ആകാശി💖: ഭാഗം 19

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഹരി വലിഞ്ഞ് മുറുകിയ മുഖവുമായി മുറിയില്‍ നിന്ന് ദേഷ്യത്തോടെ ഇറങ്ങിയതും കാശി ഫോണ്‍ കട്ടാക്കി അവന്‍റെ പുറകെ ഒാടി കാശി ശ്രീഷ്മയുടെ മുറിയില്‍ എത്തിയതും ഹരിയുടെ കൈ ശ്രീഷ്മയുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു ആദ്യം ഒന്ന് ഞെട്ടിയ കാശി പിന്നെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു ആവേശം കൂടിയ ഹരി മറ്റെ കവിള് നോക്കി ഒന്നൂടെ കൊടുത്തതും പ്രതീക്ഷിക്കാതെ വീണ്ടും അടികിട്ടിയ ശ്രീഷ്മ ഒന്ന് വേച്ച് പോയി ''ഡീ..,,........ നിനക്ക് എന്തിന്‍റെ കേടാ., ഒരാളേയും നീ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെ? ഹരി ശ്രീഷ്മക്ക് നേരെ ഒച്ചയെടുത്തു ''ഡോ താനന്നെ തല്ലിയല്ലെ.,, അടികിട്ടിയ അന്താളിപ്പ് മാറിയതും ശ്രീഷ്മ കവിളില്‍ കൈ വെച്ചോണ്ട് ഹരിക്ക് നേരെ ചീറി ''നീ പോടി കുറ്റിചൂലെ., അടങ്ങി ഒതുങ്ങി നില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ എന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങി പൊക്കോണം., ഹരിക്ക് കലി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല കാശിയാണേല് കൈ കെട്ടി ഡോറില്‍ ചാരി നിന്ന് അംഗം കാണാന്‍ നില്‍ക്കാണ്

''ഒാ..ഹ് ആദ്യം ഒരു കാരണവും ഇല്ലാതെ തല്ലി., ഇപ്പോ ഇറങ്ങി പോകാന്‍ പറയുന്നു., ഞാനിത് അച്ഛനോടും മുത്തച്ഛനോടും എന്ത്തന്നെയായാലും പറയും., ശ്രീഷ്മ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു ''അയ്യോ..,,ഇള്ള കുട്ടി വേഗം അച്ഛനോട് പോയി പറഞ്ഞ് കൊട്.,, ഹരി പുച്ഛിച്ചതും ശ്രീഷ്മ അവനെ തുറിച്ച് നോക്കി ''ഡീ..,,പൂതനെ.,നീ എന്തിനാ അമ്മൂനെ പോയി ഭീഷണിപ്പെടുത്തിയെ., എന്‍റെ പേരും പറഞ്ഞ് ആരേലും ബുദ്ധിമുട്ടിക്കാന്‍ പോയാല്‍ പിന്നെ നീ മുട്ടിലിഴഞ്ഞ് നടക്കേണ്ടി വരും.,, കാശി റൂമിലേക്ക് കയറി വന്നോണ്ട് പറഞ്ഞു ''ഒാ..ഹ് അപ്പോ ആ പെണ്ണിന്‍റെ വക്കാലത്തും കൊണ്ട് വന്നേക്കാണല്ലെ., നാണമില്ലല്ലോ ഏതോ ഒരു പെണ്ണിനെ കണ്ടപ്പോയേക്കും ഒലിപ്പിച്ച് നടക്കാന്‍..,, ശ്രീഷ്മക്കും ദേഷ്യം വന്ന് തുടങ്ങിയിരുന്നു ''ഒാ..ഹ് നല്ല ബെസ്റ്റ് ആളാ ഈ പറയുന്നത്., ഹരി വീണ്ടും അവളെ പുച്ഛിച്ചു '''അപ്പോ ആ ദരിദ്രവാസി പെണ്ണിന്‍റെ കാമുകന്‍ ഹരിയാണെല്ലെ., ഇത് വരെ കരുതിയത് കാശിയാണെന്നാ., ഏതായാലും താന്‍ ആ പെണ്ണിനെ കെട്ടേ കൊല്ലേ എന്തേലും ചെയ്യ്.,

പക്ഷെ കാശിയെ കൂടെ എങ്ങാനും അവളെ കണ്ടാല്‍ എന്‍റെ സ്വഭാവം അവളറിയും..,, ശ്രീഷ്മ പറഞ്ഞതും കാശി ബെഡിലിരുന്ന അവളെ ഫോണെടുത്ത് ഒറ്റ ഏറ് ഏറിന്‍റെ ശക്തികൊണ്ട് അത് അടിച്ച് പോയിരുന്നു ''ഡോ..,,താനെന്താ ഈ ചെയ്തെ., എന്‍റെ പുതിയ ഐ ഫോണാണ് ഈ എറിഞ്ഞ് പൊട്ടിച്ചേക്കുന്നത്..,, ശ്രീഷ്മ തന്‍റെ പൊട്ടിപൊളിഞ്ഞ ഫോണ്‍ കൈയ്യിലെടുത്ത് കാശിക്ക് നേരെ കോപിച്ചു ''മിണ്ടരുത് നീ.,ഇനി അമ്മു എന്നല്ല ഏത് പെണ്ണിനോടും നിന്‍റെ വൃത്തികെട്ട സ്വഭാവം എടുത്ത് പോകരുത് ., എടുത്താല്‍ ഇപ്പോ നിന്‍റെ ഫോണ്‍ എറിഞ്ഞ പോലെ നിന്നെ എടുത്തെറിയും..,, കാശി അവളെ നേരെ ചൂണ്ടി ഇത്രയും പറഞ്ഞ് ഇറങ്ങി പോയി ''ദേ ഇപ്പോ പോയവന് നിന്നെ തല്ലാന്‍ അറിയാഞ്ഞിട്ടല്ല.,നീ ഒരു പെണ്ണായത് കൊണ്ട് മാത്രമാ അവന്‍ വേണ്ടെന്ന് വെച്ചത്.., അവന്‍ ചെയ്യില്ലെന്നറിഞ്ഞോണ്ട എനിക്കത് ചെയ്യേണ്ടി വന്നത്., ഇനിയെങ്കിലും നന്നായി വേറെ നല്ലൊരുത്തനെ കെട്ടി സന്തോഷത്തോടെ ജീവിക്കാന്‍ നോക്ക്.,, ഹരി പതിവ് പുച്ഛം ശ്രീഷ്മക്ക് നല്‍കി മുറിയില്‍ നിന്നിറങ്ങി ശ്രീഷ്മ ഫോണ്‍ തിരിച്ചും മറിച്ചും നോക്കി ദേഷ്യത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു

''ഡാ കാശി നീയല്ലെ ഇന്ന് സ്റ്റുഡിയോന്‍റെ ആവിശ്യത്തിന് പുറത്ത് പോകണം എന്ന് പറഞ്ഞത്., ഹരി കാശിയോട് ചോദിച്ചു ''നീ റെഡിയാക് ഇപ്പോ പോകണം., പിന്നെ ഞാന്‍ നിന്നെ നേരത്തെ വിളിച്ചത് വേറൊരു കാര്യം പറയാനാ..,, കാശി ഹരിയെ നോക്കി കണ്ണിറുക്കി ''എന്താണ്.,ഒരു കള്ളലക്ഷണം.,, ഹരി അവനെ ചൂഴ്ന്ന് നോക്കി ''നാളെ ഞാന്‍ അമ്മൂനോട് ഇഷ്ടം പറയാന്‍ തീരുമാനിച്ചു., അവളോട് അമ്പലത്തിലേക്ക് വരാന്‍ പറഞ്ഞത് അതിനാണ്.,, ''കൊച്ച് കള്ളാ..,,ഇപ്പോയെങ്കിലും പറയാന്‍ തോന്നിയല്ലോ., അല്ലേലും ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വെച്ച് താമസിപ്പിക്കാതെ അടിയും വാങ്ങി പെട്ടന്ന് വെന്നേക്കണം., അപ്പോയെ അതിനൊരു പഞ്ചൊള്ളു., ഹരി പറഞ്ഞു ''പോടാ., ഞാനെന്‍റെ ഇഷ്ടം പറയുന്നതെ ഒള്ളു., അവള് തിരിച്ച് ഇഷ്ടം പറയില്ലെന്ന് എനിക്ക് ഉറപ്പാ., പിന്നെ എത്രയെന്ന് വെച്ചാ അവളോട് മറച്ച് വെക്കാ., എന്നെങ്കിലും ഞാനല്ലാതെ വേറെ ആരിലൂടെ എങ്കിലും അമ്മു അറിഞ്ഞാല്‍ അവളെ കൂടെ നിര്‍ത്തി ചതിച്ച പോലെ ആകില്ലെ., ''തീര്‍ച്ചയായും ആകും.,

ഹരി മറുപടി കൊടുത്തതും അമ്മു കാശിയുടെ ഫോണിലേക്ക് വിളിച്ചതും ഒത്തായിരുന്നു ''എന്‍റെ കാശി എനിക്ക് തോന്നുന്നത്., നീ അമ്മൂനോട് ഇഷ്ടം പറയുന്ന മുന്നെ അവള് നിന്നോട് പറയും എന്നാ., അവള് എപ്പോയും നിന്നെ വിളിച്ചോണ്ടിരിക്കാണല്ലോ.,, ''മിണ്ടാതിരിയെഡാ..,, ഹരിയോട് ഇങ്ങനെ പറഞ്ഞ് കാശി ഫോണ് അറ്റന്‍റ് ചെയ്തു '''ഹലോ അമ്മൂ പറ., ''കണ്ണേട്ടന്‍ എന്താ നേരത്തെ പെട്ടന്ന് ഫോണ്‍ കട്ടാക്കിയെ., അവിടെ കുഴപ്പം ഒന്നുല്ലല്ലോ ശ്രീഷ്മയോട് പ്രശ്നത്തിന് ഒന്നും പോയേക്കരുതെ.,, അമ്മു ചെറിയൊരു പേടിയോടെയാണത് പറയുന്നതെന്ന് കാശിക്ക് മനസ്സിലായി ''നീ ഇങ്ങനെ അവളെ പേടിക്കുന്നതെന്തിനാ അമ്മൂ..,, ''എന്‍റെ കണ്ണേട്ടാ.,എനിക്ക് പേടി തന്നെയാ അവളെ അല്ല., ഞങ്ങള്‍ക്ക് താമസിക്കാനൊരു ഇടം തന്ന നിങ്ങളെ കുടുംബത്തിലൊരു പ്രശ്നം ഉണ്ടാകാന്‍ ഞാന്‍ ഒരിക്കലും കാരണമാകാന്‍ പാടില്ല., കണ്ണേട്ടനെ കണ്ട അന്നു മുതല്‍ ഞാനെന്‍റെ ബ്രദറിനെ പോലെയാ കാണുന്നെ., കണ്ണേട്ടന്‍ അതൊന്ന് ശ്രീഷ്മയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയേക്ക്.,,

അമ്മു പറയുന്നത് കേട്ട് കാശിയുടെ കിളിപോയി ''ബെസ്റ്റ് പെങ്ങളെ പ്രൊപ്പോസ് ചെയ്യാന്‍ പോകുന്ന ആങ്ങള., ഹരി കാശിയെ കളിയാക്കി ''അമ്മൂ..,അതൊക്കെ ഞാന്‍ പറഞ്ഞ് മനസ്സിലാക്കികോളാം., നീ നാളെ അമ്പലത്തിലേക്ക് എന്തായാലും വരണം.,, ഞാന്‍ അവിടെ കാത്തിരിക്കും., നിനക്ക് വേണ്ടി.,, കാശി വേഗം കട്ടാക്കി കാശിയുടെ കാറ്റ് പോയ ബലൂണ്‍ പോലെ ആയ മുഖം കണ്ട് ഹരി പൊട്ടിചിരിച്ചു ''നീ ചിരിക്കൊന്നും വേണ്ട., ഇതൊക്കെ പെണ്ണുങ്ങളെ ഒാരോ അടവാണ്., നീ നോക്കിക്കോ അമ്മൂനെ ഞാന്‍ വളച്ചൊടിച്ച് ബ്രദര്‍ എന്ന് പറഞ്ഞ നാവ് കൊണ്ട് l love you കണ്ണേട്ടാന്ന് പറയിപ്പിക്കും..,, കാശി കോളറ് പൊക്കി പറഞ്ഞു ''ഒാ..ഹ് എനിക്കൊന്നും വയ്യ നിന്‍റെ തള്ളലും ഉന്തലും കേള്‍ക്കാന്‍ നീ വാ നമുക്ക് പോകണ്ടെ ഇപ്പോ ആണേല് മഴയും ഇല്ല.,, ഹരിയും കാശിയും ഒരുങ്ങി സ്റ്റുഡിയോയുടെ ആവിശ്യത്തിനായി പുറത്തേക്ക് പോയി രാത്രി വൈകിയതിനാല് ഫുഡെല്ലാം പുറത്ത് നിന്ന് കഴിച്ചിട്ടാണ് തറവാടിലേക്ക് വന്നത് രണ്ട് പേരും ഹരിയുടെ മുറിയില്‍ കിടന്നു കാശി പുലര്‍ച്ചെ തന്നെ എണീറ്റ് കുളിച്ച് ബ്ലാക്ക് കരയുള്ള മുണ്ടും ബ്ലാക്ക് ഷര്‍ട്ടും എടുത്തിട്ടു

ഹരിയെ വിളിച്ചെങ്കിലും ഉറക്ക് കളയാന്‍ പറ്റാത്തത് കൊണ്ട് കാശി ഒറ്റക്ക് പോകേണ്ടി വന്നു ഹരി കുറച്ച് കഴിഞ്ഞ് അമ്പലത്തിലേക്ക് വന്നോളാം എന്നേറ്റു കാശി നടന്ന് തന്നെ അമ്പലത്തിലേക്ക് പോയി വഴിയില്‍ വെച്ച് അമ്മൂനെ കണ്ടാല്‍ ഒരുമിച്ച് പോകാലോ കാശി നടന്ന് അമ്പലത്തിലേക്കെത്തി അധികം ആരും തന്നെയില്ല., കാശി അകത്ത് കയറിയപ്പോ തന്നെ കണ്ടു നില കളര്‍ ധാവണിയുടുത്ത് കാശിയുടെ സ്വന്തം അമ്മൂനെ അമ്മു കൈ കൂപ്പി കണ്ണടച്ച് പ്രാര്‍ത്ഥിക്കാണ് കാശി വേഗം അവളെ ആ ഫോട്ടോ ഫോണില്‍ പകര്‍ത്തി എന്നിട്ട് പതറാതെ ചെറിയൊരു ആശങ്കയോടെ അമ്മൂന്‍റെ അടുത്ത് വന്ന് നിന്നു കാശി ദൈവത്തിന് മുന്നില്‍ കൈ കൂപ്പിയൊന്ന് പ്രാര്‍ത്ഥിച്ച് അമ്മൂന്‍റെ അടുത്തേക്ക് ഒന്നൂടെ നിങ്ങി നിന്നു കൂപ്പിയ കൈ പിന്‍വലിക്കാതെ തലചെരിച്ച് അമ്മൂനെ നോക്കി അവിടെ അപ്പോയും പ്രാര്‍ത്ഥനയിലാണ് '''അമ്മൂ....,, കാശി വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ അമ്മൂനെ ആര്‍ദ്രമായി വിളിച്ചു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story