ആകാശി💖: ഭാഗം 23

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കമ്പനിക്ക് മുന്നില്‍ കാര്‍ നിര്‍ത്തി അമ്മൂന്‍റെ നമ്പറെടുത്ത് ഡെയല്‍ ചെയ്തു '''അമ്മൂ..,,ഞാന്‍ പുറത്തുണ്ട് വേഗം വാ..,, ഫോണെടുത്ത ഉടനെ ഇങ്ങനെ പറഞ്ഞ് കാശി ഫോണ്‍ കട്ടാക്കി കാശിയൊരു റൊമാന്‍റിക് പാട്ട് വെച്ച് സ്റ്റിയറിങില്‍ താളമിട്ട് അമ്മൂന് വേണ്ടി കാത്ത്നിന്നു., അല്പ സമയം കഴിഞ്ഞിട്ടും അമ്മൂനെ കാണാതെ വന്നതും കാശി വീണ്ടും അവളെ ഫോണിലേക്ക് വിളിച്ചു '''എന്‍റെ അമ്മൂട്ടി നീയിത് എവിടെ., ഞാന്‍ പുറത്ത് നിന്നെ വൈറ്റ് ചെയ്ത് നില്‍ക്കാന്‍ തുടങ്ങീട്ട് അരമണിക്കൂര്‍ കഴിഞ്ഞു., ഒന്ന് വേഗം വന്നെ.,, '''മോനേ...,, കാശി അമ്മൂനെ വിളിച്ച് പുറത്തേക്ക് വരാന്‍ പറഞ്ഞെങ്കിലും മറുവശത്തുള്ള മോനേ എന്നുള്ള വിളിയില്‍ അവനൊന്ന് ഞെട്ടി ഞാനെപ്പോയാ ലവളെ മോനായത്., ബ്രദറില്‍ നിന്ന് കാമുകനീലേക്ക് മാറ്റം പ്രതീക്ഷിച്ചപ്പോ ലവളെന്നെ മോനാക്കിയോ.,, ''മോനേ..,,ഇത് ഞാനാ അമ്മൂന്‍റെ അമ്മ.,, അമ്മു പോയപ്പോ ഫോണെടുക്കാന്‍ മറന്ന് പോയി.,

ഞാന്‍ കമ്പനിയിലെ നമ്പറിലേക്ക് വിളിച്ചിരുന്നു., അവള്‍ വര്‍ക്കിലാണെന്നാ പറഞ്ഞത്., അമ്മൂന്‍റെ അമ്മയാണെന്നറിഞ്ഞതും കാശി ആകെ നാണംകെട്ടുപോയി ദൈവമേ അമ്മൂട്ടീ എന്നൊക്കെ വിളിച്ചത് കേട്ടിട്ട് എന്നെ കുറിച്ച് എന്ത് വിചാരിച്ചോ എന്തോ., ''എന്നാ ശെരി ഗീതമ്മേ.., ഞാനവളെ പിക് ചെയ്യാന്‍ വന്നേക്കാണ്., അവളെത്തിയാല്‍ വിളിക്കാം..,, കാശി ചമ്മി നാറി മറുപടി പോലും കേള്‍ക്കുന്നതിന് മുന്നെ ഫോണ്‍ കട്ടാക്കി അച്ഛന്‍ കമ്പനിയില്‍ ഇല്ലാത്തത് കൊണ്ടും കമ്പനിയിലേക്ക് കയറി ചെല്ലാനുള്ള മടി കാരണം കൊണ്ടും ഒാഫീസ് നമ്പറിലേക്ക് വിളിച്ച് അമ്മൂനോട് വരാന്‍ പറഞ്ഞു വീണ്ടും ഒരു അരമണിക്കൂര്‍ കഴിഞ്ഞാണ് അമ്മു വന്നത് ''ഗുഡ് ഈവനിംങ് കണ്ണേട്ടാ., ആദ്യ ദിവസായോണ്ട് എല്ലാം ഒന്ന് റെഡിയായി വരുന്നെയൊള്ളു അതാ നേരം വൈകിയെ സോറി..,, അമ്മു ഡോര്‍ തുറന്ന് കയറി ''ഡീ..,,നിനക്കെന്തിനാ ഫോണ്.,

ഒരു സ്ഥലത്തേക്കിറങ്ങുമ്പോ ഫോണെടുക്കാതെ ആരെങ്കിലും വരോ., അതും നീ ഇവിടെ ഒക്കെ പരിചയം ആയി വരുന്നെല്ലെയൊള്ളു.,, കാശി ഗൗരവത്തോടെ പറഞ്ഞതും അമ്മു ഇളിച്ച് കൊടുത്തു ''സത്യായിട്ടും ആദ്യത്തെ ദിവസത്തിന്‍റെ വെപ്രാളത്തില്‍ മറന്നതാന്നെ.., ''നന്നായി.,ഞാന്‍ നാണം കെട്ടത് മിച്ചം., ആ..ഹ് പോട്ടെ. നിനക്ക് വല്ലോം കഴിക്കാന്‍ വേണോ..,, കാശി കാര്‍ സ്റ്റാര്‍ട്ടാക്കി ചോദിച്ചു ''കിട്ടിയാ കൊള്ളാന്നുണ്ട്., ഭയങ്കര വിശപ്പ്., പക്ഷെ എന്‍റേല് അഞ്ചിന്‍റെ പൈസയില്ല.,, അമ്മു പറഞ്ഞതും കാശിയൊന്ന് ചിരിച്ചു ഒരു കള്ളച്ചിരി ''പൈസയൊക്കെ എന്തിനാ മുത്തെ., നീയെന്‍റെ പെണ്ണല്ലെ.,, കാശിയുടെ കണ്ണിറുക്കല്‍ കണ്ടതും അമ്മൂന്‍റെ നെഞ്ചൊന്ന് പിടച്ചു അവളൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ''അമ്മൂട്ടീ..,ഈ മൗനം സമ്മതമാണോ..,, ''ഈ മൗനം സമ്മതമല്ല., എന്‍റെ പൊന്ന് കണ്ണേട്ടാ., എന്‍റെ അമ്മേടെ കൂടെ ജീവിച്ച് കൊതി തീര്‍ന്നിട്ടില്ല.,

എന്നോടുള്ള ഇഷ്ടം എങ്ങാനും ആ ശ്രീഷ്മയും അവളെ അച്ഛനും നിങ്ങളെ മുത്തച്ഛനുമൊക്കെ അറിഞ്ഞാ ഞങ്ങളെ തൂക്കിയെടുത്ത് പാതാളത്തിലേക്കെറിയും., പൈസേടെ കുറവെ ഒള്ളൂ.,അല്ലാതെ ഇപ്പോ സന്തോഷത്തിനൊരു കുറവും ഇല്ല., നാട്ടിലും കൂടെ എത്തിയപ്പോ അമ്മയിപ്പോ ഡബിള്‍ ഹാപ്പിയാ., ഇല്ലാതെ ആക്കരുത് കണ്ണേട്ടാ ഒന്നും..,, അമ്മു അവന് നേരെ കൈ കൂപ്പിയതും കാശി അത് താഴ്ത്തി വെച്ചു ''ഇനി ഞാന്‍ നിന്‍റെ കഴുത്തില്‍ താലികെട്ടുമ്പോള്‍ അല്ലാതെ എന്‍റെ അടുത്ത് നിന്ന് കൈ കൂപ്പി പോകരുത്..,, കാശി പറഞ്ഞത് കേട്ട് അമ്മു നെറ്റിയില്‍ കൈ വെച്ചൊന്ന് നിശ്വസിച്ചു ''കണ്ണേട്ടാ..,,നിങ്ങള്‍ക്കിതെന്താ ഞാന്‍ പറയുന്നത് മനസ്സിലാകാത്തത്..,, ''എനിക്കൊന്നും മനസ്സിലാകൂല., പക്ഷെ ഒന്ന് കേട്ടോ ഈ കാശിനാഥ് ഒരാളെ കഴുത്തില്‍ താലികെട്ടുന്നുണ്ടേല് അത് അമേയ എന്ന നിന്‍റെ കഴുത്തിലാകും., അതിനി എന്ത് ചെയ്താലും മാറാന്‍ പോകുന്നില്ല.,

പിന്നൊരു കാര്യം ഇതിന്‍റെ പേരില് നിനക്കോ നിന്‍റെ അമ്മക്കോ ഒരു കുഴപ്പവും ഉണ്ടാകില്ല., അത് ഞാന്‍ തരുന്ന വാക്കാണ്..,, കാശിയോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിവുന്നത് കൊണ്ട് അമ്മു ചെറിയ പേടിയോടെ പുറത്തേക്ക് നോക്കി നിന്നു അവളെ ഇരുത്തം കണ്ട് കാശി ചിരിച്ച് ഡ്രൈവിംങില്‍ ശ്രദ്ധിച്ചു ''ഇന്നാ അമ്മക്ക് വിളിച്ച് നീ വരുന്നിണ്ടെന്ന് പറഞ്ഞേക്ക്.,, അമ്മൂന് കാശി ഫോണ്‍ കൊടുത്തതും അവള്‍ വേഗം അമ്മക്ക് വിളിച്ചു ''വാ ഇറങ്.,,, കാശി ഒരു റെസ്റ്റോറന്‍റിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതും അമ്മു അവന്‍റെ കൈ പിടിച്ച് ഒാപ്പോസിറ്റുള്ള തട്ട്ക്കടയിലേക്ക് കൊണ്ട് പോയി ''നിനക്ക് വേണ്ടത് ഒാഡര്‍ ചെയ്തോ.,, കാശി പറഞ്ഞതും അമ്മു എല്ലാമൊന്ന് നോക്കി ''കണ്ണേട്ടന് എന്താ വേണ്ടത്.,, '''ഞാന്‍ പൊറോട്ട ബീഫ്., കാശി അവനുള്ളത് ഒാഡര്‍ കൊടുത്തു '''എന്നാ എനിക്ക്.,ചിക്കന്‍ മസാല ദോശ., അതൊന്ന് ട്രൈ ചെയ്യാലെ.,,

അമ്മു അവിടെത്തെ സ്പെഷ്യല്‍ തന്നെ ഒാഡര്‍ കൊടുത്തു രണ്ട് പേരും കഴിച്ചവിടെന്ന് ഇറങ്ങിയതും അമ്മു ഇടക്ക് അങ്ങോട്ട് തന്നെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു അത് കണ്ട് കാശി അവളെ കാറില്‍ നിര്‍ത്തി തട്ടുക്കടയിലേക്ക് തന്നെ പോയി അവിടെന്ന് അമ്മു കഴിച്ചതും പിന്നെ രണ്ട് കവറിലായി കുറച്ച് ഈവനിംങ് സ്നാക്സും വാങ്ങി. '''ഇന്നാ..,,ഗീതമ്മയല്ലെ ഇപ്പോ നിന്‍റെ മനസ്സില് കൊണ്ട് കൊടുത്തോ., കാശി ദോശയുടേയും സ്നാക്സിന്‍റെ ഒരു കവറും അമ്മൂന് കൊടുത്തു., ഒരു കവറ് തറവാട്ടിലേക്കും ''എ..എങ്ങനെ മനസ്സിലായി കണ്ണേട്ടന്..,, അമ്മു ആവേശത്തോടെ ചോദിച്ചു ''നിന്‍റെ മനസ്സ് ദേ എന്‍റെ ഇവിടെയാ..,, കാശി അവന്‍റെ ഇടംനെഞ്ചില്‍ തൊട്ട് പറഞ്ഞതും അമ്മു അവനെ ചിറഞ്ഞൊന്ന് നോക്കി '''അമ്മൂ...,, ''ഹ്മ്‌.,,, ''ഞാനൊരു കാര്യം ചോദിച്ചോട്ടെ.,, കാശി സീരിയസ്സായി അവളെ നോക്കിയതും അമ്മു ഒന്ന് പേടിച്ചു ''എന്താ കണ്ണേട്ടാ..,, ''അതില്ലെ.,നമ്മുടെ ആദ്യത്തെ കുട്ടിക്ക് എന്താ പേരിടാ..,,

കാശി ഇങ്ങനെ ചോദിച്ചതും അമ്മു അവളെ ബാഗ് കൊണ്ട് അവിനിട്ടൊരു അടികൊടുത്ത് കണ്ണുരുട്ടി നോക്കി അത് കണ്ട് കാശി പൊട്ടി ചിരിച്ചു ''''ഐ ല വ്യൂ അമ്മുട്ടീ...,,എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാടീ..,, കാശി ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചതും അമ്മു ചുണ്ട് കൂര്‍പ്പിച്ച് അവനെ നോക്കി ദേഷ്യത്തോടെ തലതിരിച്ചു ''എന്നാ ക്യൂട്ടാടീ നീ..,, ശരിക്കൊരു ഉമ്മ തന്നാലോ..,, കാശി അവളെ ചൊടിപ്പിച്ച് കൊണ്ടിരുന്നു '''ദേ കണ്ണേട്ടാ ഇനി എന്തേലും പറഞ്ഞാ ഞാന്‍ വണ്ടീന്ന് ചാടുട്ടോ..,, ''അയ്യോ വേണ്ട മുത്തെ.,എന്‍റെ കൊച്ചുങ്ങള്‍ക്ക് അമ്മയില്ലാതായിപോകും..,, കാശി ചിരിച്ചോണ്ട് ഇങ്ങനെ കൂടെ പറഞ്ഞതും അമ്മു അവനെ നോക്കി പല്ല്കടിച്ച് ബാഗ് കൊണ്ട് രണ്ട് തല്ലും കൂടെ കൊടുത്ത് രണ്ട് ചെവിയും പൊത്തിയിരുന്നു കാശിക്ക് അമ്മൂന്‍റെ ഒാരോ പ്രവര്‍ത്തിയും ചിരി ഉളവാക്കുന്നതായിരുന്നു

കാറിലെ പാട്ടിനൊപ്പം കാശിയും മെല്ലെ മൂളികൊണ്ടിരുന്നു അമ്മു ആണേല് പുറത്ത് നിന്ന് കണ്ണെടുത്തതെയില്ല ഒരു നല്ല പ്രകൃതി ഭംഗിയുടെ സ്ഥലം കണ്ടതും കാശി സൈഡാക്കി ക്യാമറയും കൊണ്ടിറിങ്ങി അവന്‍ അമ്മൂനെ വിളിച്ചതേയില്ല., അമ്മൂനാണെല് അവിടൊക്കെ കണ്ടിട്ട് ഇറങ്ങാനും തോന്നുന്നുണ്ട് അവസാനം അവന്‍ വിളിക്കില്ലെന്ന് കണ്ട അമ്മു സഹികെട്ടിറങ്ങി കാശി അവിടെ ഒാരോന്നും ക്യാമറയില്‍ പതിപ്പിച്ച് കൊണ്ടിരുന്നു അമ്മു വന്നതും അവന്‍ ക്യാമറ അവളെ അടുത്തോട്ട് തിരിച്ചു അത്കണ്ട് അമ്മു ആവേശത്തോടെ നിന്ന് കൊടുത്തു കാശിയാണേല് കിട്ടിയ ചാന്‍സില്‍ കുറേയെടുത്തു അവസാനം പോകാന്‍ നിന്നതും കാശി പെട്ടന്നവളെ പിടിച്ച് വലിച്ച് തോളിലൂടെ കൈയ്യിട്ട് ക്യാമറ തിരിച്ച് പിടിച്ച് പെട്ടന്നൊന്ന് ക്ലിക്കി.,, ''ദേ കണ്ണേട്ടാ കളിക്കാതെ അത് ഡിലീറ്റ് ചെയ്തെ., ആരേലും കണ്ടാല്‍ അത് മതി.,, അമ്മു പറഞ്ഞത് കാര്യമാക്കാതെ കാശി അവളെ നോക്കി കണ്ണിറുക്കി

മൂളിപാട്ടും പാടി കാറില്‍ കയറിയതും അമ്മുവും ചവിട്ടി തുള്ളി കയറി പിന്നെ കാശിയോടള്‍ മിണ്ടാനെ പോയില്ല അവരെ നാട്ടിലെ ടൗണില്‍ എത്തിയതും ബസ് സ്റ്റോപ്പില്‍ നിന്ന് പെട്ടന്നൊരാള്‍ വന്ന് കാറിന് കൈ കാണിച്ചു പെട്ടന്നായത് കൊണ്ട് കാശി വേഗം ബ്രേക്കിട്ടു അവര് നോക്കുമ്പോ ശ്രീഷ്മ അമ്മു പേടിച്ച് അവളെ നെറ്റിയിലും കഴുത്തിലും വിയര്‍പ്പ് പൊടിഞ്ഞു കാശി അമ്മൂന്‍റെ കൈപിടിച്ച് കണ്ണ്ചിമ്മി ഒന്നുല്ലെന്ന് കാണിച്ചു ശ്രീഷ്മ കാശി വണ്ടി നിര്‍ത്തിയ ജാഡയില്‍ ഫ്രണ്ടിലെ ഡോര്‍ തുറന്നതും അമ്മു ഇരിക്കുന്നത് കണ്ട് അവളെ മുഖം മാറി ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി ''''ഇറങ്ങെഡീ..,,ഇങ്ങോട്ട്..,,, ശ്രീഷ്മ അമ്മൂന്‍റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story