ആകാശി💖: ഭാഗം 24

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ശ്രീഷ്മ കാശി വണ്ടി നിര്‍ത്തിയ ജാഡയില്‍ ഫ്രണ്ടിലെ ഡോര്‍ തുറന്നതും അമ്മു ഇരിക്കുന്നത് കണ്ട് അവളെ മുഖം മാറി ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി ''''ഇറങ്ങെഡീ..,,ഇങ്ങോട്ട്..,,, ശ്രീഷ്മ അമ്മൂന്‍റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു അമ്മു സീറ്റില്‍ മറ്റെ കൈ കൊണ്ട് മുറുകെ പിടിച്ച് കാശിയെ നോക്കി ''ശ്രീഷ്മ അവളെ കൈ വിട്.,, ''ഇല്ല കാശി ഇവളെ അഹങ്കാരം ഞാനിന്ന് മാറ്റും., ശ്രീഷ്മ അമ്മൂന്‍റെ കൈപിടിച്ച് വലിച്ചതും ഇപ്രാവിശ്യം അമ്മു പുറത്തേക്കൊന്ന് വേച്ച് പോയതും കാശി അമ്മൂന്‍റെ കൈ പിടിച്ചു ''ച്ഛീ..,,വിടെടീ ..,, കാശി ഒച്ചയെടുത്തതും ശ്രീഷ്മയുടെ കൈ അഴഞ്ഞു ''കാശീ..നീ..,, ''നീ ആളെ വിളിച്ച് കൂട്ടാതെ പിറകെ കയറാന്‍ നോക്ക്‌ ശ്രീഷ്മ., ഇല്ലേല് ഞാന്‍ വണ്ടിയെടുത്ത് പോകും,,, കാശി ഗൗരവത്തോടെ പറഞ്ഞതും ശ്രീഷ്മ ഫ്രണ്ടിലെ ഡോര്‍ ശക്തിയില്‍ അടച്ച് പുറകിലെ ഡോര്‍ തുറന്ന് കയറി ''അമേയ.,നിന്നോട് ഞാന്‍ ഇന്നലെ പറഞ്ഞതൊക്കെ മറന്നോ., കാശിയുടെ കൂടെ നിന്നെ കാണരുതെന്ന് പറഞ്ഞതല്ലെ., കയറിയപാടെ ശ്രീഷ്മ അമ്മൂന്‍റെ മെക്കട്ട് കയറി '''അതിന് ഹരിയുടെ അടുത്ത് നിന്ന് കിട്ടിയതും മാഡം മറക്കണ്ട., കാശി പറഞ്ഞത് കേട്ട് ശ്രീഷ്മ ദേഷ്യം കൊണ്ട് പല്ല് കടിക്കുന്നുണ്ട്‌, ''സോറി ശ്രീ..,,ഞാന്‍ ജോലി കഴിഞ്ഞ് വരുന്ന വഴിയാ., കാശിയുടെ അച്ഛന്‍ പറഞ്ഞിട്ടാ കാശി എന്നെ കൂട്ടാന്‍ വന്നത്.

, അമ്മു പ്രശ്നം ഒന്നും ഇല്ലാതിരിക്കാന്‍ വേണ്ടി വേഗം പറഞ്ഞു ''ഈ അമ്മാവനിത് എന്നാത്തിന്‍റെ കേടാ., വഴീ കാണുന്നവരെ ഒക്കെ കാറില്‍ ആനയിക്കാന്‍., വല്ല ബസിലും പോന്നാ പോരെ., ശ്രീഷ്മ പിറുപിറുത്തു ''ശ്രീഷ്മ നീ ഇരുന്ന് പിറുപിറുക്കണ്ട., അമ്മു ഇനിയും എന്‍റെ കൂടെ ഉണ്ടാകും., അതിന് നീ തുള്ളാന്‍ നിന്നാല്‍ നിനക്ക് അതിനെ സമയം ഉണ്ടാകൂ.., നിനക്കെന്താ ഇപ്പോ പഠിക്കാനൊന്നും പോകണ്ടേ., ''ഞാനിവിടെ പിജിക്ക് ചേര്‍ന്നു., ക്ലാസിന് പോകാറും ഉണ്ട്., ഇപ്പോയും ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയാ., ഇത് വല്ലോം കാശിക്കറിയോ., അതെങ്ങനെ ഇരുപത്തിനാല് മണിക്കൂറും കണ്ട പെണ്ണുങ്ങളെ കൂടെയല്ലെ., അല്ല കാശി ഇവള് ഹരീടെ കാമുകിയല്ലെ., ഇവള്‍ക്ക് അവന്‍റെ കൂടെ നടന്നാലെന്താ., എപ്പോ നോക്കിയാലും നിന്‍റെ കൂടെ ആണല്ലോ ഇവള്., എനിക്കിതൊന്നും അത്ര പിടിക്കുന്നില്ല., ശ്രീഷ്മ പറയുന്നത് കേട്ട് അത്‌വരെ തലയും താഴ്ത്തിയിരുന്ന അമ്മു അന്തംവിട്ട് കാശിയെ നോക്കി അത് കണ്ട് കാശി അവളെ കണ്ണ്ചിമ്മി കാണിച്ചു അമ്മൂന് ശ്രീഷ്മ ഹരിയുടെ കാമുകിയാണ് അമ്മുവെന്ന് തെറ്റ്ധരിച്ച കാര്യം അറിയില്ലായിരുന്നു ''ഞങ്ങളെ കാര്യത്തില് നീ ഇടപെടണ്ട.

, നീ നിന്‍റെ കാര്യങ്ങള്‍ നോക്കിയാ മതി., എന്നെ ചോദ്യം ചെയ്യാന്‍ വരരുതെന്ന് നൂര്‍വട്ടം പറഞ്ഞതാ., ഇനി നീ മിണ്ടിയാല്‍ വീട്ടിലേക്ക് നടന്ന് പോകേണ്ടി വരും...,, കാശി പാട്ട് ഫുള്‍ വോളിയത്തിലിട്ടു ''ഈ പീറപെണ്ണിന്‍റെ മുന്നില്‍ കാശിയെന്നെ നാണംകെടുത്തും., എല്ലാം ഞാന്‍ ഉടനെ തീര്‍ത്ത് കൊടുക്കുന്നുണ്ട്‌, ശ്രീഷ്മ പിറുപിറുത്ത് ഫോണെടുത്ത് തോണ്ടികൊണ്ടിരുന്നു., തറവാട് എത്തിയതും ആദ്യം കാശി കാര്‍ അമ്മൂന്‍റെ വീടിന്‍റെ മുറ്റത്തേക്ക് നിര്‍ത്തി അമ്മു വേഗം ഇറങ്ങാന്‍ നിന്നതും കാശി പിറകില്‍ നിന്ന് വിളിച്ചു ''അമ്മൂ...,, '''എന്താ..,, കണ്ണേട്ടാ എന്ന് ശ്രീഷ്മയുടെ മുന്നില്‍ നിന്ന് വിളിക്കാന്‍ അമ്മൂന് പേടിയായിരുന്നു ''ഇതെന്താ നിന്‍റെ ചുണ്ടില്..,, കാശി അമ്മൂന്‍റെ ചുണ്ട് അവന്‍റെ വിരല് കൊണ്ട് തുടച്ചു കാശിയുടെ ഈ പ്രവര്‍ത്തി അമ്മൂന്‍റെ ഹൃദയമിടിപ്പ് കൂട്ടി ''ഒാ..ഹ് ഇത് നമ്മള്‍ നേരെത്തെ കഴിച്ച സ്നാക്സിന്‍റേയാ., ഇനി ഇറങ്ങിക്കൊ.., കാശി പറഞ്ഞതും അമ്മു ബാഗും അമ്മക്കുള്ള സ്നാക്സ് കവറും കൊണ്ട് വേഗം ഇറങ്ങി പോയി കാശി മിററിലൂടെ ശ്രീഷ്മയെ നോക്കി അവിടെ പൊട്ടാനായി നില്‍ക്കുന്നു ''കാശീ..,,

ഞാന്‍ കാണാന്‍ വേണ്ടിയല്ലെ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നത്., അവളെ ഇവിടെന്ന് താമസം ഒഴിപ്പിച്ചാല്‍ തീരുന്ന പ്രശ്നമെ ഒള്ളൂ.., ഞാന്‍ മുത്തച്ഛനോട് ഇന്ന് തന്നെ പറഞ്ഞ് ഒഴിപ്പിച്ചോളാം.,, ശ്രീ പുച്ഛത്തോടെ പറഞ്ഞു ''റിയലീ...,, താങ്ക്യൂ സോ മച്ച് ശ്രീഷ്മ., എങ്ങനെ അവരെ ഒഴിപ്പിക്കും എന്ന് കരുതി ഇരിക്കായിരുന്നു., ഇവിടെ ഭയങ്കര വാടകയാണെന്നെ., ഇവിടെന്ന് ഒഴിപ്പിച്ചാല്‍ നേരെ എന്‍റെ വീട്ടിലെ ഗസ്റ്റ് ഹൗസ് അവര്‍ക്ക് താമസിക്കാന്‍ കൊടുക്കും., അതാകുമ്പോ അവര്‍ക്ക് വാടകയുടെ പൈസയും ലാഭിക്കാം., ഗസ്റ്റ് ഹൗസില് ആളുണ്ടാകുമ്പോ ഞങ്ങള്‍ക്ക് തറവാട്ടില്‍ നില്‍ക്കാതെ വീട്ടിലും നില്‍ക്കാം., ഇപ്പോ തന്നെ മുത്തച്ഛനോട് പറയണെ..,, കാശി തറവാട്ടിലേക്ക് വണ്ടി കയറ്റി നിര്‍ത്തി ചിരിച്ചോണ്ട് ഇറങ്ങി പോയി ശ്രീഷ്മ ദേഷ്യം കൊണ്ട് സീറ്റില്‍ രണ്ട് ഇടി ഇടിച്ചു ''എന്‍റെ പട്ടി പറയും., ഇനി ഒറ്റ പോം വഴിയെ ഒള്ളൂ...,, ഒാരോ ദിവസം കഴിയും തോറും കാശിയെ എനിക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കാണ്.,, ഇനിയും വൈകിപ്പിക്കാന്‍ പാടില്ല എത്രയും പെട്ടന്ന് നടക്കണം ഞാനും കാശിയും തമ്മിലുള്ള കല്ല്യാണം.,,

ശ്രീഷ്മ എന്തെക്കെയോ മനസ്സില്‍ കണക്കൂട്ടി കാറില്‍ നിന്നിറങ്ങി ''ശ്രീ മോളെ കുളിച്ചേച്ചും വാ ചായ എടുത്ത് വെക്കാം..,, ശ്രീഷ്മ സ്റ്റെയര്‍കയറി പോകുന്നത് കണ്ട് മുത്തശ്ശി വിളിച്ച് പറഞ്ഞു ''ഒാക്കെ മുത്തശ്ശി.,,, ശ്രീഷ്മ മറുപടി കൊടുത്ത് അവളെ റൂമിലേക്ക് പോയി അവളെ അമ്മക്ക് വിളിച്ചു ''അമ്മാ നിങ്ങളെന്താ വരാത്തത്., എന്നാ തറവാട്ടിലേക്ക് വരുന്നത്.,, അമ്മ എടുത്തപാടെ ശ്രീഷ്മ ചോദിച്ചു ''ഇവിടെ ഉത്സവം നടക്കല്ലെ ശ്രീ., നാല് ദിവസം കൂടെയുണ്ട്. അച്ഛന് അതിന്‍റെ തിരക്കിലാണ്, ഞങ്ങളത് കഴിഞ്ഞ് വരാം., എന്‍റെ ശ്രീമോളെ വീടിന്‍റെ അടുത്തൊരു ഉത്സവം നടക്കുമ്പോ നിനക്കത് കാണണ്ടെ., നീ ഇന്ന് എന്തായാലും കാശിയുടേയൊ ഹരിയുടേയോ കൂടെ ഇങ്ങോട്ട് വാ., നമുക്ക് ഒരുമിച്ചിനി തിരിച്ച് തറവാട്ടിലേക്ക് പോകാം., ഞാന്‍ കുറച്ച് പണിയിലാ നീ വെച്ചെ.,, അമ്മ ഫോണ്‍ കട്ടാക്കിയതും അവള് ഫോണ്‍ ബെഡിലേക്കിട്ടു '''ഒാ..ഹ് ഈ അമ്മക്ക് എനിക്ക് പറയാനുള്ളതും കൂടെ കേട്ടാലെന്താ..,, ശ്രീഷ്മ ദേഷ്യത്തോടെ മുഖം അമര്‍ത്തി തുടച്ചപ്പോയാണ് അവളെ അമ്മ പറഞ്ഞ കാര്യം ഒാര്‍മ വന്നത് ''യെസ്.,ഉത്സവത്തിന്‍റെ പേരും പറഞ്ഞ് കാശിയുടെ കൂടെ വീട്ടിലേക്ക്..,, യാ അങ്ങനെ കാശിയുടെ കൂടെ ഒരു റൊമാന്‍റിക് യാത്ര..,, ശ്രീഷ്മ ബെഡില്‍ കയറി തുള്ളിച്ചാടി 

കാശി വന്ന് കുളിച്ച് മാറ്റി വീണ്ടും പുറത്തേക്ക് പോകാന്‍ നില്‍ക്കാണ് സ്റ്റുഡിയോ തുടങ്ങാനുള്ള ബിള്‍ഡിംങ് സെറ്റായി ഇനി സ്റ്റുഡിയോ സെറ്റപ്പാക്കാനുള്ള സാധനങ്ങള്‍ക്ക് ഒാഡര്‍ കൊടുക്കാനുണ്ട് കാശി പുറത്തിറങ്ങിയതും ശ്രീഷ്മ തന്‍റെ ബാഗ് തോളിലിട്ട് എല്ലാവരോടും യാത്രപറഞ്ഞ് അവന്‍റെ പുറകെ ഇറങ്ങി കാശി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കിയതും ശ്രീഷ്മ കയറുന്നതിന് മുന്നെ ഹരി വന്ന് കയറി ''ഹരി..,,താനന്താ കാണിക്കുന്നെ..,, ശ്രീഷ്മ നിന്ന് തുള്ളി ''അതെന്താ മന്‍ഷ്യന്മാര് ബുള്ളറ്റില് ഇങ്ങനെ അല്ലെ ഇരിക്കാ., നിന്നേക്കാള്‍ മുന്നെ ഭൂമി കണ്ടവനാ ഞാന്‍ എന്നെ ഇരുത്തം പഠിപ്പിക്കല്ലെ..,, ഹരി അവളെ പുച്ഛിച്ചു ''കാശി ഞാന്‍ നിന്നോട് എന്‍റെ വീട് വരെ ആക്കിതരാന്‍ പറഞ്ഞതല്ലെ.,, ''പറ്റില്ലെന്ന് ഞാന്‍ അപ്പോയേ പറഞ്ഞു., നീ ഡ്രൈവറെ കൂടെ പൊയ്ക്കോ.,, കാശി വണ്ടിയെടുക്കാന്‍ നിന്നതും ശ്രീഷ്മ മുന്നിലേക്ക് കയറി '''പറ്റില്ല.,എനിക്ക് നിന്‍റെ കൂടെ ഇപ്പോ തന്നെ ബുള്ളറ്റില്‍ വീട്ടിലേക്ക് പോകണം.,, ശ്രീഷ്മ വാശിയോടെ പറഞ്ഞു '''വാശിയാണോ..,, ഹരീ..കൊച്ചിന് ഒന്ന് നീങ്ങികൊടുത്തെ.,നമ്മള്‍ എത്രവട്ടം ത്രിപ്പിളടിച്ചതാ.,, കയറ് ശ്രീ...,, ഹരി കാശിയുടെ അടുത്തേക്ക് നന്നായി നീങ്ങി ശ്രീഷ്മക്ക് അവന്‍റെ പുറകെ കയറാന്‍ സ്ഥലം കൊടുത്തു ''ങേ...,,ഹരിക്ക് പുറകിലോ., അതും നമ്മള്‍ മൂന്ന് പേര് ബുള്ളറ്റിലോ., ഞാന്‍ കയറൂല..,,

'''ച്ഛീ...,,പൊട്ടന്‍ കളിപ്പിക്കാതെ കയറെഡീ..,,!!!! കാശി ഒച്ചയെടുത്തതും ശ്രീഷ്മ പേടിച്ച് വേഗം പുറകില്‍ കയറി ഹരിയെ ചുറ്റിപിടിച്ചിരുന്നു കാശി ചിരികടിച്ച് പിടിച്ച് വണ്ടിയെടുത്തു ഇതെല്ലാം അമ്മു അവളെ വീട്ടില്‍ നിന്ന് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു ഹരിയാണേല് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാതെ പൊട്ടിചിരിച്ചോണ്ടിരിക്കാണ് ''ഹരീ..,, വല്ലാതെ ചിരിക്കണ്ട., എനിക്ക് വലിയ രസം തോന്നുന്നില്ല., ശ്രീഷ്മ ഹരിയിലുള്ള പിടി ഒന്നൂടെ മുറുക്കി പറഞ്ഞു '''ഇല്ല., തോന്നൂല..,നിനക്ക് രസം തോന്നൂല., കാരണം നീ കാശിയുടെ പുറകില്‍ കെട്ടിപിടിച്ച് റൊമാന്‍റിക് ആയി പോകുന്നത് സ്വപ്നം കണ്ടതല്ലെ.,, അല്ലേലും ഇപ്പോ ശ്രീകുട്ടിയുടെ ധാരണകളെല്ലം എട്ട്നിലയില്‍ പൊട്ടിപോകുകയാണല്ലോ..,, ഹരി വീണ്ടും പൊട്ടിചിരിച്ചു ''നീ പോടാ പട്ടി..,, ശ്രീഷ്മ ഹരിയുടെ പുറത്ത് നല്ലൊരു കടിവെച്ച് കൊടുത്തതും അവന്‍റെ ചിരി സ്വിച്ചിട്ട പോലെ നിന്നു ശ്രീഷ്മയുടെ വീടിന്‍റെ അടുതെത്തിയതും വണ്ടിനിര്‍ത്തി ''അപ്പോ വീണ്ടും കാണാം..,, കാശി ഇതും പറഞ്ഞ് വണ്ടിയെടുത്തതും ഹരി അവള്‍ക്ക് കൈ വീശി കാണിച്ച് അവളെ നോക്കി കളിയാക്കി ചിരിച്ചു ശ്രീഷ്മ ഒരു ചെറിയ കല്ലെടുത്ത് അവനെ ഉന്നംവെച്ചെറിഞ്ഞതും കൃത്യമായി ഹരിയുടെ പുറത്ത് തന്നെ കൊണ്ടു ''എന്‍റെ പൊന്ന് കരി.

,എന്തിനാണ് ആ പെണ്ണിന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിച്ച് കൂട്ടുന്നത്., ''ഇതൊക്കെ ഒരു രസം അല്ലെ കാശി കുട്ടാ..,, ഹരി കാശിയോട് പറഞ്ഞു രണ്ട് പേരും സ്റ്റുഡിയോയിലേക്കുള്ളതൊക്കെ ഒാഡര്‍ കൊടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോയാണ് ആനന്ദിനെ കുറിച്ചോര്‍ത്തത് ''ഡാ..,,ഹരി നമുക്ക് ആദിയുടെ റൂം വരെ പോയാലോ.., എന്തൊക്കെയായാലും അവനെ ഒറ്റപ്പെടുത്താന്‍ നമുക്ക് പറ്റോ., ചങ്കായി പോയില്ലെ.,, കാശി പറഞ്ഞു ''ശെരിയാ..,എല്ലാം ഒന്ന് സംസാരിച്ച് ഒത്ത് തീര്‍പ്പാക്കണം.,, അവര് ആനന്ദ് താമസിക്കുന്ന ഹോട്ടലിലേക്ക് പോയി അവന്‍റെ റൂം നമ്പര്‍ ചോദിച്ച് അവന്‍റെ ഫ്ലോറിലേക്ക് ലിഫ്റ്റ് കയറി ''ഇത് തന്നെയല്ലെ റും.,, ഹരി ആനന്ദിന്‍റെ മുറിക്ക് മുന്നില്‍ വന്ന് നിന്ന് ചോദിച്ചു ''ഡാ...,, നമ്മുടെ നന്ദൂന്‍റെ ശബ്ദം അല്ലെ കേള്‍ക്കുന്നത്., കാശി പറഞ്ഞതും ഹരി ഡോര്‍ ചെവിയോര്‍ത്ത് ശ്രദ്ധിച്ചു പുറത്ത് നന്ദൂന്‍റെ ചെരിപ്പും കൂടെ കണ്ടതും രണ്ടാളുടെയും രക്തം തിളച്ചു കാശി ഡോര്‍ ആഞ്ഞ് തള്ളി ലോക്കല്ലാത്തത് കൊണ്ട് ഡോര്‍ അവര്‍ക്ക് മുന്നില്‍ തുറക്കപെട്ടു അവര് നേരെ നോക്കുമ്പോ കാണുന്നത് ആനന്ദിന്‍റെ മുഖത്തടിക്കുന്ന നന്ദൂനെയാണ് ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story