ആകാശി💖: ഭാഗം 48

akashi

എഴുത്തുകാരി: ശംസിയ മോങ്ങം

കാറില് കയറി മണ്ഡപത്തിലേക്ക് പോകും തോറും അമ്മൂന്‍റേയും അമ്മയുടേയും നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു ഒാഡിറ്റോറിയത്തിന്‍റെ മുന്നില്‍ നിര്‍ത്തിയതും അമ്മു കണ്ണ് ഇറുക്കി അടച്ചു..,, ഇനി എന്താ സംഭവിക്കാ എന്നുള്ളത് ആര്‍ക്കും പറയാന്‍ പറ്റില്ല.,, ഡോര്‍ തുറന്ന് അച്ഛനും കാശിയും ഒരുമിച്ചിറങ്ങി അവര്‍ക്ക് പിറകെ ആയി ബാക്ക് സീറ്റില്‍ നിന്നും അമ്മയും അമ്മുവും നന്ദുവും നെഞ്ചിടിപ്പോടെ ഇറങ്ങി എന്നാ അവരത് മുഖത്ത് കാണിച്ചില്ല ഒാഡിറ്റോറിയത്തിന്‍റെ മുന്നിലായി മുത്തച്ഛനും ശ്രീഷ്മയുടെ അച്ഛനും വരുന്നവരെ സ്വീകരിക്കാനായി നില്പുണ്ട് ''രാജേട്ടാ..,,സുരേന്ദ്രനെയും ഹരിയേയും മുന്നിലൊന്നും കാണുന്നില്ലല്ലോ., അവരുണ്ടെങ്കില്‍ ഒരു ധൈര്യമായിരുന്നു., ഇതിപ്പൊ ആള്‍ക്കാരെ മുന്നില്‍ വെച്ച് അച്ഛന്‍ നമ്മളെ പരിഹസിക്കും.,, കാശിയുടെ അമ്മ ആശങ്കയോടെ പറഞ്ഞു ''എന്‍റെ പൊന്നമ്മേ.,ഇങ്ങനെ അമ്മായി അച്ഛനെ പേടിക്കേണ്ട വല്ല കാര്യവുമുണ്ടോ., അച്ഛാ നിങ്ങളെ ഭാര്യയുടെ കൈപിടിച്ച് തന്നെ മുത്തച്ഛന്‍റെ മുന്നിലൂടെ അകത്തേക്ക് കയറിക്കെ., അമ്മൂ..നീ എന്‍റെ അടുത്തേക്ക് വാ...,, അച്ഛന്‍ അമ്മയുടെ കൈ പിടിച്ച് തല ഉയര്‍ത്തി തന്നെ നടന്നു പിറകെ അമ്മൂനെ ചേര്‍ത്ത് പിടിച്ച് കാശിയും നന്ദു ആണേല് അവര് പോകുന്നത് നോക്കി വാ പൊളിച്ചിരുന്നു

''ഡീ..,,നന്ദൂട്ടി അവിടെ നിന്ന് വാ പൊളിച്ച് നില്ക്കാതെ ഇങ്ങോട്ട് വാടീ..,, കാശി ഒന്ന് നിന്ന് പിറകിലേക്ക് നോക്കി നന്ദൂനോട് പറഞ്ഞു ''ഒാ..ഹ് നമ്മള് സിംഗിളാണേ..,, എന്നെ പിടിച്ച് മാസ്സ് നടത്തം നടക്കാന്‍ ആരും ഇല്ല., തല്‍ക്കാലം നിങ്ങള് പോ ഞാന്‍ വന്നേക്കാം..,, നന്ദു അവരെ പറഞ്ഞയച്ചു അപ്പോയേക്കും നന്ദൂന് കൂട്ടായി തറവാടിന് അടുത്തുള്ള അവളെ ഫ്രണ്ടിനെ കിട്ടിയിരുന്നു വന്നവരോടൊക്കെ സംസാരിച്ച് നില്ക്കായിരുന്ന മുത്തച്ഛന്‍ അവരെ കണ്ടതും നെറ്റി ചുളിച്ചു കാശിയേയും അച്ഛനേയും കണ്ടതും ശ്രീഷ്മയുടെ അച്ഛന്‍ ഉള്ളിലേക്ക് വലിഞ്ഞു മുത്തച്ഛനെ നോക്കിയൊന്ന് പുച്ഛിച്ച് അവര് അകത്തേക്ക് കയറിയതും അതിന്‍റെ കൂടെ അമ്മൂനെ കൂടെ കണ്ട മുത്തച്ഛന്‍ ദേഷ്യം കൊണ്ട് അടപടലം വിറക്കാന്‍ തുടങ്ങി ചുറ്റും ആള്‍ക്കാരുണ്ടായതിനാല്‍ ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല മുത്തച്ഛന്‍ തന്‍റെ മുണ്ട് മടക്കി കുത്തി ശൗര്യത്തോടെ അവരെ അടുത്തേക്ക് നടന്നു ഹരിയുടെ അമ്മയോടും അച്ഛനോടും സംസാരിച്ച് നില്‍ക്കുമ്പോയാണ് മുത്തച്ഛന്‍ അവരെ അടുത്തേക്ക് വന്നത് ''രാജേന്ദ്രാ...,,,എന്നെ ധിക്കരിക്കാന്‍ മാത്രം നീ വളര്‍ന്നോ., നിന്നോടും കുടുംബത്തോടും പറഞ്ഞതല്ലെ എന്‍റെ വീട്ടിലേക്ക് കാലെടുത്ത് വെച്ചേക്കരുതെന്ന്.,, മുത്തച്ഛന്‍ ഉറഞ്ഞ് തുള്ളി

'''അതിനിത് അച്ഛന്‍റെ വീടല്ലല്ലോ മണ്ഡപമല്ലെ., ഇവിടെ ഞങ്ങളോട് വരണ്ടെന്ന് പറയാന്‍ അച്ഛന് അധികാരമില്ല.,, കാശിയുടെ അച്ഛനിങ്ങനെ പറഞ്ഞതും മുത്തച്ഛന് ദേഷ്യം കൂടി '''അച്ഛനോ ആരാടാ നിന്‍റെ അച്ഛന്‍ ., എന്നെ അങ്ങനെ വിളിച്ച് പോകരുത്., ഇവിടെ എന്‍റെ പേരകുട്ടിയുടെ കല്ല്യാണമാണ് നടക്കാന്‍ പോകുന്നത്., അതോണ്ട് നീയും നിന്‍റെ കുടുംബവും വേഗം ഇവിടെന്ന് ഇറങ്ങി പൊക്കോണം.,, മുത്തച്ഛന്‍ ഇങ്ങനെ പറഞ്ഞ് അമ്മൂനെ ഒന്ന് കടുപ്പിച്ച് നോക്കിയതും അമ്മു വിച്ചൂന്‍റെ പുറകിലൊളിച്ചു അപ്പോയാണ് കല്ല്യാണ ചെറുക്കന്‍ അങ്ങോട്ട് വന്നത് ''എന്താ ഇവിടൊരു ഒച്ചപ്പാട്., ആ..ഹ നിങ്ങള് വന്നോ..,, മുത്തച്ഛാ ഇതെന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് കാശിനാഥ്..,, ഹരി കാശിയെ ഭാവമാറ്റമൊന്നും ഇല്ലാതെ മുത്തച്ഛന് പരിചയപ്പെടുത്തി കൊടുത്തതും മുത്തച്ഛനൊന്ന് നടുങ്ങി ''അതേ അങ്കിളെ ഞാന്‍ ഹരീടെ ഫ്രണ്ടാണ്., ഇതെന്‍റെ ഭാര്യ അമേയ.,ഞങ്ങളുടെ കല്ല്യാണ കഴിഞ്ഞിട്ട് കുറച്ചേ ആയൊള്ളു., പിന്നെ അതെന്‍റെ അച്ഛനും അമ്മയും., ഒരു അനിയത്തി കൂടെയുണ്ട് അവളിവടെ എവിടേലും കാണും..,, കാശി പറയുന്നത് കേട്ട് മുത്തച്ഛന് ദേഷ്യം കൂടിയെ ഒള്ളു '''എന്താ എല്ലാവരും കൂടെ എന്നെ കളിയാക്കുവാണോ.., എന്നോട് അടവിറക്കാന്‍ നില്‍ക്കണ്ട., ഇറങ്ങിക്കോണം എല്ലാവരും.,,

മുത്തച്ഛന്‍ ഉറഞ്ഞ് തുള്ളി ''മുത്തച്ഛന്‍ നിന്ന് വിറക്കൊന്നും വേണ്ട., ഇവരിവിടെ തന്നെയുണ്ടാകും കല്ല്യാണം കഴിയുന്ന വരെ., ഇനിയിപ്പോ ഇറക്കി വിടാന്‍ തന്നെയാണ് ഉദ്ദേശമെങ്കില്‍ കൂടെ ഞാനും പോകും ഇത് ഹരിയുടെ വെറും വാക്കല്ല.,, ഹരി ഗൗരവത്തോടെ പറഞ്ഞതും മുത്തച്ഛന്‍ പല്ല്കടിച്ചു ''ഹ്മ്‌..,,ഇപ്പോ ഞാനൊന്നും പറയുന്നില്ല., എന്ന്‌വെച്ച് മാധവന്‍ നായര്‍ തോറ്റെന്ന് കരുതണ്ട., ഇതിനെല്ലാം പകരം വീട്ടിയിരിക്കും..,, ഇത് പറഞ്ഞ് മുത്തച്ഛന്‍ പോയതും അവിടെ കൂട്ടചിരി മുഴങ്ങി എല്ലാവരും കൂടെ മുത്തശ്ശീടെ അടുത്തേക്ക് പോയി കല്ല്യാണമായിട്ടും കാശി അമ്മൂമക്കായി നാരങ്ങ മിഠായി മറക്കാതെ കൈയ്യില്‍ കരുതിയിരുന്നു പിന്നെ അവിടെ സന്തോഷത്തിന്‍റേയും സ്നേഹത്തിന്‍റേയും നിമിഷങ്ങളായിരുന്നു എല്ലാവരും കൂടി ഫോട്ടോ ഒക്കെയെടുത്തു ഇതെല്ലാം കണ്ട് മുത്തച്ഛന്‍റേയും ശ്രീഷ്മയുടെ അമ്മയുടേയും മുഖം കടുന്നല് കുത്തിയ പോലെയായിരുന്നു എന്നാ അവര് വന്നത് മുതല്‍ ശ്രീഷ്മയുടെ അച്ഛനെ കാണാന്‍ തന്നെ കിട്ടിയില്ല മുഹൂര്‍ത്തതിനുള്ള സമയമായതും ശ്രീഷ്മയെ സ്റ്റേജില്‍ ഒരുക്കിയ മണ്ഡപത്തിലേക്ക് കൊണ്ട് വന്നിരുത്തി തൊട്ടടുത്ത് ഹരിയും കല്ല്യാണ ചെക്കന്‍റെ മുഖത്ത് യാതൊരു സന്തോഷവും ഉണ്ടായിരുന്നില്ല

അത് ഹരിയുടെ അച്ഛനും അമ്മക്കും കാശിക്കും സങ്കടമുണ്ടാക്കുന്നതായിരുന്നു ''താലി കെട്ടിക്കോളു.,, പൂജാരി പറഞ്ഞതും ഹരി താലി ശ്രീഷ്മയുടെ കഴുത്തില്‍ കെട്ടി സഹായത്തിനായി നന്ദു ശ്രീഷ്മയുടെ മുടി പൊക്കി കൊടുത്തു അവന്‍ കെട്ടിയതാലി മുറുക്കി കെട്ടിയത് അമ്മു ആയിരുന്നു ശ്രീഷ്മയുടെ നെറുകില്‍ കുങ്കുമം ചുവപ്പിച്ചപ്പോള്‍ അവള്‍ കൈ കൂപ്പി പ്രാര്‍ത്ഥിച്ചു '''അമ്മൂ...,,ഡീ..,, കാശി അമ്മൂനെ തോണ്ടി വിളിച്ചു ''എന്താ കണ്ണേട്ടാ..,, ''നമുക്ക് ഒന്നും കൂടെ കെട്ടിയാലോ., എന്ത് രസാടീ ഇവരെ കല്ല്യാണം ആളും ആരവവും കല്ല്യാണത്തിന്‍റെ വൈബ് കിട്ടണമെങ്കില്‍ ഇങ്ങനെ തന്നെ കെട്ടണം..,, കാശി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു ''എന്നാ കണ്ണേട്ടന്‍ ഒന്നൂടെ കെട്ടിക്കോ., എനിക്കൊരു കുഴപ്പവും ഇല്ല.,, കാശി വിചാരിച്ച മറുപടി ആയിരുന്നില്ല അമ്മു കൊടുത്തത് ''നീയൊക്കെ ഒരു ഭാര്യയാണോടി ദുഷ്ടെ., ആ..ഹ് അല്ലേല് കെട്ടിയേക്കാം ഉള്ള ഭാര്യക്കെന്നെ വേണ്ടല്ലോ., അപ്പൊ വേറെ കെട്ടിയേക്കാം അല്ലെ അമ്മൂ..,, ''ഒാ..ഹ് കണ്ണേട്ടന്‍ കെട്ടിക്കോന്നെ., ഞാന്‍ ഫുള്‍ സപ്പോര്‍ട്ട്..,, അമ്മു ഇളിച്ചോണ്ട് പറഞ്ഞു ''പോടീ ഊളെ.,, കാശി നിര്‍വികാരത്തോടെ പറയുന്നത് കേട്ട് അമ്മു വാ പൊത്തിചിരിച്ചു

ഹരിയുടേയും ശ്രീഷ്മയുടേയും ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരും ഫോട്ടോ എടുപ്പ് തുടങ്ങി സ്റ്റേജിലുള്ളവരെല്ലാം അവിടെന്നിറങ്ങി ഒാരോ പണിയിലേക്ക് തിരിഞ്ഞു അമ്മുവും നന്ദുവും കസേരയില്‍ വന്നിരുന്നു അമ്മയാണേല് എല്ലാവരോടും നടന്ന് സംസാരിക്കാണ് ഭക്ഷണത്തിനുള്ള സമയമായതും എല്ലാവരും സദ്യ കഴിക്കാനിരുന്നു കാശിയും ഫ്രണ്ട്സും ഫുള്‍ എഞ്ചൊയ്മെന്‍റാണ് അമ്മുവും നന്ദുവും വീണ്ടും സീറ്റില്‍ വന്നിരുന്നു ഒാരോന്ന് സംസാരിച്ചിരിക്കുമ്പോയാണ് നന്ദു അത് ശ്രദ്ധിച്ചത് അവളെ തന്നെ ശ്രദ്ധിച്ചോണ്ട് ഒരു ചെക്കന്‍ കുറച്ച് മാറി നില്‍ക്കുന്നത് മാസ്കും തൊപ്പിയും വെച്ചത് കൊണ്ട് ആളെ മനസ്സിലാകുന്നില്ല നന്ദു ഇടക്കിടക്ക് ഒളികണ്ണിട്ട് നോക്കുമ്പോയും അവന്‍ അവളെ തന്നെ നോക്കി നില്പപ്പാണ് നന്ദൂന് എന്തോ പേടി തോന്നി അവളെ നെഞ്ചിടിപ്പ് കൂടി അവള്‍ വീണ്ടും നോക്കുമ്പോയും അവന്‍റെ നോട്ടം അവളില്‍ തന്നെയായിരുന്നു ഇനിപ്പോ ആദിയേട്ടന്‍ എങ്ങാനും ആകുമോ.., നന്ദു മനസ്സിലോര്‍ത്തു അവള്‍ക്ക് അവിടെന്ന് എങ്ങനേലും പോയാമതി എന്നായി ''അമ്മുവേച്ചീ..,,ഞാനൊന്ന് വാഷ് റൂമില്‍ പോയി വരാം..,, നന്ദു വേഗം അവിടെന്ന് സ്ക്കൂട്ടായി ബാത്ത് റൂമിന്‍റെ ആ ഭാഗത്തേക്ക് പോയപ്പോ അവളൊന്ന് തിരിഞ്ഞ് നോക്കി മാസ്കിട്ടവനെ അവിടെ കാണാതെ വന്നതും അവള്‍ നെഞ്ചില്‍ കൈ വെച്ച് നെടുവീര്‍പ്പിട്ടു സമാധാനത്തോടെ തിരിഞ്ഞ അമ്മു തൊട്ട് മുന്നില്‍ മാസ്കിട്ടവനെ കണ്ടതും നിന്ന നില്‍പ്പില്‍ അനങ്ങാന്‍ പറ്റാതെ നിശ്ചലമായി പോയി,......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story