ആകാശി💖: ഭാഗം 22

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അതിന് അവന്‍ നമ്മളെ കാണാന്‍ വന്നതൊന്നും അല്ല., അവന്‍ ഇതിലെ എങ്ങോട്ടോ പാസ്സ് ചെയ്തപ്പോ ജെസ്റ്റ് എന്നെ കണ്ടപ്പോ സംസാരിക്കാ എന്ന് കരുതി., അതും പഴയ ഫ്രണ്ട്‌ഷിപ്പിന്‍റെ പേരും പറഞ്ഞ്..,, കാശി ഗൗരവത്തോടെ പറഞ്ഞ് ബീന്‍ബാഗിലിരുന്നു ഇതിന് മറുപടിയായി ആനന്ദൊന്ന് ചിരിച്ചു ''നിങ്ങള്‍ക്കെന്നെ എന്തും പറയാം., പക്ഷെ അന്ന് ഉണ്ടായത് നിങ്ങള്‍ കേട്ടെ പറ്റൂ..,, ആനന്ദ് അന്നത്തെ ദിവസം., അവര്‍ പിരിഞ്ഞ ദിവസം ആനന്ദവരെ ചതിച്ച ദിവസം നടന്ന കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി ആനന്ദിന്‍റെ അമ്മയുടെ ആങ്ങളയുടെ മകളുണ്ട് കീര്‍ത്തി കാശിയും ഹരിയും ആനന്ദും കീര്‍ത്തിയും ഇവര് നാല് പേരുമാണ് ടീംസ് പക്ഷെ കീര്‍ത്തി അവരെ ഇളയതാണ് കീര്‍ത്തിയുടെ അമ്മയും അച്ഛനും പരസ്പം പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്., അച്ഛനാണ് അവളെ വളര്‍ത്തിയത്., കീര്‍ത്തിയുടെ അച്ഛന് പെട്ടന്ന് ഞെരമ്പ് ബ്ലോക്കായി കിടപ്പിലായി ആ സമയം കീര്‍ത്തി പ്ലസ് ടു ജെസ്റ്റ് കംപ്ലീറ്റ് ആയിട്ടുണ്ടായിരുന്നൊള്ളു

അച്ഛന് ഒരേയൊരു മകളുടെ കല്ല്യാണം കൂടാന്‍ ആഗ്രഹം കൊണ്ട് കീര്‍ത്തിയുടെ കല്ല്യാണം ഉറപ്പിച്ചു എന്‍ഗേജ്മെന്‍റ് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞതും അച്ഛന്‍ പെട്ടന്ന് അറ്റാക്ക് വന്ന് മരിച്ചു നിശ്ചയിച്ച മുഹൂര്‍ത്തതില്‍ കല്ല്യാണം നടക്കണം എന്ന ചെക്കന്‍റെ വീട്ടുകാരുടെ നിര്‍ബന്ധം കാരണം അച്ഛന്‍റെ നാല്പതിന് മുന്നെ തന്നെ നിശ്ചയിച്ച ദിവസം കല്ല്യാണം നടത്താന്‍ തീരുമാനിച്ചു അന്നാണ് ആ സംഭവം ഉണ്ടായത് നാല് ആത്മാര്‍ത്ത കൂട്ടുക്കാര്‍ രണ്ടായി പിളര്‍ന്ന ദിവസം ആദ്യം അമ്പലത്തില്‍ വെച്ച് ചെറിയൊരു താലി ചാര്‍ത്തല്‍ ചടഞ്ഞ്., പിന്നെ വൈകീട്ട് ആനന്ദിന്‍റെ വീട്ടില്‍ വെച്ച് പാര്‍ട്ടി അങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത് മുഹൂര്‍ത്തതിന് മുന്നെ തന്നെ അടുത്ത ബന്ധുക്കളും കുറച്ച് ഫ്രണ്ട്സും അമ്പലത്തില്‍ എത്തി മുഹൂര്‍ത്തതിന് പതിനഞ്ച് മിനിറ്റ് മുമ്പ് '''എനിക്കെന്‍റെ അച്ഛനോട് ഒരുവട്ടം കൂടെ അനുഗ്രഹം വാങ്ങണം.., കീര്‍ത്തിയുടെ അച്ഛനെ അടക്കിയിരുന്നത്

അവരെ വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു ''കീര്‍ത്തി മോളെ നമ്മള്‍ ഇറങ്ങിയപ്പോ അനുഗ്രഹം വാങ്ങിയല്ലെ ഒള്ളൂ..,, എല്ലാവരും അവളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അവള്‍ അടങ്ങിയില്ല., അവസാനം ആനന്ദ് അവളെ കൊണ്ട് അച്ഛനെ അടക്കിയടത്തേക്ക് കൊണ്ട് പോയി സമയം നീങ്ങി കൊണ്ടിരുന്നു കീര്‍ത്തിയേയും കൂടെ പോയ ആനന്ദിനേയും കാണുന്നുണ്ടായിരുന്നില്ല ചുറ്റും മുറുമുറുപ്പുയര്‍ന്നു രണ്ട് പേരുടേയും ഫോണിലേക്ക് മാറി മാറി ഒാരോരുത്തരും വിളിച്ചെങ്കിലും സ്വിച്ചോഫ് ആയിരുന്നു മുഹൂര്‍ത്ത സമയം കഴിഞ്ഞതും ചെക്കന്‍റെ വീട്ടുക്കാര്‍ ആനന്ദിന്‍റെ വീട്ടുക്കാരോട് തര്‍ക്കമുണ്ടാക്കി ദേഷ്യത്തോടെ ഇറങ്ങി പോയി നാല് ഭാഗത്തേക്കും ആളെ വിട്ട് നോക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല നാണം കെട്ട് തളര്‍ന്ന ആനന്ദിന്‍റെ അച്ഛന്‍റെ നോട്ടം എത്തിയത് കാശിയുടേയും ഹരിയുടേയും അടുത്തായിരുന്നു ''പറയെഡാ..,,ആനന്ദ് അവളേം കൊണ്ട് എവിടെ പോയെന്ന്..,, പറയാന്‍..,,

കാശിയുടെ കോളര്‍ പിടിച്ച് കുലുക്കി ആനന്ദിന്‍റെ അച്ഛന്‍ അലറി ''അ..അങ്ക്ളെ ഞങ്ങള്‍ക്കൊന്നും അറിയില്ല., ഞങ്ങളും നിങ്ങളുടെ കൂടെ ആയിരുന്നില്ലെ., കാശി പറഞ്ഞു '''ഇവരെ കൂടെ തന്നെയല്ലെ പോയ രണ്ടെണ്ണം എപ്പോയും ഉണ്ടാക്കാറ്., ഇത് ഒത്തുകളിതന്നെയാ., ഇവരെ ഒന്ന് നന്നായി കുടഞ്ഞാ എല്ലാം തുറന്ന് പറഞ്ഞോളും.,, ആനന്ദിന്‍റെ വകയിലുള്ള ഏതോ ചൊറിയന്‍ അമ്മാവന്‍ പറഞ്ഞതും ആദ്യത്തെ അടി കാശിയുടെ മുഖത്ത് വീണു തടയാന്‍ പോയ ഹരിക്കും കിട്ടി ഒന്ന്., പിന്നെ തല്ലുണ്ടാക്കാനായി നടക്കുന്ന ചില ബന്ധുക്കള്‍ കുറച്ചെണ്ണം ഹരിയേയും കാശിയേയും നന്നായി പഞ്ഞികിട്ടു അവസാനം ആരെക്കെയോ കാശിയേയും ഹരിയേയും പിടിച്ച് മാറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു രണ്ട് ദിവസം ഹോസ്പിറ്റലില്‍ കിടന്നു ഹരിയുടേയും കാശിയുടേയും വീട്ടുക്കാന്‍ ആനന്ദിന്‍റെ വീട്ടുക്കാര്‍ക്കെതിരെ കേസ് കൊടുത്തു സന്തോഷത്തോടെ കഴിഞ്ഞ രണ്ട് അയല്‍വാസികളും തെറ്റിപിരിഞ്ഞു ആനന്ദിനേയും കീര്‍ത്തിയേയും തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല.,

എല്ലാവരും കരുതിയത് പോലെ അവര് ഒളിച്ചോടി പോയതാണെന്നാണ് ഹരിയും കാശിയും വിചാരിച്ചിരുന്നത് പക്ഷെ അവിടെ നടന്നത് മറ്റൊന്നായിരുന്നു കീര്‍ത്തിയേയും കൊണ്ട് ആനന്ദ് അവളെ വീട്ടില്‍ പോയി അച്ഛനെ അടക്കിയിടത്ത് നിന്ന് കണ്ണീരൊടെ അനുഗ്രഹം വാങ്ങി കീര്‍ത്തി വന്നതും ആനന്ദ് കാറില്‍ കയറാന്‍ നിന്നതും കീര്‍ത്തി കീ വാങ്ങി കാറെടുത്തു കാര്‍ വഴിതിരിഞ്ഞ് പോയതും ആനന്ദൊന്ന് ഞെട്ടി ''നീയിത് എങ്ങോട്ടാ കീര്‍ത്തി., ''ഇങ്ങോട്ടൊന്നും പറയണ്ട ആദീ.., നമ്മളിപ്പോ ഐയര്‍പോട്ടിലേക്ക് പോകുന്നു., പത്ത് മിനിറ്റ് കൊണ്ട് നമുക്ക് ഉള്ളിലേക്ക് കയറണം., എങ്കിലെ ഫ്ലൈറ്റ് കിട്ടൂ..,, കീര്‍ത്തി ഡ്രൈവിംങില്‍ തന്നെ ശ്രദ്ധിച്ചോണ്ട് പറഞ്ഞു ''നീയിത് എന്തൊക്കെയാ കീര്‍ത്തീ പറയുന്നെ., കളിക്കാനുള്ള സമയമല്ലിത് നിന്‍റെ കല്ല്യാണമാ., ആനന്ദ് ശബ്ദമെടുത്തു ''അത് തന്നെ എനിക്കും പറയാനുള്ളത് ഇത് കളിക്കാനുള്ള സമയമല്ല.,, ഇതും പറഞ്ഞ് കീര്‍ത്തി ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി കാര്‍ ലോക്ക് ചെയ്ത് ഒരു കവറും കൈയ്യില്‍ പിടിച്ചിറങ്ങി ഇറങ്ങിയപ്പോ ആനന്ദിന്‍റെ ഫോണും കൈയ്യിലെടുത്ത് പമ്പിലെ ബാത്ത്റൂമിലേക്ക് കയറി അഞ്ച് മിനിറ്റ് കഴിഞ്ഞ് അവള്‍ വരുമ്പോ സാരി മാറ്റി ഒരു ജീനും ടീഷര്‍ട്ടും ആയിരുന്നു വേഷം ''കീര്‍ത്തി.,നീ ഇപ്പോ അതിര് കടന്നിരിക്കുന്നു.,

തിരിച്ച് പോകുന്നതാണ് നിനക്ക് നല്ലത്., നിന്‍റെ തമാശകളിക്ക് എന്നെ കൂടെ വലിച്ചിഴക്കരുത്.,, എന്‍റെ ഫോണിങ് താടി.,, കാര്‍ ഐയര്‍പോട്ടില്‍ നിര്‍ത്തി ആനന്ദ് അവളോട് ഷൗട്ട് ചെയ്തെങ്കിലും അവള്‍ മിണ്ടാതെ അവനെ വലിച്ച് ഉള്ളിലേക്ക് കടന്നു അവന്‍റെ പാസ്സ്പോര്‍ട്ടും ടോക്ക്വുമെന്‍റ്സും എല്ലാം അവളെ കൈയ്യില്‍ തന്നെ ഉണ്ടായിരുന്നു ഐയര്‍പോട്ടിലെ എല്ലാം ക്ലീര്‍ ചെയ്ത് അവര്‍ ഫ്ലൈറ്റില്‍ കയറി അവന് ഒരു കാര്യം മനസ്സിലായി അവര്‍ പോകുന്നത് ലണ്ടനിലേക്കാണെന്ന് ആനന്ദിന് എന്താ ചെയ്യണമെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല ലണ്ടനിലെത്തി ആരോ അവരെ പിക്ക് ചെയ്യാന്‍ വന്നു അവരെ റൂമില്‍ എത്തിയതും ആനന്ദ് അവന്‍റെ ദേഷ്യം മാറുന്ന വരെ കീര്‍ത്തിയുടെ രണ്ട് കവിളും മാറി മാറി അടിച്ചു പക്ഷെ അപ്പോയും അവള്‍ ചിരിച്ചോണ്ടേയിരുന്നു കീര്‍ത്തി ലണ്ടനില്‍ സെറ്റിള്‍ഡായ മലയാളി ആയിട്ട് രണ്ട് വര്‍ഷമായി പ്രണയത്തിലാണ്., ഫേസ്ബുക്ക് വഴി പ്രണയിച്ച് രണ്ട് പേരും ഒറ്റപ്രാവിശ്യം മാത്രമെ നേരില്‍ കണ്ടൊള്ളു., അവളെ കല്ല്യാണം ഉറപ്പിച്ചത് മുതല്‍ അവനും അവളും കൂടെ പ്ലാന്‍ ചെയ്തതാണ് നടന്നതൊക്കെ.,

എല്ലാം അറിഞ്ഞ ആനന്ദ് അവനേം നന്നായി തല്ലി ചതച്ചു പക്ഷെ രണ്ട് പേരും ഇതൊക്കെ ആദ്യമെ പ്രതീക്ഷിച്ചത് കൊണ്ട് ചിരിച്ച് തന്നെ നേരിട്ടു ആനന്ദിന് പെട്ടന്നൊന്നും അവിടെന്ന് പോരാന്‍ പറ്റുന്നുണ്ടായിരുന്നില്ല കുറേക്കാലം അവരോട് മിണ്ടാതെ നടന്ന ആനന്ദ് പിന്നെ കൂട്ടായി., ഒരു പാര്‍ട്ട് ടൈം ജോലിയും പഠിപ്പും ആനന്ദ് മുന്നോട്ട് കൊണ്ട് പോയി ലഡനില്‍ വന്ന് പഠിക്കാ എന്നുള്ളത് അവന്‍റെ ഡ്രീം ആയത് കൊണ്ട് മാത്രമാണ് അവനൊന്ന് അടങ്ങിയത് കീര്‍ത്തിയുടേയും യാദവ് എന്ന അവളെ കാമുകന്‍റേയും കല്ല്യാണം കഴിഞ്ഞു പ്രശ്നങ്ങള്‍ ഒന്ന് അടങ്ങട്ടെ എന്നും പറഞ്ഞ് നാട്ടിലേക്കുള്ള കോണ്‍ടാക്ട് തടഞ്ഞത് യാദവ് തന്നെയാണ് പഠിത്തം കഴിഞ്ഞ് അവിടെത്തെ നല്ലൊരു കമ്പനിയില്‍ ആനന്ദിന് ജോലികിട്ടി അതെ കമ്പനി ഇന്ത്യയില്‍ ഒള്ളത് കൊണ്ട് ആനന്ദ് ഇന്ത്യയിലേക്ക് വന്നു ഡല്‍ഹില്‍ ആയിരുന്നു., രണ്ട് മാസം കേരളത്തിലേക്ക് വരാന്‍ ധൈര്യം ഇല്ലാതെ ആനന്ദ് നിന്നു പിന്നെ മനസ്സ് സമ്മതിക്കാതെ വന്നതും കേരളത്തിലേക്ക് തിരിച്ചു നാട്ടില്‍ ഒരു ഹോട്ടലില്‍ റൂമെടുത്തു., വീട്ടിലേക്ക് പോയതെയില്ല., ആദ്യം കാശിയും ഹരിയുമായുള്ള പ്രശ്നം തീര്‍ത്ത് അവരെ കൂട്ടി വീട്ടിലേക്ക് പോകാനാണ് ആനന്ദിന്‍റെ പ്ലാന്‍..,, •••••••••••••••••••••••••••••••••••••••••••

'''ആ കീര്‍ത്തി തെണ്ടീടെ തലയില്‍ ഇടിത്തീ വീഴും..,, എല്ലാം കേട്ട ഹരി അവളെ ശപിച്ചതും ആനന്ദ് അവന്‍റെ വായപൊത്തി ''അങ്ങനെയൊന്നും പറയാതെഡാ അവളിപ്പോ പ്രഗ്നന്‍റാണ്.,, ''നന്നായി.,അവള്‍ കാരണം അന്നത്തെ അടിയില്‍ ന്‍റെ കോട്ടിലെ രണ്ട് പല്ലാ പോയത്., രൂപ ഇരുപതിനായിരം കൊടുത്താ പല്ല് വെച്ചത്., അടുത്ത സംസാരത്തിന് മുമ്പ് ആ കാശ് ഇങ്ങെടുക്ക്.,, ഹരി കൈനീട്ടിയതും ആനന്ദ് കാര്‍ഡ് അവന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു ''ഇരുപതല്ല മുപ്പതിനായിരം നീയെടുത്തോ., എന്നോടുള്ള ദേഷ്യം മാറി കൂടെ നിന്ന്., വീട്ടുക്കാരുടെ ദേഷ്യം മാറ്റാന്‍ സഹായിച്ചാല്‍ മതി.,, ആനന്ദ് ദയനീയമായി പറഞ്ഞു ''ഇനിയും നിന്‍റെ വീട്ടുക്കാരുടെ തല്ല് കൊള്ളണം അല്ലെ., മോന് ഒറ്റക്ക് അങ് പോയാല്‍ മതി., ആ കീര്‍ത്തി പട്ടിയെ എന്‍റെ കൈയ്യില്‍ കിട്ടിയാ അവളെ ഇപ്പോ ഞാന്‍ കൊല്ലും..,, കാശി പല്ല് കടിച്ചു ''പിന്നെ ഒരു കാര്യം., ഞങ്ങള്‍ക്ക് നിന്നെ കൂടെ കൂട്ടണോ എന്ന് ഒന്ന് ചിന്തിക്കണം., മോന് തല്‍ക്കാലം പോകാന്‍ നോക്ക്..,, കാശിക്ക് പിന്നാലെ ഹരിയും ക്ലബ്ബില്‍ നിന്നിറങ്ങാന്‍ നിന്നതും ആനന്ദ് കാശിയെ പിടിച്ച് വെച്ചു

''നിങ്ങള്‍ രണ്ട്ദിവസം ആലോചിച്ച് എന്‍റെ കൂടെ നിന്നാല്‍ മതി., പക്ഷെ അതിന് മുമ്പ് എന്‍റെ നന്ദൂനെ ഒന്ന് കാണാന്‍..,, ആനന്ദിന്‍റെ ശബ്ദമൊന്നിടറി കാശിയും ഹരിയും പുച്ഛത്തോടെ അവനെ നോക്കി ''നിന്‍റെ നന്ദുവോ., അവള് ഞങ്ങളെ പെങ്ങളാ., നിന്‍റെ ആരുമല്ല ആരും..,, കാശി ദേഷ്യത്തോടെ ഇതും പറഞ്ഞിറങ്ങി പോയി ''ആനന്ദേ..,,നിന്‍റെ കൂടെ ഫ്രണ്ടായി കൂടെ കൂട്ടണം എന്ന് ഞങ്ങള്‍ ആലോചിക്കാം., പക്ഷെ നീ നന്ദൂനെ ആഗ്രഹിച്ചാണ് ഞങ്ങളെ തേടിവെന്നതെങ്കില്‍ നിനക്ക് ഇപ്പോ തന്നെ പോകാം..,, ഹരി അവനെ പുറത്താക്കി ഡോര്‍ ലോക്ക് ചെയ്ത് അവന്‍റെ കാര്‍ഡ് തിരിച്ച് കൊടുത്ത് ഒരു പുച്ഛത്തോടെ കാശിയുടെ പുറകെ പോയി ആനന്ദ് സങ്കടത്തോടെ അവര് പോകുന്നത് നോക്കി നിന്ന് ഒരു നിശ്വാസത്തോടെ ഒാട്ടോ കയറി അവന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോയി ••••••••••••••••••••••••••••••••••••••••• വൈകീട്ട് കാശി തറവാട്ടിലെ ഒരു കാറെടുത്ത് അമ്മൂനെ കൊണ്ട് വരാനിറങ്ങി

''ചേട്ടായി എങ്ങോട്ടാ ഞാനും കൂടെ വന്നോട്ടെ..,, നന്ദു അവന്‍റെ ഒപ്പം കൂടി ''എന്‍റെ നന്ദു ഞാനൊരു അര്‍ജന്‍റ് കാര്യത്തിനിറങ്ങിയതാ., നിന്നെ കൊണ്ട് പോയാല്‍ ഒന്നും നടക്കില്ല..,, ''ഈ ഒന്നും നടക്കില്ലെന്ന് പറഞ്ഞത് അമ്മു ചേച്ചിയുമായുള്ള റൊമാന്‍സാകും.അല്ലെ ,, നന്ദു ചിരി കടിച്ച് പിടിച്ച് ചോദിച്ചു അതിനൊന്ന് കണ്ണിറുക്കി കാശി വണ്ടി സ്റ്റാര്‍ട്ടാക്കി ഇപ്രാവിശ്യം തന്‍റെ ക്യാമറയും കാശി കൈയ്യില്‍ കരുതിയിരുന്നു കാശിയുടെ മനസ്സ് തുള്ളിചാടുകയായിരുന്നു എന്‍റെ ഇഷ്ടം അവളെ അറിയിച്ച ശേഷം അമ്മൂന്‍റെ കൂടെയുള്ള ആദ്യത്തെ യാത്ര ഇന്ന് ഞാന്‍ പൊളിക്കും.,, കാശി മനസ്സില്‍ ഒാരോന്ന് നെയ്ത് കൂട്ടി വണ്ടിയോടിച്ചു കമ്പനിക്ക് മുന്നില്‍ കാര്‍ നിര്‍ത്തി അമ്മൂന്‍റെ നമ്പറെടുത്ത് ഡെയല്‍ ചെയ്തു '''അമ്മൂ..,,ഞാന്‍ പുറത്തുണ്ട് വേഗം വാ..,, ഫോണെടുത്ത ഉടനെ ഇങ്ങനെ പറഞ്ഞ് കാശി ഫോണ്‍ കട്ടാക്കി കാശിയൊരു റൊമാന്‍റിക് പാട്ട് വെച്ച് സ്റ്റിയറിങില്‍ താളമിട്ട് അമ്മൂന് വേണ്ടി കാത്ത്നിന്നു.,......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story