ആകാശി💖: ഭാഗം 16

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അമ്മു ചെറിയൊരു ടെന്‍ഷനോടെ ഇറങ്ങാന്‍ നിന്നതും കാശി അമ്മൂന്‍റെ കൈയ്യില്‍ പിടിച്ചു പെട്ടന്നായത് കൊണ്ട് ഇറങ്ങാന്‍ നിന്ന അമ്മു സീറ്റില്‍ തന്നെ ഇരുന്ന് കാശിയുടെ കണ്ണിലേക്ക് നോക്കി ''പേടിയുണ്ടോ..,, കാശി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചതും അമ്മു ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി അത് കണ്ട് കാശിയൊന്ന് ചിരിച്ച് കൈ പിടിവിട്ടു ''പേടിക്കണ്ട.,ഞാനില്ലെ കൂടെ., ഇറങ്ങിക്കോ.., കാശി പറഞ്ഞതും അമ്മു ഒന്ന് മൂളി കാറില്‍ നിന്നിറങ്ങി കാശി ഇറങ്ങി നടന്നതും അമ്മുവും അവനോടൊപ്പം നടന്നു ''വാ അച്ഛന്‍റെ ക്യാബില്‍ തേര്‍ഡ് ഫ്ലോറിലാണ്.., കാശി അമ്മൂന്‍റെ കൈ പിടിച്ച് ലിഫ്റ്റിലേക്ക് നടന്നു അമ്മു ആകെ ടെന്‍ഷനിലാണ് ഇടക്കിടക്ക് ടെന്‍ഷന്‍ കാരണം വിരല് പൊട്ടിക്കുന്നുണ്ട് ''വാ..,, തേര്‍ഡ് ഫ്ലോറില്‍ ലിഫ്റ്റ് ഒാപ്പണ്‍ ആയതും കാശി അമ്മൂന്‍റെ കൈ വീണ്ടും പിടിച്ച് അച്ഛന്‍റെ ക്യാബിനിലോട്ട് നടന്നു ''അമ്മൂ ഒാള്‍ ദ ബെസ്റ്റ്.,,ഇതാണ് അച്ഛന്‍റെ ക്യാബിന്‍ നീ കേറിക്കോ..,, കാശി പറഞ്ഞതും അമ്മൂന് അടിമുടി വിറക്കാന്‍ തുടങ്ങി

''അയ്യോ കണ്ണേട്ടനും വാ എനിക്ക് തനിച്ച് പേടിയാ..,, ''ഈ പെണ്ണിത് അച്ഛന്‍ പിടിച്ച് തിന്നൊന്നുല്ല., എന്‍റെ അച്ഛന്‍ ഒരു പാവം മന്‍ഷ്യനാ..,, കാശി ചിരിച്ചോണ്ട് ഡോര്‍ മുട്ടിയതും അച്ഛന്‍ വന്നോളാം പറഞ്ഞു അച്ഛന്‍റെ പി എ ആണ് ഡോര്‍ തുറന്നത് ''നിങ്ങളായിരുന്നോ..,,വാ അമ്മൂ ഇരിക്ക്..,, അച്ഛന്‍റെ കൂളായിട്ടുള്ള സംസാരം അമ്മൂന് ഒരാശ്വാസമായി '''എന്‍റെ അച്ഛാ അമ്മൂനെ ഒന്ന് പേടിപ്പിച്ചേക്ക് അവള് കമ്പനി കണ്ട മുതല് നിന്ന് വിറച്ചോണ്ടിരിക്കാണ്., കാശി അമ്മൂനെ കളിയാക്കിയതും അമ്മു അവനെ ചുണ്ട് ചുളുക്കി ചിറഞ്ഞൊന്ന് നോക്കി ''നീ പോടാ., മോള് പേടിക്കൊന്നും വേണ്ട., ഞാനത്ര ഭയങ്കരനൊന്നും അല്ല., ഇവിടെ ഒക്കെ ഇഷ്ടായോ..,, ''ഒത്തിരി ഇഷ്ടായി., അമ്മു ആവേശത്തോടെ പറഞ്ഞു അമ്മൂനെ ഒന്ന് കൂളാക്കിയ ശേഷമാണ് അച്ഛന്‍ വര്‍ക്ക് റിലേറ്റടായിട്ടുള്ള ചോദ്യമൊക്കെ ചോദിച്ചത് ''കാശീ..,, നമ്മള്‍ വിചാരിച്ച പോലെ അമ്മു മിടുക്കി തന്നെയാണല്ലോ., അച്ഛന്‍ പറയുന്നത് കേട്ട് അമ്മൂന് എന്തെന്നില്ലാത്ത സന്തോഷം ആയി ''ശരണ്‍..,, അച്ഛന്‍ പി എ വിളിച്ചു ''എെസ് സര്‍.,, ''നീ പോയി കരിഷ്മയെ വിളിച്ച് വാ..,, പി എ പുറത്തേക്ക് പോയി ഒരു മോഡേണ്‍ ഡ്രസ്സ് ധരിച്ച പെണ്‍കുട്ടിയെ കൊണ്ട് വന്നു

''കരിഷ്മ., ദിസ് അമേയ., നമ്മുടെ പുതിയ ഒാഫീസ് സ്റ്റാഫാണ്., നാളെ ജോയിംങ് ചെയ്യുകയൊള്ളു., താനിപ്പോ വര്‍ക്കെല്ലാം ജെസ്റ്റ് പരിചയപ്പെടുത്തി കൊടുത്തേക്ക്,, ''ഒാക്കെ സാര്‍..,, കരിഷ്മ അമ്മൂനേം കൊണ്ട് പോയി ''കാശീ..,,അമ്മു മിടുക്കിയാ., ഇങ്ങനെയുള്ള സ്റ്റാഫിനെ തന്നെയാ നമുക്ക് വേണ്ടതും., അച്ഛന്‍ പറഞ്ഞു ''അത് പിന്നെ എന്‍റെ സെലക്ഷന്‍ തെറ്റോ..,, കാശി കോളര്‍ പൊക്കി ''മോന്‍റെ ഇളക്കം അച്ഛന്‍ കാണുന്നില്ലെന്ന് കരുതണ്ട., വല്ലാതെ ആ ഭാഗത്തേക്ക് ഇളകാതിരിക്കുന്നതാണ് ആ കുട്ടിയുടെ കുടുംബത്തിനും നമ്മുടെ കുടുംബത്തിനും നല്ലത്., അച്ഛന്‍ കമ്പ്യൂട്ടറിലേക്ക് നോക്കിയാണെത് പറഞ്ഞു ''എ..എന്നാ അച്ഛാ ഞാനങ്ങോട്ട്., ഇവിടെ കുറച്ച് പേരെ കാണാനുണ്ട് അതാ..,, കാശി വേഗം അവിടെന്ന് തടിതപ്പി കാശി ഒാരോ സെക്ഷനിലേക്കും നടന്നു ഒാരോരുത്തരും കാശിയുടെ അടുത്ത് വന്ന് ബഹുമാനത്തോടെ സംസാരിച്ചു ഒരുമണിക്കൂറോളം കാശി അവിടെ ചിലവഴിച്ച് അമ്മൂനേം കൊണ്ടിറങ്ങാന്‍ നിന്നതും അച്ഛന്‍ വന്നു ''രണ്ടാളും പോകാനിറങ്ങിയോ., അമ്മൂ..,,നാളെ തൊട്ട് ജോയിംങ് ചെയ്തോളുട്ടോ.,, അച്ഛന്‍ അമ്മൂന്‍റെ ചുമലില്‍ തട്ടി ''താങ്ക്യൂ സാര്‍..,, അമ്മു സന്തോഷത്തോടെ കൈ കൂപ്പിയതും അച്ഛനവളെ കൈ പിടിച്ച് താഴ്ത്തി

''സാര്‍ വിളി കമ്പിനിയില്‍ മതിട്ടോ., പിന്നെ നാളെ മുതല്‍ എന്‍റെ കൂടെ വരാം., എനിക്കെന്തേലും അര്‍ജന്‍റുണ്ടേല് കാശിയോ ഹരിയോ കൊണ്ട് വിടും., ഒറ്റക്ക് പോരാന്‍ നില്‍ക്കരുത്.,, അമ്മു പുഞ്ചിരിയോടെ തലയാട്ടി ''എന്നാ അച്ഛാ ഞങ്ങളിറങ്ങാണ്...,, കാശിയുടെ കൂടെ അമ്മുവും ഇറങ്ങി വന്ന പോലെ അല്ല അമ്മു തിരിച്ച് പോകുന്നത് നല്ല സന്തോഷത്തിലാണെന്ന് അവളെ മുഖം കണ്ടാല്‍ തന്നെ അറിയാം ''ഇപ്പോ ടെന്‍ഷനൊക്കെ മാറി ആകെ സന്തോഷത്തിലാണെന്ന് തോന്നുന്നല്ലോ..,, കാറില്‍ കയറിയതും കാശി ചോദിച്ചു '''പിന്നെ സന്തോഷിക്കാതിരിക്കോ., ഇത്രേം നല്ല ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചതേയല്ല., കണ്ണേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല., താങ്ക്യൂ താങ്ക്യൂ താങ്ക്യൂ..സോമച്ച്.,, അമ്മു ആവേശത്തോടെ പറഞ്ഞു ''വരവ് വെച്ചിരിക്കുന്നു'' കാശി കാര്‍ സ്റ്റാര്‍ട്ടാക്കിയതും അച്ഛന്‍ ഗ്ലാസില്‍ വന്ന് മുട്ടി ''എന്താ അച്ഛാ..,, കാശി ഗ്ലാസ് താഴ്ത്തി '''കാശി നീ ബുള്ളറ്റെടുത്തോ., എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് , കാര്‍ വേണം., അമ്മൂ..മോള്‍ക്ക് ബുള്ളറ്റില്‍ പോകുന്നതില്‍ ബുദ്ധിമുട്ടൊന്നുല്ലല്ലോ..,,

അച്ഛന്‍ അമ്മുവിനോടായ് ചോദിച്ചു ''ഇല്ല അങ്കിള്‍.., അമ്മു കാറില്‍ നിന്നിറങ്ങി കാശി കാറിന്‍റെ കീ അച്ഛന് കൊടുത്ത് ബുള്ളറ്റിന്‍റെ കീ വാങ്ങി സ്റ്റാര്‍ട്ടാക്കി '''കയറ്.,, കാശി പറഞ്ഞതും അമ്മു അവന്‍റെ തോളില്‍ പിടിച്ച് കയറി കൈയ്യെടുത്ത് അച്ഛനോട് യാത്ര പറഞ്ഞു ''അമ്മൂ..,,ഷോള് സൂക്ഷിക്കണെ..,, അച്ഛന്‍ പറഞ്ഞത് കേട്ട് അമ്മു ചുരിദാറിന്‍റെ ഷോളെല്ലാം റെഡിയാക്കി കാശിയുടെ മനസ്സിലാണെല് ലഡു പൊട്ടിയ ഫീലായിരുന്നു കാറ്റില്‍ അമ്മൂന്‍റെ മുടിയെല്ലാം അനുസരണയില്ലാതെ പാറി പറഞ്ഞ് കൊണ്ടിരുന്നു അമ്മു അതെല്ലാം ഒതുക്കി വെക്കാന്‍ ശ്രമിക്കുന്നുണ്ടേലും മുടിയെല്ലാം കാശിയുടെ മുഖത്തേക്ക് തട്ടികൊണ്ടിരുന്നു കാശിക്കാണേല് അമ്മൂന്‍റെ മുടിയുടെ ഗന്ധം മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു അമ്മു അവസാനം സഹികെട്ട് മുടിയെല്ലാം വാരികൂട്ടി ഉച്ചിയില്‍ കെട്ടിയതും കാശിക്ക് നിരാശയാണ് തോന്നിയത് ''അമ്മൂന് യാത്ര ചെയ്യുന്നതൊക്കെ ഇഷ്ടാണോ..,, ''ഹ്മ്..,,യാത്രയോട് വല്ലാത്തൊരു ഇഷ്ടവാ.,പക്ഷെ അങ്ങനെ യാത്ര ചെയ്യാനുള്ള അവസരമൊന്നും കിട്ടിയിട്ടില്ല..,,

അമ്മു ചെറിയൊരു നിരാശയോടെ പറഞ്ഞു ''നീ എന്‍റേതായാല് പിന്നെ ഒാരോ യാത്രകളും നിനക്ക് വേണ്ടിയാകും നിന്‍റെ പ്രണയത്തിന് വേണ്ടി., നിന്നില്‍ വിരിയുന്ന സന്തോഷം കാണാന്‍ വേണ്ടി.,.,, നമ്മളില്‍ തുടങ്ങി നമ്മളില്‍ അവസാനിക്കുന്ന നമ്മുടെ മാത്രമായുള്ള യാത്രകള്‍.,, കാശി മനസ്സില്‍ പറഞ്ഞു ''കണ്ണേട്ടാ..,,മഴകോളുണ്ടെന്ന് തോന്നുന്നു..,, അമ്മു പറഞ്ഞു ''ശെരിയാ മഴകാറുണ്ട്.,നല്ല കാറ്റും..,, നീ പിടിച്ചിരുന്നോ ഞാന്‍ സ്പീഡില്‍ പോകാണ്..,, കാശി ഇതും പറഞ്ഞ് സ്പീഡില്‍ വിട്ടതും അമ്മു പെട്ടന്ന് കാശിയുടെ ഷോള്‍ഡറില്‍ മുറുകെപിടിച്ചു ബുള്ളറ്റിന്‍റെ സ്പീഡ് കൂടുന്നതനുസരിച്ച് അമ്മുവില്‍ ഭയം മുളപൊട്ടി അമ്മു പേടിയോടെ കാശിയെ ചുറ്റിപിടിച്ചു അപ്പോയേക്കും മഴ ഭൂമിയിലേക്ക് പതിച്ച് തുടങ്ങിയിരുന്നു അവരുടെ പ്രണയത്തിനായ് പെയ്തിറങ്ങിയ വേനല്‍ മഴ മഴകൊണ്ട് അവര് യാത്ര തുടര്‍ന്നു അമ്മു കൂടുതല്‍ കാശിയോട് ചേര്‍ന്നിരുന്നു മഴയുടെ ശക്തി കൂടിയതും കാശി ബുള്ളറ്റ് റോഡിന്‍റെ ഒാരത്തായി നിര്‍ത്തി ''അമ്മൂ ഇറങ്ങ്..,,

കാശി പറഞ്ഞതും അമ്മു ഇറങ്ങി കാശി അമ്മൂനേം കൊണ്ട് വലിയൊരു ആല്‍മരത്തിന്‍റെ ചോട്ടിലേക്ക് കയറി നിന്നു ''ഹൗ എന്ത് മഴയാ.,ഡ്രൈവ് ചെയ്യാന്‍ പോലും പറ്റുന്നില്ല., കാശി മുടിയിലെ വെള്ളം കുടഞ്ഞോണ്ട് പറഞ്ഞു ''ഇവിടെ അടുത്തൊന്നും ഒരു കടപോലും ഇല്ലല്ലോ കണ്ണേട്ടാ..,, അമ്മു ചുറ്റും നോക്കി പുറകില്‍ മുയുവന്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ സ്ഥലമാണ് അമ്മു വിറച്ച് കൊണ്ട് കൈ രണ്ടും കൂട്ടിപിടിച്ചു ''ആകെ നനഞ്ഞല്ലെ., കാശി ചോദിച്ചപ്പോ അമ്മു സ്വയമൊന്ന് നോക്കി തൂവെള്ള കളറിലുള്ള ഡ്രസ്സ് മേലില്‍ ഒട്ടി ശരീരത്തോട് പറ്റിപിടിച്ച് നില്‍ക്കുന്നുണ്ട് അമ്മൂന് എന്തോ ലജ്ജ തോന്നി കാശിയുടെ മുഖത്തേക്ക് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥ അമ്മു തന്‍റെ മുടി അഴിച്ച് മുന്നിലേക്കിട്ടു രണ്ട് പേരും നന്നായി വിറക്കുന്നുണ്ട് കാശി തന്‍റെ കണ്ണുകളെ അമ്മുവില്‍ നിന്ന് നിയന്ത്രിച്ച് കൊണ്ടിരുന്നു മഴയുടെ ശക്തി കൂടുകയല്ലാതെ കുറയുന്നുണ്ടായിരുന്നില്ല ഇടക്കിടക്ക് വരുന്ന മിന്നലും ഇടിയും അമ്മൂന്‍റെ ഭയത്തെ കൂട്ടി അമ്മു കാശിയുടെ അടുത്തേക്ക് നീങ്ങി നിന്നതും കാശിയുടെ ചുണ്ടിലൊരു പുഞ്ചിരിവിടര്‍ന്നു മഴയുടെ ശക്തി കാരണം ചുറ്റുപാടും ഇരുട്ട് മൂടിയിരുന്നു ''ക കണ്ണേട്ടാ..,നിക്ക് പേടിയാകുന്നു..,,

അമ്മു കാശിയുടെ മുഖത്തേക്ക് നോക്കിയതും കാശി അമ്മൂന്‍റെ ഷോള്‍ഡറില്‍ കൈ വെച്ച് ചേര്‍ത്ത് പിടിച്ചു കാശിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അമ്മൂനോട് പേരറിയാത്ത എന്തോ വികാരം വന്ന് മൂടുന്ന പോലെ കാശിയുടെ കണ്ണുകള്‍ അമ്മുവില്‍ തറഞ്ഞ് നിന്ന് പോയിരുന്നു അമ്മുവും തല ഉയര്‍ത്തി കാശിയെ നോക്കി അമ്മൂന്‍റെ വിറയാര്‍ന്ന ചുണ്ടും മഴതുള്ളിയേറ്റ് കിടക്കുന്ന മുഖവും ചുവന്ന മൂക്കും കവിളില്‍ മഴയില്‍ കുതിര്‍ന്ന മുടിഇഴകളിലും കാശിയുടെ കണ്ണുകള്‍ ഒാടി നടന്നു കാശിക്ക് കാശിയെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി കാശി കൈ ഉയര്‍ത്തി അമ്മൂന്‍റെ കവിളില്‍ പറ്റിപിടിച്ച മുടിഇഴകളെ വകഞ്ഞ് മാറ്റി അമ്മു ഉമിനീരിറക്കി കാശിയെ നോക്കി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story