ആകാശി💖: ഭാഗം 17

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അമ്മൂന്‍റെ വിറയാര്‍ന്ന ചുണ്ടും മഴതുള്ളിയേറ്റ് കിടക്കുന്ന മുഖവും ചുവന്ന മൂക്കും കവിളില്‍ മഴയില്‍ കുതിര്‍ന്ന മുടിഇഴകളിലും കാശിയുടെ കണ്ണുകള്‍ ഒാടി നടന്നു കാശിക്ക് കാശിയെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി കാശി കൈ ഉയര്‍ത്തി അമ്മൂന്‍റെ കവിളില്‍ പറ്റിപിടിച്ച മുടിഇഴകളെ വകഞ്ഞ് മാറ്റി അമ്മു ഉമിനീരിറക്കി കാശിയെ നോക്കി ''അമ്മൂ...,,, ''ഹ്മ്..,, കാശിയുടെ പ്രണയാര്‍ദ്രമായ വിളിയില്‍ അമ്മു അറിയാതെ വിളികേട്ടു ''പേടിയുടോ എന്നെ..,, കാശി അത് ചോദിച്ചപ്പോ അമ്മു ഒന്ന് ഞെട്ടി പിന്നെ പെട്ടന്ന് ഇല്ലെന്ന് തലകുലുക്കി അത് കണ്ടപ്പോ കാശി ഒന്ന് ചിരിച്ചു ''എന്നെ വിശ്വസിച്ച് കൂടെ പോന്നതല്ലെ നീ., ആ നിന്നെ ഞാന്‍ എന്തെങ്കിലും ചെയ്താല്‍ പിന്നെ നിന്നേക്കാള്‍ എന്‍റെ അമ്മയെ ചതിച്ച മകനാകും ഞാന്‍..,, കാശി അമ്മുവില്‍ നിന്ന് വിട്ട് മാറി പറഞ്ഞു അമ്മുവിന് കാശിയുടെ ഭാവമാറ്റമൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ''കണ്ണേട്ടാ നമ്മുക്ക് പോയാലോ., ഇവിടെ ആരും ഇല്ലാഞ്ഞിട്ട് എന്തോ പേടി തോന്നുന്നു..,, അമ്മു മഴയിലേക്ക് നോക്കി പറഞ്ഞു

'''ഭയങ്കര മഴയല്ലെ എങ്ങനെ പോകാനാ., നിനക്ക് ഇവിടെ ആരേയും കാണാത്തതാണോ പേടി പക്ഷെ ഇവിടെയല്ലെ ഏറ്റവും സേഫ്., വല്ല കടയുടെ മുന്നിലും കയറി നിന്നാല്‍ നനഞ്ഞൊട്ടിയ നിന്നെ കൊത്തിവലിക്കാന്‍ ഒത്തിരി കണ്ണുകളുണ്ടാകും., സോ ഒന്ന് മഴ ശക്തി കുറഞ്ഞാല്‍ നമുക്കിവിടെന്ന് പോകാം.,, കാശി പറഞ്ഞതിന് അമ്മു ഒന്നും മറുപടി കൊടുത്തില്ല., അവളെന്തോ ആലോചനയിലാണ് '''ക..കണ്ണേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ., ''ഹ്മ്..,ചോദിക്ക്..,, കാശി അമ്മൂന്‍റെ മുഖത്തേക്ക് നോക്കി ''കണ്ണേട്ടന് ആരോ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നില്ലെ., അതാരാ..,, അമ്മുവിന് കാശിയുടെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നിയിരുന്നു., അത് കൊണ്ട് തന്നെ അവള്‍ക്ക് അവളാണോ കാശി പ്രേമിക്കുന്ന പെണ്ണ് എന്നതില്‍ സംശയം തോന്നി തുടങ്ങിയിരുന്നു '''അതൊക്കെയുണ്ട്., കാശി ഒന്ന് ചിരിച്ചോണ്ട് ഷര്‍ട്ടയിച്ച് വെള്ളം പിഴിഞ്ഞു പെട്ടന്നവന്‍ ഷര്‍ട്ടയിച്ചതും അമ്മു വേഗം മുഖംവെട്ടിച്ചു ''ഒാ..ഹ് അപ്പോ എന്നോട് പറയാന്‍ പറ്റില്ല അല്ലെ.,

അമ്മു ചുണ്ട് ചുളുക്കി മഴവെള്ളം തട്ടിതെറിപ്പിച്ചോണ്ട് പറഞ്ഞു ''വാ..,,മഴകുറഞ്ഞു., മഴ കൂടുന്നതിന് മുന്നെ വീട് പറ്റാം..,, കാശി ഷര്‍ട്ട് കുടഞ്ഞിട്ടിട്ട് ബുള്ളറ്റില്‍ കയറിയിരുന്ന് സ്റ്റാര്‍ട്ടാക്കി ''ഹ്മ്..,,എന്നോടൊന്ന് ആരാന്ന് പറഞ്ഞാലെന്താ? ദുഷ്ടന്‍..,, അമ്മു പിറുപിറുത്തോണ്ട് ബുള്ളറ്റിന്‍റെ പുറകില്‍ കയറി അമ്മൂന്‍റെ മുഖത്തെ അമര്‍ഷം കാശി കാണുന്നുണ്ടായിരുന്നു അമ്മൂന്‍റെ കാട്ടികൂട്ടന്‍ കണ്ട് കാശിക്ക് ചിരിവരുന്നുണ്ടായിരുന്നു മഴകുറഞ്ഞ് നല്ല തണുത്ത കാറ്റുവീശുന്നുണ്ട് അമ്മു ഷോള് കൊണ്ട് ശരീരം മുയുവന്‍ പൊതിഞ്ഞ് പിടിച്ചിരുന്നു ''അമ്മൂ...,, ''ഹ്മ്..,, '''അമ്മൂന് ആരോടേലും പ്രണയം തോന്നിയിട്ടുണ്ടോ.,, ''തോന്നിയിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാകും., തോന്നിയ പ്രണയം മനസ്സില്‍ കുഴിച്ച് മൂടിയേക്കാണ്., കാരണം പറയണ്ടല്ലോ കണ്ണേട്ടാ., പേടിയാണെനിക്ക്., അമ്മക്ക് ഞാനല്ലെ ഒള്ളൂ..,, അവസാനം അമ്മു പറഞ്ഞതില്‍ അവളെ ശബ്ദമൊന്ന് ഇടറിയ പോലെ തോന്നിയവന് ''ച്ഛെ..,,വേണ്ടിയിരുന്നില്ല., ഇല്ലെന്ന് പറയുമെന്നാ കരുതിയെ.,

ഇനി ഇവള്‍ വേറെ വല്ലോമാരിം പോയി പ്രേമിക്കോ..,, ഹേയ് അമ്മയോടുള്ള സ്നേഹം കൊണ്ട് അത് ചെയ്യില്ല., എന്തായാലും വേഗം പ്രണയം തുറന്ന് പറയുന്നതാണ് ബുദ്ധി..,, കാശി ഒാരോന്നാലോചിച്ച് ഡ്രൈവ് ചെയ്തു രണ്ട് പേരും ചിന്തയിലായിരുന്നു., പരസ്പരം മിണ്ടുന്നെ ഇല്ല., പാടത്തിന്‍റെ അവിടെ എത്തിയതും അമ്മു കാശിയെ ഒന്ന് തട്ടി ''കണ്ണേട്ടാ..,,നിര്‍ത്തിക്കെ., ഞാന്‍ ഇവിടെ ഇറങ്ങിക്കോളാം., ശ്രീഷ്മ എങ്ങാനും കണ്ടാല്‍ തെറ്റ്ധരിക്കും..,, അമ്മു നിര്‍ത്താന്‍ പറഞ്ഞെങ്കിലും കാശി നിര്‍ത്തിയില്ല., ''ദേ..,,അമ്മു ശ്രീഷ്മയെ പേടിച്ച് ജീവിക്കേണ്ട ആവിശ്യം നിനക്കോ എനിക്കോ ഇല്ല., നീ എന്‍റെ കൂടെ വരുന്നതിന് എന്‍റെ ഫാമിലിക്കോ നിന്‍റെ അമ്മക്കൊ കുഴപ്പമില്ല., അപ്പോ പിന്നെ വേറെ വല്ല ഊളകളുടെ കാര്യം നീ നോക്കണ്ട., ഇനി ശ്രീഷ്മ നിന്നെ വല്ലോം പറഞ്ഞാല്‍ നല്ല തെറി തന്നെ തിരിച്ച് പറഞ്ഞാല്‍ മതി ആരും ചോദിക്കാന്‍ വരില്ല.,, കാശി പറഞ്ഞതെല്ലാം അമ്മു തലകുലുക്കി സമ്മതിച്ചു അപ്പോയേക്കും തറവാടിന്‍റെ അടുതെത്തിയിരുന്നു കാശി അമ്മൂന്‍റെ വീടിന്‍റെ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി അമ്മൂന്‍റെ അമ്മയുണ്ടായിരുന്നു മുറ്റത്ത് ''ഗീതമ്മോയ്..,,മകള്‍ക്ക് ജോലികിട്ടി കേട്ടോ..,,

കാശി പറഞ്ഞത് കേട്ട് അമ്മൂന്‍റെ അമ്മക്ക് വിശ്വസിക്കാന്‍ പറ്റാത്ത അത്രക്ക് സന്തോഷമായിരുന്നു അമ്മു ബുള്ളറ്റില്‍ നിന്നിറങ്ങി അമ്മയെ കെട്ടിപിടിച്ചു അമ്മ അവളെ നെറുകില്‍ ചുംബിച്ചു ആ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു '''രണ്ട് പേരും അപ്പടി നനഞ്ഞല്ലോ., ഇങ്ങനെ നിന്നാല്‍ രണ്ട് പേര്‍ക്കും പനി പിടിച്ച് കിടക്കേണ്ടി വരും..,, അമ്മൂന്‍റെ അമ്മ തോളിലിട്ട തോര്‍ത്ത് കൊണ്ട് അമ്മൂന്‍റെ മുടി തോര്‍ത്തി കൊടുത്തു ''അമ്മു പോയി ഡ്രസ്സ് മാറ്റിക്കെ., അമ്മ പറഞ്ഞതും അമ്മു കാശിയെ ഒന്ന് നോക്കി അകത്തേക്ക് ഒാടി '''എന്‍റെ ദൈവമേ..,,ഇന്ന് രണ്ടിനും പനി ഉറപ്പാ..,, കാശിയുടെ അടുത്തേക്ക് വന്ന് അവന്‍റെ മുടിയും തോര്‍ത്തി കൊണ്ട് ഗീതമ്മ പറഞ്ഞു ''എന്‍റെ ഗീതമ്മേ മതി., ബാക്കി ഞാന്‍ വീട്ടില്‍ ചെന്നിട്ട് ചെയ്തോളാം.,, ഇനി അമ്മൂന് വല്ലോം കഴിക്കാന്‍ കൊടുത്താളി., മഴ കൊണ്ട് എവിടേയും കഴിക്കാന്‍ കയറാന്‍ പറ്റിയില്ല.,, കാശി പറഞ്ഞു ''എന്നാ മോനും വാ കഴിച്ചേച്ചും പോവാം..,, ''പിന്നീടൊരിക്കെ ആകാം., ഇന്ന് മുത്തശ്ശി എനിക്ക് എന്തേലും സ്പെഷ്യലായി ഉണ്ടാക്കി കാത്തിരിക്കാവും..,, കാശി പറഞ്ഞു ''എന്നാ വൈകീട്ട് ഇങ്ങോട്ടേക്ക് ഇറങ്ങണെ., അമ്മൂന് ജോലികിട്ടിയ സന്തോഷത്തില്‍ പായസം ഉണ്ടാക്കണം..,,

''ഞാന്‍ വന്നിരിക്കും.., ഗീതമ്മ ഒരു പാത്രം നിറയെ എടുത്ത് വെച്ചോ.,, കാശി ഗീതമ്മയോട് കണ്ണിറുക്കി ബുള്ളറ്റ് തിരിച്ച് തറവാടിന്‍റെ ഗേറ്റ് വഴി അകത്തേക്ക് പോകാന്‍ നിന്നപ്പോയാണ് മുത്തശ്ശി പറഞ്ഞ നാരങ്ങ മിഠായി ഒാര്‍മ വന്നത് കാശി വേഗം വണ്ടി തിരിച്ച് അവിടെ അടുത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്ന് കുറേ നാരങ്ങ മിഠായി വാങ്ങി തിരിച്ച് തറവാടിന്‍റെ ഗേറ്റ് കടന്ന് പോര്‍ച്ചില്‍ ബുള്ളറ്റ് നിര്‍ത്തി ഇറങ്ങി അമ്മൂന്‍റെ വീടിന്‍റെ അങ്ങോട്ട് നോക്കി അകത്തേക്ക് കയറാന്‍ നിന്നതും അമ്മു പുറത്ത് നില്‍ക്കുന്നത് കണ്ടത് കാശി കൈയ്യിലെ നാരങ്ങ മിഠായിയിലേക്ക് നോക്കി മതിലിന്‍റെ അടുത്തേക്ക് നടന്നു '''അമ്മൂ..,,, കാശി മതിലിന്‍റെ അടുത്ത് നിന്ന് അമ്മൂനെ വിളിച്ചു ''എന്താ കണ്ണേട്ടാ..,, അമ്മു ചിരിച്ചോണ്ട് മതിലിന്‍റെ അടുത്തേക്ക് വന്നു അമ്മു അപ്പോയേക്കും ഡ്രസ്സെല്ലാം മാറ്റിയിട്ടിരുന്നു '''ന്നാ മുത്തശ്ശിക്ക് വേണ്ടി വാങ്ങിയതായിരുന്നു ഒരു പങ്ക് നിനക്കും ഇരിക്കട്ടെ.,, കാശി കൊടുത്ത നാരങ്ങ മിഠായി അമ്മു ആവേശത്തോടെ വാങ്ങി ''പിന്നെ അമ്മൂ..,,നാളെ പുലര്‍ച്ചെ അമ്പലത്തിലേക്ക് വരണം.,,ഞാന്‍ ഉണ്ടാകും അവിടെ..,, കാശി ആര്‍ദ്രമായി പറഞ്ഞതും അമ്മു സംശയത്തോടെ നെറ്റിചുളിച്ചു ''എന്തിന്..,,

'''അ..അത് പിന്നെ അമ്മു നാളെ ന്യൂ ജോബിന് ജോയിംങ് ചെയ്യല്ലെ., അതോണ്ട് ഒന്ന് അമ്പലത്തില്‍ പോകുന്നത് നല്ലതല്ലെ.,, ''അത് കണ്ണേട്ടന്‍ പറഞ്ഞത് ശരിയാ., ഞാന്‍ എന്തായാലും വരാം..,, അമ്മു ഇതും പറഞ്ഞ് പോയതും കാശിക്ക് സന്തോഷം അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല നാളെ അമ്പലത്തില്‍ വെച്ച് എന്‍റെ പെണ്ണിനോട് എന്‍റെ ഇഷ്ടം പറയുന്നതായിരിക്കും. അമ്മു ഇനി അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും., ഇനി മിണ്ടാതിരിക്കോ അതോ മുഖം നോക്കി ഒന്ന് കിട്ടൊ..,, എന്തെങ്കിലും ആകട്ടെ., മനസ്സിലെ പ്രണയം ഇനി മൂടി വെച്ചിട്ട് കാര്യമില്ല., അതവളെ അറിയിക്കുക തന്നെ ചെയ്യും., അതിന് ശേഷം എന്ത് തന്നെ നടന്നാലും ഈ കാശിനാഥ് അത് നേരിടാന്‍ തയ്യാറാണ്., കാശി ഒാരോന്ന് ആലോചിച്ച് തറവാടിന്‍റെ ഒള്ളിലേക്ക് കയറിയതും ആരോ അവനെ തടഞ്ഞ് വെച്ചു ''ഹ്മ്..,,എന്താ..??? ശ്രീഷ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് കാശി പുച്ഛത്തോടെ ചോദിച്ചു കാശിക്ക് ശ്രീഷ്മയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോ തന്നെ മനസ്സിലായി അമ്മു കൂടെ വന്നത് കണ്ടിട്ടുണ്ടെന്ന്..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story