ആകാശി💖: ഭാഗം 47

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

അമ്മു ഒാരോ ഡ്രസ്സും ഡ്രൈ ചെയ്ത് നോക്കി കൊണ്ടിരുന്നപ്പോയാണ് ആരോ ഡോര്‍ മുട്ടിയത് ''എന്താ നന്ദൂ..,, എന്ന് ചോദിച്ചു മെല്ലെ ഡോറൊന്ന് തുറന്നപ്പോയേക്കും കാശി അങ്ങോട്ട് തള്ളികയറി ഡോറടിച്ചു അമ്മു ആണേല് സ്ലീല് ലെസ്സ് ഷോര്‍ട്ട് ടോപ്പായിരുന്നു വേഷം മുട്ടിന് മുകളില്‍ മാത്രം വലിപ്പമുള്ള ടോപ്പിട്ട് നില്ക്കുന്ന അമ്മൂനെ കണ്ട് കാശിയുടെ കണ്ണ് തള്ളി..,, ഇതേ സമയം മറഞ്ഞ് നിന്നിരുന്ന ആനന്ദ് അവിടെ ഡ്രസ്സ് നോക്കി കൊണ്ടിരുന്ന നന്ദൂന്‍റെ കൈപിടിച്ച് ആളില്ലാത്ത ഭാഗത്തേക്ക് നടന്നു.,, ആളില്ലാത്ത ഒരു മൂലയില്‍ നന്ദൂനെ ചുമരോടടുപ്പിച്ച് ആനന്ദ് അവളോട് ചേര്‍ന്ന് നിന്നു ''ടോ..,,എന്താ ഈ കാണിക്കുന്നെ മാറങ്ങോട്ട്..,, നന്ദു ആനന്ദിനെ തള്ളിമാറ്റാന്‍ നോക്കി ''ഹാ..,,അടങ്ങി നില്ക്ക് നന്ദു മോളെ..,, ആനന്ദ് അവളെ രണ്ട് കൈയ്യും പിടിച്ച് വെച്ചു

''ആരാടാ നിന്‍റെ നന്ദു മോള്., നിന്‍റെ മറ്റവളോട് പോയി ഒലിപ്പിക്ക്.,, എന്‍റെ കൈ വിടടാ പട്ടി!! നന്ദു ഫുള്‍ കലിപ്പിലായിരുന്നു ''അച്ചോടാ..,,എന്‍റെ മുത്ത്മണി ഭയങ്കര ദേഷ്യത്തിലാണല്ലോ., ആദിയേട്ടനോടുള്ള ദേഷ്യം ഇത് വരെ മാറിയില്ലെ., ആനന്ദ് നന്ദൂന്‍റെ കൈ മോചിപ്പിച്ച് അവളെ കവിളിലൊന്ന് തട്ടിയതും നന്ദു അവന്‍റെ കൈ പിടിച്ച് നല്ലൊരു കടി വെച്ച് കൊടുത്തു ''അയ്യോ..,,അമ്മേ...,, ആനന്ദ് കൈ കുടഞ്ഞ് വേദന കൊണ്ട് തുള്ളിചാടിയതും നന്ദു മുഷ്ടി ചുരുട്ടി അവന്‍റെ മൂക്കിനിട്ടൊരു ഇടി കൂടെ കൊടുത്തു ''ഐ ഹേറ്റ് യൂ...,,പണ്ടത്ത് പ്രേമം വല്ലോം മനസ്സില്‍ വെച്ച് എന്‍റെ അടുത്തേക്ക് വന്നാല്‍ നന്ദിതയുടെ കൈയ്യില്‍ നിന്ന് ഇനിയും വാങ്ങി കൂട്ടും..തെണ്ടി.,, നന്ദു അവന് നേരെ ചീറി തിരിഞ്ഞ് നടന്നു

''നിന്നെ എന്‍റെ കൈയ്യില്‍ കിട്ടുമെടി ദുഷ്ടെ.,, ആനന്ദ് അവളെ നോക്കി വിളിച്ച് പറഞ്ഞു ഇതേ സമയം ഡ്രസ്സിംങ് റൂമില്‍ അമ്മൂന്‍റെ വേഷം കണ്ട് കണ്ണ് തള്ളി നില്ക്കായിരുന്നു കാശി പെട്ടന്നുള്ള വെപ്രാളത്തില്‍ അമ്മൂനും ഒന്നും ചെയ്യാന്‍ പറ്റിയില്ല പെട്ടന്നമ്മു കൈ കൊണ്ട് ടോപ്പ് വലിച്ച് നീട്ടി മുട്ട് വരെ എങ്കിലും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല '''ഹൂൂ....,,യൂ. ലുക്ക് വെരീ ഹോട്ട്..,, കാശിയുടെ വായില്‍ നിന്നിങ്ങനെ വീണതും അമ്മു ഞെട്ടികൊണ്ട് അവിടെ കിടന്ന ഷോളെടുത്ത് ശരീരത്തിലൂടെ മൂടി ''കണ്ണേട്ടന്‍ പൊക്കേ..,, ഞാനിവിടെ ഡ്രസ്സ് മാറാണം.,, '''നീ ഡോര്‍ തുറന്ന് തന്നോണ്ടല്ലെ ഞാനിവിടെ എത്തിയെ., ഇനി ഞാന്‍ പോകുന്ന പ്രശ്നമില്ല.,,

കാശി കള്ളചിരിയോടെ പറഞ്ഞു ''ദേ..കണ്ണേട്ടാ കളിക്കല്ലെ., ഞാന്‍ നന്ദു ആണെന്ന് കരുതിയാ തുറന്നെ., കണ്ണേട്ടന്‍ പോയിട്ട് വേണം എനിക്കീ ഡ്രസ്സൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കാന്‍.,, അമ്മു പതര്‍ച്ചയോടെ പറഞ്ഞു ''നീ ഈ ഡ്രസ്സാണോ കല്ല്യാണത്തിനിടുന്നെ., എന്തായാലും എനിക്കിഷ്ടായി., പക്ഷെ നീയിത് കല്ല്യാണത്തിന് ഇടേണ്ട., നമ്മുടെ ബെഡ് റൂമിലിട്ടോ അതും ഞാന്‍ മാത്രമുള്ളപ്പൊ..,, ''അതിന് ഇതിലേക്ക് പാന്‍റും ഒാവര്‍ കോട്ടുമൊക്കെയുണ്ട്., കണ്ണേട്ടന്‍ പുറത്ത് പോയാലല്ലെ എനിക്കതൊക്കെ ട്രൈ ചെയ്യാന്‍ പറ്റൂ..,, ''നീ മാറ്റിക്കോടീ..,, ഞാന്‍ തിരിഞ്ഞ് നിന്നോളാം., കാശി നിഷ്കളങ്കമായി പറഞ്ഞു ''അയ്യടാ മിററിലൂടെ കാണാനല്ലെ., പോ പുറത്തോട്ട്..,, അമ്മു ഡോറിന്‍റെ ലോക്ക് തുറന്ന് അവനെ പുറത്താക്കാന്‍ നോക്കി

''ഒരു ഉമ്മയെങ്കിലും താടീ..,, ''ഉമ്മയല്ല ബാപ്പ പോ അങ്ങോട്ട്..,, അമ്മു കാശിയെ പുറത്താക്കി തള്ളി നേരെ കാശി ചെന്ന് പെട്ടത് നന്ദൂന്‍റെ മുന്നിലേക്ക് കാശി ഒന്ന് ചമ്മിയ ചിരി ചിരിച്ചു ''അത് പിന്നെ ഞാന്‍ അമ്മൂന്‍റ ഡ്രസ്സ് നോക്കാന്‍..,, കാശി എന്തെക്കെയോ പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചു ''വീണിടത്ത് കിടന്ന് ഉരുളണ്ട ചേട്ടായീ..,, എനിക്കെല്ലാം മനസ്സിലായി..,, നന്ദു കാശിയെ കളിയാക്കി ''എന്നാ നിങ്ങളെടുത്ത് ബില്ലാക്കി വാ., ഞാന്‍ ഫുഡ് കോട്ടിലുണ്ടാകും.,, കാശി അവന്‍റെ കാര്‍ഡ് നന്ദൂന്‍റെ കൈയ്യില്‍ കൊടുത്ത് അവിടെന്ന് മുങ്ങി ''നന്ദൂ..,,നിനക്ക് കിട്ടിയോ..,, അമ്മു നന്ദൂന്‍റെ അടുത്തേക്ക് വന്നു ''എനിക്ക് കിട്ടി.,അമ്മുവേച്ചിക്ക് കിട്ടിയില്ലെ., പിന്നെ ചേട്ടായി ഫുഡ് കോര്‍ട്ടിലേക്ക് പോയിട്ടുണ്ട്., നമ്മളോട് ബില്ലാക്കിയിട്ട് അങ്ങോട്ട് ചെല്ലാന്‍.,,

നന്ദു അമ്മൂന്‍റെ കൈയ്യിലേക്ക് കാശിയുടെ കാര്‍ഡ് വെച്ച് കൊടുത്തു ''എന്നാ വാ അമ്മക്കുള്ള സാരി കൂടെ എടുത്തിട്ട് ബില്ലാക്കാം.,, അമ്മുവും നന്ദു കൂടെ അമ്മക്കുള്ള സാരി കൂടെ എടുത്ത് ബില്ലാക്കി കാശിയുടെ അടുത്തേക്ക് പോയി കാശി അവിടെ ജ്യൂസെല്ലാം ഒാഡര്‍ ചെയ്തിരുന്നു മൂന്നാളും ജ്യൂസ് കുടിച്ച് കാശിക്കും അച്ഛനുമുള്ള ഡ്രസ്സും ബാക്കി പര്‍ച്ചേസിങും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു •••••••••••••••••••••••••••••••••••••• ''അമ്മൂ..,,എന്‍റെ പുതിയ ഷര്‍ട്ടും മുണ്ടും ഒന്ന് അയേണ്‍ ചെയ്യണെ.,, രാത്രി കിടക്കാന്‍ വേണ്ടി മുറിയിലെത്തിയ കാശി അമ്മൂനോട് പറഞ്ഞു ''കണ്ണേട്ടനെന്തെ പാന്‍റെടുക്കാതെ മുണ്ടെടുത്തു., കല്ല്യാണത്തിന് പാന്‍റെല്ലെ നല്ലത്.,, അമ്മു കാശിയുടെ ഡ്രസ്സെടുത്ത് അയേര്‍ണ്‍ ചെയ്യാന്‍ തുടങ്ങി

''എന്‍റെ പൊന്നമ്മൂ..,,നാളെ കല്ല്യാണത്തിന് മുത്തച്ഛന്‍റെ മൂന്നില്‍ ഷൈന്‍ ചെയ്യണമെങ്കില്‍ മുണ്ട് മടക്കി കുത്തണം., പാന്‍റാകുമ്പോ അത് പറ്റില്ലല്ലോ., എങ്ങനെയുണ്ട് എന്‍റെ ഐഡിയ.,, കാശി ഫോണ്‍ ഒാണ്‍ ചെയ്ത് ബെഡിലേക്കിരുന്നു ''നല്ല ഐഡിയ പക്ഷെ മുണ്ടൂരി പോകാതെ സൂക്ഷിക്കണെ..,, അമ്മു കാശിയെ നോക്കി ചിരിച്ചു ''കിണിക്കാതെ തേച്ചിട്ടിങ് വാ നമുക്ക് കിടക്കണ്ടെ.,, കാശി ഫോണ്‍ മാറ്റി വെച്ച് ബെഡിലേക്ക് കിടന്നു ''നമുക്ക് കിടക്കണ്ട., കണ്ണേട്ടന്‍ ഉറങ്ങിക്കോ എനിക്കിത്തിരി പണിയുണ്ട്., അമ്മു പറഞ്ഞതും കാശി എണീറ്റ് വന്ന് അയേണ്‍ ബോക്സിന്‍റെ സ്വിച്ച് ഒാഫ് ചെയ്ത് മാറ്റി വെച്ചു കാശി കാണിക്കുന്നതെന്താന്ന് മനസ്സിലാകാതെ നിന്ന അമ്മൂനെ കാശി കൈയ്യില്‍ കോരിയെടുത്ത് ബെഡിലേക്കിട്ടു

''ബാക്കി നാളെ തേക്കാം.,മോളിപ്പൊ കണ്ണേട്ടനെ കെട്ടിപിടിച്ച് ഉറങ്ങാന്‍ നോക്ക്.,, കാശി അമ്മൂന്‍റെ അടുത്ത് കിടന്ന് അവളെ കെട്ടിപിടിക്കാന്‍ നിന്നതും അമ്മു വേഗം ചുമരോട് ചേര്‍ന്ന് തിരിഞ്ഞ് കിടന്നു അത് കണ്ട് കാശി അവളെ പുറകിലൂടെ കെട്ടിപിടിച്ച് കിടന്ന് കഴുത്തിലൊന്ന് ചുംബിച്ചു ഞെട്ടിതിരിഞ്ഞ അമ്മൂനെ പെട്ടന്ന് കാശി ഇറുകെ കെട്ടിപിടിച്ച് തോന്നോട് ചേര്‍ത്തു കുതറി മാറിയിട്ട് കാര്യമില്ലെന്ന് അറിയാവുന്നോണ്ട് അമ്മു അവന്‍റെ നെഞ്ചില്‍ പറ്റിചേര്‍ന്ന് കിടന്നു •••••••••••••••••••••••••••••••••••••••• ''നിങ്ങള്‍ക്കൊന്നും ഇറങ്ങാനായില്ലെ,. മുഹൂര്‍ത്തതിനുള്ള സമയമായി തുടങ്ങി.,, രാവിലെ ഹരിയുടെ കല്ല്യാണത്തിന് പോകാനുള്ള ഒരുകത്തിലാണ് എല്ലാവരും.,

ഹരി രാവിലെ എണീറ്റാണ് തറവാടിലേക്ക് പോയത് സ്വന്തം കല്ല്യാണ തലേന്ന് പോലും വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ലവന്‍ പെണ്‍പടകളൊക്കെ ഒരുങ്ങിയിട്ടും കാശിയുടേയും അച്ഛന്‍റേയും ഒരുക്കം കഴിഞ്ഞിരുന്നില്ല അമ്മ രണ്ടാളേലും മാറി മാറി വിളിച്ച് രണ്ട് പേരും അച്ഛന്‍റെ മുറിയില്‍ നിന്നിറങ്ങി വന്നു ഷര്‍ട്ടും അതേ കരയുള്ള മുണ്ടും സണ്‍ ഗ്ലാസും വച്ചുള്ള രണ്ട് പേരുടേയും വരവ് കണ്ട് പെണ്‍പട വായിം തുറന്ന് നോക്കി ''എന്നാ ലുക്കാ രണ്ട് പേരും..,, നന്ദു പറഞ്ഞു ''എങ്ങനെയുണ്ട് നിങ്ങളെ മുത്തച്ഛന്‍ ഞങ്ങളെ കണ്ടാ ഞെട്ടില്ലെ,, അച്ഛന്‍ കോളര്‍ പൊക്കി ചോദിച്ചു ''ആദ്യമൊന്ന് ഞെട്ടും., പിന്നെ അടിച്ചിറക്കാഞ്ഞാല്‍ മതി.,,

അമ്മ തളര്‍ത്തി ''ഒന്ന് പോ അമ്മേ..,,കണ്ടോ മുത്തച്ഛന് ഞങ്ങളെ രോമത്തില്‍ പോലും തൊടാന്‍ പറ്റില്ല., പിന്നെ അടിച്ചിറക്കുന്നതിന് പകരം സ്വീകരിച്ചിരുത്തും നോക്കിക്കോ..,, കാശി അമിത ആത്മവിശ്വാസത്തോടെ പറഞ്ഞു ''നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ., ഇനി വേഗം ഇറങ്ങാന്‍ നോക്ക്.,, എല്ലാവരും ഇറങ്ങിയതും അമ്മ ഡോര്‍ പൂട്ടി കീ ബാഗിലിട്ടു കാറില് കയറി മണ്ഡപത്തിലേക്ക് പോകും തോറും അമ്മൂന്‍റേയും അമ്മയുടേയും നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു ഒാഡിറ്റോറിയത്തിന്‍റെ മുന്നില്‍ നിര്‍ത്തിയതും അമ്മു കണ്ണ് ഇറുക്കി അടച്ചു..,, ഇനി എന്താ സംഭവിക്കാ എന്നുള്ളത് ആര്‍ക്കും പറയാന്‍ പറ്റില്ല.,, തുടരും.. #കഴിഞ്ഞ പാര്‍ട്ടില്‍ അവസാനത്തില്‍ രണ്ടിടത്ത് നന്ദു എന്നുള്ളിടത്ത് അമ്മു എന്നാണ് മാറി എഴുതിയിരുന്നത്., എല്ലാവരും അത് തിരുത്തി വായിക്കാന്‍ മറക്കരുതെ.,......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story