ആകാശി💖: ഭാഗം 40

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

'''എനിക്കൊന്ന് കാണണം., അമേയയും ഉണ്ടാകണം., സമയവും സ്ഥലയും ഞാന്‍ വാട്സാപ്പ് ചെയ്യാം.,, ഇത്രയും പറഞ്ഞ് കാശിയുടെ മറുപടി പോലും കാത്ത്നില്പക്കാതെ ഫോണ്‍കട്ട് ചെയ്തു കാശി ഒന്നും മനസ്സിലാകാതെ ഫോണിലേക്ക് നോക്കി നിന്നു ''എന്താ കണ്ണേട്ടാ..,, ആരാ വിളിച്ചെ.,, അമ്മു കാശിയുടെ ചുമലിലൊന്ന് തട്ടി ''അത് ശ്രീഷ്മയാ., നമ്മളെ ഒന്ന് കാണണമെന്ന്., ലൊക്കേഷന്‍ വാട്സാപ്പ് ചെയ്യാമെന്ന്.,, കാശി പറഞ്ഞപ്പോയേക്കും ശ്രീഷ്മയുടെ മെസ്സേജ് വന്നു ''ബീച്ചിലേക്ക് വരാനാ പറഞ്ഞെ., ഒരു മണിക്ക്., നട്ടുച്ചക്ക് ബീച്ചില്‍ നിര്‍ത്തി നമ്മളെ ചുട്ടടുക്കാനാണോ അവളെ പ്ലാന്‍.,, കാശി തമാശ രൂപത്തില്‍ പറഞ്ഞ് ബുള്ളറ്റെടുത്തു ''എനിക്കെന്തോ പേടി തോന്നുന്നു കണ്ണേട്ടാ..,, എല്ലാം നിങ്ങള്‍ ഒറ്റൊരുത്തന്‍റെ പണിയാ., അവളെ അങ് കെട്ടിയാ പോരായിരുന്നോ..,, അമ്മു ഇങ്ങനെ പറഞ്ഞതും കാശി അവളെ മിററിലൂടെ നോക്കി ''മതിയായിരുന്നു., എന്‍റെ എടുത്ത് ചാട്ടം അല്ലാതെന്ത്., ഇനിപ്പോ നിന്നെ സഹിച്ചല്ലെ പറ്റൂ..,,

കാശി നിര്‍വികാരത്തോടെ പറഞ്ഞതും അമ്മു ചുണ്ട് ചുളുക്കി അവനെ നോക്കി ''എന്നെ ആരും സഹിക്കൊന്നും വേണ്ട., ഞാന്‍ കാല് പിടിച്ചിട്ടൊന്നും അല്ലല്ലോ എന്നെ കെട്ടിയെ., അമ്മു ദേഷ്യത്തോടെ പറഞ്ഞു ''ഹ്മ് ഹ്...,,,കണ്ണേട്ടന്‍റെ കൊച്ചിന് തീരെ ദേഷ്യം വരുന്നില്ലല്ലോ., ചുമ്മാ പറഞ്ഞതാട്ടോ എനിക്കെന്‍റെ അമ്മൂട്ടി തന്നെ മതി., കാശി ഇങ്ങനെ പറഞ്ഞതും അമ്മു അവനിട്ടൊരു ഇടി കൊടുത്തു കോളെജെത്തിയതും അമ്മു ഇറങ്ങി അകത്തേക്ക് പോയി കാശി ബുള്ളറ്റില്‍ നിന്നിറങ്ങി ഗ്രൗണ്ടിന്‍റെ സൈഡിലായിട്ടുള്ള വാക മരചുവട്ടില്‍ വന്നിരുന്നു ഒഴിവ് ദിവസമായതോണ്ടാകും കോളേജില്‍ അതികം പിള്ളേരൊന്നും ഉണ്ടായിരുന്നില്ല ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആണ് അമ്മു ഇറങ്ങി വന്നത് ''സോറി കണ്ണേട്ടാ..,,ഒറ്റക്കിരുന്ന് ബോറടിച്ചോ.,, ''ഹേയ് ഇല്ല., നിന്‍റേത് കഴിഞ്ഞോ..,, കാശി ചോദിച്ചു ''ഇല്ല.,ഒരു ഫോം കൂടെ ഫില്ല് ചെയ്ത് കൊടുക്കാനുണ്ട്., കണ്ണേട്ടന് ലേറ്റാകോ..,, ''നീ വേഗം കൊടുത്ത് വാ., ഞാനിവിടെ വൈറ്റ് ചെയ്യാം.,, കാശി പറഞ്ഞതും അമ്മു തിരിച്ച് പോയി പതിനഞ്ച് മിനിറ്റിനുള്ളില്‍ അമ്മു എല്ലാം റെഡിയാക്കി വന്നു

''പോകാം.., അമ്മു അടുത്ത് വന്ന് നിന്നതും കാശി അവളെ കൈപിടിച്ച് അടുത്തിരുത്തി എന്നിട്ട് ഫോണില് ക്യാമറ ഒാണ്‍ ചെയ്ത് അമ്മൂന്‍റെ തോളിലൂടെ കൈയ്യിട്ട് സെല്‍ഫിയെടുത്തു ''നിനക്ക് കോളേജ് ലൈഫ് എന്‍ഞ്ചോയ് ചെയ്യാന്‍ ആഗ്രഹം ഇല്ലെ അമ്മൂ..,, കാശി ഫോണ്‍ പോക്കന്‍റിലിട്ട് ചോദിച്ചു ''ഉണ്ടോന്ന് ചോദിച്ചാല്‍ അറിയില്ല. ഞാന്‍ അതിനെ പറ്റി ചിന്തിച്ചിട്ടില്ല., എനിക്ക് എങ്ങനെ എങ്കിലും പഠിച്ച് ജോലി വാങ്ങി അമ്മയെ നോക്കണം എന്നെ ഒള്ളൂ..,, അമ്മു മറുപടി പറഞ്ഞതും കാശി ഒന്ന് ചിരിച്ചു ''എന്നാ നീ ഒന്ന് എന്‍ഞ്ചോയ് ചെയ്യേണ്ട സംഭവമാണ് കോളേജ് ലൈഫ്., ഇനിപ്പോ ഡിഗ്രി ഡിസ്റ്റന്‍സായിട്ട് തന്നെ കംപ്ലീറ്റ് ചെയ്തോ., എന്നിട്ട് പിജിക്ക് നീ കോളേജില്‍ ജോയിംങ് ചെയ്ത് അടിച്ച് പൊളിക്ക്.,

ഇനിപ്പോ നിനക്ക് ജോലിക്ക് പോകണം എന്നുണ്ടേല് പാര്‍ട്ടൈം ആക്കാലോ,,, കാശി ഇങ്ങനെ ഒക്കെ പറഞ്ഞങ്കിലും അമ്മു ചിരിച്ചെന്നല്ലാതെ മറുപടി പറഞ്ഞില്ല ''പോകാം..,, കാശിയുടെ കൂടെ അമ്മുവും എണീറ്റു വണ്ടില്‍ കയറുന്നതിന് മുന്നെ കോളേജിന്‍റെ ഒാപ്പസിറ്റുള്ള കൂള്‍ബാറില്‍ നിന്ന് ജ്യൂസെല്ലാം കുടിച്ച് അവര് ബുള്ളറ്റില്‍ കയറി ''ശ്രീഷ്മയെ കാണാന്‍ പോകുന്നുണ്ടോ., അമ്മു ഒന്ന് മടിച്ച് ചോദിച്ചു ''ഹ്മ്..,,അവള്‍ക്കെന്താ പറയാനുള്ളതെന്ന് കേള്‍ക്കാലോ., അവള് പറഞ്ഞ സമയം ആകാന്‍ ഇനി അരമണിക്കൂറെ ഒള്ളു., നമ്മള്‍ അവിടെ എത്തുമ്പോ വൈകും., അവള് പോയിട്ടില്ലേല് കാണാം.,, കാശി പറഞ്ഞു അമ്മൂന്‍റെ മനസ്സ് മുയുവന്‍ ശ്രീഷ്മ അവിടെ ഉണ്ടാകരുതെ എന്നായിരുന്നു., ബീച്ചിലെത്തി വണ്ടി സൈഡാക്കി രണ്ട് പേരും ഇറങ്ങി ഉച്ചയായിട്ടും നല്ല തിരക്കുണ്ടായിരുന്നു ''ഇതില്‍ നിന്ന് ശ്രീഷ്മയെ എങ്ങനെ കണ്ടെത്താനാ..,, അമ്മു കടല്‍ കാണാനെത്തിയ ജനകൂട്ടത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു

''ഞാനൊന്ന് അവളെ വിളിച്ച് നോക്കട്ടെ., കാശി ഫോണെടുത്ത് ശ്രീഷ്മയെ വിളിച്ചു ''അമ്മൂ...ശ്രീഷ്മ ഒാപ്പോസിറ്റ് സൈഡിലുള്ള ബീച്ച് കഫെയില്‍ ഉണ്ടെന്ന്., നമ്മക്ക് അങ്ങോട്ട് പോകാം.,, കാശി അമ്മൂന്‍റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു കഫെയിലേക്ക് കയറാന്‍ നിന്നപ്പോ അമ്മു കാശിയെ പിടിച്ച് വെച്ചു കാശി അവളെ പുരിഗം പൊക്കി നോക്കി ''കണ്ണേട്ടാ ഇനി എന്‍റെ കൈ പിടിക്കേണ്ട., നമ്മള് ക്ലോസായി വരുമ്പോ ശ്രീഷ്മയുടെ ദേഷ്യം കൂടും.,, അമ്മു അവളെ കൈ വിടുവിപ്പിച്ചോണ്ട് പറഞ്ഞു ''അങ്ങനെ ആണോ.,എന്നാ അതൊന്ന് കാണണമല്ലോ..,, കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് പിടിച്ച് കഫെയിലേക്ക് കയറി തനിക്കിതിന്‍റെ വല്ല കാര്യവും ഉണ്ടോ എന്ന രീതിയില്‍ അമ്മുവും ശ്രീഷ്മ തനിച്ച് ഒരു ടേബിളില്‍ ഇരിക്കുന്നുണ്ട് മുന്നിലൊരു ജ്യൂസും കാശിയും അമ്മുവും വരുന്നത് കണ്ട് ശ്രീഷ്മ അവരോട് ചിരിക്കുന്നുണ്ട് കാശിയും അമ്മുവും അവള്‍ക്ക് മുന്നിലായി ഇരുന്നു

''കുടിക്കാന്‍ എന്തെങ്കിലും പറയട്ടെ., ശ്രീഷ്മ വന്നയുടനെ ചോദിച്ചു ''വേണ്ട.,എനിക്കിത്തിരി തിരക്കുണ്ട്.,, കാശി താല്‍പര്യമില്ലാതെ പറഞ്ഞു ''എന്നാ അമ്മൂന് പറയട്ടെ.,, ''വേണ്ട ശ്രീ..,, അമ്മു സ്നേഹത്തോടെ നിരസിച്ചു ''എന്നാ ഞാന്‍ വിളിപ്പിച്ച കാര്യം പറയാം., കാശിക്ക് തിരിക്കുള്ളതല്ലെ., ഞാന്‍ രണ്ട് പേരോടും കൂടെ മാപ്പ് പറയാന്‍ വിളിച്ചതാ..,, ശ്രീഷ്മ പറഞ്ഞത് കേട്ട് രണ്ട് പേരും അന്തംവിട്ടവളെ നോക്കി '''രണ്ടാള്‍ക്കും വിശ്വാസം വരാത്ത പോലെ., എന്‍റെ അഹങ്കാരം കൊണ്ട് അര്‍ഹിക്കാത്തത് ഞാന്‍ ആഗ്രഹിച്ചു പോയി., എല്ലാം എന്‍റെ തെറ്റായിരുന്നു., വൈകിയാണെങ്കിലും ഞാനത് ഇപ്പോ തിരിച്ചറിയുന്നുണ്ട്,, ശ്രീഷ്മ ഇതും പറഞ്ഞ് അവരെ നോക്കി ''നിങ്ങളെന്താ ഒന്നും പറയാത്തത്.,, ശ്രീഷ്മ ചോദിച്ചു ''എന്ത് പറയാന്‍., ഇപ്പോയെങ്കിലും നിനക്ക് മനസ്സിലായല്ലോ.,, കാശി ഇങ്ങനെ പറഞ്ഞതും ശ്രീഷ്മ ഒന്ന് ചിരിച്ചു

''ഞാന്‍ ചെയ്ത ഒാരോ പൊട്ടത്തരവും നിങ്ങളില് വേദന ഉണ്ടാക്കിയെങ്കില്‍ സോറി., എന്നോട് ക്ഷമിക്കണം., ഇനി എന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാകില്ല., ഹരിയേട്ടന് എന്നെ ഇഷ്ടമല്ലെന്നറിയാം., എന്നാലും ഞാനീ കല്ല്യാണത്തില്‍ നിന്ന് പിന്മാറില്ല., ഇനി എല്ലാവരുടേയും സന്തോഷമാണ് എന്‍റേയും സന്തോഷം.,, ''ശ്രീ സങ്കടപ്പെടേണ്ട., നിന്‍റെ കൂടെ എല്ലാത്തിനും സപ്പോര്‍ട്ടായി ഞങ്ങളുണ്ടാകും., ഹരിയേട്ടന്‍ പെട്ടന്ന് ശ്രീയെ അംഗീകാരിക്കും., അമ്മു ശ്രീഷ്മയെ ആശ്വസിപ്പിച്ചു ''കാശിക്ക് അര്‍ജന്‍റുണ്ടെങ്കില്‍ നിങ്ങള്‍ പൊക്കോളു.,, ശ്രീഷ്മ പറഞ്ഞു ''ഹ്മ്..,,നീ എങ്ങനെ പോകാ., ഹരിയെ വിളിക്കണോ.., കാശി ചോദിച്ചു ''വേണ്ട.,ഫ്രണ്ട്സ് ബീച്ചിലുണ്ട്., ശ്രീഷ്മയുടെ മറുപടി കിട്ടിയതും കാശിയും അമ്മുവും പോകാനായി എണീറ്റു

'''പാവം അല്ലെ കണ്ണേട്ടാ..,, പാര്‍ക്കിംങിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു കാശി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല മാപ്പ് പറയാന്‍ മാത്രമായിട്ട് ബീച്ചിലേക്ക് വിളിപ്പിച്ചത് കാശിക്ക് അംഗീകാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല കാശിയുടെ മനസ്സില്‍ ശ്രീഷ്മയുടെ മനസ്സില്‍ മറ്റെന്തോ ഉണ്ടെന്നായിരുന്നു..,, ''ക..കണ്ണേട്ടാ..,,ഞാനൊരു കാര്യം ചോദിച്ചാ സമ്മതിക്കോ..,, വീട്ടിലേക്കുള്ള യാത്രയില്‍ അമ്മു ഒന്ന് മടിച്ചോണ്ട് ചോദിച്ചു '''നീയാദ്യം ചോദിക്ക്.,, ''അതില്ലെ കണ്ണേട്ടാ..,, ഇന്നും കൂടെ ഞാന്‍ അമ്മേടെ കൂടെ കിടന്നോട്ടെ.,, അമ്മു കാശിയുടെ അടുത്തേക്ക് നീങ്ങിയിരുന്നോണ്ട് ചോദിച്ചു ''അയ്യടി.,നടക്കില്ല., ഇന്നാണ് നീയൊന്ന് എന്നോട് സോഫ്റ്റായി സംസാരിക്കാന്‍ തന്നെ തുടങ്ങിയെ, പിന്നെ നീ ഇന്ന് എന്‍റെ കൂടെ കിടന്നെ പറ്റൂ.., അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട്.,, കാശി പറയുന്നത് കേട്ട് അമ്മു മുഖം വീര്‍പ്പിച്ചിരുന്നു

വീടെത്തും വരെ അവളൊന്നും മിണ്ടിയതെയില്ല വീടെത്തിയതും തുറന്നിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റി ഗസ്റ്റ് ഹൗസിന് മുന്നില്‍ പുതിയ സാരിയുടുത്ത് അടുത്ത് വലിയൊരു ബാഗുമായി ഗീതമ്മ നില്‍ക്കുന്നുണ്ട് അടുത്തായി വീട്ടിലെ വേഷത്തില്‍ കാശിയുടെ അമ്മയും ഹരിയും അമ്മും ഒന്നും മനസ്സിലാകാതെ ബുള്ളറ്റില്‍ നിന്നിറങ്ങി ഗീതമ്മയുടെ അടുത്തേക്ക് നടക്കുന്നതിനിടെ അമ്മു തിരിഞ്ഞ് കാശിയെ തുറിച്ച് നോക്കി കാശി വണ്ടിയില്‍ നിന്നിറങ്ങിയതും ഹരി അടുത്തേക്ക് വന്നു ''എന്‍റെ കാശി അമ്മൂനെ നിന്‍റെ കൂടെ കിടത്താന്‍ നീയൊരു ഐഡിയ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഗീതമ്മയെ നാടുകടത്തുമെന്ന് വിചാരിച്ചില്ല.,, ഹരി കാശിയോട് പുച്ഛത്തോടെ പറഞ്ഞു....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story