ആകാശി💖: ഭാഗം 18

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ഒാരോന്ന് ആലോചിച്ച് തറവാടിന്‍റെ ഒള്ളിലേക്ക് കയറിയതും ആരോ അവനെ തടഞ്ഞ് വെച്ചു ''ഹ്മ്..,,എന്താ..??? ശ്രീഷ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് കാശി പുച്ഛത്തോടെ ചോദിച്ചു കാശിക്ക് ശ്രീഷ്മയുടെ മുഖത്തെ ദേഷ്യം കണ്ടപ്പോ തന്നെ മനസ്സിലായി അമ്മു കൂടെ വന്നത് കണ്ടിട്ടുണ്ടെന്ന് ''എന്താടി പൂതനെ നിനക്ക്., ഇടക്കിടക്ക് എന്നെ തടഞ്ഞ് വെച്ച് കണ്ണുരുട്ടാന്‍ നീ എന്‍റെ തന്തപുടി ഒന്നും അല്ലല്ലോ.? കാശിക്ക് ശ്രീഷ്മ തന്നില്‍ കാണിക്കുന്ന അധികാരം തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല ''കാശി നിനക്ക് എന്നെ മാത്രമെ ബുള്ളറ്റിലൊക്കെ കയറ്റാന്‍ പറ്റാത്തതൊള്ളു., ആ ദാരിദ്രം പിടിച്ച പെണ്ണിനെ ഒക്കെ വണ്ടിയില്‍ കയറ്റാന്‍ നിനക്ക് നാണമില്ലെ..,, ശ്രീഷ്മ പുച്ഛത്തോടെ പറഞ്ഞതും കാശിക്ക് ദേഷ്യം ഇരച്ച് കയറി ''ദാരിദ്ര്യം പിടിച്ച സാധനം നീയാഡീ., മനസ്സലിവ് കൊണ്ടും മനശാക്ഷി കൊണ്ടും നീ വെറും സീറോയാ.,

ചുറ്റുമുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും പോയി പഠിക്ക് ആദ്യം., പിന്നൊരു കാര്യം ഇനി എങ്ങാനും എന്നെ എന്തെങ്കിലും കാര്യത്തിന് ചോദ്യം ചെയ്യാന്‍ വന്നാല്‍ പിന്നെ നിന്നോട് സംസാരിക്ക എന്‍റെ കൈ ആയിരിക്കും.., നിനക്കിത് ലാസ്റ്റ് വാര്‍ണിങാണ്., മോങ്ങി വിളിച്ച് കരഞ്ഞിട്ടൊന്നും കാര്യണ്ടാകൂല., ഇപ്പോ തന്നെ നീ അതിര് കടന്നു., നിന്നെ അടിക്കാത്തത് എന്‍റെ കരുണ കൊണ്ടാണെന്ന് കൂട്ടിക്കൊ..,, കാശി ശ്രീഷ്മയെ തട്ടിമാറ്റി ഉള്ളിലേക്ക് പോയി ശ്രീഷ്മ കലിതുള്ളി അവളെ മുറിയിലേക്കും പോയി ''മുത്തശ്ശീ...,, കാശി നടുമുറ്റത്തെ ചാരു കസേരയില്‍ ഇരുന്ന് വെറ്റില മുറുക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക് പോയി അടുത്തുള്ള ചെയറില്‍ ഇരുന്നു കാശി വന്നതും മുത്തശ്ശി വേഗം കൈ നീട്ടി ''സെറ്റ്., കാശി അറിയാത്ത പോലെ നീട്ടിയ കൈയ്യിലൊന്നടിച്ചു ''എന്തോന്ന് സെറ്റ് എന്‍റെ നാരങ്ങ മിഠായി താ ചെര്‍ക്കാ..,, ''ഏത് നാരങ്ങ മിഠായി മുത്തശ്ശീ..,, അയ്യോ ഞാനതങ് മറന്നു പോയല്ലോ., മുത്തശ്ശി ഞാന്‍ പോയപ്പോ പറഞ്ഞിരുന്നല്ലെ.,ഞാനതങ് വിട്ട് പോയി.,

ഇനി പുറത്ത് പോകുമ്പോ കൊണ്ടുവരാം..,, കാശി തകര്‍ത്തഭിനയിച്ചോണ്ടിരുന്നു ''കള്ളത്തരം കാണിക്കാതെ പുറകിലോട്ട് പിടിച്ച കൈയ്യിലെ മിഠായി ഇങ് താഡാ., മുത്തശ്ശി തന്നെ കാശിയുടെ കൈയ്യിലുള്ള മിഠായി പൊതി വാങ്ങി ''ആട്ടെ.,എന്താണിന്ന് സ്പെഷ്യല്‍ എന്താണന്നറിയില്ല ഭയങ്കര വിശപ്പ്., കാശി വയറ് തടവി പറഞ്ഞു ''മാമ്പഴ പുളിശ്ശേരി.,ചേന എരിശ്ശേരി., അവിയല് .,നല്ല മുളക് ചുട്ട ചമ്മന്തി പപ്പടം.,രസം,ഉപ്പ് മാങ്ങ പിന്നെ നല്ല ഒന്നാത്തരം തുമ്പപ്പൂ ചോറ്., ഇത്രയും പോരെ.,, മുത്തശ്ശി കാശിയോട് ചോദിച്ച് പൊതി തുറന്ന് നാരങ്ങ മിഠായി വായിലിട്ടു ''എന്നാ മുത്തശ്ശി തന്നെ വിളംബി താ., പിന്നൊരു കാര്യം മിഠായി മുയുവന്‍ കഴിച്ച് വെപ്പ് പല്ല് കേടാക്കിയാല്‍ നിങ്ങളെ കെട്ട്യോന്‍റേന്ന് തല്ല് കിട്ടിയാ എന്നെ പറഞ്ഞേക്കരുത്., കാശി മുത്തശ്ശിയേം കൊണ്ട് കിച്ചണിലേക്ക് നടന്നു ''നീ പോടാ ചെര്‍ക്കാ.,എന്‍റെ അങ്ങേരൊരു പാവാണ്., നിനക്കല്ലെ അങ്ങേരെ പറ്റാത്തത്.,, മുത്തശ്ശി കാശിയുടെ കൈയ്യിനിട്ടൊരു അടി കൊടുത്തു '''ഒാ..ഹ് കെട്ട്യോനെ പറഞ്ഞപ്പോ നൊന്തു.,

ഇനി ഞാനായിട്ടൊന്നും പറയുന്നില്ല., കാശിയും മുത്തശ്ശിയും കിച്ചണിലേക്ക് ചെന്നപ്പോ ഹരിയുടെ അമ്മയും കാശിയുടെ അമ്മയും അവിടെ ഉണ്ട്., ''അമ്മോയ്.,എന്‍റെ അമ്മായി എവിടെ വന്നിട്ട് കണ്ടതെ ഇല്ലല്ലോ..,, കാശി ചുറ്റും നോക്കി ചോദിച്ചു ''സുഭദ്രേച്ചിയും രമേശേട്ടനും നിശ്ചയം കഴിഞ്ഞ പിറ്റേന്ന് തന്നെ പോയിട്ടുണ്ടല്ലോ.., ഹരിയുടെ അമ്മയാണതിന് മറുപടി കൊടുത്തത് ''എന്നിട്ട് ആ ശ്രീഷ്മ പൂതന എന്താ പോകാത്തത്.,, കാശി ടേബിളിന്‍റെ ചെയറ് വലിച്ചിട്ടിരുന്നു ''അതിന് നിനക്കെന്താ കണ്ണാ., ശ്രീ അവളെ അമ്മേടെ വീട്ടിലല്ലെ നില്‍ക്കുന്നത്., എപ്പോയും ആ കൊച്ചിനെ കുറ്റം പറയാതിരുന്ന നിനക്ക് സമാധാനം കിട്ടൂലെ.,, അമ്മ കാശിയെ നോക്കി കണ്ണുരുട്ടിയും അമ്മക്ക് തിരിച്ചൊരു ഫ്ലൈങ് കിസ്സങ് കൊടുത്തു അത് കണ്ടതും അമ്മ ചിരിച്ച് അവന്‍റെ ചുമലിലൊന്ന് മെല്ലെ തല്ലി ''അവന് പറയുന്നതൊന്നും കാര്യാക്കണ്ട സുമേ.., കൊച്ച് നാള് മുതലെ അവര് രണ്ടാളും കീരിയും പാമ്പും പോലെയല്ലെ., കുറച്ച് കഴിഞ്ഞാല്‍ എല്ലാം ശെരിയായിക്കോളും.,

മുത്തശ്ശി ഇതും പറഞ്ഞ് കാശിക്ക് ചോറ് വിളംബി കൊടുത്തു കാശിക്ക് പിന്നെ ആ കാര്യത്തില്‍ വല്ല്യ താല്‍പര്യം ഇല്ലാത്തത് കൊണ്ട് മറുപടി കൊടുക്കാനേ പോയില്ല ''എന്‍റെ മുത്തീ..,,എന്ത് കൈപുണ്യമാണ് മുത്തശ്ശിക്ക്., അറിയാതെ കൈ പോലും കടിച്ച് പോകും.,, കാശി ആസ്വദിച്ച് ഭക്ഷണം കഴിച്ച് മുത്തശ്ശിയുടെ കവിളില്‍ ഒരു ഉമ്മയും കൊടുത്ത് പോയപ്പോ ആ വൃദ്ധയുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു കാശി മുറിയിലേക്ക് ചെന്ന് ഫോണെടുത്ത് ഹരിയെ വിളിച്ചു ''ഡാ..,,ഹരി നീയിത് എവിടെ., '''ന്‍റെ മുറീല് വേറെ എങ്ങോട്ട് പോകാന്‍.,, ഹരി ഫോണെടുത്തതും പറഞ്ഞു ''എന്നാ എന്‍റെ മുറിയിലോട്ട് വാ ഒരു കാര്യം പറയാനുണ്ട്.,, കാശി ഫോണ്‍ വെച്ച് ബാല്‍ക്കണിയിലേക്ക് പോയി കാശിക്ക് നാളെ അമ്മൂനോട് ഇഷ്ടം പറയാന്‍ പോകുന്ന എക്സൈറ്റ്മെന്‍റായിരുന്നു അത് ഹരിയോടും കൂടെ പറഞ്ഞ് നല്ലൊരു പ്ലാന്‍ ഉണ്ടാക്കാനാണ് ഹരിയെ വിളിച്ചത് കാശി ബാല്‍ക്കണിയില്‍ ചെന്ന് അമ്മൂന്‍റെ വീട്ടിലേക്ക് നോക്കി ഈ പെണ്ണിനൊന്ന് പുറത്തിറങ്ങിയാല്‍ എന്താ കാശി മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് തന്നെ നോക്കിയിരിക്കുമ്പോയാണ്

ശ്രീഷ്മ അമ്മൂന്‍റെ വീട്ടിലേക്ക് പോകുന്നത് കണ്ടത് കാശി നെറ്റിചുളിച്ച് അങ്ങോട്ട് തന്നെ നോക്കി നിന്നപ്പോയാണ് ഹരി കയറി വന്നത് ''കാശി ഞാനെത്തി., ഹരി വന്നതൊന്നും മൈന്‍റ് ചെയ്യാതെ അമ്മൂന്‍റെ വീട്ടിലേക്ക് നോക്കി നില്‍ക്കുന്ന കാശിയെ കണ്ട് ഹരിക്ക് ചെറുതായൊന്ന് ദേഷ്യം വന്നു ''ഡാ..,,മറ്റേട്ത്തെ പരിപാടി കാണിക്കരുത്.., മന്‍ഷ്യനെ വിളിച്ച് വരുത്തി അപമാനിക്കുന്നോ നാറി.,, ഹരി തെറിവിളിച്ചതും കാശി അവന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്ത് ശ്രീഷ്മയെ കാണിച്ച് കൊടുത്തു ''ശ്രീഷ്മയെന്താ അവിടെ., ഹരിയും കാശിയും അങ്ങോട്ട് തന്നെ നോക്കി ശ്രീഷ്മ അമ്മൂന്‍റെ വീട്ടില്‍ പോയി ബെല്ലടിച്ചതും അമ്മു ഡോര്‍ തുറന്ന് കൊടുത്ത് സ്റ്റെപ്പിലേക്ക് ഇറങ്ങി നിന്നു അമ്മു ചിരിച്ചെന്തോ പറഞ്ഞതും ശ്രീഷ്മ ചൂടായി കൈ ചൂണ്ടി ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞ് തിരിച്ച് പോയി ഇത് കണ്ട് കാശി ദേഷ്യം കൊണ്ട് പല്ലിറുമ്പി അമ്മു ശ്രീഷ്മ പോകുന്നതും നോക്കി നിന്ന് കണ്ണ് തുടച്ച് അകത്തേക്ക് പോകുന്നത് കണ്ടതും കാശിക്ക് ദേഷ്യം കൈ വിട്ട പോലെ ആയിരുന്നു കാശി മുറിയിലേക്ക് ചെന്ന് ഫോണ്‍ ബെഡിലേക്കിട്ട് ബെഡില്‍ തന്നെയിരുന്നു ഹരി സ്വയരക്ഷക്ക് വേണ്ടി കാശിയില്‍ നിന്ന് കുറച്ച് വിട്ടിരുന്നു

''ഡാ..,, ഹരി മെല്ലെ വിളിച്ചു എങ്കിലും കാശി മൈന്‍റ് ചെയ്തില്ല '''ഡാ..,,അവളെ പഞ്ഞിക്കിടണോ ശ്രീഷ്മയെ..,, ഹരി ചോദിച്ചതും കാശി ഒരു നോട്ടം ''വേണ്ടല്ലെ., ഹരി ഒന്നിളിച്ചു അപ്പോയേക്കും കാശിയുടെ ഫോണടിച്ചു ''അമ്മൂ..,, ''കണ്ണേട്ടാ ഞാന്‍ നാളെ അമ്പലത്തിലേക്കില്ലട്ടോ., എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു., നമുക്ക് പിന്നീടൊരിക്കെ പോകാം.,, അമ്മു പറഞ്ഞത് കേട്ട് കാശിയുടെ കലി ഒന്നൂടെ കൂടി ''ശ്രീഷ്മ വല്ലോം വന്ന് പറഞ്ഞതിനാണോ നീ അമ്പലത്തിലേക്ക് വരാതിരിക്കുന്നത്., അവള് പലതും പറയും നീയത് മൈന്‍റ് ചെയ്യാന്‍ പോകണ്ട.,, ''ക..കണ്ണേട്ടന്‍ എങ്ങനെ അറിഞ്ഞു., അമ്മു ആശ്ചര്യത്തോടെ ചോദിച്ചു ''ഞാന്‍ കണ്ടു ആ പൂതന നിന്നോട് ദേഷ്യപ്പെടുന്നത്., അവള്‍ എന്ത് പറഞ്ഞാ ഭീഷണിപ്പെടുത്തിയെ?., കാശി ചോദിച്ചതും ഹരി ഫോണ്‍ വാങ്ങി സ്പീക്കറിലിട്ടു

''അത് പിന്നെ ശ്രീഷ്മ ഞാന്‍ കണ്ണേട്ടന്‍റെ കൂടെ ബൈക്കില്‍ വരുന്നത് കണ്ടിട്ട് ഇനി കാശിയുടെ കൂടെ ബുള്ളറ്റിലോ കാറിലോ എന്തിന് സൈക്കിളില്‍ പോലും എന്നെ കാണരുതെന്ന്., ഇനി എങ്ങാനും കാശിയോട് മിണ്ടിയാല്‍ നിന്‍റെ തള്ളക്ക് ചിലവിന് കൊടുക്കാന്‍ ഇങ്ങനൊരു മകളുണ്ടാകൂലെന്ന്..,, അവസാനം അമ്മൂന്‍റെ ശബ്ദമൊന്ന് ഇടറി ഇത് കേട്ട് കാശിയേക്കാള്‍ കൂടുതല്‍ ദേഷ്യം വന്നത് ഹരിക്കായിരുന്നു ഹരി വലിഞ്ഞ് മുറുകിയ മുഖവുമായി മുറിയില്‍ നിന്ന് ദേഷ്യത്തോടെ ഇറങ്ങിയതും കാശി ഫോണ്‍ കട്ടാക്കി അവന്‍റെ പുറകെ ഒാടി കാശി ശ്രീഷ്മയുടെ മുറിയില്‍ എത്തിയതും ഹരിയുടെ കൈ ശ്രീഷ്മയുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story