ആകാശി💖: ഭാഗം 26

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവിടെ ബെഡില് ബുക്ക് നോക്കിയിരിക്കുന്ന അമ്മൂനെ കണ്ട് കാശി മെല്ലെ ഡോറടച്ചു പെട്ടന്ന് തിരിഞ്ഞ് നോക്കിയ അമ്മു കാശിയെ കണ്ട് ഞെട്ടി എണീറ്റു ''കണ്ണേട്ടനെന്താ ഇവിടെ..,, അമ്മു ചോദിച്ചപ്പോയേക്കും കാശി അവളെ കൈപിടിച്ച് വലിച്ച് ചുമരോടടുപ്പിച്ചു ''ക..കണ്ണേട്ടാ..,,എന്താ ഈ കാണിക്കുന്നെ.,മാറി നില്‍ക്കങ്ങോട്ട്..,, അമ്മു കാശിയെ തള്ളിമാറ്റാന്‍ നോക്കിയതും കാശി അവളെ കൈ രണ്ടും പുറകിലേകാക്കി അവന്‍റെ വലത് കൈ കൊണ്ട് പിടിച്ച് വെച്ചു ''കണ്ണേട്ടനിത് എന്തൊക്കെയാ കാണിക്കുന്നെ., അമ്മ ഇപ്പോ വരും., ചുമ്മാ സീനുണ്ടാക്കാതെ മാറി നില്‍ക്ക് കണ്ണേട്ടാ..,, അമ്മു കടുപ്പിച്ച് പറഞ്ഞതും കാശി കള്ളച്ചിരിയോടെ അവളെ ചെവികരുകിലേക്ക് മുഖം അടുപ്പിച്ചു ''അമ്മ കാണുന്നതാണോ പ്രശ്നം., നിനക്ക് കുഴപ്പം ഒന്നുല്ലല്ലോ..,, കാശി ഇത് ചോദിച്ചതും അമ്മു ഒന്ന് ഞെട്ടി ''എ..എനിക്കും കുഴപ്പമുണ്ട്‌., കണ്ണേട്ടന്‍ എന്‍റെ കെട്ടിയവന്‍ ഒന്നും അല്ലല്ലോ ഇങ്ങനെ ചെയ്യാന്‍.,, ''ഒരു മഞ്ഞ ചരട് ഈ കഴുത്തിലങ് കെട്ടി കോട്ടെ ഞാന്‍..,, കാശി പ്രത്യേക ഭാവത്തില്‍ അമ്മൂനോട് ചോദിച്ചു

''അയ്യോ വേണ്ട., ഒന്ന് എന്‍റെ കൈ വിട്ട് മാറി നിന്നെ., ഇങ്ങനെ അടുത്ത് നില്‍ക്കുമ്പോ എന്തെക്കെയോ തോന്നുവാ..,, അമ്മു മുഖം ഉയര്‍ത്താതെ പതിയെ പറഞ്ഞു ''ഞാനിങ്ങനെ അടുത്ത് നിന്നിട്ട് കണ്‍ട്രോള്‍ പോകുന്നുണ്ടോ എന്‍റെ അമ്മൂട്ടിക്ക്..ഹേ.,, കാശി ഒന്ന് ചിരിച്ചതും അമ്മു അവന്‍റെ കൈകുള്ളിലെ തന്‍റെ കൈകള്‍ വലിച്ചെടുത്ത് അവനെ തുറുക്കനെ നോക്കി ''കണ്‍ട്രോള്‍ പോകാന്‍ പറ്റിയ സാധനം., ആരേലും കാണുന്നതിന് മുന്നെ ഒന്ന് പോയെ., വന്ന് വന്ന് റൂമില് വരെ കയറി തുടങ്ങി..,, അമ്മു അവനെ തള്ളി പുറത്താക്കാന്‍ നോക്കിയതും കാശി അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി '''കണ്ണേട്ടാ ഇതിത്തിരി ഒാവറാ കേട്ടോ., എന്‍റെ ശരീരത്തില്‍ തൊടുന്നത് എനിക്ക് ഭയങ്കര ദേഷ്യമുള്ള കാര്യമാ..,, കൈയ്യെടുത്ത് മാറി നിന്നെ., അമ്മു കുറച്ച് ദേഷ്യത്തോടെയാണത് പറഞ്ഞത് ''അച്ചോടാ.,നല്ല കുട്ടി.,

നിന്‍റെ ചെക്കനല്ലെ തൊട്ടത്., അതും ഡ്രസ്സിന് മുകളിലൂടെ.., ഇനിപ്പോ അല്ലാതെ തൊട്ടാലും എന്താ നീ എന്‍റെ ഭാര്യയാകാന്‍ പോകുന്നവളല്ലെ., പിന്നെ വേറെ വല്ലവരും വന്നാല്‍ അവന്‍റെ ചെപ്പകുറ്റി നോക്കി ഒന്ന് കൊടുത്തോണ്ടി.,, ''അത് കണ്ണേട്ടനും കിട്ടുന്നതിന് മുന്നെ എന്നെ വിടുന്നതാണ് നല്ലത്..,, അമ്മു കുതറിമാറാന്‍ ശ്രമിച്ചിട്ടും കാശി വിട്ടില്ല ''ഞാന്‍ വിടാം., അതിന് മുന്നെ എന്‍റെ കണ്ണിലേക്ക് നോക്കി പറ '''''കണ്ണേട്ടാ ഐ ലവ് യൂന്ന്!!!!,, ''അതിന് മോനിത്തിരി പുളിക്കും. എന്നെ കുറിച്ചും ഞങ്ങളെ അവസ്ഥയുമെല്ലാം അറിഞ്ഞിട്ടും കണ്ണേട്ടനിങ്ങനെ എന്നെ ശല്ല്യം ചെയ്യരുത്., കണ്ണേട്ടനിങ്ങനെ ഒക്കെ ചെയ്യുമ്പോ ഒാരോ നിമിഷവും ഞാന്‍ പേടിച്ചാണിവിടെ കഴിയുന്നത്., കണ്ണേട്ടന്‍റെ വീട്ടുക്കാരെങ്ങാനും അറിഞ്ഞാല്‍....,,, അമ്മൂന്‍റെ ശബ്ദം ഒന്നിടറി '''കാശീ....,,ഫാന്‍ നന്നാക്കിയോടാ...,, ഹരി വിളിച്ച് ചോദിക്കുന്നത് കേട്ടതും കാശി അമ്മുവില്‍ നിന്ന് വിട്ട് നിന്ന് വേഗം ഡോര്‍ ഒാപ്പണ്‍ ചെയ്ത് വെച്ച് ഫാനിലേക്ക് നോക്കി നിന്നു അമ്മു കാശിക്കിത് എന്താ പറ്റിയെന്ന് കരുതി നോക്കി നിന്നതും അമ്മയും ഹരിയും അങ്ങോട്ട് കയറി വന്നു ''എന്താ ഫാന്‍ കറങ്ങാത്തത് മോനെ., അമ്മൂന്‍റെ അമ്മ ചോദിച്ചു ''ഞാന്‍ കയറി നോക്കി ഗീതമ്മേ., വല്ല്യ കുഴപ്പം ഒന്നുല്ല.,

കപ്പാസറ്റര്‍ ഒന്ന് മാറ്റിയിട്ടാ മതി.,, കാശി വല്ല്യ കാര്യത്തില്‍ പറഞ്ഞതും അമ്മു അവനെ വായിം തുറന്ന് നോക്കി ''കയറി നോക്കിയോ..,, അതിന് മോന്‍ എന്തിലാ കയറിയെ.,, അമ്മൂന്‍റെ അമ്മ ചോദിച്ചതും കാശിക്ക് താന്‍ പെട്ടു എന്ന് മനസ്സിലായി ''അ...അത് ഗീതമ്മേ..ഞാന്‍..,, കാശി ചുറ്റും നോക്കിയിട്ടും ഒന്നും കാണാനില്ല., അമ്മു വായപൊത്തി ചിരിക്കാണ് ഹരിയാണെല് മുങ്ങാനുള്ള വഴി തപ്പി തുടങ്ങി ''ഗീതമ്മേ.,ഞാന് ആ ജനലില്‍ പിടിച്ച് കയറി അലമാരയുടെ മുകളിലേക്ക് കയറി ഫാന്‍ പരിശോധിച്ചു.,, കാശി ഇതും പറഞ്ഞ് ഹരിയേയും അമ്മൂനേം നോക്കി പുച്ഛിച്ചു ''ന്‍റെ കൃഷ്ണാ., പഴയ അലമാറ അല്ലെ കുട്ട്യെ അത്., അതെങ്ങാനും പൊളിഞ്ഞിരുന്നേലോ..,, ഗീതമ്മ താടിയില്‍ കൈവെച്ച് ആശ്ചര്യത്തോടെ പറഞ്ഞു ''അത് പണ്ടത്തെ തേക്ക് തടിയാ അത്രപെട്ടന്നൊന്നും പൊളിയൂല., ഗീതമ്മ ഇത് എനിക്ക് കൊണ്ട് വന്നതല്ലെ., അതിങ് തന്നെ., കാശി ഗീതമ്മേടെ കൈയ്യിലുള്ള മോര് വെള്ളം വാങ്ങി ഒറ്റ വലിക്ക് കുടിച്ചു ''ഒരുപാട് വെള്ളം കുടിച്ചിട്ടും ഇത്ര ദാഹമോ..,,

അമ്മു ശബ്ദം താഴ്ത്തി കാശിയെ കളിയാക്കി ''നീ പോടീ കുട്ടിപിശ്ശാഷെ.,, ''എന്നാ നമുക്കിറങ്ങിയാലോ കാശീ..,, ഇനി പോയി കപ്പാസെറ്ററും കൊണ്ട് വരാം..,, ഹരി പറഞ്ഞു ''അതാ നല്ലത്.,, കാശിയും ഒന്ന് ചിരിച്ചു ഹരിക്ക് പിന്നാലെ ഗീതമ്മയും ഗീതമ്മക്ക് പിന്നാലെ കാശിയും അമ്മുവും റൂമില്‍ നിന്നിറങ്ങി ''സ്റ്റില്‍ ഐ ലവ് യൂ അമ്മൂട്ടീ..,, കാശി അമ്മൂന്‍റെ ചെവിക്കരുകില്‍ വന്ന് പറഞ്ഞ് ഒരു ഫ്ലൈങ് കിസ്സും കൊടുത്ത് വേഗം പുറത്തിറങ്ങി '''എന്നാ ശെരി ഗീതമ്മെ., നാളെ കപ്പാസെറ്ററും കൊണ്ട് വരാം., ഇന്നൊന്ന് അഡ്ജെസ്റ്റ് ചെയ്ണെ.,, കാശി പുറത്തിറങ്ങി ചെരിപ്പിട്ടോണ്ട് പറഞ്ഞു ''അതൊന്നും കുഴപ്പം ഇല്ലെന്നെ മറ്റെ മുറിയില് ഫാനുണ്ടല്ലോ., ഗീതമ്മ ചിരിച്ചോണ്ട് പറഞ്ഞതും കാശി മെല്ലെ അമ്മൂനെ നോക്കി സൈറ്റടിച്ച് ഹരിയുടെ തോളില്‍ കൈയ്യിട്ട് തറവാട്ടിലേക്ക് നടന്നു ''കാശീ ശെരിക്കും നീ ഫാന്‍ പരിശോധിച്ചോ..,, ''ഒന്ന് പോയേഡാ.., അതിനെ പറ്റി വല്ലോം അറിയണ്ടേ., നാളെ അമ്മു കമ്പനിയില്‍ പോയിട്ട് വല്ല നന്നാക്കാന്‍ അറിയുന്നവരെ അങ്ങോട്ടയക്കാം.,

കാശി തറവാടിന്‍റെ ഗേറ്റ് കടന്നോണ്ട് പറഞ്ഞു ''ബെസ്റ്റ്., എന്നിട്ടവിടെ വേറെ വല്ലോം നടന്നോ..,, ഹരി കാശിയെ പ്രത്യേക ഭാവത്തില്‍ നോക്കി ''എല്ലാം നടന്നു., പത്ത് മാസം കഴിഞ്ഞ് ലേബര്‍ റൂമിന്‍റെ മുന്നില് കുട്ടിയെ വാങ്ങാന്‍ നീ ഉണ്ടാകണം.,ആ ചടങ് നിന്നെ ഏല്‍പിക്കാണ്., ''ഡാ..,,സത്യാണോ..,, ഹരി കണ്ണ് തള്ളി ചോദിച്ചു ''കുന്തം.,പോടാ മണ്ടാ., അഞ്ച് മിനിറ്റ് മാത്രം ഗീതമ്മയെ പിടിച്ച് വെച്ചിട്ട് എന്ത് നടന്നെന്ന്., കാശി ഹരിയെ പുച്ഛിച്ച് സ്റ്റെയര്‍കയറി അവന്‍റെ മുറിയിലേക്ക് പോയി ''ഹരീ...,,എന്തായി ഫാന്‍ ശെരിയാക്കിയോ..,, ആടിപാടി സ്റ്റെയര്‍കയറുന്ന ഹരിയോട് പിന്നില്‍ നിന്ന് മുത്തച്ഛന്‍ ചോദിച്ചു '''ദൈവമേ പെട്ട്.., ശെരിയായില്ല മുത്തച്ഛാ.., നാളെ ഒരു പണിക്കാരനെ വിട്ടോളാം..,, ഹരി ചിരിക്കണോ വേണ്ടയോ എന്നുള്ള രീതിയില്‍ ഒന്ന് ചിരിച്ചു ''നിന്‍റെ ഒക്കെ പോക്ക് കണ്ടപ്പോയേ ഞാന്‍ വിചാരിച്ചതാ രണ്ടിനും ഒരു ചുക്കും അറിയില്ലെന്ന്., നേരം വെളുത്താല്‍ പറമ്പ് കിളക്കാന്‍ വല്ലോം പോടാ., ഒരു ഉപകാരവും ഇല്ലാത്ത രണ്ടണ്ണം..,,

മുത്തച്ഛന്‍ എന്തോ ദേഷ്യത്തിലായിരുന്നു അപ്പോ ''ശെരി കിളവാ.,, ഹരി മെല്ലെ പറഞ്ഞു ''എന്തെങ്കിലും പറഞ്ഞോ..,, ''നാളെ രാവിലെ തന്നെ കിളച്ച് രണ്ട് വാഴ നട്ടോളാം എന്ന് പറഞ്ഞതാ..,, ഹരി വിനയത്തോടെ പറഞ്ഞു ''ഹ്മ്..,,അതായിരുന്നു നിന്‍റെ ഒക്കെ തന്തമാര്‍ക്ക് നല്ലത്.,, മുത്തച്ഛന്‍ തോളിലെ തോര്‍ത്തൊന്ന് കുടഞ്ഞ് വീണ്ടും തോളിലിട്ട് മുറുക്കാന്‍ അടുത്തുള്ള കോളാമ്പിയിലേക്ക് തുപ്പി ഹരിയെ കടുപ്പിച്ചൊന്ന് നോക്കി പോയി ''ഈ വയസ്സാംകാലത്ത് ഇങ്ങേര്ക്കിത് എന്നാത്തിന്‍റെ കേടാ..,, ഹരി പിറുപിറുത്തോണ്ട് മുകളിലെത്തിയതും കാശിയും നന്ദുവും നിന്ന് ചിരിക്കുന്നു ''ഹ്മ്..,,എന്താ രണ്ടും കിണിക്കുന്നത്..,, ഹരി അവരെ അടുത്ത് വന്ന് നിന്നു ''രാവിലെ വാഴ വെക്കാന്‍ പോകുന്നുണ്ടോ ഹരിയേട്ടാ..,, നന്ദു ഹരിയെ കളിയാക്കി ''ഒാ..ഹ് രണ്ടാളും കേട്ടല്ലെ., ഡാ തെണ്ടി നിനക്കുള്ളതാ ഞാനിവിടെന്ന് കേട്ടത് അത് കൊണ്ട് ഇന്നാ ഇത് നീ പിടിച്ചോ..,, ഹരി കാശിയുടെ പുറം നോക്കി ഒന്ന് കൊടുത്ത് അവന്‍റെ മുറിയിലേക്കോടി ഡോര്‍ ലോക്ക് ചെയ്തു '''കാലമാടാ..,,

നിന്നെ എന്‍റെ കൈയ്യില്‍ കിട്ടുമെഡാ തെണ്ടി..,, കാശി ഹരിയെ നോക്കി വിളിച്ച് പറഞ്ഞു ''നന്ദുട്ടാ...,,, കാശി വിളിച്ചതും നന്ദു അവനെ നോക്കി ഇളിച്ചു ''പുറം മസാജ് ചെയ്ത് തരണമായിരിക്കും., ഇപ്പോ സത്യായിട്ടും സമയം ഇല്ല ചേട്ടായീ..,, നന്ദു വേഗം അവളെ റൂമിലേക്ക് മുങ്ങി ''ഒന്നിനും കൊള്ളാത്ത കുറേയെണ്ണം..,, കാശിയും അവന്‍റെ മുറിയില്‍ കയറി വാതിലടച്ചു ••••••••••••••••••••••••••••••••••••••••••••• രാവിലെ ഡോറില്‍ ആരോ ശക്തിയില്‍ മുട്ടുന്നത് കേട്ടാണ് കാശി ഉണര്‍ന്നത് അവനൊരു കോട്ടവാ ഇട്ട് കട്ടിലില്‍ നിന്നെണീറ്റ് ഡോര്‍ തുറന്നു ''എന്താടീ...,,പുലര്‍ച്ചെ തന്നെ.,, കാശി കണ്ണ് തിരുമ്മി മുന്നിലുള്ള നന്ദൂനോട് ചോദിച്ചു ''പുലര്‍ച്ചയോ., സമയം ഒമ്പതര കഴിഞ്ഞു., പിന്നെ ഞാന്‍ വിളിച്ചത് ചേട്ടയിക്കൊരു പണിയുമായി ശ്രീഷ്മയും അമ്മായിയും കെട്ടിയവനും വന്നിട്ടുണ്ടെന്ന് പറയാനാ...,,

''എന്ത് പണി..,, കാശി നെറ്റി ചുളിച്ചു ''ആ..ഹ് എനിക്കൊന്നും അറിയാംപാടില്ല., അവിടെ ഭയങ്കര ചര്‍ച്ചയാ എല്ലാവരും ഉണ്ട്., കല്ല്യാണ കാര്യമാണോന്നൊരു സംശയം..,, നന്ദു പറഞ്ഞതും കാശിയുടെ മുഖമൊന്ന് മാറി ''നന്ദൂ..നീ ഹരിയെ വിളിച്ച് താഴേക്ക് വരാന്‍ പറയ്..,, കാശി വേഗം ഒരു ടീ ഷര്‍ട്ട് എടുത്തിട്ട് താഴേക്കിറങ്ങി '''രാജേന്ദ്രാ....,,,എന്തായാലും നിശ്ചയം കഴിഞ്ഞു., ഇനിയിപ്പോ ഈ മാസത്തിലെ നല്ലൊരു മുഹൂര്‍ത്തം നോക്കി കല്ല്യാണം നടത്തുന്നതിന് നീ എന്തിനാ ഇത്ര എതിര്‍ക്കുന്നത്.,, ശ്രീഷ്മയുടെ അച്ഛന്‍ കാശിയുടെ അച്ഛനോട് പറയുന്ന വാക്കുകള്‍ കാശിയുടെ ചെവിക്കുള്ളിലേക്ക് തുളഞ്ഞ് കയറി കാശിയുടെ മുഖം വലിഞ്ഞ് മുറുകി ദേഷ്യം കൊണ്ട് ചുവപ്പ് തുടുത്തു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story