ആകാശി💖: ഭാഗം 12

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി അമ്മൂന്‍റെ വലത് കൈ എടുത്ത് അവന്‍റെ കൈകുള്ളില്‍ വെച്ചു അമ്മു ഞെടുക്കത്തോടെ അതിലേറെ ആകാശയോടെ അവന്‍റെ മുഖത്തേക്ക് നോക്കി ''ഞാ...ഞാനൊരു കാര്യം പറഞ്ഞോട്ടെ അമ്മൂ...?? കാശി ചെറുപുഞ്ചിരിയോടെ അമ്മൂന്‍റെ മുഖത്തേക്ക് നോക്കി ''അമ്മൂ...,, ''ഹ്മ്..,, കാശിയുടെ ആര്‍ദ്രമായ വിളി കേട്ട് അമ്മു അറിയാതെ വിളികേട്ട് പോയി ''നിന്നോട് ഒത്തിരി ഇഷ്ടം തോന്നുന്നു..,, കാശി പറയുന്നത് കേട്ട് അമ്മു ഒരു ഞെട്ടലോടെ അവളെ കൈ പിന്‍വലിച്ചു ''അമ്മൂ..,,നീ ഇത്ര ചെറിയ പ്രായത്തില്‍ ഇത്രത്തോളം അമ്മയ്ക്ക് വേണ്ടി സാക്രിഫൈസ് ചെയ്യാ എന്ന് വെച്ചാല്‍., സത്യം പറയാലോ അമ്മൂ..ഞാനെന്‍റെ ഇത്രേം വയസ്സില് എന്‍റെ കുടുംബത്തിന് ചെറിയ ചെറിയ സര്‍പ്രൈസുകളും മറ്റും അല്ലാതെ വലുതായി ഒന്നും ചെയ്തിട്ടില്ല., ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ് സത്യം., നിന്‍റെ കാര്യങ്ങളൊക്കെ കേട്ടപ്പോ ഇഷ്ടത്തിലേറെ ബഹുമാനം തോന്നുന്നു നിന്നോട്..,, കാശി പറഞ്ഞത് കേട്ട് അമ്മു ചിരിയോടെ ഒരു നെടുവീര്‍പ്പിട്ടു ''ഹാവു.,കണ്ണേട്ടാ ഞാന്‍ പെട്ടന്ന് പേടിച്ച് പോയി?

അമ്മു പറഞ്ഞതും കാശി നെറ്റി ചുളിച്ചു ''എന്തിന്.,, ''എന്തിനെന്നോ.,ഇഷ്ടം തോന്നുന്നു എന്ന് പറഞ്ഞപ്പോ പ്രേമം വല്ലോം ആണോന്ന് കരുതി., ഒരു പ്രേമം കൊണ്ട് ഞങ്ങള്‍ അനുഭവിച്ചതിന് കണക്കൊന്നുല്ല., അമ്മു വേദനയോടെ ചിരിച്ചതും കാശിക്ക് അവളുടെ വാക്കുകള്‍ എന്തോ നോവുണര്‍ത്തി ''പിന്നെ നിനക്കിപ്പോ ഒരു ജോലിയുടെ ആവിശ്യം ഉണ്ടല്ലെ., അച്ഛന്‍റെ കമ്പനിയിലേക്ക് ഒരു ഒാഫീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.,, ഞാനൊന്ന് അച്ഛനോട് സംസാരിക്കട്ടെ., ''ക്ലീനിംങ് ജോലി ആയാലും മതി കണ്ണേട്ടാ., ഞങ്ങള്‍ രണ്ട് പേരുടെ ചെലവും എന്‍റെ കോളേജ് ഫീസും അതില്‍ കൂടുതല്‍ ഒന്നും വേണ്ട.,, അമ്മു പറഞ്ഞതും കാശി അവളെ നോക്കി കണ്ണുരുട്ടി ''ഒറ്റ അടിയങ് വെച്ച് തന്നാലുണ്ടല്ലോ., അവള് ക്ലീനിംങ് ജോലിക്ക് പോണു., നിനക്ക് ഒാഫിസ് സ്റ്റാഫിന്‍റെ ജോലി തന്നെ വാങ്ങി തരാം., അതില്ലെങ്കില്‍ വേറെ നല്ല ജോലി സെറ്റാക്കാം., അല്ല ജോലിം കോളേജും നീ എങ്ങനെ ഒരുമിച്ച് കൊണ്ട് പോകും.,

''അത് പ്രശ്നം ഇല്ല കണ്ണേട്ടാ., എനിക്ക് ക്ലാസ് ശനിയും ഞായറും ഒക്കെ ഉണ്ടാകൂ..,ഡിസ്റ്റന്‍സായിട്ടല്ലെ., പിന്നെ ജോലി കഴിഞ്ഞ് വന്ന് രാത്രി പഠിക്കും എനിക്കിതൊക്കെ ശീലമാ.,, അമ്മു ഒന്ന് ചിരിച്ചു ''അപ്പോ നീ ഗോവയില്‍ ആയപ്പോ എന്ത് ചെയ്തു.,, ''അത് ഞാന്‍ കോളേജില് ആദ്യമെ പറഞ്ഞിരുന്നു., നോട്ട്സ് ഫ്രണ്ട്സ് അയച്ച് തരും., പിന്നെ ഡൗട്ട് ഉണ്ടേല് ടീച്ചേഴ്സിന് വിളിക്കും., എക്സാം ടൈമില് ഞാന്‍ ഇങ്ങോട്ട് വരും., അമ്മു പറയുന്നതിനിടെ കാശിക്ക് കോള് വന്നു കാശി നോക്കുമ്പോ ശ്രീഷ്മയുടെ കോള്‍ കാശി ദേഷ്യത്തോടെ കട്ടാക്കി വീണ്ടും വീണ്ടും അവള്‍ അടിച്ചോണ്ടിരുന്നതും കാശി ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്ത് പോക്കന്‍റിലിട്ടു '''എന്തിനാ ഒാഫാക്കിയെ ഇങ്ങനെ വിളിക്കണമെങ്കില്‍ ശ്രീക്ക് എന്തേലും അര്‍ജന്‍റുണ്ടെങ്കിലോ..,, അമ്മു പറഞ്ഞതും കാശി ഒന്ന് പുച്ഛിച്ചു ''അവള്‍ക്ക് ഭ്രാന്താ.,എന്തേലും പറഞ്ഞ് മനുഷ്യനെ ശല്യം ചെയ്തോണ്ടെയിരിക്കും., അല്ല നിനക്കെങ്ങനെ ശ്രീഷ്മയെ അറിയാം?.,, കാശി സംശയത്തോടെ ചോദിച്ചു ''സുമമ്മ തറവാട്ടിലെ എല്ലാവരിം കുറിച്ച് പറഞ്ഞ് തന്നിരുന്നു., ''ആ..ഹ അമ്മയും നീയും ഭയങ്കര കമ്പനിയായല്ലെ., കാശി ചിരിച്ചു ''പിന്നേ..,,എന്‍റെ ഗീതമ്മയെ പോലെ ചക്കര അമ്മയല്ലെ.,,

''എന്നാ നീ സ്ഥിരമായി എടുത്തോ., അമ്മുവിന്‍റെ മുഖത്തെ സന്തോഷം കണ്ട് കാശി അറിയാതെ പറഞ്ഞ് പോയി ''എന്താ..,, ''ഹേ..ഒന്നുല്ല നമ്മള്‍ക്ക് പോയാലോ.., കാശി വേഗം എണീറ്റ് നടന്നതും അമ്മുവും പിറകെ പോയി കാശി പാര്‍ക്കിലുള്ള ഒരു ഐസ്ക്രീ വണ്ടിയില്‍ നിന്ന് രണ്ട് കോണ്‍ ഐസ്ക്രീം വാങ്ങി ഒന്ന് അമ്മുവിന് കൊടുത്തതും അതവള്‍ സന്തോഷത്തോടെ വാങ്ങി കാശി വണ്ടിയില്‍ കയറിയതും അമ്മുവും ഫ്രണ്ടില്‍ കയറിയിരുന്ന് ഐസ്ക്രീ കഴിക്കാന്‍ തുടങ്ങി രണ്ട്പേരുടേയും കഴിച്ച് കഴിഞ്ഞ് കാശി കാറെടുത്തു ''നിന്‍റെ അക്ഷയയിലെ പരിപാടി ഒക്കെ കഴിഞ്ഞില്ലെ? കാശി ഡ്രൈവിങില്‍ ശ്രദ്ധിച്ചോണ്ട് ചോദിച്ചു ''ഒാ..ഹ് അതൊക്കെ കഴിഞ്ഞ് കണ്ണേട്ടാ..,, പിയസ്സിയുടെ കുറച്ച് പേപ്പേഴ്സ് റെഡിയാക്കാന്‍ ഉണ്ടായിരുന്നു., ഞാന്‍ കാരണം കണ്ണേട്ടന്‍റെ ഇന്നത്തെ കാര്യങ്ങളൊക്കെ വെള്ളത്തിലായല്ലെ.,, ''അതൊന്നും കുഴപ്പം ഇല്ല അമ്മൂ..,, കാശി അവളെ നോക്കി ചിരിച്ചപ്പോയാണ് അമ്മു സീറ്റ് ബെല്‍റ്റിട്ടിട്ടില്ലെന്ന് കണ്ടത്

''അമ്മൂ..,,ആ സീറ്റ് ബെല്‍റ്റിട്..,, '''എന്താ..,, പുറത്തെ കാഴ്ച്ചകള്‍ കണ്ടോണ്ടിരുന്ന അമ്മൂന് പെട്ടന്ന് കാശി പറഞ്ഞത് മനസ്സിലായില്ല കാശി ഒന്ന് സൈഡാക്കി അമ്മൂന്‍റെ ഭാഗത്തെ സീറ്റ് ബെല്‍റ്റിടാനായി അമ്മുനോട് ചേര്‍ന്നതും അമ്മു കണ്ണ് മിഴിച്ച് അവനെ നോക്കി അവളെ വെപ്രാളം കണ്ട് കാശിക്ക് ചിരി വന്നു അമ്മൂനെ പേടിപ്പിക്കാനായി കാശി ഒന്നൂടെ അവളോട് അടുത്ത് വന്നു ഇപ്പോ കാശിയും അമ്മുവും തൊട്ട് തൊട്ടില്ലെന്ന പോലെയാണ് കാശിയുടെ നിശ്വാസങ്ങള്‍ അമ്മുവിന്‍റെ മുഖത്തിലും കഴുത്തിലും തട്ടികൊണ്ടിരുന്നതും അമ്മൂന്‍റെ ഹൃദയമിടിപ്പ് കൂടുതല്‍ ഉച്ചത്തിലായി കാശി ബെല്‍റ്റെടുത്ത് അവളെ ഇടീപ്പിച്ചതും അമ്മൂന്‍റെ മൂക്കില്‍ കാശിയുടെ മൂക്ക് ചെറുതായൊന്ന് തട്ടി അമ്മുവിന് വയറിനുള്ളിലൂടെ ഒരു മിന്നല്‍പിളര്‍പ്പ് പോയപോലെ തോന്നി കുറച്ച് നിമിഷം അമ്മു മരവിച്ച് പോയി കാശി ആണേല് ഒന്നും അറിയാത്ത പോലെ മൂളിപ്പാട്ടും പാടി കാറെടുത്ത് പോയി ''അമ്മൂ..,,ഡീ..,, കാശി ഒന്ന് അവളെ തട്ടിയപ്പോയാണ് അമ്മൂന് ബോധം വന്നത്

''ഹേ..എന്താ..,, ''നിന്‍റെ ഫോണടിക്കുന്നു പെണ്ണേ..,, കാശി അവളെ തലക്കിട്ടൊരു കിഴുക്ക് വെച്ച് കൊടുത്തതും അമ്മു അവനെ ചുണ്ട് ചുളുക്കി നോക്കി തല ഉഴിഞ്ഞ് ഫോണെടുത്തു ''ആ..ഹ് അമ്മാ ഞാനിപ്പോ എത്തും., സെന്‍ററില് ഭയങ്കര തിരക്കായിരുന്നു അമ്മാ..,, ആ..ഹ് എന്‍റെ ഗീതൂ...ഞാന്‍ കണ്ണേട്ടന്‍റെ കൂടയാ..,പേടിക്കണ്ട ഇപ്പൊ എത്തും ഒാക്കെ.,ശെരിയെന്നാ., അമ്മു ഫോണ്‍ കട്ടാക്കി ''അമ്മയാ., എന്ത് പേടിയാന്നറിയോ അമ്മയ്ക്ക്‌ ഞാനൊന്ന് പുറത്തിറങ്ങുമ്പോയേക്കും., അമ്മു ഫോണ്‍ ബാഗില്‍ ഇട്ടോണ്ട് കാശിയോട് പറഞ്ഞു ''അമ്മയെ ഗീതു എന്നാണോ വിളിക്കാറ്?., ''അങ്ങനെ ഒന്നുല്ല., ഗീതു എന്ന് വിളിക്കും ഗീതമ്മാന്ന് വിളിക്കും പിന്നെ അമ്മാന്നും., ആ...ഹ് ഇവിടെ നിര്‍ത്തിക്കൊ കണ്ണേട്ടാ ഞാന്‍ ഇനി നടന്നോളാം.,, അമ്മു അവരെ വീടിനടുത്തായുള്ള പാടത്തിന്‍റെ അടുത്ത് എത്തിയതും വണ്ടി നിര്‍ത്താന്‍ പറഞ്ഞു ''ഇവിടെയോ നീ പാടത്തൂടെ പോകോ., വേണേല് വീട്ടില് ആക്കിതരാം.,, കാശി വണ്ടി ബ്രേക്കിട്ടു ''വേണ്ട കണ്ണേട്ടാ.,ഈ പാടം കഴിഞ്ഞാ വീടെത്തിയില്ലെ., ഇത്രയും നേരം കണ്ണേട്ടന്‍ എനിക്ക് വേണ്ടി സമയം ചെലവാക്കിയില്ലെ അത് തന്നെ സന്തോഷം., എന്നാ ഞാന്‍ പോട്ടെ..,, അമ്മു കാറില്‍ നിന്നിറങ്ങി യാത്ര ചോദിച്ചു

''പിന്നെ കണ്ണേട്ടാ താങ്ക്സ് എല്ലാത്തിനും., അമ്മു കാശിയോട് പുഞ്ചിരിച്ച് തിരിഞ്ഞ് നടന്നതും ആ പുഞ്ചിരി കാശിയുടെ ചുണ്ടിലേക്കും വ്യാപിച്ചു അമ്മു തിരിഞ്ഞ് നിന്ന് കൈ വീശി കാണിച്ചതും കാശി സന്തോഷത്തോടെ തിരിച്ചും കൈ വീശി വണ്ടി എടുത്ത് പോയി കാശിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി അമ്മൂനെ അറിഞ്ഞതില്‍ അവളെ കൂടെ ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഇനി എന്നാണാവോ ഇങ്ങനെ അമ്മൂനെ അടുത്ത് കിട്ടാ കാശി ചെറിയൊരു സങ്കടത്തോടെ അവളിരുന്നിടത്ത് നോക്കുമ്പോ അവിടൊരു ഹാര്‍ട്ട് ഷേപ്പിലുള്ള കല്ല് കിടന്ന് തിളങ്ങുന്നു കാശി അത് എടുത്ത് നോക്കുമ്പോ മാലയുടെ ലോക്കറ്റാണ് കാശി കാര്‍ സൈടാക്കി അമ്മു ഇരുന്ന സീറ്റിലും താഴെയും ആയൊന്ന് പരതിയപ്പോ താഴെ ആയി മാലയും വീണ് കിടപ്പുണ്ട് സില്‍വര്‍ കളറിലുള്ള ആ മാലയും ലോക്കറ്റും കാശി കള്ളച്ചിരിയോടെ അവന്‍റെ പോക്കന്‍റിലിട്ട് വണ്ടിയെടുത്തു വീട്ടിലെത്തിയതും ഹരി വന്ന് ഗേറ്റ് തുറന്ന് കൊടുത്തു കാശി കാര്‍ വീടിനുള്ളിലേക്ക് കയറ്റി പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തു ''ഡാ..,നീ ഇവിടെ ഉണ്ടായിരുന്നോ.., കാശി വണ്ടിയില്‍ നിന്നിറങ്ങിയോണ്ട് ചോദിച്ചു

''ഒരഞ്ച് മിനിറ്റായെ ഒള്ളു വന്നിട്ട്., വീട്ടില്‍ നിന്നിട്ട് പണിക്ക് പോടാന്നും പറഞ്ഞ് ഒരാളും സമാധാനം തരണ്ടെ., ഞാനിങ് പോന്നു., അതല്ല കള്ളകാമുകന്‍ ഇങ് വന്നെ., എന്തൊക്കെ നടന്നു.,എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞെ.,, ഹരി കാശിയുടെ കൈ പിടിച്ച് വീടിനുള്ളിലേക്ക് നടന്ന് സ്റ്റെയര്‍ കയറി റൂമിലേക്ക് പോകാന്‍ നിന്നതും ശ്രീഷ്മ കട്ടകലിപ്പോടെ കാശിയെ തടഞ്ഞ് വെച്ചു ''നീ വല്ല കാന്താരി മുളകും കഴിച്ചോ ഉണ്ടമുളകെ ആകെ ചുവന്ന് തുടുത്തിട്ടുണ്ടല്ലോ..,, ഹരി ശ്രീഷ്മയുടെ ദേഷ്യം കണ്ട് ചോദിച്ചതും അവള്‍ ഹരിയെ തുറുക്കനെ നോക്കി '''എന്താടീ..,മന്‍ഷ്യനെ മെനക്കെടുത്താതെ വഴീന്ന് മാറ്.,, കാശി അവള്‍ക്ക് നേരെ ഒച്ചയെടുത്തതും അമ്മ ഒാടി വന്നു ''എന്താ ഇവിടെ..,, ''എനിക്കറിയില്ല അമ്മാ.,ഈ കൂതറ ഇതാ എന്നെ സ്റ്റെയര്‍ കയറാന്‍ സമ്മതിക്കുന്നില്ല., ഒന്ന് പിടിച്ച് മാറ്റിക്കെ.,, കാശി പറയുന്നത് കേട്ട് ശ്രീഷ്മക്ക് കൂടുതല്‍ ദേഷ്യം വന്നു

അവള്‍ കലിപ്പോടെ അവളെ ഫോണ്‍ അവന് നേരെ നീട്ടി കാശിയും അമ്മയും ഹരിയും അതിലേക്ക് ആകാംശയോടെ നോക്കി കാശിയും അമ്മുവും റോഡില്‍ കെട്ടിപിടിച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്ന് റോഡില് വെച്ച് ഉണ്ടായ സംഭവത്തിനിടെ ആരോ ഫോട്ടോ എടുത്ത് ശ്രീഷ്മക്ക് അയച്ച് കൊടുത്തതാണെന്ന് കാശിക്ക് മനസ്സിലായി എന്തോ ഭാഗ്യത്തിന് അമ്മൂന്‍റെ മുഖം കാണുന്നില്ല ഹരി പ്രത്യേക ഭാവത്തില്‍ കാശിയെ നോക്കി ചിരിച്ചോണ്ട് തലയാട്ടി അമ്മയാണേല് ഫോണില്‍ നിന്ന് കണ്ണെടുക്കുന്നേയില്ല ''എന്താ ഇത്?,, ആരാ ഇത്.?, പബ്ലിക്കിന്‍റെ ഇടയില്‍ വെച്ച് പോലും കാശി ഇങ്ങനെ കെട്ടിപിടിച്ച് നില്‍ക്കണമെങ്കില്‍ കാശി ഈ പെണ്ണുമായി എന്ത് ബന്ധാണ് ഉള്ളത്?., എനിക്കെല്ലാം അറിയണം., എനിക്കില്ലാത്ത എന്ത് കാര്യമാ ഇവള്‍ക്കുള്ളത്??..,, ശ്രീഷ്മ ദേഷ്യത്തോടെ നിന്ന് തുള്ളിയതും കാശി അവളെ പുച്ഛത്തോടെ നോക്കി ആ ഫോണ്‍ കൈക്കലാക്കി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story