ആകാശി💖: ഭാഗം 25

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

പുറത്ത് നന്ദൂന്‍റെ ചെരിപ്പും കൂടെ കണ്ടതും രണ്ടാളുടെയും രക്തം തിളച്ചു കാശി ഡോര്‍ ആഞ്ഞ് തള്ളി ലോക്കല്ലാത്തത് കൊണ്ട് ഡോര്‍ അവര്‍ക്ക് മുന്നില്‍ തുറക്കപെട്ടു അവര് നേരെ നോക്കുമ്പോ കാണുന്നത് ആനന്ദിന്‍റെ മുഖത്തടിക്കുന്ന നന്ദൂനെയാണ് ''ഡാ..!!!! കാശി കയറി ചെന്ന് ആനന്ദിന്‍റെ കോളറ് പിടിച്ച് മുഖം നോക്കി ഒന്ന് കൊടുത്തു പെട്ടന്നായത് കൊണ്ട് ബാലന്‍സ് കിട്ടാതെ ആനന്ദ് നിലത്തേക്ക് വീണു '' വിളിച്ച് വരുത്തി ഞങ്ങളെ നന്ദൂനെ നീ എന്താടാ ചെയ്തെ., പറയഡാ..,, നിലത്ത് വീണ് കിടക്കുന്ന ആനന്ദിനെ പിടിച്ച് വലിച്ച് എണീപ്പിച്ച് ഹരി അവനെ അടിക്കാന്‍ നിന്നതും നന്ദു ഇടയില്‍ കയറി നിന്നു ''നന്ദൂ..,,മാറി നില്‍ക്ക്., ഞങ്ങള് അല്ലെങ്കില്‍ തന്നെ ദേഷ്യം പിടിച്ച് നില്‍ക്കാണ്.,ഇൗ പന്നയെ ഞങ്ങള്‍ അടിക്കട്ടെ അതിന് നിനക്കെന്ത്..,, ഇത്രയും ക്കാലം നമ്മളെ ചതിച്ച് മുങ്ങിയതെല്ലെ ഇവന്‍ .,

ഹരിയാണത് പറഞ്ഞത് എങ്കിലും നന്ദു മുന്നില്‍ നിന്ന് മാറിയില്ല ''മാറ് നന്ദിതാ.,അവനോട് ഒരുവട്ടം പറഞ്ഞതാ എന്‍റെ പെങ്ങളെ ഇനി മോഹിക്കേണ്ടെന്ന്., അല്ലെങ്കിലും വീട്ടുക്കാരെ തമ്മില്‍ പിരിയിപ്പിച്ച് നാട്ടുക്കാരെ കൊണ്ട് തല്ല് വാങ്ങിതന്ന ഇവനെ എന്ത് വിശ്വസിച്ചാ നിന്നെ ഏല്‍പിക്കാ., ഇവനെ ഞാനിന്ന് ....,, കാശി ഹരിയെ മറികടന്ന് നന്ദൂനെ പിടിച്ച് മാറ്റി ആനന്ദിനെ അടിക്കാനായി നിന്നു ''അടിക്കെഡാ..,,അടിച്ച് കൊല്ലെന്നെ., നിങ്ങളെങ്കിലും കൂടെ ഉണ്ടാകും എന്ന് കരുതി., ആരേയും വേണ്ടെനിക്ക്.., മലയാളത്തില്‍ ഉണ്ടായതെല്ലാം പറഞ്ഞതല്ലെ ഞാന്‍., എന്നിട്ടും നിങ്ങള്‍ക്കെന്നെ വിശ്വാസം ഇല്ല അല്ലെ., വേണ്ട., ആരും എന്നെ വിശ്വസിക്കണ്ട., എന്നെ അങ് കൊന്നേക്ക്..,, കൊല്ലെഡാ കൊല്ലാന്‍..,, ആനന്ദ് കാശിയുടെ കൈയ്യെടുത്ത് തന്‍റെ കഴുത്തില്‍ വെച്ച് അലറി പറഞ്ഞോണ്ടിരുന്നു '''എന്‍റെ കാശീ..,,അവന് മരിക്കാന്‍ അത്രക്ക് ആഗ്രഹം ഉണ്ടെങ്കിലും അങ് കൊന്നേക്ക്., അല്ല പിന്നെ., അവന്‍റെ ഒരു ഉറഞ്ഞ് തുള്ളന്‍.,

വല്ല നാടക ഡയലോഗും കൊണ്ട് വന്ന് കൊല്ലാന്‍ പറഞ്ഞാ.,കാശി കൊന്നില്ലേലും ഞാന്‍ കൊല്ലും..,, ഹരി പറഞ്ഞത് കേട്ട് ആനന്ദ് വായിം തുറന്ന് അവനെ നോക്കി എന്നിട്ട് തന്‍റെ കഴുത്തിലുള്ള കാശിയുടെ കൈ എടുത്ത് മാറ്റി ''നീയൊക്കെ എന്‍റെ ചങ്ക് തന്നെയാണോഡാ തെണ്ടി., ഒരു സ്നേഹവും ഇല്ലാത്ത വര്‍ഗം., നീയൊന്നും എന്നെ കൊല്ലണ്ട ഞാന്‍ തന്നെ പോയി ചത്തോളാം., പക്ഷെ അതിന് മുന്നെ നന്ദൂനെ എനിക്ക് കെട്ടിച്ച് തരാന്‍ പറ്റോ.,, അത് വരെ അലറി വിളിച്ച് കരഞ്ഞോണ്ടിരുന്ന ആനന്ദ് ബെഡില്‍ വന്നിരുന്ന് ഇങ്ങനെ പറഞ്ഞ് കാശിയേയും ഹരിയേയും മാറി മാറി നോക്കി ''ചാകാണ്‍ പോകുന്ന നിനക്കെന്തിനാ നന്ദൂനെ.,അവളെ വിധവയാക്കാനോ.,, ഹരി ചോദിച്ചു ''പിന്നെ നിങ്ങള്‍കൊക്കെ നൂര്‍ വര്‍ഷം ആയുസ്സ് കാലന്‍ എഴുതി ഒപ്പിട്ട് തന്നേക്കല്ലെ., ഒന്ന് പോയേഡാ.., നിങ്ങള്‍ക്ക് നന്ദൂനെ എനിക്ക് തരാന്‍ പറ്റോ ഇല്ലയോ.,,

''തരാന്‍ പറ്റില്ല., ഇനിയും എന്‍റെ പെങ്ങളെ ഭാവിയെ പറ്റി ചിന്തിക്കാതിരിക്കാന്‍ എനിക്ക് പറ്റില്ല., അവളിപ്പോ പ്ലസ് ടു പഠിച്ചോണ്ടിരിക്കുന്നെ ഒള്ളു., അവളെ പഠനം കഴിഞ്ഞ് ജോലികിട്ടിയിട്ട് നല്ല വിശ്വസിക്കാന്‍ കൊള്ളുന്ന ഒരുത്തനെ ഞങ്ങള്‍ ഏല്‍പിച്ചോണ്ട്., നിന്‍റെ കൂടെ നിന്‍റെ ഫാമിലിയിലെ തെറ്റ്ധാരണ തിരുത്താന്‍ ഞങ്ങള്‍ കൂടനില്‍ക്കാം., പിന്നെ നമ്മുടെ രണ്ട് വീട്ടുക്കാരുടെ പിണക്കം മാറ്റാനും., അതിന് അപ്പുറമൊന്നും നീ പ്രതീക്ഷിക്കണ്ട.,, കാശി ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു ''മതി അത്രമതി., ആനന്ദൊന്ന് ചിരിച്ചു രണ്ട് കുടുംബം തമ്മില്‍ പിണക്കം മാറിയാല്‍ പിന്നെ എന്‍റെ നന്ദൂട്ടിയെ വളച്ചൊടിക്കുന്ന കാര്യം ഞാനേറ്റു ആറ് വര്‍ഷത്തെ പ്രണയം അത്രപെട്ടന്ന് വിട്ട്കളയാന്‍ പറ്റില്ലല്ലോ..,, ആനന്ദിന്‍റെ മനസ്സ് മന്ത്രിച്ച് നന്ദു ഏഴാം ക്ലാസില്‍ പഠിക്കുമ്പോയാണ് ആനന്ദും നന്ദുവും ഇഷ്ടത്തിലാകുന്നത് അതില് കാശിക്കോ ഹരിക്കോ എതിര്‍പ്പ് ഉണ്ടായിരുന്നില്ല., അത്രക്കും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നവര്‍.,

വീട്ടുക്കാര്‍ അറിയാതെയുള്ള ഈ പ്രണയം ഇടക്ക് മുറിഞ്ഞത് ആനന്ദിന്‍റെ പെട്ടന്നുള്ള പോക്ക് തന്നെയായിരുന്നു ''ഡീ..,,നീയെങ്ങനെ ഇവിടെ എത്തിയെ.,, അവരെ മൂന്ന് പേരെ സംസാരം വീക്ഷിച്ച് കൊണ്ടിരുന്ന നന്ദൂനെ നോക്കി ഹരി ചോദിച്ചു ''എനിക്കും അത് തന്നെ അറിയാത്തത്., ഞാനിവിടെ ഫോണും തോണ്ടി ഇരിക്കുമ്പോയാണ് ആരോ ഡോറില്‍ മുട്ടിയത്., ഡോര്‍ തുറന്നപ്പോ നന്ദു., കുറേക്കാലത്തിന് ശേഷം കണ്ട സന്തോഷത്തില് നന്ദുട്ടാന്നും പറഞ്ഞ് കെട്ടിപിടിക്കാന്‍ പോയപ്പോ ''നീയെന്നെ ചതിക്കും അല്ലേഡാ കാലമാടാ..,, എന്നും പറഞ്ഞ് എന്‍റെ മുഖം നോക്കി ഒന്ന് തരലും നിങ്ങള് കയറി വരലും ഒരുമിച്ചാണ്., സത്യത്തില്‍ നീ എങ്ങനെ ഇവിടെ എത്തി.,, ആനന്ദും ആകാംശയോടെ ചോദിച്ചു ''അ..അത് പിന്നെ വീട്ടില്‍ നിന്ന് ചേട്ടായിം ഹരിയേട്ടനും പറയുന്നത് കേട്ടതാ., നിങ്ങള്‍ രണ്ടാളും വീട്ടിലില്ലാത്ത തക്കം നോക്കി അമ്മയോട് ഫ്രണ്ടിന്‍റെ വീട്ടിലേക്ക് നാളെ ക്ലാസ് ടെക്സ്റ്റാണ് നോട്ടെഴുതാന്‍ പോകട്ടേന്നും പറഞ്ഞ് ഡ്രൈവറെ കൂടെ ഇവടെ വരെ വന്ന്.,

ഡ്രൈവറെ പറഞ്ഞ് വിട്ടു., ആദിയേട്ടനെ കണ്ടപ്പോ രണ്ട് അടി കൂടെ കൊടുക്കണം എന്നുണ്ടായിരുന്നു., പക്ഷെ നിങ്ങള് വന്ന കാരണം പറ്റിയില്ല..,, നന്ദു സങ്കടത്തോടെ പറഞ്ഞു ''നന്ദുട്ടാ...,,നിനക്കെന്നോട് അപ്പോ ഒട്ടും സ്നേഹമില്ലെ., എന്നെ വെറുത്ത്പോയോ നീ..,, ആനന്ദിന്‍റെ ശബ്ദം ഒന്നിടറി ''അവള്‍ക്ക് നിന്നോട് ഒരു കുന്തവും ഇല്ല., നിന്‍റെ വീട്ടുക്കാരെ അടുത്തേക്ക് പോകാനുള്ള പ്ലാന്‍ ഒക്കെ റെഡിയാകിക്കോ., ഞങ്ങള് നാളെ വരാം.., വാ നന്ദൂ..,, കാശി നന്ദൂനെ കൂട്ടി അവിടെന്നിറങ്ങി., പുറകെ ഹരിയും മൂന്ന് പേരും കൂടെ ബുള്ളറ്റിന്‍റെ അടുത്ത് വന്ന് നിന്നു ''ഇതില് ഞാനെങ്ങനെ കയറും., നന്ദു ഇടുപ്പില്‍ കൈ കുത്തി ചോദിച്ചു ''ഈര്‍ക്കിളി പോലിരിക്കുന്ന നിന്നെ കയറ്റാനാണോ പാട്., നീ കയറിയിരുന്നെ.,, ഹരി കാശി ബുള്ളറ്റില്‍ കയറിയതും നന്ദൂനോട് പറഞ്ഞു നന്ദു കയറിയതിന് പിന്നാലെ ഹരി കയറാന്‍ നിന്നതും കാശി വേഗം വണ്ടിയെടുത്തു.,

''സാവധാനം നടന്ന് പോന്നേക്ക് ഹരിയേട്ടാ..,, നന്ദു വിളിച്ച് പറഞ്ഞു അവിടെന്ന് കുറച്ചെ ഉണ്ടായിരുന്നൊള്ളു തറവാട്ടിലേക്ക് ''നന്ദൂ..,,എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട് നിന്നോട്., നീ നിന്‍റെ മുറിയില്‍ ഉണ്ടാകില്ലെ., ഞാന്‍ ഹരിയെ എടുത്ത് അങ്ങോട്ട് വരാം.,, നന്ദൂനെ വീടിന് മുന്നില്‍ ഇറക്കി കാശി ഹരിയുടെ അടുത്തേക്ക് പോയി ഹരി അവിടെ തന്നെ ഫോണില്‍ കളിച്ച് നില്‍പുണ്ടായിരുന്നു കാശിയെ കണ്ടതും അവന്‍ ബുള്ളറ്റിലേക്ക് ചാടി കയറി ''എനിക്കറിയായിരുന്നു നീ വരുമെന്ന്..,, ഹരി ചിരിച്ചു തറവാടിലെത്തി താഴെ നിന്ന് ഭക്ഷണം കഴിച്ച് കാശിയും ഹരിയും നന്ദൂന്‍റെ മുറിയിലേക്ക് കയറി ''നന്ദൂസേ..,,എനിക്ക് പറയാനുള്ളത് ആനന്ദിനെ കുറിച്ചാണ്.,, കാശി ഒരു മുഖവുരയോടെ പറഞ്ഞു ''ചേട്ടായി ഒന്നും പറയണ്ട., നിങ്ങളൊക്കെ അറിയുന്നതിന് മുന്നെ ഞാന്‍ അറിഞ്ഞതാണ് എല്ലാം..,, നന്ദു ഒന്ന് ചിരിച്ചു ''അതെങ്ങനെ? ഹരി അത്ഭുതത്തോടെ ചോദിച്ചു ''അതികം ഒന്നുല്ല., ഒരു അഞ്ച്മാസം മുന്നെ., കീര്‍ത്തി ചേച്ചി വിളിച്ചിരുന്നു.,

എല്ലാം കീര്‍ത്തി ചേച്ചി കാരണമാണെന്നും ആദിയേട്ടന്‍ പാവമാണ് എന്നൊക്കെ പറഞ്ഞു., അന്ന് നടന്നതൊക്കെ പറഞ്ഞ് എന്നോട് ക്ഷമയും ചോദിച്ചു,, ''എന്നിട്ട് നീയെന്താ ഞങ്ങളോട് പറയാതിരുന്നെ.,, കാശി നെറ്റിചുളിച്ചു ''അത് കീര്‍ത്തി ചേച്ചി നിങ്ങളോട് പറയരുതെന്ന് പറഞ്ഞ് പ്രോമിസ് ചെയ്യിപ്പിച്ചു.,, '''അതൊക്കെ പോകട്ടെ.., എന്താ നിന്‍റെ തീരുമാനം ആദിയുടെ കാര്യത്തില്‍..,, ഇത് ചോദിച്ചപ്പോ കാശിയില്‍ ചെറിയൊരു ദേഷ്യം മുളപൊട്ടിയിരുന്നു ''എന്‍റെ മനസ്സില്‍ പഴയതൊന്നും ഇല്ല ചേട്ടായീ..,, ഇപ്പൊ പഠിക്കണം ജോലി വാങ്ങണം എന്നൊരു ആഗ്രഹമെ ഒള്ളു., ആദിയേട്ടന്‍ വന്നു എന്നറിഞ്ഞപ്പോ പഴയതൊക്കെ ആലോചിച്ചപ്പോ നല്ല ദേഷ്യം വന്നു.,അതാ രണ്ട് പൊട്ടിക്കാനിറങ്ങിയത്..,, നന്ദു ഒന്ന് ചിരിച്ചു ''മിടുക്കി..,,എന്നാ ഭാവിയിലെ ഉദ്ദ്യോഗസ്ഥ പഠിച്ചോ., ഹരി നന്ദൂന്‍റെ തലയിലൊന്ന് തട്ടി കാശിയേയും കൊണ്ടിറങ്ങിയതും മുത്തച്ഛന്‍റെ വിളി വന്നതും ഒരുമിച്ചായിരുന്നു ''എന്താ മുത്തച്ഛാ..,, ഹരിയാണത് ചോദിച്ചത്

''ആ..ഹ് അവിടെ വാടകക്ക് നില്‍ക്കുന്ന കൊച്ച് വന്നായിരുന്നു., അവിടെത്തെ ഒരു മുറിയിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന്., അതൊരു പണിക്കാരനെ വിളിച്ച് ഇപ്പോ തന്നെ ശരിക്കാന്‍ പറഞ്ഞേക്ക്.,, മുത്തച്ഛന്‍ ചാരു കസേരയിലേക്കിരുന്നു ''അതിന് പണിക്കാരൊന്നും വേണ്ട., ഒരു ഫാന്‍ നന്നാക്കാനൊക്കെ എനിക്കറിയാം..,, കാശി ആവേശത്തോടെ ചാടികയറി പറഞ്ഞു ''നീ പണിത് എനിക്ക് പണിയാകാതിരുന്നാല്‍ മതി., ഹ്മ്..,,എന്തായാലും പോയി നന്നാക്കാന്‍ നോക്ക്‌..,, മുത്തച്ഛന്‍റെ സമ്മതം കിട്ടിയതും കാശി ഹരിയെ കൊണ്ട് അമ്മൂന്‍റെ വീട്ടിലേക്ക് നടന്നു അവിടെ എത്തിയതും ബെല്ലടിച്ചപ്പോ തുറന്നത് അമ്മൂന്‍റെ അമ്മയായിരുന്നു ''ഗീതമ്മേ..,,ഇവിടെ എന്താ ഫാന്‍ കേടാണെന്ന് മുത്തച്ഛന്‍ പറഞ്ഞു., ''അമ്മൂന്‍റെ റൂമിലേയാ., മക്കള് നന്നാക്കോ.,എന്തായാലും കയറിയിരിക്ക്..,, ഗീതമ്മ അകത്തേക്ക് ക്ഷണിച്ചു ''ഇവിടെ ഇരിക്ക് എന്താ കുടിക്കാന്‍ എടുക്കേണ്ടത്., ''മോര് വെള്ളം ഉണ്ടോ ഗീതമ്മേ..,,

ഹരി ഇത് ചോദിച്ച് കാശിക്ക് സിഗ്നല് കൊടുത്തു ഗീതമ്മ മോര് വെള്ളം ഉണ്ടാക്കാന്‍ കിച്ചണിലേക്ക് പോയി ''കാശി അമ്മു ഉണ്ടാകും റൂമില്., ബാക്കി നിന്‍റെ കൈയ്യിലാ., ഗീതമ്മയെ കുറച്ച് സമയം കിച്ചണില്‍ പിടിച്ച് വെക്കുന്ന കാര്യം ഞാനേറ്റു..,, ഹരി കാശിയുടെ ചെവിയില്‍ പറഞ്ഞ് ഗീതമ്മയുടെ പിറകെ കിച്ചണിലേക്ക് പോയി കാശി ഒരു കള്ളച്ചിരിയോടെ അമ്മൂന്‍റെ മുറിയിലേക്കും അവിടെ ബെഡില് ബുക്ക് നോക്കിയിരിക്കുന്ന അമ്മൂനെ കണ്ട് കാശി മെല്ലെ ഡോറടച്ചു പെട്ടന്ന് തിരിഞ്ഞ് നോക്കിയ അമ്മു കാശിയെ കണ്ട് ഞെട്ടി എണീറ്റു ''കണ്ണേട്ടനെന്താ ഇവിടെ..,, അമ്മു ചോദിച്ചപ്പോയേക്കും കാശി അവളെ കൈപിടിച്ച് വലിച്ച് ചുമരോടടുപ്പിച്ചു  ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story