ആകാശി💖: ഭാഗം 35

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''കണ്ണാ നീ ഇവിടെയിരിക്കാണോ., അമ്മു മുറിയിലേക്ക് പോകാണ്., നീയും ചെല്ല്..,, അമ്മ ഇങ്ങനെ പറഞ്ഞതും കാശി ചമ്മലോടെ സോഫയില്‍ നിന്നെണീറ്റു അപ്പോയും സ്റ്റെയര്‍കയറാതെ അമ്മയെ നോക്കി നില്‍ക്കാണ് അമ്മു അത് ശ്രദ്ധിച്ച അമ്മ അമ്മൂന്‍റെ മുടിയില്‍ തലോടി പറയുന്നത് കേട്ട് കാശി അറിയാതെ തന്നെ സെറ്റിലിരുന്ന് പോയി ''മോളെ അമ്മൂ..,,എന്താ നിനക്കൊരു വല്ലായ്മ., കാശിയുടെ അമ്മ ചോദിച്ചെങ്കിലും അമ്മു തല ഉയര്‍ത്തി പോലും നോക്കിയില്ല ''മോള് ഇപ്പോയും മനസ്സ് കൊണ്ട് പൊരുത്ത പെട്ടിട്ടില്ല അല്ലെ., സാരമില്ല ഒാര്‍ക്കാത്ത സമയത്ത് നടന്ന കല്ല്യാണമല്ലെ., അമ്മു ഒരു കാര്യം ചെയ്യ് മോളെ അമ്മേടെ കൂടെ കിടന്നോ., രണ്ട് ദിവസം കഴിഞ്ഞിട്ട് കാശിയുടെ മുറിയിലേക്ക് മാറാം., എന്നാ പോയി കിടന്നോ ക്ഷീണണ്ടാകും..,, കാശിയുടെ അമ്മ പറയേണ്ട താമസം അമ്മു കാശിയെ നോക്കി കൊഞ്ഞനം കുത്തി ഗീതമ്മേടെ മുറിയിലേക്ക് പോയി ഗീതമ്മ താഴെ ഗസ്റ്റ് റൂമിലായിരുന്നു കിടന്നിരുന്നത് അമ്മു പോയതും അച്ഛന്‍ കാശിയെ നോക്കി ചിരിയോട് ചിരി

'''അമ്മാ...,,,!!! കാശി ദേഷ്യത്തോടെ അച്ഛനെ നോക്കി എണീറ്റു ''എന്താടാ..,,നിനക്കിനിയും കിടക്കാറിയില്ലെ..,, മുറിയിലേക്ക് പോകാന്‍ നിന്ന അമ്മ കാശിക്ക് നേരെ തിരിഞ്ഞു ''എന്‍റെ അമ്മേ ഇത് മറ്റേട്ത്തെ പരിപാടി ആയി പോയി., അമ്മൂ എന്‍റെ മുറിയില്‍ എന്‍റെ കൂടെ അല്ലെ കിടക്കേണ്ടത്., മന്‍ഷ്യന്‍ എങ്ങനേയും വളക്കാന്‍ നോക്കുമ്പോ ഈ വീട്ടിലെ ഒറ്റൊരണ്ണം സമ്മതിക്കൂല..,, കാശിക്ക് ആദ്യരാത്രി നഷ്ടപ്പെട്ട വിഷമം നല്ല പോലെ ഉണ്ടായിരുന്നു ''അച്ചോടാ അമ്മേടെ മോന് നല്ല വെഷ്മണ്ടല്ലെ., സാരല്ല പോട്ടെ., അല്ലേലും ആദ്യരാത്രി വല്ല്യ രസള്ള സംഭവം ഒന്നും അല്ല., അല്ലേ രാജേട്ടാ..,, അമ്മ ചിരി കടിച്ച് പിടിച്ച് കാശിയോടിങ്ങനെ പറഞ്ഞ് അച്ഛനെ നോക്കി ''അതേയതെ., മോനിപ്പോ പോയി ശൂ ശൂ ഒഴിച്ച് ചാച്ചിക്കോ., വേണേല് നല്ല ഉറക്കം കിട്ടാന്‍ കാശിക്ക് നല്ല ചൂട് പാലെടുത്ത് കൊടുക്ക് സുമേ..,,, അച്ഛനും കൂടെ കളിയാക്കിയതും കാശി രണ്ടാളേയും ദേഷ്യത്തോടെ പല്ല് കടിച്ച് നോക്കി രംഗം പന്തി അല്ലെന്ന് കണ്ട അമ്മയും അച്ഛനും വേഗം അവരെ മുറിയിലേക്ക് സ്കൂട്ടായി എല്ലാ സ്വപ്നങ്ങളും തകര്‍ന്ന സങ്കടത്തില്‍ കാശി ശോക ഭാവത്തില്‍ അവിടെ ഇരുന്നു

അപ്പോയാണ് അമ്മുവും ഗീതമ്മയും കിടന്ന മുറിയുടെ ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടത്., കാശി ആകാംശയോടെ അങ്ങോട്ട് നോക്കി അമ്മു തല പുറത്തേക്കിട്ട് കാശിയെ നോക്കി ചിരിക്കാണ് അവള്‍ ഇടത് കൈ ഉയര്‍ത്തി അവനെ അടുത്തേക്ക് വിളിച്ചു കാശി ഒന്ന് സംശയിച്ച് പിന്നെ മുഖത്തൊരു ചിരി ഫിറ്റ്ചെയ്ത് നിഷ്കളങ്കനായി അമ്മൂന്‍റെ അടുത്തേക്ക് നടന്നു കാശി അടുതെത്തിയതും അമ്മു ഡോറിന് പുറത്തേക്ക് വന്നു കൈയ്യില് നേരെത്തെ അമ്മ കൊടുത്ത പാലുമുണ്ട് കാശി അവളെ നെറ്റിചുളിച്ച് നോക്കിയതും അമ്മു വല്ലാത്തൊരു നാണത്തോടെ നിന്നു കാശിക്കവളെ അഭിനയം കണ്ട് ചിരിവരുന്നുണ്ടായിരുന്നു ''എന്തേ എന്‍റെ കൂടെ പോരുന്നോ..,, കാശി അവളെ നോക്കി സെറ്റടിച്ചതും അമ്മു ഇല്ലെന്ന് തലകുലുക്കി നാണത്തോടെ കൈയ്യിലുള്ള പാല് അവന് നേരെ നീട്ടി ''ഇത് എന്തിനാ എനിക്ക് നീ കുടിച്ചോ..,, ''നിക്കൊന്നും വേണ്ട., കണ്ട സ്വപ്നങ്ങളല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയില്ലെ., അതോണ്ട് കണ്ണേട്ടന്‍ ഇത് കുടിച്ചോ അച്ഛന്‍ പറഞ്ഞ പോലെ ഉറക്കം കിട്ടാന്‍ പാല് ബെസ്റ്റാ..,

, അമ്മു തന്നെ കളിയാക്കാന്‍ വേണ്ടി മാത്രം വിളിച്ച് വരുത്തിയതാണെന്ന് മനസ്സിലായ കാശി ചിരിയോടെ പാല് വാങ്ങി അവിടെ കണ്ട ഒരു ചെയറില്‍ വെച്ചു അമ്മു അവനിതെന്താ കാട്ടുന്നതെന്ന് കരുതി അന്തംവിട്ട് നില്‍ക്കുന്ന സമയത്തിനുള്ളില്‍ കാശി അവളെ വലിച്ചടുപ്പിച്ച് ചുമരോട് ചേര്‍ത്ത് അമ്മൂന്‍റെ ഇളം റോസ് അധരത്തില്‍ അമര്‍ത്തി ചുംബിച്ചു പെട്ടന്നായോണ്ട് അമ്മൂനൊന്നും മനസ്സിലായില്ല ഷോക്കായ അമ്മു കാശിയെ നോക്കി അവന്‍ ഒരു കള്ളചിരിയോടെ ഒരു കൈ കൊണ്ട് ചുണ്ട് തുടച്ചതും കാശിയുടെ കരവലയത്തില്‍ നിന്നവള്‍ ദേഷ്യത്തോടെ കുതറിമാറാന്‍ നോക്കി ''ആ..ഹ് പോവല്ലെ പൊന്നേ.., കണ്ണേട്ടന് ഉറക്കം കിട്ടാന്‍ ഇതാണ് ഇഷ്ടം.., എന്നും ഒാരോന്ന് വെച്ച് തന്നാല്‍ മതി., എന്തേ.,,പറ്റില്ലേ.?, കാശി അവളെ ചുണ്ടിലൊന്ന് തൊട്ടതും അവളൊറ്റ തട്ട് ''പോടാ പട്ടി..!!! അമ്മു അവനെ തള്ളിമാറ്റി ചവിട്ടി തുള്ളി മുറിയിലേക്ക് കയറി പോയി ശക്തിയില്‍ ഡോറടച്ചു കാശി ചിരിച്ചോണ്ട് പോകാന്‍ നിന്നതും ചെയറില്‍ ഇരുന്ന പാല്‍ ഗ്ലാസ് കണ്ടു ''എന്തായാലും പാല് കളയണ്ട.,, ഒന്നുല്ലേല് ഞങ്ങള്‍ക്ക് സ്പെഷലായി ഉണ്ടാക്കിയ ബദാം പാലല്ലെ..,,

കാശി ഒറ്റവലിക്കത് കുടിച്ച് ഗ്ലാസ് കിച്ചണില്‍ കൊണ്ട് വെച്ച് മൂളിപാട്ടും പാടി മുറിയിലേക്ക് പോയി '''ആ...ഹ എന്തൊരു സന്തോഷം., ഫസ്റ്റ് നൈറ്റ് പോയാലെന്ത് ഒരു കിസ്സ് കിട്ടിയില്ലെ., ഞാനൊരു സംഭവം തന്നെ..,, കാശി തിരിഞ്ഞും മറിഞ്ഞും ആ കിസ്സിംങ് സീനും ആലോചിച്ച് കിടന്നു •••••••••••••••••••••••••••••••••••••••• പുലര്‍ച്ചെ തന്നെ കാശി എണീറ്റു ഒന്ന് ഫ്രഷായി ഡോര്‍ ഒാപ്പണ്‍ ചെയ്ത് ഉറങ്ങുന്ന പോലെ കിടന്നു കല്ല്യാണ പിറ്റേന്നായത് കൊണ്ട് അമ്മു ചായയും കൊണ്ട് വരാതിരിക്കൂലല്ലോ..,, അതിനുള്ള കാത്തിരിപ്പാണ് കാശി അമ്മുവും പുലര്‍ച്ചെ തന്നെ എണീറ്റ് അമ്മയുടേയും ഗീതമ്മയുടേയും കൂടെ കിച്ചണില്‍ കയറി ''അമ്മൂ..,,ഇത് കാശിക്ക് കൊണ്ട് കൊട്.,, ഗീതമ്മ അമ്മൂന്‍റെ കൈയ്യില്‍ ചായകപ്പ് കൊടുത്തു ''അതൊന്നും വേണ്ട മോളെ., അവനീ സമയത്തുള്ള ചായ കുടിയൊന്നും പതിവില്ല., എണീറ്റുന്നത് തന്നെ പത്ത് മണിക്കാണ്.,

ആ ചായ നീ തന്നെ കുടിച്ചോ അമ്മു..,, കാശിയുടെ അമ്മയിങ്ങനെ പറഞ്ഞതും അമ്മു അവിടെ ഇരുന്നു ആ ചായ കുടിച്ചു തന്‍റെ ചായ മുടങ്ങിയതറിയാതെ കാശി ചായ കൊണ്ട് വരുന്ന അമ്മൂനെ പിടിച്ച് കിസ്സ് ചെയ്യുന്നതാലോചിച്ച് കിടക്കാണ് കാത്തിരുന്ന് കാത്തിരുന്ന് കാശി അവസാനം ഉറങ്ങിപോയി °°°°°°°°°°°°°°°°°°°°°°°°°°°° ''ഡാ..,,കണ്ണാ..,,എണീക്ക്..,, നിന്നെ ഹരി വിളിക്കുന്നു..,, അമ്മ കാശിയെ പിടിച്ച് തട്ടി വിളിച്ചതും കാശി ഞെട്ടി ചാടി എണീറ്റ് അമ്മയെ അന്തംവിട്ട് നോക്കി ''എന്താടാ നീ ഇങ്ങനെ നോക്കുന്നെ.,? ''അ..അല്ല ചായ..,, കാശിയുടെ കിളിപോയി കിടക്കാണ്., ''ചായയോ..,,വേണേല് വന്ന് കുടിച്ചോ., എല്ലാരും കുടിച്ച് കഴിഞ്ഞു ഇഡലി ഒക്കെ തണുത്തു..,, അമ്മ പറഞ്ഞത് കേട്ട് കാശിയുടെ കിളി വീണ്ടും പറന്നു പോയി ''എല്ലാരും എന്നെ വിളിക്കാതെ കഴിച്ചെന്നോ., ''പിന്നെ പത്ത് പന്ത്രണ്ട് മണി വരെ നിന്നെ കാത്ത് ഇരിക്കണോ..,, ''അയ്യോ..,,പത്ത് മണിയോ., അപ്പോ ചായ അമ്പലം...,, '''നീ എന്തൊക്കെയാ പൊട്ടാ ഈ പറയുന്നെ, അമ്മ അവന്‍റെ തലക്കിട്ടൊന്ന് കൊട്ടി ''എന്‍റെ അമ്മേ..., ഈ കല്ല്യാണം കഴിഞ്ഞാ സിനിമയിലൊക്കെ കാണൂലെ പിറ്റേന്ന് ഭാര്യ റൂമിലേക്ക് ചായയുമായി വരുന്നു.,

അവര് ഒരുമിച്ച് അമ്പലത്തിലേക്ക് പോകുന്നു., ഇവിടെ അതൊന്നുമില്ലെ..,, ''എന്‍റെ മോന് ചായിം പ്രതീക്ഷിച്ചിരിക്കായിരുന്നോ., അമ്മു കൊണ്ട് വരാന്‍ ഇരുന്നതാ., ഞാനാ നീ പത്ത്മണി ആകാതെ എണീക്കൂലന്ന് പറഞ്ഞത്. , അമ്മ കാശിക്ക് ചിരിച്ച് കൊടുത്തു ''ഈ അമ്മയിത് എന്‍റെ വില കളയോ?.,, ഇനിയെങ്കിലും ദൈവത്തെ ഒാര്‍ത്ത് എന്നെ നാണംകെടുത്തരുത്..,, കാശി കൈ കൂപ്പി ''ഞാന്‍ പറ്റുന്ന പോലെ ശ്രമിക്കാം., പിന്നെ ഹരി വിളിച്ച് നിന്നോട് സ്റ്റുഡിയോന്‍റെ വര്‍ക്ക് നോക്കാന്‍ പോകണ്ടേയെന്ന്., അവനിപ്പോ വരാമെന്ന് പറഞ്ഞു., വേഗം വന്ന് ചായ കുടിച്ച് പോകാന്‍ നോക്ക്..,, അമ്മ അവിടെന്ന് പോയതും കാശി നിരാശയോടെ എണീറ്റ് ഒന്നൂടെ ഫ്രഷായി ഷര്‍ട്ടും പാന്‍റും എടുത്തിട്ട് താഴേക്ക് പോയി സ്റ്റെയറില്‍ നിന്ന് തന്നെ സ്ലീവ് മടക്കി കൊണ്ട് അമ്മൂനെ കാണാന്‍ കണ്ണ് കൊണ്ട് തിരിഞ്ഞോണ്ടിരുന്നു കിച്ചണിലും ആരേയും കാണാനില്ല കാശി മുറ്റത്തേക്കിറങ്ങി ചുറ്റും നോക്കുമ്പോ അമ്മു ഗസ്റ്റ് ഹൗസിന്‍റെ അങ്ങോട്ട് നടക്കുന്നത് കണ്ടത് കാശി പിന്നാലെ ശബ്ദമുണ്ടാക്കാതെ പോയി അമ്മു ഗസ്റ്റ് ഹൗസിന്‍റെ ഡോര്‍ തുറന്ന് അകത്തേക്ക് കടന്നതും കാശിയും അവളെ പിന്നാലെ കയറി അമ്മൂനെ പുറകിലൂടെ ചുറ്റിപിടിച്ച് എടുത്തുയര്‍ത്തി ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story