ആകാശി💖: ഭാഗം 2

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

 '''ഹേയ്..,,ഊര് തെണ്ടീസ്..,,എന്നെ കൂടെ കൂട്ടാവോ..,, കാറിലേക്ക് കയറാന്‍ നിന്ന കാശിയും ഹരിയും പെട്ടന്ന് തിരിഞ്ഞ് നോക്കി തങ്ങളെ ലക്ഷ്യമാക്കി നടന്ന് വരുന്നവളെ കണ്ട് കാശിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു..,, '''ഡീ..,,കോപ്പേ...,,നീ എന്താഡീ ഇവിടെ..,,, കാശി ദേഷ്യം ഒട്ടും കുറക്കാതെ തന്നെ ചോദിച്ചു ''എനിക്കെന്‍റെ മുറചെറുക്കനെ കാണാതിരിക്കാന്‍ പറ്റണ്ടെ., ഞാനിങ് പോന്നു..,, അവള്‍ കാശിയുടെ കവിളില്‍ പിച്ചിയതും കാശി അവളെ കൈ തട്ടിയെറിഞ്ഞു '''നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.,എന്നെ അങ്ങനെ വിളിക്കരുതെന്ന്., എനിക്ക് നീ പെങ്ങളാണ്., ഇവനും നിന്‍റെ മുറചെറുക്കനല്ലെ., അവനെ പോയി പ്രേമിക്ക്..,, കാശി ഹരിയെ ചൂണ്ടി കാട്ടി ''ഇനി ഇപ്പോ എന്‍റെ പെടലിക്ക് വെക്ക്..,, ഹരി വേഗം കാറില്‍ കയറാന്‍ നിന്നതും ഹരിയെ മാറ്റി അവള്‍ ഫ്രണ്ടില്‍ കയറി., അത് കണ്ട് കാശി പല്ല് കടിച്ചു ഹരി ഒന്നും അറിയാത്ത പോലെ ബാക്കില്‍ കയറാന്‍ നിന്നതും കാശി അവന്‍റെ കൈയ്യില്‍ കീ വെച്ച് കൊടുത്ത് ബാക്കില്‍ കയറി ഹരി വേറെ വഴി ഇല്ലാത്തത് കൊണ്ട് ഡ്രൈവിംങ് സീറ്റിലേക്കിരുന്നു ഹരിയെ കണ്ടവള്‍ ദേഷ്യത്തോടെ അവരെ മാറി മാറി നോക്കി

ഇവളാണ് ശ്രീഷ്‌മ., കാശിയുടെയും ഹരിയുടെയും അച്ഛമ്മാരുടെ ഒരേയൊരു പെങ്ങളുടെ മകള്‍ ആള്‍ക്ക് കാശിയെ കെട്ടിയെ തീരു., അതിന് തുനിഞ്ഞിറങ്ങിയേക്കാണ്‌,, ''അല്ല ശ്രീ..നിനക്ക് ക്ലാസ് ലീവാണോ ഇപ്പോ..,, കാറിലെ നിശ്ശബ്ദതയെ കീറി മുറിച്ച് ഹരി ചോദിച്ചു ''ക്ലാസൊന്നും ലീവല്ല ഹരി., ഞാന്‍ ചെന്നൈലെ പഠിപ്പ് ഉപേക്ഷിച്ച് ഇങ് പോന്നു., ഇനി ഇവിടെ എവിടേലും കയറണം..,, ശ്രീ ഫോണില്‍ നിന്ന് തല ഉയര്‍ത്തി പറഞ്ഞു ''അതിന് നിന്‍റെ പഠിപ്പ് ഇനി രണ്ട് വര്‍ഷം കൂടെ ഇല്ലേ., അത് കഴിയാതെ എന്തിനാ ഇങ്ങോട്ട് വന്നെ..,, വലിയ ഡ്രീമും ആയി പോയതല്ലെ നീ., കാശി ഗൗരവത്തോടെ ചോദിച്ചു ''എന്‍റെ പഠനത്തേക്കാള്‍ വലിയ ഡ്രീമാണ് എനിക്ക് നീ., ഇനി ചിലപ്പോ വൈറ്റ് ചെയ്താല്‍ നിന്നെ നഷ്ടപ്പെടാന്‍ ചാന്‍സുണ്ട്., സോ അമ്മയോടും അച്ഛനോടും പറഞ്ഞ് ഞാനിങ് പോന്നു..,, ശ്രീഷ്മ കൂളായി പറഞ്ഞതും കാശി ദേഷ്യത്തോടെ പല്ല് കടിച്ചു കാശിയുടെ മുഖഭാവം കണ്ട് ഹരി ചിരി കടിച്ച് പിടിച്ചു ''നീ നിന്‍റെ വീട്ടിലേക്കല്ലെ., അങ്ങോട്ട് ആക്കിതരാം..,, ''ഹേയ്.,നോ.,ഞാന്‍ നിങ്ങളെ കൂടെ തറവാടിലേക്കാണ്., അമ്മയും അച്ഛനും ഒക്കെ അവിടെയാണല്ലോ ഇപ്പോ., പിന്നെ മുത്തച്ഛനും എന്നോട് അങ്ങോട്ട് വരാനാ പറഞ്ഞെ..,, ശ്രീ ഹരിക്ക് മറുപടി കൊടുത്തു

'''ഹരീ..,,നേരെ എന്‍റെ വീട്ടിലേക്ക് വിട്ടോ., ഞാന്‍ അവിടെ ഇറങ്ങാം., കാര്‍ ഞാന്‍ പിന്നീട് എടുക്കാന്‍ വന്നേക്കാം.,, കാശി പറഞ്ഞു ''അതിന് കാശീ.., മുത്തച്ഛന്‍ എന്തായാലും തറവാടിലേക്ക് വരാന്‍ പറഞ്ഞതല്ലെ., എന്തോ സീരിയസ്സായി പറയാന്‍ ഉണ്ടെന്ന് പറഞ്ഞല്ലോ., അതും അല്ല എല്ലാവരും ഇപ്പോ തറവാട്ടിലാണ്., ഹരി പറഞ്ഞു ''എന്‍റെ ഹരികുട്ടാ.,മുത്തച്ഛനെ നിനക്കറിയാവുന്നതല്ലെ., മുത്തച്ഛന് നമ്മളെ കറക്കം ഇഷ്ടല്ല., എപ്പോയത്തെ പോലെയും നമ്മളെ ഒന്ന് ഉപദേശിക്കും., അതിനിപ്പോ ഞാനങ്ങോട്ട് വരണോ., കാശി പറഞ്ഞു ''അങ്ങനെ എന്നെ ഒറ്റക്ക് ചീത്ത കേള്‍പ്പിക്കണ്ട., ഉപദേശം എനിക്ക് പണ്ടേ ദഹിക്കാത്ത ഒന്നാ. അതോണ്ട് മോനേം കൊണ്ടേ ഞാന്‍ പോകൂ..,, ഹരി തറവാട്ടിലേക്ക് കാര്‍ വിട്ടു തറവാട്ടില്‍ മുത്തച്ഛനും മുത്തശ്ശിം ഹരിയുടെ ഫാമിലിയുമാണ് താമസം കാശിയുടെ അച്ഛന്‍ വേറെ വീടെടുത്ത് താമസം മാറിയെങ്കിലും എല്ലാവര്ക്കും ഒരുമിച്ച് താമസിക്കാനാണിഷ്ടം കാര്‍ തറവാടിന്‍റെ മുന്നില്‍ കൊണ്ട് നിര്‍ത്തി കാശി ഒന്ന് നിശ്വസിച്ച് അങ്ങോട്ട് നോക്കി പണ്ടെത്തെ നാല്കെട്ട് വീട് പൊളിച്ച് പണിയ മോഡേണ്‍ വീടാക്കിയിട്ടുണ്ട് തറവാട് എന്നാ ആദ്യത്തെ തറവാടിന്‍റെ ഒാര്‍മക്കായി നാല് കെട്ട് ആകൃതിയില്‍ തന്നെ മോഡലായി പണിതതാണ് ഹരിയുടെ അച്ഛന്‍ തറവാടിന് ചുറ്റും മതില്‍ കെട്ടിയിട്ടുണ്ട്.,

അതിന്‍റെ ഉള്ളില്‍ തന്നെ കുളവും പൂന്തോട്ടവും ഒരു ഗസ്റ്റ് ഹൗസും ഉണ്ട് മതിലിന് അപ്പുറത്തായി അവരുടെ തന്നെ ഒരു കുഞ്ഞ് ഒാടിട്ട വീടും വിശാലമായ വയലുമാണ്., കൊഴ്ത്തിന്‍റെ സമയം ആകുമ്പോ അവിടെത്തെ പണിക്കാരാണ് ആ വീട്ടില്‍ താമസിക്കാറ്..,, ഹരി പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി ''ഹരിയേട്ടാ എന്‍റെ ലഗേജ് എടുത്തേക്കണെ..,, ശ്രീഷ്മ ഡോര്‍ തുറന്ന് കാറില്‍ നിന്നിറങ്ങി മുത്തച്ഛന്‍ സിറ്റ് ഒൗട്ടിലെ ചാരു കസേരയില്‍ ചാരി ഇരിക്കുന്നുണ്ട് കാറിന്‍റെ ശബ്ദം കേട്ട് ബാക്കിയുള്ളവരും പുറത്തേക്ക് വന്നു '''മുത്തച്ഛാ..,, ശ്രീ മുത്തച്ഛനെ പോയി കെട്ടിപിടിച്ചു പിന്നെ മുത്തശ്ശിയേയും., ''എന്‍റെ മോളാകെ ക്ഷീണിച്ചു.,, മുത്തശ്ശി അവളെ കവിളില്‍ തലോടി ''എന്‍റെ മുത്തശ്ശി സ്ഥിരം ക്ലീശ്ശെ അല്ലെ ഒന്ന് മാറ്റിപിടി..,, അവള്‍ മുത്തശ്ശിയുടെ താടിയില്‍ കൊഞ്ചിച്ചോണ്ട് പറഞ്ഞു കാശിയും ഹരിയും മെല്ലെ അകത്തേക്ക് പോകാന്‍ നിന്നതും ''അവിടെ നില്‍ക്ക്..,, മുത്തശ്ശന്‍റെ ശബ്ദം കേട്ട് രണ്ട് പേരും ഒന്ന് സ്റ്റെക്കായി എന്നിട്ട് തിരിഞ്ഞ് നിന്ന് മുത്തശ്ശനെ നോക്കിയൊന്ന് ചിരിച്ചു മുത്തച്ഛന്‍ രണ്ട് പേരേയും ദേഷ്യത്തോടെ നോക്കി ആ നോട്ടം കണ്ട് കാശിയും ഹരിയും തലതാഴ്ത്തി ''ഹ്മ്..,,ഇൗ പ്രാവിശ്യത്തേക്ക് രണ്ട് പേരോടും ഞാന്‍ ക്ഷമിച്ചു.,ഇനിയും ഞാന്‍ അറിയാതെ ഊര് തെണ്ടാന്‍ പോയാല്‍ എന്‍റെ സ്വഭാവം മാറും മനസ്സിലായോ..,,

മുത്തച്ഛന്‍ ഭീഷണി രൂപത്തില്‍ പറഞ്ഞതും കാശി അച്ഛനെ പാളിനോക്കി അച്ഛന്‍ അവന് കണ്ണ് ചിമ്മി കാണിച്ചു കാശിയുടെ അച്ഛനും അമ്മയും അവന്‍റെ എല്ലാ തല്ല് കൊള്ളിത്തരത്തിനും സപ്പോര്‍ട്ടാണ്., പ്രത്യേകിച്ച് കാശിയുടെ അനിയത്തി അത് തന്നെയാണ് മുത്തച്ഛനുള്ള ഏറ്റവും വലിയ ദേഷ്യവും ''പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട്‌,, മുത്തശ്ശന്‍ ഗൗരവം ഒട്ടും കുറക്കാതെ പറഞ്ഞു ''ദേ.,അവര് വന്നെല്ലെ ഒള്ളു., പോയി ഒന്ന് കുളിച്ച് മാറ്റി ഭക്ഷണം കഴിച്ചോട്ടെ., എന്നിട്ട് പറഞ്ഞാല്‍ പോരെ..,, മുത്തശ്ശി ചോദിച്ചു ''ഹ്മ്.,, മുത്തശ്ശന്‍ മൂളിയതും ആദ്യം ഹരി അവന്‍റെ ബാഗുമായി മുകളിലേക്കോടി ''നന്ദു എവിടെ അമ്മേ..,, കാശി സ്റ്റെയര്‍കയറുന്നതിനിടെ തിരിഞ്ഞ് നിന്ന് ചോദിച്ചു നന്ദു എന്ന നന്ദിത കാശിയുടെ പ്ലസ് ടുവില്‍ പഠിക്കുന്ന അനിയത്തികുട്ടിയാണ് ''അവള്‍ കൂട്ടുകാരീടെ വീട്ടില്‍ പോയതാഡാ..,,നീ കുളിചേച്ചും വാ.,ഞാന്‍ ഭക്ഷണം എടുത്ത് വെക്കാം..,, കാശിയുടെ അമ്മ പറഞ്ഞതും കാശി സ്റ്റെയര്‍കയറി അവന്‍റെ റൂമിലേക്ക് പോയി റൂമില്‍ കയറിയപ്പോ കാണുന്നത് ശ്രീഷ്മയെയാണ് ''ഡീ...,,കോപ്പെ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലെ ഈ മുറിയില്‍ കയറി പോകരുതെന്ന്..,, കാശി ദേഷ്യത്തോടെ റൂമിലേക്ക് കയറി ''നിന്‍റെ റൂം എന്‍റെ റൂം എന്നൊക്കെയുണ്ടോ കാശി.,

നീ ഇതെന്താ ഇത്‌വരെ എന്‍റെ സ്നേഹം മനസ്സിലാക്കാത്തത്.,, ശ്രീ അവന്‍റെ അടുത്തേക്ക് വന്നു ''അതികം സംസാരിക്കാതെ പോകാന്‍ നോക്ക്., നിന്‍റെ ഉദ്ദേശം എനിക്ക് ശരിക്കും അറിയാം. പ്രേമം മണ്ണാംകട്ട എന്നും പറഞ്ഞ് എന്‍റെ മുന്നില്‍ വന്നാല്‍ നിന്‍റെ മോന്തന്‍റെ ഷേപ്പ് ഞാന്‍ മാറ്റും.,, കാശി അവളെ പിടിച്ച് പുറത്തേക്ക് തള്ളി വാതില്‍ ചാരി തോര്‍ത്തെടുത്ത് ഫ്രഷാകാനായി കയറി ഫ്രഷായി ഡ്രസ്സ് മാറ്റി ബെഡിലേക്ക് കിടന്നു പിന്നെ എന്തോ ഒാര്‍ത്ത പോലെ എണീറ്റ് ലാപെടുത്ത് ബെഡില്‍ ഇരുന്നു ഗോവയിലേക്ക് പോയത് മുതലുള്ള ഒാരോ ഫോട്ടോയും മറിച്ച് നോക്കി മനോഹരമായ ഒാരോ നിമിഷങ്ങളും കണ്ണ്മുന്നില്‍ തെളിഞ്ഞതും കാശിയുടെ ചുണ്ടില്‍ മനോഹരമായ പുഞ്ചിരി വിടര്‍ന്നു ''കൊച്ചു കള്ളാ..,,കണ്ട് പിടിക്കില്ലെന്ന് കരുതിയല്ലെ..,, പുറകില്‍ നിന്ന് നന്ദൂന്‍റെ ശബ്ദം കേട്ട് കാശി തിരിഞ്ഞ് നോക്കിയതും അവള്‍ ലാപ് കൈയ്യില്‍ എടുത്തതും ഒരുമിച്ചായിരുന്നു ''നന്ദുട്ടാ..,,ആ ലാപിങ് തന്നെ., ചേട്ടായീടെ നല്ല കുട്ടിയല്ലെ..,, കാശി അവളെ കൈയ്യില്‍ നിന്ന് വാങ്ങാന്‍ നോക്കിയെങ്കിലും നടന്നില്ല., ''എന്നാലും എന്‍റെ ചേട്ടായീ..,,എന്നോടെങ്കില്‍ ഒരു വാക്ക് പറയായിരുന്നു..,, നന്ദു ലാപിലേക്ക് നോക്കി പറഞ്ഞു ''നീ എന്തൊക്കെയാഡീ പൊട്ടി ഈ പറയുന്നെ..,, ''ഒന്നും മനസ്സിലാകാത്ത ഒരാള്., ഇതെല്ലെ ചേട്ടായി അച്ഛോടും അമ്മോടും പറഞ്ഞ ആ പെണ്‍കുട്ടി..,, നന്ദു അവനെ നോക്കി നെറ്റിചുളിച്ചു ''ഞാന്‍ എന്ത് പറഞ്ഞൂന്നാ..,,

''അമ്മയും അച്ഛനും എനിക്ക് വേണ്ടി പെണ്ണ് നോക്കണ്ട., എനിക്കുള്ള പെണ്ണ് എന്നെ തേടി വരും എന്നൊക്കെ., ഈ സുന്ദരി ചേട്ടായി തേടിപിടിച്ചതോ അതോ ചേട്ടായിയെ തേടി വന്നതോ., രണ്ടായാലും കൊള്ളാം., ക്യൂട്ടാന്‍റ് സ്വീറ്റ് സ്മൈല്‍.,എനിക്കിഷ്ടായി., നന്ദു ലാപിലെ അമ്മൂന്‍റെ ഫോട്ടോ നോക്കി പറഞ്ഞു ''ഒന്ന് പോയേഡീ..,, ഇത് എവിടെയോ കിടക്കുന്ന ഏതോ ഒരു പെണ്ണ്., ഗോവേന്ന് അവളെ ഒരു ഫോട്ടോ എടുത്ത് തരോന്ന് ചോദിച്ചപ്പോ എടുത്ത് കൊടുത്തതാ., അവളെ പേരുപോലും എനിക്കറിയില്ല..,, കാശി ലാപ് അവളെ കൈയ്യില്‍ നിന്ന് വാങ്ങി വെച്ചോണ്ട് പറഞ്ഞു ''ഒാ..ഹ് ഞാനങ് വിശ്വസിച്ചു., ചേട്ടായി പേടിക്കണ്ട ഞാന്‍ കട്ട സപ്പോര്‍ട്ട്., ആ ശ്രീഷ്മ കോഷ്മയെ നമുക്ക് തുരത്തി ഒാടിക്കാന്നെ.,, പിന്നെ മുത്തച്ഛന്‍ താഴേക്ക് വേഗം വരാന്‍ പറഞ്ഞിട്ടുണ്ട്..,, നന്ദു കാശീടെ മറുപടി കാക്കാതെ മുറീന്ന് ഇറങ്ങി പോയി ''വട്ട് പെണ്ണ്.,, കാശി ചിരിച്ചോണ്ട് നോക്കിയത് ലാപിലെ അമ്മൂന്‍റെ ഫോട്ടോയിലേക്കാണ് അറിയാതെ തന്നെ കുറിച്ച് നിമിഷം അവളെ തന്നെ നോക്കി നിന്നു അറിയാതെ ചുണ്ടില്‍ ഒരു പുഞ്ചിരി മൊട്ടിട്ടു ''കൊള്ളാം സുന്ദരിയാ..,, കാശി മനസ്സില്‍ പറഞ്ഞ് ലാപ് അടച്ച് വെച്ച് ഫോണെടുത്ത് അവളെ നമ്പറെടുത്തു അവളെ നമ്പര്‍ ''കൂതറ'' എന്ന് സേവ് ചെയ്തതോര്‍ത്ത് അവന് തന്നെ ചിരി വന്നു

whatsapp എടുത്ത് അവളെ നമ്പര്‍ അണ്‍ബ്ലോക്ക് ചെയ്ത് താഴേക്ക് പോയി താഴെ ചെന്നപ്പോ ഹരിയും ശ്രീഷ്മയും ടേബിളിലിരുന്ന് ഫുഡ് കഴിക്കുന്നുണ്ട് കാശി നേരെ കിച്ചണില്‍ പോയി പ്ലേറ്റെടുത്ത് ഭക്ഷണം എടുത്ത് അവിടെ ഇരുന്ന് തന്നെ കഴിച്ചു ''അയ്യോ.,കാശിമോനെ ഞങ്ങളെ ആരേലും വിളിച്ചാല്‍ വിളംബി തരില്ലായിരുന്നോ..,, ഹരിയുടെ അമ്മ അങ്ങോട്ട് വന്നു ''അത് കുഴപ്പല്ല ചെറിയമ്മേ..,, ആരെടുത്താലും കഴിച്ചാല്‍ പോരെ..,, കാശി ഭക്ഷണം കഴിച്ച് കൈ കഴുകി ''എന്നാ വാ മുത്തച്ഛന്‍ നിന്നെ കൂട്ടി വരാന്‍ പറഞ്ഞു.,, കാശി ചെറിയമ്മേടെ കൂടെ നടുമുറ്റത്തേക്ക് നടന്നു അവിടെ ചെന്നപ്പോ എല്ലാവരും കൂടിയിട്ടുണ്ട് ''എല്ലാവരും വന്ന സ്ഥിതിക്ക് ഞാനൊരു കാര്യം അവതരിപ്പിക്കാന്‍ പോകാണ്., മുത്തച്ഛന്‍ പറഞ്ഞതും എല്ലാവരും എന്താണെന്നറിയാന്‍ കാതോര്‍ത്തു ''ഇവിടെ നാളെ ഒരു ശുഭകാര്യം നടക്കാന്‍ പോകാണ്., വീട്ടില്‍ വെച്ചല്ല ഒാഡിറ്റോറിയത്തില്‍ വെച്ച്..,, പരിപാടിക്കുള്ള എല്ലാം ഞാനും രമേഷും കൂടെ ഒരുക്കിയിട്ടുണ്ട്..,, രമേഷ് ശ്രീഷമയുടെ അച്ഛനാണ് ''ഇതെന്താ അച്ഛാ അളിയനെ മാത്രം കൂട്ട് പിടിച്ച് ഇങ്ങനെ ഒരു കാര്യം.,

ഈ തറവാട്ടില്‍ നമ്മള്‍ എല്ലാവരും കൂടി ആലോചിച്ചിട്ടല്ലെ എല്ലാം നടത്താറ്., ഹരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ മുത്തച്ഛനോട് പറഞ്ഞു ''ഈ കാര്യത്തില്‍ നിങ്ങള്‍ എതിരാകും അത് കൊണ്ട് തന്നെ പറയാതിരുന്നെ., നിങ്ങള്‍കൊക്കെ മക്കളുടെ വാക്കല്ലെ മുഖ്യം., പക്ഷെ എനിക്ക് എന്‍റെ കുടുംബമാണ് വലുത്..,, മുത്തച്ഛന്‍ പറഞ്ഞതാര്‍ക്കും മനസ്സിലായില്ല ''അച്ഛന്‍ എന്താ പറഞ്ഞ് വരുന്നത്., നാളെ നടത്താന്‍ പോകുന്ന ഫംങ്ഷന്‍ എന്താ.,, കാശിയുടെ അച്ഛന്‍ രാജേന്ദ്രനാണത് ചോദിച്ചത് ''മറ്റൊന്നുമല്ല കാശിയുടേയും ശ്രീഷ്മ മോളുടേയും നിശ്ചയ ചടങ്..,, മുത്തച്ഛന്‍ പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി അത് വരെ മുത്തച്ഛന്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഹരിയോട് സംസാരിച്ചിരുന്ന കാശി മുത്തച്ഛന്‍റെ വാക്കുകള്‍ കേട്ട് തറഞ്ഞ് നിന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story