈകാതെ തന്നെ ഒരു വല്ല്യമ്മ ആകാൻ തയാറായിക്കോ.. മിത്ര പ്രെഗ്നന്റ് ആണ് 6months.." "ആണോ..." "അതെ ചേച്ചി..."

മിത്രയെ ചേർത്തു നിർത്തി മിതു അവളുടെ നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു.. ഇത് കണ്ടു കൊണ്ടാണ് ബാക്കി പരിവാരങ്ങൾ വന്നത്.. "പിന്നെ മിതു.. നമ്മുടെ പിള്ളേരുടെയെല്ലാം കല്യാണം കഴിഞ്ഞു.. നീ ഇല്ലാത്തത് കൊണ്ട് തന്നെ ഒന്ന് തകർക്കാൻ കഴിഞ്ഞില്ല.." "എല്ലാം എനിക്ക് miss ആയല്ലോ..." "ആയല്ലോ.. സാരമില്ല... ആദ്യം തന്നെ വീട്ടിൽ പൊക്കിയത് കൊണ്ട് നീരവിന്റെയും അമ്മുന്റെയും കെട്ട് അങ്ങ് നടത്തി.. അവരുടെ മോള് ആണ് ഈ ഒരു വയസ്സ് ഉള്ള കുറുമ്പി... നിഹാരിക.. പിന്നെ അടുത്ത ഊഴം നമ്മുടെ വായാടി ദേവൂന് ആയിരുന്നു.. ദേവൂന് ഒരു ജൂനിയർ ദേവു ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്.. പക്ഷെ ഒരു ജൂനിയർ വരുൺ ആണ്. ഇപ്പൊ 6മാസം ആയതേ ഉള്ളു കുറുമ്പന്.. ദേവാത്മിക്.. അടുത്ത നമ്മുടെ ഇടയിലെ അച്ചായത്തി ലിനു.. അവളുടെയും റോഷന്റെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ അധിക നാൾ ആയിട്ടില്ല.." "ഒരുപാട് miss ചെയ്തു നിങ്ങളെ എല്ലാവരെയും.. ഇപ്പൊ മൂവരും വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങളുമായി കണ്ടപ്പോൾ ഞാൻ അങ്ങു ചെറുപ്പം ആയ പോലെ. " "അയ്യടി മിതുമോളെ... മര്യദക്ക് അടുത്ത വർഷം ഞങ്ങൾക്ക് ഒരു ജൂനിയർ മിതു or ജൂനിയർ റിദു.. കിട്ടിയിരിക്കണം..." ദേവു അവളുടെ കവിളിൽ നുള്ളി കാതോരം പറഞ്ഞതും അവളുടെ മുഖം ചുവന്നു.. "പിന്നെ മിതു നിനക്ക് സങ്കടം ഒന്നും വേണ്ടാട്ടോ.. ഒരാളുടെ കെട്ട് കൂടി ബാക്കി ഉണ്ട്.. അത് എൻഗേജ്മെന്റ് നടത്തി വെച്ചേക്കുവാ.. മാര്യേജ് next year ഉള്ളു.. " "അതാരാ ആൾ..."

"ഈ കൂട്ടത്തിലെ ലാസ്റ്റ് കപ്പിൾ ആരായിരിക്കും.. നീ തന്നെ ആലോചിച്ചു നോക്ക്.." "ഓർമ്മ കിട്ടുന്നില്ല എനിക്ക്..." "എന്നാലും മിതു... നീ അപ്പൊ എന്നെ മറന്നു അല്ലെ..." ഒരു ദയനീയമായ ശബ്ദം കേട്ടതും മിതു തിരിഞ്ഞു നോക്കി.. "കിച്ചൂ......" "അതേടി കിച്ചു തന്നെ.... നീ എന്നെ മറന്നു അല്ലെ...." "ഞാൻ നിന്നെ അങ്ങനെ മറക്കുമോ കിച്ചു...." "മറക്കും... നീ എന്നെ മറക്കും എനിക്കറിയാം.." "ഇല്ലടാ കുരുപ്പേ..." "എന്ന പറ ലാസ്റ്റ് കപ്പിൾ ആരാ..." "അത്..." "ഏതു.." "നീയും നന്ദുവും..." "അതെ... നമുക്ക് പൊളിക്കണ്ടേ പെങ്ങളെ.." "പിന്നല്ലാതെ... അല്ല റിദുവേട്ടാ ഇവന്റെ കാര്യം ആ പ്രിൻസി സമ്മതിച്ചോ.." "ഇവനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു പറഞ്ഞു അവസാനം ഇവൻ അവളെ പ്രൊപ്പോസ് ചെയ്‌തു. അവൾക്കും സത്യത്തിൽ ഇവനോട് ഒരിഷ്ടം ഉണ്ടാരുന്നു.. അവസാനം രണ്ടും സെറ്റ്... നന്ദുന്റ അച്ഛനോട് ഇവന് വേണ്ടി വാദിച്ചത് നമ്മുടെ അമ്മ ആണ്.. പിന്നെ ഇവൻ ഒറ്റ മോൻ അല്ലെ.. ഭാവിയിലെ കോടിശ്വരൻ.. പഠിച്ചാലും ഇല്ലെങ്കിലും ഇനി ഇവന് ജോലി ഇല്ലെങ്കിലും നന്ദുവിനെ ഇവൻ പൊന്ന് പോലെ നോക്കുമെന്ന് അങ്കിളിന് അറിയാം. പിന്നെ നമ്മുടെ ചെക്കൻ അല്ലെ. എന്താ ഒരു കുറവ്... നാളെ നന്ദു വരും തന്നെ കാണാൻ.. അപ്പൊ നേരിട്ട് ചോദിച്ചു അറിഞ്ഞോ എങ്ങനെ ആണ് ഇവൻ അങ്കിളിന്റെ മനസ്സിൽ കയറി കൂടിയതെന്നു"

"സംശയം എന്താ എന്റെ മിടുക്ക് കൊണ്ട് തന്നെ.." റിദു പറഞ്ഞു കഴിഞ്ഞതും കിച്ചു അഭിമാനത്തോടെ തല ഒക്കെ ഒന്ന് ഉയർത്തി പറഞ്ഞു "മതി മതി കിച്ചു... ഇനി നിന്റെ തള്ള് സഹിക്കാൻ ഞങ്ങൾ ഇല്ല..." "ഓഹോ.. ഇപ്പൊ അങ്ങനെ ആയി അല്ലെ..." കിച്ചു സങ്കടം അഭിനയിച്ചു പറഞ്ഞതും റിദു അവന്റെ തോളിൽ കൈ ഇട്ടു ചേർത്ത് നിർത്തി.. എല്ലാവരും പരസ്പരം മിണ്ടിയും സന്തോഷം പങ്കിട്ടും ആ പഴയ കലാലയ സ്മരണകൾ ഓർത്തു... ആ പഴയ ഓർമകളിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു പിന്നെ അവർ.. വൈകുന്നേരം അവർ യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴേക്കും മിതു അവരുടെ പഴയ മിതു ആയി മാറിയിരുന്നു.. സന്ധ്യ മയങ്ങിയപ്പോഴേക്കും റിദു പറഞ്ഞത് അനുസരിച്ചു അവൾ റെഡി ആയി നിന്നിരുന്നു.എങ്ങോട്ടാണോ എവിടെക്കാണോ ഒന്നും തന്നെ സൂചന അവൻ കൊടുത്തിരുന്നില്ല... റിദു എത്തിയതും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവർ ഇറങ്ങി........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story