ആകാശി💖: ഭാഗം 31

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

പൂജാരിയുടെ സമ്മതം കിട്ടിയതും കാശി മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് പൂജിച്ച താലിമാല കണ്ണടച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന അമ്മൂന്‍റെ കഴുത്തില്‍ കെട്ടി കഴുത്തില്‍ പെട്ടെന്നൊരു സ്പര്‍ശനമേറ്റതും അമ്മു കണ്ണ് തുറന്ന് നോക്കി തന്‍റെ മാറില്‍ കിടക്കുന്ന മഞ്ഞചരടില്‍ കോര്‍ത്ത താലി കണ്ട് അമ്മു ഞെട്ടലോടെ തല ഉയര്‍ത്തി നോക്കിയതും കാശി അവളെ നെറുകില്‍ സിന്ദൂരം ചുവപ്പിച്ചതും ഒരുമിച്ചായിരുന്നു അമ്മു നിന്നനില്‍പ്പില്‍ അനങ്ങാന്‍ പോലും പറ്റാത്തവിധം മരവിച്ച് പോയിരുന്നു കാശി അവളെ നില്പ് കണ്ട് അമ്മൂനെ ചേര്‍ത്ത് പിടിച്ച് ഒരു ചിരിയോടെ നെറുകില്‍ സ്നേഹത്തോടെ അതിലേറെ അധികാരത്തോടെ മൃതുവായി ചുംബിച്ചു കാശി അമ്മൂന് കൊടുക്കുന്ന പ്രണയത്തില്‍ ചാലിച്ച ആദ്യത്തെ ചുംബനം ''കണ്ണേട്ടന്‍റെ ആമികുട്ടീ...,,, കാശി അമ്മൂന്‍റെ ചെവികരുകില്‍ വന്ന് മൃതുവായി വിളിച്ചു അമ്മു ദേഷ്യത്തോടെ കാശിയെ തട്ടിമാറ്റി അവന്‍റെ കണ്ണിലേക്ക് കത്തുന്ന നോട്ടം നോക്കി അപ്പോയാണ് അമ്മു ചുറ്റും നില്ക്കുന്നവരെ ശ്രദ്ധിച്ചത്

അമ്മയും കാശിയുടെ വീട്ടുക്കാരും ഹരിയും., പിന്നെ അമ്പലത്തില്‍ വന്നവരും അവരെ ശ്രദ്ധിക്കുന്നുണ്ട് അമ്മൂന് ഒന്നും പറയാനോ മിണ്ടാനോ പറ്റുന്നുണ്ടായിരുന്നില്ല പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അമ്മു അമ്മേടെ അടുത്തേക്കോടി ഗീതമ്മയെ ഒരു തേങ്ങലോടെ വരിഞ്ഞ് ചുറ്റിപിടിച്ചു ആ തേങ്ങല്‍ ഒരുപൊട്ടികരച്ചിലാകാന്‍ സമയം വേണ്ടി വന്നില്ല ഗീതമ്മ അവളെ പൊതിഞ്ഞ് പിടിച്ച് വലത് കൈ കൊണ്ട് തലയില്‍ തലോടി ഗീതമ്മക്കും അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു ''അയ്യേ..,,എന്താ ഞങ്ങളെ അമ്മു കരയാണോ..,, ആള്‍ക്കാര് നോക്കുന്നു., ഇങ്ങോട്ട് നോക്കിയെ സുമമ്മ പറയട്ടെ...,, കാശിയുടെ അമ്മ അമ്മൂനെ ഗീതമ്മയില്‍ നിന്ന് അടര്‍ത്തി മാറ്റിയതും അമ്മു കരച്ചിലോടെ സുമമ്മയെ കെട്ടിപിടിച്ചു '''അമ്മുട്ടാ..,,കരയണ്ട., ഇപ്പോ ഞങ്ങള്‍ എന്ത് പറഞ്ഞാലും മോളെ തലയില്‍ കയറില്ല.,

അതോണ്ട് അമ്മൂട്ടി ഇപ്പോ ഒന്നും ആലോചിച്ച് കരയണ്ട.,, നമുക്ക് വീട്ടില്‍ പോയിട്ട് സംസാരിക്കാ.., കാശിയുടെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ നോക്കി ''അയ്യേ..,,കരയല്ലെന്നെ., അമ്മൂന് ദോഷം ചെയ്യുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ലല്ലോ..,, മതി കരഞ്ഞത് ആ കണ്ണ് തുടച്ചെ.,, സുമമ്മ അവളെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റി അമ്മൂന്‍റെ നെറ്റിയില്‍ ചുംബിച്ച് കണ്ണുനീര് തുടച്ച് കൊടുത്തു '''അമ്മു ചേച്ചി കരയണ്ട., ഞാനില്ലെ കൂടെ..,, നന്ദു അമ്മൂന്‍റെ കൈപിടിച്ചോണ്ട് പറഞ്ഞു '''എനിവെ..,,ഹാപ്പി മാരീഡ് ലൈഫ് കാശി കുട്ടാ അമ്മു കുട്ടീ..,, ഹരി കാശിയെ കെട്ടിപിടിച്ച് അമ്മൂന് കൈ കൊടുത്തതും കത്തുന്നൊരു നോട്ടമായിരുന്നു അമ്മൂന്‍റെ മറുപടി ഹരി മെല്ലെ ഇളിച്ചോണ്ടവിടെന്ന് മാറി നിന്നു ''മോള്ക്ക് ഞങ്ങളോട് ദേഷ്യമാണൊന്നൊക്കെ അറിയാം., എല്ലാം നമുക്ക് വീട്ടില്‍ ചെന്നിട്ട് ശെരിയാക്കാം., ഇപ്പൊ ഇവിടെത്തെ ചടങ്ങ് കഴിഞ്ഞ് വേഗം വീട്ടിലേക്ക് പോകാം., അച്ഛനെങ്ങാനും അറിഞ്ഞോണ്ട് ഇങ്ങോട്ട് വന്നാല്‍ നല്ലതാവില്ല.,,

കാശിയുടെ അച്ഛന്‍ അമ്മൂനെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു പൂജാരി രണ്ട് പേരുടെ കൈയ്യിലും തുളസി മാല കൊടുത്തു ആദ്യം കാശി അമ്മൂന്‍റെ കഴുത്തിലിട്ടു അമ്മൂനോട് കാശിക്ക് ഇട്ട് കൊടുക്കാന്‍ പറഞ്ഞതും അമ്മു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇട്ട് കൊടുത്തു അമ്പലത്തിലെ ചടങ്ങ് കഴിഞ്ഞ് എല്ലാവരും കാറില്‍ കയറി കാശിയുടെ വീട്ടിലേക്ക് പോയി വീട്ടിലെത്തിയതും കാശിയുടെ അമ്മ വേഗം അകത്തേക്ക് പോയി വിളക്കുമായി വന്നു കത്തിച്ച നിലവിളക്ക് അമ്മൂന് കൊടുത്തതും അമ്മു ഗീതമ്മയെ നോക്കി ഗീതമ്മ കണ്ണ് കൊണ്ട് അത് വാങ്ങാന്‍ പറഞ്ഞതും അമ്മു നിറകണ്ണുകളോടെ വിളക്ക് വാങ്ങി വലത്ക്കാല്‍ വെച്ച് കയറി വിളക്ക് പൂജാമുറിയില്‍ വെച്ച് കൈ കൂപ്പി കണ്ണടച്ച് നിന്നു എന്താ പ്രാര്‍ത്ഥിക്കേണ്ടതെന്ന് പോലും അമ്മൂനറിയില്ലായിരുന്നു അമ്മൂന്‍റെ കണ്ണ് നിറഞ്ഞൊഴുകി താനൊരു ഭാര്യ ആയിരിക്കുന്നു., അമ്മൂനത് വിശ്വസിക്കാന്‍ കഴിയാത്തൊരു സത്യമായിരുന്നു കുറച്ച് സമയം അങ്ങനെ തന്നെയിരുന്ന് അമ്മു പൂജാമുറിയില്‍ നിന്നിറങ്ങി ഹാളിലേക്ക് വന്നു

ഹാളില്‍ എല്ലാവരും സെറ്റിലിരുന്ന് സംസാരിക്കാണ് അമ്മൂനെ കണ്ടതും സംസാരം നിര്‍ത്തി അവളെ നോക്കി ചിരിച്ചു അമ്മൂന് തിരിച്ച് ചിരിക്കാന്‍ പോലും പറ്റിയില്ല ''എല്ലാവരും ഒന്ന് മാറി കൊടുത്താല്‍ അവര്‍ക്ക് തനിച്ച് സംസാരിക്കായിരുന്നു.,, അച്ഛന്‍ എണീറ്റ് കൊണ്ട് പറഞ്ഞതും അമ്മയും നന്ദുവും ഹരിയും എണീറ്റ് ഹാളിന് പുറത്തേക്ക് പോയി ''ഡാ..,,നിയെന്താ ഇവിടെ ഇരിക്കുന്നെ.,, അച്ഛന്‍ കാശിയോട് ചോദിച്ചു ''അച്ഛനല്ലെ ഞങ്ങളോട് തനിച്ച് സംസാരിക്കാന്‍ പറഞ്ഞത്.,, കാശി പറഞ്ഞു ''അയ്യോ..,,അച്ഛന്‍റെ പൊന്ന് മോന് ഇത്രക്കാലം സംസാരിച്ചത് പോരായോ..,, അമ്മൂനും അവളെ അമ്മക്കും തനിച്ച് സംസാരിക്കുന്ന കാര്യമാ ഞാന്‍ പറഞ്ഞെ., അവര് അമ്മയും മോളും പരിഭവമെല്ലാം പറഞ്ഞ് തീര്‍ക്കട്ടെ, വാടാ ഇങ്ങോട്ട്., അച്ഛന്‍ കാശിയെ കൊണ്ട് അവിടെന്ന് പോയി എല്ലാവരും പോയതും അമ്മു അമ്മയെ ഒന്ന് നോക്കി ഗീതമ്മ തലതാഴ്ത്തി സെറ്റിലിരിപ്പാണ്

അമ്മു തന്‍റെ ഒഴുകി വരുന്ന കണ്ണ്നീര് അമര്‍ത്തി തുടച്ച് അമ്മയുടെ അടുത്ത് വന്നിരുന്നു ഗീതമ്മ അവളെ തലഉയര്‍ത്തി നോക്കിയതും അമ്മു അമ്മയെ വരിഞ്ഞ് ചുറ്റി ഒറ്റ കരച്ചിലായിരുന്നു ''എ...എന്താ അമ്മേ..,,ഇതൊക്കെ., നിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റ്ണില്ല.,, അമ്മു തേങ്ങി കൊണ്ട് പുലമ്പി ''വിശ്വസിക്കണം അമ്മേടെ കുട്ടി., എല്ലാം ന്‍റെ മോളെ നല്ലതിനാ..,, ഗീതമ്മ അവളെ ചേര്‍ത്ത് പിടിച്ചു ''എന്ത് നല്ലതിനാ എന്നാ അമ്മ പറയുന്നത്., എന്‍റെ ഡിഗ്രി പോലും കഴിഞ്ഞിട്ടില്ല., ഒരു ജോലി ഉണ്ടെന്ന് കരുതി എന്നെ പിടിച്ച് കെട്ടിക്കാണോ., അതും എന്‍റെ ഒരു സമ്മതം പോലും ചോദിക്കാതെ.,, അമ്മൂന് ദേഷ്യം വരുന്നുണ്ടായിരുന്നു ''സമ്മതം ചോദിക്കാത്തത് അമ്മേടെ തെറ്റ് തന്നാ., അത് ഞാന്‍ സമ്മതിച്ചു., പക്ഷെ അമ്മ മോള്‍ക്ക് ദോഷം ഉള്ള എന്തേലും ഇന്ന് വരെ ചെയ്തിട്ടുണ്ടോ., എല്ലാം എന്‍റെ അമ്മൂന്‍റെ നല്ലതിനാണ്..,, ഗീതമ്മ അമ്മൂനോട് ചിരിക്കാന്‍ ശ്രമിച്ചു ''എന്ത് നല്ലതിനാണെന്നാ അമ്മ ഈ പറയുന്നത്., കണ്ണേട്ടനുമായുള്ള ഈ കല്ല്യാണമോ.,,

അമ്മക്ക് ഇവരെ മുത്തച്ഛനേയും ശ്രീഷ്മയുടെ കുടുംബത്തേയും അറിയാഞ്ഞിട്ടാ., അവര് നമ്മളെ ഇനി സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കോ., എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമെ ഒള്ളു.., അത് മറക്കണ്ട.,, അമ്മു ഗൗരവത്തോടെ അതിലേറെ സങ്കടത്തോടെ പറഞ്ഞു ''ആര് പറഞ്ഞ് നിനക്ക് ഞാന്‍ മാത്ര മൊള്ളു എന്ന്., നിനക്കിപ്പോ എന്നേക്കാള്‍ സ്നേഹിക്കുന്ന അമ്മയും അച്ഛനും നല്ലൊരു കുടുംബവും ഉണ്ട്., എന്‍റെ മോള് ഭാഗ്യവതിയാ ഇല്ലേല് ഇത്രേം സ്നേഹമുള്ള ഭര്‍ത്താവിനേം കുടുംബത്തേം കിട്ടോ..,, ഗീതമ്മ അവളെ നെറുകില്‍ തലോടി ''അമ്മയിത് എന്തറിഞ്ഞിട്ടാ., ഭാഗ്യം പോലും ഈ വിവരം കണ്ണേട്ടന്‍റെ കുടുംബത്തിലറിഞ്ഞാലുള്ള പ്രശ്നത്തെ കുറിച്ചൊന്ന് ചിന്തിച്ചിട്ടുണ്ടോ., കണ്ണേട്ടന്‍റേം ശ്രീഷ്മയുടേം കല്ല്യാണമാ അടുത്താഴ്ച്ച അതിന്‍റെ ഒരുക്കങ്ങളൊക്കെ അമ്മ കണ്ടതല്ലെ., നമ്മള്‍ കാരണം അവരെ കുടുംബത്തിലൊരു പ്രശ്നം.....

അമ്മൂനെ അമ്മ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല ''എന്‍റെ കൊച്ചിപ്പോ അതൊന്നും ചിന്തിക്കണ്ട., എല്ലാം കാശിയും അവന്‍റെ അച്ഛനും ഏറ്റിട്ടുണ്ട്., എന്‍റെ കുട്ടിയൊന്ന് ചിരിച്ചെ., അമ്മ ഒന്ന് കാണട്ടെ..,, ഗീതമ്മ അവളെ ചിരിപ്പിക്കാന്‍ നോക്കി ''ചിരിക്കാന്‍ തോന്നണ്ടെ., ഞാനൊരു ഭാര്യ ആയെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല., ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യമാണിന്ന് നടന്നത്. അമ്മു സെറ്റില്‍ ചാരിയിരുന്നു ''എല്ലാം പതുക്കെ ശെരിയായിക്കോളും.,, അമ്മ അവളോട് പറഞ്ഞു ''എന്ത് ശെരിയാകാന്‍., ഞാന്‍ അമ്മേടെ കൂടെ തന്നെ ഉണ്ടാകും., എന്നും എപ്പോയും., എനിക്കീ കല്ല്യാണം അസപ്റ്റ് ചെയ്യാന്‍ പറ്റത്തില്ല..,, അമ്മു തറപ്പിച്ച് പറഞ്ഞു ഗീതമ്മ അവളെ കൈയ്യെടുത്ത് തന്‍റെ കൈ കുള്ളിലാക്കി ''അമ്മൂ...,,നീ ഈ അമ്മേടെ ജീവനാണ്., നിന്‍റെ കൂടെ ഞാന്‍ പ്രസവിച്ച ഒരു മകളും കൂടെ ഉണ്ടായിരുന്നു.,

നിന്നേയും എന്നേയും ഒരുമിച്ച് ചതിച്ച് ഒരുത്തന്‍റെ കൂടെ ഇറങ്ങി പോയവള്‍., അവളീ അമ്മയെ ഉപേക്ഷിച്ച് പോയപ്പോള്‍ മുതല്‍ അമ്മേടെ സ്വപ്നമായിരുന്നു അമ്മൂ നിന്‍റെ കല്ല്യാണം., നല്ലൊരു കൈകളിലാണ് നിന്നെ ഏല്‍പിച്ചതെന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട്., അമ്മേടെ സ്വപ്നമാണ് ഈ നടന്നത്., മോള് തകര്‍ക്കരുത്..,, അമ്മക്ക് വേണ്ടിയെങ്കിലും മോളിവിടെ കാശിയുടെ നല്ലൊരു ഭാര്യയായി ജീവിക്കണം., അത് കണ്ടാലെ അമ്മക്ക് സന്തോഷത്തോടെ മരിക്കാന്‍ പറ്റൂ..,, അവസാനം അമ്മേടെ കണ്ണില്‍ നിന്ന് കണ്ണുനീര് ഉറ്റി വീണു അമ്മു അമ്മയെ ചേര്‍ത്ത്പിടിച്ചു '''ഗീതമ്മോയ്.,സെന്‍റി വല്ലാതെ ഏറ്റില്ല., ഏതായാലും നിങ്ങളെല്ലെ കെട്ടിച്ചു., ഇനി കണ്ണേട്ടന്‍റെ നല്ല സല്‍ഗുണ സമ്പന്നമായ ഭാര്യയാകാനൊന്നും എന്നെ കിട്ടില്ല., പക്ഷെ ഇവിടെ ആരേം വെറുപ്പിക്കില്ല.,, അമ്മു അമ്മേടെ ചെവിയില്‍ മെല്ലെ പറഞ്ഞു ''മതി അത് മതി., ബാക്കിയൊക്കെ പതുക്കെ ശെരിയായിക്കോളും.,, ഗീതമ്മ അവളെ കവിളില്‍ നുള്ളി ''രണ്ട് പേരുടേം പരിഭവമൊന്നും തീര്‍ന്നില്ലെ.,, അമ്മൂസേ..,,

ഞങ്ങളോട് ദേഷ്യമാകും അല്ലെ., സാരല്ല്യ അതൊക്കെ പതുക്കെ മാറിക്കോളും., തീരെ നിവര്‍ത്തിയില്ലാഞ്ഞിട്ടാ മോളോട് പറയാതെ പെട്ടന്ന് കല്ല്യാണം നടത്തിയെ., സുമമ്മയെ ശപിക്കുകയൊന്നും ചെയ്തേക്കല്ലെ.,, കാശിയുടെ അമ്മ അങ്ങോട്ട് കയറി വന്ന് പറഞ്ഞ് അമ്മൂന്‍റെ അടുത്ത് വന്നിരുന്നു ''അയ്യോ സുമമ്മെ ഞാന്‍ ശപിക്കുകയൊന്നും ഇല്ല., ഇനി ശപിച്ചാല്‍ തന്നെ ഏല്‍ക്കത്തും ഇല്ല., പിന്നെ ദേഷ്യം നന്നായിട്ടുണ്ട്., അത് സുമമ്മയോടല്ല.,അമ്മേടെ മോനോട്.,, അമ്മു സുമമ്മയോട് പറഞ്ഞതും അവരൊന്ന് ചിരിച്ചു ''എല്ലാം പെട്ടന്ന് ശെരിയാകും., മോള് ആദ്യം പോയി സാരി മാറ്റി വാ.., നന്ദൂ..,,അമ്മൂന് മുറി കാണിച്ച് കൊടുക്ക്..,, സുമമ്മ വിളിച്ച് പറഞ്ഞതും നന്ദു അമ്മൂനെ കൂട്ടി കാശിയുടെ മുറിയിലേക്ക് കൊണ്ട് പോയി ''എന്‍റെ അമ്മുവേച്ചി പറയാതിരിക്കാന്‍ വയ്യ ഈ സാരിയില്‍ സുന്ദരിയായിട്ടുണ്ട്..,,

നന്ദു സ്റ്റെയര്‍ കയറുന്നതിനിടെ പറഞ്ഞു ''നീ സോപ്പിടണ്ട ഞാന്‍ പതയൂല., നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്., നിനക്കെങ്കിലും ഒരു വാക്ക്‌ പറയായിരുന്നില്ലെ കുട്ടിപിശ്ശാഷെ..,, അമ്മു നന്ദൂന്‍റെ ചെവിക്കൊരു കിഴ്ക്ക് കൊടുത്തു ''ഹാ..,,എന്നിട്ട് വേണം കല്ല്യാണം മുടക്കിയതിന് കണ്ണേട്ടനന്നെ നാട് കടത്താന്‍..,, നന്ദു കാശിയുടെ മുറിയില്‍ ചെന്ന് കബോര്‍ട് തുറന്നു ''ദാ ഇതൊക്കെ അമ്മുവേച്ചിക്കുള്ളതാ വേണ്ടത് എടുത്തോ..,, നന്ദു ഡ്രസ്സ് കാണിച്ച് കൊടുത്തു കാശി മുറിയിലേക്ക് വരുമ്പോയാണ് നന്ദുവും അമ്മുവും അവിടെ ഉള്ളത് കണ്ടത് കാശി വേഗം നന്ദൂന്‍റെ മുറിയിലേക്ക് ചെന്ന് അവളെ ഫോണ്‍ ഒളിപ്പിച്ച് വെച്ചു എന്നിട്ടവന്‍റെ ഫോണില്‍ നിന്ന് അതിലേക്കടിച്ചു '''നന്ദൂ....,,നിന്‍റെ ഫോണടിക്കുന്നു..,, കാശി വിളിച്ച് പറഞ്ഞതും നന്ദു അമ്മൂനോട് പറഞ്ഞ് ഫോണെടുക്കാന്‍ അവളെ മുറിയിലേക്ക് പോയി അപ്പോയേക്കും കാശി അവിടെന്ന് മാറി നിന്നു

നന്ദു പോയതും അമ്മു കബോര്‍ടില്‍ നിന്നൊരു ധാവണിയെടുത്തു എന്നിട്ടെന്തോ ഒാര്‍ത്തപോലെ അതവിടെ വെച്ച് ഒരു ടോപ്പും പാന്‍റും എടുത്തപ്പോയാണ് മിററില്‍ തന്‍റെ പ്രതിബിംബം ശ്രദ്ധിച്ചത് അവളതിലേക്ക് സൂക്ഷിച്ച് നോക്കി മാറില്‍ ചേര്‍ന്ന് കിടക്കുന്ന മഞ്ഞചരടില്‍ കോര്‍ത്ത താലി തിളങ്ങി നില്‍പ്പുണ്ട്., നെറ്റിയില്‍ ചുവന്ന് കിടക്കുന്ന സിന്ദൂരം താനിപ്പോ ഒരു ഭാര്യയാണെന്ന് വിളിച്ച് പറയുന്നു നന്ദൂന്‍റെ കണ്ണ് വെട്ടിച്ച് മുറിയില്‍ എത്തിയ കാശി കണ്ടത് മിററില്‍ നോക്കി അനങ്ങാതെ നില്‍ക്കുന്ന അമ്മൂനെയാണ് അവന്‍ ഡോര്‍ പതിയെ ശബ്ദമുണ്ടാക്കാതെ ചാരി വെച്ചു എന്നിട്ടൊരു കള്ളച്ചിരിയോടെ അമ്മൂനെ പുറകിലൂടെ പോയി കെട്ടിപിടിച്ചു  ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story