ആകാശി💖: ഭാഗം 14

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''അമ്മാ നിങ്ങള് കയറിക്കോ.,ഞാനിപ്പോ വരാം..,, കാശി അമ്മയോട് പറഞ്ഞ് ഗേറ്റ് കടന്ന് അമ്മൂന്‍റെ വീട്ടിലേക്ക് നടന്നു കാശി കോളിംങ് ബെല്ലടിച്ച് നിമിഷങ്ങള്‍ക്കകം ഡോര്‍ തുറന്നു മുന്നിലേക്ക് ചിരിച്ച് നോക്കിയ കാശി ഒരുനിമിഷം കണ്ണ്തള്ളി സ്റ്റെക്കായി നിന്നു., ''അമ്മാ..,,പുട്ടും കടലയും ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്., ചോറിനുള്ള വെള്ളം അടുപ്പത്തുണ്ട്., വെള്ളം ചൂടായാ അരിയൊന്ന് ഇട്ടേക്കണെ., എനിക്ക് കുറച്ച് പഠിക്കാനുണ്ട്., ഡോറും തുറന്ന് തിരിഞ്ഞ് നടന്ന് എന്തെക്കെയോ പറയുന്ന അമ്മൂനെ കാശി കണ്ണടക്കാതെ നോക്കി നിന്നു അമ്മു ഇട്ട ഡ്രസ്സ് കണ്ടാണ് കാശിയുടെ കിളികളെല്ലാം കൂടും കിടക്കയും എടുത്ത് പറന്നത് ബനിയനും കുട്ടി ട്രൗസറും അമ്മയുടെ മറുപടിയോ ശബ്ദമോ ഒന്നും കേള്‍ക്കാഞ്ഞിട്ട് അമ്മു അവളെ മുറിയിലേക്ക് കയറുന്നതിന് മുന്നെ പുറത്തെ ഡോറിന്‍റെ അവിടേക്കൊന്ന് പാളി നോക്കി അമ്മക്ക് പകരം കാശിയെ കണ്ട അമ്മു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ചിരിച്ച് ഹാളിലേക്ക് വന്നു ''അയ്യോ കണ്ണേട്ടനായിരുന്നോ.,,

ഞാന്‍ അമ്മയാന്ന് കരുതിയാ അങ്ങനൊക്കെ പറഞ്ഞത്., ഇങ്ങോട്ടേക്ക് എപ്പോ വന്നു., അകത്തോട്ട് വാ..,, അമ്മു ചിരിച്ചോണ്ട് അകത്തേക്ക് ക്ഷണിച്ചെങ്കിലും കാശിയുടെ അന്താളിച്ചുള്ള നില്പ് കണ്ട് അമ്മൂന് കാര്യം മനസ്സിലായില്ല അവള്‍ നെറ്റി ചുളിച്ച് കാശിയെ നോക്കി അവന്‍റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നിയ അമ്മു സ്വയം ഒന്ന് നോക്കി അപ്പോയാണ് തന്‍റെ വേഷം അമ്മൂന് ഒാര്‍മവെന്നത് അമ്മു നാവ് കടിച്ച് സ്വയം തലക്കടിച്ച് കാശിയെ പാളിനോക്കി അവളെ നില്പ് കണ്ട് ചിരികടിച്ച് പിടിച്ച് നില്‍ക്കുന്ന കാശിയെ കണ്ട് അമ്മു വേഗം മുറിയിലേക്ക് ഒാടി ''അയ്യേ..,,കണ്ണേട്ടന്‍ എന്ത് വിചാരിച്ചോ എന്തോ., ച്ഛെ., രാവിലെ എണീറ്റപ്പോ തന്നെ ഡ്രസ്സ് മാറ്റിയാല്‍ മതിയായിരുന്നു., ഇതിപ്പോ ആകെ നാണക്കേടായി.,, അമ്മു ഡോര്‍ ലോക്ക് ചെയ്ത് നഖം കടിച്ച് പിറുപിറുത്തു എന്നിട്ട് ഒരു മിടിയെടുത്തിട്ട് മിററില്‍ നോക്കി ''ഹ്മ്..,,ഇപ്പോ കുഴപ്പൊന്നുല്ല., അമ്മു മുടി കൂടെ ഒന്ന് ശെരിയാക്കി ''അയ്യേ..,,എന്നാലും ഇനി എങ്ങനെ കണ്ണേട്ടന്‍റെ മുഖത്ത് നോക്കും.,,

അമ്മു ഡോര്‍ തുറക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലാണ് അവസാനം ഡോര്‍ തുറന്ന് മുറിക്ക് പുറത്തിറങ്ങി കാശി അവിടെ ഹാളിലൊരു ചെയറില്‍ ഇരുന്നു മാസങ്ങള്‍ മുമ്പുള്ള ഒരു മാസിക എടുത്ത് മറിച്ചോണ്ടിരിക്കാണ് അമ്മു അവന്‍ നോക്കാന്‍ വേണ്ടി ഒന്ന് ചുമച്ചെങ്കിലും കാശി കേള്‍ക്കാത്ത പോലെ നിന്നു രണ്ട് മൂന്ന് തവണ അത് ആവര്‍ത്തിച്ചെങ്കിലും കാശി നോക്കിയതെ ഇല്ല., അമ്മു അവനെ ചുണ്ട് ചുളുക്കി നോക്കി ''ക...കണ്ണേട്ടാ...,, അമ്മു ഒരു പതര്‍ച്ചയോടെ വിളിച്ചു ''ഹ്മ്..ഹാ..,,അമ്മൂ...,, കാശി മാസിക മാറ്റി വെച്ചു ''ക..കണ്ണേട്ടന്‍ കുറേ ടൈം ആയോ വന്നിട്ട്..,, ''ഇല്ലടോ..,ഞാന്‍ തറവാട്ടിലേക്ക് കയറാതെ നേരെ ഇങ്ങോട്ട് വന്നതാ., അമ്മ എവിടെ?കണ്ടില്ലല്ലോ.? കാശി ചുറ്റും നോക്കി ചോദിച്ചു ''ഹാ..,,അമ്മാ..,,അമ്മ ഇവിടെ ..,, അല്ല അവിടെ..,, ശ്ശെ..,,അമ്മ കടയില്‍ പോയേക്കുവാ., പച്ചക്കറി വാങ്ങിക്കാന്‍., അമ്മൂന് നേരെത്തെ നടന്നതിന്‍റെ ചമ്മല് മനസ്സില്‍ കിടക്കുന്നോണ്ട് എന്താ പറയുന്നതെന്ന് പോലും അവള്‍ക്കറിയുന്നുണ്ടായിരുന്നില്ല

''അമ്മയെ എന്തിനാ ബുദ്ധിമുട്ടിച്ചെ., നിനക്ക് പൊക്കൂടെ.,അല്ലേല് എന്നെയൊ ഹരിയോ വിളിച്ചൂടെ നിനക്ക്.., കാശി ഗൗരവത്തോടെ പറഞ്ഞു ''അയ്യോ ഞാന്‍ പറഞ്ഞയച്ചതല്ല., അമ്മേടെ പഴയ ഒരു കൂട്ടുക്കാരി ഉണ്ട് ഇവിടെ ആ കടേടെ അടുത്ത്., അപ്പോ കൂട്ടുക്കാരിയെ കൂടെ കാണണം എന്ന് പറഞ്ഞ് പോയതാ., ഇപ്പോ വരും., കണ്ണേട്ടന് ചായ എടുക്കട്ടെ..,, ''വേണ്ട. ഇപ്പൊ കുടിച്ച് ഇറങ്ങിയെ ഒള്ളൂ.., ഞാനൊരു കാര്യം പറയാന്‍ വന്നതാ., പിന്നെ അമ്മയെ ഒന്ന് കാണുകയും ചെയ്യാലോ എന്ന് കരുതി., കാശി പറഞ്ഞതും അമ്മു സംശയത്തോടെ അവനെ നോക്കി ''എന്ത് കാര്യം., ''നിന്‍റെ ജോബിന്‍റെ., ഞാന്‍ അച്ഛനോട് സംസാരിച്ചിരുന്നു., ഇന്ന് നിനക്ക് ഒരു ചെറിയ ഇന്‍റര്‍വ്യൂ ഉണ്ട്., ഒരു പതിനൊന്ന് മണിക്ക് നീ ഇറങ്ങണം., അച്ഛന്‍ പതിനൊന്നരക്ക് നിന്നെയും കൊണ്ട് അവിടെ എത്താന്‍ പറഞ്ഞിട്ടുണ്ട്., ''അയ്യോ ഇന്ന് ഇന്‍റര്‍വ്യൂ ഉണ്ടോ., ഞാന്‍ അതിന് പ്രിപറേഷന്‍ ചെയ്തിട്ടു പോലുമില്ല., അമ്മു ആദിയോടെ പറഞ്ഞു ''എന്‍റെ അമ്മൂ..പേടിക്കാനൊന്നും ഇല്ല.,

നീ നല്ല കോണ്‍ഫിഡന്‍റായി നിന്നാല്‍ മാത്രം മതി., ഈ ജോലി നിനക്കുള്ളത് തന്നെയാ., കാശി ഒന്നവളെ സമാധാനിപ്പിച്ചു ''എന്നാലും.....,,, ''അമ്മൂ...,,ഇതൊന്ന് അകത്തേക്ക് വെച്ചേ...,, അമ്മു എന്തോ പറഞ്ഞ് തുടങ്ങുന്നത് മുമ്പ് പുറത്ത് നിന്ന് അമ്മൂന്‍റെ അമ്മയുടെ ശബ്ദം കേട്ടു ''ഇതാ വരുന്നു ഗീതു...,, അമ്മു വിളിച്ചു പറഞ്ഞു ''അമ്മയാ..,, കാശിയോടൊന്ന് ചിരിച്ച് അമ്മു ഡോര്‍ തുറന്നു അമ്മു അമ്മ കൊണ്ട് സാധനങ്ങള്‍ വാങ്ങി കിച്ചണിലേക്ക് കൊണ്ട് വെച്ചു പുറകെ നെറ്റിയിലെ വിയര്‍പ്പ് കണങ്ങള്‍ സാരി തുമ്പാല്‍ തുടച്ച് അമ്മൂന്‍റെ അമ്മ അകത്തേക്ക് കയറിയപ്പോയാണ് കാശിയെ കണ്ടത് കാശി ചിരിയോടെ എണീറ്റ് നിന്നു ''കാശി മോനാണോ..? അമ്മ സംശയത്തോടെ ചോദിച്ചു ''അതേ ഗീതമ്മേ.., കാശി ചിരിച്ചോണ്ട് പറഞ്ഞു ''അമ്മു എപ്പോയും പറയാറുണ്ട് മോനെ പറ്റി., കാണണം എന്ന് വിചാരിച്ചിരുന്നു., മോനിരിക്ക് ഞാന്‍ ചായ ഇടാം..,, ''ചായ പിന്നീടാകാം ഗീതമ്മേ., ഞാന്‍ അമ്മൂന്‍റെ ജോലികാര്യം പറയാന്‍ വേണ്ടി വന്നതാ., കൂട്ടത്തില് ഗീതമ്മയേം കാണാലോന്ന് വെച്ച്., എന്നാ ഞാനിറങ്ങിയാലോ..,, കാശി പോകാനായിറങ്ങി ''അയ്യോ ഒന്നും കുടിക്കാതെ പോയാലെങ്ങനാ., ചായ വേണ്ടങ്കില്‍ വേണ്ട., അമ്മൂ..,

,മോന് ആ നാരങ്ങ പിഴിഞ്ഞിങെടുത്തെ..,, ഗീതമ്മയുടെ നിര്‍ബന്ധത്തില്‍ വെള്ളവും കുടിച്ച് കാശിയിറങ്ങി ''എന്ത് ആവിശ്യം ഉണ്ടേലും വിളിക്കണം., ആരും ഇല്ലെന്ന് തോന്നല് വേണ്ട., കാശി അമ്മൂന്‍റെ വീട്ടില്‍ നിന്നറങും നേരം ഗീതമ്മയുടെ കൈ പിടിച്ചോണ്ട് പറഞ്ഞതും ആ അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു ''നല്ല മോന്.,ദൈവം അനുഗ്രഹിക്കട്ടെ., ഗീതമ്മ ഇതും പറഞ്ഞ് അകത്തേക്ക് പോയതും അമ്മു കാശി പോകുന്ന വഴിയെ കണ്ണിമവെട്ടാതെ നോക്കി നിന്നു കാശി തറവാടിന്‍റെ ഗേറ്റില്‍ നിന്ന് തലയിട്ട് ഉള്ളിലേക്ക് നോക്കി മുത്തച്ഛന്‍ ഇല്ലെന്ന് കണ്ടതും ആശ്വാസത്തോടെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറി ''ഡാ...!!! സിറ്റ് ഒൗട്ടിലേക്ക് കാലെടുത്ത് വെച്ചതും പുറകീന്ന് വിളിവെന്നു കാശി ഒന്ന് സ്റ്റെക്കായി മെല്ലെ തിരിഞ്ഞ് നോക്കി വെള്ളമുണ്ടും കസവ് ജുബയും തോളിലൊരു കസവ് കരയുള്ള ചെറിയ മുണ്ടും കൈയ്യിലൊരു വാക്കിംങ് സ്റ്റിക്കുമായി മുത്തച്ഛന്‍ നില്‍ക്കുന്നു കാശി വേണോ വേണ്ടയോ എന്ന പോലെ ഒന്ന് ചിരിച്ചു ''വന്നല്ലോ വീര ശൂര പരാക്രമിയായ കല്ല്യാണ ചെക്കന്‍..,, മുത്തച്ഛന്‍ ഇങ്ങനെ പറഞ്ഞതും കാശി ഒന്ന് തിരിഞ്ഞ് നോക്കി ''ഡാ..ഡാ..നിന്നെ തന്നെ., എന്തൊക്കെയായിരുന്നു നീ കാണിച്ച് കൂട്ടിയത്.

നിശ്ചയത്തിന്‍റെ അന്ന് നിന്നെ എന്‍റെ കൈയ്യില്‍ കിട്ടിയിരുന്നെങ്കിലും നിന്‍റെ തലമണ്ട ഞാന്‍ അടിച്ച് പൊട്ടിച്ചേനെ., മുത്തച്ഛന്‍ വാക്കിംങ് സ്റ്റിക്ക് കാശിക്ക് നേരെ ഒാങ്ങിയതും കാശി അത് പിടിച്ച് വെച്ചു ''നോ..മുത്തച്ഛാ നോ...,,വാക്കിംങ് സ്റ്റിക്ക് ആരോഗ്യത്തിന് ഹാനികരം.,, കാശി അത് കൈക്കലാക്കി പറഞ്ഞതും മുത്തച്ഛന്‍ അവന്‍റെ ചെവിയില്‍ കയറി പിടിച്ചു ''എവിടെ ആയിരുന്നു ചെര്‍ക്കാ നീ., എന്നെ പേടിച്ച് മുങ്ങിയതല്ലെ., എന്ത് അഭ്യാസമായിരുന്നു നീ അവിടെ വെച്ച് കാണിച്ചത്., മുത്തച്ഛന്‍ ചെവി പിടിച്ച് ഒന്നൂടെ തിരിച്ചതും കാശി എരിവ് വലിച്ച് മുത്തച്ഛന്‍റെ കൈ വിടിയിപ്പിച്ചു '''എന്‍റെ മുത്തച്ഛാ എന്ത് പിടിയാ ഈ പിടിച്ചെ., ഞാന്‍ കല്ല്യാണത്തിന് സമ്മതം അല്ലെന്ന് പറഞ്ഞതല്ലെ എന്നിട്ടും നിര്‍ബന്ധിച്ചോണ്ട് അല്ലെ ഞാന്‍ അങ്ങനെ ചെയ്തത്., അല്ലെങ്കിലും മുത്തച്ഛന് ഈ വയസ്സാംക്കാലത്ത് ഇതിന്‍റെ വല്ല ആവിശ്യവും ഉണ്ടോ., കാശി മുത്തച്ഛനെ ചിറഞ്ഞൊന്ന് നോക്കി ''അതൊക്കെ കഴിഞ്ഞില്ലെ., ഇനി നീ ആ പെങ്കൊച്ചിനെ ഒന്ന് സ്നേഹിക്കാന്‍ നോക്ക്.,

എന്നിട്ട് നമുക്ക് കല്ല്യാണം സന്തോഷത്തോടെ നടത്തണം.,, മുത്തച്ഛന്‍ അവന്‍റെ കൈയ്യില്‍ നിന്ന് സ്റ്റിക്ക് വാങ്ങി കൊണ്ട് പറഞ്ഞു ''നടക്കാത്ത കാര്യം ആരും ചിന്തിച്ച് കൂട്ടണ്ട., മുത്തച്ഛനോട് ഞാന്‍ നൂറ് വട്ടം പറഞ്ഞതല്ലെ എനിക്ക് ശ്രീഷ്മയെ ഇഷ്ടം അല്ലെന്ന്., മുത്തച്ഛന്‍ കൊച്ച് മോള്‍ക്ക് വേറെ ചെക്കമ്മാരെ നോക്ക്.,, കാശി താല്‍പര്യമില്ലാതെ പറഞ്ഞതും മുത്തച്ഛന്‍റെ വാക്കിംങ് സ്റ്റിക്ക് കൊണ്ട് അവന്‍റെ ചന്തിക്കൊന്ന് കൊടുത്തു ''ഈ മാധവന്‍ നായര്‍ പറയും കാശിനാഥ് അനുസരിക്കും., കേട്ടല്ലോ., നിനക്കറിയാലോ ഞാന്‍ ഇടഞ്ഞാല്‍ പിന്നെ പിടിച്ചാ കിട്ടൂല..,, മുത്തച്ഛന്‍ ഗൗരവത്തോടെ പറഞ്ഞു ''അതിന് ചെങ്ങലക്കിട്ടാ മതി.,, കാശി പിറുപിറുത്തു ''എന്താ പറഞ്ഞെ.,? ''ഒന്നുല്ല മുത്തച്ഛന്‍ എങ്ങോട്ട് പോകാന്‍ ഇറങ്ങിയതാന്ന് ചോദിച്ചതാ., ''ആ..ഹ് അത് ഞാന്‍ എസ്റ്റേറ്റ് വരെ പോകാന്‍ ഇറങ്ങിയതാ., നീ പോരുന്നോ?., മുത്തച്ഛന്‍ ചോദിച്ചു ''ഇല്ല എനിക്ക് കമ്പനി വരെ ഒന്ന് പോകാനുണ്ട് ..,, കാശി മറുപടി നല്‍കിയതും മുത്തച്ഛന്‍ ഡ്രൈവറെ കൂടെ കാറില്‍ കയറി പോയി കാശി മൂളിപാട്ടും പാടി അകത്തേക്ക് കയറി കിച്ചണില്‍ നിന്ന് സ്ത്രീ ജനങ്ങളെ ശബ്ദം കേള്‍ക്കുന്നുണ്ട് കാശി സന്തോഷത്തോടെ അതിലേറെ ആവേശത്തോടെ അവന്‍റെ മുറിയിലേക്ക് പോയി മുറിയിലെത്തിയതും സെല്‍ഫിന്‍റെ കീ തിരിച്ച് തുറന്നു എന്നിട്ട് കൈ കെട്ടി നിന്ന് അതിലേക്ക് നോക്കി പ്രത്യേക ഭാവത്തില്‍ ചിരിച്ചു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story