ആകാശി💖: ഭാഗം 13

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''കാശീ..,,നീ...നീ എങ്ങനെ? ഹരിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ നിന്നതും കാശിയുടെ വീടിന്‍റെ മുറ്റൊത്തൊരു കാര്‍ വന്ന് നിന്നു., കാശിയും ഹരിയും നെറ്റിചുളിച്ചു അവിടെ നിന്നെണീറ്റു ''ആരാടാ അത്..,, ഹരി ചോദിച്ചു ''ആര്‍ക്കറിയാം.,വാ നോക്കാം., കാശിയും ഹരിയും കൂടെ ഗാര്‍ഡനില്‍ നിന്ന് മുറ്റത്തേക്ക് നടന്നു അപ്പോയേക്കും കാറിന്‍റെ ഡോര്‍ തുറന്ന് ആള് ഇറങ്ങിയതും കാര്‍ തിരിച്ച് ഗേറ്റ് കടന്ന് പോയി ''ഹേ..അച്ഛനോ..,, അച്ഛന്‍റെ കാര്‍ എന്തേ.,? കാശി അച്ഛന്‍റെ അടുത്തേക്ക് വന്നു ''കാര്‍ സര്‍വ്വീസിന് കൊടുത്തു., ഒാട്ടോ പിടിച്ച് വരാന്‍ നിന്നപ്പോ കമ്പനിയിലെ ഡിസൈനറില്ലെ ഷറഫ് അവന്‍ കൊണ്ട് വിടാന്ന് പറഞ്ഞപ്പോ അവന്‍റെ കൂടെ ഇങ് പോന്നു., അച്ഛന്‍ ഇതും പറഞ്ഞ് അകത്തേക്ക് കയറി അപ്പോയാണ് കാശി അമ്മൂന്‍റെ ജോലി കാര്യം ഒാര്‍മ വന്നത് ''സുമേ...,,ഒരു ഗ്ലാസ് തണുത്ത വെള്ളം ഇങെടുത്തെ.,, അച്ഛന്‍ ക്ഷീണത്തോടെ സെറ്റില്‍ ചാരിയിരുന്ന് വിളിച്ച് പറഞ്ഞു ''നിങ്ങളിന്ന് നേരത്തെ എത്തിയോ രാജേട്ടാ..., അമ്മ വെള്ളം അച്ഛന് കൊടുത്തു അപ്പോയേക്കും കാശി അങ്ങോട്ട് വന്ന് അച്ഛന്‍റെ അടുത്തിരുന്നു

''അച്ഛാ..,കമ്പനിയിലേക്ക് ഒരു ഒാഫീസ് സ്റ്റാഫിനെ വേണമെന്ന് പറഞ്ഞിരുന്നില്ലെ., അത് എന്തായി., ''ആ..ഹ് അത് രണ്ട് ദിവസത്തിനുള്ളില്‍ ഇന്‍റര്‍വ്യൂന് ഇടണം., നീ ചോദിച്ചത് നന്നായി നീ അതൊന്ന് നോക്കിയേക്കണെ ഈ വീക്ക് ഫുള്‍ ഞാന്‍ ബിസിയായിരിക്കും., അച്ഛന്‍ വെള്ളം കുടിച്ച് ഗ്ലാസ് അമ്മക്ക് കൊടുത്തു ''അത് പിന്നെ അച്ഛാ., നല്ല സ്മാര്‍ട്ടായ ഒരു ഒാഫീസ് സ്റ്റാഫിനെ ഞാന്‍ റെക്കമെന്‍റ് ചെയ്താല്‍ അച്ഛന്‍ എടുക്കോ.? കാശി ഒന്ന് മടിച്ച് ചോദിച്ചു ''സ്മാര്‍ട്ടായ സ്റ്റാഫിനെ തന്നെയല്ലെ നമുക്ക് വേണ്ടത്., ആരാ ആള്‍ നിന്‍റെ വല്ല ഫ്രണ്ടും ആണോ., ആരാണേലും ഇന്‍റര്‍വ്യൂ ചെയ്ത് ഇഷ്ടപ്പെട്ടാലെ കമ്പനിയിലേക്കെടുക്കൂ..,, അച്ഛന്‍ പറഞ്ഞു ''തറവാടിന്‍റെ അടുത്ത് നമ്മുടെ പാടത്തെ വീട്ടില് വാടകക്ക് താമസിക്കുന്നില്ലെ., അവിടെത്തെ കൊച്ചിന് ഒരു ജോലി വേണം എന്ന് പറഞ്ഞിരുന്നു., നന്നായി പഠിക്കുന്ന കുട്ടിയാ.,, ''ആര്‍ക്ക് അമ്മൂനോ..,,? അച്ഛന്‍ ചോദിച്ചത് കേട്ട് കാശി ഒന്ന് അന്തിച്ചു ''അച്ഛനെങ്ങനെ അമ്മൂനെ അറിയാ., ''ആ കുട്ടിയെ ഞാന്‍ നേരിട്ട് കണ്ടിട്ടൊന്നുല്ല.,

പക്ഷെ നിന്‍റെ അമ്മക്ക് ഒരു ദിവസത്തെ പരിചയമെ അമ്മൂനോട് ഒള്ളു എങ്കിലും ആ കൊച്ചിനെ കുറിച്ച് പറയാത്ത സമയം ഇല്ല., നിനക്കറിയോ കാശി നിന്‍റെ അമ്മക്ക് നിന്നെ കൊണ്ട് അമ്മൂനെ കെട്ടിക്കാന്‍ പോലും ആഗ്രഹം ഉണ്ട്.,, അച്ഛന്‍ പൊട്ടിചിരിച്ചു എന്നാ ഇത് കേട്ട നിമിഷം കാശിയുടെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിളര്‍ന്ന് പാഞ്ഞ് പോയി അടുത്ത നിമിഷം കാശിയുടെ ചുണ്ടിലൊരു മനോഹരമായ പുഞ്ചിരി വിടര്‍ന്നു അതേ ചിരിയോടെ കാശി ഹരിയെ നോക്കിയതും ഹരി തലകുലുക്കി ചിരിച്ചു ''പക്ഷെ പറഞ്ഞിട്ടെന്താ നിന്‍റെ എന്‍ഗേജ്മെന്‍റ് കഴിഞ്ഞില്ലെ., ഇനിയിപ്പോ കഴിഞ്ഞില്ലേലും എന്താ ഏതോ അറിയാത്തവരെ ഒക്കെ നിന്‍റെ ഭാര്യ ആക്കാന്‍ കൊള്ളോ., അതും അല്ല നമ്മുടെ കുടുംബത്തിലേക്ക് പറ്റിയ തറവാടികള്‍ തന്നെ വേണ്ടേ..,, അച്ഛനിത് പറഞ്ഞതും കാശിയുടെ സന്തോഷം കാറ്റ് പോയ ബലൂണ്‍ പോലെയായി ''ദേ രാജേട്ടാ അമ്മൂന് തന്നെ കൊടുത്തേക്ക് ജോലി., അവരെ കാര്യം ആകെ കഷ്ടത്തിലാണ്., ആ കുഞ്ഞിന് എന്തേലും ജോലി കിട്ടിയാലെ അവര്ക്ക് ചെലവിനുള്ളതാകൂ...,,

അമ്മ കൂടി അച്ഛനോട് പറഞ്ഞു ''ആ ജോലി അമ്മൂന് കൊടുക്കുന്നതില്‍ എനിക്ക് സന്തോഷമെ ഒള്ളു സുമേ..,, എന്നാ കാശി നീ ഒരു കാര്യം ചെയ്യ് നാളെ ഒരു പതിനൊന്നര ആകുമ്പോ അമ്മൂനിം കൊണ്ട് നീ കമ്പനിയിലോട്ട് വാ., ഒരു ചെറിയ ഇന്‍റര്‍വ്യൂ ഉണ്ടാകും., എന്നാ ഞാന്‍ പോയി ഫ്രഷാകട്ടെ, സുമേ..നീ കഴിക്കാന്‍ എന്തേലും എടുത്ത് വെക്ക് ..,, അച്ഛന്‍ റൂമിലോട്ട് പോയതും കിച്ചണിലേക്ക് പോകാന്‍ തിരിഞ്ഞ അമ്മയുടെ കവിളില്‍ ചുംബിച്ച് കാശി സ്റ്റെയര്‍ കയറി റൂമിലേക്ക് ഒാടി പൊട്ട് പുറകെ ഹരിയും അമ്മ ഇവനിത് എന്തോന്ന് പറ്റി എന്ന പോലെ കാശി പോയ വഴിയെ നോക്കി നിന്നു കാശി ബെഡിലേക്ക് ചാടി തലയിണയുമായി മറിഞ്ഞു ''ഡാ..ഡാ..എന്താ ഇത്ര സന്തോഷം അമ്മു ആയി കല്ല്യാണം നടക്കില്ലെന്ന് പറഞ്ഞിട്ടോ.., ഹരി സംശയത്തോടെ ചോദിച്ചു ''അതല്ലഡാ..,,അമ്മക്ക് അമ്മൂനെ മരുമകളായി കൊണ്ട് വരാന്‍ ഒരാഗ്രഹം ഉണ്ടല്ലോ., അത് മതി അത്രമാത്രം മതി എനിക്ക്., ഇനി കാശി അവളെ വളച്ചൊടിച്ച് കുപ്പിയിലാക്കും നോക്കിക്കോ., കാശി ബെഡില്‍ എണീറ്റിരുന്നു ''കുപ്പിയിലാക്കാന്‍ അവളെന്താ മായാവിയോ.,

''അല്ല ഡാങ്കിനി എന്ത് ഊള കോമഡിയാടാ കരീ ഇത്., കാശി ഹരിയെ പ്രത്യേക ഭാവത്തില്‍ നോക്കിയതും ഹരി അവനെ നോക്കി പല്ലിളിച്ചു അപ്പോയാണ് ഹരിയുടെ ഫോണടിച്ചത് ''ഹലോ..,എന്താ അമ്മാ..,, ആ..ഹ് ശെരി., എന്‍റെ അമ്മാ...,,ഞാന്‍ കൊണ്ട് വരാന്ന് പറഞ്ഞില്ലെ., ഹരി കട്ടാക്കി ''എന്താ ചെറിയമ്മ പറയുന്നെ., ''അമ്മക്ക് വട്ട്. വാട്സാപ്പില് സാധനങ്ങളെ ലിസ്റ്റ് വിട്ടിട്ടുണ്ടെന്ന് അത് വാങ്ങി എത്രയുംപെട്ടന്ന് വീട്ടിലെത്താന്‍., ഇല്ലേല് നാളെ മുതല്‍ ജോലിക്ക് പോകേണ്ടി വരുമെന്ന്., എന്‍റെ പൊന്ന് കാശി നൂര്‍ രൂപയുടെ ശബളം എങ്കിലും കിട്ടുന്ന ജോലി ഇല്ലേല്‍ വീട്ടുക്കാര്‍ക്കും നാട്ട്കാര്‍ക്കും ഒരു പുല്ല് വിലപോലും ഉണ്ടാകില്ല., ഹരി പറയുന്നത് കേട്ട് കാശി ഒന്ന് ചിരിച്ചു ''നീ എന്‍റെ കൂടെ പാര്‍ട്ട്ണര്‍ ആയി കൂടിക്കോ സ്റ്റുഡിയോ തുടങ്ങാന്‍ ഒരു ബില്‍ഡിംങ് കിട്ടിയിട്ടുണ്ട്., നമുക്ക് നാളെ വൈകീട്ട് അവിടെ വരെ ഒന്ന് പോകണം., ഒക്കെ സെറ്റായാല്‍ പെട്ടന്ന് പണി സ്റ്റാര്‍ട്ട്ചെയ്യണം അതിന് മുന്നെ തന്നെ സ്റ്റുഡിയോ കമ്പനിയുടെ ഒഫീഷ്യല്‍ ലോഗോ ലോഞ്ച് നടത്തി വര്‍ക്ക് പിടിക്കണം നീ കൂടുന്നോ? ..,, കാശി ചോദിച്ചു

'''ഒരുപാട് ബുദ്ധിമുട്ടണം അല്ലേഡാ കാശി., ആ..ഹ് ഏതായാലും ഞാനും കൂടിയേക്കാം.., ഹരി വല്ല്യ താല്‍പര്യമില്ലാതെ പറഞ്ഞു ''അങ്ങനെ ഇപ്പോ ആള്‍ക്കാരെ ബോധിപ്പിക്കാന്‍ നീ കൂടണ്ട., ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുമെങ്കില്‍ മാത്രം പാര്‍ട്ട്ണര്‍ ശിപ്പ് തരും.,, ''ഒാക്കെ സെറ്റ്., ഹരി കാശിയുടെ ഉള്ളം കൈയ്യിലടിച്ച് സമ്മതം അറിയിച്ചു ''എന്നാ ഞാനങ്ങോട്ട്., സാധനം ആയി ചെന്നില്ലേല് എന്‍റെ എല്ലൂരി അമ്മ കറി വെക്കും., ഹരി വേഗം പോയി കാശി ഒറ്റക്കായതും അവന്‍ ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ട് കിടന്നു ഇടക്കപ്പോയോ അമ്മൂനെ ആലോചിച്ച് അവന്‍ അറിയാതെ മഴങ്ങി പോയി കുറച്ച് കഴിഞ്ഞതും നന്ദു വന്ന് അവനെ വിളിച്ചു ''ചേട്ടായീ...,എണീക്ക്..,, എണീക്കാന്‍..,, നന്ദു പിടിച്ച് കുലുക്കി വിളിച്ചെങ്കിലും കാശി തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങി നന്ദു ദേഷ്യത്തോടെ താഴെ പോയി ഉപ്പ് എടുത്ത് കൊണ്ട് വന്ന് മെല്ലെ അവന്‍റെ ചുണ്ടിലാക്കി കാശി ആണേല് ചുണ്ട് തുടച്ച് വീണ്ടും തിരിച്ച് കിടന്നതും നന്ദു ശക്തിയില്‍ അവനെ തിരിച്ച് തിരിച്ചതും കാശി നന്ദൂനെ ചീത്ത വിളിക്കാനായി വായ തുറന്നതും നന്ദു ഉപ്പ് അവന്‍റെ വായിലേക്ക് കമിഴ്ത്തി കാശി ചാടി എണീറ്റ് ഒറ്റ തുപ്പല്‍ അപ്പോയേക്കും നന്ദു ജീവനും കൊണ്ടോടി

കാശി വാഷ് റൂമില്‍ പോയി വാഷ് വേസിലെ പൈപ്പിലെ വെള്ളം വായിലാക്കി തുപ്പി കൊണ്ടിരുന്നു എന്നിട്ടൊന്നും ഉപ്പ് രസം പോകാഞ്ഞിട്ട് കാശി ദേഷ്യത്തോടെ റൂമില്‍ നിന്ന് പുറത്തിറങ്ങി താഴേക്ക് പോകാന്‍ നിന്നതും ശ്രീഷ്മ കാശീന്നും വിളിച്ച് ഒലിപ്പിച്ചോണ്ട് വന്നത് കാശി നന്ദൂനോടുള്ള ദേഷ്യത്തില്‍ അവളെ പിടിച്ച് തള്ളി സ്റ്റെയര്‍ ഒാടിയിറങ്ങി കിച്ചണിലേക്ക് പോയി പഞ്ചസാര പാത്രത്തില്‍ നിന്ന് പഞ്ചസാര വാരി വായിലിട്ടു ''നീ എന്താടാ ചെര്‍ക്കാ ഈ കാണിക്കുന്നെ., അമ്മ കാശിയുടെ കാട്ടി കൂട്ടല്‍ കണ്ട് അന്തം വിട്ട് ചോദിച്ചു ''എവിടെ അവള്‍ ആ കുട്ടിപിശ്ശാശ്.., '''ആര് ശ്രീഷ്മയോ., അമ്മയുടെ മറുപടി കേട്ട് കാശിക്ക് പോലും ചിരി വന്നു ''മരഭൂതത്തെയല്ല ചോദിച്ചത്., ആ നന്ദു എവിടെയെന്ന്..,, ''അവളല്ലെ കണ്ണാ അവിടെ ടീവി കാണുന്നത്..,, അത് കേട്ട് കാശി ഹാളിലേക്കോടി അവിടെ സിനിമ കണ്ടിരിക്കുന്ന നന്ദു കാശിയെ കണ്ട് ഒാടാന്‍ നിന്നതും കാശിക്കവളെ മുടിയില്‍ പിടുത്തം കിട്ടി ''ചേട്ടായീ..,,മുടി വിട് ആകെയുള്ള കോഴിവാലാണ്..,, ''കോഴിവാലല്ല ആനവാല്., കാശി നന്ദൂന്‍റെ മുടിയില്‍ പിടിച്ച് വലിച്ച് വേഗം അവളെ ചെവിയില്‍ കയറി പിടിച്ചു ''ചേട്ടായീ..,,നോവുന്നു., വിട് പ്ലീസ്..,, നന്ദു കാശിയോട് കെഞ്ചി ''ഇനി ഉറങ്ങുമ്പോ ശല്യം ചെയ്യോ.,, ''ഇല്ല സത്യം..,, ''

എന്നാ കാക്ക പൂച്ച മ്യാവൂന്നും പറഞ്ഞ് നൂര്‍ വട്ടം ഏത്തമിട്..,, കാശി പറഞ്ഞത് കേട്ട് നന്ദൂന്‍റെ കണ്ണ് തള്ളി '''നൂറോ..,,കഷ്ടോണ്ട് കുറച്ച് കുറക്ക് ചേട്ടായീ..,,, നന്ദു ദയനീയമായി പറഞ്ഞു ''ഹ്മ് ., എന്നാ പത്ത് വട്ടം മതി.,വേഗം..,, കാശി പറഞ്ഞതും നന്ദു ഏത്തമിട്ടു അത് കഴിഞ്ഞ് രണ്ടും കൂടെ ടീവി കണ്ടിരുന്നപ്പോയാണ് ശ്രീഷ്മ മോങ്ങി കൊണ്ട് വന്നത് ''അയ്യോ..,എന്ത് പറ്റി ശ്രീമോളെ..,, അമ്മ ഒാടിവന്ന് വെപ്രാളപ്പെട്ട് ചോദിച്ചു ''ഈ കാശി എന്നെ തള്ളിയിട്ടു., ശ്രീഷ്മ പറഞ്ഞത് കേട്ട് കാശി അവളെ കഷ്ടം എന്നനിലക്ക് നോക്കി ''അത് കഴിഞ്ഞിട്ട് മണിക്കൂര്‍ ഒന്നായി., ഇപ്പോയാണോ നിനക്ക് മോങ്ങാന്‍ തോന്നിയെ., ഒാരോ അടവുമായി വന്നോളും.,, കാശി അവളെ പുച്ഛിച്ചു ''മിണ്ടാതിരി ചെര്‍ക്കാ.., ശ്രീ സാരമില്ല ഇനി അവന്‍ അങ്ങനെയൊന്നും ചെയ്യില്ല.., അമ്മ ശ്രീഷ്മയെ ആശ്വസിപ്പിച്ച് കാശിയെ തുറുക്കനെ നോക്കി., കാശി അതിന് അമ്മയെ നോക്കി കണ്ണിറുക്കി ''ചേട്ടായി.,ഇന്ന് നമുക്ക് പുറത്ത് പോയി ഫുഡ് കഴിച്ചാലോ കുറേ ആയില്ലെ.,, നന്ദു ചിണുങ്ങി ''അത് ശെരിയാ.,പോയാലോ അമ്മേ..,, കാശി ചോദിച്ചപ്പോയേക്കും അമ്മ ഒരുങ്ങാന്‍ പോയിരുന്നു

എല്ലാവരും കൂടെ പുറത്ത് പോയി ഫുഡൊക്കെ കഴിച്ച് ചെറിയ ഷോപ്പിങൊക്കെ കഴിഞ്ഞ് വന്നപ്പോയേക്കും കുറേ സമയം ആയിരുന്നു വന്ന ഉടനെ കാശി അമ്മൂനെ സ്വപ്നം കണ്ട് മൂടി പുതച്ച് ഉറങ്ങി •••••••••••••••••••••••••••••••••••••••• രാവിലെ പ്രാതല്‍ എല്ലാം കഴിച്ച് എല്ലാവരും തറവാടിലേക്കിറങ്ങി ''കാശി ഞാന്‍ നിന്‍റെ ബുള്ളറ്റെടുക്കാണ്., എന്‍റെ കാര്‍ രണ്ട് ദിവസം കഴിഞ്ഞെ കിട്ടൂ..,, അച്ഛന്‍ ബുള്ളെറ്റെടുത്ത് കമ്പനിയിലേക്ക് പോയി കാശി കാര്‍ സ്റ്റാര്‍ട്ടാക്കിയതും എല്ലാവരും വന്ന് കയറി വണ്ടി തറവാട് ലക്ഷ്യമാക്കി ഒാടിച്ചു, പോകുന്ന വഴി മുത്തശ്ശിക്ക് ഇഷ്ടപ്പെട്ട ഫ്രൂഡ്സും സ്വീറ്റ്സും ഒക്കെ വാങ്ങി തറവാട് എത്തിയതും അവിടെത്തെ പുറം പണിക്കാരന്‍ വേഗം ഗേറ്റ് തുറന്ന് കൊടുത്തു കാശി കാര്‍ മുറ്റത്തേക്ക് കയറ്റി പോര്‍ച്ചില്‍ നിര്‍ത്തിയതും ശ്രീഷ്മ വേഗം ഇറങ്ങി അകത്തേക്ക് കയറിപോയി തൊട്ട് പുറകെ നന്ദുവും കാശി നോക്കുമ്പോ പുറത്തൊന്നും മുത്തച്ഛനെ കാണുന്നില്ല ''അമ്മാ നിങ്ങള് കയറിക്കോ.,ഞാനിപ്പോ വരാം..,, കാശി അമ്മയോട് പറഞ്ഞ് ഗേറ്റ് കടന്ന് അമ്മൂന്‍റെ വീട്ടിലേക്ക് നടന്നു കാശി കോളിംങ് ബെല്ലടിച്ച് നിമിഷങ്ങള്‍ക്കകം ഡോര്‍ തുറന്നു മുന്നിലേക്ക് ചിരിച്ച് നോക്കിയ കാശി ഒരുനിമിഷം കണ്ണ്തള്ളി സ്റ്റെക്കായി നിന്നു.,.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story