ആകാശി💖: ഭാഗം 29

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''അമ്മൂ...,, ''ഹ്മ്..,, അമ്മു അവന്‍റെ മുഖത്തേക്ക് നോക്കി കാശി അമ്മൂന്‍റെ നേരെ മുന്നിലായിരുന്ന് അവളെ കൈ അവന്‍റെ കൈകുള്ളിലാക്കി അമ്മു നെറ്റിചുളിച്ച് അവനെ നോക്കി ''അമ്മൂ..,,ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചോട്ടെ..,, കാശി ആകാംശയോടെ അവളെ നോക്കി ''ഹേ...,,ഇത് ചോദിക്കാനാണോ കണ്ണേട്ടന്‍ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.,, അമ്മു അവളെ കൈ അവന്‍റെ കൈകുള്ളില്‍ നിന്ന് വലിച്ചെടുത്തു ''എന്തേ..,,ഇത് ലൈഫില് ഇംപോര്‍ട്ടന്‍റായ കാര്യമല്ലെ..,, ''എനിക്കിപ്പോ അങ്ങനെ തോന്നുന്നില്ല., കണ്ണേട്ടന് കേട്ട് മടുത്തില്ലെങ്കിലും എനിക്ക് പറഞ്ഞ് മടുത്തു., എന്‍റെ മനസ്സിലിപ്പോ പ്രേമത്തിനും വിവാഹത്തിനും ഒരു സ്ഥാനവുമില്ല., എന്‍റെ അമ്മയെ നല്ല രീതിയില്‍ നോക്കുക എന്ന ചിന്തയെ എനിക്കൊള്ളു.,, അമ്മു കാശിയെ നോക്കി പറഞ്ഞു ''അമ്മയെ നോക്കുന്നതിന് വിവാഹം ഒരു തടസ്സമല്ല അമ്മൂ ആദ്യം നീയത് മനസ്സിലാക്ക്..,,

''എനിക്കൊന്നും കേള്‍ക്കണ്ട കണ്ണേട്ടന്‍ വണ്ടിയെടുക്ക് നമുക്ക് പോകാം..,, അമ്മു മണല്‍ പരപ്പില്‍ നിന്നെണീറ്റ് ബൈക്കിന്‍റെ അടുത്തേക്ക് നടന്നു ''അമ്മൂ..,,ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്., ശ്രീഷ്മയുടേയും എന്‍റേയും കല്ല്യാണം ഉറപ്പിച്ചു., ഇനി രണ്ടാഴ്ച്ച സമയമെ എനിക്ക് മുന്നിലൊള്ളു..,, കാശി അമ്മൂന്‍റെ അടുത്ത് നിന്ന് കെഞ്ചും വിതം പറഞ്ഞു ''ആ..ഹ കണ്‍ഗ്രാജുലേഷന്‍സ്., കണ്ണേട്ടന്‍ ശ്രീഷ്മയെ കെട്ടി സന്തോഷത്തോടെ ജീവിക്ക് കേട്ടോ..,,എന്‍റെ എല്ലാവിധ പ്രാര്‍ത്ഥനയും നിങ്ങളെ കൂടെയുണ്ടാകും., അമ്മു ചിരിച്ചോണ്ട് പറഞ്ഞതും കാശിക്ക് പെരുത്ത്കേറി ''ഡീ..,പുല്ലേ., അതികം ചിലക്കല്ലെ., ഞാന്‍ നിന്നെ മാത്രമെ സ്നേഹിച്ചിട്ടൊള്ളു എന്ന് നിനക്കറിയില്ലെ., എനിക്കറിയേണ്ടത് നിനക്ക് എന്‍റെ ഭാര്യ ആകാന്‍ സമ്മതമാണോ എന്നാണ്., അതിന് ഉത്തരം തന്നാല്‍ മതി നീ..,, സഹികെട്ട് കാശി അമ്മൂന് നേരെ ചൂടായി

''സമ്മതമല്ല., എന്‍റെ അമ്മയു മൊത്ത് എനിക്ക് സമാധാനത്തോടെ ജീവിക്കണം., അതിന് കണ്ണേട്ടന്‍ ഒരു തടസ്സമാകരുത്‌.,, അമ്മു അവന് നേരെ കൈ കൂപ്പി ''ഒാ..ഹോ അപ്പോ സമ്മതം അല്ല., അല്ലെങ്കിലും നിന്‍റെ സമ്മതം എനിക്ക് വേണ്ട., നിന്‍റെ കഴുത്തില്‍ താലികെട്ടാന്‍ ഈ കാശിനാഥിന് ആരുടേയും സമ്മതം വേണ്ട., കേറഡീ വണ്ടിയിലോട്ട്..,, കാശിക്ക് ദേഷ്യം വന്നിട്ട് അവന് തന്നെ നഷ്ടപ്പെട്ട പോലെയായിരുന്നു അമ്മു പേടിച്ച് വേഗം കാശിയുടെ പുറകെ കയറി കാശി വണ്ടിയെടുത്തു., രണ്ട് പേര്‍ക്കിടയിലും മൗനം കുറച്ച് കഴിഞ്ഞപ്പോയേക്കും കാശിയുടെ ദേഷ്യം അലിഞ്ഞിരുന്നു ''അമ്മുട്ടാ..,, നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം., അത് നീ സമ്മതിച്ച് തന്നില്ലെങ്കിലും., നമ്മുടെ ലൈഫില് ശ്രീഷ്മയും ഫാമിലിയും മുത്തച്ഛനും ഒന്നുമില്ലെങ്കില്‍ നീ എന്‍റെ ഇഷ്ടം സ്വീകരിക്കില്ലായിരുന്നോ., അത് അറിഞ്ഞാല്‍ മതിയെനിക്ക്..,,

കാശി സമാധാനത്തോടെ ചോദിച്ച് മിററിലൂടെ അമ്മൂനെ നോക്കി ''അങ്ങനെ ഒന്നും ചോദിക്കല്ലെ കണ്ണേട്ടാ..,, എനിക്കെന്താണ് പറയേണ്ടതെന്നറീല.,, അമ്മു ഇത് പറഞ്ഞതും കാശിയുടെ ചുണ്ടിലൊരു ചിരി വിടര്‍ന്നു ''കൊച്ച് കള്ളീ..,,അപ്പോ എന്‍റെ അമ്മൂട്ടിക്ക് എന്നെ ഇഷ്ടം ആണെല്ലെ., കാശി അമ്മൂന്‍റെ മുഖഭാവം അറിയാന്‍ മിററിലൂടെ അവളെ നോക്കിയതും അമ്മു കണ്ണുരുട്ടി അവനെ നോക്കി അത് കണ്ട് ചിരിയോടെ കാശി മിററില്‍ നിന്ന് അവന്‍റെ നോട്ടം മാറ്റി കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം കാശി മിററിലൂടെ അവളെ നോക്കുമ്പോള്‍ അമ്മൂന്‍റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു., ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ '' കണ്ണേട്ടാ ഇവിടെ നിര്‍ത്തിയാല്‍ മതി ഞാന്‍ നടന്ന് പൊക്കോളാം.,, അമ്മു പാടത്തിന്‍റെ അടുത്ത് കാശിയുടെ ബുള്ളറ്റ് നിര്‍ത്തിച്ചു ''എന്നാ പിന്നെ കാണാം., ബായ്..,,

അമ്മു ബുള്ളറ്റില്‍ നിന്നിറങ്ങി യാത്രപറഞ്ഞ് തിരിഞ്ഞതും കാശി അവളെ കൈപിടിച്ച് അവന്‍റെ അടുത്തേക്ക് നിര്‍ത്തിച്ചു അമ്മു നെറ്റിചുളിച്ച് അവനെ നോക്കി ''സ്റ്റില്‍ ഐ ലവ് യൂ അമ്മൂ...,, കാശി അവന്‍റെ ചുണ്ട് അവളെ കാതോരം അടുപ്പിച്ച് പറഞ്ഞതും അമ്മു അവന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്ത് വേഗം പാടത്തൂടെ നടന്ന് പോയി കാശി എന്തോ നേടിയെടുത്ത ചിരിയോടെ ബുള്ളറ്റെടുത്ത് വീട്ടിലേക്ക് വിട്ടു  വൈകീട്ട് അച്ഛന്‍ വന്നതും അവര് കല്ല്യാണ ചര്‍ച്ചയിലേക്ക് കടന്നു ''അച്ഛാ..,,അമ്മൂന്‍റെ അമ്മയെ എങ്ങനെ എങ്കിലും കൂട്ട്പിടിക്കണം എങ്കിലെ കല്ല്യാണം നടക്കൂ..,, കാശി പറഞ്ഞു ''അത് ശെരിയാ., സുമേ..,,നാളെ അമ്മു കമ്പിനിയില്‍ പോയാല്‍ അമ്മൂന്‍റെ അമ്മയെ ഇങ്ങോട്ട് വിളിപ്പിക്കണം., നാളെ തന്നെ അവരെ നമ്മുക്ക് എല്ലാവര്‍ക്കും കൂടെ പറഞ്ഞ് സമ്മതിപ്പിക്കാം..,, അച്ഛന്‍ പറഞ്ഞു ''അതിന് അച്ഛന് നാളെ കമ്പിനിയില്‍ പോകണ്ടെ.,, ''ഒാ..ഹ് ആദ്യം നിന്‍റെ കാര്യം തീരുമാനം ആക്കണ്ടെ., പിന്നെ നാളെ അമ്മു കമ്പനി വണ്ടിയില്‍ പൊക്കോളും., അച്ഛന്‍ പറഞ്ഞു ''പിന്നെ സുമേ..,,നമ്മളോട് അച്ഛന്‍ തറവാട്ടിലേക്ക് വരാന്‍ പറഞ്ഞിരുന്നു., ശ്രീഷ്മയുടേയും ഇവന്‍റേയും കല്ല്യാണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍..,,

''എന്നിട്ട് നിങ്ങളെന്ത് പറഞ്ഞു.,, അമ്മ അച്ഛനോട് ചോദിച്ചു ''ഇത് വരെയുള്ള കാര്യങ്ങള്‍ അച്ഛനെല്ലെ തീരുമാനിച്ചത് അത്കൊണ്ട് ബാക്കിയുള്ളതും അച്ഛനോട് തീരുമാനിക്കാന്‍ പറഞ്ഞു., അല്ലെങ്കിലും നടക്കാത്ത കല്ല്യാണത്തിന് എന്ത് ചര്‍ച്ച ചെയ്യാനാ അല്ലേഡാ..,, അച്ഛന്‍ കാശിയെ നോക്കി ചിരിച്ചു ''നിങ്ങള് രണ്ടും ചിരിക്ക്., മന്‍ഷ്യന്‍റെ നെഞ്ചില് തീയ്യാണ്., എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മതിയായിരുന്നു കൃഷ്ണാ..,, അമ്മ നെഞ്ചില്‍ കൈ വെച്ച് അവിടെന്ന് പോയി •••••••••••••••••••••••••••••••••••••••• പിറ്റേന്ന് അമ്മു കമ്പനിയിലേക്ക് പോയതും അമ്മൂന്‍റെ അമ്മയെ വിളിപ്പിച്ചു ''അല്ല ഒന്നും പറഞ്ഞില്ല.,, അമ്മൂന്‍റെ അമ്മ വന്നിട്ട് കുറച്ച് സമയം ആയിട്ടും ആരും ഒന്നും പറയാഞ്ഞിട്ട് ഗീതമ്മ എല്ലാവരിം ഒന്ന് നോക്കി ചോദിച്ചു ''ഗീത ആ ചായ എടുത്ത് കുടിക്ക്., കാശിയുടെ അമ്മ അവരെ അടുത്ത് വന്നിരുന്നു ''സുമേ അവരെ പേടിപ്പിക്കാതെ കാര്യം നീ തന്നെ പറഞ്ഞേക്ക്..,, കാശിയുടെ അച്ഛന്‍ പറഞ്ഞു

''അത് ഗീതേ..., കാശിക്ക് അമ്മൂനെ ഇഷ്ടമുള്ള കാര്യം അറിയുമോ., മോള് പറഞ്ഞിരുന്നോ..,, അമ്മ ഒന്ന് മടിച്ച് ചോദിച്ചു '''ഉവ്വ്., അമ്മു പറഞ്ഞിരുന്നു., പിന്നെ കാശിയുടെ പെരുമാറ്റത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നു., പിന്നെ ഇപ്പോയത്തെ കുട്ടികളല്ലെ., കുറച്ച് കഴിഞ്ഞാല്‍ അതങ് മറന്നോളും., അതും അല്ല കാശി മോന്‍റെ കല്ല്യാണമല്ലെ രണ്ടാഴ്ച്ച കഴിഞ്ഞ് മുറപ്പെണ്ണുമായി..,, ഗീതമ്മ ഒന്ന് ചിരിച്ചെന്ന് വരുത്തി പറഞ്ഞു ആ ചിരിയില്‍ തന്നെ അറിയാമായിരുന്നു ആ മനസ്സില്‍ നല്ല ടെന്‍ഷന്‍ ഉണ്ടെന്ന് ''ഈ കാര്യം സംസാരിക്കാന്‍ തന്നെ ഞങ്ങള്‍ വിളിപ്പിച്ചത്., ശ്രീഷ്മയുമായുള്ള കല്ല്യാണത്തിന് കാശിക്ക് തീരെ താല്‍പര്യം ഇല്ല., അവന്‍ അമ്മൂനെ കെട്ടൂ എന്നും പറഞ്ഞ് ഒറ്റക്കാലില്‍ നില്‍ക്കാണ്.,, ഞങ്ങള്‍ക്കും അമ്മൂനെ ഇഷ്ടാണ്., കാശിയുടെ അച്ഛനാണത് പറഞ്ഞത് ഇത് കൂടെ കേട്ടതും ഗീതമ്മ എണീറ്റ് കാശിയുടെ അടുത്ത് ചെന്ന് അവന്‍റെ കൈ പിടിച്ചു ''കാശീ...,, മോനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്., മോനോടുള്ള സ്നേഹത്തിന്‍റെ പുറത്ത് പറയാണ് കാശിമോന്‍ അമ്മൂനെ മറക്കണം.,

എന്‍റെ മോള് കാരണം നിങ്ങളെ കുടുംബങ്ങള്‍ തമ്മില്‍ പിരിയാന്‍ പാടില്ല., ഇന്നെ വരെ ഞാനോ എന്‍റെ അമ്മുവോ അറിഞ്ഞോണ്ട് ഒരാളേയും വേദനിപ്പിച്ചിട്ടില്ല., ഇനി അതിന് കഴിയുകയും ഇല്ല., അതോണ്ട് മോന്‍ മുറപ്പെണ്ണിനെ തന്നെ കെട്ടണം ഇത് ഈ ഗീതമ്മേടെ വാക്കാണ്..,, അപ്പോയേക്കും ഗീതമ്മേടെ ശബ്ദം ഇടറിയിരുന്നു ''ഗീതമ്മ പറഞ്ഞതൊന്നും ഒരിക്കലും നടക്കില്ല., അമ്മൂനെ മറന്നൊരു ജീവിതം എനിക്കില്ല., അവളെ തന്നെ ഞാനെന്‍റെ ഭാര്യയാക്കും.,, പിന്നെ ഏതൊരു അമ്മക്കും തന്‍റെ മക്കള്‍ക്ക് നല്ലൊരു ജീവിതം കിട്ടാന്‍ ആഗ്രഹം ഉണ്ടാകില്ലെ., അത് മാത്രം ചിന്തിച്ചാല്‍ മതി അമ്മു എന്‍റെ അടുത്ത് എന്നും സുരക്ഷിതമായിരിക്കും., എന്നെ ഗീതമ്മ കൈ വിടരുത്..,, കാശി ഇത്രയും പറഞ്ഞ് അവന്‍റെ മുറിയിലേക്ക് സ്റ്റെയര്‍കയറി പോയി ഗീതമ്മ എന്ത് ചെയ്യണം എന്നറിയാതെ അടുത്തുള്ള സെറ്റില്‍ തളര്‍ന്നിരുന്നു

കാശിയുടെ അച്ഛനും അമ്മും ഗീതമ്മക്ക് ധൈര്യം കൊടുത്തു., ഈയൊരു ബന്ധം കൊണ്ട് ഒരിക്കലും സങ്കടംപ്പെടേണ്ടി വരില്ലെന്ന് ഉറപ്പ് നല്‍കി അവസാനം സന്തോഷത്തോടെ തന്നെ ഗീതമ്മ സമ്മതം മൂളി കല്ല്യാണം കഴിയുന്നതോട് കൂടെ തന്നെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറാനും തീരുമാനിച്ചു അമ്മു അറിയാതെ കല്ല്യാണം നടത്താനുള്ള പ്ലാനിംങുണ്ടാക്കി ശനിയാഴ്ച്ച രാവിലെ അമ്പലത്തില്‍ വെച്ച് അമ്മൂനെ ഗീതമ്മ തന്നെ അമ്പലത്തിലേക്ക് കൊണ്ട് വരും ഇനി അഞ്ച് ദിവസമെ ഒള്ളു രഹസ്യ കല്ല്യാണമാണേലും ഡ്രസ്സെടുക്കലും റൂമിലെ അല്ലറചില്ലറ പണിയുമായി കാശി ഫുള്‍ ബിസിയാണ് കാശിയുടെ വീട്ടുകാര്‍ക്കും ഹരിക്കും ഗീതമ്മക്കും മാത്രമറിയുന്നൊരു രഹസ്യകല്ല്യാണം അമ്പലത്തിലേക്കിടാനുള്ള ചുവന്നക്കരയുള്ള സെറ്റ് സാരി കാശി ഗീതമ്മയെ ഏല്‍പിച്ചു കൂടെ രണ്ട് കൈയ്യിലുമിടാനുള്ള ചുവന്ന കുപ്പിവളയും ഗീതമ്മയുടെ ടെന്‍ഷനും പരവേഷവും കണ്ട് അമ്മു കാര്യം തിരിക്കിയെങ്കിലും ഗീതമ്മ ഒാരോ നുണകള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറും

എന്നാ ഇതൊന്നുമറിയാതെ തറവാട്ടില്‍ ശ്രീഷ്മയുടേയും കാശിയുടേയും കല്ല്യാണ ഒരുക്കങ്ങളാണ് ഡ്രസ്സെടുക്കലില്‍ നിന്നൊക്കെ കാശിയുടെ കുടുംബം ഒഴിഞ്ഞ് മാറിയെങ്കിലും അവരെ ഇഷ്ടക്കുറവ് അറിയുന്നത് കൊണ്ട് ആരും അത് മൈന്‍റ് ചെയ്തില്ല കല്ല്യാണത്തിനുള്ള ഒൗഡിറ്റോറിയം പോലും മുത്തച്ഛന്‍ ബുക്ക് ചെയ്തിരുന്നു ദിവസങ്ങള്‍ ഒാരോന്നായി കൊഴിഞ്ഞ് പോയി നാളെയാണ് അമ്മുവുമായുള്ള കാശിയുടെ രഹസ്യ കല്ല്യാണം കാശി അമ്മുവുമൊത്തുള്ള ഒരുപാട് സ്വപ്നങ്ങളുമായി അന്നത്തെ രാത്രി ഉറക്കത്തെ പുല്കി എന്നാല്‍ നടക്കാന്‍ പോകുന്നതൊന്നും അറിയാതെ അമ്മു സുഖനിദ്രയിലാണ്...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story