ആകാശി💖: ഭാഗം 46

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

വീട്ടിലെത്തിയതും കാശി ബുള്ളറ്റ് പോര്‍ച്ചിലേക്ക് കയറ്റി നിര്‍ത്തി രണ്ട് പേരും അതില്‍ നിന്നിറങ്ങി സിറ്റ് ഒൗട്ടിലേക്ക് കയറി കോളിംങ് ബെല്ലടിച്ചു എന്നാ ഡോര്‍ തുറന്നത് പ്രതീക്ഷിക്കാത്ത ആളായിരുന്നു ''ഹരീ..,,നീ എന്താടാ ഇവിടെ., ഇനി മുത്തച്ഛന്‍ നിന്നെ ശെരിക്കും വീട്ടീന്ന് പുറത്താക്കിയോ..,, കാശി അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു ''ഹേയ്.,ഞാനിപ്പോ കുറച്ച് ടൈം ആയതെയൊള്ളു വന്നിട്ട്., അവിടെ നിന്നാ എനിക്ക് ഭ്രാന്താകും., അവിടെ ഫുള്‍ ആള്‍ക്കാരാടാ., വൈകീട്ടെന്തോ മഞ്ഞള്‍കല്ല്യാണോ അങ്ങനെന്തെക്കെയോ ആ ശ്രീഷ്മയുടെ തന്തപുടിയും മുത്തച്ഛനും ഒരുക്കിയിട്ടുണ്ട്., ഹരി താല്‍പര്യമില്ലാതെ പറഞ്ഞ് സോഫയിലിരുന്ന് ടീവി ഒാണ്‍ ചെയ്തു ''ഹല്‍ദിക്ക് ഹരിയേട്ടനും അവിടെ വേണ്ടതില്ലേ.,

ചടങ്ങിന്‍റെ സമയത്ത് ഇങ്ങോട്ട് വന്നേക്കാണോ മണ്ടാ..,, അമ്മു ചിരിച്ചോണ്ട് ചോദിച്ചു ''പിന്നേ..,,അവിരെ പിരാന്തിന് എന്നെ കിട്ടത്തില്ല., എന്നെ എങ്ങാനും അമ്മാതിരി പരിപാടിക്ക് വിളിച്ചാ പിന്നെ താലികെട്ടാന്‍ ഞാന്‍ വരില്ലെന്ന് ഭീഷണിപ്പെടുത്തിയാ ഇങ്ങോട്ട് വന്നെ., അതോണ്ട് അവരെ ശല്യം ഉണ്ടാകില്ല.,, ഹരി ആശ്വാസത്തോടെ പറഞ്ഞു ''ആ..ഹ മക്കളെത്തിയോ., നിങ്ങളിപ്പൊ വന്ന് കയറിയതേയൊള്ളോ?..,, അമ്മ അങ്ങോട്ട് വന്ന് ചോദിച്ചു ''ഇപ്പൊ വന്നേയൊള്ളു അമ്മേ..., അമ്മ എവിടെ ആയിരുന്നു?., അച്ഛനും നന്ദുവും ഒക്കെയെവിടെ?.,, അമ്മു അമ്മേടെ അടുത്ത് വന്ന് നിന്നോണ്ട് ചോദിച്ചു ''ഞാന്‍ അപ്പുറത്തെ വീട് വരെ പോയതായിരുന്നു., അച്ഛന്‍ കമ്പനീ പോയതാ., നന്ദു മുകളിലുണ്ട്.,ഫോണില്‍ തോണ്ടി കൊണ്ടിരിക്കാവും..,,

നന്ദൂ...,,ഡീ..പെണ്ണേ...നന്ദൂ...,, അമ്മ അമ്മൂന് മറുപടി കൊടുത്ത് സ്റ്റെയറിന്‍റെ അവിടെ നിന്ന് നന്ദൂനെ നീട്ടി വിളിച്ചു ''എന്താ അമ്മാ ഒന്ന് കിടക്കാനും സമ്മതിക്കൂലെ..,, നന്ദു മുകളില്‍ നിന്ന് ചീറി ''ഡീ..ഡീ...ഇപ്പോയും കിടത്തും ഉറക്കവും കഴിഞ്ഞിട്ടില്ലെ., ഞാനങ്ങോട്ട് ബക്കറ്റില് വെള്ളവും കൊണ്ട് വരണോ..,, കാശി സ്റ്റെയറിന്‍റെ അവിടെ നിന്ന് നന്ദൂനോട് ഗൗരവത്തോടെ ചോദിച്ചു ''അയ്യോ ചേട്ടായീ വന്നോ.,, അമ്മുവേച്ചി എവിടെ?...,, നന്ദു ഓടി സ്റ്റെയറിറങ്ങി താഴേക്ക് വന്നു ''അമ്മുവേച്ചീ..,,മൂന്നാറില്‍ പോയിട്ട് എനിക്കെന്താ കൊണ്ട് വന്നെ.,, നന്ദു അമ്മൂനെ വട്ടംപിടിച്ചു ''വന്നപ്പോ നല്ലൊരു ഗ്ലാമര്‍ ചെക്കനെ കൊണ്ട് വന്നിട്ടുണ്ട് നിനക്ക് കെട്ടാന്‍..,, ''ആദിയേട്ടനും ഉണ്ടായിരുന്നോ നിങ്ങളെ കൂടെ.,, നന്ദൂന്‍റെ വായയില്‍ നിന്ന് അറിയാതെ വീണതും അമ്മൂന്‍റേയും കാശിയുടെയും കണ്ണ് തള്ളി ഭാഗ്യത്തിന് അമ്മയത് അത്ര ശ്രദ്ധിച്ചില്ലായിരുന്നു

അബദ്ധം മനസ്സിലാക്കിയ അമ്മു നാവ് കടിച്ചു കാശിയെ പാളിനോക്കി അമ്മ ഉണ്ടായത് കൊണ്ട് കാശി അതിനെ പറ്റി മിണ്ടിയതുമില്ല ''വാ നിനക്ക് ചോക്ലേറ്റ്സൊക്കെ കൊണ്ട് വന്നിട്ടുണ്ട്., അമ്മു നന്ദൂനെ അവിടെന്ന് രക്ഷിച്ച് കൊണ്ട് പോയി ''നന്ദൂ..,,ഉച്ച തിരിഞ്ഞ് ഹരിയേട്ടന്‍റെ കല്ല്യാണത്തിന് ഡ്രസ്സെടുക്കാന്‍ പോകുന്നുണ്ട്., വേഗം റെഡിയാകാന്‍ മറക്കണ്ട., അമ്മു നന്ദൂനോട് പറഞ്ഞ് മുറിയിലേക്ക് കയറി എന്നിട്ട് ഒരു ചുരിദാര്‍ എടുത്ത് ഫ്രഷാകാന്‍ കയറി ഫ്രഷായി ഇറങ്ങിയപ്പോ കാശി അവിടെ ഫ്രഷാകാനായിട്ട് അവളെ കാത്തിരിപ്പുണ്ടായിരുന്നു അമ്മു ഇറങ്ങിയതും കാശി അമ്മൂന്‍റെ കവിളിലൊന്ന് ചുംബിച്ച് ബാത്ത്റൂമിലേക്ക് കയറി പോയി അമ്മു മുഖത്ത് കൈ വെച്ച് അന്തംവിട്ട് നിന്നു ബോധം വന്നതും മുടി തോര്‍ത്തി

കുളിപിന്നലിലിട്ട് നെറ്റിയില്‍ സിന്ദൂരമിട്ട് താഴേക്ക് പോയി കിച്ചണില്‍ ഉച്ചത്തേക്കുള്ള ഊണൊക്കെ ഉണ്ടാക്കാന്‍ അമ്മക്ക് കൂടി കൊടുത്തു ഭക്ഷണമായതും എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ചു ഫുഡ് കഴിച്ച് റെഡിയായി ഡ്രസ്സെടുക്കാന്‍ പോയി ഹരിയെ വിളിച്ചെങ്കിലും അവന്‍ വന്നില്ല മാളിലേക്കാണ് അവര്‍ പോയിരുന്നത് അമ്മുവും നന്ദുവും ഡ്രസ്സ് നോക്കുന്നതിനിടക്കാണ് കാശി ആരോടോ സംസാരിക്കുന്നത് കേട്ടത് നന്ദു തിരിഞ്ഞ് നോക്കിയപ്പോ കാശിയുമായി ചിരിച്ച് സംസാരിക്കുന്ന ആനന്ദ് പെട്ടന്ന് നന്ദു തിരിഞ്ഞ് നിന്നു ആ എസിയുടെ തണുപ്പിലും അവള്‍ വല്ലാണ്ട് വിയര്‍ക്കുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ അവളെ ഹൃദയവും വല്ലാണ്ട് മിടിച്ചു '''നന്ദൂ..,,ഇത് നോക്ക് നിനക്ക് നന്നായി ചേരും..,,

അമ്മു നന്ദൂന്‍റെ മേലില്‍ ഒരു ഗൗണ്‍ വെച്ച് കൊടുത്തു '''ആ...ഹ് എനിക്കും ഇഷ്ടായി ഞാനൊന്ന് ഡ്രസ്സ് ചെയ്ത് നോക്കീട്ട് വരാം..,, നന്ദു ഗൗണും കൊണ്ട് വേഗം ഡ്രസ്സിംങ് റൂമിലേക്കോടി ഡ്രസ്സിംങ് റൂമിലെത്തിയതും നന്ദു കിതപ്പോടെ അവിടെയിരുന്നു ''ആദിയേട്ടന്‍ എന്താ ഇവിടെ., ഇനി ഹരിയേട്ടന്‍റെ കല്ല്യാണത്തിനും ഉണ്ടാകോ..,, വീണ്ടും വീണ്ടും കാണുന്തോറും പേടിയാണ് പിന്നെയും പ്രണയിച്ച് പോകോ എന്ന്.., നന്ദു സമാധാനം ഇല്ലാതെ കുറച്ച് സമയം അവിടെ ഇരുന്ന് പുറത്തിറങ്ങി ''എന്‍റെ നന്ദൂ എത്ര ടൈം ആയി നീ കയറിയിട്ട്..,, പുറത്ത് രണ്ട് മൂന്ന് ഡ്രസ്സും കൊണ്ട് അമ്മു നില്പുണ്ടായിരുന്നു ''ഞാനിതൊക്കെ ഒന്ന് ഡ്രൈ ചെയ്ത് നോക്കട്ടെ., നീ വേറെ ഡ്രസ്സൊക്കെ നോക്ക്..,, അമ്മു ഡ്രസ്സിംങ് റൂമിലേക്ക് കയറി ഡോറടിച്ചു നന്ദു ചുറ്റും നോക്കി കാശി അവിടെ ഫോണും നോക്കിയിരിപ്പുണ്ട്

ആനന്ദിനെ അവിടൊന്നും കാണാതെ വന്നതും നന്ദു ആശ്വാസത്തോടെ ഒാരോ ഡ്രസ്സും നോക്കി കൊണ്ടിരുന്നു അമ്മു ഒാരോ ഡ്രസ്സും ഡ്രൈ ചെയ്ത് നോക്കി കൊണ്ടിരുന്നപ്പോയാണ് ആരോ ഡോര്‍ മുട്ടിയത് ''എന്താ അമ്മൂ..,, എന്ന് ചോദിച്ചു മെല്ലെ ഡോറൊന്ന് തുറന്നപ്പോയേക്കും കാശി അങ്ങോട്ട് തള്ളികയറി ഡോറടിച്ചു അമ്മു ആണേല് സ്ലീല് ലെസ്സ് ഷോര്‍ട്ട് ടോപ്പായിരുന്നു വേഷം മുട്ടിന് മുകളില്‍ മാത്രം വലിപ്പമുള്ള ടോപ്പിട്ട് നില്ക്കുന്ന അമ്മൂനെ കണ്ട് കാശിയുടെ കണ്ണ് തള്ളി..,, ഇതേ സമയം മറഞ്ഞ് നിന്നിരുന്ന ആനന്ദ് അവിടെ ഡ്രസ്സ് നോക്കി കൊണ്ടിരുന്ന അമ്മൂന്‍റെ കൈപിടിച്ച് ആളില്ലാത്ത ഭാഗത്തേക്ക് നടന്നു.,, ആളില്ലാത്ത ഒരു മൂലയില്‍ നന്ദൂനെ ചുമരോടടുപ്പിച്ച് ആനന്ദ് അവളോട് ചേര്‍ന്ന് നിന്നു........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story