ആകാശി💖: ഭാഗം 32

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

നന്ദൂന്‍റെ കണ്ണ് വെട്ടിച്ച് മുറിയില്‍ എത്തിയ കാശി കണ്ടത് മിററില്‍ നോക്കി അനങ്ങാതെ നില്‍ക്കുന്ന അമ്മൂനെയാണ് അവന്‍ ഡോര്‍ പതിയെ ശബ്ദമുണ്ടാക്കാതെ ചാരി വെച്ചു എന്നിട്ടൊരു കള്ളച്ചിരിയോടെ അമ്മൂനെ പുറകിലൂടെ പോയി കെട്ടിപിടിച്ചു പെട്ടന്നുള്ള കാശിയുടെ പിടിത്തത്തില്‍ അമ്മു ഒന്ന് ഞെട്ടി മിററിലൂടെ തന്നെ കെട്ടിപിടിച്ച് നില്‍ക്കുന്ന കാശിയെ കണ്ടതും അമ്മൂന്‍റെ മുഖം ചുവന്ന് തുടുത്തു ''അച്ചോടാ എന്‍റെ ആമികുട്ടിയുടെ മുഖം കടുന്നല് കുത്തിയ പോലുണ്ടല്ലോ..,, കാശി അമ്മൂന്‍റെ കവിളില്‍ ചൂണ്ട് വിരല് കൊണ്ട് ഒരു കുത്ത് കൊടുത്തു ''വിടെടാ പട്ടി..,, അമ്മു കാശിയെ തള്ളി മാറ്റി ''ഹേ..,,കെട്ട്യോനെ പട്ടീന്നോ..,, വീഴാന്‍ പോയ കാശി ബാലന്‍സ് ചെയ്തോണ്ട് ചോദിച്ചു ''ഇനിയും വിളിക്കും പട്ടി പട്ടി പട്ടി.,, ''ഭര്‍ത്താക്കന്മാര്‍ക്ക് കുറച്ച് ബഹുമാനമൊക്കെ തരാം..,,

കാശി എങ്ങോട്ടോ നോക്കി പറഞ്ഞു ''ഭര്‍ത്താവോ ആരെ ഭര്‍ത്താവ്., താന്‍ എന്‍റെ ആരുമെല്ലഡാ തെണ്ടി., താന്‍ ചെയ്തത് വിശ്വാസ വഞ്ചനയാ., എനിക്കുണ്ടല്ലോ തന്നെ വെട്ടിനുറുക്കി ഉപ്പേരി വെക്കാനുള്ള ദേഷ്യമുണ്ട്., അമ്മു കലിപ്പോടെ അവന് നേരെ ചീറി '''അത്രക്ക് ദേഷ്യമുണ്ടോ ന്‍റെ അമ്മൂട്ടന്., കണ്ണേട്ടന്‍ കാണട്ടെ എവിടൊക്കെയാ ദേഷ്യം എന്ന്. ഹാ കാണട്ടേന്നെയ്.,.,, കാശി അവളെ അടുത്തേക്ക് വന്നതും അമ്മു മിറര്‍ സ്റ്റാന്‍റില്‍ ഉണ്ടായിരുന്ന സെല്‍ഫി സ്റ്റിക്ക് കൈയ്യിലാക്കി ''പോ...പോകാന്‍..,,എന്‍റേന്ന് വാങ്ങിക്കേണ്ടെങ്കില്‍ പുറത്ത് പൊക്കോ..,, അമ്മു സെല്ഫി സ്റ്റിക്ക് കൊണ്ട് അടിക്കാനെന്ന വണ്ണം നിന്നു ''അയ്യയ്യോ..,,എന്നെ അടിച്ച് എനിക്കെന്തേലും പറ്റിയ കണ്ണേട്ടന്‍റെ അമ്മൂട്ടിക്ക് തന്നെ പണി., എന്നെ കുളിപ്പിച്ച് തരണം ഫുഡ് വാരി തരണം., അതൊക്കെ അമ്മൂന് ബുദ്ധിമുട്ടാകൂലെ??.,,

കാശിയൊരു കള്ളച്ചിരിയോടെ ചോദിച്ചു '''ദേ..കണ്ണേട്ടാ ഞാന്‍ അല്ലെങ്കില്‍ തന്നെ മനസ്സ് കൈവിട്ട് നില്‍ക്കാണ്., എന്നെ ദേഷ്യംപിടിപ്പിച്ചാല്‍ എന്തായാലും ഞാന്‍ അടിക്കും., അത്രക്കും ദേഷ്യം എന്‍റെയുള്ളില് തന്നോടുണ്ട്..,, അമ്മു ഗൗരവത്തോടെ പറഞ്ഞു ''നിനക്ക് ദേഷ്യം വരുന്നുണ്ടോഡാ., പറയഡാ..,, നിനക്ക് തല്ലാന്‍ തോന്നുന്നുണ്ടോഡാ., തല്ലഡാ..,, ഒന്ന് തല്ലി നോക്കഡാ..,, കാശി സിനിമാ ഡയലോഗും പറഞ്ഞു അമ്മൂനെ ദേഷ്യം പിടിപ്പിച്ചോണ്ട് അവളെ ചുറ്റും നടന്നതും അമ്മൂന്‍റെ കണ്‍ട്രോള്‍ വിട്ട് അവന്‍റെ നടുപുറം നോക്കി സെല്‍ഫ് സ്റ്റിക്ക് കൊണ്ട് ആഞ്ഞൊരു അടികൊടുത്തു കാശിയെ കത്തുന്നൊരു നോട്ടം നോക്കി സെല്‍ഫി സ്റ്റിക്ക് നിലത്തേക്കെറിഞ്ഞ് മുറിയില്‍ നിന്നിറങ്ങി നന്ദൂന്‍റെ റൂമിലേക്ക് പോയി കുറച്ച് നിമിഷത്തേക്ക് എന്താ സംഭവിച്ചതെന്ന് പോലും കാശിക്ക് മനസ്സിലായില്ല പുറം നല്ലപോലെ നീറ്റലുണ്ട്.,

കാശിക്ക് വേദന കൊണ്ട് നില്‍ക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ കാരണം അവന്‍ നിന്ന് ഞെരിപിരി കൊണ്ടു ഈ അടി അര്‍ഹിക്കുന്നതായത് കൊണ്ട് അമ്മൂനെ ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത അവസ്ഥ ''ഡാ..,,കാശി എന്താ ഇവിടെന്നൊരു പടക്കം പൊട്ടുന്ന ശബ്ദം കേട്ടത്..,, ഹരി ഒാടിവന്ന് ചോദിച്ചു ''പടക്കല്ല ബോംബ്., പോടാ നാറി.,, കാശിയുടെ അവസ്ഥ കണ്ട് ഹരിക്ക് ചിരിക്കാനോ കരയാനോ പറ്റുന്നുണ്ടായിരുന്നില്ല ''നല്ലൊരണ്ണം കിട്ടിയല്ലെ., ഹരി കടിച്ച് പിടിച്ച് ചോദിച്ചു ''ആ..ഡാ..,,അതും സെല്‍ഫി സ്റ്റിക്കോണ്ട്., ഒന്ന് പുറം പൊളിഞ്ഞോന്ന് നോക്കഡാ.,, കാശി തിരിഞ്ഞ് നിന്നോണ്ട് പറഞ്ഞു ''പറ്റിച്ച് കെട്ടിയാ ഇതൊക്കെ ഉണ്ടാകും.,

രഹസ്യ കല്ല്യാണം ആകുമ്പോ അടിയും തൊഴിയും ഒക്കെ സ്വാഭാവികം.,, ഹരി അവന്‍റെ ഷര്‍ട്ട് പൊന്തിച്ചു ''എന്‍റെ കാശീ..., ഇത് ചെറിയ അടി ഒന്നും അല്ലല്ലോഡാ.., നന്നായിട്ട് നീലിച്ച് കിടപ്പുണ്ട്.,, ഹരി കബോര്‍ടില്‍ നിന്നൊരു ഒായിന്മെന്‍റ് എടുത്ത് പുരട്ടി കൊടുത്തു ''ഇങ്ങനെ പോയാല്‍ എന്‍റെ ശരീരം മുയുവന്‍ നീലിക്കും., അവളെ തുടക്കം മാത്രമാണിതെന്നാ എനിക്ക് തോന്നുന്നത്., കാശി അവന്‍റെ തുണി അഴിച്ച് നിലത്തേക്കിട്ട് ത്രീഫോര്‍ത്തില്‍ കെട്ടിലില്‍ കയറി കാല് മടക്കിയിരുന്നു '''നിന്‍റെ ആയുസ്സ് നിന്‍റെ ഭാഗ്യം പോലിരിക്കും.,, എന്തായാലും ഈ ചങ്കിന്‍റെ വക ഒരു ബെസ്റ്റ് ഒാഫ് ലക്ക്..,, ഹരി പറഞ്ഞു അപ്പോയാണ് ഗേറ്റ് കടന്ന് വരുന്ന വണ്ടിയുടെ ശബ്ദം കേട്ടത് ഹരി സംശയത്തോടെ ജനലിലൂടെ പുറത്തേക്ക് നോക്കി ''ഡാ..,,കാശിയേയ്..,, കൊല കൊമ്പന്‍ നിനക്ക് കൊല കയറുമായി വരുന്നുണ്ടെഡാ..

ഹരി പുറത്തേക്ക് നോക്കി പറഞ്ഞതും കാശി ചാടി എണീറ്റു ''ആര് മുത്തച്ഛനോ..,, കാശി ചോദിച്ചതിന് ഹരി തലകുലുക്കി ''ഹരീ നീ അമ്മൂനോടും ഗീതമ്മയോടും നന്ദൂന്‍റെ കൂടെ മുറിയില്‍ കതകടച്ചിരിക്കാന്‍ പറ., ഞാന്‍ വിളിച്ചാലല്ലാതെ പുറത്തിറങ്ങരുതെന്ന് പറഞ്ഞേക്ക്..,, കാശി വേഗം സ്റ്റെയറിറങ്ങി താഴേക്ക് പോയി വണ്ടിയുടെ ശബ്ദം കേട്ട് അച്ഛനും അമ്മയും ഹാളില്‍ തന്നെയിരിപ്പുണ്ട് ഗീതമ്മയെ മേലെ നന്ദൂന്‍റെ മുറിയിലേക്ക് പറഞ്ഞയച്ചു കാര്‍ മുറ്റത്ത് നിര്‍ത്തിയതും ഡ്രൈവിംങ് സീറ്റില്‍ നിന്ന് ശ്രീഷ്മയുടെ അച്ഛനും കോ ഡ്രൈവര്‍ സീറ്റില്‍ നിന്ന് മുത്തച്ഛനും ബാക്ക് സീറ്റില്‍ നിന്ന് ഹരിയുടെ അച്ഛനും ഇറങ്ങി വന്നു ''ഡാ..,,നീയെന്‍റെ കുട്ടിയെ ചതിക്കുമല്ലെ., ശ്രീഷ്മയുടെ അച്ഛന്‍ അകത്തേക്കോടി വന്ന് കാശി അടിക്കാനായി കൈ ഉയര്‍ത്തിയതും അച്ഛന്‍ കാശിയുടെ മുന്നിലേക്ക് വന്ന് ശ്രീഷ്മയുടെ അച്ഛന്‍റെ കൈ പിടിച്ച് വച്ചു ''കൈ താഴ്ത്തിയിടളിയാ.., എന്‍റെ മകനെ തല്ലുമ്പോ അച്ഛനായ എനിക്ക് നോക്കി നില്‍ക്കാന്‍ പറ്റോ ഹേ..,,

അച്ഛന്‍ പുച്ഛത്തോടെ ചോദിച്ചതും അയാള് നിന്ന് പല്ല് കടിച്ചു ഹരിയുടെ അച്ഛന്‍ വന്ന് കാശിയെ കെട്ടിപിടിച്ച് പുറത്ത് തട്ടി വിഷ് ചെയ്തു ''രാജേന്ദ്രാ..,, മുത്തച്ഛന്‍ ഹാളിലേക്ക് കയറി വന്ന് ഒറ്റ അലര്‍ച്ചയായിരുന്നു അച്ഛന്‍ പ്രതീക്ഷിച്ചപോലെ അങ്ങോട്ട് നോക്കി '''എന്നെ ധിക്കരിക്കാനും കുടുംബത്തെ നാണംകെടുത്താനും നീ വളര്‍ന്നോ..,, മുത്തച്ഛന്‍ ചോദിച്ചതും അച്ഛന്‍റെ മുഖത്ത് പ്രത്യേക ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു അത് മുത്തച്ഛനേയും ശ്രീഷ്മയുടെ അച്ഛനേയും ചൊടിപ്പിച്ചു ''ഇത് അച്ഛന്‍ ചോദിച്ച് വാങ്ങിയത് തന്നെയല്ലെ., ഞാനും കാശിയും മാറി മാറി പറഞ്ഞതല്ലെ ഈ കല്ല്യാണം നടക്കത്തില്ലെന്ന്., നിങ്ങളെ ഇഷ്ടം മാത്രം നോക്കി നിശ്ചയിച്ചതല്ലെ കല്ല്യാണം., അനുഭവിച്ചോ എല്ലാവരും..,, അച്ഛനും ദേഷ്യത്തില്‍ തന്നെയായിരുന്നു ''ഇത് തന്നെ എനിക്കും പറയാനുള്ളത്.,

നിങ്ങളെല്ലാം ചോദിച്ച് വാങ്ങിയതല്ലെ., എല്ലാ നാണകേടിനും നിങ്ങളൊക്കെ തന്നെ കാരണക്കാര്., പക്ഷെ ഒരു കാര്യം മുത്തച്ഛനെ പോലെയല്ല നിങ്ങളെ മകന്‍., മക്കളുടെ ഇഷ്ടത്തിന് വില കൊടുക്കുന്ന ആളാണ്., അത് കൊണ്ട് തന്നെയാണ് ഇന്ന് ഈ വീട്ടില്‍ ഞാന്‍ സ്നേഹിക്കുന്നവളും ആയി കല്ല്യാണം നടന്നതും.,, കാശി ഇങ്ങനെ കൂടെ പറഞ്ഞതും ശ്രീഷ്മയുടെ അച്ഛന് വീണ്ടും ദേഷ്യം ഇരച്ച് കേറി ''എഡാ..നാറി എന്‍റെ മകളെ പറ്റിച്ച് നിന്ന് ചിലക്കുന്നോ., എന്‍റെ ശ്രീ മോള് ഇതെങ്ങാനും അറിഞ്ഞാല്‍ നിന്നെയും നിന്‍റെ മറ്റവളേയും വെച്ചേക്കില്ല., ശ്രീഷ്മയുടെ അച്ഛന്‍ കാശിയുടെ കോളറില്‍ കയറിപിടിച്ച് ഇങ്ങനെ പറഞ്ഞതും മുറ്റത്തൊരു കാര്‍ വന്ന് നിന്നതും ഒരുമിച്ചായിരുന്നു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story