ആകാശി💖: ഭാഗം 39

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാശി ഫോണ്‍ കട്ട് ചെയ്തപ്പോയാണ് അമ്മൂന്‍റെ ഫോണ്‍ ബെഡില്‍ കണ്ടത് കാശി അത് കൈയ്യിലെടുത്ത് അമ്മൂനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി രണ്ട്പേരും ഒരുമിച്ചുള്ള ഫോട്ടം വാള്‍ പേപ്പര്‍ വെക്കാന്‍ നിന്നപ്പോയാണ് അതിലൊരു മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത് ശ്രീഷ്മയുടെ നമ്പറില്‍ നിന്ന് വന്ന ആ മെസ്സേജ് കാശി ഒാപ്പണ്‍ ചെയ്തു '''ഹാപ്പി മാരീഡ് ലൈഫ്♥.,,, കാശി മെസ്സേജ് ഒന്നൂടെ നോക്കി ''ഇത് ശ്രീഷ്മ അയച്ചത് തന്നെയല്ലെ ,, കാശി വിശ്വാസം വരാതെ ശ്രീഷ്മയുടെ നമ്പര്‍ നോക്കി ഉറപ്പ് വരുത്തി ''ഇങ്ങനെ വരാന്‍ വഴിയില്ലല്ലോ., അവളെ തലക്ക് അടി കിട്ടിയോ., അതോ നന്നായ പോലെ അഭിനയിച്ച് വല്ല പണിയും തരുമോ..,, കാശി അമ്മൂന്‍റെ ഫോണ്‍ പിടിച്ച് ഒാരോന്ന് ആലോചിച്ചപ്പോയാണ് അമ്മു അങ്ങോട്ട് കയറി വന്നത് ''ആരോട് ചോദിച്ചിട്ടാ എന്‍റെ ഫോണ്‍ എടുത്തെ., അതിങ് തന്നെ.,, അമ്മു ഫോണ്‍ തട്ടിപറിച്ചു ''ആ..ഹ കണ്ണേട്ടന്‍റെ പ്രിയതമ എത്തിയോ..,,

കാശി പ്രത്യേക താളത്തില്‍ ചോദിച്ചതും അമ്മു കാശിയെ പുച്ഛിച്ച് പോകാന്‍ നിന്നതും കാശി അവളെ പുറകിലൂടെ ചുറ്റിപിടിച്ച് അമ്മൂന്‍റെ തോളില്‍ നിന്ന് ഡ്രസ്സിന്‍റെ കൈ താഴ്ത്തിയതും അമ്മു ഞെട്ടലോടെ അവനെ തട്ടിമാറ്റാന്‍ നോക്കി കാശി അമ്മൂന്‍റെ കൈ പിടിച്ച് വെച്ച് അവളെ നഗ്നമായ തോളില്‍ അവന്‍റെ പല്ല് താഴ്ത്തി വേദനകാരണം അവളൊന്ന് പിടിഞ്ഞതും കാശി അവിടെ ഒന്ന് ചുംബിച്ചു ''ഇത് എന്‍റെ പുറത്ത് കടിച്ചതിന്., വേദനിച്ചില്ലല്ലോ എന്‍റെ അമ്മൂട്ടിക്ക് കാശി അമ്മൂനോട് ചോദിച്ചു ''താനന്താ വല്ല പട്ടിയോ പൂച്ചയോ ആണോ എന്നെ കാണുമ്പോ കാണുമ്പോ ഇങ്ങനെ കടിക്കാന്‍., കവിളില്‍ കടിച്ച അടയാളം കണ്ടിട്ട് നന്ദു അമ്മേടെ മുന്നില്‍ വെച്ചെന്നെ കളിയാക്കി., നിങ്ങള്‍ കാരണം ഞാനാകെ നാണം കെട്ടു., ദുഷ്ടന്‍..,, അമ്മു ചുളുക്കി കൊണ്ട് പറഞ്ഞു ''അച്ചോടാ എന്‍റെ അമ്മൂട്ടി ആകെ നാണം കെട്ടോ സാരല്ല എന്നാ എന്‍റെ കവിളിവും കടിച്ചോ നിന്‍റെ വിഷമം അങ് മാറട്ടെ...,

കാശി ചുമ്മാ പറഞ്ഞതാണേലും അമ്മു കിട്ടിയ ചാന്‍സില്‍ നല്ലൊരു കടി തന്നെ അവന് വെച്ച് കൊടുത്തു ''ദ്രോഹി പറഞ്ഞ ഉടനെ കേറി കടിക്കാണോ പട്ടികുട്ടീ...,, കവിളില് മുറിഞ്ഞ് ലീക്ക് വല്ലോം ഉണ്ടോന്ന് വെള്ളം കുടിച്ചാല്‍ അറിയാം..,, കാശി ഇങ്ങനെ പറഞ്ഞപ്പോയേക്കും ഗീതമ്മ അങ്ങോട്ട് കയറി വന്നു ''വാ മോനെ കാപ്പി എടുത്ത് വെച്ചിട്ടുണ്ട്., ഗീതമ്മ ഇതും പറഞ്ഞ് പോയതും അമ്മുവും വേഗം ഗീതമ്മേടെ കൂടെ പോയി., പിന്നെ കാശിയും ഹാളിലേക്ക് പോയി കാപ്പി കുടിച്ചു ''കവിളിന് ലീക്കുണ്ടോ കണ്ണേട്ടാ.,, അമ്മു ശബ്ദം താഴ്ത്തി കളിയാക്കി ചോദിച്ചതും കാശി അവളെ ഒരു നോട്ടം കാപ്പിയെല്ലാം കുടിച്ച് കാശി വീട്ടിലേക്ക് പോയി നന്ദു അവിടെ തന്നെ നിന്നു ''അമ്മു എന്ത്യേ കണ്ണാ അവള് വന്നില്ലെ.,, വീട്ടിലേക്ക് കയറിയതും അമ്മ ചോദിച്ചു ''ഇല്ലെന്നെ. അവളും നന്ദുവും ഗീതമ്മക്ക് പേടിക്ക് അവിടെ നിന്നു., അച്ഛന്‍ വന്നില്ലെ., ''ഇല്ല ഇന്ന് വൈകുംമെന്ന് പറഞ്ഞിരുന്നു.,,

അമ്മേടെ മറുപടി കിട്ടിയതും കാശി മുകളിലേക്ക് പോയി ''അമ്മൂന് എന്തെങ്കിലും പണികൊടുക്കണം., കാശി മുറിയിലെത്തി ആലോചിച്ചോണ്ടിരിക്കുമ്പോയാണ് ഹരി അങ്ങോട്ട് വന്നത് ''നീ എന്താടി ഇവിടെ., കാശി അന്തംവിട്ട് ചോദിച്ചു ''ആ ശ്രീഷ്മയും അവളെ തന്തയുമെല്ലാം വന്നിട്ടുണ്ട്.,, ഹരി താല്‍പര്യമില്ലാതെ പറഞ്ഞു ''തന്തയല്ലഡാ നിന്‍റെ അമ്മായിഅച്ഛന്‍., കാശി അവനെ കളിയാക്കിയതും ഹരി അവനെ ഒരുനോട്ടം ''എല്ലാം നിന്‍റെ പണിയാ., കല്ല്യാണം കഴിക്കാതെ സിംഗിള്‍ ആയി കുറച്ച്ക്കാലം അടിച്ച്പൊളിക്കാന്ന് കരുതിയപ്പോ ആ ശ്രീഷ്മയെ തന്നെ എന്‍റെ തലയിലാകാന്‍ കാരണം നീയാ..,, ''സാരല്ല മച്ചാ..,,ഞാന്‍ കണ്ടില്ലെ കല്ല്യാണം കഴിഞ്ഞിട്ടും സിംഗിളായിരിക്കുന്നത്.,, കാശി പറഞ്ഞപ്പോയാണ് ഹരി അത് ശ്രദ്ധിച്ചത് ''പറഞ്ഞ പോലെ അമ്മു ഇന്നും അവളെ അമ്മേടെ കൂടെയാണോ., നീ ഈ അടുത്തക്കാലത്തെന്നേലും ഫസ്റ്റ് നൈറ്റ് ആഘോഷിക്കോ..,,

ഹരി അവനെ കളിയാക്കി ''നാളെ എന്തായാലും അമ്മു ദേ എന്‍റെ കൂടെ ഈ റൂമില്‍ ഉണ്ടാകും., അതിനുള്ള വഴി ഞാന്‍ കണ്ട് വെച്ചിട്ടുണ്ട്., കാശി എന്തോ കണക്ക് കൂട്ടി പറഞ്ഞു ''എന്തായാലും ഒാള്‍ ദ ബെസ്റ്റ്., ഇന്ന് അമ്മു ഇല്ലാത്ത സ്ഥിതിക്ക് ഞാന്‍ ഇവിടെ കിടക്കാം., ഹരി ബെഡില്‍ കയറി കിടന്നു ''അല്ലഡാ ഹരി ശ്രീഷ്മയും ഫാമാലിയും എന്തേ തറവാടിലേക്ക് തന്നെ വന്നൂ., ഞാന്‍ കരുതി ഇനി കല്ല്യാണത്തിന്‍റെ അന്ന് നേരെ ഒാഡിറ്റോറിയത്തിലേക്ക് ആയിരിക്കും വരുകയൊള്ളു എന്ന്., കല്ല്യാണ ചെക്കനും പെണ്ണും കല്ല്യാണം വരെ ഒരു വീട്ടിലങ്ങനെ നില്‍ക്കാറില്ലല്ലോ..,, ''അവളെ തന്തക്കൊരു പേടി., ഇനി ഞാനും നിന്നെ പോലെ വേറെ കെട്ടിയാലോന്ന്., എനിക്ക് കാവല് നില്‍ക്കാന്‍ വന്നതാ. ഞാന്‍ അയാളെ കാണാതെ അമ്മയോട് പറഞ്ഞ് ഇങ് പോന്നു., ഇനി കല്ല്യാണത്തിന്‍റെ അന്നെ അങ്ങോട്ടേക്കൊള്ളു.,, ഹരി താല്‍പര്യം ഇല്ലാതെ പറഞ്ഞു '''ഇഷ്ടം ഇല്ലെങ്കില്‍ നമുക്കീ കല്ല്യാണം അങ് മുടക്കാടാ.., കാശി പറഞ്ഞു

''വേണ്ടടാ..,,ഞാന്‍ പറഞ്ഞതല്ലെ മുത്തച്ഛന്‍റെ അഹങ്കാരം കുറക്കാന്‍ ഈ കല്ല്യാണം അത്യാവിശ്യമാണെന്ന്.,,ഇനി ഇതിനെ പറ്റി ചര്‍ച്ച വേണ്ട., ഹരി ഇങ്ങനെ പറഞ്ഞ് ഫോണെടുത്ത് അതില്‍ ഗെയിം കളിച്ചോണ്ടിരുന്നു ••••••••••••••••••••••••••••••••••••• പിറ്റെ ദിവസം കാശി എണീറ്റപ്പൊ തന്നെ സമയം കുറേ ആയിരുന്നു കാശി എണീറ്റ് ഫ്രഷായി ബെഡില്‍ കിടക്കുന്ന ഹരിയെ ചവിട്ടി തറയിലിട്ട് ഡോര്‍ തുറന്ന് താഴേക്കോടി കിച്ചണിലെത്തിയപ്പോ അമ്മ ഉച്ചത്തേക്കുള്ള പാചകത്തിലായിരുന്നു ''അമ്മോയ്.,ചായ..,, കാശി കിച്ചണിലുള്ള ചെറിയ ടാബിളിനരികെ ഇരുന്നു ''ഒാ..ഹ് വന്നോ ഉറക്ക ഭ്രാന്തന്‍., ഹരി എവിടെ.,, അമ്മ ചപ്പാത്തി പ്ലേറ്റിലേക്കിട്ട് കാശിയുടെ മുന്നില്‍ വെച്ചു ''ഞാനെത്തി., ഹരിയും കൈ കഴുകി കാശിക്കരികില്‍ ഇരുന്നു ''ഹരീ..,,എവിടെ വരെ ആയി കല്ല്യാണ ഒരുക്കങ്ങള്‍.,, ''എന്‍റെ വല്ല്യമ്മേ രാവിലെ തന്നെ മൂഡ് കളയാതെ., കല്ല്യാണ ഒരുക്കങ്ങളൊക്കെ അത് നടത്തുന്നവര് നോക്കി കോളും.,,

ഹരി ഗ്ലാസിലെ ചായ എടുത്ത് കുടിച്ചോണ്ട് പറഞ്ഞു ''നന്ദു സ്ക്കൂളില്‍ പോയോ അമ്മേ..,, ''അവള്‍ക്കിന്ന് സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി., പിന്നെ അമ്മൂന് അവളെ കോളേജ് വരെ ഒന്ന് പോകണമെന്ന് പറഞ്ഞിരുന്നു., നിന്നോട് കൂടെ പോരോന്ന് ചോദിക്കാന്‍ പറഞ്ഞു.,, അമ്മ കാശിയോട് പറഞ്ഞു ''അത് അവള്‍ എന്നോട് നേരിട്ട് ചോദിക്കട്ടെ., അങ്ങനെ ആണേല് കൂടെ പോകാം..,, കാശിയുടെ മറുപടി അടുക്കള പുറത്ത് നിന്ന് അമ്മു കേള്‍ക്കുന്നുണ്ടായിരുന്നു അത് മനസ്സിലാക്കി തന്നെയായിരുന്നു കാശി അങ്ങനെ പറഞ്ഞത് കാശി ചായ കുടിച്ചെണീറ്റ് ഹാളില്‍ ടീവി കാണാനിരുന്നു ഹരി ക്ലബ്ബിലേക്കെന്നും പറഞ്ഞ് പോയി അമ്മു മടിച്ച് മടിച്ച് കാശിയുടെ അടുത്ത് വന്ന് നിന്നു കാശി മൈന്‍റ് പോലും ചെയ്യാതെ ടീവിയിലേക്ക് നോക്കി നിന്നു അമ്മു ഒന്ന് ചുമച്ചു., എന്നിട്ടും കാശി നോക്കിയില്ല ''അ...അതെയ്...,, അമ്മു വിളിച്ചു ''കണ്ണേട്ടാ...,,, അമ്മു വീണ്ടും വിളിച്ചു '''എന്താ അമ്മുട്ടാ..,,

'''അതെയ് എന്‍റെ കൂടെ കോളേജിലേക്കൊന്ന് വരാവോ., എക്സാമിന്‍റെ കുറച്ച് പേപ്പേഴ്സ് റെഡിയാക്കാനുണ്ട് അതിനാ..,, അമ്മു ഒന്ന് മടിച്ചോണ്ട് പറഞ്ഞു ''അതിനെന്താ എന്‍റെ ഭാര്യയുടെ കൂടെ ഞാനല്ലാതെ ആരാ വരുന്നെ.,, എപ്പോയാ പോകേണ്ടത്.,, ''ഇപ്പോ പോകണം.,കണ്ണേട്ടന്‍ വേഗം റെഡിയാകാവോ., ഷര്‍ട്ട് ഞാന്‍ തേച്ച് വെച്ചിട്ടുണ്ട്., അമ്മു പറഞ്ഞത് കേട്ട് കാശി അവളൊന്ന് ചൂഴ്ന്ന് നോക്കി ''ആ..ഹ എന്‍റെ ഭാര്യ ഇത്രക്ക് ഉശാറാണോ., എന്നാ നീയും റെഡി ആയിക്കോ., കാശി പറഞ്ഞതും അമ്മു പോകാന്‍ നിന്നു ''അല്ല നീയിത് എങ്ങോട്ടാ?..,, കാശി നെറ്റി ചുളിച്ചോണ്ട് ചോദിച്ചു ''റെഡിയാകാന്‍., ഗസ്റ്റ് ഹൗസിലേക്ക്..,, അത് കേട്ടതും കാശി അവളെ ഗൗരവത്തോടെ നോക്കി '''നിനക്ക് വേണ്ടിയെല്ലെ നമ്മുടെ മുറിയില്‍ ഡ്രസ്സ് വാങ്ങി വെച്ചേക്കുന്നത്, അവിടെ പോയി റെഡിയായാല്‍ മതി., കാശി കടുപ്പിച്ച് പറഞ്ഞതും അമ്മു വേഗം സ്റ്റെയര്‍കയറി പോയി

കാശി കൂടെ വന്നില്ലെങ്കിലോന്ന് പേടിച്ചിട്ടാകും അമ്മു ഒന്നും തിരിച്ച് പറയാതെ പോയത് അല്പം കഴിഞ്ഞ് കാശിയും അങ്ങോട്ട് ചെന്നു ഡോര്‍ മുട്ടിയതും അമ്മു കാശിക്ക് ഡോര്‍ തുറന്ന് കൊടുത്തു മുടി അഴിച്ചിട്ട് ഒരു സ്ലീവ്ലെസ്സ് ബ്രൗണ്‍ ലോങ് ടോപ്പായിരുന്നു അമ്മു ഇട്ടത് കാശി അവളെ ഒന്ന് നോക്കി ബെഡിലുള്ള അവന്‍റെ ബ്ലാക്ക് ഷര്‍ട്ട് എടുത്തിട്ടു മിററില്‍ നോക്കി മുടി ഒന്ന് റെഡിയാക്കി പെര്‍ഫ്യൂം അടിച്ച് അമ്മൂനും അടിച്ച് കൊടുത്തു ''പോകാം., കാശി പറഞ്ഞു ''ഹാ..,,ഞാന്‍ സര്‍ട്ടിഫിക്കറ്റൊക്കെ എടുക്കട്ടെ.., അമ്മു വേഗം ഗസ്റ്റ് ഹൗസിലേക്ക് പോയി പേപ്പേര്‍സെല്ലാം എടുത്തപ്പയേക്കും കാശി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി അവളെ കാത്ത് നിന്നു അമ്മു രണ്ട് അമ്മമാരോടും യാത്ര പറഞ്ഞ് ബുള്ളറ്റ് കയറി ''എന്നാ എക്സാം..,, കാശി ബുള്ളറ്റെടുത്ത ശേഷം ചോദിച്ചു ''നെക്സ്റ്റ് മന്ത് ലാസ്റ്റ് ഒക്കെയാകും., അമ്മു മറുപടി പറഞ്ഞു ''ഒാ..ഹ് കമ്പനിയില്‍ പോകുന്നില്ലെ ഇനി., ''എന്തായാലും പോകും.,

എനിക്കെന്‍റെ അമ്മയെ നോക്കണ്ടേ. ഇപ്പോ രാജങ്കിള് വണ്‍ വീക്ക് ലീവ് തന്നതാ..,കല്ല്യാണം കഴിഞ്ഞോണ്ട്..,, അമ്മു പറഞ്ഞു ''ഹ്മ്..,,ഒക്കെ നിന്‍റെ ഇഷ്ടം., പിന്നെ അങ്കിള്‍ അല്ല അച്ഛന്‍ ഇനി അങ്ങനെ വേണം വിളിക്കാന്‍.,, കാശി പറഞ്ഞത് അമ്മു തലകുലുക്കി സമ്മതിച്ചു കാശിയുടെ ഫോണ്‍ അടിച്ചതും അവന്‍ പോക്കന്‍റില്‍ നിന്നെടുത്ത് നോക്കുമ്പോ ശ്രീഷ്മ അവന്‍ ബുള്ളറ്റ് റോഡിന്‍റെ ഒാരത്തായി നിര്‍ത്തി കാള്‍ എടുത്തു '''എനിക്കൊന്ന് കാണണം., അമേയയും ഉണ്ടാകണം., സമയവും സ്ഥലയും ഞാന്‍ വാട്സാപ്പ് ചെയ്യാം.,, ഇത്രയും പറഞ്ഞ് കാശിയുടെ മറുപടി പോലും കാത്ത്നില്പക്കാതെ ഫോണ്‍കട്ട് ചെയ്തു കാശി ഒന്നും മനസ്സിലാകാതെ ഫോണിലേക്ക് നോക്കി നിന്നു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story