ആകാശി💖: ഭാഗം 20

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ദൈവത്തിന് മുന്നില്‍ കൈ കൂപ്പിയൊന്ന് പ്രാര്‍ത്ഥിച്ച് അമ്മൂന്‍റെ അടുത്തേക്ക് ഒന്നൂടെ നിങ്ങി നിന്നു കൂപ്പിയ കൈ പിന്‍വലിക്കാതെ തലചെരിച്ച് അമ്മൂനെ നോക്കി അവിടെ അപ്പോയും പ്രാര്‍ത്ഥനയിലാണ് '''അമ്മൂ....,, കാശി വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ അമ്മൂനെ ആര്‍ദ്രമായി വിളിച്ചു പ്രാര്‍ത്ഥനയിലായിരുന്ന അമ്മു ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി കാശിയെ കണ്ടതും അമ്മു ചിരിച്ചോണ്ട് എന്തോ പറയാന്‍ നിന്നതും കാശി ചുണ്ടില്‍ വിരല് വെച്ച് മിണ്ടല്ലെന്ന് പറഞ്ഞതും അമ്മു അവനെ നോക്കി നെറ്റി ചുളിച്ചു കാശി അതിന് കണ്ണിറുക്കി കണ്ണ് കൊണ്ട് കൈ കൂപ്പി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു അമ്മു വീണ്ടും കൈ കൂപ്പി കണ്ണടച്ചു '''അമ്മൂ...,,, എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.,, അതിന് ഏറ്റവും ബെസ്റ്റായ സ്ഥലം ഇതാണെന്ന് തോന്നി., നിന്‍റെ കണ്ണേട്ടന് കള്ളകണ്ണനെ സാക്ഷിയാക്കി തന്നെ നിന്നോടിത് പറയണം എന്നൊരു കുഞ്ഞ് വാശി. അതാണ് നിന്നെ അമ്പലത്തിലേക്ക് വിളിപ്പിച്ചതും, കാശി പറയുന്ന ഒാരോ വാക്കും അമ്മു ശ്രദ്ധിച്ച് കേട്ടു

'''നീ ഇത് വരെ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയില്‍ മുയുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് നിന്‍റെ അമ്മായാണെന്ന് അറിയാം., നീ മനസ്സില്‍ തട്ടി പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയില്‍ ഇനി മുതല്‍ ഞാനും വേണമെന്നൊരു തോന്നല്‍., അത് വെറും തോന്നലല്ല ഞാന്‍ ജീവിതത്തില്‍ എടുത്ത വലിയൊരു തീരുമാനം തന്നെയാണ്., ഞാന്‍ പറഞ്ഞ് വരുന്നത് അമ്മൂന് മനസ്സിലായിട്ടുണ്ടാകും., നീ എനിക്ക് തന്നെ ആ ബ്രദറിന്‍റെ സ്ഥാനം ദയവായി മാറ്റി തരണം., എന്നിട്ട് എന്‍റെ നല്ല പാതിയായി കൂടെ നീ വേണം.,എന്നും എപ്പോയും., കുറച്ചും കൂടെ വ്യക്തമായി പറഞ്ഞാല്‍ എനിക്ക് അമ്മൂനെ ഇഷ്ടമാണ്., ♥I LOVE YOU♥ will you be mine forever😘 '''ഡാ...,,,കാശീ.....,,,, ''നശിപ്പിച്ചു.,, ആരോ പുറകില്‍ നിന്നും വിളിച്ചതും കാശി പല്ല് കടിച്ചു ''എന്താടാ..,, കാശി ഹരിയാണെന്ന് കരുതി ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞ് തിരിഞ്ഞതും പണ്ട് കൂടെ പഠിച്ച ആനന്ദ് ''എന്താന്നോ.,എത്രക്കാലമായി നമ്മള്‍ കണ്ടിട്ട്., നീ നന്നായോ., ഞാന്‍ ഈ വഴി പോയപ്പോ ചായക്കടയിലൊന്ന് കയറിയപ്പോയാണ് നീ അമ്പലത്തിലേക്ക് കയറുന്നത് കണ്ടത്.,

വേഗം ചായ കുടിച്ച് ഞാനിങ്ങോട്ട് വന്നു., ആനന്ദ് പറയുന്നതൊക്കെ കാശി കേള്‍ക്കുന്നുണ്ടെങ്കിലും അവന്‍റെ മനസ്സ് മുയുവന്‍ അമ്മൂന്‍റെ അടുത്തായിരുന്നു ''ഡാ..,നീ എന്താ മിണ്ടാത്തെ.,? ''ഒാ..ഹ് എന്ത് മിണ്ടാന്‍ വരാന്‍ ഉള്ള മാരണം വണ്ടി വിളിച്ചാണേലും കറക്ട് സമയത്ത് എത്തുമല്ലോ., നല്ല ഫ്ലോയിലങ് വരുവായിരുന്നു., കാശി പിറുപിറുത്തതും ആനന്ദ് അവനെ ചൂഴ്ന്ന് നോക്കി ''നിനക്കെന്താഡാ കാശി ഒരു കള്ളലക്ഷണം.,, ''ഹേയ് പ്രാര്‍ത്ഥിച്ച് ഫ്ലോയിലങ് വരുവായിരുന്നെന്ന് പറഞ്ഞതാ, ആദി ഒരു കാര്യം ചെയ്യ്., നീ ചായക്കടയില്‍ തന്നെ വൈറ്റ് ചെയ്യ്., എനിക്ക് കുറച്ച് വഴിപാടുണ്ട്., അത് കഴിഞ്ഞ് അങ്ങോട്ട് വരാം., കാശി ആനന്ദിനെ ഒരുവിധം പറഞ്ഞ് വിട്ട് തിരിഞ്ഞ് നോക്കുമ്പോ അമ്മൂനെ കാണാനില്ല., കാശി എല്ലായിടത്തും തിരഞ്ഞ് നിരാശയോടെ മടങ്ങുമ്പോയാണ് അമ്പലത്തില്‍ നിന്ന് പോകുന്ന അമ്മൂനെ കണ്ടത് കാശി അവളെ അടുത്തേക്കോടി അവളെ അടുത്ത് കിതപ്പോടെ നിന്നു., അമ്മു ഒന്ന് അവനെ നോക്കി നടത്തം തുടര്‍ന്നു '''അമ്മൂ...,, കാശി അവളെ ഒപ്പം നടന്ന് വിളിച്ചു

''ഹ്മ്.,എന്താ കണ്ണേട്ടാ..,, ഒന്നും നടക്കാത്ത പോലുള്ള അവളെ മറുപടികേട്ട് കാശി ഒന്ന് പതറി ''അല്ല അമ്മൂ..,,ഞാന്‍ നേരത്തെ പറഞ്ഞത്., ''എന്ത് പറഞ്ഞത്.,, അമ്മു വീണ്ടും ഇങ്ങനെ ചോദിച്ചതും കാശിക്ക് പോലും സംശയമായി അവന്‍ ഇഷ്ടം പറഞ്ഞില്ലെ എന്ന് ''എഡീ..,,അമ്മൂ..,,നേരത്തെ അമ്പല നടയില്‍ വെച്ച് നിന്നോട് ഞാന്‍ പറഞ്ഞില്ലെ., കാശി അമ്മൂനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു ''അതെന്താ പറഞ്ഞതെന്നല്ലെ ഞാനും ചോദിച്ചെ.,, അമ്മുവും വിട്ട് കൊടുത്തില്ല '''ഒാ..ഹോ അത്രക്കായോ..,, കാശി അമ്മൂന്‍റെ കൈപിടിച്ച് ഒരു ഇടവഴിയിലേക്ക് കയറി മതിലിലേക്ക് അവളെ ചാരി നിര്‍ത്തി അമ്മു ഒന്ന് പതറി മാറിനില്‍ക്കാന്‍ നിന്നതും കാശി അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു '''നിനക്ക് അറിയണം അല്ലെ എന്നാ കേട്ടോ എനിക്ക് നിന്നെ ഇഷ്ടമാണ്., നിന്നെ ഞാന്‍ താലി കെട്ടി വീട്ടില്‍ പൊറുപ്പിക്കാന്‍ തീരുമാനിച്ചു., എന്താ നിനക്ക് സമ്മതമാണോ., കാശി കള്ളചിരിയോടെ നെറ്റി അമ്മൂന്‍റെ നെറ്റിയില്‍ മുട്ടിച്ചതും അവളെ ചന്ദനം അവന്‍റേതും കൂടെയായി അമ്മു അവന്‍റെ നെഞ്ചില്‍ പിടിച്ച് തള്ളി ''ദേ കണ്ണേട്ടാ ദേഹത്ത് തൊട്ടുള്ള പരിപാടി ഒന്നും വേണ്ട., കണ്ണേട്ടന് എന്നെ ഇഷ്ടാണെന്ന് എനിക്ക് ആദ്യമെ അറിമായിരുന്നു.,,

അതാ വല്ലാതെ എക്സ്പ്രഷന്‍ ഇടാതിരുന്നെ.,, അമ്മു ഇതും പറഞ്ഞ് മുന്നോട്ട് നടന്നു ''അറിയാന്നോ എങ്ങനെ? കാശി അന്താളിപ്പോടെ ചോദിച്ച് അവളെ കൂടെ നടന്നു ''കണ്ണേട്ടന്‍റെ പെരുമാറ്റത്തില്‍ നിന്ന് തോന്നി., പിന്നെ ഹരിയേട്ടനും ,..,, ''കൂടെനിന്ന് ചതിച്ച കള്ളനാറികള്‍., അമ്മൂന്‍റെ മറുപടികേട്ട് കാശി ദേഷ്യത്തോടെ രണ്ടിനേയും നന്നായി സ്മരിച്ചു '''ഒാ..ഹോ അപ്പോ എന്‍റെ പെണ്ണിന് എല്ലാം അറിയാം., അറിഞ്ഞോണ്ട് എന്നെ പിടിച്ച് ബ്രദര്‍ ആക്കില്ലെ., സാരമില്ല ഞാനത് തമാശ ആക്കിയെ എടുത്തൊള്ളു., ഇനി എന്‍റെ അമ്മൂട്ടിയുടെ പോസിറ്റീവായ മറുപടി കേള്‍ക്കട്ടെ..,, കാശി മീശപിരിച്ച് അവളെ നോക്കി കണ്ണിറുക്കി ''കണ്ണേട്ടന് അറിയാലോ ഞാനെന്താ പറയാ എന്ന്., അതോണ്ട് അതികം ഈ വിഷയം സംസാരിക്കണ്ട..,, ''എന്‍റെ അമ്മൂ..,,ഞാനൊന്ന് പറയട്ടെ., നീ പേടിക്കുകയൊന്നും വേണ്ട..,, ഞാ.... കാശി അമ്മൂനെ തണുപ്പിക്കാന്‍ നോക്കുമ്പോയാണ് കാശിയുടെ ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ച് ആരോ വലിച്ചത കാശിയുടെ പുറകിലുള്ള ആളെ കണ്ട് അമ്മു വേഗം ധാവണി തുമ്പില്‍ പിടിച്ച് ഒാടി പോയി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story