ആകാശി💖: ഭാഗം 30

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

നാളെയാണ് അമ്മുവുമായുള്ള കാശിയുടെ രഹസ്യ കല്ല്യാണം കാശി അമ്മുവുമൊത്തുള്ള ഒരുപാട് സ്വപ്നങ്ങളുമായി അന്നത്തെ രാത്രി ഉറക്കത്തെ പുല്കി എന്നാല്‍ നടക്കാന്‍ പോകുന്നതൊന്നും അറിയാതെ അമ്മു സുഖനിദ്രയിലാണ് ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ പുലര്‍ച്ചെ ഒരു അലാറത്തിന്‍റെ സഹായം പോലുമില്ലാതെ കാശി ഉണര്‍ന്നു കാശിക്ക് എന്തെന്നില്ലാത്ത ഉന്മേഷം തോന്നി ചുണ്ടില്‍ നിന്ന് ചിരി മായുന്നെയില്ല., അതെ ചിരിയോടെ ഒരു മൂളിപാട്ടോടെ കാശി കുളിക്കാന്‍ കയറി കുളികഴിഞ്ഞ് കാശി താഴേക്ക് ചെന്നു അമ്മ അവിടെ കുളിച്ച് കിച്ചണില്‍ കയറി പണിയിലാണ് കൂടെ നന്ദുവും ഉണ്ട് ഇത്രയുംക്കാലം അമ്മയുടെ രണ്ട് തല്ല് കിട്ടിയാല്‍ അല്ലാതെ എണീക്കാത്ത നന്ദു വരെ കുളിച്ച് അമ്മയെ സഹായിക്കാന്‍ കിച്ചണില്‍ കയറി ഹരിയും അച്ഛനും എണീറ്റ് ഒാരോ കാപ്പി കുടിച്ചിരിപ്പുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എന്നാല്‍ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മുയുവന്‍ ടെന്‍ഷനും പേടിയുമാണ് ''ഇന്നെന്താ ചായക്കമ്മെ..,, കാശി കിച്ചണിലേക്ക് കയറി വന്ന് കൊണ്ട് ചോദിച്ചു

''ആ..ഹ വന്നല്ലോ മണവാളന്‍., നന്ദു കാശിയെ കളിയാക്കി കൊണ്ട് ഒരു പ്ലേറ്റില്‍ ഇഡലിയും സാമ്പാറും എടുത്ത് കഴിക്കാന്‍ തുടങ്ങി ''കാശീ അച്ഛനേം ഹരിയേം വിളിച്ചോണ്ട് വാ ചായ കുടിക്കാന്‍., എല്ലാം ഒന്ന് ഒതുക്കി വെച്ചാല്‍ അമ്പലത്തിലേക്ക് പോകാലോ..,, അമ്മ പറഞ്ഞതും കാശി അവരെ വിളിച്ചോണ്ട് വന്നു എല്ലാവരും കിച്ചണില്‍ നിന്ന് തന്നെ ഒരുമിച്ചിരുന്ന് കഴിച്ചു ''നിനക്ക് ടെന്‍ഷന്‍ ഉണ്ടോഡാ.,, അച്ഛനാണത് ചോദിച്ചത് ''നന്നായിട്ട്.,മുത്തച്ഛനെ അല്ല അമ്മൂനെ., അവള് എങ്ങനെ റിയാക്ട് ചെയ്യും എന്നാ..,, കാശി കുറച്ച് സങ്കടത്തോടെ പറഞ്ഞു ''എന്നാ ഞങ്ങള്‍ക്ക് പേടി നിന്‍റെ മുത്തച്ഛനേയാ., കല്ല്യാണം കഴിയുന്നവരെ ഒന്നും അറിയാതിരുന്നാല്‍ മതിയായിരുന്നു., എല്ലാം നല്ല രീതിയില്‍ നടന്നാലെ സമാധാനം ഉണ്ടാകൂ..,, അമ്മ കഴിച്ച് കഴിഞ്ഞ പാത്രങ്ങളൊക്കെ കഴുകി കൊണ്ട് പറഞ്ഞു ''ആ..ഹ് എന്തായാലും മുത്തച്ഛന്‍ അറിയുമല്ലോ., നിങ്ങളെ കൂട്ടത്തില്‍ വീട്ടില്‍ നിന്ന് എന്നെ കൂടെ പുറത്താക്കാനുള്ള ചാന്‍സുണ്ട്., ഇപ്പോ തന്നെ എന്‍റെ സാധനങ്ങളൊക്കെ ഇവിടെ കൊണ്ട് വെച്ചാലോന്ന് ആലോചിക്കാ..,,

ഹരി പറഞ്ഞു ''ഹ്മ്‌..,,എന്തേലും ആകട്ടെ., പ്രശ്നങ്ങളെ പറ്റി ഇപ്പോ ആലോചിക്കണ്ട., കല്ല്യാണം സന്തോഷത്തോടെ നടന്നാല്‍ മതി., നമുക്ക് ഒരു എട്ടര ആകുമ്പോ അമ്പലത്തിലേക്ക് പുറപ്പെടാം., അച്ഛന്‍ പറഞ്ഞതും എല്ലാവരും അവനവന്‍റെ റൂമിലേക്ക് പോയി അമ്പലത്തിലേക്ക് പോകാന്‍ സമയം ആയതും ഹരി ഒരുങ്ങി വന്ന് കാശിയെ ഒരുക്കി ചുവന്ന കസവ് ഷര്‍ട്ടും അതേ കളര്‍ കരയുള്ള മുണ്ടുമാണ് കാശിയുടെ വേഷം എല്ലാം കഴിഞ്ഞ് അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങിയതും കാശി തന്‍റെ കബോഡ് തുറന്ന് ആ ചെറിയ ചിപ്പി തുറന്നു മഞ്ഞ ചരടില്‍ കോര്‍ത്ത സ്വര്‍ണത്തില്‍ പൊതിഞ്ഞ താലി കാശി അതിലേക്ക് മനസ്സ് നിറഞ്ഞ ചിരിയോടെ നോക്കി എന്‍റെ അമ്മു എന്‍റേതാകാന്‍ മണിക്കൂറുകള്‍ മാത്രം ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

'''അമ്മൂ...മോളേ..,,എണീക്ക്..,, ഗീതമ്മ അമ്മൂനെ തട്ടിവിളിച്ചു ''അമ്മ ഒന്ന് പോ അമ്മെ.., ഇന്ന് ജോലിയും ഇല്ല കോളേജിലെ ക്ലാസും ഇല്ല., സമാധാനത്തോടെ ഉറങ്ങാന്ന് വെച്ചാല്‍ അതിന് സമ്മതിക്കുകയും ഇല്ല..,, അമ്മു പിറുപിറുത്തോണ്ട് തിരിഞ്ഞ് കിടന്നു ''എന്‍റെ അമ്മൂ...,,കൊഞ്ചാതെ എണീക്ക്‌, ഞാന്‍ പറഞ്ഞതല്ലെ ഇന്ന് അമ്പലത്തിലേക്ക് പോകണമെന്ന്..,, ഗീതമ്മ വീണ്ടും അവളെ എണീപ്പിക്കാന്‍ നോക്കി ''അമ്മയിപ്പോ പൊക്കോ ഞാന്‍ വൈകീട്ട് പൊക്കോളാം., അമ്മു എണീക്കാതെ വന്നതും അമ്മ അവളെ ഇക്കിളിയാക്കി ''കഷ്ടോണ്ടമ്മേ..,, അമ്മു ഒരു കോട്ട് വാ ഇട്ട് എണീറ്റിരുന്നു ''ഇരുന്നുറങ്ങാതെ പോയി കുളിക്ക് പെണ്ണേ..,, ''ഒാ..ഹ് ഈ പുലര്‍ച്ചെ തന്നെ എനിക്കൊന്നും വയ്യ..,, അമ്മു വീണ്ടും ഉറക്കം തൂങ്ങി ''പുലര്‍ച്ചയോ മണി ഏഴര കഴിഞ്ഞു., മര്യാദക്ക് എണീക്ക് കുളിക്കെഡീ., ഇല്ലേല് ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തലയിലൂടെ കമിഴ്ത്തും..,, അമ്മ അവളെ നോക്കി കള്ള ദേഷ്യത്തോടെ പറഞ്ഞു ''ഇൗ അമ്മക്കിത് എന്നാ.., അമ്മു അമ്മയെ നോക്കി ചുണ്ട് കോട്ടി തോര്‍ത്തും ഡ്രസ്സും എടുത്ത് പുറത്തേക്ക് പോയി

പല്ല് തേപ്പും കുളിയും കഴിഞ്ഞ് അമ്മയുണ്ടാക്കിയ ചൂട് ചായയും ഇലയടയും കഴിച്ചു അവള് കഴിക്കുന്നത് ഗീതമ്മ ചിരിയോടെ നോക്കി നിന്നു എന്നിട്ടവളെ മുടിയില്‍ തലോടി ''ഹ്മ്..,,എന്താണ് എന്‍റെ ഗീതമ്മക്കൊരു സ്നേഹം..,, അമ്മു ചിരിയോടെ ചോദിച്ചു ''എന്‍റെ പൊന്നിനോട് അമ്മക്കെന്നും സ്നേഹമല്ലെ., നിന്‍റെ നല്ല ഭാവിയും സുരക്ഷിതത്തവും അല്ലെ ഈ അമ്മയെന്നും ആഗ്രഹിക്കുന്നത്.,, ഗീതമ്മയുടെ ശബ്ദമൊന്നിടറി ''ഹേ..,,ഇതെന്താ ഇങ്ങനൊക്കെ പറയുന്നെ..,, അമ്മു കാര്യം മനസ്സിലാകാതെ ചോദിച്ചു ''ഒന്നുല്ല., അമ്പലത്തിലേക്ക് പോകണ്ടെ.,റെഡിയായി വാ..,, ഗീതമ്മ അമ്മൂന്‍റെ നെറുകില്‍ ചുംബിച്ച് അവളെ മുറിയിലേക്ക് പറഞ്ഞയച്ചു അമ്മു മുറിയിലെത്തിയതും തന്‍റെ കട്ടിലില്‍ കട്ടിലില്‍ കിടക്കുന്ന സെറ്റ് സാരിയും കുപ്പിവളകളും കണ്ട് അമ്മു ഒന്ന് സ്റ്റെക്കായി ''അമ്മാ...,,അമ്മാ...,,

അമ്മു അതില്‍ നിന്ന് കണ്ണെടുക്കാതെ വിളിച്ചു ''എന്താ..,,നീയിപ്പോയും ഒരുങ്ങിയില്ലെ അമ്മൂ..,, ഗീതമ്മ അങ്ങോട്ട് കയറി വന്നു ''ഇതെവിടെന്നാ അമ്മാ..,, ''അ..അത് ഞാന്‍ വാങ്ങിയതാ., നീ തരുന്ന പൈസയെല്ലാം ഒരുക്കൂട്ടി വാങ്ങിയതാ., നിനക്കിഷ്ടായോ..,, അമ്മ നുണ തട്ടിവിട്ടു ''എന്‍റെ അമ്മേ...,,എനിക്കിതെന്തിനാ., എന്തിനാ വെറുതെ പൈസ ചെലവാക്കുന്നെ., അമ്മക്ക് കാശ് തരുന്നത് അമ്മേടെ ആവിശ്യത്തിനല്ലെ., അമ്മു ദയനീയമായി പറഞ്ഞു ''അമ്മൂട്ടീ..,,ഇതിന് അതിനുമാത്രം പൈസയൊന്നും ആയീല്ല., ''ഉവ്വ്., കണ്ടാല്‍ തന്നെ അറിയാം നല്ല വിലയുണ്ടെന്ന്..,, അമ്മു അമ്മയെ കൂര്‍പ്പിച്ച് നോക്കി ''എനിക്കും ഉണ്ടാകില്ലെ എന്‍റെ മോള് സാരിയൊക്കെ ഉടുത്ത് കാണാന്‍ ആഗ്രഹം., അമ്മേടെ ആഗ്രഹം അല്ലെ., മോള് വേഗം ഉടുത്ത് വാ..,, ഗീതമ്മ വേഗം മുറിയില്‍ നിന്നിറങ്ങി പോയി ''ഈ അമ്മേടെ ഒരു കാര്യം., ഏതായാലും അടിപൊളി സെറ്റ്സാരി., അമ്മു സാരിയെടുത്ത് ഉടുത്തു രണ്ട് കൈയ്യിലും ചുവന്ന കുപ്പിവളകളിട്ടു കണ്ണിന് ചുറ്റും കണ്‍മഷി വരച്ചു നെറ്റിയില്‍ കുഞ്ഞ്പൊട്ട് തൊട്ടു കാതില്‍ ജിമിക്കിയിട്ടു.,

കണ്ണാടിയില്‍ നോക്കിയ അമ്മൂന്‍റെ മുഖം വിടര്‍ന്നു ''ഗീതമ്മോയ്..,,എങ്ങനെയുണ്ട് സുന്ദരി ആയില്ലെ., അമ്മു ഗീതമ്മേടെ അടുത്ത് വന്ന് ചോദിച്ചു ''സുന്ദരിപെണ്ണ്.,, ഗീതമ്മ നിറഞ്ഞ കണ്ണ് അവളില്‍ നിന്ന് മറച്ച് വെച്ചോണ്ട് നെറുകില്‍ ചുംബിച്ചു ''മുടി മെടഞ്ഞ് ഇട്ടേക്ക് അമ്മൂ..,, ''അതിന് നനഞ്ഞിരിക്കുവാ..,, അമ്മു പറഞ്ഞു ''അത് ശെരിക്ക് തോര്‍ത്താഞ്ഞിട്ടാ..,, ഗീതമ്മ അമ്മൂന്‍റെ മുടി ഉണക്കി മെടഞ്ഞിട്ട് കൊടുത്തു ''ഇനി പോയാലോ..,, അമ്മു ചോദിച്ചു ''ഹ്മ്...,,ഇറങ്ങാം..,, അമ്മ മനസ്സാല്‍ പ്രാര്‍ത്ഥിച്ച് വീട്പൂട്ടി അമ്പലത്തിലേക്കിറങ്ങി കാശിയും കുടുംബവും അമ്പലത്തിലെത്തി താലി പൂജിക്കാന്‍ കൊടുത്തിരുന്നു അമ്മുവും അമ്മയും അമ്പലത്തിലേക്ക് വരുന്നത് കണ്ട് അവര് മറഞ്ഞ് നിന്നു ''അമ്മൂ..,,അതാ അവിടെ മുല്ലപ്പൂ.., അതും കൂടെ വെച്ചാ നീ അതിസുന്ദരിയാകും., അമ്മ അമ്പലത്തിന് മുന്നില്‍ നില്‍ക്കുന്ന പൂകച്ചവടക്കാരന്‍റെ അടുത്തേക്ക് പോയി

''എന്‍റെ അമ്മകുട്ടീ..,,ഇതൊക്കെ എന്തിനാ.., വന്നെ..,, അമ്മു അമ്മയുടെ കൈപിടിച്ച് വലിച്ചെങ്കിലും അമ്മയുടെ നിര്‍ബന്ധത്തില്‍ വഴങ്ങി മുടിയില്‍ മുല്ലപ്പൂ ചൂടി.,, അമ്പലത്തിലേക്ക് കയറി വന്ന അമ്മൂനെ കണ്ട് കാശിയുടെ കണ്ണ് തിളങ്ങി എന്ത് സുന്ദരിയാണവള്‍., അമ്മു വന്ന് ദൈവത്തിന്‍റെ മുന്നില്‍ തൊഴുത് പ്രാര്‍ത്ഥിച്ചതും എല്ലാവരും കാശിയെ അങ്ങോട്ടയച്ചു പൂജാരിയുടെ സമ്മതം കിട്ടിയതും കാശി മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് പൂജിച്ച താലിമാല കണ്ണടച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന അമ്മൂന്‍റെ കഴുത്തില്‍ കെട്ടി കഴുത്തില്‍ പെട്ടെന്നൊരു സ്പര്‍ശനമേറ്റതും അമ്മു കണ്ണ് തുറന്ന് നോക്കി തന്‍റെ മാറില്‍ കിടക്കുന്ന മഞ്ഞചരടില്‍ കോര്‍ത്ത താലി കണ്ട് അമ്മു ഞെട്ടലോടെ തല ഉയര്‍ത്തി നോക്കിയതും കാശി അവളെ നെറുകില്‍ സിന്ദൂരം ചുവപ്പിച്ചതും ഒരുമിച്ചായിരുന്നു ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story