ആകാശി💖: ഭാഗം 4

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അവന്‍ നോക്കുമ്പോ ''കൂതറ'' എന്ന സേവ് ചെയ്ത നമ്പര്‍ ''ഇത് അവളല്ലെ.., കാശിയുടെ ചുണ്ടില്‍ ഒരു കുഞ്ഞ് പുഞ്ചിരി വിടര്‍ന്നു എന്തെന്നറിയാത്ത ഒരു ആകാംശ അവനില്‍ നിറഞ്ഞു പെട്ടന്ന് തന്നെ മെസ്സേജ് ഒാപ്പണ്‍ ചെയ്തു ''എന്താണ് ഭൂതത്താന്‍റെ ദേഷ്യം കുറഞ്ഞെന്ന് തോന്നുന്നു., അണ്‍ബ്ലോക്ക് ചെയ്തിട്ടുണ്ടല്ലോ😉😄.., മലയാളത്തില്‍ ടൈപ്പ് ചെയ്ത മെസ്സേജ് കണ്ട് അവനെന്തോ ചിരി പൊട്ടി എന്നാലും ഒന്ന് മസില് പിടിച്ച് അവന്‍ റിപ്ലെ ടൈപ്പ് ചെയ്തു ''ഞാന്‍ എനിക്ക് ഇഷ്ടം ഉള്ളപ്പോലെ ചെയ്യും., അത് ചോദിക്കാന്‍ നീയാരാഡീ ഫോട്ടോ ഭ്രാന്തി🤨😏..,, കാശി ഒരു കുഞ്ഞ് പുഞ്ചിരിയോടെ ആണെത് സെന്‍റ് ചെയ്തത് മെസ്സേജ് അവിടെ എത്തിയിട്ടും അവള് അത് റീഡ് ചെയ്യാത്തത് കണ്ട് അവനെന്തോ ദേഷ്യം തോന്നി ഫോണിലേക്ക് അക്ഷമയോടെ നോക്കി നില്‍ക്കുന്ന കാശിയെ കണ്ടാണ് ഹരി അങ്ങോട്ട് കയറി വന്നത് ഹരി മെല്ലെ ശബ്ദം ഉണ്ടാക്കാതെ വന്ന് കാശിയുടെ ചെവിക്കടുത്തായി വന്ന് നിന്നു., '''ഠോ!!!! ശബ്ദം ഉണ്ടാക്കി കാശിയെ പേടിപ്പിച്ചതും ഫോണ്‍ തെന്നി ബെഡില്‍ വീണു ''നിനക്കൊന്നും ഉറക്കില്ലേഡാ തെണ്ടി., ചെറിയ കുട്ടികളെ പോലെ പേടിപ്പിക്കാന്‍ നടക്കുന്നു..,,

കാശി ഹരിക്ക് നേരെ തട്ടിക്കേറി ''ഒാ..എന്നിട്ട് ഈ ഇള്ളക്കുട്ടി പേടിച്ചതേ ഇല്ല..,, ഹരി കാശിയെ കളിയാക്കി നേരെ നോക്കിയത് ബെഡിലുള്ള കാശിയുടെ ഫോണിലേക്കാണ് '''കൂ..തറ..,, കൂതറയോ..,,ഇതാരാഡാ..,, ഹരി ഫോണ്‍ കൈയ്യിലെടുത്തതും കാശി അത് തട്ടിപറിച്ച് വാങ്ങാന്‍ നോക്കി '''അതിങ് താഡാ ഹരി.,, ''ഹാ..,,അവിടെ നില്‍ക്ക് ഞാനൊന്ന് നോക്കട്ടെ..,, ഹരി മെസ്സേജ് നോക്കുമ്പോയാണ് അവള്‍ക്ക് അയച്ച് കൊടുത്ത ഫോട്ടോസെല്ലാം കണ്ടത് ''ഇത് നമ്മള് ഗോവേന്ന് കണ്ട അമ്മുവല്ലെ..,, ഹരി ചോദിച്ചപ്പോ കാശി ഒന്ന് നെറ്റിചുളിച്ചു അവന് അവളെ പേരറിയത്തില്ലല്ലോ ''അമ്മുവോ..,,നിനക്കെങ്ങെനാ അവളെ പേരറിയാ..,, കാശി ചോദിച്ചു ''ഞാനന്ന് ചോദിച്ചിരുന്നു ., അമേയ എന്നാ പേര് അമ്മൂന്ന് വിളിക്കും., നല്ല കൊച്ചായിരുന്നു അല്ലേഡാ..,, ഹരി ഫോട്ടോസ് നോക്കുന്നത് കണ്ട് കാശി ഫോണ്‍ തട്ടി പറിച്ചു ''അത്ര നല്ല കൊച്ചൊന്നും അല്ല., നീ ഒന്ന് പോകാന്‍ നോക്കിയെ., എനിക്ക് ഉറക്കം വരുന്നു..,, കാശി ഹരിയെ ഒഴിവാക്കാന്‍ നോക്കി ''ഞാനിന്ന് നിന്‍റെ അടുത്താ കിടക്കുന്നെ., ഇന്ന് നിന്‍റെ സിഗിംള്‍ ആയിട്ടുള്ള അവസാന രാത്രിയല്ലെ., ഹരി പറഞ്ഞത് കേട്ട് കാശിക്ക് പെരുത്ത് കേറി ''പ്ഫാ..,,അവസാന രാത്രി പോലും., ആ ശ്രീഷ്മ കോപ്പിനെ എന്‍റെ ലൈഫുമായി കൂട്ടിമുട്ടിക്കാന്‍ നോക്കിയാലുണ്ടല്ലോ നിന്‍റെ രണ്ട് കാല് അപ്പുറത്തെ തോട്ടില്‍ കിടക്കും..,, ''അപ്പോ ഞാനോ..,, ഹരി വായിം തുറന്ന് ചോദിച്ചു ''നീ..അപ്പുറത്തെ പറമ്പിലും., നീ ഒന്ന് പോയെ ഹരീ..,,

നാളെത്തെ കാര്യം ആലോചിച്ച് മനുഷ്യന് ഭ്രാന്ത് പിടിച്ച് നില്‍ക്കാ..,, എങ്ങോട്ടേലും മുങ്ങിയാലോന്നാ..,, ''എങ്ങോട്ടാടാ മുങ്ങുന്നെ..,, ''ഗോവേക്കോ അങ്ങനെ എങ്ങോട്ടേലും.,, കാശി ഒരു നിശ്വാസത്തോടെ പറഞ്ഞു ''ഹ്മ്..,,അമ്മൂനെ കാണാനാകും..,, ഹരി കാശിയെ നോക്കി ചിരി കടിച്ച് പിടിച്ച് ''ഹാന്നെ..അവളെ ഒന്ന് കാണാന്‍ തോന്നാ..,, കാശി ഏതോ ലോകത്തെന്ന പോലെ പറഞ്ഞു പിന്നെയാണ് താന്‍ എന്താ പറഞ്ഞതെന്ന ബോധം വന്നത് കാശി ഇടംകണ്ണിട്ട് ഹരിയെ നോക്കി കാശിയെ തന്നെ കൂര്‍പ്പിച്ച് നോക്കുന്ന ഹരിക്ക് അവനൊന്ന് ഇളിച്ച് കൊടുത്തു ''അത് പിന്നെ ഞാന്‍ ചുമ്മാ തമാശക്ക്..,, ''നീ ഒന്ന് എന്നെ സൂക്ഷിച്ച് നോക്കിയെ..,, ഹരി പറഞ്ഞത് കാശി അവനെ സൂക്ഷിച്ച് നോക്കി ''എന്താടാ..,, കാശി കണ്ണെടുക്കാതെ ചോദിച്ചു ''നിനക്കെന്നെ കണ്ടിട്ട് പൊട്ടനായി തോന്നുന്നുണ്ടോ..,, ഹരി ഗൗരവത്തോടെ ചോദിച്ചു ''ആ..ഡാ..,,സത്യം നീയൊരു ഭൂലോക പൊട്ടനാണെല്ലെ..,, ''അത് നിന്‍റെ വെറും തോന്നല്‍..,, മുതുക് നോക്കി രണ്ട് തന്നാ കാണാ.., എന്താടാ കോപ്പെ ഇവിടെ വന്നപ്പോ മുതല്‍ നിനക്കൊരു ഇളക്കം.., സത്യം പറ നിനക്കവളെ ഇഷ്ടല്ലെ..,, ഹരി പുരിഗം പൊക്കി ''ആരെ..,, ''ലവളില്ലെ ഗോവക്കാരി അമേയ..,, ''നിനക്ക് ഭ്രാന്താണ് ഹരീ..,,അവന്‍റെ ഒരു കണ്ട്പിടുത്തം.,

നിനക്ക് ഉറക്കം വന്നതിന്‍റെ ഇളക്കാണ്., മോന്‍ വേഗം ഉറങ്ങാന്‍ നോക്ക്..,, കാശി തന്നെ ഹരിയുടെ തലയിലൂടെ പുതപ്പിട്ടു ''ഈ ഹരിയുടെ കണ്ട്പിടുത്തം ഒന്നും തെറ്റാറില്ല., ഇപ്പോ ഏതായാലും ഞാന്‍ ഉറങ്ങുന്നു.,, ഹരി പുതപ്പ് മാറ്റി ഇതും പറഞ്ഞ് തിരിഞ്ഞ് കിടന്നു കാശി അവനെ നോക്കി പുച്ഛിച്ച് തിരിഞ്ഞ് കണ്ണടച്ച് കിടന്നു പിന്നെ എന്തോ ഒാര്‍ത്ത പോലെ ഫോണെടുത്ത് കൂതറ എന്ന് സേവ് ചെയ്തത് മാറ്റി അമ്മു എന്നാക്കി അവന്‍ അയച്ച മെസ്സേജ് അവള്‍ ഒാപ്പണ്‍ ചെയ്തിരുന്നില്ല അതിന്‍റെ ഒരു ദേഷ്യത്തോടെ തന്നെ ഫോണ്‍ ഒാഫ് ചെയ്ത് വെച്ച് കിടന്നു •••••••••••••••••••••••••••••••••••••••••• ''കണ്ണാ..,,എണീക്ക്..,,, അമ്മ അവനെ തട്ടി വിളിച്ചു ''ഫൈവ് മിനിറ്റമ്മാ..,, കാശി തിരിഞ്ഞ് കിടന്നു ''ഡാ..,,ചെര്‍ക്കാ എണീക്കങോട്ട് ഇന്നത്തെ വിശേഷം മറന്നോ..,, അമ്മ ചോദിച്ചപ്പോയാണ് അവന് എങ്ഗേജ്മെന്‍റിന്‍റെ കാര്യം ഒാര്‍മവന്നത് അവന്‍ എണീറ്റിരുന്ന് നിര്‍വികാരത്തോടെ അമ്മയെ നോക്കി അമ്മ അവന്‍റെ അടുത്തിരുന്ന് നെറുകില്‍ തലോടി കണ്ണ് ചിമ്മി കാണിച്ചു ''ആ..ഹ് കാശി നീ ഇപ്പോയും എണീറ്റില്ലെ., ഇതാ മുത്തച്ഛന്‍ തന്നതാ..,, ഹരി ഒരു കവറുമായി അങ്ങോട്ട് കയറി വന്നു ''നീ എപ്പോ എണീറ്റ് പോയി..,, കാശി ചോദിച്ചു ''ഒാ..ഹ് മുത്തച്ഛന്‍ സമാധാനം തരാഞ്ഞിട്ട് എണീറ്റ് പോയതാ..,,

നിനക്ക് വേണ്ടി ഡിസൈങ് ചെയ്യിച്ച ഡ്രസ്സാണ് പോലും., ഇത് കൊണ്ട് വരാന്‍ എന്നെ വെളുപ്പിനെ വിളിപ്പിച്ച് പറഞ്ഞയച്ചു.,, ഹരി ഡ്രസ്സിന്‍റെ കവര്‍ ബെഡിലേക്കിട്ടു ''ഹരീ..,,ഇവനെ ഒരുക്കി നിങ്ങള് ഒാഡിറ്റോറിയത്തിലേക്ക് വന്നോളൂ., ഞങ്ങളിപ്പോ ഇറങ്ങും.,, കാശിയുടെ അമ്മ പറഞ്ഞു ''ശെരി വല്ല്യമ്മാ..,, നിങ്ങളിറങ്ങിക്കോളു.,ഞാനിവനെ ഒരുക്കി കുട്ടപ്പനാക്കി കൊണ്ട് വരാം..,, ഹരി പറഞ്ഞു ''പിന്നെ കണ്ണാ..,,നിനക്കുള്ള പ്രാതല്‍ ടേബിളില്‍ മൂടിവെച്ചിട്ടുണ്ട്., അതെടുത്ത് കഴിച്ചോണ്ടു., നീ മാത്രമെ ഇനി കഴിക്കാനൊള്ളു..,, അമ്മ ഇതും പറഞ്ഞ് താഴേക്ക് പോയി കാശി ഒരു നെടുവീര്‍പ്പോടെ എണീറ്റ് ബാത്ത്റൂമിലേക്ക് പോയി കാശി ഇറങ്ങി വന്നപ്പോ ഹരി ഒരുങ്ങി നില്‍ക്കുന്നുണ്ട് കാശി അവനെ ഒന്ന് ഇരുത്തി നോക്കി ''എങ്ങനെ ഉണ്ട് കാശി..,, ഹരി മിററില്‍ നോക്കി കൊണ്ട് ചോദിച്ചു ''പരമ ബോറായിട്ടുണ്ട്., നീ ഒരു കാര്യം ചെയ്യ്., എന്‍റെ പകരം ആ കോഷ്മക്ക് നീ റിംങ് ഇട്ട് കൊടുക്ക്..,, കാശി പറഞ്ഞതും ഹരി അവന് നേരെ കൈ കൂപ്പി കാശി കബോഡില്‍ നിന്ന് ഒരു ജീനും ബ്ലാക്ക് ഷര്‍ട്ടും എടുത്തിട്ടു ''

എന്താടാ കാശീ ഇത്., നിനക്ക് ഡിസൈങ് ചെയ്ത ഡ്രസ്സ് ഇടുന്നില്ലെ..,, ''അത് നീ തന്നെ ഇട്ടോ..,,ഞാനിതെ ഇടുന്നൊള്ളു., എനിക്കൊരു നിര്‍ബന്ധവും ഇല്ല എന്‍ഗേജ്മെന്‍റ് നടക്കണമെന്ന്., കാശി ഒന്ന് പുച്ഛിച്ച് ഷര്‍ട്ടിന്‍റെ സ്ലീവ് മടക്കി ''ഒാക്കെ ഒാക്കെ അത് നിന്‍റെ ഇഷ്ടം,എന്നാ പിന്നെ നിനക്കൊരു വൈറ്റ് ഷര്‍ട്ട് എങ്കിലും ഇട്ടൂടെ കാശീ..,, ഹരി അവനെ ഒന്ന് മയക്കാന്‍ നോക്കി ''അതിന്‍റെ ആവിശ്യം ഇല്ല., ഇന്നെന്‍റെ ജീവിതത്തിലെ കരിദിനം അല്ലെ., ഞാനീ ബ്ലാക്ക് ഷര്‍ട്ടെ ഇടൂ..,, കാശി ഗൗരവത്തോടെ പറഞ്ഞ് മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി വീട്ടില്‍ അവര് രണ്ട് പേരും മാത്രമെ ഒള്ളൂ.., എല്ലാവരും ഒാഡിറ്റോറിയത്തിലേക്ക് പോയിരുന്നു കാശി ടേബിളില്‍ ഇരുന്ന ബ്രേക്ക്ഫാറ്റ് എടുത്ത് കഴിച്ചു അപ്പോയാണ് ആരോ കോളിംങ് ബെല്ലടിച്ചത് കൈ കഴുകി ഡോര്‍ തുറന്നതും മുന്നിലുള്ള ആളെ ഒരു ഞെട്ടലോടെ ആണവന്‍ കണ്ടത് മുറ്റത്ത് ഒരു ഹാഫ് സാരിയുടുത്ത് ചിരിച്ചോണ്ട് നില്‍ക്കുന്ന അമ്മൂനെ കണ്ട് കാശി സ്തംഭിച്ച് നിന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story