ആകാശി💖: ഭാഗം 41

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഗീതമ്മയുടെ അടുത്തേക്ക് നടക്കുന്നതിനിടെ അമ്മു തിരിഞ്ഞ് കാശിയെ തുറിച്ച് നോക്കി കാശി വണ്ടിയില്‍ നിന്നിറങ്ങിയതും ഹരി അടുത്തേക്ക് വന്നു ''എന്‍റെ കാശി അമ്മൂനെ നിന്‍റെ കൂടെ കിടത്താന്‍ നീയൊരു ഐഡിയ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഗീതമ്മയെ നാടുകടത്തുമെന്ന് വിചാരിച്ചില്ല.,, ഹരി കാശിയോട് പുച്ഛത്തോടെ പറഞ്ഞു ''നിങ്ങളൊക്കെ ഇതെന്തോന്നാ ഈ പറയുന്നെ., നീയൊന്ന് മാറിക്കെ കരീ.,, കാശി ഹരിയെ തള്ളിമാറ്റി ഗീതമ്മയുടെ അടുത്തേക്കോടി ''ഗീതമ്മേ ഇതെങ്ങോട്ടാ പെട്ടിയും തൂക്കി.,, അമ്മു ഗീതമ്മയോട് എന്തെങ്കിലും ചോദിക്കുന്നതിന് മുന്നെ കാശി ചാടിക്കേറി ചോദിച്ചു '''എന്‍റെ ഒരു കുഞ്ഞമ്മയുടെ മോളുണ്ട് ചെന്നൈയില്‍., ഞങ്ങള്‍ ഒരു പ്രായക്കാരാ., അവളെ ഭര്‍ത്താവ് ലണ്ടനിലാണ്. അവള്‍ക്ക് മൂന്ന് പെണ്‍മക്കളാ., മൂന്ന് പേരേയും കെട്ടിച്ചയച്ചു., അവളിടക്കെന്നെ അങ്ങോട്ട് വിളിക്കും., അവള് തനിച്ചല്ലെ., ഒാരോ കാരണം കൊണ്ട് പോകാന്‍ പറ്റാറില്ല.,

ഇന്നും കൂടെ അവള് വിളിച്ചു., അപ്പോ പിന്നെ ഞാനും ഇന്ന് തന്നെ പോകാന്ന് വെച്ചു.,,, ഗീതമ്മ വിശദമായി തന്നെ പറഞ്ഞു ''മിനി മേമേടെ അടുത്തേക്കോ., ഞാനും പോരും., അമ്മു ഇടയില്‍ കയറി പറഞ്ഞു ''നിനക്ക് പിന്നെ പോരാം., പരീക്ഷയെല്ലാം കഴിഞ്ഞിട്ട്., ഗീതമ്മ പറഞ്ഞു ''അപ്പോ എന്നാ തിരിച്ച് വരാ., എനിക്കങ്ങനെ അമ്മേനെ കാണാതെ നില്‍ക്കാന്‍ പറ്റില്ല.,, അമ്മു ചുണ്ട് കൂര്‍പ്പിച്ചു ''ഞാന്‍ കുറച്ച് ദിവസം നിന്നിട്ട് വരാം., നിനക്ക് കാശിയും അമ്മയുമൊക്കെ ഇല്ലേ., അമ്മ പോയി വേഗം തിരിച്ച് വരാം., ഗീതമ്മ അമ്മൂന്‍റെ നെറുകില്‍ ചുംബിച്ചു ''മോനെ കണ്ണാ..,,ഗീതയെ ഒന്ന് റെയ്ല്‌വെ സ്റ്റേഷനില്‍ ആക്കി കൊടുക്ക്.,, കാശിയുടെ അമ്മ പറഞ്ഞു കാശിയും ഹരിയും കൂടെ ഗീതമ്മയെ റെയ്ല്‍വെ സ്റ്റേഷനില്‍ കൊണ്ട് വിട്ടു ഗീതമ്മ ട്രെയ്നില്‍ കയറിയ ശേഷമാണ് അവര് മടങ്ങിയത് ഹരിയും കാശിയും നേരെ പോയത് സ്റ്റുഡിയോയിലേക്കാണ് സ്റ്റുഡിയോ വര്‍ക്കെല്ലാം ഏകദേശം തീര്‍ന്നു ഫോട്ടോഷൂട്ടിന്‍റെ വര്‍ക്കെല്ലാം കിട്ടി തുടങ്ങി

ആദ്യത്തെ വര്‍ക്ക് തന്നെ കാശിയുടേയും അമ്മൂന്‍റേയും പോസ്റ്റ് വെഡ്ഡിംങ് ഫോട്ടോ ഷൂട്ടാക്കാന്‍ തീരുമാനിച്ചു രാത്രിയോടെയാണ് രണ്ടാള്‍ക്കും വീട്ടിലേക്ക് മടങ്ങാന്‍ പറ്റിയത് വീട്ടിലെത്തി എല്ലാവരും ഫുഡ് കഴിക്കാനിരുന്നു അമ്മു കാശിയോട് മിണ്ടുന്നെയില്ല ഭക്ഷണം കഴിച്ച് കഴിഞ്ഞതും ഹരി കിടക്കാന്‍ പോയി അച്ഛനും കാശി മെല്ലെ കിച്ചണിലേക്ക് പോയി ''അമ്മു എവിടെ അമ്മേ..,, ''അവള് നന്ദൂന്‍റെ കൂടെ മുകളിലേക്ക് പോയല്ലോ., നിനക്കെന്താ ഉറക്കൊന്നുല്ലെ., അമ്മ കിച്ചണിലെ ലൈറ്റ് ഒാഫ് ചെയ്ത് ഹാളിലേക്ക് വന്നു ''അതല്ല., ഗീതമ്മ പോയപ്പോ ചെറിയൊരു വിഷമം., അമ്മൂന് എന്നോടെന്തോ ദേഷ്യമുള്ളപോലെ., കാശി പറഞ്ഞൊപ്പിച്ചു ''അതിന് നിന്നോടെന്തിനാ കണ്ണാ അവള്‍ക്ക് ദേഷ്യം., നിന്‍റെ തോന്നലാകും., പിന്നെ ഗീത പോയപ്പോ പറഞ്ഞായിരുന്നു തിരിച്ച് വരുമ്പോയേക്കും നിങ്ങള്‍ ഒന്നായി കണ്ടാല്‍ മതിയായിരുന്നു എന്ന്., നിനക്കൊന്നും വേണ്ടല്ലോ., ഞാന്‍ കിടക്കട്ടെ ഉറക്കം വരുന്നു.,,

അമ്മ കിടക്കാന്‍ പോയതും കാശി സ്റ്റെയര്‍ കയറി റൂമിലേക്ക് പോയി '''അമ്മു നന്ദൂന്‍റെ കൂടെ കിടന്നിട്ടുണ്ടാകും., എങ്ങനെ മുറിയിലേക്ക് കൊണ്ട് വരും., കാശി ആലോചിച്ചു കാശി എണീറ്റ് നന്ദൂന്‍റെ റൂമിലേക്ക് നടന്നു പുറത്ത് നിന്ന് തന്നെ കേള്‍ക്കാം രണ്ടാളും ചിരിച്ച് സംസാരിക്കുന്നത് കാശി തിരിച്ച് മുറിയിലേക്ക് തന്നെ പോയി ഒരു പന്ത്രണ്ട് മണി ആയതും വീണ്ടും നന്ദൂന്‍റെ മുറിയിലേക്ക് പോയി അപ്പോയും ചിരിയും സംസാരവും കാശി ദേഷ്യം വന്ന് ഡോര്‍ തുറക്കാന്‍ നോക്കിയെങ്കിലും ലോക്കായിരുന്നു കാശി ആ ദേഷ്യത്തോടെ തന്നെ ഡോര്‍ തുര തുരാ മുട്ടി ഡോര്‍ തുറന്ന നന്ദൂനെ മാറ്റി ബെഡില്‍ അന്തിച്ചിരിക്കുന്ന അമ്മൂനെ രണ്ട് കൈയ്യിലും കോരിയെടുത്തു കണ്ണ് തള്ളി നില്‍ക്കുന്ന നന്ദൂന് ഇളിച്ച് കൊടുത്ത് അമ്മൂനേം കൊണ്ട് മുറിയിലേക്ക് പോയി കാശി അമ്മൂനെ ബെഡിലേക്കിട്ട് ഡോര്‍ പോയി ലോക്ക് ചെയ്ത് അമ്മൂന് നേരെ തിരിഞ്ഞു...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story