ആകാശി💖: ഭാഗം 27

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

'''രാജേന്ദ്രാ....,,,എന്തായാലും നിശ്ചയം കഴിഞ്ഞു., ഇനിയിപ്പോ ഈ മാസത്തിലെ നല്ലൊരു മുഹൂര്‍ത്തം നോക്കി കല്ല്യാണം നടത്തുന്നതിന് നീ എന്തിനാ ഇത്ര എതിര്‍ക്കുന്നത്.,, ശ്രീഷ്മയുടെ അച്ഛന്‍ കാശിയുടെ അച്ഛനോട് പറയുന്ന വാക്കുകള്‍ കാശിയുടെ ചെവിക്കുള്ളിലേക്ക് തുളച്ച് കയറി കാശിയുടെ മുഖം വലിഞ്ഞ് മുറുകി ദേഷ്യം കൊണ്ട് ചുവപ്പ് തുടുത്തു അവന്‍ ദേഷ്യം കടിച്ച്പിടിച്ച് അച്ഛന്‍റെ മറുപടിക്കായി കാത്ത് നിന്നു ''നിന്നോടല്ലെ രമേശന്‍ ചോദിക്കുന്നത്., നീ എന്തിനാ രാജേന്ദ്രാ ഈ കല്ല്യാണം ഇത്ര എതിര്‍ക്കുന്നത്., നീ എതിര്‍ത്താലും നല്ലൊരു ദിവസം നോക്കി കുറിക്കാന്‍ ജോത്സ്യനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.,, മുത്തച്ഛന്‍ ഗൗരവത്തോടെ പറഞ്ഞു ''അച്ഛനും കൂടെ ഇങ്ങനെ തുടങ്ങിയാലോ., എന്‍റെ മകന്‍റെ കല്ല്യാണം തീരുമാനിക്കാനുള്ള അവകാശം പോലും അച്ഛനായ എനിക്കില്ലെ., കാശിക്ക് ശ്രീയെ ഒന്ന് മനസ്സിലാക്കാന്‍ പോലും സമയം നിങ്ങള്‍ കൊടുക്കുന്നില്ലല്ലോ ഞാനൊരു കാര്യം പറയാം., അവന് ഈ കല്ല്യാണത്തിന് ഇഷ്ടമല്ലെന്ന് ഈ വീട്ടിലെ ഉറുമ്പിന് പോലും അറിയാം.,

അവന്‍റെ സമ്മതം ഇല്ലാതെ ഒരിക്കലും ഈ കല്ല്യാണം ഞാന്‍ ജീവിച്ചിരിക്കുമ്പോ നടക്കില്ല.,, അച്ഛന്‍റെ മറുപടി കാശിയില്‍ അച്ഛനെ ഒാര്‍ത്ത് അഭിമാനം ഉണ്ടാക്കി നെഞ്ചില്‍ നിന്നൊരു ഭാരം ഇറക്കി വെച്ചപോലെ തോന്നി കാശിക്ക് ''അമ്മാവനും അപ്പോ എന്നെ ഇഷ്ടം ഇല്ല അല്ലെ., ഈ കല്ല്യാണം ഞാന്‍ ആഗ്രഹിച്ച് പോയി., ഇതിന് ആര് തടസ്സം നിന്നോ അവരെ പേരെഴുതി ഈ തറവാട്ടില്‍ ഞാന്‍ കെട്ടിതൂങ്ങും..,, ശ്രീഷ്മയുടെ സംസാരം കൂടെ കേട്ടതും കാശിക്ക് പിന്നെ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല ''എന്നാ പോയി ചാകടീ., നിന്‍റെ ഭീഷണിയിലൊന്നും ആരും വീഴില്ല., ഒരിക്കലും നടക്കാന്‍ പോകുന്നില്ല ഈ കല്ല്യാണം.,അത് ഞാന്‍ നൂര്‍വട്ടം പറഞ്ഞതാ., അതിലിനി മാറ്റം നീ പ്രതീക്ഷിക്കണ്ട ., ആരും..,, അവസാനം കാശി പുച്ഛത്തോടെ എല്ലാവരേയും നോക്കി ''കണ്ടോ അച്ഛാ അവന്‍ പറയുന്നത്., എന്‍റെ കുഞ്ഞിനെ അവന്‍ കൊലക്ക് കൊടുക്കുവാ., കാശിക്കെന്താ ശ്രീ മോളെ കെട്ടിയാല്‍., എത്ര സ്ത്രീധനം വേണേലും ഞങ്ങള്‍ തരാം., എന്‍റെ മോള്‍ ആഗ്രഹിച്ച് പോയി.,, ശ്രീഷ്മയുടെ അമ്മ കരഞ്ഞോണ്ട് മുത്തച്ഛന്‍റെ കാലില്‍ വീണതും കാശിക്ക് അവരോട് എന്തെന്നില്ലാത്ത പുച്ഛം തോന്നി ''സ്ത്രീധനം പോലും., നിനക്കെന്താ സുഭദ്രേ തീരെ ബുദ്ധിയില്ലെ.,

നിന്‍റെ മകളല്ലെ ശ്രീമോള്., അവളെ ഭാവി നല്ല രീതിയില്‍ കാശിക്കൊപ്പം മുന്നോട്ട് പോകുമെന്ന് നിനക്കുറപ്പുണ്ടോ., കല്ല്യാണം കുട്ടിക്കളിയല്ല., അവന് ശ്രീയുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഉണ്ടാകുന്ന അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ., ഈ കുടുംബം നല്ല നിലയില്‍ മുന്നോട്ട് പോകണമെങ്കില്‍ നീ തന്നെ തീരുമാനിക്കണം..,, കാശിയുടെ അച്ഛന്‍ ശ്രീഷ്മയുടെ അമ്മയോട് പറഞ്ഞു ''അത് അളിയനാ തീരുമാനിക്കേണ്ടത്., കാശിയെ കല്ല്യാണത്തിന് സമ്മതിപ്പിക്കാന്‍ നോക്ക്., ഇല്ലേല് ഞങ്ങളീ തറവാട്ടില്‍ കാല് കുത്തില്ല., ശ്രീഷ്മയുടെ അച്ഛന്‍ വീണ്ടും രംഗത്തേക്ക് വന്നു ''കാല് കുത്തണ്ട., അത് തന്നെയാ ഏറ്റവും നല്ലത്., നിങ്ങള്‍ എന്നൊക്കെ ഇവിടെ കാല് കുത്തിയോ അന്നിവിടെ പ്രശ്നമാണ്.,, കാശിയുടെ സംസാരം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി അപ്പോയേക്കും ഹരിയും നന്ദുവും അങ്ങോട്ടെത്തിയിരുന്നു ''കാശിനാഥ് നീ അതിര് കടക്കുന്നു., എല്ലാം തീരുമാനിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നവര്‍ ഉണ്ടിവിടെ,, മുത്തച്ഛന്‍ കാശിക്ക് നേരെ തിരിഞ്ഞു ''മുതിര്‍ന്നവര്‍ പോലും., പ്രായം കൊണ്ട് മുതിര്‍ന്നാ പോര., കുറച്ചെങ്കിലും മക്കളെ സ്ഥാനത്ത് നിന്ന് ചിന്തിക്കണം.,

പിന്നെ കല്ല്യാണം നിങ്ങള്‍ തീരുമാനിച്ചോ., പക്ഷെ പയ്യനായി എന്നെ ഒരിക്കലും പ്രതീക്ഷിക്കണ്ട., പിന്നെ., ശ്രീഷ്മയോട് തൂങ്ങിചാകാന്‍ സാരി ഒന്നും എടുക്കണ്ട ഞാന്‍ നല്ല ഉറപ്പുള്ള കയറ് കൊണ്ട് തരണ്ട്..,, കാശി എല്ലാവരേയും ഒന്ന് ഇരുത്തി നോക്കി ഇറങ്ങി പോയി അവന്‍ പോയതും ഹരി വാല് പോലെ അവന്‍റെ പിറകെ ഒാടി കാശി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കിയപ്പോയേക്കും ഹരി കയറിയിരുന്നു ''അഹങ്കാരം അല്ലാതെന്ത്., ഇത്രയും പേരെ ധിക്കരിച്ച് അവന്‍ ഇറങ്ങി പോയത് കണ്ടില്ലെ., വളര്‍ത്ത് ദോഷം.,,അല്ലാതെന്ത്.,,, മുത്തച്ഛന്‍ കാശിയുടെ അച്ഛനെ നോക്കി മുറുക്കാന്‍ നടുമുറ്റത്തേക്ക് നീട്ടി തുപ്പി '''കാശിക്കൊപ്പം തന്നെ ഞാനും., അഭിമാനത്തിന്‍റെ പുറത്ത് കുട്ടികളുടെ ജീവിതം വെച്ച് കളിക്കാന്‍ ഞാന്‍ ഒരിക്കലും കൂട്ട് നില്‍ക്കില്ല.,, ഹരിയുടെ അച്ഛന്‍ ഇത്രയും പറഞ്ഞ് എണീറ്റ് പോയി പിന്നാലെ കാശിയുടെ അച്ഛനും അവരുടെ അമ്മമാരും നന്ദുവും ''അവര് ഏട്ടനും അനിയനും എപ്പോയും ഒന്ന്., പെങ്ങളായ എന്‍റെ ഒപ്പം അവര് എപ്പോയേലും നിന്നിട്ടുണ്ടോ..,, ശ്രീഷ്മയുടെ അമ്മ വീണ്ടും കണ്ണീരൊലിപ്പിച്ചു

''അത് നിന്‍റെ കൈയ്യിലിരിപ്പ് കൊണ്ട്., എന്ന് നിന്‍റെ കല്ല്യാണം കഴിഞ്ഞോ അന്ന് തൊട്ട് നീ ഒത്തിരി മാറിപോയി., നീ നിന്‍റെ കുടുംബത്തിന്‍റെ സന്തോഷം മാത്രമെ ആഗ്രഹിക്കുന്നൊള്ളു., നിന്‍റെ വാശിക്ക് ഈ അമ്മയെ നീ കൂടെ കൂട്ടണ്ട. മുത്തശ്ശിയും പാട് പെട്ട് എണീറ്റ് മുറിയിലേക്ക് പോയി ''അച്ഛാ..,,അമ്മ വരെ എന്നെ തള്ളിപറഞ്ഞു., അച്ഛനെങ്കിലും എന്‍റെ കൂടെ നില്‍ക്കാമോ എന്‍റെ കുഞ്ഞിന്‍റെ ആഗ്രഹത്തിന്., ''ഹ്മ്..,,രമേശാ ഇന്ന് തന്നെ നല്ലൊരു ജോത്സ്യനെ കണ്ട് നല്ലൊരു ദിവസം കുറിപ്പിക്കാം., ഈ കല്ല്യാണം നടത്താന്‍ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ..,, മുത്തച്ഛന്‍ പറഞ്ഞതും ശ്രീഷ്മയുടെ ചുണ്ടിലൊരു വിജയചിരി വിടര്‍ന്നു ••••••••••••••••••••••••••••••••••••••••• കാശി നേരെ പോയത് അവന്‍റെ വീട്ടിലേക്കാണ് ''കാശീ..,, സെറ്റില്‍ കണ്ണിന് മിതെ കൈവെച്ച് കിടക്കുന്ന കാശിയെ ഹരി വിളിച്ചു ''ഹ്മ്..,,ഞാന്‍ അമ്മൂന്‍റെ കാര്യം അച്ഛനോടും അമ്മയോടും പറയാന്‍ തീരുമാനിച്ചു., എന്തായാലും ഇതിനൊരു തീരുമാനം ഉണ്ടാക്കിയെ പറ്റൂ..,, ''ഞാനും നിന്നോടിത് പറയാന്‍ ഇരിക്കുവായിരുന്നു.,,

ഹരി പറഞ്ഞു കുറച്ച് കഴിഞ്ഞതും അച്ഛനും അമ്മയും അങ്ങോട്ട് വന്നു ''ഹേ നിങ്ങളെന്തേ ഇങ്ങോട്ട് വന്നത്.,, ''എനിക്കറിയായിരുന്നു നീ ഇവിടെ കാണുമെന്ന്., അതോണ്ട് അച്ഛന്‍ ഒാഫീസിലേക്കിറങിയപ്പോ ഞാനിങ് പോന്നു., അമ്മ അകത്തേക്ക് കയറി വന്ന് പറഞ്ഞു ''അപ്പോ അമ്മു ഉണ്ടോ കാറില്‍..,, കാശിയൊന്ന് പുറത്തേക്ക് നോക്കി ''ഇല്ല അമ്മൂനോട് ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്., എന്നാ ഞാനിറങ്ങാ.,, അച്ഛന്‍ തിരിച്ച് പോകാന്‍ ഇറങ്ങി ''അച്ഛാ ഒരു അഞ്ച്മിനിറ്റ്., എനിക്കൊരു കാര്യം പറയാനുണ്ട്.,, കാശി പറഞ്ഞതും അച്ഛനൊന്ന് നിന്നു ''എന്താടാ.., അച്ഛന്‍ അകത്തേക്ക് കയറി ''അച്ഛാ അമ്മാ എനിക്ക് പറയാനുള്ളത് മറ്റൊന്നും അല്ല., ചിലപ്പോ നിങ്ങള്‍ക്ക് അറിയാമായിരിക്കാം., എനിക്ക് അമ്മൂനെ ഇഷ്ടാണ്., അവളുമായെ എന്‍റെ കല്ല്യാണം നടക്കൂ., ശ്രീഷ്മയെ ഒരിക്കലും അംഗീകാരിക്കാന്‍ പറ്റില്ലെന്ന് നിങ്ങള്‍ക്കറിയാലോ., അത് കൊണ്ട് അമ്മൂന്‍റെ കാര്യത്തില്‍ നിങ്ങളെ തീരുമാനം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്., നിങ്ങളെ സമ്മതം മാത്രം മതിയെനിക്ക്..,, കാശി പറഞ്ഞ് നിര്‍ത്തി അച്ഛനേയും അമ്മയേയും നോക്കി അവരെ ഭാവമെന്താണെന്ന് കാശിക്കും ഹരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല ''ഇത് നടക്കാനിത്തിരി പാടാണ് കാശീ., അമ്മുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് നിനക്കേറ്റവും നല്ലത്.,, ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story