ആകാശി💖: ഭാഗം 34

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''എന്തായാലും ഇവിടെന്ന് പോകുന്നതിന് മുന്നെ ഒരു കാര്യം കുടെ പറയാം., അടുത്ത ഞായറാഴ്ച്ച തന്നെ നിശ്ചയിച്ച മുഹൂര്‍ത്തതില്‍ ശ്രീഷ്മയുടെ കല്ല്യാണം നടക്കും. അതും അവളെ മറ്റൊരു മുറചെറുക്കനുമായി., മനസ്സിലായല്ലോ ആരാണെന്ന് ഹരിയുമായി., ഇതെന്‍റെ അവസാന വാക്കാണ് ഇതിലൊരു മാറ്റം ആരും പ്രതീക്ഷിക്കണ്ട., മുത്തച്ഛനിങ്ങനെ പറഞ്ഞതും അത് വരെ എങ്ങോട്ടോ നോക്കി അന്തംവിട്ടിരിക്കുന്ന ഹരി പെട്ടന്ന് ഞെട്ടിതരിച്ചു '''മുത്തച്ഛാ,,!!!! സ്റ്റെയറില്‍ ഇരുന്ന ഹരി ചാടിയെണീറ്റു ''എന്താ ഇനി നിനക്കും പ്രേമോ വല്ല മണ്ണാക്കട്ടയും ഉണ്ടോ., മുത്തച്ഛന്‍ കടുപ്പിച്ച് ചോദിച്ചു ''ഉണ്ട്.,എന്താ എനിക്കും പ്രണയിച്ചൂടെ., ഞാനും സ്നേഹിക്കുന്ന പെണ്ണിനെ മാത്രമെ കെട്ടൂ..,, ഹരി ശ്രീഷ്മയെ നോക്കി പുച്ഛിച്ചു '''എന്നാ നിന്‍റെ കാല് തല്ലി ഒടിച്ച് കുളത്തിലെറിയും..,, മുത്തച്ഛന്‍ നിന്ന് വിറച്ചു ''നോ..നോ..,,കാലില്ലാതെ എനിക്ക് നീന്താന്‍ അറിയാന്‍ പാടില്ല.,, അസ്ഥാനത്തുള്ള ഹരിയുടെ ചളി കേട്ട് കാശി തലയില്‍ കൈ വെച്ച് പോയി '''ഞാന്‍ പറയുന്നതങ്ങോട്ട് കേട്ടാല്‍ മതി., ഞായറാഴ്ച്ച ഈ കല്ല്യാണം നടക്കും.,

ഇത് ആരും മുടക്കാന്‍ നോക്കണ്ട., നോക്കിയാല്‍ എന്‍റെ തോക്ക് ഞാന്‍ പൊടി തട്ടിയെടുക്കും..,, മുത്തച്ഛന്‍ ഇതും പറഞ്ഞ് എല്ലാവരേയും ഒന്ന് ഇരുത്തി നോക്കി അവിടെന്ന് ഇറങ്ങി പോയി '''ഇത് നല്ല കഥ., എന്‍റെ സ്നേഹത്തിന് ഒരുവിലയും ഇല്ലേ..,, അച്ഛാ..,,നിങ്ങള്‍ക്കെന്താ ഇതൊന്ന് എതിര്‍ത്താല്‍..,, ഹരി അവന്‍റെ അച്ഛന്‍റെ അടുത്തേക്ക് പോയി ചോദിച്ചു ''ഒരു ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് ശ്രീ മോളെ തന്നെ കിട്ടുന്നത് ലാഭാണെന്ന് കൂട്ടിക്കോ., ഹരിയുടെ അച്ഛന്‍ അവന്‍റെ ചെവിയില്‍ പറഞ്ഞു ''നിങ്ങളൊക്കെ ഒരച്ഛനാണോ അച്ഛാ.., ഹരി ദയനീയമായി ചോദിച്ചു ''ഹരീ...,,മോനെ...,, കൈ വിടല്ലേഡാ.., ഒരുപാട് ആഗ്രഹിച്ച് പോയി നമ്മുടെ കുടുംബത്തിലേക്ക് തന്നെ എന്‍റെ മോളെ കെട്ടിച്ച് വിടുന്നത്.,, ഹരിയുടെ കൈ പിടിച്ച് ശ്രീഷ്മയുടെ അമ്മ കെഞ്ചി ''ഒാ...ഹ്.,സമ്മതാണ്., സാമാധാനം ആയല്ലോ എല്ലാത്തിനും., ഇതെങ്ങാനും നടന്നീല്ലേല് കാരണവര്‍ എന്നെ തോക്കിന് ഇരയാക്കും., പിന്നെ അമ്മായി പൊക്കോ., എനിക്ക് ശ്രീഷ്മയോടൊന്ന് സംസാരിക്കണം..,,

ഹരി പറഞ്ഞു ശ്രീഷ്മയുടെ അമ്മ കാശിയേയും അച്ഛനേയും വെറുപ്പോടെ നോക്കി ഇറങ്ങി പോയി ശ്രീഷ്മ ഹരിയെ ഒന്ന് നോക്കി ഗാര്‍ഡനിലേക്ക് പോയി '''ഡീ..,,നിനക്ക് ഈ കല്ല്യാണത്തിന് സമ്മതാണോ..,, ഗാര്‍ഡനില്‍ എത്തിയ ഹരി ശ്രീഷ്മയോട് ചോദിച്ചു ''സമ്മതം ആയിരുന്നില്ല., പക്ഷെ ഇപ്പോ ഈ കല്ല്യാണം കാശിയുടെ മുന്നില്‍ ജയിക്കാന്‍ എനിക്ക് അത്യാവിശ്യം ആണ്.,, ശ്രീഷ്മ എങ്ങോട്ടോ നോക്കി ഒരു പുച്ഛഭാവത്തില്‍ പറഞ്ഞു ''അയ്യോ.,മാഡം എന്നെ കെട്ടി കാശിയുടെ മുന്നില്‍ ഞെളിഞ്ഞ് നടക്കാന്‍ കരുതിയെങ്കില്‍ നിനക്ക് തെറ്റി., കല്ല്യാണം കഴിഞ്ഞ് കൃത്യം ഒരു മാസം ആകുമ്പോ എനിക്ക് ഡിവോയ്സ് പേപ്പറില്‍ ഒപ്പിട്ട് തന്നേക്കണം., ഹരി പറഞ്ഞതും ശ്രീഷ്മ ഒന്ന് ഞെട്ടി '''എന്തിന്..,, ''എനിക്കൊന്നും വയ്യ നിന്നെ പോലൊരു മാരണത്തെ ചുമക്കാന്‍., അതും അല്ല എന്‍റെ പെണ്ണിന്‍റെ കൂടെയുള്ള ജീവിതം ഞാന്‍ ആഗ്രഹിച്ച് പോയി..,,

ഹരിയുടെ മനസ്സൊന്ന് വിങ്ങി ''പിന്നെന്തിനാ കല്ല്യാണത്തിന് സമ്മതിച്ചെ.,, ''അതിന് കാര്‍ണോര്ക്ക് അന്തസ്സും അഭിമാനവും അല്ലെ വലുത്., അത് നടക്കട്ടെ., എന്തായാലും എന്‍റെ കൂടെയുള്ള ജീവിതം ഒന്നും നീ സ്വപ്നം കാണേണ്ട., ഇത് പറയാനാ വിളിച്ചെ., നീ പൊക്കോ., അമ്മായി കാറില്‍ നിന്നെ വൈറ്റ് ചെയ്യാണ്..,, ഹരി അവളോട് പോകാന്‍ പറഞ്ഞതും കാശി അങ്ങോട്ട് കയറിവന്നു ''ഡാ..,,ഹരീ..,,ഫുഡ് ഒാഡര്‍ ആയിട്ടുണ്ട്., നീ അത് പോയി ഒന്ന് കൊണ്ട് വാ., ന്നാ കീ..,, കാശി കാറിന്‍റെ കീ ഹരിക്ക് കൊടുത്തതും ഹരി അത് വാങ്ങി ശ്രീഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി ''ശ്രീഷ്മാ..,,ഐ യാം സോറി., എനിക്കെന്‍റെ അമ്മു ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല.,, അതോണ്ടാണ് ഇങ്ങനെ ചെയ്തത്. കാശി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു ''എനിക്ക് തന്‍റെ സംസാരം കേള്‍ക്കണ്ട., താന്‍ എന്ത് ദുഷ്ടനാടോ..,

ഇത്രയുംക്കാലം പുറകെ നടന്ന് എന്‍ഗേജ്മെന്‍റ് വരെ എത്തിച്ച എന്‍റെ പ്രണയമാണ് ഇന്നലെ കണ്ട ഒരുത്തിക്ക് നീ കൊടുത്തത്‌., നിന്നെ പോലെ എന്‍റേതും പ്രണയം തന്നെയല്ലെ..,, ശ്രീഷ്മ കാശിക്ക് നേരെ ചീറി.,, ''എനിക്ക് പുച്ഛം തോന്നുന്നു നിന്നോട്., നീ എന്നെ ആത്മാര്‍ത്ഥമായിട്ടല്ല പ്രണയിച്ചതെന്ന് എനിക്കറിയാം., നിന്‍റെ ഉദ്ദേശം എന്താണെന്നും., കാശി പറഞ്ഞത് കേട്ട് ശ്രീഷ്മ ഒന്ന് ഞെട്ടി ''കുറേ ആയല്ലോ എന്നെ നീ ഇതും പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്യുന്നെ., എനിക്ക് ഒരു ഉദ്ദേശവും ഇല്ല.,എന്‍റേത് റിയല്‍ ലൗ തന്നെയാണ്.,, ശ്രീഷ്മ കടുപ്പിച്ച് പറഞ്ഞു '''ച്ഛീ..,,നിര്‍ത്തെഡീ.., നിന്‍റെ തന്ത ഓഫര്‍ ചെയ്ത ലക്ഷങ്ങള്‍ കണ്ടല്ലെ നീ എന്നെ കെട്ടാല്‍ തുനിഞ്ഞിറങ്ങിയെ., നിന്‍റെ അച്ഛന് എതിരെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് കേസിന്‍റെ ഡോക്യുമെന്‍റ്സ് എന്‍റെ കൈയ്യിലുള്ളത് നിന്‍റെ തന്തക്കറിയാം.,

അത് കിട്ടാന്‍ വേണ്ടിയല്ലെ നിന്‍റെ പ്രണയം പോലും നീ വേണ്ടെന്ന് വെച്ച് എന്‍റെ പുറകെ പ്രേമാണെന്നും പറഞ്ഞ് നടന്നെ.,, കാശി പല്ല്ക്കടിച്ച് ശബ്ദം താഴ്ത്തി ദേഷ്യത്തോടെ പറഞ്ഞതും ശ്രീഷ്മ തലതാഴ്ത്തി പെട്ടന്ന് തല ഉയര്‍ത്തി കാശിയെ നോക്കി ''എന്‍റെ പ്രണയം അതെങ്ങനെ..,, ശ്രീഷ്മ അത്ഭുതത്തോടെ ചോദിച്ചു ''അതെല്ലാം എനിക്കറിയാം., പിന്നെ നിന്‍റെ തന്തയോട് പറഞ്ഞേക്ക് എന്‍റെ അമ്മായിയെ ഒാര്‍ത്ത് ആ ഡോക്യുമെന്‍റ്സ് ഞാനിപ്പോ പുറത്ത് വിടുന്നില്ലെന്ന്., ഇനിയെങ്കിലും നന്നായി ജീവിക്കാന്‍ നോക്ക് രണ്ടും., കാശി ശ്രീഷ്മയെ ഒന്ന് ഇരുത്തി നോക്കി തിരിഞ്ഞ് നടന്നു '''പിന്നെ എന്‍റെ ഹരിക്കൊപ്പമെ ഞാന്‍ നില്‍ക്കൂ.., അവന്‍റെ പൂര്‍ണ്ണ സമ്മതമുണ്ടെങ്കിലെ ഈ കല്ല്യാണം നടത്താന്‍ ഈ കാശിനാഥ് സമ്മതിക്കൂ..,, കാശി ഒന്ന് തിരിഞ്ഞ് ഇത്രയും പറഞ്ഞ് അകത്തേക്ക് പോയതും ശ്രീഷ്മ എല്ലാം കാശി അറിഞ്ഞ ഞെട്ടലില്‍ ഒരു പാവയെ പോലെ കാറിലേക്ക് നടന്നു ••••••••••••••••••••••••••••••••••••••••••••

'''നല്ല അടിപൊളി സദ്യ..,, എല്ലാവരും പ്രശ്നം ഒതുങ്ങിയ സന്തോഷത്തില്‍ ഭക്ഷണം കഴിക്കാണ്., മുത്തശ്ശിയും ഹരിയുടെ അമ്മയും മുത്തച്ഛനോട് കള്ളം പറഞ്ഞ് നവദമ്പതിമാരെ കാണാനും അനുഗ്രഹിക്കാനും വന്നിട്ടുണ്ട് ''അല്ല രാജൂ...,, നമുക്ക് ഇങ്ങനെ മതിയോ കല്ല്യാണം., നമുക്ക് ആളും ആരവങ്ങളൊക്കെ ആയി ഇവരെ കല്ല്യാണം നടത്തണ്ടെ.,, മുത്തശ്ശി കാശിയുടെ അച്ഛനോട് ചോദിച്ചു ''അതിന് നിങ്ങളെ കെട്ട്യോന്‍റെ ദേഷ്യമൊക്കെ മാറി ഇവരെ അംഗീകാരിക്കട്ടെ., എന്നിട്ട് നടത്താം..,, ''ആ..ഹ് അതൊക്കെ മാറുമ്പോയേക്കും ഇവര്ക്ക് രണ്ട് കുട്ട്യോളാകും., മുത്തശ്ശി പറഞ്ഞതും കാശി ഒരു കള്ളച്ചിരിയോടെ അമ്മൂനെ നോക്കിയതും അമ്മു കണ്ണ് കൊണ്ട് അടിവേണോന്ന് ചോദിച്ചു അത് കണ്ട കാശി നേരത്തേ കിട്ടിയ അടിയോര്‍ത്ത് വേഗം അവിടെന്ന് സ്കൂട്ടായി എല്ലാവരും ഇരുന്ന് സംസാരവും മറ്റുമായിമൊക്കെയായി നേരം വൈകീട്ടായിരുന്നു കാശി അമ്മൂനെ ഒന്ന് കൈയ്യില്‍ കിട്ടാന്‍ പല വഴി ആലോചിച്ചിട്ടും നടന്നില്ല അമ്മൂന്‍റെ അമ്മ ഗസ്റ്റ് ഹൗസിലേക്ക് പോകാന്‍ നിന്നെങ്കിലും എല്ലാവരും കുറച്ച് ദിവസം നിന്നിട്ട് പോകാമെന്ന് പറഞ്ഞ് പിടിച്ച് നിര്‍ത്തി

അത് ഒരുവിധം അമ്മൂനും ആശ്വാസമായിരുന്നു വൈകീട്ട് ഹരിയും അച്ഛനും അമ്മയും മുത്തശ്ശിയും തറവാടിലേക്ക് പോയി ശ്രീഷ്മയും അച്ഛനും അമ്മയും അവരെ വീട്ടിലാണ് ഹരിയാണേല് കല്ല്യാണം ഉറപ്പിച്ചത് തൊട്ട് അവന്‍റെ അച്ഛനോടും അമ്മയോടും മിണ്ടുന്നേയില്ല രാത്രി ആയതും എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പിലാണ് കാശിയുടെ മനസ്സാണേല് ഫസ്റ്റ് നൈറ്റ് ഒാര്‍ത്ത് തുള്ളിച്ചാടാണ് കാശി റൂമിലേക്ക് പോകാതെ അവിടെ തന്നെ ചുറ്റിതിരിഞ്ഞുനിന്നു അത് കണ്ട് അച്ഛനവനെ നോക്കി ആക്കി ചുമച്ചു ''ദേ..,,അച്ഛാ കളിയാക്കണ്ട., ആകെ ഒരു വിറ പോലെ., അല്ല അച്ഛാ..,,നിങ്ങള് അമ്മയെ വളച്ചതെങ്ങനെ വല്ല ടിപ്സും പറഞ്ഞ് തരോ...,, കാശി ടിവി കണ്ടോണ്ടിരിക്കുന്ന അച്ഛന്‍റെ അടുത്ത് വന്നിരുന്നോണ്ട് ചോദിച്ചു '''കട്ടിംങ് പ്ലയര്‍ കൊണ്ട് വളച്ചാല്‍ മതി പെട്ടന്ന് വളയും..,, ''അയ്യോ ചളി., കാശി അച്ഛന് നേരെ മുഖം ചുളിച്ചു ''അമ്മു പതുക്കെ വളയൂ.., അത് വരെ മോനൊന്ന് വൈറ്റ് ചെയ്യ്., ഫസ്റ്റ് നൈറ്റാന്നും പറഞ്ഞ് അവളെ അടുത്ത് ആക്രാന്തം കാണിച്ചാല്‍ അവള് നിന്നെ എടുത്ത് വെളിയിലിടും.,

പറഞ്ഞേക്കാം..,, അച്ഛന്‍ ഒാര്‍മിപ്പിച്ചു ''ഒാ..ഹ് ഇൗ അച്ഛന്‍റെ അടുത്തേക്ക് വരണ്ടായിരുന്നു..,,ഉള്ള കോണ്‍ഫിഡന്‍സും പോയികിട്ടി കാശി അച്ഛന്‍റെ അടുത്ത് നിന്നൊന്ന് നീങ്ങിയിരുന്നു '''മോളെ ന്നാ പാല് മുറിയിലേക്ക് പൊക്കോ..,, അമ്മയുടെ ശബ്ദം കേട്ടതും കാശി അച്ഛനെ ഇടം കണ്ണിട്ട് നോക്കി അവനെ കളിയാക്കി ചിരിക്കുന്ന അച്ഛനെ കണ്ട് അവന് തന്നെ നാണം വന്നു കൈയ്യിലൊരു പാല്‍ ഗ്ലാസും കൂടെ അമ്മയും കിച്ചണീന്ന് വരുന്നുണ്ട് അമ്മൂനെ മൈന്‍റ് ചെയ്യാത്ത പോലെ കാശി ടീവിയിലേക്ക് നോക്കി ''എന്നാ മോള് പൊക്കോ..,, ഞാന്‍ കൊണ്ട് വിടണ്ടല്ലോ., സ്റ്റെയറിന്‍റെ അവിടെ എത്തിയതും അമ്മ അമ്മൂനോടിങ്ങനെ ചോദിച്ചതും അവള് വേണ്ടെന്ന് തലകുലുക്കി അപ്പോയാണ് അമ്മ കാശിയെ കണ്ടത് ''കണ്ണാ നീ ഇവിടെയിരിക്കാണോ., അമ്മു മുറിയിലേക്ക് പോകാണ്., നീയും ചെല്ല്..,, അമ്മ ഇങ്ങനെ പറഞ്ഞതും കാശി ചമ്മലോടെ സോഫയില്‍ നിന്നെണീറ്റു അപ്പോയും സ്റ്റെയര്‍കയറാതെ അമ്മയെ നോക്കി നില്‍ക്കാണ് അമ്മു അത് ശ്രദ്ധിച്ച അമ്മ അമ്മൂന്‍റെ മുടിയില്‍ തലോടി പറയുന്നത് കേട്ട് കാശി അറിയാതെ തന്നെ സെറ്റിലിരുന്ന് പോയി ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story