ആകാശി💖: ഭാഗം 44

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കണ്ണേട്ടന്‍ ഒന്ന് പുറത്തിറങ്ങിക്കെ ഞാനൊന്ന് സാരി ചുറ്റട്ടെ.,, അമ്മു ഇങ്ങനെ പറഞ്ഞതും കാശി അമ്മൂന്‍റെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നോടടുപ്പിച്ച് പോക്കറ്റില്‍ നിന്ന് ഒരു ബോക്സെടുത്ത് അമ്മൂന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു ''എന്താ ഇത്..,, അമ്മു വിടര്‍ന്ന കണ്ണുകളോടെ ബോക്സിലേക്ക് നോക്കി ചോദിച്ചു ''തുറന്ന് നോക്ക്..,, കാശി ചിരിയോടെ പറഞ്ഞു അമ്മു അത് മെല്ലെ ആവേശത്തോടെ തുറന്ന് നോക്കി കാശി അമ്മൂന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കാണ് അമ്മൂന്‍റെ മുഖത്തൊരു ഞെട്ടല്‍ പിന്നെ ആ കണ്ണുകള്‍ നിറഞ്ഞ് വന്നു ''ക..കണ്ണേട്ടാ..,,ഇത്..,,ഇതെനിക്കാണോ.., ബോക്സിനുള്ളിലെ വെള്ളക്കല്ല് മൂക്കുത്തി കൈയ്യിലെടുത്ത് ഇടര്‍ച്ചയോടെ ചോദിച്ചു

''അതേ..,,എന്‍റെ അമ്മൂട്ടിക്ക് തന്നെയാ., അതൊന്ന് ഇട്ടെ നിന്‍റെ കണ്ണേട്ടനൊന്ന് കണ്‍നിറച്ച് കാണട്ടെ., കാശി അവളില്‍ നിന്ന് വിട്ട് നിന്ന് കൈ കെട്ടിനിന്നോണ്ട് അമ്മൂനെ ചിരിയോടെ നോക്കി അമ്മു അത് നിറഞ്ഞ കണ്ണ്കളോടെ മൂക്കിലിട്ട് മിററില്‍ നോക്കി കാശി അവളെ പുറകില്‍ വന്ന് നിന്നു ''ഇപ്പൊ ഒന്നൂടെ സുന്ദരിയായി എന്‍റെ പെണ്ണ്., ഇഷ്ടായോ നിനക്ക്.,?? ''ഒത്തിരി ഒത്തിരി..,, അമ്മു കാശിക്ക് നേരെ തിരിഞ്ഞു ''പിന്നെന്തെ മൂക്ക് കുത്തിയിട്ടും അതിലൊന്നും ഇടാതിരുന്നെ.,, കാശി അവളെ മൂക്കുത്തിയിലൊന്ന് തൊട്ട് ചോദിച്ചു ''ഒത്തിരി ആഗ്രഹിച്ച് കുത്തിയതായിരുന്നു കണ്ണേട്ടാ., ഒരിക്കെ കാശിന് അത്യാവിശ്യം വന്നപ്പോ അതൂരി വിറ്റു.,

പിന്നെ വാങ്ങിക്കാനൊരു സാഹചര്യം വന്നില്ല., ''ആണോ..,,ഇപ്പോ ആഗ്രഹിച്ചത് കിട്ടിയല്ലോ., ഇനി അതിന് പകരമായിട്ട് കണ്ണേട്ടന് കനത്തിലെന്തിങ്കിലും താ,, കാശി അവള്‍ക്ക് കവിള് കാണിച്ച് കൊടുത്തതും അമ്മു അവന്‍റെ മുഖം തനിക്ക് നേരെ തിരിച്ച് അവന്‍റെ മൂക്കിന്‍ തുമ്പിലൊന്ന് കടിച്ച് വാരിചുറ്റിയ സാരി മുറുകെ പിടിച്ച് ഡ്രസ്സിംങ് റൂമിലേക്കോടി ''ഹൗ..,,ഈ പെണ്ണ് ശെരിക്കും ഒരു പട്ടികുട്ടി തന്നെയാ., ഈ കടിക്ക് പകരം ഇടക്കവള്‍ക്കൊരു കിസ്സ് തന്നൂടെ..,, കാശി മൂക്കിന്‍ തുമ്പൊന്ന് ഉഴിഞ്ഞ് അവിടെ ഉണ്ടായിരുന്ന സെറ്റില്‍ ഇരുന്ന് ഫോണ്‍ നോക്കാന്‍ തുടങ്ങി അല്പം കഴിഞ്ഞതും അമ്മു റെഡിയായി വന്നു

''ഞാന്‍ റെഡി., ഇനി പോകാം..,, അമ്മൂന്‍റെ ശബ്ദം കേട്ട് കാശി അങ്ങോട്ട് നോക്കി ഗോള്‍ഡന്‍ കളര്‍ സാരിയില്‍ അവള്‍ ശെരിക്കും സുന്ദരിയായിട്ടുണ്ട് മുടി അഴിച്ചിട്ട് കണ്ണെഴുതി ചുണ്ട് ചെറുതായി ചുവപ്പിച്ച് കാതിലും കഴുത്തിലും സാരിക്ക് മാച്ചായ ഒാര്‍ണമെന്‍റ്സും മൂക്കിന്‍ തുമ്പിലെ ആ ഡയമണ്ട് സ്റ്റെഡും മൊത്തത്തില്‍ അവളൊരു മാലാഖ തന്നെ ''കണ്ണേട്ടാ..,,ഒായ്..,,ഇതേത് ലോകത്താ.,, അമ്മു കൈയ്യിലൊന്ന് തട്ടിയതും കാശി അവളെ കള്ളചിരിയോടെ നോക്കി ''ഇതെന്താ ഇങ്ങനെ നോക്കുന്നെ.,, അമ്മു ഒരു പതര്‍ച്ചയോടെ ചോദിച്ചു ''ചുമ്മാ..,,

കാശി അവളെ കവിളില്‍ തട്ടിയതും അമ്മു എവിടെന്ന് വേഗം സ്ക്കൂട്ടാകാന്‍ നോക്കി കാശി അമ്മു തന്നോടടുപ്പിച്ച് കവിളില്‍ അമര്‍ത്തിയൊരു ഉമ്മ കൊടുത്തു അമ്മു കവിളില്‍ കൈ വെച്ച് അവനെ നോക്കി കണ്ണുരുട്ടി ''എന്താപ്പോ കാണിച്ചെ., അമ്മു ഗൗരവത്തോടെ ചോദിച്ചു ''അയ്യോ എന്‍റെ ഭാര്യക്ക് മനസ്സിലായില്ലേ., കാശി വീണ്ടും അവളെ മറ്റെ കവിളിലും ചുംബിച്ചു ''ഇപ്പോ മനസ്സിലായോ അമ്മൂട്ട്യേ..,, കാശി പൊട്ടി ചിരിച്ചു ''പോടാ ദുഷ്ടാ..,, അമ്മു അവനെ നോക്കി ചുണ്ട് ചുളുക്കി വില്ലയുടെ ഡോര്‍ തുറന്ന് പുറത്തിറങ്ങി കാശിയും പുറത്തിറങ്ങി ഡോര്‍ ലോക്ക് ചെയ്തു പുറത്ത് ഹരിയും ആദര്‍ശും ശാമിലും ക്യാമറയുമായി നില്‍ക്കുന്നുണ്ടായിരുന്നു ''എവിടെ ആയിരുന്നു രണ്ടും.,

ഒരുങ്ങി ഇറങ്ങാനുള്ളൊരു പാട്..,, ഹരി രണ്ടാളേയും കനപ്പിച്ചൊന്ന് നോക്കി ''വൈകിയിട്ടൊന്നും ഇല്ല നമ്മള്‍ പറഞ്ഞ ടൈംമേ ആയൊള്ളു.,, കാശി ഹരിക്ക് മറുപടി കൊടുത്തു ''അളിയാ..,,ഫസ്റ്റ് ലൗക്കേഷന്‍ എവിടെയാ.,, ശാമില് കാശിയോടായ് ചോദിച്ചു ''ഈ റിസോര്‍ട്ടില് അടിപൊളി വ്യൂ പോയന്‍റുണ്ട്., നമ്മുടെ സ്റ്റാര്‍ട്ടിംങ് തന്നെ അവിടെന്നായിക്കോട്ടെ.,, കാശി പറഞ്ഞപ്പോയേക്കും അവര്‍ക്ക് വ്യൂ പോയന്‍റിലേക്ക് പോകാനുള്ള ബഗ്ഗി വന്നു എല്ലാവരും കയറി ഇരുന്നു ''എന്ത് ഭംഗിയാലെ ഇവിടൊക്കെ., റിസോര്‍ട്ടിലെ കാഴ്ച്ചകളോരോന്ന് കണ്ട് അമ്മു പറഞ്ഞു വ്യൂ പോയിന്‍റില്‍ എത്തിയതും എല്ലാവരും ഇറങ്ങി ''ഇവിടെ കൊള്ളാലോ.,അടിപൊളി.,, ആദര്‍ശ് ചുറ്റും നോക്കി ''എന്നാ സ്റ്റാര്‍ട്ട് ചെയ്താലോ കാശി.,,

ഹരി പുതിയ ക്യാമറ കാശിയുടെ കൈയ്യില്‍ വെച്ച് കൊടുത്തു ''അമ്മൂ..,,ഒന്ന് ക്യൂട്ടായിട്ട് പോസ്സ് ചെയ്തെ.,ഈ ക്യാമറയുടെ ഉദ്ഘാടനം നീ തന്നെ ആയിക്കോട്ടെ..,, കാശി ഒന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ച് അമ്മൂന് നല്ലൊരു പോസ്സ് പറഞ്ഞ് കൊടുത്തതും അമ്മു അത് പോലെ നിന്നു കാശിയുടെ സ്വപ്നത്തിലേക്കുള്ള പുതിയൊരു ചുവട് വെപ്പ്.,, '''കാശീ എങ്ങിനെയുണ്ട് പുതിയ ക്യാമറ., നമ്മുടെ ഫ്യൂച്ചര്‍ വര്‍ക്കിന് ഹെല്‍പാകൂലെ.,, ''കൊള്ളാടാ ഹരീ., പക്ഷെ എന്‍റെ പേര്‍സണല്‍ ഫേവറേറ്റ് ഞാന്‍ ആദ്യം സ്വന്തമാക്കിയ ക്യാമറ തന്നെ..,, കാശി അവന്‍റെ ക്യാമറ കൈയ്യിലെടുത്ത് അതില്‍ ചുണ്ട് ചേര്‍ത്തു ''നമ്മള്‍ ഇവിടെ വന്നത് പോസ്റ്റ് വെഡ്ഡിംങ് ഷൂട്ടിനാണ്., ഇവിടെ ഇപ്പോ സിംഗിള്‍ ഫോട്ടോഷൂട്ടാണല്ലോ., രണ്ടാളും കൂടെ ഒന്ന് ചേര്‍ന്ന് നിന്നെ.,,

ശാമില് കാശിയെ അമ്മൂന്‍റെ അടുത്തേക്ക് നിര്‍ത്തി ആദ്യം തന്നെ അമ്മൂന്‍റെ അരയിലൂടെ കൈയ്യിട്ട് അവളെ ഫേസിലേക്ക് കാശി നോക്കുന്ന പോസ്സായിരുന്നു അമ്മു നാണം കൊണ്ട് മുഖം തിരിച്ചതും കൃത്യ സമയത്ത് ശാമിലത് ക്യാമറയില്‍ പകര്‍ത്തി ഒാരോ പോസ്സും പരമാവതി റൊമാന്‍റികാകാന്‍ കാശി ശ്രമിക്കുമ്പോയും അമ്മു അത് പൊളിച്ച് കൈയ്യില്‍ കൊടുക്കും ''ഇനി അടുത്തത് കിസ്സ് ചെയ്യുന്ന പോസ്സായികോട്ടെ.,, ഹരി കാശിക്കിട്ടൊരു ചാന്‍സ് കൊടുത്തു ''അ..അതൊന്നും വേണ്ട., അമ്മു ഒഴിഞ്ഞ് മാറാന്‍ നോക്കി ''അതൊക്കെ വേണം.,നിങ്ങള് കപ്പിള്‍സല്ലെ., നമുക്കിവിടെ കാശിക്ക് പകരം അമ്മു കാശിക്ക് കിസ്സ് കൊടുക്കുന്ന സീനാക്കാം.,, ആദര്‍ശ് പറയേണ്ട താമസം കാശി അമ്മൂന് കവിള് കാണിച്ച് കൊടുത്തു

''കൊടുക്കമ്മൂ...,, ഹരി നിര്‍ബന്ധിപ്പിച്ചെങ്കിലും അമ്മു കൊടുക്കാന്‍ തയ്യാറായില്ല.,, ''ഒരു ഫോട്ടോക്ക് വേണ്ടിയല്ലെ., ഒന്നങ് കൊടുത്തേക്ക്..,, എല്ലാവരുടേയും നിര്‍ബന്ധം സഹിക്കാതെ വന്നതും അമ്മു സഹികെട്ട് കാശിയുടെ കവിളില് തട്ടി തട്ടിയില്ല എന്ന രീതിയിലൊന്ന് ചുണ്ട് ചേര്‍ത്തു ആ നിമിഷം ക്യാമറ കണ്ണുകളത് പകര്‍ത്തി ''എന്തോന്ന് ഉമ്മയാടി ഇത്., റൂമില്‍ ചെന്നിട്ട് കിസ്സിനെ കുറിച്ച് പ്രാക്ടിക്കലായിട്ട് നിനക്ക് ഞാനൊരു ക്ലാസ് തരുന്നുണ്ട്.,, കാശി അമ്മൂന്‍റെ ചെവിയില്‍ പറഞ്ഞു ''അയ്യടാ.,അത് മോന്‍ കൈയ്യില്‍ വെച്ചോ..,, അമ്മു കാശിക്ക് നേരെ കൊഞ്ഞനം കുത്തി ''അടുത്ത് പോസ്സ് ചുണ്ടും ചുണ്ടും.,, ആദര്‍ശ് പോസ്സ് പറഞ്ഞ് കൊടുത്തത് കേട്ട് അമ്മൂന്‍റെ കണ്ണ് തള്ളി ''അതൊന്നും പറ്റത്തില്ല., അമ്മു തീര്‍ത്ത് പറഞ്ഞു ''നിങ്ങളോട് ഞങ്ങളെ മുന്നില്‍ വെച്ച് ഫ്രഞ്ചടിക്കാനല്ല പറഞ്ഞെ., ജെസ്റ്റൊന്ന് ലിപ് തമ്മില്‍ ടച്ച് ചെയ്താല്‍ മതി.,

ബാക്കിയൊക്കെ നിങ്ങളെ മുറില്‍ പോയിട്ട്..,, ഹരി അമ്മൂനിട്ട് താങ്ങിയതും അമ്മു അവനെ നോക്കി കണ്ണുരുട്ടി ''അല്ല ഹരിയേട്ടാ..,,നിങ്ങളെ കല്ല്യാണത്തിന് നിങ്ങളെ ഈ ഫോട്ടോഗ്രാഫീ ടീമ് തന്നെയാണോ.,, അമ്മു വിഷയം മാറ്റാനെന്ന വണ്ണം ചോദിച്ചു ''പിന്നെ..,,ഫോട്ടോ എടുത്ത് വെക്കാന്‍ പറ്റിയ സംഭവം തന്നെ., വലിയ ആയുസ്സൊന്നും ഞങ്ങളൊരുമിച്ചുള്ള ജീവിതത്തിനുണ്ടാകൂല., ഏറിപോയാല്‍ രണ്ടോ മൂന്നോ മാസം., അല്ലെങ്കില്‍ അതിന് മുമ്പ് തന്നെ ആ ശ്രീഷ്മയെ ഞാന്‍ ഡിവോയ്സ് ചെയ്യും. പിരിയാനുള്ള കല്ല്യാണമൊന്നും ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വെക്കേണ്ടതില്ല., ഹരി പുച്ഛത്തോടെ പറഞ്ഞു ''എന്നാ നീ കെട്ടാന്‍ നില്‍ക്കണോ.,

ചുമ്മാ രണ്ട് പേരുടേയും ജീവിതം കളയാന്‍..,, ശാമില് പറഞ്ഞു ''എന്നാ നീ പോയി കെട്ടടാ ആ ശ്രീഷ്മയെ., അങ്ങനെ എങ്കിലും എന്‍റെ തലയില്‍ നിന്ന് ഒഴിയുമല്ലോ., ഹരി ശാമില് നേരെ കുരച്ച് ചാടി ''എന്‍റെ പൊന്ന് ഹരീ..,,നീയത് വിട് നീ ഫോട്ടോ എടുക്കാന്‍ നോക്ക്..,, കാശി ഹരിയെ കൂളാക്കാന്‍ നോക്കി ''എനിക്കൊന്നും വയ്യ., എന്‍റെ മൂഡ് പോയി., ഡീ അമ്മൂ നിനക്ക് ഫ്രഞ്ച് കിസ്സടിക്കാതിരിക്കാനുള്ള അടവല്ലെ ഈ വിഷയം മാറ്റല്., എനിക്ക് മനസ്സിലാകാതിരിക്കാന്‍ ഞാന്‍ പൊട്ടനൊന്നും അല്ല., ഹരി പറഞ്ഞത് കേട്ട് അമ്മു ഒരു അവിഞ്ഞ ഇളി പാസ്സാക്കി

''ഇളിക്കണ്ട നീ., നല്ല രീതിയില്‍ ഇരുന്ന എന്നെ ആ കോഷ്മന്‍റെ പേരും പറഞ്ഞ് മൂഡോഫാക്കിയില്ലെ., ഇനി ബാക്കി നിങ്ങള് എടുക്ക്., ഞാന്‍ ഇതിലൊക്കെ നടന്നേച്ചും വരാം., ഹരി ഇതും പറഞ്ഞെണീറ്റ് നടന്ന് പോയി ''ഡാ..,,ഹരീ നിന്‍റെ ഫോണടിക്കുന്നു..,, ആദര്‍ശ് ഹരിക്ക് അവന്‍റെ ഫോണ്‍ കൊടുത്തു ഹരിയത് അറ്റന്‍റ് ചെയ്ത് ചെവിയില്‍ വെച്ചു അവിടെന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ കേട്ടിട്ടാകും ഹരിയുടെ മുഖം വലിഞ്ഞ് മുറുകി അടുത്ത നിമിഷം ഹരി ദേഷ്യം കൊണ്ട് ഫോണ് നിലത്തേക്ക് ഒറ്റയേറ് ''ഹരീ..,,ഡാ..,,എന്ത് പറ്റി.., ആരാ വിളിച്ചത്..,, കാശി വെപ്രാളപ്പെട്ട് ഹരിയുടെ അടുത്ത് പോയി ചോദിച്ചു..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story