അഗ്നിസാക്ഷി: ഭാഗം 95 | അവസാനിച്ചു

agnisakshi

എഴുത്തുകാരി: MALU

യാത്രയിൽ ഇരുവർക്കുമിടയിൽ മൗനം കൂട്ട് പിടിച്ചു മിതുവിന്റെ മനസ്സിൽ മുഴുവൻ പഴയ ഓർമ്മകൾ തങ്ങി നിന്നു..... "ഡി ഭാര്യേ...." അവന്റെ വിളി കേട്ടതും മിതു സ്വപ്നത്തിൽ എന്ന പോൽ ഞെട്ടി ഉണർന്നു.. "എന്താ ഏട്ടാ..." "നിനക്ക് ഒന്നും മിണ്ടാൻ ഇല്ലേടി... രണ്ടു ദിവസം കൊണ്ട് നിനക്ക് പറയാൻ ഉള്ളതെല്ലാം പറഞ്ഞു തീർത്തോ നീ .." "ഇല്ല..." "പിന്നെ നീ എന്താ ഒന്നും മിണ്ടാത്തത്..അറ്റ്ലീസ്റ്റ് ഇതെവിടേക്ക് ആണ് പോകുന്നത് എന്നെങ്കിലും ചോദിച്ചൂടെ..." "എന്തിന്.. ഈ യാത്ര എവിടേക്ക് ആണെന്ന് എനിക്ക് നന്നായി അറിയാം.. " "അതെങ്ങനെ..." "ഡാ പൊട്ട റിദുവേട്ടാ.. ഞാൻ ആ ഓർമ്മ നഷ്ടപ്പെട്ട മിതു അല്ല... ഇന്ന് ഞാൻ മിസ്റ്റർ ഹാർദിക് ദേവിന്റെ ഭാര്യ മൈത്രെയി ആണ്.. റിദുവിന്റെ സ്വന്തം മിതു....എന്തേയ് ശരി അല്ലെ..." "അതേലോ..." "ഏട്ടാ.." "എന്താടി...." "ഞാൻ ഒരു കാര്യം ചോദിക്കട്ടെ." "ഹോ ഇപ്പോഴേലും ചോദിച്ചല്ലോ..." "അതേയ്..." "നീ ഒന്ന് ചോദിക്ക് പെണ്ണെ..." "എന്നോട് ഏട്ടൻ പറഞ്ഞു തന്ന കഥകൾ മുഴുവൻ സത്യം ആണോ..." "എന്ത്..." "കഴിഞ്ഞ കാര്യങ്ങൾ.... " "പിന്നെ സത്യം അല്ലാതെ നുണ ആണോ..." "എല്ലാം സത്യം ആണ്.. പക്ഷെ ആ ദുഷ്ടന്മാർ കൊല്ലപ്പെട്ട കാര്യത്തിൽ ഒരിത്തിരി നുണ ഇല്ലേ മനുഷ്യാ.. " "ഒന്ന് പോടീ..." "എട്ടോയ്.. സത്യം പറ അവർ എങ്ങനെ ആണ് മരിച്ചത്.. അത്ര പെട്ടന്ന് ഒന്നും നിങ്ങൾ അവരെ കൊലപെടുത്തില്ല.മരണവേദന നല്ലത് പോലെ അവർക്ക് നൽകും എന്ന് എനിക്ക് അറിയാം.. പറ ഏട്ടാ... അവർ എങ്ങനെ ആണ് കൊല്ലപ്പെട്ടത്.."

"അത് ഒക്കെ കഴിഞ്ഞ കാര്യം അല്ലെ.. നീ ഇനി അത് ഓർക്കേണ്ട... ഇനി ഈ കാര്യം കുത്തിപ്പൊക്കിയാൽ തലയ്ക്കിട്ട് ഞാൻ ഒരെണ്ണം തരും.." പിന്നെ മിതു ഒന്നും മിണ്ടാൻ നിന്നില്ല.. ഒരു കുഞ്ഞു ഭയം.. അവർ അവരുടെ ലക്ഷ്യ സ്ഥാനത്തു എത്തിയതും റിദു റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു പുറത്തിറങ്ങി... അന്ന് മിതുവിനേയും കൂട്ടി പോയ ആ ക്ഷേത്രത്തിലേക്ക് ആയിരുന്നു അവരുടെ യാത്ര....ഡോർ തുറന്നു മിതുവിന്റെ കയ്യും പിടിച്ചു അവൻ ആ കാടിനു നടുവിലെ മലയിലേക്ക് നടന്നു..... അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ മല മുകളിൽ ഉള്ള ആ കുഞ്ഞു ക്ഷേത്രത്തിൽ എത്തി... ആ കുഞ്ഞു ശിവ പ്രതിഷ്ഠയും അടുത്ത് തന്നെ ആയി നിൽക്കുന്ന കൂവളവും അരികിൽ തന്നെ ഒരു കുഞ്ഞു കുളവും എല്ലാം കണ്ടതോടെ മിതുവിന് വല്ലാത്തൊരു അനുഭൂതി ആയിരുന്നു... ഒപ്പം മഞ്ഞു വീഴ്ചയും.... വെളിച്ചം മങ്ങിയിരിക്കുന്നു.. ആ പ്രതിഷ്ഠക്ക് മുന്നിൽ ഒരു കൽ ചിരാത് കത്തി നിൽപ്പുണ്ടാരുന്നു.. റിദു അവളുടെ കയ്യും പിടിച്ചു അതിനു അരികിലേക്ക് നടന്നു പ്രതിഷ്ഠക്ക് മുന്നിൽ തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഇനി ഒരിക്കലും അവളെ എന്നിൽ നിന്നും വേർപെടുത്തരുതേ എന്നായിരുന്നു റിദുവിന്റെ പ്രാർത്ഥന.... റിദു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ മിതു കണ്ണടച്ച് എന്തോ പ്രാർത്ഥനയിൽ ആണ്..

അവൾ അല്പം കഴിഞ്ഞു കണ്ണുകൾ തുറന്നതും അവൾ കണ്ടത് അവളിലേക്ക് തന്നെ കണ്ണുകൾ ഉടക്കി നിൽക്കുന്ന റിദുവിനെയാണ്.. അവൻ ഈ ലോകത്തു എങ്ങും അല്ല എന്ന് അവൾക്ക് മനസ്സിലായി.. അവൾ കൈവിരൽ ഞൊടിച്ചതും അവൻ ഞെട്ടലോടെ അവളെ നോക്കി.. "അന്ന് ഇവിടെ വന്നു പ്രാർത്ഥിച്ചു മടങ്ങിയപ്പോൾ നീ എന്റെ പാതി ആയി ചേർന്നിട്ടില്ലയിരുന്നു.. വിവാഹം കഴിഞ്ഞു ഇവിടെ ആദ്യം വരണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്.. പക്ഷെ അന്നത്തെ സാഹചര്യത്തിൽ നമുക്ക് അതിനു കഴിഞ്ഞില്ല... പിന്നെ പല പ്രശ്നങ്ങളും നമുക്കിടയിൽ ഉണ്ടായി.. അന്ന് ഞാൻ ഉറപ്പിച്ചതാണ് എല്ലാം കഴിഞ്ഞു.. ഇവിടെ എത്തണമെന്നും അത് കഴിഞ്ഞു നമുക്ക് ഒരു പുതിയ ലൈഫ് തുടങ്ങണമെന്ന്.. ഇന്ന് മുതൽ നമ്മൾ ജീവിച്ചു തുടങ്ങുകയാടോ... മരണത്തിന് മാത്രമേ ഇനി നമ്മെ പിരിക്കാൻ കഴിയൂ... ദേ ഇതൊരു കെടാവിളക്ക് ആണ്...ഇത് പോലെ അണയാത്തൊരു പ്രണയം ആണ് ഇനി നമ്മുടെ..." "നിന്റെ പ്രണയം ഇനിയുമെനിക്ക് ആസ്വദിക്കണം.. അത്രമേൽ എന്നിൽ ലഹരിയിൽ ആഴ്ത്തിയ നിന്റെ പ്രണയം ഇന്നെന്റെ ഹൃദയത്തിൽ ആണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.. ഇനി അത് പിഴുതെറിയാൻ ആർക്കും കഴിയില്ല... love you ഏട്ടാ...."

റിദു അവിടെ താലത്തിൽ ഉണ്ടാരുന്ന സിന്ദൂരത്തിൽ ഒരു നുള്ള് എടുത്തു ആ കൽവിളക്കിൽ അണയാതെ ആളി പടരുന്ന അഗ്നിയെ സാക്ഷിയാക്കി അവളുടെ സീമന്ത രേഖയിൽ തൊട്ടു കൊടുത്തു.. "എത്രത്തോളം ഞാൻ നിന്നെ പ്രണയിക്കുന്നുവോ അത്രത്തോളം എന്റെ പ്രണയത്തിന്റെ അടയാളമായി ഈ ചുവപ്പ് നിന്റെ സിന്ദൂരരേഖയിൽ ഉണ്ടാകണം..കേട്ടോടി കുരുട്ടെ..." അതിനു സമ്മതമെന്നോണം മിതു തലയാട്ടി... "ദേ ഇന്ന് ഇവിടെ കൊണ്ട് കഴിഞ്ഞു നിന്റെ ആ പഴയ ജീവിതം... വിഷമങ്ങളും ദുരിതങ്ങളും ശത്രുക്കളും പ്രതികാരവും എല്ലാം ഇന്ന് കൊണ്ട് അവസാനിച്ചിരിക്കുന്നു... ഇനി അത് ഒന്നും നിന്റെ ഓർമകളിൽ പോലും ഉണ്ടാകാൻ പാടില്ല...ഇനി അങ്ങോട്ട് നമ്മുടെ പ്രണയം ആണ്...നഷ്ടപ്പെടുത്തിയ ദിനങ്ങൾ ഇനി ഞാൻ ഓർക്കുന്നില്ല... ഇനി ഉള്ള കാലം ഒരല്പം പോലും സ്നേഹം കുറയാതെ നിന്നെ എനിക്ക് പ്രണയിക്കണം... പ്രണയിച്ചു കൊണ്ടേ ഇരിക്കണം..." "മതി.. മതി.. കുറെ നേരം ആയല്ലോ പ്രണയത്തെ കൂട്ട് പിടിക്കാൻ തുടങ്ങിയിട്ട്.. നേരം ഇരുട്ടി തുടങ്ങി.. പോകണ്ടേ നമുക്ക്..." "കണ്ടോ നശിപ്പിച്ചു.. ഒന്ന് നല്ല മൂഡിൽ വന്നതാ.. കുരിപ്പിനെ കൊണ്ട് തോറ്റല്ലോ.." "സാരമില്ല.. ഇനിയും ഡയലോഗ് പറയാൻ അവസരം ഉണ്ടല്ലോ.. ആദ്യം വീട്ടിൽ പോകാം.. നല്ല മഞ്ഞു വീഴ്ച ഉണ്ട്..." "ഓ ശരി മേഡം..." റിദു അവളുടെ കൈ പിടിച്ചു തിരിച്ചു നടന്നു... "ഇനി ഇവിടേക്ക് വരുമ്പോൾ കയ്യിൽ ഒരാൾ കൂടി ഉണ്ടാകണം..."

"ആര്.." "അതൊക്കെ വഴിയേ മനസ്സിലാകും..." "എന്നതാ..." "നിനക്ക് അറിയോ നാലു വർഷം ആകുന്നു.. കല്യാണം കഴിഞ്ഞിട്ട്..ഇവിടെ രണ്ടു വർഷം ആയവർ വരെ കുട്ടിയും പരിവാരങ്ങളും ആയി.. പാവം ഞാൻ ഇവിടെ..." "ഓഹോ..." "എന്താടി ഒരു ഓഹോ... ഇനി പൊന്നുമോളെ നിന്നെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.. " "ആയിക്കോട്ടെ..." "ആരെയും അസൂയപെടുത്തുന്നവിധം എനിക്ക് പ്രണയിക്കണമെടി.. ഇനി അതിനുള്ള ശ്രമത്തിൽ ആണ് ഞാൻ..." "ഓഹ് മതി എന്റെ കെട്ട്യോനെ.. കുറെ നേരം ആയില്ലേ.. ഇനി നമുക്ക് കുറച്ചു നേരം ഈ മഞ്ഞും തണുപ്പും കൊണ്ട് ഈ മല ആദ്യം ഇറങ്ങാം.." "ശരി ഭാര്യേ..." റിദു ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു താഴെ എത്തി കാറിൽ കയറാൻ നേരം ആണ് റിദു അവളുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് അടുപ്പിച്ചത്..പെട്ടെന്ന് അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് അമ്പരന്നു "എ....ന്താ...." "എടി.. നിന്റെ ഈ വിറയൽ അസുഖം ഇത് വരെ കഴിഞ്ഞില്ലേ... മനുഷ്യനെ കണ്ട്രോൾ കളയാൻ ആയിട്ട്..." "എന്താ ഉദ്ദേശം.. അത് പറ.." "അത് പിന്നെ..." "ഏത് പിന്നെ..." "i want a deep kiss from you..." "അയ്യടാ ഒന്ന് മാറിയേ..." "ഇല്ല..." "ദേ... മാറി...ക്കെ......." ബാക്കി പറഞ്ഞു പൂർത്തിയാക്കും മുൻപ് അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളുമായി കോർത്തിരുന്നു..അവളും അത് ആഗ്രഹിച്ചിരുന്നു...

പറയാൻ ബാക്കി വെച്ചതൊക്കെ ആ ചുംബനത്തിൽ ലയിച്ചു ചേർന്നിരുന്നു...ഇത്രേം നാളും നഷ്ടം ആയ പ്രണയത്തിന്റെ പുതിയ ഒരു തുടക്കം ഇവിടെ തുടങ്ങുകയാണ്... സങ്കടങ്ങളും പരിഭവങ്ങളും ഒപ്പം ഒരു പെണ്ണിന്റെ പ്രതികാരവും ഇവിടെ അവസാനിക്കുകയാണ്.. ഇനി അവർക്കിടയിൽ പ്രണയം മാത്രം... ഇനി പുതിയ ഒരു ജീവിതം തുടങ്ങുകയാണ് അവർ... ആരെയും അസൂയപ്പെടുത്തും വിധം അഗാധമായ പ്രണയത്തിലേക്ക് ഉള്ള യാത്രയിൽ ആണവർ... ഇനി അവർ പ്രണയിക്കട്ടെ... ഒരിക്കലും വേർപിരിയാൻ കഴിയാത്ത വിധം അവരുടെ പ്രണയം നിലനിൽക്കട്ടെ.... ശുഭം ☆☆

അങ്ങനെ അഗ്നി സാക്ഷി തീർന്നിരിക്കുന്നു.. 😁എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയ സ്റ്റോറി ആണിത്.. പിന്നെ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റ്റ് തോന്നിയതും ഈ സ്റ്റോറിയോടാണ്.. അത്രക്ക് ഇഷ്ടത്തോടെ എഴുതി തുടങ്ങിയതാണ്.. അവരുടെ പേര് മുതൽ ആ character വരെ തിരഞ്ഞെടുത്തത് അത്രക്ക് ഇഷ്ടത്തോടെ ആണ്.. റിദു.. മിതു ഇവരെ പിരിയുന്നതിൽ എനിക്കും നല്ല സങ്കടം ഉണ്ട്.. ഏറ്റവും കൂടുതൽ സമയം എടുത്തു എഴുതിയ സ്റ്റോറിയും ഇതാണ്.. പക്ഷെ ഒരിടക്ക് ബ്രേക്ക് എടുത്തപ്പോൾ പിന്നെ പഴയത് പോലെ എഴുതാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..അത് കഴിഞ്ഞു ഉള്ള ഓരോ പാർട്ടും കുറച്ചു ബോറായി എനിക്ക് തോന്നിയിരുന്നു.. ഇനി വലിച്ചു നീട്ടി മടുപ്പിക്കാൻ അതാണ് എനിക്ക് തോന്നിയില്ല 😁പക്ഷെ ഇവരെ പിരിയാനും അത്രക്ക് സങ്കടം ഉണ്ട്.. ending എത്രത്തോളം നന്നായി എന്നറിയില്ല..തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. ആഴത്തിൽ നമ്മളുടെ മനസ്സിൽ ചില കഥപാത്രങ്ങൾ പതിയില്ലേ.. അത് പോലെ പതിഞ്ഞു പോയി ഇവരും എന്റെ മനസ്സിൽ..

ഇനി എന്നെങ്കിലും ഒരു നല്ല തീം കിട്ടിയാൽ ഇവരെ തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞാൽ തീർച്ചയായും ഞാൻ അഗ്നി സാക്ഷി 2കൊണ്ട് വരും..ഒരിക്കലും ഉറപ്പ് പറയില്ല ഞാൻ.. എനിക്ക് കഴിഞ്ഞാൽ മാത്രം 😊 പിന്നെ സപ്പോർട്ട് ചെയ്ത ഒരുപാട് പേരുണ്ട് എന്റെ എല്ലാം മുത്തുമണികളോടും ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം 🥰😘love you all😘😘😘😘😘😘😘thanks to all ഇത്രേം സപ്പോർട്ട് ചെയ്തതിനു 🥰ഒത്തിരി ഒത്തിരി സന്തോഷം 🥰 new സ്റ്റോറി രണ്ടു part ഞാൻ ജനുവരിയിൽ തന്നെ എഴുതി വെച്ചിരുന്നു.. പക്ഷെ അത് കഴിഞ്ഞു തിരിഞ്ഞു നോക്കിയിട്ടില്ല അത്.. പിന്നെ മൈൻഡ് ok ആയാൽ ഞാൻ അതുമായി തിരികെ വരും.. ഇല്ലെങ്കിൽ പെണ്ണെ നിനക്കായി സ്റ്റോറി കൂടി തീർത്തു ഒരു മടക്കം ആയിരിക്കും എന്റെ കാര്യം അല്ലെ പറയാൻ പറ്റില്ല🙈രണ്ടു ദിവസം അല്ലെങ്കിൽ ഉറപ്പ് പറയുന്നില്ല... njn ഒന്ന് ok ആയാൽ ഉറപ്പായും ഞാൻ new സ്റ്റോറി ആയി varum🤗അപ്പൊ ഒരിക്കൽ കൂടി എല്ലാവരോടും ഒരായിരം നന്ദി..എല്ലാവരോടും സ്നേഹം മാത്രം 😘😘 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story