ആകാശി💖: ഭാഗം 43

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അച്ഛനും അമ്മക്കും കൈവീശി കാണിച്ച് അവര് യാത്ര തുടങ്ങി കാശിയുടെ ചുണ്ടിലൊരു മായാ ചിരിഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു തന്‍റെ പ്രിയതമയുമൊത്തുള്ള ദൂരയാത്ര ഈ യാത്ര തങ്ങളുടെ ജീവിതത്തിലൊരു പുതിയ അദ്ധ്യായമാകുമെന്ന പ്രതീക്ഷ കാശിയുടെ ചിരിയിലുണ്ടായിരുന്നു എന്നാല്‍ അമ്മൂന്‍റെ ഹൃദയം എന്തെന്നില്ലാതെ മിടിച്ച് കൊണ്ടിരുന്നു യാത്ര തുടര്‍ന്നു പുലര്‍ച്ചെ ആയതിനാല്‍ നല്ല തണുപ്പുണ്ടായിരുന്നു അമ്മു കാശിയില്‍ നിന്ന് അകലം പാലിച്ചാണിരിക്കുന്നത് എങ്കിലും കാശി ഒന്നും മിണ്ടിയില്ല ''അമ്മൂ..,,നീ മൂന്നാറില്‍ പോയിട്ടുണ്ടോ..,? ''ഇല്ല.,, അമ്മു ഒറ്റവാക്കില്‍ മറുപടി കൊടുത്തു ''എന്നാ നമുക്ക് ഒരിക്കെ കൂടെ മൂന്നാറിലേക്ക് പോകണം., ഇന്ന് നമുക്ക് മൂന്നാറ് മുയുവന്‍ കവര്‍ ചെയ്യാറാന്‍ പറ്റില്ല., ഹൈ റേഞ്ചിലുള്ള ഒരു റിസോര്‍ട്ടിലേക്കാണ് നമ്മളിപ്പോ പോകുന്നത്.,, കാശി അമ്മൂനോടിങ്ങനെ പറഞ്ഞെങ്കിലും അമ്മു മറുപടി ഒരു മൂളലില്‍ ഒതുക്കി '''അമ്മൂ....,,, കാശി ആര്‍ദ്രമായി വിളിച്ചു ''ഹ്മ്..,, ''നിനക്ക് ഇഷ്ടമായില്ലെ ഈ യാത്ര., നീ എന്താ ഒന്നും മിണ്ടാത്തത്.,, ''യാത്രകളൊക്കെ എനിക്കിഷ്ടമാണ് കണ്ണേട്ടാ..,,

ഞാനിതൊക്കെ ആസ്വദിക്കാണ് അതാ മിണ്ടാത്തത്., അമ്മൂന്‍റെ മറുപടി കാശിയില്‍ ആശ്വാസമേകി ''പിന്നെ.,,വേണേല് എന്നെ പിടിച്ചിരുന്നോ., വണ്ടി വല്ല കുഴിയിലും ചാടിയാ നീ തെറിച്ച് പോകും പറഞ്ഞില്ലെന്ന് വേണ്ട., കാശി ഒാര്‍മപ്പെടുത്തി ''അതിന് ഞാന്‍ പിടിച്ച് തന്നെ ഇരിക്കുന്നത്., കണ്ണേട്ടനെ പിടിക്കണം എന്നില്ലല്ലോ..,, ''ഒാ..ഹ് എന്തൊരു ജാഡയാടീ നിനക്ക്., ഇനി എന്നെ പിടിക്കാന്‍ വന്നേക്കരുത്., പറഞ്ഞേക്കാം.., കാശി കുറച്ച് ദേഷ്യത്തില്‍ തന്നെ പറഞ്ഞു ''അതിനാര് പിടിക്കാന്‍ വരുന്നു., അമ്മു കാശിയെ പുച്ഛിച്ചു പിന്നെ രണ്ട് പേരും ഒന്നും മിണ്ടിയതേയില്ല കുറച്ച് ദൂരം ചെന്നപ്പോ ഹരിയുടെ കാര്‍ ഒരു തട്ട്കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടുണ്ട് കാശിയും അവിടെ സൈഡാക്കി ''ഇറങ്ങ്.,ഇനി ചായ കുടിച്ചിട്ട് പോകാം.,, കാശി പറഞ്ഞതും അമ്മു ബുള്ളറ്റില്‍ നിന്നിറങ്ങി രണ്ട് പേരും ഒരുമിച്ച് തട്ട്ക്കടയിലേക്ക് കയറി അവിടെ ഒരു ബെഞ്ചില്‍ ഹരിയും വേറെ രണ്ട് പേരും ഉണ്ട് കാശിയെ കണ്ട് അവര് എണീറ്റ് കെട്ടിപിടിച്ച് സംസാരിച്ചു ''ഇതാണ് എന്‍റെ പ്രിയപ്പെട്ട ഭാര്യ.,,

കാശി അമ്മൂനെ ചേര്‍ത്ത് പിടിച്ച് പറഞ്ഞതും അമ്മു അവര്‍ക്ക് ചിരിച്ച് കൊടുത്തു ''ഹായ്.,പെങ്ങളെ, ഞാന്‍ ആദര്‍ശ്.,ഇവന്‍ ശാമില്‍., അവര് അമ്മൂന് പരിചയപ്പെടുത്തി കൊടുത്തു ''നിങ്ങളെ എവിടെയോ കണ്ടപോലെ.,, അമ്മു ഒാര്‍ത്തെടുക്കാന്‍ നോക്കി ''അപ്പൊ ഒാര്‍മയുണ്ടല്ലെ., നീ കാശിയെ ആദ്യം കണ്ടില്ലെ ഗോവയില്‍ വെച്ച്., അവിടെ അവന്‍റെ കൂടെ ഞങ്ങളും ഉണ്ടായിരുന്നു., നാട്ടിലും നിങ്ങളെ അടുത്ത് തന്നെയാ., ഇപ്പോ ഒരു മാസമായിട്ട് ഞങ്ങള്‍ കര്‍ണാടകയിലായിരുന്നു., ഉപ്പ അവിടെ ഷോപ്പ് തുടങ്ങിയപ്പോ സഹായിക്കാന്‍ പോയതാ., അവിടെ സെറ്റാകില്ലെന്ന് തോന്നിയപ്പോ ഇങ്ങോട്ട് തന്നെ പോന്നു., ശാമില്‍ മറുപടി കൊടുത്തു ''ഇപ്പോ നല്ല ഒാര്‍മ കിട്ടി., നിങ്ങള് ഒരുമിച്ച് ക്ലബ്ബില് നില്‍ക്കുന്നതൊക്കെ ഒത്തിരി പ്രാവിശ്യം കണ്ടിട്ടുണ്ട്.,, ഹരിയുടെ കൂടെ രണ്ട് സ്റ്റാഫുണ്ടെന്ന് പറഞ്ഞപ്പോ നിങ്ങളാണെന്ന് കരുതിയില്ല., അമ്മു അവരോട് സംസാരിച്ചപ്പോയേക്കും ചൂട് ചായ എത്തി ആ തണുപ്പത്ത് ഒരു ചൂട് ചായ കിട്ടിയതും അമ്മൂനത് ആശ്വാസമായി തോന്നി അഞ്ച് പേരും തട്ട് ദോശയും ചായയും കുടിച്ച് അവിടെന്നിറങ്ങി നേരത്തെ പോലെ അമ്മു കാശിയുടെ കൂടെ ബുള്ളറ്റില്‍ കയറി യാത്ര തുടര്‍ന്നു

ഹൈ റേഞ്ചില്‍ എത്തും തോറും തണുപ്പ് കൂടി കൂടി വന്നു അമ്മൂന് തണുപ്പ് സഹിക്കാതെ വന്നതും കാശിയുടെ അടുത്തേക്ക് തൊട്ട് തൊട്ടില്ലെന്ന രീതിയില്‍ ഇരുന്നു കാശിയെ പിടിച്ചിരിക്കാന്‍ തോന്നിയെങ്കിലും ചമ്മല് കാരണം അത് ചെയ്തില്ല കാശി അവളെ ഇടക്കിടെ മിററിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു കാശി ചായ കുടിച്ച് കഴിഞ്ഞ് കാറില്‍ നിന്ന് ഒരു ജാക്കറ്റെടുത്ത് ഇട്ട ശേഷമായിരുന്നു യാത്ര തുടര്‍ന്നത്., അത്കൊണ്ട് അവനാ തണുപ്പ് സഹിക്കാവുന്നതെ ഒള്ളു., അമ്മൂനവന്‍ മനപൂര്‍വ്വം സ്വറ്ററൊന്നും കൊടുത്തില്ല പോകുന്ന വഴിയെല്ലാം കോടമൂടിയിരുന്നു '''ഭയങ്കര തണുപ്പല്ലെ അമ്മൂ..,, കാശി മിററിലൂടെ അമ്മൂനെ നോക്കി ''ഹ്മ്..,,സഹിക്കാന്‍ പറ്റുന്നില്ല., പക്ഷെ സ്ഥലങ്ങളെല്ലാം അടിപൊളി.,, അമ്മു കൈ കൂട്ടിതുരുമ്പി മുഖത്ത് വെച്ച് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു തണുപ്പിന്‍റെ കാഠിന്യം കൂടിവന്നതും അമ്മൂന് തണുപ്പ് തീരെ സഹിക്കാന്‍ പറ്റാതായി അമ്മു രണ്ടും കല്പിച്ച് കണ്ണ് ഇറുക്കെ അടച്ച് കാശിയുടെ വയറിലൂടെ രണ്ട് കൈയ്യും ചുറ്റിപിടിച്ച് അവറ്റെ ശരീരത്തിലേക്ക് ഒട്ടിചേര്‍ന്നിരുന്നു

കാശിയുടെ പുറത്തേക്ക് കവിള് വെച്ച് കിടന്ന് മെല്ലെ കണ്ണ് തുറന്ന് പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണ്നട്ടിരുന്നു കാശിക്കാ നിമിഷം തുള്ളിചാടാനാണ് തോന്നിയത് ''ഹലോ..,,എന്നെ പിടിക്കൂലന്ന് പറഞ്ഞ ആള്., എന്നെ ശ്വാസം പോലും വിടാന്‍ പറ്റാത്ത വിധമാണല്ലോ കെട്ടിപിടിച്ചേക്കുന്നത്..,, കാശി പറഞ്ഞത് കേട്ട് അമ്മു ചമ്മലോടെ നാവ് കടിച്ചു ''അ..അത് പിന്നെ.,എന്‍റെ ഭര്‍ത്താവല്ലെ അപ്പോ അന്ന്യരെ പോലെ വിട്ടിരിക്കേണ്ട ആവിശ്യം ഇല്ലല്ലോ..,, അമ്മു പരുങ്ങലോടെ പറഞ്ഞു ''ഈ പ്രതിഭാസത്തിനൊരു പഴഞ്ചൊല്ലുണ്ട്., പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ പൂരായണ..,, ''ഒന്ന് പോ കണ്ണേട്ടാ കളിയാക്കാതെ,, അമ്മു അവനിലേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നു അമ്മൂന് കാശിയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുരക്ഷിതത്വവും സന്തോഷവും കണ്ടെത്താന്‍ പറ്റുന്നുണ്ടായിരുന്നു കുറച്ച് ദൂരം കൂടി ചെന്നപ്പൊ അവര് ഒരു തേയില തോട്ടത്തിന്‍റെ താഴെയായി വണ്ടി നിര്‍ത്തി പുറകേയായി ഹരിയും ഫ്രണ്ട്സും കാര്‍ നിര്‍ത്തിയിറങ്ങി അമ്മു ചുറ്റുംനോക്കി ''എന്താ ഇവിടെ നിര്‍ത്തിയെ., റിസോര്‍ട്ടെത്തിയോ.,

''റിസോര്‍ട്ടിലേക്ക് വണ്ടിയൊന്നും പോകില്ല., അവരെ ജീപ്പ് ഇപ്പോ നമ്മളെ പിക്ക് ചെയ്യാന്‍ വരും., ഹരിയാണ് മറുപടി കൊടുത്തത് അമ്മു തണുപ്പ് കാരണം ബുദ്ധിമുട്ടുന്നത് കണ്ട് കാശി അവന്‍റെ ജാക്കറ്റ് അവള്‍ക്കിട്ട് കൊടുത്ത് ഒരു കൈ കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ചു റിസോര്‍ട്ടിലെ ഡ്രൈവറ് വന്ന് ആദ്യം അവരെ ലെഗേജ് ജീപ്പിലേക്ക് വെച്ചു പിന്നീട് അവരോട് കയറാന്‍ പറഞ്ഞു ഹരി മുന്നിലിരുന്നു ബാക്കില് ബാക്കി നാല്പേരും കാശി എപ്പോയും അമ്മൂനെ തന്‍റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു കല്ലും മുള്ളും കുഴികളും നിറഞ്ഞ വഴിയിലൂടെ അവര് റിസോര്‍ട്ടിലെത്തി നാച്വര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ലക്ഷ്വറി റിസോര്‍ട്ടായിരുന്നു അത് അവിടെ എത്തിയതും വെല്‍ക്കം ഡ്രിംങ്ക് കിട്ടി ''എന്ത് അടിപൊളിയാ അല്ലെ കണ്ണേട്ടാ ഇവിടെ.,, അമ്മു ആവേശത്തോടെ ചുറ്റും നോക്കി അവിടെ അവര്‍ക്കായി ബ്രേക്ക്ഫാസ്റ്റ് ഒരുക്കിയിരുന്നു അതും കഴിച്ച് അവര് റൂമിലേക്ക് പോയി രണ്ട് വില്ലയായിരുന്നു ബുക്ക് ചെയ്തത് അമ്മൂനും കാശിക്കും പൂള്‍ വില്ലയും മറ്റുള്ള മൂന്ന് പേര്‍ക്കും സാധാരണ വില്ലയും

''ഹരീ..,,ഇപ്പോ എട്ട് മണി., പത്ത് മണി കൃത്യത്തില്‍ ഷൂട്ട് തുടങ്ങണം.,ഒാക്കെ.,, കാശി പറഞ്ഞതും ഹരി ഒന്ന് ആക്കി ചിരിച്ചു ''ഞങ്ങള് കൃത്യ സമയത്ത് എത്തും., പക്ഷെ നിങ്ങള് രണ്ടും എല്ലാം കഴിഞ്ഞ് അപ്പോയേക്കും എത്തിയാല്‍ മതി..,, ഹരി പറഞ്ഞത് കേട്ട് കാശി ആദ്യം നോക്കിയത് അമ്മൂനെയാണ് അവള് പിന്നെ അതൊന്നും ശ്രദ്ധിക്കാതെ ചുറ്റും നോക്കി കൊണ്ടിരിക്കാണ് കാശി ഹരിയെ കണ്ണുരുട്ടി പേടിപ്പിച്ച് വില്ലയുടെ ഡോര്‍ തുറന്ന് അകത്ത് കയറി അമ്മൂനെ മുറിയിലേക്ക് കാണാതായതും കാശി ഡോറിന്‍റെ അവിടെ നിന്ന് പുറത്തേക്കെത്തി നോക്കി '''ഡീ..,,പെണ്ണേ..,,അവിടെ അന്തംവിട്ട് നില്ക്കാതെ കയറിവാടീ..,, വില്ലയുടെ പുറത്ത് ഒാരോ കാഴ്ച്ചകളും കൊണ്ടാസ്വദിക്കുന്ന അമ്മൂനെ നോക്കി വിളിച്ച് പറഞ്ഞതും അമ്മു ചിരിച്ചോണ്ട് വില്ലയിലേക്ക് കയറിവന്നു ''നമുക്കിവിടെ അങ് കൂടിയാലോ കണ്ണേട്ടാ.., അമ്മു ബാല്‍ക്കണിലേക്കുള്ള കര്‍ട്ടണ്‍ നീക്കി കൊണ്ട് പറഞ്ഞു ''എനിക്ക് സന്തോഷമെ ഒള്ളൂ..,,

ബട്ട് നിനക്ക് പണിയാകും..,, കാശി കള്ളച്ചിരിയോടെ പറഞ്ഞതും അമ്മു അവനെ കൂര്‍പ്പിച്ച് നോക്കി അമ്മു പൂള്‍ സൈടിലേക്ക് പോയി കാശിയെ ഒന്ന് നോക്കി അവിടെന്ന് ബാല്‍ക്കണിയിലേക്ക് പോയി കാശി അവളെ പുറകെ പോയി അവളെ ബാക്കില്‍ നിന്ന് കെട്ടിപിടിച്ചു ''ഐ ലൗ യൂ സോ മച്ച്..അമ്മൂട്ടാ...,, കാശിയെ അവളെ കാതില്‍ മന്ത്രിച്ചു ''അയ്യടാ മാറി നില്‍ക്കങ്ങോട്ട്..,, അമ്മു അവനെ തട്ടിമാറ്റി ബെഡില്‍ കിടന്നു ''പോയി ഫ്രഷാവടീ..,, ''ഈ തണുപ്പത്തോ എനിക്കൊന്നും വയ്യ..,, അമ്മു ബെഡില്‍ കിടന്ന ബ്ലാങ്കറ്റെടുത്ത് പുതച്ചു '''ശരിയാലെ ഭയങ്കര തണുപ്പ്., നമുക്ക് കെട്ടിപിടിച്ച് കിടക്കാം..,, കാശി ബ്ലാങ്കറ്റിനുള്ളിലേക്ക് നുഴഞ്ഞ് കയറി അമ്മൂനെ കെട്ടിപിടിച്ചു ''കണ്ണേട്ടാ..,,വേണ്ടട്ടോ..,,മാറി നിന്നെ..,, കാശി അതൊന്നും കേള്‍ക്കാതെ തന്‍റെ ശരീരത്തോട് അവളെ ചേര്‍ത്ത് പിടിച്ചു ''നീ ബുള്ളറ്റില്‍ നിന്ന് എന്താ പറഞ്ഞെ ഭര്‍ത്താവല്ലെ അന്ന്യരെ പോലെ വിട്ടിരിക്കണ്ടല്ലോ അല്ലേന്ന്., അതോണ്ട് ഇനി എന്‍റെ ഭാര്യ എപ്പോയും എന്നോട് പറ്റിചേര്‍ന്നായിരിക്കും., കാശി പറഞ്ഞതും അമ്മൂന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല അതിനപ്പുറം ആ തണുപ്പില്‍ രണ്ട് പേരും പരസ്പരം ചൂടാഗ്രഹിച്ചിരുന്നു

അമ്മു പതിയെ അവന്‍റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ച് അവന്‍റെ നെഞ്ചില്‍ തല ചാഴ്ച്ച് കണ്ണടച്ച് കിടന്നു കുറച്ച് കഴിഞ്ഞപ്പോ കാശി എണീറ്റു അമ്മൂന്‍റെ നെറുകിലൊന്ന് മുത്തി കാശി എണീറ്റ് ലൗക്കേഷന്‍ സെറ്റാക്കാന്‍ പോയി എല്ലാം നോക്കി വെച്ച് വില്ലയിലേക്ക് വന്ന് അമ്മൂനെ വിളിച്ചെണീച്ചു ''അമ്മുട്ടാ..,,,ആദ്യത്തെ കോസ്റ്റൂമിതാണ്., കാശി അമ്മൂന് ലൈറ്റ് ഗോള്‍ഡന്‍ കളര്‍ സാരിയും അതിലേക്കുള്ള ഓര്‍ണമെന്‍റ്സും കൊടുത്ത് കാശി ഡ്രെസ്സിംങ് റൂമിലേക്ക് കയറി അമ്മു വിടര്‍ന്ന കണ്ണുകളോടെ സാരി കൈയ്യിലെടുത്തു പിന്നെ ആവേശത്തോടെ വേഗം ഫ്രഷായി വന്ന് സാരിയുടുക്കാന്‍ തുടങ്ങി കാശി അമ്മൂന്‍റെ സാരിക്ക് മേച്ചായ ഡ്രസ്സിട്ട് ഇറങ്ങി വരുമ്പോ ആ കാഴ്ച്ച കണ്ടൊന്ന് സ്റ്റെക്കായി ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് അമ്മു എല്ലാം വാരിചുറ്റി ചമ്മലോടെ കാശിയെ നോക്കി കാശി കള്ളച്ചിരിയോടെ അമ്മൂന്‍റെ അടുത്തേക്ക് വന്നു ''ഓരോന്ന് കാണിച്ച് വശീകരിക്കല്ലെ അമ്മൂട്ട്യേ..,, ചെറിയ മനസ്സാ പെട്ടന്ന് ചാഞ്ചാടും.,, കാശി പറയുന്നത് കേട്ട് അമ്മു ചുണ്ട് കൂര്‍പ്പിച്ചവനെ നോക്കി ''കണ്ണേട്ടന്‍ ഒന്ന് പുറത്തിറങ്ങിക്കെ ഞാനൊന്ന് സാരി ചുറ്റട്ടെ.,, അമ്മു ഇങ്ങനെ പറഞ്ഞതും കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നോടടുപ്പിച്ച് പോക്കറ്റില്‍ നിന്ന് ഒരു ബോക്സെടുത്ത് അമ്മൂന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു ..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story