ആകാശി💖: ഭാഗം 28

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവരെ ഭാവമെന്താണെന്ന് കാശിക്കും ഹരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല ''ഇത് നടക്കാനിത്തിരി പാടാണ് കാശീ., അമ്മുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് നിനക്കേറ്റവും നല്ലത്.,, അച്ഛന്‍റെ വാക്കുകള്‍ കാശിയില്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കി ''അച്ഛാ എന്തൊക്കെ ഈ പറയുന്നെ., അമ്മാ..,,അമ്മയെങ്കിലും പറ..,, കാശി അമ്മയുടെ കൈ കവര്‍ന്ന് കൊണ്ട് ചോദിച്ചു ''എനിക്കറിയാം പാടില്ല., അമ്മൂനെ മരുമകളായി കിട്ടുന്നതില്‍ എനിക്ക് സന്തോഷമെ ഒള്ളൂ.., അമ്മ കാശിയുടെ ചുമലില്‍ കൈ വെച്ചോണ്ട് പറഞ്ഞു ''എന്താ വല്ല്യച്ഛാ പ്രശ്നം., അമ്മൂന്‍റെ ഫാമിലിയെ നിങ്ങള്‍ക്ക് നേരത്തെ അറിയുമോ.,, ഹരി സംശയത്തോടെ കാശിയുടെ അച്ഛനെ നോക്കി ''ഹേയ്.,,എനിക്കെങ്ങനെ അറിയാനാ., ഞാന്‍ പറഞ്ഞ് വന്നത് അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാ., ആകെ അമ്മൂനുള്ളത് അവരെ അമ്മയാ., നീയുമായി അമ്മൂന്‍റെ കല്ല്യാണം നടത്തിയാല്‍ നിന്‍റെ മുത്തച്ഛന്‍ വെറുതെ ഇരിക്കുമോ., പ്രത്യേകിച്ച് ആ രമേശന്‍., ശ്രീയെ കൊണ്ട് കല്ല്യാണം നടക്കാത്തത് അമ്മു കാരണം ആണെന്നറിഞ്ഞാ ആ കുടുംബത്തെ കൊല്ലാകൊല ചെയ്യും അവര്, വെറുതെ റിസ്ക് എടുക്കണോ..,, കാശിയെ അച്ഛന്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു ''ഇതാണോ പ്രശ്നം., ഞാനിതൊക്കെ എന്നോ ചിന്തിച്ചതാണ്.,

മുത്തച്ഛന്‍ അറിയുന്ന നിമിഷം അവരെ താമസം നമ്മുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാം., ഇത് കാരണം അവര്‍ക്ക് ഒന്നും സംഭവിക്കാതെ നോക്കാന്‍ ഞാന്‍ തന്നെ മതി., അച്ഛന് വേറെ കുഴപ്പം ഒന്നുല്ലല്ലോ.. കാശി ചോദിച്ചു ''ഒന്നൂടെ ഉണ്ട് കണ്ണാ..,, അമ്മൂന്‍റെ ഫാമിലി തീരെ ഇല്ലാത്തവരല്ലെ., അമ്മു അല്ലെ ആ കുടുംബം നോക്കുന്നത് പോലും..,, അച്ഛനൊന്ന് നിര്‍ത്തി ''അതിനെന്താ അച്ഛാ.., ജോലിചെയ്ത് അമ്മയെ നോക്കുന്നത് അത്ര തെറ്റാണോ., പിന്നെ അവള്‍ ജോലിക്കൊപ്പം അവളെ പഠനം പോലും കൊണ്ട് പോകുന്നുണ്ട്.,, കാശി അച്ഛനെ നോക്കി ''അതല്ലടാ., നീയുമായി അമ്മൂന്‍റെ കല്ല്യാണം നടത്തിയാല്‍ മുത്തച്ഛന്‍ തറവാട്ടിലേക്ക് നമ്മളെ പിന്നെ കടത്തൂല., പക്ഷെ പണക്കാരോ സ്ത്രീധനം നല്ലോം കിട്ടുന്ന കുടുംബത്തില്‍ നിന്നോ ആണേല് നിന്‍റെ മുത്തച്ഛന്‍റെ പിണക്കം അതിക ക്കാലം പോകില്ലായിരുന്നു..,, അച്ഛന്‍ ഒന്ന് മടിച്ച് കാശിയെ നോക്കി അവന്‍റെ മുഖത്തൊരു പുച്ഛഭാവമായിരുന്നു ''അച്ഛനിത്ര തരം താഴാന്‍ പറ്റോ., അച്ഛനും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണോ., പണത്തിന് മുകളിലാണ് സ്നേഹവും വിശ്വസവുമൊക്കെ അത് അച്ഛനറിയോ..,, കാശിക്ക് അച്ഛനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി ''കണ്ണാ..,,അത് നിന്നെക്കാള്‍ അറിയുന്ന ആളാ നിന്‍റെ അച്ഛന്‍.,

എന്‍റെയും നിന്‍റെ അച്ഛന്‍റേയും കല്ല്യാണം എങ്ങനെ നടന്നതെന്ന് നിനക്കറിയോ..,, അമ്മ കാശിയോട് ചോദിച്ചതും കാശി ഇല്ലെന്ന് തലകുലുക്കി ഹരിക്കും ആര്‍ക്കും അറിയാത്ത ആ പ്രണയക്കഥ കേള്‍ക്കാന്‍ കൊതിയായി അമ്മ അച്ഛനെ ഒന്ന് നോക്കി അച്ഛനില്‍ ഒരു ചെറിയ ചിരി വിടര്‍ന്നു ''ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നക്കാലം ഞങ്ങള്‍ കോളേജിലേക്ക് പോകുന്ന വഴിക്ക് ഒരു ചെറിയ സര്‍ബത്ത് കടയുണ്ടായിരുന്നു റോഡ് സൈഡില്‍ ആയിട്ട് എന്നും കോളേജ് കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ ഫുഡ്ബോള്‍ കളിച്ചിട്ടെ ഞാനും ഫ്രണ്ട്സും വീട്ടിലേക്ക് പോകൂ..,, കളിച്ച് വിയര്‍ത്തൊലിച്ച ഞങ്ങള്‍ക്ക് ഒരു ഗ്ലാസ് സര്‍ബത്ത് കുടിക്കുന്നത് സ്ഥിരമാണ് അങ്ങനെ ഒരിക്കെ ആ കടയില്‍ ഒരു പാവാടക്കാരിയും വന്നു., ആറിലോ ഏഴിലോ പഠിക്കുന്ന ആ പാവാടക്കാരി അച്ഛനെ സഹായിക്കാന്‍ കടയില്‍ വന്നതായിരുന്നു ചില്ല്കുപ്പിയില്‍ ഉപ്പിലിട്ട നെല്ലിക്ക അവളെന്‍റെ കൈയ്യിലേക്ക് തന്നപ്പോ അതിലവളെ ഹൃദയം കൂടെ ഉണ്ടായിരുന്നു..,, അച്ഛന്‍റെ മനസ്സിലേക്ക് ആ നിമിഷങ്ങള്‍ കടന്ന് വന്നതും ഒരു കള്ളച്ചിരിയോടെ അമ്മയെ നോക്കി

'''അയ്യോ ഇതിലെ പാവാടക്കാരിയാണോ വല്ല്യമ്മ.,, ഹരി അത്ഭുതത്തോടെ ചോദിച്ചു ''അതേ.., അന്ന് മനസ്സില്‍ കയറി കൂടിയ അവളെ പിറകെ നടന്ന് ശല്യം ചെയ്ത് വളച്ചു., ഞങ്ങള്‍ തമ്മില്‍ പത്ത് വയസ്സിന് മാറ്റമുണ്ട്., പഠിച്ച് ജോലി വാങ്ങി എന്‍റെ ഇഷ്ടം വീട്ടില്‍ അറിയിച്ചപ്പോ അച്ഛന്‍റേന്ന് കിട്ടിയ അടിക്ക് കണക്കില്ല., വെറുമൊരു സര്‍ബത്ത് കട നടത്തുന്നവന്‍റെ മകളെ കെട്ടുന്നത് അച്ഛന് നാണക്കേടാണ് പോലും. അവസാനം ഞാന്‍ ഉറച്ചക്കാലില്‍ നിന്നതും അച്ഛന്‍ ഒരു കണ്‍ടീഷന്‍ വെച്ചു അമ്പത് പവനും അഞ്ച് ലക്ഷം രൂപയും ഇവളെ അച്ഛനെ കൊണ്ട് അതിന് കഴിയില്ലെന്ന് ഉറപ്പായിരുന്നു നിന്‍റെ മുത്തച്ഛന്., അങ്ങനെ തോറ്റ് കൊടുക്കാന്‍ പറ്റോ., നിന്‍റെ മുത്തച്ഛന്‍ അറിയാതെ അമ്പത് പവനും അഞ്ച് ലക്ഷം രൂപയും ഞാന്‍ തന്നെ ഇവളെ വീട്ടിലെത്തിച്ചു ഞങ്ങളെ കല്ല്യാണം കഴിഞ്ഞ് താലി മാല ഒഴികെ ബാക്കിയുള്ള സ്വര്‍ണം മുയുവന്‍ മുത്തച്ഛന്‍റെ കൈയ്യില്‍ കൊടുത്തു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് മുത്തച്ഛന്‍ അത് തിരിച്ച് തന്നു., അത് ഇവള്‍ സ്വീകരിച്ചില്ല പകരം എന്നോടിവള്‍ ഒരു ബിസിനസ്സ് തുടങ്ങാന്‍ പറഞ്ഞു.,

അങ്ങനെ തുടങ്ങിയതാ നമ്മുടെ കമ്പനി., ഇത്രയും ഉയരത്തില്‍ നമ്മുടെ കമ്പനി വളര്‍ന്നത് നില്‍ക്കുന്നത് എന്‍റെ ഭാര്യയുടെ സപ്പോര്‍ട്ടും സ്നേഹവും കൊണ്ടാണ്.,, അച്ഛന്‍ അമ്മയെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ചുംബിച്ചു ''ഹൈവ നല്ല തേനില്‍ ചാലിച്ച പ്രണയക്കഥ., അതൊക്കെ പോട്ടെ ഇത് ഇപ്പൊ മുത്തച്ഛനറിയോ..,, ഹരി ചോദിച്ചു ''ഹേയ് എവിടെ അറിയാന്‍., നിങ്ങളെ മുത്തശ്ശിക്ക് എല്ലാം അറിയാം.,, അച്ഛന്‍ ഹരിയോട് പറഞ്ഞ് കാശിയെ നോക്കി അവിടെ നല്ല ആലോചനയാണ് ''ഡാ..,, ഹരി കാശിയെ ഒന്ന് തട്ടി ''ഹേ..,,ആ..ഹ്.,അല്ല അച്ഛാ അച്ഛന്‍ പറഞ്ഞ് വരുന്നത് അമ്മുവുമായി കല്ല്യാണം നടക്കണമെങ്കില്‍ കുറച്ച് സ്വര്‍ണ്ണവും പൈസയും ഉണ്ടെങ്കില്‍ മുത്തച്ഛനെ വീഴ്ത്താമെന്നല്ലെ.,, കാശി അച്ഛനെ നോക്കി ''ആ..ഹ് മോനെ., സ്വര്‍ണ്ണവും പൈസവും അച്ഛന്‍ തരാടാ. നിന്‍റെ മുത്തച്ഛനെ മയക്കാന്‍ അതേ വഴിയൊള്ളു., നിന്‍റെ സ്നേഹം ഉപേക്ഷിക്കണ്ട., നീ അമ്മൂനെ തന്നെ കൂടെ കൂട്ടിക്കോ., പക്ഷെ അച്ഛന്‍ പറയുന്ന പോലെ ചെയ്യണം.,, അച്ഛന്‍ കാശിയെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

''നടക്കില്ല., അമ്മൂന്‍റെ കഴുത്തില്‍ സ്വര്‍ണ്ണമായിട്ട് ഞാന്‍ അണിയുന്ന താലി മാത്രം മതി., പിന്നെ സ്വര്‍ണ്ണം കൊണ്ടും കാശ് കൊണ്ടും മാത്രമല്ല സ്നേഹം കൊണ്ടും മുത്തച്ഛനെ വശത്താക്കാമെന്ന് ഞാനും അമ്മുവും നിങ്ങള്‍ക്ക് കാണിച്ച് തരാം.,, കാശി ആത്മവിശ്വാസത്തോടെ പറഞ്ഞു ''അതൊക്കെ പോട്ടെ., അമ്മൂന് നിന്നെ ഇഷ്ടമാണോ., അവളെ സമ്മതമില്ലാതെ ഒരിക്കലും കല്ല്യാണം നടത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല കേട്ടോ..,, അമ്മ പറഞ്ഞു ''എന്‍റെ അമ്മെ അവള്‍ക്കെന്നെ ഇഷ്ടാണ്., പക്ഷെ അവള്‍ക്കത് തുറന്ന് പറയാന്‍ പേടിയാ., അതോണ്ട് ആ ഭാഗം ഇപ്പോ നോക്കിതിരിക്കാണ് നല്ലത്., എത്രയും പെട്ടന്ന് ഞങ്ങളെ കല്ല്യാണം നടത്താന്‍ അച്ഛന്‍ മുന്നിട്ടിറങ്ങണം.,പ്ലീസ്, കാശി അച്ഛന്‍റെ കൈ കവര്‍ന്നു ''ഹ്മ്..,,ആദ്യം., നിന്‍റെ മുത്തച്ഛനും എന്‍റെ അളിയനും മുഹൂര്‍ത്തം നോക്കി വരട്ടെ., ആ കല്ല്യാണത്തിന്‍റെ അതേ ദിവസം നിന്‍റെയും അമ്മൂന്‍റേയും കല്ല്യാണം..,, അച്ഛന്‍ കാശിയുടെ പുറത്തൊന്ന് തട്ടി '''അത് വേണ്ട രാജേട്ടാ., ആളുകളെ മുന്നില്‍ നമ്മുടെ കുടുംബത്തെ നമ്മള്‍ തന്നെ നാണംകെടുത്തണ്ട., അവര് കല്ല്യാണം തീരുമാനിക്കുന്ന ഡേറ്റിന് മുന്നെ നടത്താം..,, അമ്മ പറഞ്ഞു ''ഒാക്കെ എല്ലാം എന്‍റെ ഭാര്യ പറഞ്ഞ പോലെ., എന്നാ ഞാന്‍ ഒാഫീസിലേക്ക് പോകാണ്..,,

അച്ഛന്‍ ഒാഫീസിലേക്കിറങ്ങി ''അച്ഛാ..,,അമ്മൂന് ഒരു ഹാഫ് ലീവ് കൊടുക്കോ.., എനിക്കൊന്ന് അവളോട് സംസാരിക്കണമായിരുന്നു..,, കാശി പറഞ്ഞു ''ശെരി നീ ഉച്ചക്ക് കമ്പനിയിലോട്ട് വന്നോ..,, അച്ഛന്‍ പോയതും കാശി അമ്മയുടെ കവിളില്‍ അമര്‍ത്തി ചുംബിച്ച് റൂമിലേക്ക് പോയി പുറകെ ഹരിയും ''സന്തോഷായീലെ., ''ഭയങ്കരയിട്ട്., ഇനി അമ്മു എന്‍റേതാകാന്‍ ദിവസങ്ങള്‍ മാത്രം ഒാര്‍ക്കുമ്പോ തന്നെ കുളിര് കോരുന്നു..,, കാശി തലയിണ കെട്ടിപിടിച്ചോണ്ട് ഹരിയോട് പറഞ്ഞു ''വല്ലാതെ കുളിര് കോരണ്ട, ആ കുളിരിലേക്ക് അമ്മു തീ കോരി ഒഴിക്കും.,, ഹരി അവനെ കളിയാക്കി ''അവളെ ഉറക്കി കിടത്തിയാണേലും അമ്മൂന്‍റെ കഴുത്തില്‍ ഞാന്‍ താലി ചാര്‍ത്തും., നോക്കിക്കോ..,, കാശി പറഞ്ഞു ''ഹ്മ്..,,നടക്കട്ടെ., ''ഡാ..,,,പിന്നെ സ്റ്റുഡിയോയിലേക്കൊന്ന് പോകണം., അവിടെ പണി നടന്നോണ്ടിരിക്കാണ്.,, കാശിയും ഹരിയും സ്റ്റുഡിയോയിലേക്ക് പോയി അവിടെത്തെ വര്‍ക്കെല്ലാം നോക്കി നില്‍ക്കുമ്പോയാണ് അമ്മ വിളിച്ചത് മുത്തച്ഛനും ശ്രീഷ്മയുടെ അച്ഛനും ജോത്സ്യനെ കണ്ട് ഈ മാസം അവസാന ഞായറാഴ്ച്ച ഡേറ്റ് കുറിച്ചെന്ന് ''ഇനി എന്ത് ചെയ്യും കാശി അവസാന ഞായറാഴ്ച്ച എന്ന് വെച്ചാല്‍ ഇനി രണ്ടാഴ്ച്ച പോലും ഇല്ലല്ലോ.,, ഹരി പറഞ്ഞു

''അതിനെന്താ.,ഈ ഞായറാഴ്ച്ചക്കുള്ളില്‍ അമ്മു എന്‍റേതാകും.., കാശി എന്തോ ആലോചിച്ച് കൊണ്ട് പറഞ്ഞു ''ഹ്മ്..,,എന്തായാലും നീ അമ്മൂനോട് സംസാരിച്ച് വാ..,, ഹരി പറഞ്ഞതും കാശി ഹരിയെ ക്ലബ്ബിലിറക്കി കമ്പനിയിലേക്ക് പോയി അവിടെ എത്തി അച്ഛനെ വിളിച്ച് പത്ത് മിനിറ്റിനുള്ളില്‍ അമ്മു ഇറങ്ങി വന്നു ''അമ്മൂ..,,കയറ്..,, കാശി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി ''എന്താ കണ്ണേട്ടാ.,,അങ്കിള്‍ ഹാഫ് ഡേ ലീവ് തന്ന് കണ്ണേട്ടന്‍റെ കൂടെ പോകാന്‍ പറഞ്ഞു., എന്തേലും പ്രശ്നമുണ്ടോ..,, അമ്മു വേവലാതിയോടെ ചോദിച്ചു ''ഇല്ലഡി പെണ്ണേ., പേടിക്കൊന്നും വേണ്ട.,, നീ കയറ് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..,, അമ്മു സംശയത്തോടെ ബുള്ളറ്റിന്‍റെ പുറകില്‍ കയറി കാശി അമ്മൂനേയും കൊണ്ട് പോകുമ്പോള്‍ മിററില്‍ കൂടെ അവളെ ഇടക്ക് ഇടക്ക് നോക്കി കൊണ്ടിരുന്നു അമ്മു അത് കണ്ടെങ്കിലും ശ്രദ്ധിക്കാത്ത പോലെ നിന്നു കാശി നേരെ പോയത് ഒരു ഒഴിഞ്ഞ കടല്‍ തീരത്തേക്കാണ് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല., കാശി ബുള്ളറ്റ് നിര്‍ത്തിയതും അമ്മു ഇറങ്ങി ''ഇവിടെന്താ കണ്ണേട്ടാ ആരും ഇല്ലാത്തത് ഒരു കടപോലും ഇല്ലല്ലോ.., അമ്മു ചുറ്റുംനോക്കി ചോദിച്ചു ''ഇവിടെ ആരും അങ്ങനെ വരാറില്ല., എല്ലാവരും മൈന്‍ ബീച്ചിലേക്കല്ലെ പോകാറ്., നിന്നോട് സംസാരിക്കാന്‍ ഇങ്ങോട്ട് വരണമെന്ന് തോന്നി.,, കാശി മണല്‍പരപ്പില്‍ ഇരുന്നതും അമ്മുവും അടുത്ത് വന്നിരുന്നു ''അമ്മൂ...,, ''ഹ്മ്..,, അമ്മു അവന്‍റെ മുഖത്തേക്ക് നോക്കി കാശി അമ്മൂന്‍റെ നേരെ മുന്നിലായിരുന്ന് അവളെ കൈ അവന്‍റെ കൈകുള്ളിലാക്കി അമ്മു നെറ്റിചുളിച്ച് അവനെ നോക്കി ''അമ്മൂ..,,ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചോട്ടെ..,, ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story