ആകാശി💖: ഭാഗം 37

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശിയും ഹരിയും സ്റ്റുഡിയോയിലേക്ക് പോയി അവിടെ എത്തി സ്റ്റുഡിയോയുടെ വര്‍കൊക്കെ നോക്കി കൊണ്ടിരിക്കുമ്പോയാണ് അവരെ ആരോ പുറകില്‍ നിന്ന് വിളിച്ചത് കാശിയും ഹരിയും ആരാണെന്നറിയാന്‍ ഒരുമിച്ച് തിരിഞ്ഞ് നോക്കി ''ആനന്ദ് നീയെന്താ ഇവിടെ?.,, കാശിയാണത് ചോദിച്ചത് ''നിങ്ങള്‍ രണ്ടിനേം കൈയ്യോടെ പൊക്കാന്‍., പ്രശ്നമൊക്കെ സോള്‍വ് ചെയ്ത് തരാന്ന് പറഞ്ഞ് പോയിട്ട്., പിന്നെ നിങ്ങളെ കണ്ടതേയില്ലല്ലോ.., എന്‍റെ നന്ദു എന്ത് പറയുന്നു., സുഖല്ലെ ന്‍റെ പെണ്ണിന്..,, ആനന്ദിങ്ങനെ ചോദിച്ചതും രണ്ടാളും അവനെ ഒരുനോട്ടം ''അയ്യോ...,ഞാനൊന്നും പറഞ്ഞില്ല., എവിടെ ആയിരുന്നു ഇത്ര ദിവസം.,, ആനന്ദ് വീണ്ടും ചോദിച്ചു ''കുറച്ചധികം തിരക്കിലായിരുന്നു., കാശീടെ കല്ല്യാണമൊക്കെ കഴിഞ്ഞു.,, ഹരിയാണത് പറഞ്ഞത് ''പോടാ..,,നുണ പറയാണ്ട്., കാശീടെ കല്ല്യാണമൊക്കെ നമ്മള്‍ക്ക് അടിച്ച് പൊളിക്കാനുള്ളതല്ലെ.,, ''അടിയും പൊളിയും ഒക്കെ പ്രതീക്ഷിച്ചിരുന്നു., പക്ഷെ ഒരു ആറ്റം ബോംബ് എന്‍റെ നെഞ്ചത്തേക്കിട്ടു എന്നല്ലാതെ വേറൊന്നും ഉണ്ടായില്ല.,,

ഹരി ശ്രീഷ്മയെ മനസ്സില്‍ ധ്യാനിച്ചോണ്ട് പറഞ്ഞ് ''ഇവനിത് എന്തോന്നൊക്കെയാ കാശീ ഈ പറയുന്നെ., നിങ്ങളിങ്ങനെ പിച്ചിം പഴിം പറയാതെ ശെരിക്ക് കാര്യങ്ങള്‍ പറ., ആനന്ദ് കാര്യം മനസ്സിലാകാതെ ചോദിച്ചു ''എന്‍റെ ആനന്ദെ എന്‍റെ കല്ല്യാണം കഴിഞ്ഞു എന്നുള്ളത് സത്യാണ്., ഇന്നലെ അമ്പലത്തില്‍ വെച്ച് പെട്ടെന്നൊരു കല്ല്യാണം., നീ അന്ന് അമ്പലത്തില്‍ വെച്ച് കണ്ടില്ലെ അവളുമായി., ''എന്നാലും എന്നെ ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ നിനക്ക്.,, ''നിന്നെ അച്ഛന്‍ കണ്ടിട്ട് വേണം എന്‍റെ കല്ല്യാണം മുടങ്ങാന്‍., എന്തായി നിന്‍റെ കാര്യം വീട്ടില്‍ പോയി പ്രശ്നം സോള്‍വ് ചെയ്യേണ്ടെ.,, കാശി ചോദിച്ചു ''അതെല്ലാം സോള്‍വായി., ഞാനി്പ്പോ വീട്ടില്‍ നിന്നാ വരുന്നെ., എല്ലാം കീര്‍ത്തി വിളിച്ച് സോള്‍വാക്കി., അവള്‍ കാരണമല്ലെ എല്ലാ പ്രശ്നങ്ങളും ഉണ്ടായത്., ഇനി നമ്മുടെ വീട്ടുക്കാര്‍ തമ്മില്‍ മിണ്ടി നന്ദുവും ഞാനുമായുള്ള കല്ല്യാണം കൂടെ ഉറപ്പിച്ചാല്‍ മതി.,,

ആനന്ദ് ആവേശത്തോടെ പറഞ്ഞു ''ആനന്ദ് നിന്നോട് ഞാന്‍ ആയിരം വട്ടം പറഞ്ഞതാ നന്ദുവുമായുള്ള കല്ല്യാണം നീ സ്വപ്നം കാണേണ്ട എന്ന്., നന്ദൂന് കല്ല്യാണ പ്രായമായി അവള്‍ ഇഷ്ടപ്പെടുന്ന ആള്‍ക്ക് ഞങ്ങള്‍ കെട്ടിച്ച് കൊടുക്കും., അവളുടെ ആഗ്രഹമാണ് ഞങ്ങള്‍ക്ക് വലുത്.,, '''നന്ദു ഇഷ്ടപ്പെടുന്നത് ഞാനാണെങ്കിലോ..,, ആനന്ദ് ആത്മവിശ്വാസത്തോടെ ചോദിച്ചു ''ഒരു കാലത്ത് അവള്‍ നിന്നെ സ്നേഹിച്ചിരുന്നു., ഇപ്പോ അവളെ മനസ്സില് നീയില്ല., ഇനി അവള്‍ വീണ്ടും നിന്നെ സ്നേഹിച്ചാല്‍ എന്തായാലും നന്ദു നിനക്കുള്ളതായിരിക്കും., നീ ശ്രമിച്ച് നോക്ക്., പക്ഷെ അറിയാതെ പോലും അവള്‍ക്ക് നീ ശല്യമാകരുത്.,, കാശി ഇത്രയും പറഞ്ഞ് സ്റ്റുഡിയോയിലേക്ക് കയറി പോയി ''നന്ദൂന് അത്രപെട്ടന്നൊന്നും എന്നെ മറക്കാന്‍ പറ്റില്ല., അത്രക്ക് ജീവനായിരുന്നു അവള്‍ക്കെന്നെ.,, ആനന്ദ് മനസ്സില്‍ പറഞ്ഞു ''നിന്ന് സ്വപ്നം കാണാതെ മോന്‍ പോകാന്‍ നോക്ക്..,,

ഹരി ആനന്ദിന്‍റെ ചുമലില്‍ തട്ടി,, ''ഹരീ..,,,എനിക്ക് നമ്മുടെ ഫ്രണ്ട്ഷിപ്പ് വല്ലാണ്ട് മിസ്സ് ചെയ്യുന്നഡാ., എന്ത് രസായിരുന്നു., ഇപ്പോ ഞാന്‍ തിരിച്ച് വന്നപ്പോ നിങ്ങള്‍ എന്നില്‍ നിന്ന് വല്ലാണ്ട് അകലുന്ന പോലെ.,, ആനന്ദ് ഇടര്‍ച്ചയോടെ പറഞ്ഞു ''നിന്ന് കഥാപ്രസംഗം പറയാണ്ട് വീട്ടീ പോടാ.,, അല്ലെങ്കിലെ മന്‍ഷ്യന്‍ ഭ്രാന്ത് പിടിച്ച് നില്‍ക്കാണ്.,, ഹരിന്‍റെ സംസാരം കേട്ട് ആനന്ദവനെ വായിം തുറന്ന് നോക്കി ''നിനക്ക് വീണ്ടും ഭ്രാന്താ.., ചങ്ങല മതിയോ അതോ ഷോക്ക് വേണോ..,, ആനന്ദ് ചോദിക്കുന്നത് കേട്ട് ഹരി പല്ല് കടിച്ചു ''രണ്ടും നിനക്കാ ബെസ്റ്റ്., ഡാ തെണ്ടി എന്‍റെ കല്ല്യാണം ഉറപ്പിച്ചു ആ ശ്രീഷ്മയുമായി അതും ഈ വരുന്ന ഞായര്‍., നീ വാ., പക്ഷെ വീട്ട്ക്കാര് നിന്നെ തിരിച്ചറിയാത്ത കോലത്തില്‍ വരണം.,, എന്നാ ജീവനോടെ ഫുഡും തട്ടി തിരിച്ച് പോകാം., ഹരി പറഞ്ഞതും ആനന്ദിന്‍റെ മനസ്സില്‍ ലഡു പൊട്ടി നന്ദൂനെ വളക്കാനൊരു അവസരം ആനന്ദ് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയി കാശിയും ഹരിയും വൈകീട്ടോടെ വീട്ടിലേക്ക് മടങ്ങി ഹരിയെ തറവാടില്‍ ഇറക്കി കൊടുത്ത് കാശി വീട്ടിലേക്ക് പോയി

''അമ്മാ...,,, അമ്മും നന്ദുവും ഒക്കെ എവിടെ.,, വീട്ടിലെത്തി ചായ കുടിച്ചോണ്ടിരിക്കുന്നതിനിടെ അമ്മൂനെ കാണാതെ വന്നതും കാശി ചോദിച്ചു '''അമ്മുവും നന്ദുവും കൂടെ കുളത്തിലേക്ക് പോയി.,, കുറച്ച് നേരായി പോയിട്ട്., കാണാനില്ല രണ്ടിനേയും., നീ ഒന്ന് പോയി നോക്ക് അമ്മൂന് ഇവിടെത്തെ വെള്ളമൊക്കെ പരിചയം ആകുന്നെയൊള്ളു പനി പിടിക്കും., നീ പോയി രണ്ടിനേയും വിളിച്ചോണ്ട് വാ..,, അമ്മ പറഞ്ഞതും കാശി ചായ ഗ്ലാസവിടെ വെച്ച് കുളകടവിലേക്ക് പോയി അവിടെ എത്തിയതും നന്ദു കയറി വരുന്നു '''നീ കയറിയോ നന്ദുട്ടാ., അമ്മു എന്ത്യേ..,, ''അമ്മുവേച്ചി കയറിയില്ല ചേട്ടായി., എനിക്ക് മടുത്തു., ചേച്ചി പെണ്ണിനെ വിളിച്ചിട്ട് വരണ്ടെ., നന്ദു നനഞ്ഞ ഡ്രസ്സൊന്ന് കുടഞ്ഞ് വീട്ടിലേക്ക് പോയി കാശി കുളത്തിന്‍റെ മതില്‍ കെട്ടില്‍ നിന്നൊന്ന് വെള്ളത്തിലേക്ക് പാളി നോക്കി

അമ്മു വെള്ളത്തില്‍ നീന്തി തുടിക്കാണ് കാശി കുളത്തിലേക്കുള്ള പടവുകളിറങ്ങി ശബ്ദമുണ്ടാക്കാതെ ഒാരോ പടവുകളിറങ്ങുമ്പോയും കാശിയുടെ ചുണ്ടിലൊരു കള്ളച്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അവസാന പടവെത്തിയതും ഷര്‍ട്ടൂരി കാശി അമ്മു കാണാതെ കുളത്തിലേക്കെടുത്ത് ചാടി പെട്ടന്ന് വെള്ളത്തില്‍ എന്തോ വന്ന് വീണ ശബ്ദവും വെള്ളത്തിന്‍റെ ഒാളവും അമ്മുവില്‍ ഭയമുണ്ടാക്കി അമ്മു പേടിച്ച് അരക്കറ്റം വെള്ളമുള്ള ഭാഗത്ത് വന്ന് നിന്ന് ചുറ്റുമൊന്ന് നോക്കി പേടിയോടെ പടവിലേക്ക് കയറാന്‍ നിന്നതും തന്‍റെ കാലിലെന്തോ ഇഴഞ്ഞതും അമ്മു കാല് വലിച്ചു കാലില്‍ നിന്ന് മുകളിലേക്കത് അരിച്ച് കയറിയതും അമ്മു ഭയം കൊണ്ട് മരവിച്ച് പോയിരുന്നു പെട്ടന്ന് അമ്മൂന്‍റെ കാല് പിടിച്ച് കാശി കുളത്തിന്‍റെ അടിയിലേക്ക് ഒറ്റവലി കാശി അവളേയും കൊണ്ട് മുങ്ങി നിവര്‍ന്നു പെട്ടന്നുണ്ടായ ഞെട്ടലില്‍ അമ്മു കാശിയെ വരിഞ്ഞ് ചുറ്റിപിടിച്ചിരുന്നു

കാശിയും അമ്മൂന്‍റെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു കാശി അമ്മൂനെ കണ്‍ചിമ്മാതെ നോക്കി നനഞ്ഞൊട്ടിയ വസ്ത്രം അവളിലെ പെണ്ണിനെ എടുത്ത് കാണിക്കുന്നുണ്ട് മുടിയില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളം മുഖത്തേക്ക് പിണഞ്ഞ് നനഞ്ഞൊട്ടി കിടക്കുന്ന മുടി നാരുകള്‍ അവളെ മുഖത്ത് പറ്റിചേര്‍ന്ന് കിടക്കുന്ന വെള്ളതുള്ളികളോട് കാശിക്കസൂയ തോന്നി കാശി അവളെ വിടാതെ നോക്കിയതും അമ്മു ഇറുകി അടച്ച കണ്ണുകള്‍ തുറന്ന് അവനെ നോക്കി രണ്ട് പേരുടേയും കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു കണ്ണുകളിലൂടെ കാശിയുടെ പ്രണയം അമ്മുവിലേക്കൊഴുകി അവന്‍റെ കൈകള്‍ ഇടുപ്പില്‍ കൂടുതലമര്‍ന്നു അമ്മൂന്‍റെ കണ്ണ്പിടച്ചു ചുണ്ട് വിറച്ചു .............(തുടരും...)

■ ആനന്ദിനെ കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ട് 21_22 ഒന്നൂടെ വായിച്ചാല്‍ മതി

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story