ആകാശി💖: ഭാഗം 15

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി സന്തോഷത്തോടെ അതിലേറെ ആവേശത്തോടെ അവന്‍റെ മുറിയിലേക്ക് പോയി മുറിയിലെത്തിയതും സെല്‍ഫിന്‍റെ കീ തിരിച്ച് തുറന്നു എന്നിട്ട് കൈ കെട്ടി നിന്ന് അതിലേക്ക് നോക്കി പ്രത്യേക ഭാവത്തില്‍ ചിരിച്ചു ക്യാമറ കൈയ്യിലെടുത്ത് അമര്‍ത്തി ചുംബിച്ചു ''എന്‍റെ മുത്തിനെ കണ്ടിട്ട് എത്ര ദിവസായി., എന്തോരം മിസ്സ് ചെയ്തെന്നോ.., കാശിക്ക് അവന്‍റെ ക്യാമറ എന്നാല്‍ ജീവനാണ്., ക്യാമറ ആരെ കൊണ്ടും തൊടാനോ പിടിക്കാന്‍ പോലും സമ്മതിക്കൂല., കാശിയുടെ ഫോട്ടോ ഭ്രാന്ത് കാരണം അവന്‍റെ അച്ഛന്‍ നല്ലൊരു ക്യാമറ വാങ്ങി തരാം എന്ന് പറഞ്ഞെങ്കിലും അവന്‍റെ ആദ്യത്തെ ക്യാമറ സ്വന്തം കാശ് കൊണ്ട് വാങ്ങണം എന്ന ആഗ്രഹം കൊണ്ട് പഠിക്കുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലി ചെയ്ത് കാശ് കൂട്ടി വെച്ച് വാങ്ങിയതാണ് അവന്‍റെ കൈയ്യിലുള്ള ക്യാമറ അത് കൊണ്ടാണ് അവന് സ്വന്തം ക്യാമറയോട് ഇത്ര ഇഷ്ടവും ''എന്തായാലും എന്‍റെ മുത്തിനെ കുറച്ച് ദിവസത്തിന് ശേഷം കൈയ്യില്‍ കിട്ടിയതല്ലെ., ഫ്രഷായി ഒരു ഫോട്ടോ എടുത്തേക്കാം..,,

കാശി ക്യാമറയും കൊണ്ട് ബാല്‍ക്കണിയിലേക്ക് പോകാന്‍ നിന്നതും ആരോ റൂമിലേക്ക് കയറി വന്നു തിരിഞ്ഞ് നോക്കുമ്പോ ശ്രീഷ്മ ''ഹ്മ്..,,എന്താ.,നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലെ എന്‍റെ റൂമില്‍ കയറി പോകരുതെന്ന്..,, കാശി ഒച്ചയെടുത്തതും ശ്രീഷ്മ ഒന്ന് നടുങ്ങി എങ്കിലും അത് പുറത്ത് കട്ടാതെ ചിരിച്ചോണ്ട് നിന്നു ''എന്താ കാശീ ഇത്., നിന്‍റെ വീട്ടില്‍ വന്നിട്ട് പോലും നീ എന്നെ മൈന്‍റ് ചെയ്തില്ല., അതോണ്ട് നീ റൂമിലേക്ക് കയറുന്നത് കണ്ട് ഞാന്‍ ഒാടി വന്നതാ., ശ്രീഷ്മ കൊഞ്ചലോടെ പറഞ്ഞു ''ഞാന്‍ പോകുന്നതും വരുന്നതും നോക്കി നില്‍ക്കാന്‍ നിനക്ക് നാണമില്ലെ, ഒരു റൂമില്‍ പോലും സമാധാനത്തോടെ നില്‍ക്കാന്‍ നീ സമ്മതിക്കൂലെ., കാശി ക്യാമറ ബെഡില്‍ വെച്ച് ശ്രീഷ്മക്ക് നേരെ കയര്‍ത്തു ''അതിനിത്ര ചൂടാകുന്നതെന്തിനാ.,ഇഷ്ടം കൊണ്ടല്ലെ., ശ്രീഷ്മ കൊഞ്ചികുഴഞ്ഞ് കാശിയുടെ കൈയ്യില്‍ കേറി പിടിച്ചതും കാശി ഒറ്റ തട്ട് പെട്ടന്ന് ആയത് കൊണ്ട് അവളൊന്ന് വേച്ച് പോയി ''ഡീ..,,കുരുപ്പെ.,നിന്‍റെ ഇളക്കം എന്‍റെ അടുത്ത് വേണ്ട.,

എന്നെ ദേഷ്യം പിടിപ്പിക്കാതെ മര്യാദക്ക് പോകുന്നതാണ് നിനക്ക് നല്ലത്., ഇല്ലേല് എന്‍റെ കൈയ്യിന്‍റെ ചൂട് നീ അറിയും.., കാശി അലറിയതും ശ്രീഷ്മ കണ്ണില് വെള്ളം നിറച്ച് അവനെ നോക്കി ''നീ കള്ള കണ്ണീരൊലിപ്പിക്കേണ്ട., നിന്നെ ഞാന്‍ നന്നായി മനസ്സിലാക്കിയതാ., വേഗം റൂമില്‍ നിന്ന് ഇറങ്ങാന്‍ നോക്ക്.., കാശി വീണ്ടും ഒച്ചയെടുത്തു '''എന്താണ് ഇവിടെ മാല പടക്കം പൊട്ടിക്കുന്ന ശബ്ദം..,, ഹരി അങ്ങോട്ട് കയറി വന്നു ''പടക്കം ഞാന്‍ മുഖത്തിട്ട് പൊട്ടിക്കുന്നതിന് മുന്നെ ഇവളോട് ഇറങ്ങി പോകാന്‍ പറ ഹരീ..,, ഹരിയെ കണ്ടതും കാശി അവന് നേരെ തിരിഞ്ഞു '''എന്തിനാണ് എന്നും പുലിമടയില്‍ കയറി കടി വാങ്ങുന്നത്., ഇത്തിരിയെങ്കിലും നാണമുണ്ടെങ്കില്‍ നീ ഈ പണിക്കിറങ്ങോ., പോയി നാലക്ഷരം പഠിക്കാന്‍ നോക്ക് പോ...പോകാന്‍...,, ഹരി ശ്രീഷ്മക്ക് നേരെ ചൂടായതും ശ്രീഷ്മ ഹരിയുടെ കാലിനിട്ടൊരു ചവിട്ട് കൊടുത്ത് കലിതുള്ളി പോയി ''ഹലോ..,,നൈസ് ടു മീറ്റ് യൂ..എപ്പോ എഴുന്നള്ളി കണ്ടില്ലല്ലോ..,, ഹരി കാശിയുടെ കൈ പിടിച്ചോണ്ട് പറഞ്ഞു

''അയ്യോ..,,അതിന് സാറെങ്ങനെ കാണാനാ., പോത്ത് പോലെ കിടന്നുറങ്ങായിരുന്നില്ലെ., രാവിലെ എണീറ്റ് വല്ല തൊഴിലുറപ്പിനും പോയി നാല് കാശ് ഉണ്ടാക്കാന്‍ നോക്കടാ..,, കാശി ബെഡിലിരുന്ന അവന്‍റെ ക്യാമറ കൈയ്യിലുത്തോണ്ട് പറഞ്ഞു ''കാശി നീയും കൂടെ ഇങ്ങനെ പറഞ്ഞ് എന്നെ തളര്‍ത്തരുത്., ഒന്നുല്ലെങ്കില്‍ ഞാന്‍ നിന്‍റെ പാര്‍ട്ട്ണര്‍ ആകാന്‍ പോകുന്ന ആളല്ലെ., ഹരി കാശിയുടെ ക്യാമറയിലേക്ക് കൈ കൊണ്ട് പോയതും കാശി ഒറ്റ തട്ട് ''ക്യാമറയില്‍ തൊട്ട് കളിവേണ്ട., '''ഇല്ലേ...,, അല്ല നമ്മുക്ക് പോകണ്ടെ., ഹരി ചോദിച്ചു '''എങ്ങോട്ട്..,,ആ..ഹ് സ്റ്റുഡിയോയുടെ കാര്യത്തിനല്ലെ അത് വൈകീട്ടാണ്., ''അതല്ലഡാ., വല്ല്യച്ഛന്‍ അമ്മൂനേം കൊണ്ട് വരാന്‍ പറഞ്ഞിട്ടില്ലെ.,, ഹരി സംശയത്തോടെ ചോദിച്ചു ''ഹരികുട്ടാ..,,എന്‍റെ അമ്മൂനെ ഈ കണ്ണേട്ടന്‍ കൊണ്ട് പൊക്കോളാം., അതില്‍ ഹരിയേട്ടന്‍ കോലിട്ടളക്കണ്ട.,

കാശി പ്രത്യേക താളത്തില്‍ പറഞ്ഞു ''അതിനാര് പോരുന്നു., ഞാന്‍ ചുമ്മാ പറഞ്ഞതാ., പിന്നെ കെട്ടിപിടുത്തം കിട്ടാന്‍ വേണ്ടി തനിയെ അതിനെ റോഡ് ക്രോസ് ചെയ്യാന്‍ വിടണ്ട., ഹരി പറയുന്നത് കേട്ട് കാശി അവനെ നോക്കി കണ്ണിറുക്കി ''വല്ല ചാന്‍സും കിട്ടോന്ന് നോക്കണം., കാശിയുടെ കള്ളചിരി ഹരിയിലേക്കും പടര്‍ന്നു ''കാശീ ഒരു അടിപൊളി ഫോട്ടോ എടുത്തെ..,, ഹരി കാശിയുടെ ക്യാമറയിലേക്ക് നോക്കി പറഞ്ഞു ''പോടാ..,, നിന്‍റെ കുപ്പായം ഇടാത്ത ബോഡി ഷോ ഫോട്ടൊ എടുക്കലല്ലെ എന്‍റെ പണി.,, ''അതിനെന്താ.,നല്ല പുള്ളിതുണി ഉടുത്തിട്ടുണ്ടല്ലോ.,, ഹരി മുണ്ട് മടക്കികുത്തി ''ഹരി നീ നാറ്റിക്കാതെ പോയി പല്ല് തേക്കാന്‍ നോക്ക്., ഞാന്‍ നല്ല ക്ലിക്ക് വല്ലോം കിട്ടോന്ന് നോക്കട്ടെ..,, കാശി ക്യാമറയും കൊണ്ട് ബാല്‍ക്കണിയിലേക്ക് പോയി ചുറ്റും കണ്ണോടിച്ചു വിശാലമായ പച്ചപ്പ് കണ്ണിനെ കുളിരണിയിപ്പിച്ചു തന്‍റെ ക്യാമറയില്‍ സ്പെഷ്യലായി പകര്‍ത്താനുള്ളത് അവന്‍റെ കണ്ണ് തിരഞ്ഞോണ്ടിരുന്നു

അവസാനം എത്തി നിന്നത് അമ്മൂന്‍റെ വീടിന്‍റെ മുറ്റത്ത് തൂവെള്ള ചുരിദാറില്‍ സുന്ദരിയായി അമ്മയോട് കളിപറഞ്ഞിരിക്കുന്ന അമ്മു..,, കാശി ക്യാമറയിലൂടെ അമ്മൂനെ നോക്കി തൂവെള്ള നിറം അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ട് ഷോള് സൈഡിലൂടെ ഇട്ടിട്ടുണ്ട് മുടി അഴിച്ചിട്ടേക്കാണ് പുരിഗങ്ങള്‍ക്കിടയിലായി ഒരു കുഞ്ഞ് കറുത്ത പൊട്ട് തൊട്ടിട്ടുണ്ട്., കണ്ണില്‍ കുറച്ച് കരി എഴുതി ചുണ്ടില്‍ ഒളിപ്പിച്ച ചിരിയും അതിന് മുകളിലായുള്ള കുഞ്ഞ് മറുകും കാശി ഒരു നിമിഷം കൂടെ ചിന്തിക്കാതെ ആ മനോഹര കാഴ്ച്ച തന്‍റെ ക്യാമറയില്‍ പകര്‍ത്തി അമ്മയും അവളും മാത്രമാണെങ്കിലും അവരെത്ര ഹാപ്പിയാണ് അമ്മൂന്‍റെ ഒാരോ ചിരിയും ഭാവങ്ങളും കാശിയുടെ ക്യാമറയില്‍ പതിഞ്ഞോണ്ടിരുന്നു ''എന്ത് സുന്ദരിയാണവള്‍..,, കാശി അറിയാതെ പറഞ്ഞ് പോയി ''കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്..,, ഹരിയുടെ ശബ്ദം കേട്ട് കാശി തിരിഞ്ഞ് നോക്കി ''അതിനവള്‍ എന്‍റെ കുഞ്ഞല്ലല്ലോ എന്‍റെ പെണ്ണല്ലെ., ഏതായാലും അവളെന്‍റെ പൊന്നാ..,, കാശി ഹരിയെ നോക്കി കണ്ണിറുക്കി

''അയ്യോ..,,എന്താ കാമുകന്‍റെ നാണം., ലേശം പോലും ഉളുപ്പില്ലല്ലോ കണ്ട പെണ്‍പിള്ളേരെ ഫോട്ടോ അവരറിയാതെ എടുക്കാന്‍..,, ഹരി കാശിയെ കളിയാക്കി ''കണ്ട പെണ്ണോ.., അവളെന്‍റെ പെണ്ണാ.,, അതോണ്ട് ഫോട്ടോ മാത്രം അല്ല., വേണ്ടി വന്നാല്‍ അവളെ തന്നെ ഞാനെടുക്കും..,, എന്നും പറഞ്ഞ് കാശി വീണ്ടും രണ്ട് മൂന്ന് ഫോട്ടോ എടുത്ത് ബാല്‍ക്കണിയില്‍ നിന്ന് മുറിക്കുള്ളിലേക്ക് കയറി എന്നിട്ട് ഒാരോ ഫോട്ടോയും പ്രണയം കലര്‍ന്ന ചിരിയോടെ എടുത്ത് നോക്കി ''ഡാ..,,പൊട്ടാ നിന്‍റെ ഫോണടിക്കുന്നു..,, ഹരി കാശിയെ പിടിച്ച് കുലുക്കിയപ്പോയാണ് കാശി ശെരിക്കും തന്‍റെ ഫോണ്‍ അടിക്കുന്നത് ശ്രദ്ധിക്കുന്നത്., അത്രക്കും അമ്മുവില്‍ അവന്‍ അലിഞ്ഞ് പോയിരുന്നു കാശി ഹരിയെ നോക്കി പല്ലിളിച്ച് പോക്കന്‍റില്‍ നിന്ന് ഫോണെടുത്തു ''ഹലോ..,,അമ്മൂ.., നീ റെഡിയായോ.. ആ..ഹ് ഒാക്കെ., നീ പാടം കടന്ന് അപ്പുറത്തെ റോഡിലേക്ക് കയറി നിന്നോ., ശ്രീഷ്മ കണ്ടാല്‍ കൂടെ പോരും അതാ., ഒാക്കെ ശെരി., സര്‍ട്ടിഫിക്കറ്റെല്ലാം എടുക്കാന്‍ മറക്കല്ലെ..,,

കാശി ഒന്നൂടെ ഒാര്‍മപ്പെടുത്തി ഫോണ്‍ വെച്ചു ''അപ്പൊ ഹരികുട്ടാ ഞാന്‍ പോയേച്ചും വരാം., നീ ഇവിടെ തന്നെ ഉണ്ടാകില്ലെ., കാശി ഹരിയോട് പറഞ്ഞ് മുറിക്ക് പുറത്തിറങ്ങി ''ഒാ..ഹ് ഞാനങ്ങോട്ട് പോകാനാ., ഹരിയും അവന്‍റെ പുറകെ ഇറങ്ങി കാശി മുറി പൂട്ടി കീ ഹരിക്ക് കൊടുത്തു '''ഞാന്‍ പേടിക്ക് വരണോ..,, ഹരി ചോദിച്ചു ''എനിക്ക് പേടിക്ക് എന്‍റെ അമ്മൂട്ടിയുണ്ട്‌,, കാശി ഹരിക്ക് മറുപടി കൊടുത്ത് സ്റ്റെയര്‍ കയറി താഴേക്ക് പോയി താഴെ നടുമുറ്റത്ത് മുത്തശ്ശിയോട് സംസാരിച്ചിരിക്കാണ് കാശിയുടേയും ഹരിയുടെയും അമ്മമാര്‍ ''മൂന്ന് പേരോടും ഞാനൊന്ന് പുറത്തേക്ക് പോകാണ്., എന്തേലും വേണോ..,,? അമ്പികാമ്മെ പോയേച്ചും വരാം., വരുമ്പോ വല്ല നാരങ്ങ മിഠായിം കൊണ്ട് വരണോ.., കാശി മുത്തശ്ശിയുടെ കവിളില്‍ നുള്ളി '''നീ കൊണ്ട് വാടാ ചെര്‍ക്കാ.,, പല്ലില്ലേലും നാരങ്ങ മിഠായി കിട്ടിയാ പെട്ടന്ന് ചെര്‍പ്പം ആയ പോലെയാ..,,

മുത്തശ്ശി ചിരിച്ചതും കാശി ചുളിവ് വീണ ആ നുണകുഴികവിളില്‍ ചുംബിച്ച് വാങ്ങി കൊണ്ട് വരാം എന്നേറ്റു കാശി വേഗം ശ്രീഷ്മയുടെ കണ്ണ് വെട്ടിച്ച് കാറെടുത്ത് ഗേറ്റ് കടന്ന് പോയി റോഡിനോട് ചേര്‍ന്ന ഒരു മര തണലില്‍ അമ്മു കാത്തു നില്‍ക്കുന്നുണ്ട് കാശി കാര്‍ നിര്‍ത്തിയതും അമ്മു ഡോറ് തുറന്ന് കയറി കാശി അവളോടൊന്ന് ചിരിച്ച് വണ്ടിയെടുത്തു ''കുറേ പോകാനുണ്ടോ കണ്ണേട്ടാ..,, ''കുറച്ചൊക്കെയുണ്ട്., ഒരു ഹാഫ് ഹവര്‍., കാശി മറുപടി കൊടുത്തു ''പിന്നെ അമ്മു ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ..,, കാശി അമ്മൂനെ നോക്കി പറഞ്ഞതും അമ്മൂന്‍റെ മുഖം വിടര്‍ന്നു ''ആദ്യായിട്ട് കമ്പനിയില്‍ പോകല്ലെ., വൃത്തിയില്‍ പോകാന്ന് വെച്ചു., അമ്മൂന്‍റെ ചിരിയില്‍ കാശിയും പങ്ക് ചേര്‍ന്നു ''അല്ല ഹരിയേട്ടന്‍ ഇല്ലെ., അല്ലെങ്കില്‍ രണ്ടും ഒരുമിച്ചാകുമല്ലോ എപ്പോയും.,, അമ്മു ചോദിച്ചു ''അവനിപ്പോ എണീറ്റതെ ഒള്ളൂ.., ഇനി ഫ്രഷായി റെഡിയികുമ്പോയേക്കും വൈകും., കാശിയുടെ മറുപടിക്കൊന്ന് ചിരിച്ച് അമ്മു പുറത്തേക്ക് നോക്കിയിരുന്നു എപ്പോയും ചുണ്ടിലൊളിപ്പിച്ചൊരു ചിരിയുണ്ടാകും ആ മുഖത്ത് ഇടക്കിടക്ക് മുന്നിലേക്ക് വരുന്ന മുടിനിരകളെ ചെവിക്കരുകിലേക്ക് മാടി ഒതുക്കി നിര്‍ത്തുന്ന അമ്മൂനെ കാശി ഒളികണ്ണിട്ട് നോക്കി

രണ്ട് പേര്‍ക്കിടയിലും എന്ത് പറയണം എന്നറിയാത്ത മൂകത ''നന്ദൂനെ കണ്ടോ നീ..,, കാശി നിശ്ശബ്ദതയെ കീറിമുറിച്ചു ''ആ..ഹ് നന്ദു വന്നിരുന്നു.,., അമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് അവള് പെട്ടന്ന് പോയി പിന്നെ എനിക്കും സമയം ഉണ്ടായിരുന്നില്ല., ഇനി ശ്രീഷ്മയെ കൂടെ പരിചയപ്പെടണം..,, അമ്മു പറഞ്ഞതും കാശിയുടെ മുഖത്തെ ചിരി മാഞ്ഞു ''അവളെ പരിചയപ്പെട്ട് പണി വാങ്ങിയിട്ട് എന്നോട് വന്ന് പരാതി പറയാന്‍ നില്‍ക്കരുത് ആദ്യമെ പറഞ്ഞേക്കാം..,, കാശിയുടെ പെട്ടന്നുള്ള ഭാവമാറ്റം അമ്മൂന് എന്തോ വേദനയുണ്ടാക്കി അമ്മു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിനിന്നു പിന്നെ കാശിയും ഒന്നും മിണ്ടിയില്ല ഒത്തിരി നേരത്തെ യാത്രക്ക് ശേഷം ഹരിയുടെ അച്ഛന്‍റെ കമ്പനിയിലെത്തി കമ്പനിയുടെ വലുപ്പം കണ്ട് അമ്മൂന്‍റെ കണ്ണ്തള്ളി., കാശി പാര്‍ക്കിംങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തു ''എന്താ ഇറങ്ങുന്നില്ലെ., ''ഹാ..,, അമ്മു ചെറിയൊരു ടെന്‍ഷനോടെ ഇറങ്ങാന്‍ നിന്നതും കാശി അമ്മൂന്‍റെ കൈയ്യില്‍ പിടിച്ചു പെട്ടന്നായത് കൊണ്ട് ഇറങ്ങാന്‍ നിന്ന അമ്മു സീറ്റില്‍ തന്നെ ഇരുന്ന് കാശിയുടെ കണ്ണിലേക്ക് നോക്കി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story