ആകാശി💖: ഭാഗം 10

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അമ്മൂനെ തന്നെ ഫോക്കസ് ചെയ്യുമ്പോയാണ് അവളെ തൊട്ടപ്പുറത്ത് നിന്ന് അമ്മൂനോട് സംസാരിക്കുന്ന ആളെ ശ്രദ്ധിച്ചത് ''ഇവനെന്താ ഇവിടെ.,, കാശി സംശയത്തോടെ അവരെ മുന്നില്‍ വണ്ടി ബ്രേക്കിട്ടു ''ആ..ഹ കാശി വന്നല്ലോ., അമ്മു കയറിക്കോ.,, ഹരി അമ്മൂന് ബാക്ക് ഡോര്‍ തുറന്ന് കൊടുത്ത് അവന്‍ ഫ്രണ്ടില്‍ കയറിയിരുന്നു അമ്മു കാറില്‍ കയറി ഡോറടച്ചതും കാശി ഹരിയെ തുറുക്കനെ നോക്കി കാറെടുത്തു എന്നാ ഹരി അത് ശ്രദ്ധിച്ചതെ ഇല്ല ''എങ്ങോട്ടാ പോകേണ്ടത്? കാശി ഗൗരവം ഒട്ടും കുറക്കാതെ മുന്നിലുള്ള മിററിലൂടെ അമ്മൂനെ നോക്കി ചോദിച്ചു ''അക്ഷയ സെന്‍ററിലേക്കാണ്., ബുദ്ധിമുട്ടായോ ഞാന്‍ വിളിച്ചത്., ഇവിടെ ഒന്നും അറിയില്ല അതാ ഹെല്‍പ് ചോദിച്ചത്., കാശിയുടെ മുഖം കണ്ട് അമ്മു ദയനീയമായി ചോദിച്ചു ''ഹേയ് ബുദ്ധിമുട്ടൊന്നുല്ല.,ഞാനിപ്പോ ഫ്രീയാണ്., കാശി അവളെ നോക്കി ഒന്ന് ചിരിച്ചു ''എന്‍റെ അമ്മൂ..നീ എപ്പോ വേണേലും ഞങ്ങളെ വിളിച്ചോ ഞങ്ങള്‍ ഫുള്‍ ഫ്രീയാന്നെ..,, ഹരി പറയുന്നത് കേട്ട് കാശി അവനെ നോക്കി പല്ല് കടിച്ചു

''ഒാ..ഹോ..രണ്ടും ജോലി ഒന്നും ഇല്ലാതെ തെണ്ടിതിരിഞ്ഞ് നടക്കാലെ.,, അമ്മു കളിയാക്കി ചിരിച്ചു ''തെണ്ടി തിരിഞ്ഞ് നടക്കുന്ന തെണ്ടി ദേ ഇവനാ., ഞാന്‍ സിറ്റിയിലൊരു സ്റ്റുഡിയോ ഇടുന്നതിന്‍റെ പിറകിലാ., വെഡ്ഡിംങ് ഫോട്ടോഗ്രാഫി., പിന്നെ ഞാന്‍ നല്ലൊരു കമ്പനിയില്‍ എക്കൗണ്ടന്‍റായി വര്‍ക്ക് ചെയ്ത് കൊണ്ടിരുന്നതാ എന്‍റെ പാഷന്‍ ഫോട്ടോഗ്രാഫി ആയത് കൊണ്ട് ഇതിലേക്ക് തിരിഞ്ഞെന്നെ ഉള്ളൂ..,, കാശി ഡ്രൈവിംങില്‍ ശ്രദ്ധ കൊടുത്തോണ്ട് പറഞ്ഞു ''അയ്യോ.,അപ്പോ ആ ജോലി ഒഴിവാക്കിയോ?., അമ്മു അത്ഭുതത്തോടെ ചോദിച്ചു ''ഹേയ്.,ജെസ്റ്റ് കുറച്ച്ക്കാലത്തേക്ക് ലീവെടുത്തു., എല്ലാം വിചാരിച്ച പോലെ വന്നാലെ റിസൈന്‍ ചെയ്യൂ..,, കാശി മറുപടി കൊടുത്തു ''അതിന് അവന് മുത്തച്ഛന്‍റേന്ന് കണക്കിന് കിട്ടിയിട്ടും ഉണ്ട്..,, ഹരി വീട്ടും കാശിക്കിട്ട് തട്ടിയതും കാശി അവനെ ദേഷ്യത്തോടെ നോക്കി ''ഹരിയേട്ടന്‍ എന്തേ ജോലിക്കൊന്നും ശ്രമിച്ചീലെ.,? ''ഒന്ന് പോ കൊച്ചെ.,

മൂന്നാം വയസ്സില് അംഗനവാടീല് കൊണ്ടേ ഇട്ടതാ പിന്നെ പി ജി കഴിഞ്ഞപ്പോയാ എന്‍റെ തന്തപുടി എനിക്കൊരു റെസ്റ്റ് തന്നത്., അതോണ്ട് പെണ്ണ് കെട്ടുന്ന വരെ ഇങ്ങനെ തേരാപാര നടക്കാന്‍ തന്നെ തീരുമാനിച്ചു., എന്നാ സുഖാണെന്നറിയോ ഇങ്ങനെ ഒരു ജോലിം ചെയ്യാതെ തിന്നും ഉറങ്ങിയും നടക്കാന്‍., ഹരി സീറ്റില് ചാരി കണ്ണടച്ചോണ്ട് പറഞ്ഞു ''അതിന് ജോലിയില്ലാതെ ഹരിയേട്ടനാര് പെണ്ണ് തരുന്നു.,, അമ്മു പറഞ്ഞത് കേട്ട് കാശി ഹരിയെ നോക്കി കളിയാക്കി ചിരിച്ചു ''രണ്ടും ചിരിക്കൊന്നും വേണ്ട ദേ ഇവന്‍റെ അച്ഛന് ഇവന്‍റ്മേനേജ്മെന്‍റ് കമ്പനിയുണ്ട്., കല്ല്യാണത്തിന്‍റെ ഒരാഴ്ച്ച മുമ്പ് ഞാനവിടെ ജോലിക്ക് കേറും.,, ഹരി കോളറ് പൊക്കി '''ഹോ...ഹരിയേട്ടന്‍ ഒരു സംഭവം തന്നെ..,,, ''മടിയമ്മാരെ ഒക്കെ പിന്നെ പ്രോത്സാഹിപ്പിക്കാം നീ ഇറങ്ങാന്‍ നോക്ക് ദാ ആ ബില്‍ഡിംങിലാണ് അക്ഷയ സെന്‍റര്‍.,, കാശി കാര്‍ സൈഡാക്കിയതും അമ്മു ഡോര്‍ തുറന്ന് ഇറങ്ങി ചുറ്റും നോക്കി ''ഹരീ നീ ഇവിടെയിരിക്ക് ഞാനിപ്പോ വരാം..,, കാശി ഹരിയോട് പറഞ്ഞ് പുറത്തിറങ്ങി കാര്‍ പാര്‍ക്ക് ചെയ്തതിന്‍റെ ഒാപ്പോസിറ്റ് ബില്‍ഡിംങിലേക്കാണ് അവര്‍ക്ക് പോകേണ്ടത് ടൗണ്‍ ആയത് കൊണ്ട് റോഡില് ഭയങ്കര തിരക്കാണ് അവിടെ റോഡ് മുറിച്ച് കടക്കാന്‍ അന്തിച്ച് നില്‍ക്കുന്ന അമ്മൂന്‍റെ കൈയ്യില്‍ പിടിച്ച് കാശി മെല്ലെ റോഡ് മുറിച്ച് അപ്പുറത്തേക്ക് കടന്നു

അമ്മു അത്ഭുതത്തോടെയും വിടര്‍ന്ന കണ്ണുകളോടെയും കാശിയെ നോക്കി വാ സെക്കന്‍റ് ഫ്ലോറിലാണ്., കാശി അവളെ കൈ വിടാതെ തന്നെ സ്റ്റെയര്‍ കയറി സെന്‍ററിലേക്ക് കൂട്ടി കൊണ്ട് പോയി അമ്മു കണ്ണ്ചിമ്മാതെ കാശിയെ നോക്കി കൊണ്ടിരിക്കുന്നത് കാശി ശ്രദ്ധിച്ചെങ്കിലും അവന്‍ അറിയാത്ത പോലെ നിന്നു അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി പക്ഷെ അവനത് പുറത്ത് കാട്ടിയില്ല ''ഇപ്പോ വല്ല്യ തിരക്കൊന്നും ഇല്ല.,ഞാന്‍ കൂടെ പോരണോ.? കാശി അവളെ കൈ വിട്ടു ''വേണ്ട കണ്ണേട്ടാ., അമ്മു അക്ഷയയുടെ ഉള്ളിലേക്ക് കയറി എന്നിട്ട് പെട്ടന്ന് തിരിഞ്ഞ് നോക്കിയതും കാശി അവളോട് കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു ''കണ്ണേട്ടന് തിരക്കുണ്ടേല് പൊക്കോളു ഞാന്‍ ഒൗട്ടോ പിടിച്ച് വന്നോളാം., ''ഹേയ് അത് വേണ്ട.,നിനക്കിവിടെ പരിചയം ഇല്ലാത്തതല്ലെ വൈറ്റ് ചെയ്യാം., ഞാന്‍ കാറിലുണ്ടാകും നിന്‍റേത് കഴിഞ്ഞാല്‍ അങ്ങോട്ട് വന്നാല്‍ മതി., കാശി ഇതും പറഞ്ഞ് പോകുന്നത് അമ്മു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു കാറിനടുത്ത് എത്തിയതും കണ്ടു ഹരി ഉള്ളില് ഫോണും കളിച്ച് ഇരിക്കുന്നത് കാശി ഡോര്‍ തുറന്ന് സീറ്റിലിരുന്ന് ഹരിയെ നോക്കിയതും ഹരി അവനെ നോക്കി ചിരിച്ച് വീണ്ടും ഫോണിലേക്ക് നോക്കി കാശി പിന്നൊന്നും നോക്കിയില്ല

ഹരിയുടെ കോളറ് പിടിച്ച് ഡോറിനോടടുപ്പിച്ചു പെട്ടന്നായത് കൊണ്ട് ഹരിയുടെ ഫോണ്‍ തെറിച്ച് സീറ്റിന്‍റെ താഴെ വീണു ''നിനക്കെന്താഡാ ഭ്രാന്തായോ..,, ഹരി കോളറില്‍ നിന്ന് കാശിയുടെ കൈ പിടിച്ച് മാറ്റാന്‍ നോക്കി ''ആ..ഡാ കോപ്പോ എനിക്ക് ഭ്രാന്താ..,, ദേഷ്യത്തോടെ കാശി പറഞ്ഞതും ഹരി അവനെ ദയനീയമായി നോക്കി ''എന്നെ ഇങ്ങനെ ഡോറില്‍ സ്റ്റിക്കറാക്കാതെ കാര്യം പറയഡാ ഭ്രാന്താ..,, ''നിനക്കറിയില്ലെ കോപ്പെ എന്താണെന്ന്., അമ്മൂന്‍റെ മൂടും താങ്ങി നീ എന്തിനാഡാ എന്‍റെ കൂടെ പോന്നത്., ''ദേ ഇല്ലാത്തത് പറഞ്ഞാ ചങ്കാ കരളാണെന്നൊന്നും നോക്കൂല ഒന്നങട്ട് തരും..,, ഹരി പറയുന്നത് കേട്ട് കാശി അവനെ നോക്കി പല്ല് കടിച്ചു ''കോപ്പെ അതല്ല.,ഞാനൊന്ന് അവളോട് അടുക്കാന്‍ ചാന്‍സ് കിട്ടിയ സന്തോഷത്തില്‍ വന്നപ്പോ നീ അമ്മൂന്‍റെ കൂടെ ഇളിച്ചോണ്ട് നില്‍ക്കുന്നു.,പിന്നെ ദേഷ്യം വരാതെ നില്‍ക്കോ..,, കാശി അവന്‍റെ കോളറില്‍ നിന്ന് കൈ വിട്ടതും ഹരി ആശ്വാസത്തോടെ ഒരു ദീര്‍ഘ ശ്വാസം എടുത്ത്‌വിട്ടു ''അങ്ങനെ പറ കൊച്ചു കള്ളാ.,

ചുരുക്കി പറഞ്ഞാല്‍ ഞാനൊരു കട്ടുറുമ്പായി അല്ലെ.,, ഹരി പറഞ്ഞത് കാശി തലകുലുക്കി സമ്മതിച്ചു ''ഒാക്കെ ഞാനൊരു വിശാല മനസ്ക്കന്‍ ആയത് കൊണ്ട് മാത്രം ഞാന്‍ നിനക്ക് അമ്മൂനോട് സംസാരിക്കാന്‍ ചാന്‍സ് തരാം., നിങ്ങള്‍ ഒരുമിച്ച് തിരിച്ച് പൊയ്ക്കൊ., ഞാന്‍ വല്ല ഒാട്ടോക്കോ ബസ്സിനോ പൊക്കോളാം., ഹരി പറഞ്ഞത് കാശിക്ക് ശെരിക്കും സന്തോഷമായി ''താങ്ക്യൂ ഹരിക്കുട്ടാ.,എന്നാ വേഗം പോകാന്‍ നോക്ക്., ''എടാ ദ്രോഹി നീ ഇങ്ങനല്ല പറയേണ്ടത്., ഹരീ വേണ്ട ചങ്കേ ഞങ്ങള്‍ പിന്നീട് സംസാരിച്ചോളാം എന്ന് പറയണ്ടെ., നിനക്ക് ഒരു സ്നേഹവും ഇല്ല കേട്ടോ കാശീ..,, ഹരി സങ്കടത്തോടെ പറഞ്ഞു ''തല്‍ക്കാലം സ്നേഹം ഇല്ല.,നീ വല്ല ബസ്സും പിടിച്ച് വീട് പറ്റാന്‍ നോക്ക്‌, ''ബസ്സ് കാശെങ്കിലും താടാ.,, ഹരി പറഞ്ഞത് കേട്ട് കാശി പോക്കന്‍റ് തപ്പി അമ്പത് രൂപ അവന് കൊടുത്തു ''മുപ്പത്തി അഞ്ച് റൂപ ഒൗട്ടോക്ക് ബാക്കിക്ക് നീ ഒരു ചായയും കുടിച്ചോ., സന്തോഷായീലെ എന്‍റെ ഹരികുട്ടന്..,, കാശി ഇത് പറഞ്ഞതും ഹരി ആ കാശ് കാശിക്ക് തന്നെ കൊടുത്തു

''മംഗലശ്ശേരി സുരേന്ദ്രന്‍റെ മകനെ അങ്ങനെ കൊച്ചാക്കല്ലെ അമ്പത് രൂപയൊക്കെ എന്‍റെ കൈയ്യിലുണ്ട്., ഹരി അവനെ പുച്ഛിച്ച് വണ്ടിയില്‍ നിന്നിറങ്ങി പോയി പിന്നീട് പോയത് പോലെ തിരിച്ച് വന്ന് കാശിയുടെ കൈയ്യില്‍ നിന്ന് അമ്പത് രൂപ വാങ്ങി വീണ്ടും അവനെ നോക്കി പുച്ഛിച്ചോണ്ട് പോകുന്ന ഹരിയെ കണ്ട് കാശി പൊട്ടിചിരിച്ചു കാശി കുറച്ച് സമയം അമ്മുവിനെ കാത്ത് നിന്നിട്ടും അവളെ കാണാത്തത് കൊണ്ട് അവന്‍ കാറില്‍ നിന്നിറങ്ങി പുറത്ത് നിന്നു കുറച്ച് കഴിഞ്ഞതും അമ്മു റോഡ് ക്റോസ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ട് കാശി അവളെ അടുത്തേക്ക് പോകാന്‍ നിന്നപ്പോയേക്കും അവള്‍ റോഡ് മുറിച്ച് കടന്നിരുന്നു കാശിയെ നോക്കി കൈ വീശി അടുത്തേക്ക് വന്നതും സ്പീഡില്‍ വരുന്ന ബൈക്ക് അമ്മു ശ്രദ്ധിച്ചില്ല ''അമ്മൂ....,, ഞെട്ടലോടെ ആ കാഴ്ച്ച കണ്ട കാശി അലറിവിളിച്ച് അമ്മൂന്‍റെ കൈപിടിച്ച് ഒറ്റവലി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story