ആകാശി💖: ഭാഗം 3

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''മറ്റൊന്നുമല്ല കാശിയുടേയും ശ്രീഷ്മ മോളുടേയും നിശ്ചയ ചടങ്..,, മുത്തച്ഛന്‍ പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി അത് വരെ മുത്തച്ഛന്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഹരിയോട് സംസാരിച്ചിരുന്ന കാശി മുത്തച്ഛന്‍റെ വാക്കുകള്‍ കേട്ട് തറഞ്ഞ് നിന്നു ''മുത്തച്ഛാ!!!!..,, കാശി ചാടി എണീറ്റു ''എനിക്കൊന്നും കേള്‍ക്കണ്ട.,ഞാന്‍ പറയുന്നത് അങ്ങോട്ട് അനുസരിക്കാ..,, മുത്തച്ഛന്‍ പറയുന്നത് കേട്ടിട്ട് കാശിക്ക് പെരുത്ത് കേറുന്നുണ്ടായിരുന്നു ''എന്താ അച്ഛാ ഇത്.,പണ്ടത്തെ കാലമല്ല ഇപ്പോ., അവരുടെ കൂടെ ഇഷ്ടം നോക്കിയല്ലെ കല്ല്യാണം നടത്തേണ്ടത്., ഒരിക്കെ നമ്മളിത് ചര്‍ച്ച ചെയ്തപ്പോ കാശി പറഞ്ഞതല്ലെ അവന് താല്‍പര്യം ഇല്ലെന്ന്..,, കാശിയുടെ അച്ഛനും തീരുമാനത്തോട് യോചിപ്പുണ്ടായിരുന്നില്ല ''നീ ഇതേ പറയൂ എന്ന് എനിക്കറിയാ., അതെങ്ങനെ മക്കളെ വാക്കിന് ഒരു മറുവാക്ക് നിനക്കില്ലല്ലോ..,, മുത്തച്ഛന്‍ രാജേന്ദ്രനെ നോക്കി പുച്ഛിച്ചു

''അച്ഛന്‍റെ ഈ ഒരു തീരുമാനത്തില്‍ എനിക്കും യോചിപ്പില്ല., കുടുംബം ചേര്‍ക്കാനാണ് ഈ കല്ല്യാണം അച്ഛന്‍ നടത്തുന്നെതെങ്കില്‍., ഈ കല്ല്യാണം നടക്കുന്നതോടെ ഈ കുടുംബം അടിച്ച് പിരിയേണ്ടി വരും., ഹരിയുടെ അച്ഛന്‍ പറഞ്ഞു ''സുരേന്ദ്രാ നീയിതില്‍ ഇടപെടണ്ട., മുത്തച്ഛന്‍ ഹരിയുടെ അച്ഛനോട് കയര്‍ത്തു ''സുരേന്ദ്രന്‍ പറഞ്ഞതിലും കാര്യമില്ലെ അച്ഛാ..,, കാശി നൂര്‍വട്ടം അച്ഛനോട് പറഞ്ഞതല്ലെ ശ്രീ മോളെ അവന് ഭാര്യയായി കാണാന്‍ പറ്റില്ലെന്ന്..,, ശ്രീ മോളെ മരുമകളായി കിട്ടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമെ ഒള്ളൂ.., പക്ഷെ അത് സ്വന്തം മകന്‍റെ സന്തോഷം തട്ടിപറിച്ച് കൊണ്ട് എനിക്ക് പറ്റില്ല..,, രാജേന്ദ്രന്‍ കടുപ്പിച്ച് പറഞ്ഞു ''എന്താ രാജേട്ടാ ഇത്., ശ്രീമോള്‍ക്ക് കാശി എന്നാ ജീവനല്ലെ., എന്‍റെ മോള്‍ടെ ഇഷ്ടം എനിക്ക് നോക്കിയല്ലെ പറ്റൂ...,, ശ്രീഷ്മയുടെ അമ്മ സുഭദ്ര മുന്നോട്ട് വന്ന് കാശിയുടെ അച്ഛനോട് പറഞ്ഞു ''ഇനി ഇതിനെ പറ്റി സംസാരം വേണ്ട., ഞാന്‍ പറഞ്ഞത് പോലെ നാളെ കൃത്യം പതിനൊന്നേ മുപ്പതിന് ശ്രീഷ്മയുടെയും കാശിനാദിന്‍റേയും നിശ്ചയം നടന്നിരിക്കും..,,

''ഡാ..,നിനക്കൊന്നും പറയാനില്ലെ..,, മുത്തച്ഛന്‍ പറയുന്നതിന് മറുപടി ഒന്നും പറയാതിരിക്കുന്ന കാശിയോട് അവന്‍റെ അച്ഛന്‍ ഒച്ചയെടുത്തു ''ഞാനെന്ത് പറയാനാ അച്ഛാ..,, എല്ലാം അവര് പറഞ്ഞപോലെ നടക്കട്ടെ., ഒരു നിശ്ചയം അല്ലെ., പക്ഷെ അത് കല്ല്യാണം വരെ നീണ്ട് പോകും എന്ന് ആരും കരുതണ്ട.,, കാശി അവസാനം ശ്രീഷ്മയെ കടുപ്പിച്ച് നോക്കി കാറ്റ്പോലെ പുറത്തേക്ക് പോയി അത് കണ്ട് ഹരിയും അവന്‍റെ ബുള്ളറ്റിന്‍റെ ബാക്കില്‍ ഒാടി കയറി ബുള്ളറ്റ് പറത്തിവിട്ടതും ഹരി വീഴാതിരിക്കാന്‍ കമ്പിയില്‍ മുറുകെ പിടിച്ചു ഹരി കരുതിയ പോലെ തന്നെ ക്ലബ്ബിലേക്കാണ് കാശി പോയത് നാട്ടില്‍ തന്നെ അവര് നാല് ഫ്രണ്ട്സും ഒത്തുകൂടുന്ന സൗഹൃദ താവളമാണ് ''ട്രാവല്‍ വിങ്സ്'' എന്ന ചെറിയൊരു വാടക മുറി എല്ലാ കുരുത്തകേടും സന്തോഷവും സങ്കടങ്ങളും ട്രിപ്പ് പ്ലാനിംങും എല്ലാം നടക്കുന്നത് അവിടെയാണ് വെള്ളമടി പുകവലി പരിപാടികള്‍ തീരെ അവിടെ ഉണ്ടാകാറില്ലെന്ന് പറഞ്ഞാല്‍ തെറ്റാകും വല്ലപ്പോയും അവിടെ അവരൊന്ന് കൂടൂം വല്ലപ്പോയും മാത്രം., കാശി ബുള്ളറ്റ് സൈഡാക്കി ക്ലബ്ബിലേക്ക് ദേഷ്യത്തോടെ നടന്ന് ഡോര്‍ തള്ളിതുറന്നു അവിടെ ആദര്‍ശും ശാമിലും ടീവി കണ്ട് കൊണ്ടിരിക്കായിരുന്നു ഡോര്‍ തള്ളി തുറന്ന കാശി അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് ആഞ്ഞ് ചവിട്ടി ടേബിളില്‍ വെച്ചിരുന്ന ഫ്ളവര്‍ വേസ് എടുത്ത് നിലത്തേക്കിട്ടു

കണ്ണില്‍ കാണുന്നതെല്ലാം എറിഞ്ഞ് പൊട്ടിക്കുന്ന കാശിയെ കണ്ട് ശാമിലും ആദര്‍ശും കാര്യം അറിയാതെ അന്തിച്ച് നിന്നു എല്ലാം തച്ചുടച്ച് കഴിഞ്ഞ് കാശിയുടെ നോട്ടം ടീവിയില്‍ എത്തിയതും ഹരിയും ശാമിലും ഒാടി ചെന്ന് ടീവിയില്‍ ചുറ്റിപിടിച്ചു ''എന്തോന്നടാ ഹരീ ഇത് ഇവനിക്ക് വട്ടായോ..,, ആദര്‍ശ് കാശിയെ നോക്കി ഹരിയോടായ് ചോദിച്ചു ''ഡാ..,,കോപ്പേ..,,നിനക്ക് തോന്നുമ്പോ എടുത്ത് പൊട്ടിക്കാന്‍ ഇത് വെറുതെ കിട്ടുന്നതല്ല കാശ് കൊടുത്ത് വാങ്ങിക്കുന്നതാ., അത്രക്ക് പൊട്ടിക്കാന്‍ പൂതിയുണ്ടെല് നിന്‍റെ വീട്ടില്‍ പോയി പൊട്ടിക്കഡാ..,, ശാമില് ടീവിയില്‍ നിന്ന് പിടുത്തം വിട്ട് മാറി നിന്നോണ്ട് പറഞ്ഞു കാശി എല്ലാവരേയും കണ്ണുരുട്ടി നോക്കി അവിടെ ഉണ്ടായിരുന്ന ബീന്‍ ബാഗില്‍ പോയിരുന്നു ''ഇന്ന് എന്താ പ്രശ്നം ഉണ്ടായത് ഹരീ..,,മുത്തച്ഛന്‍റേന്ന് ട്രിപ്പ് പോയതിന് വഴക്ക് വല്ലോം കേട്ടോ..,, ''അതൊന്നും അല്ലഡാ ശാമിലെ..,,ആ ശ്രീഷ്മ ഇല്ലേ., ''നിങ്ങളെ മുറപ്പെണ്ണല്ലെ., ആദര്‍ശ് ഇടയില്‍ കയറി ചോദിച്ചു ''ആ..ഹ് അവള്‍ തന്നെ., അവളുമായി ഇവന്‍റെ എന്‍ഗേജ്മെന്‍റ് അവളെ തന്തപുടിയും മുത്തച്ഛനും ഇവനോട് ചോദിക്കാതെ ഉറപ്പിച്ചു., അതും നാളെ ...,, '''whattt!!! ''അലറാതെഡാ തെണ്ടികളെ., സത്യാണ്., ഇവനാണേല് അവളെ കാണുന്നതെ ദേഷ്യാണ്., അവള്‍ക്കാണേല് ഇവനെ കെട്ടിയെ തീരൂ...,, എല്ലാംകൂടെ എവിടെ വരെ പോകും എന്തോ..,, ഹരി കൈ മലര്‍ത്തി ''എന്നിട്ട് നീ എന്ത് പറഞ്ഞു..,, ശാമിലാണത് ചോദിച്ചത് ''എന്ത് പറയാന്‍., എന്‍ഗേജ്മെന്‍റല്ലെ അത് അവരെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ..,,

പക്ഷെ കല്ല്യാണം അത് ഈ കാശി ഇഷ്ടപ്പെടുന്ന ആളുമായെ നടക്കൂ..,, കാശി പുറത്തേക്ക് നോക്കി കൊണ്ട് നടന്നു ''എന്‍റെ കാശീ..,,ഇതൊക്കെ ചുമ്മാ ഒരു വാക്കല്ലെ., മിക്കവാറും ശ്രീഷ്മ എന്‍ഗേജ്മെന്‍റ് കഴിഞ്ഞാ നിന്നെ വളച്ചൊടിച്ച് കുപ്പിയിലാക്കും..,, ആദര്‍ശൊന്ന് ചിരിച്ചു ''കുപ്പിയിലാക്കാന്‍ ഇവനെന്ത് മായാവിയോ..,, ഹരി ആദര്‍ശിനെ നോക്കി പുച്ഛിച്ചു ''ശ്രീഷ്മയുടെ വിളച്ചിലൊന്നും എന്‍റെ അടുത്ത് ചെലവാകൂല., അവളെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം..,, കാശി ദേഷ്യത്തോടെ കൈ ചുരുട്ടി ''ഇവനിത് എന്തൊക്കെയാഡാ പറയുന്നെ..,, ''എനിക്കറിയില്ല ആദര്‍ശെ., ആ ശ്രീഷ്മയുടെ സ്വഭാവം എനിക്കും പിടിക്കത്തില്ല., പക്ഷെ അവളെ മനസ്സിലിരിപ്പ് എന്താണെന്ന് സത്യായിട്ടും എനിക്കിത് വരെ മനസ്സിലായിട്ടില്ല., ഇവനോട് ചോദിച്ചിട്ടാണേല് പറഞ്ഞ് തരുന്നുമില്ല.,, ഹരി പറഞ്ഞു ''സമയം ആകുമ്പോ ഞാനങ് പറയും..,, കാശി ഗൗരവത്തോടെ എണീറ്റ് പോകാന്‍ നിന്നു ''ഡാ..ഡാ..,എങ്ങോട്ടാ മുങ്ങുന്നെ.,ഇവിടെല്ലാം വൃത്തിയാക്കിയിട്ട് മോന്‍ പോയാല്‍ മതി..,, അവര് വിടില്ലെന്നറിയാവുന്നത് കൊണ്ട് കാശി അവിടെ വൃത്തിയാക്കി അവിടെ തന്നെ കിടന്നു പിന്നെ സങ്കടമെല്ലാം മറന്ന് നാല് പേരും ടിവിയും കണ്ട് ഫുഡ് ഒാഡര്‍ ചെയ്ത് അവിടെ തന്നെ കൂടി

'''കാശീ..,,അവര് പോയി ഇനി നമുക്കും വീട്ടീ പോയാലോ..,, ''നീ പൊക്കോ ഹരീ..,,ഞാനിന്ന് ഇവിടെയാ., കാശി തലക്ക് പിറകില്‍ കൈവെച്ച് കണ്ണടച്ച് കിടന്നു ''നിനക്ക് ഇവിടെ കിടന്ന് വെള്ളം അടിക്കാനല്ലെ., സുമ വല്ല്യമ്മ എത്ര സമയമായി വിളിക്കുന്നു നീ വന്നെ..,, ഹരി കാശിയെ പിടിച്ച് വലിച്ച് വീട്ടിലേക്ക് കൊണ്ട് പോയി സിറ്റ് ഒൗട്ടില്‍ തന്നെ അവരെ കാത്ത് കാശിയുടേയും ഹരിയുടേയും അമ്മമാരുണ്ട് ''ഡാ..,,ചെര്‍ക്കാ നിന്നോട് പത്ത്മണിക്കുള്ളില്‍ വീട് പറ്റാന്‍ ഞാന്‍ പറഞ്ഞതല്ലെ..,, ഹരിയുടെ അമ്മ അവന്‍റെ ചെവി പിടിച്ച് തിരിച്ച് അകത്തേക്ക് കൊണ്ട് പോയി ''എന്താ അമ്മാ ഇത് ഞാനെന്താ നേഴ്സറി കുട്ടിയോ..,, ഹരി ചെവി ഉഴിഞ്ഞ് അമ്മയെ നോക്കി അവന്‍റെ റൂമിലേക്ക് പോയി കാശി അവന്‍റെ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് അകത്തേക്ക് കയറി ''കണ്ണാ...,, കാശിയെ അവന്‍റെ അമ്മ സ്നേഹത്തോടെ കണ്ണാ എന്നാണ് വിളിക്കാറ് അമ്മയുടെ ശബ്ദം ഒന്ന് ഇടറിയതറിഞ്ഞ് കാശി തിരിഞ്ഞ് അമ്മയുടെ മുന്നില്‍ വന്ന് നിന്ന് ആ കരം കവര്‍ന്നെടുത്തു ''അമ്മ സങ്കടപ്പെടാതെ., എനിക്ക് വിഷമം ഒന്നുല്ല., ഒരു എന്‍ഗേജ്മെന്‍റല്ലെ അത് അവരെ ഇഷ്ടം പോലെ അങ് നടക്കട്ടെ., ബാക്കി കാര്യം പിന്നെയല്ലെ., അത് അപ്പോ തീരുമാനിക്കാം..,, കാശി ചെറുപുഞ്ചിരിയോടെ പറഞ്ഞു

''കണ്ണാ..,,മോന് അമ്മോട് ദേഷ്യമൊന്നും ഇല്ലല്ലോ മുത്തച്ഛനെ എതിര്‍ക്കാത്തത് കൊണ്ട്..,, ''ഇല്ല എന്‍റെ അമ്മക്കുട്ടീ..,,എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെ എന്‍റെ അച്ഛനും അമ്മയുമല്ലെ.., കാശി അമ്മയെ ചേര്‍ത്തുപിടിച്ചു ''അപ്പോ ഞാനോ..,, ഇടുപ്പില്‍ കൈ കുത്തി ചുണ്ട് കൂര്‍പ്പിച്ച് നില്‍ക്കുന്ന നന്ദൂനെ കണ്ട് കാശിക്ക് ചിരി പൊട്ടി ''നീയിത് എവിടെന്ന് പൊട്ടിമുളച്ചു കുശുമ്പി പാറൂ..,, കാശി അവളെ തലക്കിട്ടൊരു കൊട്ട് കൊടുത്തു ''ഞാന്‍ ചോദിച്ചതിനിന് മറുപടി താ..,, നന്ദു നല്ല സീരിയസ്സാണ് ''എടി പൊട്ടി അത് ഞാന്‍ ആ ഫ്ലോക്ക് പറഞ്ഞതല്ലെ.,നീയും എന്‍റെ ഭാഗ്യമാടീ..,, ''അപ്പോ നീ ഫ്ലോക്ക് പറഞ്ഞതാ അല്ലെ., അല്ലാതെ സ്നേഹം കൊണ്ടല്ല.,, അമ്മ ചോദിച്ചത് കേട്ട് കാശി ശെരിക്കും പെട്ടുപോയി ''എന്താ ഹരീ എന്നെ വിളിച്ചോ..,,ഞാനിതാ വരുന്നു.,, കാശി വേഗം അവിടെന്ന് സ്ക്കൂട്ടായി മുറിയില്‍ ചെന്ന് നേരെ ബെഡിലേക്ക് കിടന്നു എന്താ എന്നറിയാത്തൊരു അസ്വസ്ഥത ശ്രീഷ്മയെ ഒരിക്കലും മറ്റൊരു തീരിയില്‍ കാണാന്‍ കഴിയില്ല., അവളെ ഉള്ളിലിരിപ്പ് അറിയാവുന്ന ഒരാളായ സ്ഥിതിക്ക് പ്രത്യേകിച്ച് നാളെ വെറുതെ ഒരു എന്‍ഗേജ്മെന്‍റ് അല്ലെ നടക്കട്ടെ..,, സ്നേഹം കൊണ്ടും മനസ്സ് അംഗീകരിച്ചും ഒരിക്കലും അവളെ വിരലില്‍ മോതിരം അണിയിക്കാന്‍ എനിക്ക് പറ്റത്തില്ല ഒരു ഏട്ടന്‍ പെങ്ങള്‍ക്ക് ഇട്ട് കൊടുക്കുന്ന വാത്സല്യ സമ്മാനം അതില്‍ കവിഞ്ഞൊന്നും നാളെ നടക്കാന്‍ പോകുന്നില്ല കാശി ഒാരോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോയാണ് ഫോണിലേക്കൊരു മെസ്സേജ് വന്നത് അവന്‍ നോക്കുമ്പോ ''കൂതറ'' എന്ന സേവ് ചെയ്ത നമ്പര്‍ ''ഇത് അവളല്ലെ.., കാശിയുടെ ചുണ്ടില്‍ ഒരു കുഞ്ഞ് പുഞ്ചിരി വിടര്‍ന്നു എന്തെന്നറിയാത്ത ഒരു ആകാംശ അവനില്‍ നിറഞ്ഞു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story