ആകാശി💖: ഭാഗം 1

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''ചേട്ടാ..,,എന്‍റെ ഒരു ഫോട്ടോ എടുത്ത് തരാവോ..??,, ഗോവയില്‍ ട്രിപ്പ് വന്നതാണ് കാശിയും ഫ്രണ്ട്സും., ബീച്ചില്‍ വെച്ച് എടുത്ത ഒാരോ ഫോട്ടോയും മറിച്ച് നോക്കുമ്പോയാണ് ആ കിളിനാദം കേട്ടത് അവനൊന്ന് തല ഉയര്‍ത്തി മുന്നില്‍ നില്‍ക്കുന്ന ആളെ നോക്കി ഒരു സാധാരണ ടോപും ജീനും ഇട്ട പോണിടൈല്‍ മുടി കെട്ടിയ മുഖത്ത് ഒരു കുഞ്ഞ് പൊട്ട് മാത്രം തൊട്ട ഒരു പെണ്‍കുട്ടി ''എന്താ നോക്കുന്നെ., ചേട്ടന്‍റെ കൈയ്യിലുള്ള ക്യാമറയില്‍ ഒരു ഫോട്ടോ എടുത്ത് തരാവോ..,പ്ലീസ്..,, അവള്‍ അവനോട് കെഞ്ചി അവന്‍ അവളേയും ക്യാമറേയും ഒന്ന് നോക്കി '''വഴീലൂടെ പോണ കണ്ട ഊള പെണ്ണുങ്ങളെ ഫോട്ടോ എടുക്കാനല്ല ഞാനീ ക്യാമറ വാങ്ങിയത് ., ഒന്ന് പോ പെണ്ണേ..,, അവന്‍ പുച്ഛത്തോടെ തിരമാലയില്‍ കളിച്ചോണ്ടിരിക്കുന്ന ഫ്രണ്ട്സിന്‍റെ അടുത്തേക്ക് തിരിഞ്ഞ് നടന്നു '''അയ്യോ..,,പോകല്ല ചേട്ടാ..,,

പ്ലീസ് ഒരു ഫോട്ടോ അല്ലെ എടുക്കാന്‍ പറഞ്ഞൊള്ളു.,,ഒന്ന് എടുത്ത് തായെന്നെ.,, അവള്‍ അവന്‍റെ പുറകെ ഒാടി ''എന്താ കാശീ..,,ഏതാ ഈ കുട്ടി..,, അവന്‍റെ അടുത്തേക്ക് വന്ന ഹരി ചോദിച്ചു ''എന്‍റെ ഹരീ..,,ഈ പെണ്ണിന് എന്‍റെ ക്യാമറയില്‍ ഫോട്ടോ എടുക്കണം എന്ന്., കാശി താല്‍പര്യം ഇല്ലാതെ പറഞ്ഞു '''ഒന്ന് എടുത്ത് തരാന്‍ പറ ചേട്ടാ..,, ഇന്നേ വരെ ക്യാമറയില്‍ ഫോട്ടോ എടുത്തിട്ടില്ല അതാ..,, അവള്‍ സങ്കടത്തോടെ പറഞ്ഞു '''അത് കള്ളം., ഒരു പാസ്സ്പോര്‍ട്ട് സെയ്സ് ഫോട്ടോ പോലും എടുത്തിട്ടില്ലെ?..,, ഹരി ആണത് ചോദിച്ചത് ''ഇല്ല ചേട്ടാ..,, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ ആവിശ്യം ഉണ്ടാകുമ്പോ ഫോണില്‍ ഫോട്ടോ എടുത്ത് കോപ്പി ചെയ്യാറാ പതിവ്.,

ആഗ്രഹം കൊണ്ടല്ലെ ചോദിക്കുന്നെ.,പ്ലീസ്., അവള്‍ ചുണ്ട് ചുളുക്കി ''എടുത്ത് കൊടുത്തേക്ക് കാശീ..,,പാവല്ലെ..,, ഹരി കാശിയുടെ ചുമലില്‍ തട്ടി ''ഒന്ന് പോയേഡാ..,,ഗോവയില്‍ കറങ്ങാന്‍ അവള്‍ക്ക് കാശുണ്ട്.,ഒരു ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ കാശില്ല., ഇതൊക്കെ അവളെ അടവല്ലെ..,, കാശി അവളെ നോക്കി പുച്ഛിച്ചു അത് കേട്ടതും അവളെ മുഖം വാടി അത് ശ്രദ്ധിച്ച ഹരിക്കെന്തോ പാവം തോന്നി., ''കാശീ നീ ഇത്ര ദുഷ്ടനാവല്ലെ., ഒന്നുമില്ലെങ്കില്‍ മലയാളി അല്ലെ ഒരു ഫോട്ടോ എടുത്ത് കൊടുത്തേക്കെഡാ...,, ഹരി പറഞ്ഞു ''ഒാ..ഹ് ഇത് വല്ല്യ ശല്ല്യായല്ലോ., എങ്ങനെ എന്ന് വെച്ചാല്‍ വേഗം നില്‍ക്ക് കൊച്ചെ..,, കാശി കടുപ്പിച്ച് പറഞ്ഞതും അവള്‍ ഒാരോ പോസ്സും ആവേശത്തോടെ നില്‍ക്കാന്‍ തുടങ്ങി ''ദേ..പെണ്ണേ മതി., ഇനി പോകാന്‍ നോക്ക്..,, കാശി പറഞ്ഞു ''താങ്ക്യു ചേട്ടാ..,, അവള് പറഞ്ഞതൊന്നും മൈന്‍റ് ചെയ്യാതെ കാശി പോകാനായി തിരിഞ്ഞു ''ഹലോ കാശിനാദ്..,, അവള്‍ വിളിച്ചതും അവന്‍ ഞെട്ടലോടെ തിരിഞ്ഞ് നോക്കി ''നിനക്കെങ്ങനെ എന്‍റെ പേരറിയാം..,, അവന്‍ സംശയത്തോടെ ചോദിച്ചു ''ഫ്രണ്ട്സ് കാശി എന്ന് വിളിക്കുന്നത് കേട്ടിട്ട് ഞാനൊന്ന് ഊഹിച്ചതാ.., ഫോട്ടോ എന്‍റെ ഫോണിലേക്കൊന്ന് സെന്‍റ് ചെയ്യാമോ.? നമ്പര്‍ ****

,,, അവള്‍ പറഞ്ഞ് കൊടുത്ത നമ്പര്‍ അവന്‍ സേവ് ചെയ്ത് വെച്ചു ''ഞാന്‍ അയച്ചേക്കാം.,താന്‍ പോകാന്‍ നോക്ക്..,, ''ഹ്മ്..,പിന്നെ ചേട്ടാ..,,ആ നമ്പറിലേക്ക് ഒരു മിസ്സ് കോള്‍ ഇടാവോ..,, ''എന്തിനാ..,, ''ചേട്ടന്‍റെ ഈ കൂതറ സ്വഭാവം വെച്ച് ആ ഫോട്ടോ എനിക്ക് കിട്ടാന്‍ തീരെ ചാന്‍സില്ല., നമ്പര്‍ കിട്ടിയാല്‍ എനിക്ക് വിളിച്ച് ഒാര്‍മിപ്പിക്കാലോ..,, അവള്‍ തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായ കാശിക്ക് ദേഷ്യം വന്നു ''കോപ്പ്..,,ഒന്ന് പോയി തരോ.,മന്‍ഷ്യനെ മെനെക്കെടുത്താന്‍ ഒാരോന്ന് ഇറങ്ങിക്കോളും..,, കാശി ദേഷ്യത്തോടെ അവിടെന്ന് പോയി ''ഹരിയേട്ടാ.,ആ പോയ ഭൂതത്തിന്‍റെ നമ്പര്‍ ഒന്ന് തന്നെ..,, അവള്‍ കാശിയുടെ ഫ്രണ്ടിനോട് പറഞ്ഞു ''അതൊക്കെ പറയാം., ഇത് വരെ നിന്‍റെ പേര് പറഞ്ഞില്ലല്ലോ..,, ഹരി ചോദിച്ചു '''അമേയ''!! .,,അമ്മൂ..,എന്ന് വിളിക്കും.,, ''എന്നാ അമ്മു അവന്‍റെ നമ്പര്‍ എഴുതിയെടുത്തോ.., ഹരി പറഞ്ഞ നമ്പര്‍ അമേയ സേവ് ചെയ്തു

''അല്ല ചോദിക്കാന്‍ വിട്ടുപോയി., ഞങ്ങളെ കണ്ടപ്പോ മലയാളിയാണെന്ന് എങ്ങനെ മനസ്സിലായി..,, ഹരി അവളെ നോക്കി നെറ്റിചുളിച്ചു ''അത് മനസ്സിലാക്കാനാണോ ഹരിയേട്ടാ ഇത്രപാട്., നിങ്ങള് ബീച്ചില് വന്ന മുതല്‍ നിങ്ങളെം ഫ്രണ്ട്സിന്‍റേം അലമ്പ് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്., പിന്നെ വായിനോട്ടം., ഇത്ര പ്രൊഫഷണലായി വായിനോക്കാന്‍ മലയാളികള്‍ക്കെ കഴിയൂ..,, അമേയ പറഞ്ഞതും ഹരി ചമ്മിയ ചിരി ചിരിച്ചു ''അത് പിന്നെ.,ഈ മദാമമാരൊക്കെ വെയിലത്ത് മത്തി ഉണക്കാനിട്ടപോലെ കിടക്കുമ്പോ എങ്ങനെ നോക്കാതിരിക്കും., നീ തന്നെ പറ..,, ഹരി ചോദിച്ചപ്പോ അമേയ പൊട്ടിചിരിച്ചു ''ഹ്മ്..,,ഹ്മ്..,,ഏതായാലും നടക്കട്ടെ., വീണ്ടും കാണാം..,, ഹരി വേറെ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നെ അവള്‍ അവിടെന്ന് വേഗം പോയി..,, -----------------------------------------------------

''ഹരീ..,,അമ്മ വിളിച്ചിരുന്നു., നാളെ വെളുപ്പിനെ വീട്ടിലെത്താനാ ഒാഡര്‍..,, ''ഒാ..ഹ് ഈ ചെറിയമ്മക്ക് എന്തിന്‍റെ കേടാ..,,നമ്മളങ്ങോട്ട് വരില്ലെ..,, ഹരി കാശിയുടെ അച്ഛന്‍റെ ചേട്ടന്‍റെ മകനും കൂടിയാണ്., ''അമ്മയെ പറയൊന്നും വേണ്ട., മുത്തശ്ശന്‍റെ ഒാഡര്‍ അമ്മ വിളിച്ചറിയിച്ചു എന്നെ ഒള്ളൂ..,, നീ അവന്മാരെ കൊണ്ട് റൂമിലേക്ക് വാ., ഞാന്‍ പോയി ഡ്രസ്സ് പാക്ക് ചെയ്യട്ടെ., ഫുഡ് കഴിച്ച് നമുക്ക് നാട്ടിലേക്ക് തിരിക്കാം..,, കാശി ഹരിയോട് പറഞ്ഞ് റൂമിലേക്ക് പോയി ബീച്ചിനോട് ചേര്‍ന്ന റൂമ് തന്നെയാണ് അവര്‍ എടുത്തത് കാശി റൂമിലേക്ക് കയറി വേഗം ഡ്രെസ്സെല്ലാം പാക്ക് ചെയ്തു വണ്‍ വീക്കായി ഗോവയിലേക്ക് വന്നിട്ട് അത് കൊണ്ട് തന്നെ ഒത്തിരി സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ ഉണ്ടായിരുന്നു എല്ലാം കഴിഞ്ഞ് ഒരു ദീര്‍ഘ നിശ്വസത്തോടെ ബെഡിലേക്കൊന്ന് കിടന്നതും ഫോണില് മെസ്സേജ് ട്യൂണ്‍ വന്നു ടെക്സ്റ്റ് മെസ്സേജാണ്.,

''കാശി ചേട്ടോ..,ആ ഫോട്ടോ ഒന്ന് സെന്‍റാവോ..,, മെസ്സേജ് കണ്ട് കാശി പല്ല് കടിച്ചു ഈ കുരിപ്പിന് എന്‍റെ നമ്പറെങ്ങനെ കിട്ടി ആ ഹരി തെണ്ടിയുടെ പണിയാകും., വേഗം അയച്ച് കൊടുത്തേക്കാം ., ഇല്ലേല് വെയ്യാവേലിയാകും., കാശി നെറ്റ് ഒാണ്‍ ചെയ്ത് വേഗം ഫോട്ടോസ് അവളെ നമ്പറിലേക്ക് സെന്‍റ് ചെയ്ത് അവളെ നമ്പര്‍ ബ്ലോക്ക് ചെയ്തു '''കാശീ എല്ലാം പാക്ക് ചെയ്തോ., എന്നാ നമുക്ക് ഇറങ്ങിയാലോ..,, കാശിയുടെ ഫ്രണ്ട് ആദര്‍ശ് റൂമിലേക്ക് വന്നു ''അവന്‍മാരൊക്കെ എവിടെ..,, ''അവര് റെസ്റ്റോറന്‍റിലേക്ക് പോയി., നമ്മളോട് ലെഗേജ് എടുത്ത് വരാന്‍ പറഞ്ഞു..,, അവര് ലെഗേജുമെടുത്ത് റൂമ് പൂട്ടിയിറങ്ങി ___________

''ഹരീ...,,എണീക്ക്..,,നാട്ടില്‍ എത്തി., ആദര്‍ശ്.,ശാമില്‍..,,കിടന്ന് കൂര്‍ക്കം വലിക്കാതെ എണീക്ക് തെണ്ടികളെ..,, ട്രെയ്ന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതും കാശി എല്ലാത്തിനേയും വിളിച്ച് വേഗം ട്രാവല്‍ ബാഗ് തോളിലിട്ട് ഇറങ്ങി ബാക്കി ഉള്ളവര്‍ ഉറക്കചടവോടെ ബാക്കിലും ഇറങ്ങി റെയ്ല്‍വെ സ്റ്റേഷന്‍റെ അടുത്ത് നിര്‍ത്തിയിട്ട തന്‍റെ കാറിലേക്ക് തന്‍റേയും ഹരിയുടേയും ബാഗ് വെച്ചു ആദര്‍ശും ശാമിലും അവരെ വണ്ടിയില്‍ പോയി ഹരിയും കാശിയും ഒരുമിച്ചാണ് '''ഹേയ്..,,ഊര് തെണ്ടീസ്..,,എന്നെ കൂടെ കൂട്ടാവോ..,, കാറിലേക്ക് കയറാന്‍ നിന്ന കാശിയും ഹരിയും പെട്ടന്ന് തിരിഞ്ഞ് നോക്കി തങ്ങളെ ലക്ഷ്യമാക്കി നടന്ന് വരുന്നവളെ കണ്ട് കാശിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു..,, '''ഡീ..,,കോപ്പേ...,,നീ എന്താഡീ ഇവിടെ..,,, കാശി ദേഷ്യം ഒട്ടും കുറക്കാതെ തന്നെ ചോദിച്ചു തുടരും..

Share this story