ആകാശി💖: ഭാഗം 33

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

എഡാ..നാറി എന്‍റെ മകളെ പറ്റിച്ച് നിന്ന് ചിലക്കുന്നോ., എന്‍റെ ശ്രീ മോള് ഇതെങ്ങാനും അറിഞ്ഞാല്‍ നിന്നെയും നിന്‍റെ മറ്റവളേയും വെച്ചേക്കില്ല., ശ്രീഷ്മയുടെ അച്ഛന്‍ കാശിയുടെ കോളറില്‍ കയറിപിടിച്ച് ഇങ്ങനെ പറഞ്ഞതും മുറ്റത്തൊരു കാര്‍ വന്ന് നിന്നതും ഒരുമിച്ചായിരുന്നു എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി ഡ്രൈവിംങ് സീറ്റില്‍ നിന്ന് ഇറങ്ങി വരുന്ന ശ്രീഷ്മയെ കണ്ട് കാശിയുടെ ചുണ്ടിലൊരു പുച്ഛചിരി വിരിഞ്ഞു എന്നാല്‍ കാറില്‍ നിന്ന് നെഞ്ചത്തടിച്ച് കരഞ്ഞോണ്ട് ശ്രീഷ്മയുടെ അമ്മ അങ്ങോട്ട് കയറി വന്നതും എല്ലാവരുടേയും ശ്രദ്ധ അവരുടെ നേരയായി ''അയ്യോ..,,എല്ലാം പോയേ..,,, ഡാ..രാജൂ..,നിന്‍റെ ആകെയുള്ള പെങ്ങളല്ലെ ഞാന്‍., എന്നിട്ടും നീയും നിന്‍റെ കുടുംബവും എന്നോടിങ്ങനെ ചെയ്തല്ലോ..,, നിന്നോടൊക്കെ ദൈവം ചോദിക്കുമടാ.., ശ്രീഷ്മയുടെ അമ്മ കരഞ്ഞോണ്ട് കാശിയുടെ അച്ഛന്‍റെ കോളറില്‍ പിടിച്ച് കുലുക്കി പുലമ്പി ''ദേ ..അമ്മേ ഇങ്ങനെ നിന്ന് മോങ്ങാതെ മാറി നിന്നെ., ഞാനൊന്ന് ചോദിച്ച് ഉറപ്പ് വരുത്തട്ടെ.,,

ശ്രീഷ്മ അവളെ അമ്മയോട് ഗൗരവത്തോടെ ഇങ്ങനെ പറഞ്ഞ് കാശിയുടെ അച്ഛന്‍റെ നേരെ തിരിഞ്ഞു ''അമ്മാവാ..,, ഇവിടെ എന്‍റെ ഭാവി വരന്‍ കാശിനാഥ് ഏതോ പെണ്ണിനെ താലികെട്ടി കൊണ്ട് വന്നിട്ടുണ്ടെന്ന് ഏതൊക്കെയോ നാട്ടുക്കാര് തെണ്ടികള്‍ പറഞ്ഞ് പരത്തുന്നുണ്ട്., അതില് വല്ല സത്യവും ഉണ്ടോ..,, ശ്രീഷ്മ ദേഷ്യം ഉള്ളിലൊതുക്കി കൈ കെട്ടിനിന്ന് ചോദിച്ചു ''അതെയ് കാശിയേട്ടന്‍റെ ശ്രീമോള് ഈ ചോദ്യം ചേട്ടനോട് ചോദിക്കണ്ടെ., എന്തിനാ എന്‍റെ അച്ഛന്‍റെ വായിലിരിക്കുന്നത് കേള്‍പ്പിക്കുന്നെ., ഞാനല്ലെ പെണ്ണിനെ കെട്ടികൊണ്ട് വന്നെ.,, കാശി ശ്രീഷ്മയെ കളിയാക്കുന്ന രീതിയില്‍ പറഞ്ഞതും ശ്രീഷ്മ അവനെ കത്തിയെരിയുന്ന കണ്ണുകളോടെ നോക്കി ''എന്താടീ നോക്കുന്നെ., നീ കേട്ടത് സത്യം തന്നെയാ. ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണിനെ മണിക്കൂറുകള്‍ക്ക് മുന്നെ താലി കെട്ടി കൂടെകൂട്ടി., എന്തേ മാഡത്തിന് വല്ല കുഴപ്പവും ഉണ്ടോ.,, കാശി പറയുന്നത് കേട്ടതും ശ്രീഷ്മയുടെ അമ്മ വീണ്ടും നെഞ്ചിത്തടിച്ച് കരഞ്ഞു '''അയ്യോ എല്ലാവരും കൂടെ എന്‍റെ മോളെ ഭാവി തുലച്ചെ.,

എന്നാലും എങ്ങനെ തോന്നി ഞങ്ങളോടിങ്ങനെ ചെയ്യാന്‍., അച്ഛാ..,,അച്ഛനെന്താ മിണ്ടാതെ നില്‍ക്കുന്നത്., ഇവര് നമ്മളോട് ചെയ്തത് ചെറ്റത്തരം അല്ലെ., ചോദിക്കച്ഛാ..,, ശ്രീഷ്മയുടെ അമ്മ മുത്തച്ഛനെ കെട്ടിപിടിച്ച് കരഞ്ഞു ''നിനകൊക്കെ സമാധാനം ആയല്ലോ., കുടുംബം നശിപ്പിക്കാനായി കുറേയെണ്ണം., ഞാനൊരു കാര്യം പറഞ്ഞേക്കാം., ഏത് പെണ്ണായാലും അതിനെ അതിന്‍റെ വീട്ടില്‍ കൊണ്ട് വിട്ടോണം., അടുത്ത ഞായറാഴ്ച്ച തന്നെ നിങ്ങളെ വിവാഹം നടക്കും..,, മുത്തച്ഛന്‍ താകീതോടെ പറഞ്ഞതും ശ്രീഷ്മ കാശിയെ നോക്കിയൊന്ന് പുച്ഛിച്ചു ''എന്‍റെ പെണ്ണിനെ കൂടെകൂട്ടിയത് തോന്നുമ്പോ ഒഴിവാക്കാനല്ല., അവളെ കഴുത്തില്‍ ഈ കാശിനാഥ് താലികെട്ടിയിട്ടുണ്ടെങ്കില്‍ എന്‍റെ മരണം വരെ എന്‍റെ പെണ്ണായി അവള്‍ കൂടെ ഉണ്ടാകും..,, കാശിക്ക് മുത്തച്ഛനോടിങ്ങനെ പറഞ്ഞപ്പോ ഒട്ടും ഭയം തോന്നിയില്ല ''കാശി പറഞ്ഞത് തന്നെ ശെരി.., കല്ല്യാണം കുട്ടിക്കളിയല്ല., അച്ഛന്‍റെ വാക്ക് കേട്ട് അവന്‍ സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കാനും പോകുന്നില്ല., അച്ഛനും അളിയനും തല്‍ക്കാലം ശ്രീക്ക് വേറെ ചെക്കനെ നോക്ക്., ഒരാഴ്ച്ച സമയം ഉണ്ടല്ലോ., കാശിയുടെ അച്ഛന്‍ പറഞ്ഞു '''ഗുരുവായൂരപ്പാ.., എനിക്കിതൊന്നും സഹിക്കാന്‍ വയ്യെ.,

ഏതോ ഒരു നശിച്ചവള്‍ കാരണം എന്‍റെ മോള്‍ക്ക് ഈ ഗതി വന്നല്ലോ., ശ്രീഷ്മയുടെ അമ്മ നെഞ്ചത്തടിച്ചോണ്ട് സെറ്റില്‍ ഇരുന്നു ''അപ്പോ നിങ്ങള്‍ രണ്ടും കല്പിച്ചാണല്ലെ.,., ചുരുക്കി പറഞ്ഞാല്‍ ശ്രീമോളെ കല്ല്യാണം കാശിയുമായി നടക്കില്ല അല്ലെ., ശ്രീഷ്മയുടെ അച്ഛന്‍ പ്രത്യേക താളത്തില്‍ ചോദിച്ചു ''അതല്ലെ അളിയാ പച്ചമലയാളത്തില്‍ അവര് പറഞ്ഞത്., കാശിയെ അവന്‍റെ വഴിക്ക് വിട്ടേക്ക്., അവന് ഇനിയെങ്കിലും കുറച്ച് സമാധാനം കൊടുക്ക്..,, ഹരിയുടെ അച്ഛനാണത് പറഞ്ഞത് '''സുരേന്ദ്രാ നിന്നോട് അഭിപ്രായം ചോദിച്ചോ., ഈ കാര്യത്തില്‍ എനിക്ക് കേള്‍ക്കേണ്ടത് ശ്രീ മോളെ അഭിപ്രായമാണ്., മുത്തച്ഛന്‍ ശ്രീഷ്മക്ക് നേരെ തിരിഞ്ഞു '''മുത്തച്ഛാ.,കാശിക്ക് വാശിയാണേല് എനിക്കും വാശിയാ., നിശ്ചയിച്ച മുഹൂര്‍തത്തില്‍ കാശിയുമായി എന്‍റെ വിവാഹം നടന്നില്ലെങ്കില്‍ എല്ലാവരെ മുന്നില്‍ വെച്ചും ഞാന്‍ ആത്മഹത്യ ചെയ്യും..,, ശ്രീഷ്മ കടുപ്പിച്ച് പറഞ്ഞു ''എല്ലാവരെ മുന്നില്‍ വെച്ചാകുമ്പോ പിടിച്ച് മാറ്റാന്‍ ആളുണ്ടാകുമല്ലോ അല്ലെ.,, ഹരി മെല്ലെയാണിത് പറഞ്ഞതെങ്കിലും എല്ലാവരും അത് കേട്ടിരുന്നു ശ്രീഷ്മ അവനെ നോക്കി പേടിപ്പിച്ചതും ഹരി അവളെ തിരിച്ചും നോക്കി പേടിപ്പിച്ചു ''എന്‍റെ മോള്‍ ചാകുമെന്ന് പറഞ്ഞിട്ടും ഒരുത്തനും ഒരുകുലുക്കവും ഇല്ലല്ലോ..,,

ദേ മന്‍ഷ്യാ നിങ്ങളൊന്ന് പറഞ്ഞ് നോക്കന്നെ..,, ശ്രീഷ്മയുടെ അമ്മ ഭര്‍ത്താവിന്‍റെ അടുത്തേക്ക് വന്നു '''നീ പേടിക്കേണ്ടെടീ.,, കാശി തന്നെ ശ്രീ മോളെ കെട്ടും., '''എന്‍റെ പട്ടികെട്ടും., നിങ്ങളൊക്കെ എന്ത് പറഞ്ഞ് പേടിപ്പിച്ചിട്ടും കാര്യമില്ല., എന്‍റെ ജീവിതത്തില്‍ ഒരൊറ്റ പെണ്ണേയൊള്ളു അതെന്‍റെ ഭാര്യയാ..,, കാശി വീണ്ടും പറഞ്ഞു '''അവളല്ലെ നിന്‍റെ പ്രശ്നം., ആ എരണം കെട്ടവളെ അങ് തീര്‍ത്താല്‍ നീ ശ്രീയെ കെട്ടോ..,, ശ്രീഷ്മയുടെ അച്ഛനിങ്ങനെ പറഞ്ഞതും കാശിയുടെ രക്തം തിളച്ചതും ഒരുമിച്ചായിരുന്നു ''ഡാ..,,എന്‍റെ പെണ്ണിനെ എങ്ങാനും തൊട്ടാലുണ്ടല്ലോ., പിന്നെ നിന്‍റെ ഭാര്യയുണ്ടല്ലോ എന്‍റെ അമ്മായി അവര് വിധവയായി പോകും., വെറുതെ എന്നെ കൊണ്ടത് ചെയ്യിക്കരുത്.,, കാശി രമേശന്‍റെ കോളറില്‍ കയറി പിടിച്ചു ''എന്താ കാശീ ഇത്., ഒന്നുല്ലേല് നിന്‍റെ അമ്മാവനല്ലെ. വിട്ടേക്ക് അറിയാതെ പറഞ്ഞതാകും അല്ലേ അളിയാ..,, കാശിയുടെ അച്ഛന്‍ കാശിയെ പിടിച്ച് മാറ്റി ''ഡാ..,,നാറി വെറുതെ സീന്‍ ഉണ്ടാക്കേണ്ട., നീ തമിഴ് നാട്ടില്‍ ഒരു പെണ്ണിനെ കെട്ടി കൂടെ പൊറുപ്പിച്ച് അതില്‍ കുട്ടികളുള്ള കാര്യം എല്ലാവരും അറിയും., എന്താ അറിയിക്കണോ..,,

കാശിയുടെ അച്ഛന്‍ രമേശന്‍ മാത്രം കേള്‍ക്കുന്ന രീതിയില്‍ അയാളോട് പറഞ്ഞതും ആ മുഖത്ത് പെട്ടെന്നൊരു ഞെട്ടലുണ്ടായി ''അപ്പോ അളിയാ.,എങ്ങനെ കാശിയുടെ പെണ്ണിനെ എന്തേലും ചെയ്യുമോ..,, കാശിയുടെ അച്ഛന്‍ പ്രത്യേക താളത്തില്‍ ചോദിച്ചു ''ഞാനത്ര ചെറ്റയൊന്നും അല്ല., എന്‍റെ മോള്‍ക്ക് കാശി പോയാല്‍ അവനേക്കാള്‍ നല്ല ചെക്കനെ ഞാന്‍ കണ്ടെത്തി കൊടുക്കും.,, രമേശന്‍ ഉള്ളിലെ പതര്‍ച്ച മറച്ച് വെച്ച് പറഞ്ഞതും കാശിയുടെ അച്ഛന് ചിരിയാണ് വന്നത് ''അച്ഛനിത് എന്തൊക്കെയാ ഈ പറയുന്നെ., എനിക്ക് കാശിയെ തന്നെ മതി., ശ്രീഷ്മ രമേശന്‍റെ കൈ പിടിച്ച് പറഞ്ഞു ''എന്‍റെ ശ്രീ..,,അവന് വേറെ കെട്ടിയില്ലെ., ഒരു രണ്ടാംകെട്ട് ക്കാരനേക്കാള്‍ നല്ല ബന്ധം എന്‍റെ മോള്‍ക്ക് ഈ അച്ഛന്‍ കണ്ടെത്തി തരും.,, ശ്രീഷ്മയുടെ പുറത്ത് തട്ടി അവളെ അച്ഛന്‍ പറഞ്ഞു ''നിങ്ങള്‍ക്കെന്താ രമേശേട്ടാ ഇപ്പോ ഒരു മനംമാറ്റം.,, നിങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ പറ എന്‍റെ അച്ഛന്‍ ഈ കല്ല്യാണം നടത്തും., അല്ലെ അച്ഛാ..,, ശ്രീഷ്മയുടെ അമ്മ മുത്തച്ഛനോട് പറഞ്ഞു ''ഇനി ഇവിടെ നിന്നൊരു ബന്ധവും വേണ്ട.,

എനിക്ക് ഇങ്ങനെ ഒരു മകനോ കുടുംബമോ ഇല്ല., ഇവിടെ നിന്ന് ഒരുത്തനും അങ്ങോട്ടും കയറി പോകരുത്., മുത്തച്ഛന്‍ കടുംപ്പിച്ച് പറഞ്ഞതും ശ്രീഷ്മയൊന്ന് ഞെട്ടി പെട്ടന്നതൊരു പൊട്ടിക്കരച്ചിലായി '''ച്ഛീ..,,നിര്‍ത്തെഡീ..,, മുത്തച്ഛന്‍ പറഞ്ഞത് കേട്ടില്ലെ., ഇവരുമായി നമുക്കൊരു ബന്ധവും ഇല്ല., അവളെ ഒരു പ്രേമവും മണ്ണാംകട്ടയും., ഇറങ്ങി വാടി ഇങ്ങോട്ട്..,, ശ്രീഷ്മയുടെ അമ്മ അവളെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു ഒരു കുടുംബം പിളര്‍ന്ന് രണ്ടായി ''ഒന്നവിടെ നിന്നെ ഇവിടെ വരെ വന്നിട്ട് എന്‍റെ പെണ്ണിനെ കാണാതെ പോകുന്നതെങ്ങനേ.,, കാശി പറഞ്ഞതും പോകാന്‍ നിന്ന എല്ലാവരും ഒന്ന് നിന്ന് തിരിഞ്ഞ് നോക്കി കാശി അമ്മൂനെ വിളിക്കാന്‍ ഹരിയെ പറഞ്ഞയച്ചിരുന്നു നന്ദൂന്‍റെ കൂടെ സ്റ്റെയര്‍ ഇറങ്ങി വരുന്ന അമ്മൂനെ കണ്ട് ശ്രീഷ്മയുടെ കണ്ണ് മിഴിഞ്ഞ് വന്നു അടുത്ത നിമിഷം ആ കണ്ണില്‍ രക്തം തിളച്ചു '''ഡീ...,, ശ്രീഷ്മ ഒാടി വന്ന് അമ്മൂന്‍റെ മുടിയില്‍ കുത്തിപിടിച്ചു '''നീ ഒരുത്തി കാരണമാ എനിക്കെന്‍റെ കാശിയെ നഷ്ടമായത്., നിന്നെ ഞാനിന്ന് കൊല്ലും.,

ശ്രീഷ്മ മുടിയില്‍ നിന്ന് കൈ വിട്ട് കഴുത്തില്‍ കയറി പിടിച്ചു കാശിയും മറ്റുള്ളവരും പിടിച്ച് മാറ്റുന്നതിന് മുന്നെ അമ്മൂന്‍റെ കൈ ശ്രീഷ്മയുടെ കവിളില്‍ പതിച്ചു ''കുറേക്കാലമായി ഞാന്‍ ഒാങ്ങി വച്ചതാ നിനക്കിത്., കണ്ണേട്ടന്‍റെ പേരും പറഞ്ഞ് കുറേയായി നീ എന്നെ ഹരാസെയ്യുന്നു., ഇനി ഞാന്‍ ഒറ്റക്കല്ല എന്‍റെ കണ്ണേട്ടനും കൂടെയുണ്ട്., അതും ഭര്‍ത്താവായി., ഇനി എങ്ങാനും ഞങ്ങളെ ജീവിതത്തില്‍ നിന്‍റെ കരിനിഴല്‍ വീണാല്‍......,,, അമ്മു ഒന്ന് നിര്‍ത്തി ശ്രീഷ്മയെ നോക്കി കണ്ണുരുട്ടി കാശിയോട് ചേര്‍ന്ന് നിന്നു അമ്മൂന്‍റെ പെര്‍ഫോമന്‍സ് കണ്ട് കാശിയും മറ്റുള്ളവരും ഒന്ന് ഞെട്ടി ''എന്‍റെ മോളെ നീ അടിക്കും അല്ലേ കുരുത്തംകെട്ടവളെ..,, ശ്രീഷ്മയുടെ അമ്മ അമ്മൂനെ അടിക്കാനായി വന്നതും ശ്രീഷ്മയുടെ അച്ഛന്‍ പിടിച്ച് വച്ചു ''ഒാ..ഹോ അപ്പോ കള്ളന്‍ നമ്മുടെ തൊട്ടടുത്ത കപ്പലില്‍ തന്നെയായിരുന്നല്ലെ.,

എന്തായാലും അമ്മയും മോളും ഒന്നും സൂക്ഷിച്ചോ..,, മുത്തച്ഛന്‍ ഒരു പുച്ഛത്തോടെ പറഞ്ഞു ''അച്ഛന്‍ അവരെ ഒന്നും ചെയ്യില്ല., അല്ലേ അളിയാ..,, കാശിയുടെ അച്ഛന്‍ ശ്രീഷ്മയുടെ അച്ഛന് നേരെ ചോദിച്ചതും അയാള്‍ വീണ്ടുമൊന്ന് പതറി '''അവര് എന്തേലും ചെയ്യട്ടെ., നമുക്കിനി ഇവരുമായി ഒരു ബന്ധവും വേണ്ട അതാ നല്ലത്.,, രമേശന്‍ മുത്തച്ഛനോട് പറഞ്ഞു കാശിയാണേല് ഇത്ര പ്രശ്നങ്ങള്‍ നടക്കുന്നതിനിടക്കും കിട്ടിയ ചാന്‍സ് അമ്മൂന്‍റെ ഇടുപ്പിലൂടെ കൈയ്യിട്ട് അവനോട് ചേര്‍ത്ത് ഒാരോ കുസൃതി കാട്ടി കൊണ്ടിരിക്കാണ് അമ്മൂന് കാശിക്കിട്ട് ഒരു ചവിട്ട് കൊടുക്കാന്‍ തോന്നിയെങ്കിലും ക്ഷമിച്ച് നിന്നു ''എന്തായാലും ഇവിടെന്ന് പോകുന്നതിന് മുന്നെ ഒരു കാര്യം കുടെ പറയാം., അടുത്ത ഞായറാഴ്ച്ച തന്നെ നിശ്ചയിച്ച മുഹൂര്‍ത്തതില്‍ ശ്രീഷ്മയുടെ കല്ല്യാണം നടക്കും. അതും അവളെ മറ്റൊരു മുറചെറുക്കനുമായി., മനസ്സിലായല്ലോ ആരാണെന്ന് ഹരിയുമായി., ഇതെന്‍റെ അവസാന വാക്കാണ് ഇതിലൊരു മാറ്റം ആരും പ്രതീക്ഷിക്കണ്ട., മുത്തച്ഛനിങ്ങനെ പറഞ്ഞതും അത് വരെ എങ്ങോട്ടോ നോക്കി അന്തംവിട്ടിരിക്കുന്ന ഹരി പെട്ടന്ന് ഞെട്ടിതരിച്ചു '''മുത്തച്ഛാ,,!!!! സ്റ്റെയറില്‍ ഇരുന്ന ഹരി ചാടിയെണീറ്റു ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story