ആകാശി💖: ഭാഗം 21

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''കണ്ണേട്ടന് അറിയാലോ ഞാനെന്താ പറയാ എന്ന്., അതോണ്ട് അതികം ഈ വിഷയം സംസാരിക്കണ്ട..,, ''എന്‍റെ അമ്മൂ..,,ഞാനൊന്ന് പറയട്ടെ., നീ പേടിക്കുകയൊന്നും വേണ്ട..,, ഞാ.... കാശി അമ്മൂനെ തണുപ്പിക്കാന്‍ നോക്കുമ്പോയാണ് കാശിയുടെ ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ച് ആരോ വലിച്ചത് കാശിയുടെ പുറകിലുള്ള ആളെ കണ്ട് അമ്മു വേഗം ധാവണി തുമ്പില്‍ പിടിച്ച് ഒാടി പോയി കാശി വര്‍ദ്ധിച്ച ദേഷ്യത്തോടെ തിരിഞ്ഞ് നോക്കുമ്പോ ആനന്ദ് കൈ കെട്ടി നില്‍ക്കുന്നു ''ഇതാണോഡാ നിന്‍റെ വഴിവാട്.,,, ആനന്ദ് പുരിഗം ഉയര്‍ത്തി ചോദിച്ചു ''എന്‍റെ വഴിവാട് ഇങ്ങനെയാണ്., അതിന് നിനക്കെന്താ., മനുഷ്യന്‍ എങ്ങനെ എങ്കിലും വളച്ചോണ്ട് വരുമ്പോ ഒാരോ അലവലാതികള്‍ കയറി വന്നോളും..,, കാശി അവനെ നോക്കി പുച്ഛിച്ചു ''ഒാ..ഹ് അപ്പോ സാറിന് ഇപ്പോയും ദേഷ്യം മാറിയിട്ടില്ല.., ആനന്ദൊന്ന് ചിരിച്ചു ''അതൊന്നും നീ അറിയണ്ട., എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത് ഞങ്ങളൊക്കെ ചത്തോ എന്നറിയാനാകും., തല്‍ക്കാലം എനിക്കോ ഹരിക്കോ നിന്നെ കാണാന്‍ താല്‍പര്യം ഇല്ല., ഒന്ന് പോയി തരോ..,, കാശി ആനന്ദിന് നേരെ ഷൗട്ട് ചെയ്തു

''എന്‍റെ കാശീ..,ക്ഷമിക്കഡാ., അന്നത്തെ അവസ്ഥ അങ്ങനെ ആയിപോയതാണ്, ''എനിക്കൊന്നും കേള്‍ക്കണം എന്നില്ല.,, കാശി തിരിഞ്ഞ് നടന്നപ്പോയാണ് ഹരി ഒാടി വരുന്നത് കണ്ടത് ''കാശി എന്തായഡാ..,,അമ്മൂനോട് പറഞ്ഞോ..,, ഹരി കാശിയുടെ അടുത്ത് വന്ന് കിതച്ചോണ്ട് ചോദിച്ചതും കാശി അവനെ കുനിച്ച് നിര്‍ത്തി നന്നായിട്ടൊന്ന് പെരുമാറി ''എന്തിനാ നാറി വെറും വയറ്റില്‍ തല്ലി ചതക്കുന്നെ..,, അടി കിട്ടിയ വേദനയില്‍ ഹരി ചോദിച്ചതും കാശി അവന്‍റെ വയറിനിട്ടൊരു കുത്തും കൂടെ കൊടുത്തു ''നീ എന്തിനാടാ മരപ്പട്ടി അമ്മൂനോട് ആദ്യമെ പോയി ഇഷ്ടാണെന്ന് പറഞ്ഞത്., എന്‍റെ ഇഷ്ടം പറയാന്‍ എനിക്കറിയാം., വീട്ടില്‍ ചെന്നിട്ട് ആ നന്ദിതക്കും എന്‍റേന്ന് കിട്ടുന്നുണ്ട്,,, കാശിന്‍റെ കലിപ്പടങ്ങുന്നുണ്ടായിരുന്നില്ല ''അതിനാണോ പരനാറി എന്നെ എടുത്തിട്ടടിച്ചെ., നിനക്ക് അമ്മൂന്‍റേന്ന് തല്ല് കിട്ടേണ്ടെന്ന് കരുതി പറഞ്ഞപ്പോ തിരിഞ്ഞ് വന്ന് എനിക്കിട്ട് കിട്ടി.,

നിന്നോടൊക്കെ ദൈവം ചോദിക്കുമെഡാ തെണ്ടി..,, ഹരി ഇതും പറഞ്ഞ് നേരെ നോക്കുമ്പോയാണ് കാശിയുടെ പുറകില്‍ നില്‍ക്കുന്ന ആനന്ദിനെ കണ്ടത് ആദ്യമൊന്ന് ഞെട്ടിയ ഹരിയുടെ മുഖത്ത് പെട്ടന്ന് തന്നെ പുച്ഛമായി ''ഇവനെന്താ ഇവിടെ കാര്യം.,, '''ഹരീ...,,നീയും ഇങ്ങനെ പറയല്ലെ., ആനന്ദ് ഹരിയുടെ അടുത്തേക്ക് വന്നതും ഹരി അവന്‍റെ കോളറില്‍ കയറി പിടിച്ചു ''പ്ഫാ..,,പിന്നെ എങ്ങനെ പറയണം., ചങ്ക് കരള് എന്നൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല., ആത്മാര്‍ത്ഥത വേണം., ചതിച്ച് മുങ്ങി കളഞ്ഞിട്ട് ഇപ്പോ സെറ്റിമന്‍സും കൊണ്ട് വന്നേക്കുന്നു.,, ഹരി ദേഷ്യത്തോടെ പറഞ്ഞതും ആനന്ദിന്‍റെ കണ്ണൊന്ന് നിറഞ്ഞു ''അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ഹരീ., നീ വന്നെ വീട്ടില്‍ പോകാം..,, കാശി ഹരിയെ പിടിച്ച് കൊണ്ട് മുന്നോട്ട് നടന്നതും ആനന്ദ് അവരെ മുന്നില്‍ കയറി നിന്നു ''സോറി..,,അന്ന് അങ്ങനൊക്കെ സംഭവിച്ചു, ഒന്നും മനപൂര്‍വ്വം അല്ല., ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം.,

കേട്ടിട്ട് എന്നെ പഴയ ആദി ആയി കാണാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ തിരിച്ച് പൊക്കോളാം..,, ആനന്ദ് കേണപേക്ഷിച്ചതും രണ്ട്പേരും ഒന്ന് തണുത്തു., ആനന്ദിനേയും കൂട്ടി ക്ലബ്ബിലേക്ക് നടന്നു ആനന്ദും കാശിയും ഹരിയും പ്ലസ് ടു വരെ ഒപ്പം പഠിച്ചതാണ് തറവാടിന്‍റെ അടുത്ത് തന്നെയാണ് ആനന്ദിന്‍റെ വീടും മൂന്നും കട്ടചങ്കായിരുന്നു., അതിന്‍റെ ഇടക്ക് നടന്ന ചിലപ്രശ്നങ്ങളാണ് ആനന്ദില്‍ നിന്ന് തെറ്റിനില്‍ക്കാന്‍ കാരണം ക്ലബ്ബിലേക്ക് ചെന്നപ്പോയാണ് ക്ലബ്ബിന്‍റെ കീ തറവാടിലാണെന്ന് ഒാര്‍മ വന്നത് ''ഇനി എന്ത് ചെയ്യും.,, ആനന്ദാണത് ചോദിച്ചത് '''സാറിന് കുറച്ച് സമയം നില്‍ക്കുന്നതിന് കുഴപ്പം ഒന്നുല്ലല്ലോ., കീ ഞങ്ങളെങ്ങനെ എങ്കിലും എത്തിച്ചോളാം., അത് വരെ ദയവായി മിണ്ടാതെ നിന്ന് തരണം., ഹരി ആനന്ദിന് നേരെ കൈകൂപ്പി ''ഹരീ..,,അച്ഛന്‍ കമ്പനിയില്‍ പോകുമ്പോ കൊണ്ട് തരാന്ന് പറഞ്ഞു., അപ്പോയേക്കും നമ്മുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.,, കാശിയും ഹരിയും അടുത്തുള്ളൊാരു ഹോട്ടലില്‍ കയറി ആനന്ദ് പുറകേയും കാശിയും ഹരിയും ഒാഡര്‍ ചെയ്ത് കഴിക്കാന്‍ തുടങ്ങി ആനന്ദിനെ മൈന്‍റ് ചെയ്തതെയില്ല.,

''ഒരാളിവിടെ വായിം തുറന്ന് വെള്ളം ഇറക്കുമ്പോ വേണോ എന്നൊക്കെ ചോദിക്കാം.,, ആനന്ദ് എങ്ങോട്ടോ നോക്കി പറഞ്ഞു ''എന്നാ നീ വായ അടച്ച് വെള്ളം ഇറക്കഡാ..,, ഹരി ഇതും പറഞ്ഞ് വീണ്ടും കഴിക്കാന്‍ തുടങ്ങി പിന്നെ ആനന്ദ് ഒന്നും മിണ്ടാന്‍ പോയില്ല., ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ചവിടെന്നിറങ്ങി ക്ലബ്ബിന്‍റെ മുന്നില് വന്ന് നിന്നു ''ദേ വല്ല്യച്ഛന്‍റെ കാറ്..,, ''ഒന്ന് മാറി നില്‍ക്കാവോ., അച്ഛന്‍ നിന്നെ ഞങ്ങളെ കൂടെ കണ്ടാല്‍ ഞങ്ങള്‍ക്കാവും അടി കിട്ടാ..,, കാശി പറഞ്ഞപ്പോയേക്കും ആനന്ദ് വേഗം ക്ലബ്ബിന്‍റെ പുറകിലേക്ക് മറഞ്ഞ് നിന്നു ''ന്നാ നിന്‍റെ കീ..,, പിന്നെ കാശി ഈവനിംങ് എനിക്കൊരു പ്രോഗ്രാം ഉണ്ട്., സോ അമ്മൂനെ കൂട്ടാന്‍ നീയോ ഹരിയോ വന്നേക്കണം..,, അച്ഛന്‍ പറഞ്ഞതും മുന്നില്‍ തന്നെ മൈന്‍റ് ചെയ്യാതെ ഇരിക്കുന്ന അമ്മൂനെ കണ്ട് കാശിക്ക് ചിരിപൊട്ടി ''നിനക്ക് ഞാന്‍ വൈകീട്ട് വെച്ചിട്ടുണ്ടെടി കുരുട്ട്മണി.,, കാശി മനസ്സില്‍ പറഞ്ഞു അച്ഛന്‍ കാറെടുത്തതും അമ്മു ഒളികണ്ണിട്ട് കാശിയെ നോക്കിയ നിമിഷം കാശി ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു ചിരിച്ചോണ്ട് തിരിഞ്ഞ കാശി ഹരിയെ കണ്ട് ഇളിച്ച് കൊടുത്തു

''എന്തൊരു ഒലിപ്പീരിയാഡാ., പ്രേമം കുറച്ച് ഒലിപ്പീരിയും പൈങ്കിളിയും ഒക്കെ തന്നാ., കാശി ഡോര്‍ തുറന്ന് അകത്ത്കയറി തൊട്ട് പിന്നാലെ ഹരിയും ആനന്ദും ''ഹ്മ്..,,വേഗം പറ., ഞങ്ങള്‍ക്ക് നിന്‍റെ കഥയും കേട്ട് നില്‍ക്കാന്‍ ടൈമില്ല., ഞങ്ങളെ കാണാന്‍ വന്നതിന്‍റെ ഉദ്ദേശം മാത്രം പറഞ്ഞാല്‍ മതി., വേറെ ഒന്നും കേള്‍ക്കണം എന്നില്ല., കേറിയപാടെ ഹരി പറഞ്ഞു ''അതിന് അവന്‍ നമ്മളെ കാണാന്‍ വന്നതൊന്നും അല്ല., അവന്‍ ഇതിലെ എങ്ങോട്ടോ പാസ്സ് ചെയ്തപ്പോ ജെസ്റ്റ് എന്നെ കണ്ടപ്പോ സംസാരിക്കാ എന്ന് കരുതി., അതും പഴയ ഫ്രണ്ട്‌ഷിപ്പിന്‍റെ പേരും പറഞ്ഞ്..,, കാശി ഗൗരവത്തോടെ പറഞ്ഞ് ബീന്‍ബാഗിലിരുന്നു ഇതിന് മറുപടിയായി ആനന്ദൊന്ന് ചിരിച്ചു ''നിങ്ങള്‍ക്കെന്നെ എന്തും പറയാം., പക്ഷെ അന്ന് ഉണ്ടായത് നിങ്ങള്‍ കേട്ടെ പറ്റൂ..,, ആനന്ദ് അന്നത്തെ ദിവസം., അവര്‍ പിരിഞ്ഞ ദിവസം ആനന്ദവരെ ചതിച്ച ദിവസം നടന്ന കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story