ആകാശി💖: ഭാഗം 11

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി കുറച്ച് സമയം അമ്മുവിനെ കാത്ത് നിന്നിട്ടും അവളെ കാണാത്തത് കൊണ്ട് അവന്‍ കാറില്‍ നിന്നിറങ്ങി പുറത്ത് നിന്നു കുറച്ച് കഴിഞ്ഞതും അമ്മു റോഡ് ക്റോസ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ട് കാശി അവളെ അടുത്തേക്ക് പോകാന്‍ നിന്നപ്പോയേക്കും അവള്‍ റോഡ് മുറിച്ച് കടന്നിരുന്നു കാശിയെ നോക്കി കൈ വീശി അടുത്തേക്ക് വന്നതും സ്പീഡില്‍ വരുന്ന ബൈക്ക് അമ്മു ശ്രദ്ധിച്ചില്ല ''അമ്മൂ....,, ഞെട്ടലോടെ ആ കാഴ്ച്ച കണ്ട കാശി അലറിവിളിച്ച് അമ്മൂന്‍റെ കൈപിടിച്ച് ഒറ്റവലി കാശി ബാലന്‍സ് കിട്ടാതെ അമ്മൂനേം കൊണ്ട് പിറകിലേക്ക് വീണപ്പോയേക്കും അവിടെ നിര്‍ത്തിയിട്ട ഒരു കാറില്‍ തട്ടി നിന്നു ഒരു വിധം ബാലന്‍സ് കിട്ടി കാശി ശെരിക്ക് നിന്നെങ്കിലും അമ്മു പേടിച്ച് കാശിയെ ഇറുക്കെ കെട്ടിപിടിച്ച് അവന്‍റെ നെഞ്ചില്‍ കണ്ണ് ഇറുക്കെ അടച്ച് കിടക്കാണ് ഇടക്കിടക്ക് അമ്മുവില്‍ നിന്ന് തേങ്ങലുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് അപ്പോയേക്കും ആളുകള്‍ കൂടിയിരുന്നു സ്പീഡില്‍ വന്ന ബൈക്ക് അമ്മൂനെ കണ്ട് പെട്ടന്ന് ബ്രേക്ക് പിടിച്ചതില്‍ ചെറുതായി ബാലന്‍സ് തെറ്റി ചെരിഞ്ഞിരുന്നു ബൈക്കിലുള്ള ആള്‍ക്ക് ഒന്നും പറ്റിയിരുന്നില്ല ''ഹേയ്..അമ്മൂ...റിലാക്സ്., ഒന്നും പറ്റിയില്ലല്ലോ..,,

കാശി അമ്മൂന്‍റെ തലയില്‍ തലോടി ആശ്വസിപ്പിച്ചതും അമ്മു ഒന്നൂടെ ഗാഢമായി അവനെ ചുറ്റിപിടിച്ചു '''വൈഫിന് ഒന്നും പറ്റിയില്ലല്ലോ? ബൈക്കിന്‍റെ ഡ്രൈവര്‍ അവിടെ കൂടിനില്‍ക്കുന്നവരെ സഹായത്തില്‍ മറിഞ്ഞ ബൈക്ക് നേരെ വെച്ച് കാശിക്കടുത്തേക്ക് ഒാടി വന്ന് ചോദിച്ചു അമ്മൂനെ അയാള്‍ വൈഫെന്ന് അഭിസംബോധനം ചെയ്തപ്പോള്‍ കാശി ആദ്യം ഒന്ന് ഞെട്ടി പിന്നെ അയാള്‍ക്ക് മറുപടി കൊടുത്തു ''അവളാ ഷോക്കില്‍ ആകെ പേടിച്ചിരിക്കാണ് വേറെ കുഴപ്പൊന്നുല്ല., ''സോറി എന്‍റെ ഭാഗത്താണ് തെറ്റ് ഞാനാ കുട്ടിയെ ശ്രദ്ധിച്ചില്ല., ക്ഷമിക്കണം.,, അയാള് കാശിയോട് ക്ഷമ ചോദിച്ചു ''it's ok അവളെ ഭാഗത്തും തെറ്റുണ്ട്., കാശി ഒരുവിധം അയാളെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു അറിയുന്ന ആരെങ്കിലും കാണുന്നതിന് മുന്നെ കാശി അമ്മൂനെ തന്‍റെ ശരീരത്തില്‍ നിന്നടര്‍ത്തി മാറ്റി കാറിന്‍റെ ഫ്രണ്ട് ഡോര്‍ തുറന്ന് അവളെ കയറ്റിയിരുത്തി കാശി ഡ്രൈവിംങ് സീറ്റില്‍ കയറി ഇരുന്ന് അമ്മൂനെ നോക്കി അവള്‍ മുഖം പൊത്തി ഇരിക്കാണ് കാശി ഒന്ന് നിശ്വസിച്ച് വണ്ടിയെടുത്തു

'''അമ്മൂ...,, കാശി ഡ്രൈവിംങില്‍ നിന്ന് നോട്ടം തെറ്റിക്കാതെ ചോദിച്ചു '''അമ്മൂ...ഡാ...,, വിളികേള്‍ക്കാഞ്ഞിട്ട് വീണ്ടും വിളിച്ചെങ്കിലും അമ്മു പ്രതികരിച്ചില്ല അതും കൂടെ കണ്ടതും കാശി കാര്‍ തിരിച്ചു വണ്ടി ചെന്ന് നിന്നത് ഒരു പാര്‍ക്കിലാണ് കാശി വണ്ടി പാര്‍ക്ക് ചെയ്ത് അമ്മൂന്‍റെ അടുത്തുള്ള ഡോര്‍ തുറന്ന് അവളെ കൈ പിടിച്ച് പാര്‍ക്കിനുള്ളിലേക്ക് കടന്നു അമ്മു ഒന്നും മിണ്ടാതെ അവന്‍റെ കൂടെ തലകുനിച്ച് നടന്നു അവിടെ ഇവിടെ ഒക്കെയായി കുറച്ച് കപ്പിള്‍സ് ശൃംഗരിക്കുന്നുണ്ട് കൂട്ടികളെ സന്തോഷത്തിനായി സമയം മാറ്റി വെച്ച ഹാപ്പി പാരന്‍റ്സുമുണ്ട് ഇടക്ക് കാശി അമ്മൂന്‍റെ കൈ പിടിച്ച് ഒഴിഞ്ഞ കോണിലുള്ള ഒരു ബെഞ്ചില്‍ അമ്മൂനെ പിടിച്ചിരുത്തി അവളെ അടുത്തായിരുന്നു ''അമ്മൂ..,,ഇതിച്ചിരി കൂടുതലാ., നീ ഇതെന്തിനാ ഇത്ര നേര്‍വസാകുന്നത്., അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ..,, കാശി ചെറിയൊരു ശാസനയോടെയാണത് പറഞ്ഞ് ''ക..കണ്ണേട്ടാ..,,എനിക്കിപ്പോയും ആ ഷോക്ക് മാറുന്നില്ല., കണ്ണേട്ടനില്ലെങ്കില്‍..... എനിക്ക് ഒാര്‍ക്കാന്‍ പോലും വയ്യ., എന്‍റെ അമ്മാ..അമ്മാക്കാരുമില്ലാതെ ഒറ്റക്കായി പോയേനെ..,, അവസാനം അമ്മു ഒന്ന് തേങ്ങിയതും കാശി ആശ്വാസത്തിനായി അവളെ ചുമലിലൊന്ന് തട്ടി

''കണ്ണേട്ടനറിയോ.., എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമെ ഒള്ളൂ.., അച്ഛന്‍റെ സ്നേഹം ഞാന്‍ അറിഞ്ഞിട്ട് പോലും ഇല്ല., അമ്മ ഇരട്ട പെണകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയപ്പോ അച്ഛനുണ്ടായ ദോശമാണ് ഞങ്ങളെന്ന് പറഞ്ഞ് ഇട്ടിട്ട് പോയതാണ് അയാള്., പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല., അമ്മ ഒരു ടെക്സ്റ്റയില്‍സ് ക്ലിനീംങ് ജോലി ചെയ്തും രാത്രി തട്ട്ക്കട നടത്തിയുമാണ് ഞങ്ങളെ നോക്കിയത്., അപര്‍ണ അതായിരുന്നു എന്‍റെ കൂടപിറപ്പിന്‍റെ പേര്., പ്ലസ് ടു വരെ അവളുമുണ്ടായിരുന്നു എന്‍റേയും അമ്മയുടേയും കൂടെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും., പക്ഷെ ഞങ്ങളെ തട്ട്ക്കടയില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വരുന്ന സിദ്ധാര്‍ത്തുമായി അടുപ്പത്തിലായി അവള്‍ അവന്‍റെ കൂടെപോയി അവള്‍ക്കും തോന്നിയിരിക്കും ഈ ദാരിദ്രത്തില്‍ നിന്നൊന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍..,, അമ്മു പറഞ്ഞ് നിര്‍ത്തിയതും അവളെ കണ്ണുകള്‍ തോരാതെ പെയ്തു ''അമ്മൂ..,,കൂള്‍...നീ ആദ്യം ആ കണ്ണ് തുടക്ക്., ആളുകള്‍ ശ്രദ്ധിക്കുന്നു.,, കാശി പറഞ്ഞതും അമ്മു കണ്ണ് അമര്‍ത്തി തുടച്ചു ''ഇപ്പോ നീ എന്താ ചെയ്യുന്നത് അമ്മൂ..,, അമ്മു ഒന്ന് റിലാക്സ് ആയെന്ന് തോന്നിയതും കാശി ചോദിച്ചു

''ഞാനിപ്പോ ഡ്രിഗ്രി ചെയ്തോണ്ടിരിക്കാണ് ഡിസ്റ്റന്‍സായിട്ടാ ചെയ്യുന്നത്., ഒരുപാട് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിലും ഒരു കൊച്ചു സന്തോഷം നിറഞ്ഞ കുടുംബമായിരുന്നു ഞങ്ങളുടേത്., അപര്‍ണ്ണ സിദ്ധാര്‍ത്തിന്‍റെ കൂടെ പോയതും അമ്മ മാനസികമായി തകര്‍ന്ന് പോയി പല സൈക്കാര്‍ട്ടിസ്റ്റിനേയും മാറ്റി കാണിച്ചിട്ടും അമ്മക്ക് മാറ്റമുണ്ടായില്ല., ഒരു ഇരുട്ട്മുറിയില്‍ അമ്മ എപ്പോയും ഒറ്റക്കിരിക്കും., എനിക്കും ആകെ ഒറ്റപ്പെട്ട് ഭ്രാന്താകും എന്ന് തോന്നിയതും അമ്മയുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട് വിട്ട് ഗോവയില്‍ പോയി അവിടെ നിന്നാണ് എന്‍റെ ഗീതമ്മ റിക്കവറായത്., ''ഒാ..ഹ് അപ്പോ നമ്മള്‍ ആദ്യമായി ഗോവയില്‍ നിന്ന് കണ്ടത് അങ്ങനെയാണല്ലെ., കാശി ഒന്ന് ചിരിച്ചു ''കണ്ണേട്ടന്‍ താമസിച്ച ഹോട്ടലില്‍ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു എനിക്ക്., എന്‍റെ ഫ്രണ്ട് തരപ്പെടുത്തി തന്ന ജോലി ആയിരുന്നത്., ആ ജോലി കൊണ്ടാണ് ഞാനും എന്‍റെ ഗീതമ്മയും സമാധാനത്തോടെ ജീവിച്ചത്., ''പിന്നെന്താ നിങ്ങള് ഇങ്ങോട്ട് തന്നെ പോന്നത്? ''രണ്ട് വര്‍ഷം മാത്രമെ ഞങ്ങള് ഗോവയില്‍ നിന്നൊള്ളു., അമ്മയ്ക്ക് കേരളത്തിലേക്ക് തന്നെ വരണമെന്ന് പറഞ്ഞപ്പോ ഇവിടേക്ക് പോന്നു..,, അമ്മു ചെറുചിരിയോടെ പറഞ്ഞു

''ആണോ.,അപ്പോ നിങ്ങളെ ആദ്യത്തെ വീടും.,തട്ടുകടയും., ''അതൊക്കെ വിറ്റു കണ്ണേട്ടാ., അച്ഛന്‍ വരുത്തി വെച്ച കടം വീട്ടാന്‍ ഞങ്ങള്‍ക്ക് വേറൊരു വഴി കിട്ടിയില്ല., ഇപ്പോ ഞങ്ങള്‍ ഹാപ്പിയാ., ഇനി ഇവിടെ താല്‍കാലികമായി ഒരു ജോലി സെറ്റാക്കണം., പിന്നെ ഡിഗ്രി കഴിയാറായല്ലോ., പി യ സി എഴുതുന്നുണ്ട്., എങ്ങനെ എങ്കിലും നല്ലൊരു ജോലി നേടിയെടുക്കണം.,,അമ്മയെ പൊന്ന് പോലെ നോക്കണം ഇതാണെന്‍റെ ആഗ്രഹം..,, കാശിക്ക് അമ്മൂനോട് വല്ലാത്ത സ്നേഹം തോന്നി കാശി അമ്മൂന്‍റെ വലത് കൈ എടുത്ത് അവന്‍റെ കൈകുള്ളില്‍ വെച്ചു അമ്മു ഞെടുക്കത്തോടെ അതിലേറെ ആകാശയോടെ അവന്‍റെ മുഖത്തേക്ക് നോക്കി ''ഞാ...ഞാനൊരു കാര്യം പറഞ്ഞോട്ടെ അമ്മൂ...?? കാശി ചെറുപുഞ്ചിരിയോടെ അമ്മൂന്‍റെ മുഖത്തേക്ക് നോക്കി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story