ആകാശി💖: ഭാഗം 36

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി മുറ്റത്തേക്കിറങ്ങി ചുറ്റും നോക്കുമ്പോ അമ്മു ഗസ്റ്റ് ഹൗസിന്‍റെ അങ്ങോട്ട് നടക്കുന്നത് കണ്ടത് കാശി പിന്നാലെ ശബ്ദമുണ്ടാക്കാതെ പോയി അമ്മു ഗസ്റ്റ് ഹൗസിന്‍റെ ഡോര്‍ തുറന്ന് അകത്തേക്ക് കടന്നതും കാശിയും അവളെ പിന്നാലെ കയറി അമ്മൂനെ പുറകിലൂടെ ചുറ്റിപിടിച്ച് എടുത്തുയര്‍ത്തി എന്നിട്ടവളേയും കൊണ്ട് കറങ്ങി ''ക..കണ്ണേട്ടാ..,,താഴെ ഇറക്ക്., ഇറക്കാന്‍., അമ്മു കുതറിയെങ്കിലും കാശി അവളെ വിടാതെ കറക്കി '''ഡാ....!!!!! അച്ഛന്‍റെ ശബ്ദം കേട്ടതും കാശി പെട്ടന്ന് സ്റ്റെക്കായി അമ്മൂനെ താഴെ ഇറക്കാതെ നോക്കുമ്പോ എല്ലാവരും അവരെ നോക്കി നില്‍ക്കുന്നു അമ്മയും അച്ഛനും നന്ദുവും ഗീതമ്മയും എന്തിന് ഹരി വരെ അവിടെ ഉണ്ട് കാശി ആ ചമ്മലില്‍ അമ്മൂനെ പതുക്കെ നിലത്തിറക്കി '''എ...എല്ലാവര്‍ക്കും ഇവിടെന്താ പണി.,, കാശി ചമ്മലോടെ ചോദിച്ചു ''സിനിമ കാണാന്‍ വന്നതാ., ഹരി മറുപടി കൊടുത്തതും കാശി അവനെ നോക്കി കണ്ണുരുട്ടി ''അച്ഛാ..,,അമ്മാ..,,ഗീതമ്മാ.., സോ..സോറി ഞാന്‍ നിങ്ങളൊന്നും കണ്ടില്ല അതാ ഇങ്ങനെ,,

കാശിക്ക് ഗീതമ്മ ഉള്ളതായിരുന്നു ഏറ്റവും വലിയ നാണക്കേട് അമ്മുവാണേല് കാശിയുടെ നില്പ് കണ്ടിട്ട് മുഖം പൊത്തിചിരിക്കാണ് ''ലോകത്തില് ആദ്യമായിട്ടായിരിക്കും ഭാര്യയെ എടുത്തുയര്‍ത്തിയതിന് ഭര്‍ത്താവ് സോറി പറയുന്നത്..,, ഹരി വീണ്ടും പറഞ്ഞതും കാശി അവന്‍റെ അടുത്തേക്ക് നീങ്ങി കാലിനിട്ടൊരു ചവിട്ട് കൊടുത്തു ''അച്ഛാ..,,എന്താ മിണ്ടാത്തെ ആരും..,, അച്ഛനും അമ്മയും ചിരിക്ക പോലും ചെയ്യാതെ അവനെ ഗൗരവത്തോടെ നോക്കാണ് ''ഡാ..,,നിനക്ക് നിന്‍റെ ഭാര്യയെ വല്ലോം ചെയ്യുന്നതിന് മുന്നെ പരിസരം ഒന്ന് നോക്കി കൂടെ.,, അച്ഛന്‍ ചോദിച്ചു ''പിന്നേ..,,എന്‍റെ ഭാര്യയെ ഞാന്‍ നടുറോഡില്‍ നിന്ന് വേണേലും എടുക്കും വേണേല് കിസ്സും ചെയ്യും., കാണണോ..,, കാശി അമ്മൂന്‍റെ അടുത്തേക്ക് പോയതും അമ്മു ഒാടി ഗീതമ്മയുടെ മറവില്‍ ഒളിച്ച് നിന്നു ''എന്‍റെ പൊന്ന് മോനേ..,,നിന്‍റെ ഭാര്യയെ എന്നാ വേണേലും ചെയ്തോ., ഞങ്ങള്‍ക്കെന്താ.,,

അച്ഛന്‍ മുണ്ട് മടക്കി കുത്തി പുറത്തേക്ക് പോയി ''അ..അല്ല നിങ്ങള്‍കൊക്കെ എന്താ ഇവിടെ പണി.,, കാശി അമ്മയോട് ചോദിച്ചു '''ഗസ്റ്റ് ഹൗസ് കുറച്ച് ആയില്ലെ ഉപയോഗിച്ചിട്ട് ഇവിടെ ഒക്കെ നന്നാക്കുവായിരുന്നു., നിന്‍റെ ഗീതമ്മക്ക് ഇന്ന് തന്നെ ഇങ്ങോട്ട് മാറണമെന്ന്..,, അമ്മ പണിയിലേക്ക് തിരിഞ്ഞു ''എന്‍റെ ഗീതമ്മേ ഇവിടെ നില്‌ക്കുന്നതിനേക്കാള്‍ എല്ലാരെ കൂടെ വീട്ടില് നില്‍ക്കുന്നതല്ലെ നല്ലത്.,, കാശി ഗീതമ്മയെ പറഞ്ഞു ''അത് ശരിയാവില്ല മോനെ., ഞാന്‍ അവിടെ നിന്നാ ഈ പെണ്ണ് എന്‍റെ പിറകേന്ന് മാറൂല., ഇന്നലെ തന്നെ കണ്ടില്ലെ കല്ല്യാണം കഴിഞ്ഞ രാത്രി തന്നെ എന്‍റെ കൂടെ വന്ന് കിടന്നേക്കുന്നു.,, ഗീതമ്മ അമ്മൂന്‍റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്ത് കാശിയുടെ അമ്മയുടെ കൂടെ കൂടി കാശിയെ ഒന്ന് കണ്ണുരുട്ടി നോക്കി ഗീതമ്മയുടെ കുടെ പോകാന്‍ നിന്ന അമ്മൂനെ അവന്‍ തടഞ്ഞ് വെച്ചു '''എന്താടി ഉണ്ട കണ്ണി നോക്കുന്നെ.,

പോയി ബ്രേക്ക്ഫാറ്റ് എടുത്ത് താ മന്‍ഷ്യന്‍ വിശന്നിട്ട് വയ്യ..,, കാശി പറഞ്ഞതും അമ്മു ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു കാശിയും അവളെ പിറകെ പോകാന്‍ നിന്നതും ഹരിയും കൂടെ കൂടി ''നീ എങ്ങോട്ടാ..,, ഹരിയെ നോക്കി കാശി ചോദിച്ചു ''ഞാന്‍ നിന്‍റെ കൂടെ ബ്രേക്ക്ഫാറ്റ് കഴിക്കാന്‍..,, ''എന്‍റെ കരി കുട്ടാ..,, ഞാന്‍ അവളെ വളക്കാന്‍ ഒാരോ വഴികള്‍ ഉണ്ടാക്കി കൊണ്ടിരിക്കാണ്.,, ദയവ് ചെയ്ത് കുളം തോണ്ടരുത്., ഞാന്‍ നിനക്ക് പുറത്ത് നിന്ന് പൊറോട്ടയും ബീഫും വാങ്ങി തരാടാ..,, കാശി ഇങ്ങനെ പറഞ്ഞതും ഹരി ചിരിച്ചോണ്ട് സമ്മതിച്ചു ''ഭാര്യയെ വരെ ലൈനടിക്കേണ്ട അവസ്ഥ ആയല്ലോ ദൈവമേ എന്‍റെ ചങ്കിന്.,, ഹരി അവനിട്ടൊന്ന് തട്ടി ''അടുത്താഴ്ച്ച അല്ലെ നിന്‍റെ കല്ല്യാണം അതും ശ്രീഷ്മ ആയിട്ട്., ഇതിനുള്ള മറുപടി അപ്പോ തന്നാല്‍ മതിയോ സേട്ടാ..,, കാശി ഹരിക്ക് തിരിച്ചൊരു കൊട്ട് കൊടുത്തതും ഹരിയുടെ മുഖം മാറി ''നീ പോടാ അലവലാതി., നീ കാരണമാ ഞാന്‍ പെരുവഴി ആയത്..,, ഹരി ഇങ്ങനെ പറഞ്ഞതും കാശി സോറി അളിയാന്നും പറഞ്ഞു വീട്ടിലേക്കോടി കിച്ചണില്‍ ചെന്നപ്പോ അമ്മു ദോശ ചുടാണ്..,, ദോശയിലേക്ക് നെയ്യ് തൂവുന്ന മണം ആസ്വദിച്ച് കാശി അമ്മൂന്‍റെ പുറകെ വന്ന് നിന്നു ''മനം മയക്കുന്ന സ്മെല്ല്..,, കാശി പറഞ്ഞതും അമ്മു ഒന്ന് ഞെട്ടി മാറി നിന്നു

''നിന്നെയല്ല.,ദോശയുടെ സ്മല്ലാ പറഞ്ഞെ., അല്ല അമ്മ പറഞ്ഞല്ലോ ഇഡലി ആണന്ന്..,, കാശി ചോദിച്ചു ''അത് തണുത്തു., ഫ്രഡ്ജില്‍ മാവ് ബാക്കി ഉണ്ടായിരുന്നു.,, അതാ ദോശ ചുട്ടെ.,, അമ്മു ദോശ പ്ലേറ്റിലേക്കിട്ട് കാശിക്ക് കൊടുത്തു ''നീ കഴിച്ചോ..,, കാശി ചോദിച്ചു ''ഹ്മ്‌..,, അമ്മു ഒന്ന് മൂളിയതും കാശി അമ്മൂനെ പിടിച്ച് അടുത്തിരുത്തി ഒരു കഷ്ണം ദോശ സാമ്പാറില്‍ മുക്കി അവള്‍ക്ക് നേരെ നീട്ടി അമ്മു അവന്‍റെ മുഖത്തേക്കും കൈയ്യിലേക്കും മാറി മാറി നോക്കി ''കഴിക്ക്.,എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കരുത്..,, കാശി സൗമ്യതയോടെ ക്‍ പറഞ്ഞതും അമ്മു വായ തുറന്നു കാശിയും അമ്മുവും പങ്കിട്ട് കഴിച്ചു കാശിയുടെ മനസ്സും വയറും ഒരുമിച്ച് നിറഞ്ഞു കാശി കൈ കഴുതി തിരിഞ്ഞപ്പോ അമ്മു അവിടെ ഒക്കെ ക്ലീനാക്കാണ് കാശി അവളെ മുഖത്തേക്കൊന്ന് നോക്കി അമ്മൂനെ തന്നോടടുപ്പിച്ചു അമ്മു എന്തേലും പറയുന്നതിന് മുന്നെ കാശിയുടെ ചൂണ്ട് വിരല്‍ കൊണ്ടവന്‍ അവളെ ചുണ്ട് തുടച്ചു അമ്മു ഞെട്ടികൊണ്ട് മാറി നിന്നതും കാശി ഒന്ന് ചിരിച്ചു., ''ചുണ്ടില് സമ്പാറിരിപ്പുണ്ടായിരുന്നു അത് തുടച്ചതാ..,,

കാശി അവളെ നോക്കി കണ്ണിറുക്കിയതും അമ്മു മുഖം വെട്ടിച്ചു കാശി അവള് തിരിഞ്ഞ് സ്പോട്ടില്‍ തന്നെ അമ്മൂന്‍റെ കവിളില്‍ ചുംബിച്ചു ''അമ്മൂട്ടീ...കണ്ണേട്ടന്‍ പോയി പെട്ടന്ന് വരാട്ടോ..,, കാശി അവിടെന്ന് വേഗം പുറത്തേക്കോടിയും അമ്മു കവിളില്‍ കൈ വെച്ച് അവന്‍ പോകുന്നതും നോക്കി മിഴിച്ചിരുന്നു ''ഡാ..,,ഹരി പോകാം..,, കാശി ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ടാക്കി വണ്ടിയില്‍ കയറിയിട്ടും ഹരി ഒന്നും മിണ്ടാതെ എന്തോ ആലോചനയിലാണ് ''ഹരീ...,, കാശി വിളിച്ചതൊന്നും ഹരി കേട്ടതേയില്ല ''ഡാ..,കരി!!!! കാശി ഉച്ചത്തില്‍ വിളിച്ചതും ഹരി ഒന്ന് ഞെട്ടി ''എന്താടാ പേടിപ്പിക്കുന്നോ..,, '''എന്‍റെ പൊന്ന് ഹരീ..,,നീ ഇങ്ങനെ ടെന്‍ഷനടിക്കൊന്നും വേണ്ട., പോയി കല്ല്യാണത്തിന് സമ്മതമല്ലെന്ന് തറപ്പിച്ച് പറയടാ., നിന്‍റെ കൂടെ ഞാനുണ്ട്., ''വേണ്ടടാ..,, മുത്തച്ഛന്‍റെ വാശി തന്നെ ജയിക്കട്ടെ., അങ്ങേര്ക്കൊരു വിചാരമുണ്ട് സ്വയം എടുക്കുന്ന തീരുമാനമൊക്കെ ശരിയാണെന്ന്., അത് ഞാന്‍ ശ്രീഷ്മയെ കെട്ടിയാല്‍ തീര്‍ന്നോളും.,

ഞങ്ങള്‍ അടിച്ച് പിരിഞ്ഞ് കുടുംബമൊക്കെ നാല്ഭാഗത്ത് തെറ്റിപിരിഞ്ഞ് പോകുമ്പോ മുത്തച്ഛന് മനസ്സിലാകും താന്‍ എടുക്കുന്ന തീരുമാനമാണ് ഏറ്റവും വലിയ തെറ്റെന്ന്..,, ഹരി പുച്ഛത്തോടെ പറഞ്ഞു ''ഹരീ...,,ജീവിതം വെച്ച് പരീക്ഷണം വേണ്ട., ''കാശി നീ ഒന്നും പറയണ്ട ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു..,, ഹരി കടുപ്പിച്ച് പറഞ്ഞതും കാശിക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല ''അല്ലഡാ..,,നിന്‍റെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു.., ഹരി കള്ളച്ചിരിയോടെ ചോദിച്ചു '''അടിപൊളി.,ഭാര്യ ഇല്ലാത്തത് കൊണ്ട് നന്നായിട്ട് ഉറങ്ങാന്‍ പറ്റി..,, ''ഹഹഹ..,,ഞാന്‍ അറിഞ്ഞു അമ്മു ഗീതമ്മേടെ കൂടെ കിടന്നതെന്ന്..,, ഹരി പൊട്ടിചിരിച്ചു ''നീയെങ്ങനെ അറിഞ്ഞ്.,, '''വല്ല്യച്ഛന്‍ പറഞ്ഞു.,, ''ഒാ..ഹ് ഈ അച്ഛന്‍റെ ഒരു കാര്യം.,, അല്ലേലും എനിക്കീ ഫസ്റ്റ് നൈറ്റിലൊന്നും താല്‍പര്യം ഇല്ല.,, കാശി ഉള്ളിലെ സങ്കടം മറച്ച് പിടിച്ചോണ്ട് പറഞ്ഞു ''ഉള്ളിലെ തേങ്ങല് ഞാന്‍ കേള്‍ക്കുന്നെയില്ല..,, ഹരി വീണ്ടും ചിരിച്ചു ''പോടാ..നിന്‍റെ പൊറോട്ടയും ബീഫും കട്ട്..,, ''അയ്യോ ചതിക്കല്ലെ.,, ഇപ്പോ വേണ്ട തിരിച്ച് വരുമ്പോ മതി..,, കാശിയും ഹരിയും സ്റ്റുഡിയോയിലേക്ക് പോയി അവിടെ എത്തി സ്റ്റുഡിയോയുടെ വര്‍കൊക്കെ നോക്കി കൊണ്ടിരിക്കുമ്പോയാണ് അവരെ ആരോ പുറകില്‍ നിന്ന് വിളിച്ചത് കാശിയും ഹരിയും ആരാണെന്നറിയാന്‍ ഒരുമിച്ച് തിരിഞ്ഞ് നോക്കി....... ..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story