ആകാശി💖: ഭാഗം 45

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

''ഡാ..,,ഹരീ നിന്‍റെ ഫോണടിക്കുന്നു..,, ആദര്‍ശ് ഹരിക്ക് അവന്‍റെ ഫോണ്‍ കൊടുത്തു ഹരിയത് അറ്റന്‍റ് ചെയ്ത് ചെവിയില്‍ വെച്ചു അവിടെന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ കേട്ടിട്ടാകും ഹരിയുടെ മുഖം വലിഞ്ഞ് മുറുകി അടുത്ത നിമിഷം ഹരി ദേഷ്യം കൊണ്ട് ഫോണ് നിലത്തേക്ക് ഒറ്റയേറ് ''ഹരീ..,,ഡാ..,,എന്ത് പറ്റി.., ആരാ വിളിച്ചത്..,, കാശി വെപ്രാളപ്പെട്ട് ഹരിയുടെ അടുത്ത് പോയി ചോദിച്ചു ഹരി ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി ''ഡാ..,,നിന്നോടാണ് ചോദിച്ചത് ആരാ വിളിച്ചതെന്ന്..,, കാശി വീണ്ടും ചോദിച്ചു ''മുത്തച്ഛന്‍.,അങ്ങേര്ക്കിത് എന്തിന്‍റെ കേടാ..,, മന്‍ഷ്യനെ ഒരുവിധത്തിലും സമാധാനം തരില്ലെന്ന് വെച്ചാല്‍.,, ''എന്തിനാ വിളിച്ചെതെന്ന് പറ., ''അങ്ങേര്ക്ക് ഞാന്‍ ശ്രീഷ്മയെ കെട്ടാതെ മുങ്ങോന്ന് പേടി., രാത്രി ആകുമ്പോയേക്കും വീട്ടിലെത്തണമെന്ന്., ഇല്ലേല് ഭീഷണി അതും എന്നോട്.,, ഹരി പുച്ഛിച്ചു ''എന്താ ഭീഷണിപ്പെടുത്തിയത്., അമ്മു ആണത് ചോദിച്ചത് ''രാത്രിക്ക് മുമ്പ് വീട്ടിലെത്തിയില്ലെങ്കില്‍ പിന്നെ അങ്ങോട്ട് ഈ ജന്മത്ത് കയറി പോകരുതെന്ന്.,, ''അപ്പോ ഹരിയേട്ടന്‍ പോകുന്നില്ലെ.,, അമ്മു ചോദിച്ചു ''പിന്നെ പോകാണ്ട്., എന്‍റെ അച്ഛന്‍ കഷ്ടപ്പെട്ട് പുതുക്കി പണിത വീടാണ്., അവിടെ ആരേക്കാളും അവകാശം എനിക്കാ.., അതോണ്ട് ഇന്ന് രാത്രിക്ക് മുമ്പ് ഞാന്‍ അവിടെയെത്തിയിരിക്കും.,

ഹരി പറഞ്ഞത് കേട്ട് എല്ലാവരും വായിം തുറന്ന് നിന്നു '''അയ്യേ..,,പേടി തൊണ്ടന്‍., ഷാമില് ഹരിയെ കളിയാക്കി ''പേടികൊണ്ടൊന്നും അല്ല., പൂച്ച പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ., അതോണ്ട് ഈ കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ ഈ ഹരിയുടെ തനിരൂപം എല്ലാവരും കാണും.,, ഹരി എന്തോ മനസ്സിലുറപ്പിച്ച് പറഞ്ഞു ''നിന്‍റെ തനിരൂപം ശ്രീഷ്മക്ക് മാത്രം കാണിച്ച് കൊടുത്താല്‍ മതി അല്ലാതെ പരസ്യമാക്കാന്‍ നില്‍ക്കണ്ട.,, കാശി ഇങ്ങനെ പറഞ്ഞതും ഹരി അവനെ ഒരു നോട്ടം അമ്മു അത് കണ്ട് വായ പൊത്തി ചിരിച്ചു ''പ്ഫാ...,, ആദ്യം നിന്‍റെ തനിരൂപം നിന്‍റെ ഭാര്യക്ക് കാണിച്ച് കൊടുക്ക് എന്നിട്ട് പഞ്ച് ഡയലോഗടിക്കാം.,, ഹരി പറഞ്ഞത് കേട്ട് അമ്മു ഒന്നും അറിയാത്ത പോലെ അവിടെന്ന് മുങ്ങി ''അല്ലടാ ഹരീ..,,മുത്തച്ഛന്‍ ഫോണ്‍ വിളിച്ചതിന് നീ എന്തിനാ നല്ലൊരു ഫോണൊക്കെ വലിച്ചെറിഞ്ഞെ.,, മുത്തച്ഛന്‍റെ സ്വഭാവം നിനക്കറിയാവുന്നതല്ലെ.,, കാശി അവന്‍റെ നിലത്ത് വീണ ഫോണ്‍ എടുക്കാന്‍ നോക്കുമ്പോ ചെറിയ സ്വിച്ച് ഫോണ്‍ കാശി ഹരിയുടെ മുഖത്തേക്കൊന്ന് നോക്കി അത് കൈയ്യിലെടുത്തു

''അയ്യേ..,,നീ ഇതാണോ ദേഷ്യത്തോടെ വലിച്ചെറിഞ്ഞെ., കാശി ഫോണിന്‍റെ ബാറ്ററിയിട്ടോണ്ട് ചോദിച്ചു ''പിന്നെ ഐ ഫോണ്‍ വലിച്ചെറിയാന്‍ എനിക്ക് വട്ടല്ലെ., അച്ഛന്‍റെ കൈയ്യും കാലും പിടിച്ചിട്ടാ ഐ ഫോണ്‍ വാങ്ങി തന്നത് തന്നെ.,, ഹരി കാശീടെ കൈയ്യില്‍ നിന്ന് nokia യുടെ സ്വിച്ച് ഫോണ്‍ വാങ്ങി സ്വിച്ച് ഒാണ്‍ ചെയ്ത് കീശയിലിട്ടു ''ഞാന്‍ ഫുഡ് കഴിച്ചാല്‍ ഇറങ്ങും കാശി., ബാക്കി ഫോട്ടോസ് ഇവമ്മാര് എടുത്തോളും., ഷാമിലിനേയും ആദര്‍ശിനേയും ചൂണ്ടി ഹരി പറഞ്ഞു കുറച്ച് ഫോട്ടോസും ചെറിയ വീഡിയോസുമെല്ലാം എടുത്ത് ഉച്ചക്ക് ഫുഡ് കഴിക്കാന്‍ അവര് റെസ്റ്റോറന്‍റിലേക്ക് പോയി ഫുഡ് കഴിച്ച് ഹരി നാട്ടിലേക്ക് തിരിച്ചു ഹരി ബസ്സിനാണ് പോയത് അവന്‍ പോയതും കാശിയും അമ്മുവും അടുത്ത കോസ്റ്റ്യൂമിട്ട് ഫോട്ടോസെടുത്തു വെയ്ലിന്‍റെ വെട്ടം കുറഞ്ഞതും ക്യാമറയെല്ലാം എടുത്ത് വെച്ച് റിസോര്‍ട്ടിലെ കാഴ്ച്ചകള്‍ കാണാന്‍ ഇറങ്ങി രാത്രി ഡിന്നറും കൂടെ കഴിച്ചിട്ടാണ് അവര് വില്ലയിലേക്ക് പോയത് ''ഗീതമ്മക്ക് വിളിച്ചില്ലെ നീ..,, എന്നാ തിരിച്ച് വരാ എന്ന് പറഞ്ഞോ.., വില്ലയുടെ ഡോര്‍ തുറക്കുന്നതിനിടെ കാശി ചോദിച്ചു '''അമ്മ ഇപ്പോയൊന്നും ഇങ്ങോട്ടില്ലെന്നാ പറഞ്ഞെ., മേമയും അമ്മയും ചെന്നൈയില്‍ അടിച്ച് പൊളിക്കാണന്ന്..,, അമ്മു കാശിയുടെ കൂടെ അകത്തേക്ക് കയറി

'''ആണോ..,,എന്നാ നമുക്കിവിടേയും അടിച്ച് പൊളിക്കാലാ..,, ഏതായാലും ഞാനൊന്ന് കുളിചേച്ചും വരാം..,, കാശി അവളെ നോക്കി കണ്ണിറുക്കി ഷര്‍ട്ടയിച്ച് സോഫയിലിട്ടു ഷോട്സിട്ട് കാശി റൂമിലെ പ്രൈവറ്റ് പൂളിലേക്ക് പോയതും അമ്മു സോഫയിലിരുന്ന അവന്‍റെ ഡ്രെസ്സെല്ലാം എടുത്ത് വെച്ചു അമ്മു അവളെ ഒരു നൈറ്റ് ഡ്രസ്സെടുത്ത് ഫ്രഷായി വന്നു അപ്പോയാണ് കാശി അവളെ പൂളിന്‍റെ സൈഡിലേക്ക് വിളിച്ചത് ''എന്താ കണ്ണേട്ടാ..,, അമ്മ പൂളിന്‍റെ വക്കില്‍ നിന്നോണ്ട് ചോദിച്ചു ''നിനക്കീ പൂള്‍ കണ്ടിട്ട് ഇറങ്ങാന്‍ തോന്നുന്നില്ലെ.,, കാശി നീന്തി തുടിച്ചോണ്ടാണത് ചോദിച്ചു '''ഉണ്ട് പക്ഷെ.,കണ്ണേട്ടന്‍ ഇല്ലാത്തപ്പോ ഇറങ്ങിക്കോണാം., എനിക്ക് കണ്ണേട്ടനെ തീരേ വിശ്വാസം ഇല്ല..,, അമ്മും ഇതും പറഞ്ഞ് ചിരിച്ചോണ്ട് പോകാന്‍ നിന്നതും കാശി അവളെ കാല് പിടിച്ച് ഒറ്റ വലി ദാ പോണ് അമ്മു വെള്ളത്തിലേക്ക് അമ്മു ഒന്ന് മുങ്ങി നിവര്‍ന്ന് ആഞ്ഞ് ശ്വാസം എടുത്തപ്പോയേക്കും കാശി അവളെ വട്ടം പിടിച്ചു ''എന്‍റെ വൈഫിന് എന്നെ തീരെ വിശ്വാസം ഇല്ലല്ലേ..,, കാശി അവളെ മുഖത്തെ വെള്ളം തട്ടിതെറിപ്പിച്ചോണ്ട് ചോദിച്ചു ''ഉ..ഉണ്ട്..,,നല്ലോണം.,, കണ്ണേട്ടന്‍ എന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്ക് നന്നായിട്ടറിയാം..,, അമ്മു പതര്‍ച്ചയോടെ പറഞ്ഞു ''അത് മോളെ വെറും തോന്നലാണ്..,, കാശി ഇങ്ങനെ പറഞ്ഞവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അമ്മു കണ്ണ് ഇറുക്കി അടച്ച് അവനെ ചുറ്റിപിടിച്ചു

കാശിയുടെ പല്ലുകള്‍ കഴുത്തിലാഴ്ന്ന് സുഖമുള്ളൊരു നോവ് അമ്മൂന് സമ്മാനിച്ചു അമ്മു പ്രതികരിക്കാന്‍ പറ്റാത്തവിധം മരവിച്ച് പോയിരുന്നു കാശി അവളെയും കൊണ്ടൊന്ന് മുങ്ങി നിവര്‍ന്നപ്പോയാണ് അമ്മൂന് ബോധം വന്നത് കാശി അവളെ കള്ളച്ചിരിയോടെ നോക്കിയതും അമ്മു മുഖം വീര്‍പ്പിച്ച് പൂളില്‍ നിന്ന് കയറാന്‍ നിന്നതും കാശി അവളെ വലിച്ചടുപ്പിച്ചു അമ്മുന്‍റെ സ്ഥാനം തെറ്റിയ ഡ്രസ്സിനിടയിലുടെ നഗ്നമായ വയറില്‍ കാശിയുടെ കൈ ചുറ്റിപിടിച്ചു അമ്മു ഉമിനീരിറക്കി അവനെ നോക്കി അവളെ നോട്ടം ചെന്നത്തിയത് അവന്‍റെ ഹൃദയത്തിലായിരുന്നു നനഞ്ഞൊട്ടിയ കണ്‍പീലികളും മൂക്കുത്തിയും ചുവന്ന കവിളും വിറ പൂണ്ട ചുണ്ടും കാശി സ്വയം മറന്നവളെ നോക്കി അവളെ മുടിയില്‍ നിന്ന് വീഴുന്ന വെള്ളത്തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങുന്നത് കാശി ആകാംശയോടെ നോക്കിനിന്നു ആ വെള്ളത്തുള്ളികളെ അവന്‍റെ വിരല്‍ കൊണ്ട് അസൂയയോടെ തൊട്ട് നോക്കി അവന്‍റെ ഒാരോ സ്പര്‍ഷനയും അമ്മൂനെ അവനിലേക്ക് വലിച്ചെടുപ്പിച്ചു കാശി അവളെ മുഖം കൈകൂമ്പിലെടുത്ത് അമ്മൂന്‍റെ കണ്ണിലേക്ക് നോക്കി അമ്മുവും അവന്‍റെ നോട്ടത്തില്‍ അലിഞ്ഞ് പോയിരുന്നു കാശിയുടെ കണ്ണ് അവളെ വിറയാര്‍ന്ന ചുണ്ടില്‍ എത്തി നിന്നു അടുത്ത നിമിഷം അവനത് കടിച്ചെടുത്തു

അമ്മു ഒന്ന് ഉയര്‍ന്ന് പൊങ്ങി അവന്‍റെ മുടിയില്‍ പിടിമുറുകി കാശി സ്വയം മറന്ന് അവളെ അധരം നുകര്‍ന്ന് കൊണ്ടിരുന്നു അമ്മുവും ഏതോ ലോകത്തെന്ന പോലെ അവന് അടിമപെട്ട് പോയിരുന്നു കാശിയുടെ കൈകള്‍ അവളെ കഴുത്തിലും പുറത്തും ഇക്കിളി കൂട്ടി കൊണ്ടിരുന്നു ഉമിനീരില്‍ രക്ത ചുവ കലര്‍ന്നെങ്കിലും രണ്ട് പേര്‍ക്കും അകന്ന് മാറാന്‍ പറ്റുന്നുണ്ടായിരുന്നില്ല കാശി അമ്മൂന്‍റെ ചുണ്ടുകളെ വിടാതെ നുണഞ്ഞ് കൊണ്ടിരുന്നു ഒടുവില്‍ ശ്വാസം വിലക്കിയതും രണ്ട് പേരും കിതപ്പോടെ അകന്ന് മാറി കാശി അവളെ അവന്‍റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചതും അമ്മു അവനെ തള്ളിമാറ്റി പൂളില്‍ നിന്ന് കയറി ഉള്ളിലേക്കോടി കാശി അവള്‍ ഒാടുന്നത് കണ്ട് കള്ളചിരിയോടെ ഒന്ന് മുങ്ങി നിവര്‍ന്നു കാശിയുടെ കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സ് മാറ്റി ഉറങ്ങാന്‍ ബെഡിലേക്ക് വന്നപ്പോയേക്കും അമ്മു ഉറക്കം പിടിച്ചിരുന്നു ''ഹ്മ്...,,ചിലരുടെ കള്ളയുറക്കം എനിക്ക് മനസ്സിലാകുന്നേയില്ല.,, കാശി അമ്മൂന്‍റെ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞ് കയറി അമ്മു ആണേല് അടുത്ത നിമിഷം എന്തും സംഭവിക്കാമെന്ന രീതിയില്‍ കണ്ണടച്ച് കിടക്കാണ് കാശി അവളെ വയറിലൂടെ ചുറ്റിപിടിച്ച് കാതോരം ചുണ്ട് ചേര്‍ത്തു ''പേടിക്കണ്ട ഇന്നത്തേക്ക് വയറ് നിറഞ്ഞു ഇനി നാളെ..,, ഇത്രയും പറഞ്ഞ് കാശി പൊട്ടിചിരിച്ച് തിരിഞ്ഞ് കിടന്നു അത് കേട്ട അമ്മൂന്‍റെ ചുണ്ടിലും ചിരിവിടര്‍ന്നു ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

പുലര്‍ച്ചെ അമ്മു എണീറ്റൊന്ന് ഫ്രഷായി ഒരു കോഫിയിട്ടു കാശി അപ്പോയും നല്ല ഉറക്കത്തിലാണ് അമ്മു കോഫി കപ്പുമായി ബാല്‍ക്കണിയിലേക്ക് പോയി കോടമഞ്ഞ് കാരണം മുന്നിലുള്ളതൊന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല എങ്കിലും അമ്മൂനൊരു പോസിറ്റീവ് എനര്‍ജി തോന്നി തണുപ്പ് സഹിക്കാതെ വന്നതും അമ്മു ഉള്ളില്‍ പോയി ഒരു ബ്ലാങ്കറ്റെടുത്ത് ശരീരം പൊതിഞ്ഞ് പിടിച്ചു ആ കൊടും തണുപ്പില്‍ ചൂട് കോഫി അത് വല്ലാത്തൊരു ഫീല് തന്നെയായിരുന്നു അമ്മു അകത്തേക്ക് വന്ന് ഫോണെടുത്ത് വീണ്ടും ബാല്‍ക്കണിലേക്ക് വന്ന് രണ്ട് അമ്മമാര്‍ക്കും ഫോണ്‍ വിളിച്ച് വിശേഷങ്ങള്‍ തിരിക്കി കുറച്ച് സമയം അവരോട് സംസാരിച്ച് അമ്മു ഒരു കോഫികൂടെയിട്ട് കാശിയെ തട്ടിവിളിച്ചു ''ഗുഡ് മോണിംങ് അമ്മൂ..,, കാശി ബെഡില്‍ എണീറ്റിരുന്ന് കോഫി കപ്പ് വാങ്ങി അമ്മു അവന്‍റെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം വേഗം പോകാന്‍ നിന്നതും കാശി അവളെ അടുത്തിരുത്തി '''ഈ കൊടും തണുപ്പില്‍ കുളിച്ചോ നീ..,, ''ഹേയ്.,ജെസ്റ്റൊന്ന് ഫ്രഷായെ ഒള്ളൂ..,, കണ്ണേട്ടന്‍ ഫ്രഷായി വാ.,നമുക്ക് ബ്രേക്കഫാസ്റ്റ് കഴിക്കാന്‍ പോകാം.,, അമ്മൂന് അവന്‍റെ മുഖത്തേക്ക് നോക്കാനുള്ള ചമ്മല്‍ കൊണ്ട് വേറെ എങ്ങോട്ടെക്കൊയോ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് ''മുഖത്തേക്ക് നോക്കി സംസാരിക്ക് അമ്മൂട്ട്യേ..,, കാശി അവളെ മുഖം അവന് നേരെ തിരിച്ചു '''ഒരു കിസ്സ് കിട്ടിയതിനാണോ ഇത്ര നാണം,ഹേ.., കാശി ചുണ്ട് കടിച്ചോണ്ട് ചോദിച്ചു ''നിക്ക് നാണന്നുല്ല്യാ,

ഇനി കിസ്സെയ്യാന്‍ എന്‍റെ അടുത്തേക്ക് വരുകയും വേണ്ട., അമ്മു ഇതും പറഞ്ഞ് വേഗം ബാല്‍ക്കണിയിലേക്ക് സ്ക്കൂട്ടായി കാശി എണീറ്റ് ഫ്രഷായി അമ്മൂനേം കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി കാശിയുടെ ഫ്രണ്ട്സും അവിടെ ഉണ്ടായിരുന്നു ഇനി ഒരു ഡ്രസ്സില്‍ കൂടെ ഫോട്ടോ ഷൂട്ട് ഒള്ളു., അത് കഴിഞ്ഞ് വേഗം നാട്ടിലേക്ക് തിരിക്കാന്‍ അവര്‍ തീരുമാനിച്ചു കാരണം ഹരിയുടെ കല്ല്യാണ ഡ്രസ്സെല്ലാം എടുക്കാന്‍ ഉണ്ടായിരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ച് രണ്ട് പേരും മാച്ചിങ്ങായ കപ്പിള്‍ ടീഷര്‍ട്ട് എടുത്തിട്ടു ഒരുപോലെയുള്ള ടീഷര്‍ട്ടും ജീനും രണ്ട്പേര്‍ക്കും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു ഷൂട്ടെല്ലാം കഴിഞ്ഞ് അവിടെന്നിറങ്ങുമ്പോള്‍ കാശിയുടെ മനസ്സില്‍ മഞ്ഞ് വീണ സുഖമായിരുന്നു അമ്മു തന്നെ ഹൃദയത്തോട് ചേര്‍ത്തിട്ടുണ്ടെന്ന വിശ്വാസം കാശിയും അമ്മുവും ബുള്ളറ്റിലും ഫ്രണ്ട്സ് കാറിലുമായി നാട്ടിലേക്ക് തിരിച്ചു അമ്മു കാശിയോട് ചേര്‍ന്ന് ഷോള്‍ഡറില്‍ കൈവെച്ചിട്ടാണ് ഇരുപ്പ് രണ്ട് പേരും ഒാരോന്ന് സംസാരിച്ചു ആസ്വദിച്ചിട്ടാണ് യാത്ര ''അല്ല കണ്ണേട്ടാ., ഹരിയേട്ടന്‍റെ കല്ല്യാണത്തിന് നമ്മളെങ്ങനെ പോകാനാ മുത്തച്ഛന്‍ നമ്മളെ കണേണ്ടന്ന് പറഞ്ഞതല്ലെ.,, ''എന്‍റെ അമ്മൂ..,,നമ്മള്‍ കല്ല്യാണത്തിന് പോകേം ചെയ്യും അടിച്ച് പൊളിക്കേം ചെയ്യും മുത്തച്ഛന്‍ നോക്കി നില്‍ക്കത്തെയൊള്ളു..,, കാശി പറയുന്നത് കേട്ട് അമ്മൂനെന്തോ പേടി തോന്നി ''എന്‍റെ കൃഷ്ണാ.,പ്രശ്നമൊന്നും ഉണ്ടാകാതിരുന്നാ മതിയായിരുന്നു.,, അമ്മു മനസ്സില്‍ പ്രാര്‍ത്ഥിച്ചു വീട്ടിലെത്തിയതും കാശി ബുള്ളറ്റ് പോര്‍ച്ചിലേക്ക് കയറ്റി നിര്‍ത്തി രണ്ട് പേരും അതില്‍ നിന്നിറങ്ങി സിറ്റ് ഒൗട്ടിലേക്ക് കയറി കോളിംങ് ബെല്ലടിച്ചു എന്നാ ഡോര്‍ തുറന്നത് പ്രതീക്ഷിക്കാത്ത ആളായിരുന്നു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story