ആകാശി💖: ഭാഗം 42

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

ഡോര്‍ തുറന്ന നന്ദൂനെ മാറ്റി ബെഡില്‍ അന്തിച്ചിരിക്കുന്ന അമ്മൂനെ രണ്ട് കൈയ്യിലും കോരിയെടുത്തു കണ്ണ് തള്ളി നില്‍ക്കുന്ന നന്ദൂന് ഇളിച്ച് കൊടുത്ത് അമ്മൂനേം കൊണ്ട് മുറിയിലേക്ക് പോയി കാശി അമ്മൂനെ ബെഡിലേക്കിട്ട് ഡോര്‍ പോയി ലോക്ക് ചെയ്ത് അമ്മൂന് നേരെ തിരിഞ്ഞു കൈ കെട്ടി അമ്മൂനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു ''എ..എന്താ ഉദ്ദേശം., എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ.,, അമ്മു തട്ടിപിടഞ്ഞെണീറ്റ് നെഞ്ചിടിപ്പോടെ ചോദിച്ചു '''പുഴുങ്ങി തിന്നാന്‍., ഇതാണ് ഇനി നിന്‍റെ മുറി., മനസ്സിലായോ..,, കാശി ഗൗരവം ഒട്ടും കുറക്കാതെ പറഞ്ഞെങ്കിലും അമ്മു കുലുങ്ങിയില്ല ''ഞാനിവിടൊന്നും കിടക്കൂല., ഞാന്‍ നന്ദൂന്‍റെ കൂടെ കിടക്കൂ..,, അമ്മു ഉള്ളിലെ ആധി മറച്ച് വെച്ച് കാശിയെ തട്ടി മാറ്റി ഡോര്‍ തുറക്കാന്‍ നിന്നതും കാശി അമ്മൂനെ വീണ്ടും കോരിയെടുത്ത് ബെഡിലേക്കിട്ടു ''ഡോ..,,തനിക്കെന്‍റെ സ്വഭാവം അറിയില്ല മാറങ്ങോട്ട്..,, അമ്മു ബെഡില്‍ നിന്ന് ചാടി എണീറ്റ് ഷൗട്ട് ചെയ്തതും കാശി ഒന്ന് പതറി പക്ഷെ വിട്ട് കൊടുക്കാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു ''ച്ഛീ..,,കിടക്കെഡീ അവിടെ..,,

കാശി അലറിയും അമ്മു പെട്ടന്ന് ഞെട്ടികൊണ്ട് ബെഡിലിരുന്നു ഉമിനീരിറക്കി അമ്മു കാശിയെ പേടിയോടെ നോക്കി ''ഇരിക്കാനല്ല കിടക്കാനാ പറഞ്ഞെ., ഇനി കിടക്കാന്‍ നിനക്ക് പറ്റില്ലെങ്കില്‍ ഞാനങ് കിടത്തി തരും., പക്ഷെ ആ കിടത്തം നീ ജീവിതത്തില്‍ മറക്കൂല..,, കാശി പറഞ്ഞ് മുയുവന്‍ ആക്കുന്നതിന് മുന്നെ അമ്മു വേഗം പേടിച്ച് ചുമരോട് ചേര്‍ന്ന് ഒട്ടികിടന്നു കാശി അമ്മു കാണാതെ ചിരിച്ച് ലൈറ്റ് ഒാഫ് ചെയ്ത് കട്ടിലില്‍ കയറി കിടന്നു അമ്മു വേഗം കൈയ്യെത്തിച്ച് സീറോ ബള്‍ബിട്ട് കാശിയെ ഒന്ന് നോക്കി വീണ്ടും ചുമരോട് ചേര്‍ന്ന് കിടന്നു കാശിയില്‍ അവളെ ഒാരോ പ്രവര്‍ത്തിയും ചിരിയുണ്ടാക്കുന്നുണ്ടായിരുന്നു കാശി അമ്മൂന്‍റെ അടുത്തേക്ക് നീങ്ങി കിടന്നതും അമ്മു കിടന്നിടത്ത് നിന്ന് എണീറ്റിരുന്നു കാശിക്ക് നേരെ കൈ കൂപ്പിയതും കാശി വായിം തുറന്ന് അവളെ നോക്കി ''കണ്ണേട്ടാ..,,എന്നെ ഒന്നും ചെയ്യല്ലെ കണ്ണേട്ടാ..,, സത്യായിട്ടും എനിക്ക് പേടിയാ..,, പ്ലീസ്..,, അമ്മു പറയുന്നത് കേട്ട് കാശി ചിരിയോട് ചിരി ''ആദ്യം കണ്ണേട്ടന്‍റെ ചിങ്കാരി ഒന്ന് കിടന്നെ..,, കാശി പറഞ്ഞതും അമ്മു ഉമിനീരിറക്കി കാശിക്ക് നേരെ തിരിഞ്ഞ് കിടന്നു

''ഞാന്‍ എന്ത് നിന്നെ ചെയ്യേണ്ടന്നാ നീ പറഞ്ഞെ?.,, കാശി ചിരി കടിച്ച് പിടിച്ച് ചോദിച്ചു ''അ..അല്ല കണ്ണേട്ടന്‍ എന്നെ കൂടെ കിടത്തിയതിന് പിന്നില്‍ എന്തേലും ദുരുദ്ദേശം ഉണ്ടാകുമല്ലോ..,, അമ്മു മടിച്ചോണ്ട് പറഞ്ഞു ''എന്ത് ദുരുദ്ദേശം., പാവം ഒരു ഭര്‍ത്താവ് ഭാര്യയുടെ അടുത്ത് കിടക്കാന്‍ ആഗ്രഹിക്കുന്നത് അത്ര വലിയ തെറ്റാണോ അമ്മൂട്ട്യേ..,, കാശി അമ്മൂന്‍റെ മൂക്കിനിട്ടൊരു തട്ട് കൊടുത്തു ''അത് തെറ്റല്ല., പക്ഷെ എന്നെ കൈ കൊണ്ട് ഒന്ന് തൊടാന്‍ പോലും പറ്റില്ല., അത് പറ്റോ.,? അമ്മു പറഞ്ഞു ''ഒാക്കെ തൊടുന്നില്ല., സന്തോഷായല്ലോ., ഇനി സമാധാനത്തോടെ ഉറങ്ങിക്കോ..,, കാശി വാക്ക് കൊടുത്തതും അമ്മു ചിരിച്ച് ചുമരിന്‍റെ ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നു കാശി അമ്മൂനെ തട്ടാത്ത വിധം അടുത്ത് കിടന്നു അമ്മു സമാധാനത്തോടെ ഉറങ്ങാനുള്ള തെയ്യാറെടുപ്പാണ് കാശി അമ്മൂന്‍റെ താലി ചരട് മാത്രമുള്ള കഴുത്തിലേക്ക് നോക്കി പതിയെ അവിടേക്ക് ചുണ്ടടുപ്പിച്ച് ഊതിയതും അമ്മു ഒന്ന് പിടഞ്ഞു വീണ്ടും ഊതിയും അമ്മു ചുണ്ട് കൂര്‍പ്പിച്ച് അവന് നേരെ തിരിഞ്ഞു ''എന്ത് കഷ്ടാണ് കണ്ണേട്ടാ ഇത്..,,

അമ്മു പറഞ്ഞതും കാശി അവളെ ചുണ്ടില്‍ അമര്‍ത്തിയൊരു കിസ്സ് കൊടുത്തതും അമ്മൂന്‍റെ കണ്ണ് തള്ളി ''സ്സ്..,,എന്‍റെ പെണ്ണിന്‍റെ ബോധം പോയോ., ഞാന്‍ തൊടാതെ അല്ലെ ഉമ്മ വെച്ചെ അമ്മൂട്ട്യേ., സന്തോഷായില്ലെ.,, കാശി ചിരിയോടെ ചോദിച്ചതും അമ്മു അവനെ പൊതിരെ തല്ലാന്‍ തുടങ്ങി ''താന്‍ ദുഷ്ടനാ..,, തൊടൂല എന്ന് പറഞ്ഞ് കേറി കിസ്സ് ചെയ്തില്ലെ., തന്നൊട് ദൈവം ചോദിക്കും., നിങ്ങള് കണ്ണേട്ടനല്ല കാമദേവനാണ്.,, അമ്മു കാശിക്ക് നേരെ ചീറി '''ഞാന്‍ തമാശക്ക് ചെയ്തതാ പൊന്നേ..,, ഇനി ഇന്ന് സത്യായിട്ടും കിസ്സ് ചെയ്യൂല., നീയാണേ...സത്യം.., ''ഇന്ന് എന്നല്ല ഒരിക്കലും ചെയ്യാന്‍ പാടില്ല.,, അമ്മു പറഞ്ഞു ''അയ്യടീ..,,അത് പള്ളീ പോയി പറയ്., ഇന്ന് കിസ്സ് ചെയ്യുകയോ നിന്നെ ഒരുവിധത്തിലും ഡിസ്റ്റര്‍ബ് ചെയ്യുകയോ ഇല്ല., കാശിനാഥിന് ഒറ്റവാക്കെ ഒള്ളൂ.., നീ ധൈര്യമായി ഉറങ്ങിക്കോ..,, കാശി പറഞ്ഞത് കേട്ട് അമ്മു പുതപ്പെടുത്ത് തലയിലൂടെയിട്ട് കണ്ണടച്ച് കിടന്നു ''സത്യായിട്ടും ഒന്നും ചെയ്യൂലല്ലോ അല്ലെ..,, അമ്മു പുതപ്പ് തലയില്‍ നിന്ന് മാറ്റി ചോദിച്ചു

'''ഇല്ലെന്ന്., ഇനി ചെയ്താ എന്‍റെ പേര് നിന്‍റെ പട്ടികിട്ടോ..,, ''അതിനെനിക്ക് പട്ടിയില്ലല്ലോ..,, അമ്മു പറഞ്ഞത് കേട്ട് കാശി അറിയാതെ തലക്ക് കൈ കൊടുത്ത് പോയി ''നീ കാണുന്ന പട്ടിയെ മുയുവന്‍ എന്‍റെ പേര് വിളിച്ചോ., അല്ലപിന്നെ., ഉറങ്ങാന്‍ നോക്കടീ അമ്മികുട്ടീ..,, കാശി അമ്മൂന്‍റെ തലക്കിട്ടൊരു മേട്ടം കൊടുത്ത് തിരിഞ്ഞ് കിടന്നു •••••••••••••••••••••••••••••••••••••••••• രാവിലെ അലാറത്തിന്‍റെ ശബ്ദം കേട്ട് കാശി എണീറ്റു അമ്മു ഭയങര ഉറക്കാണ് ''അമ്മൂ..,,എണീക്ക്..,, ഡീ...,,പെണ്ണേ...,, കാശി അമ്മൂനെ തട്ടിവിളിച്ചതും അവള്‍ കണ്ണ് തുരുമ്പിയെണീറ്റു ''എന്താ അമ്മാ..,,ഉറങ്ങാനും സമ്മതിക്കൂലെ.,, അമ്മു നേരെ നോക്കിയത് കാശിയുടെ മുഖത്തേക്ക് ''ക..ക..കണ്ണേട്ടന്‍..,, അയ്യോ നേരം പുലര്‍ന്നൊ.,, അമ്മു വേവലാതിയോടെ ചുറ്റു നോക്കിയപ്പോയാണ് ക്ലോക്കില്‍ കണ്ണുടക്കിയത് സമയം പുലര്‍ച്ചെ 4 : 45 അമ്മു കാശിയെ നോക്കി ''ഇതെന്താ ഇത്ര നേരത്തെ.,, ''നീ എണീറ്റ് ഫ്രഷായി ഡ്രസ്സൊക്കെ മാറ്റി വാ..,, കാശി ഇതും പറഞ്ഞെണീറ്റു '''എന്തിന്..,, ''നമ്മൊളൊരു യാത്രപോകുന്നു., മൂന്നാര്‍..,, കല്ല്യാണം കഴിഞ്ഞാ ഹണിമൂണ്‍ പോകണ്ടേ..,,

കാശി ചിരിയോടെ ചോദിച്ചു ''ഹണീമൂണോ..,, ''എന്‍റെ പൊന്ന് കൊച്ചേ., ചുമ്മാ പോകുകയല്ല പുതിയ സ്റ്റുഡിയോയുടെ പണികഴിഞ്ഞിട്ടില്ലേലും നമ്മള്‍ക്ക് കുറേ ഒൗട്ട്ഡോര്‍ വര്‍ക്ക് വന്നിട്ടുണ്ട്., സോ ആദ്യം നമ്മുടെ പോസ്റ്റ് വെഡ്ഡിംങ് ഫോട്ടോഷൂട്ട് ചെയ്ത് ഉദ്ഘാടനം ചെയ്യാമെന്ന് വെച്ചു.,, എന്തായാലും തുടക്കം തന്നെ മോശമാക്കണ്ട മൂന്നാറില്‍ വെച്ചാക്കാം., താജ്മഹലും കാശ്മീരും ആയിരുന്നു എന്‍റെ പ്ലാന്‍ പക്ഷെ ഹരിയുടെ കല്ല്യാണം ഇങ് എത്തിയില്ലെ., നമുക്ക് നാളെ തന്നെ തിരിച്ച് എത്തണം., അതോണ്ട് മൂന്നാറാക്കി., നീ റെഡി ആയിക്കൊ. അഞ്ചരക്ക് ഇവിടെന്നിറങ്ങണം.,, കാശി ഇതും പറഞ്ഞ് മുറിയുടെ ഡോര്‍ തുറക്കാന്‍ നിന്നു ''പിന്നെ ഡ്രസ്സെല്ലാം പാക്ക് ചെയ്ത് കാറില്‍ വെച്ചിട്ടുണ്ട്., നീ റെഡി ആയാല്‍ മതി.,, കാശി മുറിയുടെ ഡോറടച്ച് പോയി അമ്മൂന് പോകാനെന്തോ ചടപ്പ് തോന്നി പിന്നെ ഒന്നും ആലോചിക്കാതെ വാഷ്റൂമിലേക്ക് കയറി., കുളിയെല്ലാം കഴിഞ്ഞ് ഒരു ജീനും വൈറ്റ് ഷോര്‍ട്ട് ടോപും ഒരു ക്യാപും എടുത്ത് വെച്ചു ടൈം നോക്കിയപ്പോ 5 : 15 കഴിഞ്ഞിട്ടുണ്ട്

അമ്മു അവളെ ഫോണും ചാര്‍ജെറും എടുത്ത് തന്‍റെ ബാഗിലിട്ടു ഗീതമ്മക്ക് കുറച്ച് കഴിഞ്ഞിട്ട് വിളിക്കാന്ന് വെച്ചിട്ട് അവള്‍ സ്റ്റെയറിറങ്ങി താഴേക്ക് പോയി സിറ്റ്ഒൗട്ടില്‍ നിന്ന് സംസാരം കേട്ടതും അമ്മു അങ്ങോട്ട് പോയി അച്ഛനും അമ്മയും ഹരിയും കാശിയുമുണ്ട് അമ്മൂനെ കണ്ടതും അമ്മ കൈയ്യിലുള്ള ചൂട് ചായ അവള്‍ക്ക് നേരെ നീട്ടി അമ്മു ചിരിയോടെ അത് വാങ്ങി കുടിച്ചു ''എന്നാ ഞങ്ങളിറങ്ങാണ്..,, കാശിയും ഹരിയും മുറ്റത്തേക്കിറങ്ങി അമ്മു അച്ഛനേയും അമ്മയേയും കെട്ടിപിടിച്ച് യാത്രപറഞ്ഞു ''സൂക്ഷിച്ച് പോകണേ മക്കളെ.,, അമ്മ പറഞ്ഞു ''അമ്മൂനെ എപ്പോയും കൂടെ കൂട്ടണം., റൂമില് ഒറ്റക്ക് നിര്‍ത്തി പോകരുത്., അച്ഛന്‍ കാശിയോട് പറഞ്ഞു ''എന്‍റെ അച്ഛാ..,,എല്ലാം ഞാനേറ്റു.,, കാശി ചിരിയോടെ പറഞ്ഞു ഹരി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോയതും അമ്മു മനസ്സിലാകാതെ കാശിയെ നോക്കി

കാശി ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ടാക്കിയിട്ടും അമ്മു കയറിയില്ല ''കയറ് അമ്മൂ...,, ''അല്ല കാറിലല്ലെ പോകുന്നത്.,, അമ്മു ചോദിച്ചു ''കാറില് എന്‍റെ രണ്ട് സ്റ്റാഫും കൂടെയുണ്ട്., നമ്മള്‍ ബുള്ളറ്റില്‍ പോകുന്നു., എന്തേ നിനക്കിഷ്ടമല്ലെ.,, കാശി ചിരിയോടെ ചോദിച്ചതും അമ്മു ഒന്നും പറയാതെ കാശിയുടെ തോളില്‍ കൈ വെച്ച് ബുള്ളറ്റില്‍ കയറിയിരുന്നു അച്ഛനും അമ്മക്കും കൈവീശി കാണിച്ച് അവര് യാത്ര തുടങ്ങി കാശിയുടെ ചുണ്ടിലൊരു മായാ ചിരിഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു തന്‍റെ പ്രിയതമയുമൊത്തുള്ള ദൂരയാത്ര ഈ യാത്ര തങ്ങളുടെ ജീവിതത്തിലൊരു പുതിയ അദ്ധ്യായമാകുമെന്ന പ്രതീക്ഷ കാശിയുടെ ചിരിയിലുണ്ടായിരുന്നു എന്നാല്‍ അമ്മൂന്‍റെ ഹൃദയം എന്തെന്നില്ലാതെ മിടിച്ച് കൊണ്ടിരുന്നു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story